ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍ Madhyamam News Feeds |
- ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍
- വിതുര പെണ്‍വാണിഭക്കേസ്: മുന്‍ ഡി.വൈ.എസ്.പിയെ വെറുതെ വിട്ടു
- കൊല്ലം സ്ഫോടനം; പടക്കശാല ഉടമയും മകളും അറസ്റ്റില്‍
- ഒരുക്കങ്ങളുടെ ചിത്രങ്ങള്‍ എ.ഐ.എഫ്.എഫിന് അയക്കും
- ദേവയാനി സംഭവം യു.എസ് പരിശോധിക്കുന്നു
- കൃഷിമന്ത്രിയുടെ വാഗ്ദാനം പതിരായി; ഹൈടെക് കൃഷി തുടങ്ങിയില്ല
- ബി.ഒ.ടി ബസ് ടെര്‍മിനല്‍ നടത്തിപ്പ് കരാറുകാരിലേക്ക്
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണം -നിര്‍മാണ തൊഴിലാളി യൂനിയന്‍
- മെഡിക്കല്‍ കോളജില്‍ ഔധമില്ല
- ഷുമാക്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി
ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍ Posted: 29 Dec 2013 11:43 PM PST Image: കണ്ണൂര്‍: ദേശാഭിമാനി ഭൂമി പ്രശ്നത്തില്‍ ചാക്ക് രാധാകൃഷ്ണനെ ന്യായീകരിച്ച് ദേശാഭിമാനി ജനറല്‍ മാനേജറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍. ഡാനിഷ് ചക്കോക്ക് ആണ് ദേശാഭിമാനി ഭൂമി വിറ്റതെന്നു പറഞ്ഞ ജയരാജന്‍ ഇടപാടില്‍ ചാക്കിന്‍്റെ പങ്ക് അറിഞ്ഞിരുന്നില്ളെന്നും ഇനി ചാക്കിന് വിറ്റാലും തെറ്റില്ളെന്നും ന്യായീകരിച്ചു. രാധാകൃഷ്ണന്‍ ക്രിമിനല്‍ അല്ളെന്നും ഭൂമിക്കച്ചവടത്തില്‍ നഷ്ടം വന്നിട്ടില്ളെന്നും ജയരാജന്‍ പറഞ്ഞു. ഭൂമി വില്‍പന പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ല. തനിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ജയരാജന്‍ കണ്ണൂരില്‍ പ്രതികരിച്ചു. നേരത്തെ സി.പി.എം പ്ളീനം നടക്കവെ ആശംസയര്‍പിച്ച് ചാക്ക് രാധകൃഷ്ണന്‍്റെ സൂര്യ ഗ്രൂപ്പിന്‍്റേതായി ദേശാഭിമാനിയില്‍ വന്ന പരസ്യം വിവാദമായിരുന്നു. ആ സമയത്തും ന്യായീകരണവുമായി പത്രത്തിന്‍്റെ ജനറല്‍ മാനേജര്‍ രംഗത്തു വരികയുണ്ടായി. അതേസമയം ഭൂമിയിടപാടില്‍ ഉത്തരവാദിത്വം മുഴുവന്‍ ഇപി ജയരാജനാണെന്നും ഉത്തരം പറയേണ്ടത് ജയരാജനാണെന്നും വീരേന്ദ്രകുമാര്‍ ഉന്നയിച്ചു. തിരുവനന്തപുരത്ത് ദേശാഭിമാനിയുടെ പേരിലുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന ഭൂമി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം. രാധാകൃഷ്ണന്‍്റെ കമ്പനിക്കു വില്പന നടത്തിയെന്നതാണു പുതിയ വിവാദത്തിനു തിരികൊളുത്തിയത്. പാര്‍ട്ടിയോ നേതാക്കളോ വിവാദങ്ങളില്‍പ്പെടരുതെന്നു സി.പി.എം സംസ്ഥാന പ്ളീനത്തില്‍ നിര്‍ദേശം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണു വിവാദ വ്യവസായിയുടെ കമ്പനിക്കു ഭൂമി കൈമാറിയത്. കാപ്പിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയാണ് ഈ സ്ഥലം വാങ്ങിയത്. ഇതിന്‍്റെ എം.ഡി വി.എം. രാധാകൃഷ്ണനായിരുന്നു. എന്നാല്‍, ഭൂമി ഇടപാടു നടന്ന ഏതാനും ദിവസത്തേക്ക് ഇദ്ദേഹം എം.ഡി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു തന്‍്റെ തന്നെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനെ താല്‍കാലിക എം.ഡിയാക്കിയാണ് ഇടപാടു നടത്തിയതെന്നാണ് ആരോപണം. ദേശാഭിമാനി ജനറല്‍ മാനേജരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനാണു ഭൂമി വില്പന നടത്തിയതെന്നാണു രേഖകള്‍ പറയുന്നത്. |
വിതുര പെണ്‍വാണിഭക്കേസ്: മുന്‍ ഡി.വൈ.എസ്.പിയെ വെറുതെ വിട്ടു Posted: 29 Dec 2013 10:17 PM PST Image: കോട്ടയം: പ്രമാദമായ വിതുര പെണ്‍വാണിഭ കേസിലെ പ്രതി ആലുവ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ കോടതി വെറുതെ വിട്ടു. തെളിവില്ളെന്ന കാരണം ചൂണ്ടിക്കാട്ടി കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് വിധി. ജഡ്ജി എസ്. ഷാജഹാന്‍ ആണ് വിധി പ്രഖ്യാപിച്ചത്. ഇതേ കോടതി പരിഗണിക്കുന്ന 15 കേസുകളിലെ ആദ്യ വിധിയാണിത്. രണ്ടാംഘട്ട വിചാരണയില്‍ പ്രതിയെ ഓര്‍മയില്ളെന്ന് കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. കേസിന്‍്റെ വിചാരണയുടെ ആദ്യഘട്ടത്തില്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. ആലുവയിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ വെച്ച് ഡി.വൈ.എസ്.പി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍,കേസിന്‍്റെ രണ്ടാംഘട്ടത്തില്‍ ആരെയും ഓര്‍മയില്ളെന്ന് പെണ്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് മുഹമ്മദ് ബഷീറിന്‍്റെയും മറ്റൊരു പ്രതിയായ ടി.എം ശശിയുടെയും മൊഴി രേഖപ്പെടുത്തുന്നത് കോടതി ഒഴിവാക്കി. ശശിയുടെ കേസില്‍ നാളെ വിധിയുണ്ടാവും. 1995ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. വിതുര സ്വദേശിനിയായ അജിത പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നു. ഇയാള്‍ മുഖാന്തരം പെണ്‍കുട്ടിയെ സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. |
കൊല്ലം സ്ഫോടനം; പടക്കശാല ഉടമയും മകളും അറസ്റ്റില്‍ Posted: 29 Dec 2013 10:00 PM PST Image: കൊല്ലം: കൊല്ലത്ത് പട്ടാഴിയില്‍ സ്ഫോടനം നടന്ന പടക്കശാലയുടെ ഉടമ അജയനെയും മകള്‍ സ്വാതിയെയും കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. ഒളിച്ചു കടക്കാന്‍ ശ്രമിക്കവെ കൊല്ലം ചടയമംഗലത്തു നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സ്ഫോടക വസ്തു നിരോധന നിയമ പ്രകാരവും മനപൂര്‍വമല്ലാത്ത നരഹത്യക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലം വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്. ദുരന്തത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. തമിഴ്നാട് സ്വദേശി പരമശിവമാണ് മരിച്ചത്. പടക്ക നിര്‍മാണത്തിനെ ഞായറാഴ്ച ഉച്ചക്ക് 3.15 നായിരുന്നു അപകടം. റബര്‍ തോട്ടത്തിനു നടുവില്‍ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. മുമ്പും ഇവിടെ അപകടമുണ്ടായിരുന്നു. അപകടത്തില്‍ അജയന്‍്റെ മകന്‍ മരിച്ചിരുന്നു. പിന്നീട് മകളുടെ പേരില്‍ ലൈസന്‍സ് നേടിയാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്. |
ഒരുക്കങ്ങളുടെ ചിത്രങ്ങള്‍ എ.ഐ.എഫ്.എഫിന് അയക്കും Posted: 29 Dec 2013 09:43 PM PST Subtitle: തയാറെടുപ്പുകള്‍ ദ്രുതഗതിയില്‍ മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ഫുട്ബാളിന് വിസില്‍ മുഴങ്ങാന്‍ രണ്ടാഴ്ചകൂടി ശേഷിക്കേ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍. ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ സാങ്കേതിക വിദഗ്ധരും ഭാരവാഹികളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ പരിശോധനക്ക് എത്തും. അതിനുകാത്തുനില്‍ക്കാതെ ഗ്രൗണ്ടിന്‍െറയും കളിക്കാര്‍ക്ക് ഒരുങ്ങാനും താമസിക്കാനും പരിശീലനം നടത്താനും ഉള്ള സൗകര്യങ്ങളുടെയും പൂര്‍ത്തീകരണം എത്രത്തോളമായെന്ന് വ്യക്തമാക്കി ഫോട്ടോകള്‍ അയച്ചു നല്‍കും. 105 മീറ്റര്‍ നീളമാണ് ഗ്രൗണ്ടിന്. ഗോള്‍ പോസ്റ്റുകള്‍ എത്തിയ ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ രൂപമുണ്ടാക്കും. |
ദേവയാനി സംഭവം യു.എസ് പരിശോധിക്കുന്നു Posted: 29 Dec 2013 09:37 PM PST Image: വാഷിങ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെ തങ്ങളുടെ രാജ്യത്ത് അപമാനിതയായ സംഭവത്തില്‍ അന്വേഷണത്തിന് യു.എസ് ഉത്തരവിട്ടു. സംഭവത്തില്‍ ഇന്ത്യ എടുത്ത കര്‍ക്കശ നിലപാട് യു.എസിനെ ഞെട്ടിച്ചതായാണ് സൂചന. പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ടത്തൊനുള്ള ശ്രമങ്ങളില്‍ ആണ് യു.എസ് അധികൃതര്‍. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍,വിദേശകാര്യ-നീതിന്യായ വിഭാഗങ്ങള്‍ അന്വേഷണത്തില്‍ പങ്കാളികള്‍ ആവും. യഥാര്‍ഥ സംഭവം എന്താണെന്ന് ഈ സംഘം അന്വേഷിക്കും. ദേവയാനി സംഭവം കൈകാര്യം ചെയ്ത രീതി ശരിയായില്ളെന്നാണ് യു.എസ് ഭരണകൂടത്തിന്‍്റെ ഏറ്റവും പുതിയ വിലയിരുത്തല്‍. മതിയായ വേതനം നല്‍കിയില്ളെന്ന ദേവയാനിയുടെ വീട്ടുജോലിക്കാരിയായ സംഗീത റിച്ചാര്‍ഡിന്‍്റെ പരാതിയെ തുടര്‍ന്ന് ഈ മാസം 12നാണ് ദേവയാനിയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ കൈവിലങ്ങണിയിക്കുകയും വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്നും കൊടുംകുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ അടച്ചുവെന്നുമുള്ള ദേവയാനിയുടെ വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. |
കൃഷിമന്ത്രിയുടെ വാഗ്ദാനം പതിരായി; ഹൈടെക് കൃഷി തുടങ്ങിയില്ല Posted: 29 Dec 2013 09:36 PM PST കാസര്‍കോട്: കൃഷിമന്ത്രിയുടെ വാഗ്ദാനം പാഴ്വാക്കാക്കി ജില്ലയില്‍ ഹൈടെക് കൃഷി തുടങ്ങിയില്ല. വെള്ളവും വളവും കണികയായി നല്‍കി പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിക്ക് അനുവദിച്ച അഞ്ചു കോടി രൂപ പാഴാക്കിയത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. |
ബി.ഒ.ടി ബസ് ടെര്‍മിനല്‍ നടത്തിപ്പ് കരാറുകാരിലേക്ക് Posted: 29 Dec 2013 09:09 PM PST Subtitle: പ്രതിവര്‍ഷ വരുമാന വര്‍ധന കണ്ണൂര്‍: താവക്കര ബി.ഒ.ടി ബസ് ടെര്‍മിനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനുള്ള വഴി തുറക്കുന്നു. വരുമാനമായി നിലവില്‍ ലഭിക്കുന്നതിലും ഉയര്‍ന്ന സംഖ്യയും, പ്രതിവര്‍ഷ വര്‍ധനവുമെന്ന നഗരസഭയുടെ ആവശ്യം കരാറുകാര്‍ അംഗീകരിച്ചു. |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണം -നിര്‍മാണ തൊഴിലാളി യൂനിയന്‍ Posted: 29 Dec 2013 08:57 PM PST കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്നും ഇത് നിര്‍മാണ മേഖലയെ ബാധിച്ചതായും നിര്‍മാണ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം വിലയിരുത്തി. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം നിര്‍മാണ മേഖലയെ പൂര്‍ണമായും തകര്‍ക്കും. തൊഴിലാളികളുടെ തൊഴിലും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്ന റിപ്പോര്‍ട്ട് ഉപേക്ഷിക്കണം. പി. കുഞ്ഞിക്കണ്ണന്‍ നഗറില്‍ നടന്ന സമ്മേളനം ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. മധു പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി വാടി രവി സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ. വാസുദേവന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. |
Posted: 29 Dec 2013 08:45 PM PST Subtitle: സൗജന്യ മരുന്നുവിതരണം പ്രഹസനം കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നില്ലാതെ രോഗികള്‍ നട്ടംതിരിയുന്നു. സൗജന്യ മരുന്നുകള്‍ പലതും മാസങ്ങളായി ലഭിക്കാനില്ല. നിലവില്‍ ലഭ്യമായവ രണ്ടുമൂന്നു ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് വരുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത രോഗികളെല്ലാം മരുന്ന് പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങണം. |
ഷുമാക്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി Posted: 29 Dec 2013 08:42 PM PST Image: പാരിസ്: തലക്ക് ഗുരുതരമായി പരിക്കേറ്റ കാറോട്ട താരം മൈക്കല്‍ ഷുമാക്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഏഴു തവണ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ജേതാവായ മൈക്കല്‍ ഷുമാക്കറിന് സ്കീയിങ്ങിനിടെയാണ് തലക്ക് ഗുരുതര പരിക്കേറ്റത്. ഫ്രാന്‍സിലെ മെരിബല്‍ റിസോര്‍ട്ടിലാണ് സംഭവം. ഷുമാക്കറിന്‍െറ തല പാറയില്‍ ഇടിക്കുകയായിരുന്നു. ഹെല്‍മറ്റ് വെച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ പരിക്കുണ്ടെന്ന് മെരിബല്‍ റിസോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. ഹെലികോപ്ടറിലാണ് മൗട്ടീസിലെ ആശുപത്രിയിലേക്ക് ഷുമാക്കറെ എത്തിച്ചത്. പിന്നീട് കൂടുതല്‍ സൗകര്യമുള്ള ഗ്രെനോബ്ള്‍ ആശുപത്രിയിലേക്ക് മാറ്റി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment