സ്വാഗതം
WELCOME

News Update..

Wednesday, December 11, 2013

ജനസമ്പര്‍ക്ക പരിപാടി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Madhyamam News Feeds

ജനസമ്പര്‍ക്ക പരിപാടി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Madhyamam News Feeds

Link to

ജനസമ്പര്‍ക്ക പരിപാടി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted: 11 Dec 2013 01:09 AM PST

കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ വ്യാഴാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്ടര്‍ ബി. മോഹനന്‍ അറിയിച്ചു.
പരിപാടിക്കായി കോളജ് ഗ്രൗണ്ടില്‍ 1300 ചതുരശ്ര മീറ്റര്‍ പന്തലാണ് തയാറാക്കിയിട്ടുള്ളത്. വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാവും. മുന്‍കൂറായി  10820 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 5375 പരാതികള്‍ വിവിധ ഘട്ടങ്ങളിലായി പരിഹരിച്ചു. മന്ത്രി ഷിബു ബേബിജോണിന്‍െറ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന സ്ക്രീനിങ് കമ്മിറ്റി 520 പരാതികളും പരിഹരിച്ചിട്ടുണ്ട്.
മുന്‍കൂര്‍ പരാതികള്‍ നല്‍കാത്തവര്‍ക്ക് ജനസമ്പര്‍ക്ക പരിപാടി ദിവസം പരാതികള്‍ സമര്‍പ്പിക്കാം. രാവിലെ ഒമ്പതിന് പരിപാടി തുടങ്ങും. 313 പരാതിക്കാര്‍ക്ക് അന്നേ ദിവസം എത്തിച്ചേരുന്നതിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരാതിക്കാര്‍ വരേണ്ട സമയവും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേകം ടോക്കണ്‍ നല്‍കും.
പരിപാടിയില്‍ എത്തിച്ചേരുന്നതിന് ആവശ്യമായ യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ തലങ്ങളില്‍ 1200 ഉദ്യോഗസ്ഥരെയും ക്രമസമാധാനപാലനത്തിന് 1300 പൊലീസ് സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീ കാന്‍റീന്‍ പ്രവര്‍ത്തിക്കും. ജയില്‍ ചപ്പാത്തി വില്‍ക്കുന്നതിനും കൗണ്ടര്‍ ഉണ്ടാകും.
വ്യാഴാഴ്ച പരാതിയുമായി വരുന്നവര്‍ക്കും പ്രത്യേക ടോക്കണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യസഹായത്തിന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങളും അതത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമുണ്ടാകും.
ജനസമ്പര്‍ക്കദിവസം രാവിലെ ഏഴിന്  ജില്ലാതലഓഫിസര്‍മാരും പരിപാടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിച്ചേരണമെന്ന് കലക്ടര്‍ ബി. മോഹനന്‍ അറിയിച്ചു.പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സ്റ്റുഡന്‍റ്സ് പൊലീസ്, എന്‍.എസ്.എസ്, എന്‍.സി.സി സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്  വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കും.
ജനസമ്പര്‍ക്ക പരിപാടിയുടെ സുഗമമായ നടത്തിപ്പിന് കലക്ടര്‍ ബി. മോഹനന്‍െറ നേതൃത്വത്തില്‍ ആര്‍.ഡി.ഒ വി. വിജയപ്രകാശ്, എ.ഡി.എം ഒ. രാജു, എച്ച്.എസ്. ഉണ്ണിക്കൃഷ്ണന്‍, സൂപ്രണ്ട് അനില്‍കുമാര്‍, എ.സന്തോഷ്കുമാര്‍, സജിന്‍, എസ്. ജിഷാദ്, എ.വി. അജയകുമാര്‍, അശ്വിന്‍കുമാര്‍, അരുണ്‍ എന്നിവരും വിവിധ വകുപ്പ് മേധാവികളും ജനസമ്പര്‍ക്ക പരിപാടി സെല്ലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കരാര്‍ നീട്ടാനാകില്ളെന്ന് വിജയപുരം പഞ്ചായത്ത്; മാലിന്യപ്രശ്നം വീണ്ടും കത്തുന്നു

Posted: 11 Dec 2013 01:04 AM PST

കോട്ടയം: വടവാതൂര്‍ ഡമ്പിങ് യാര്‍ഡ് വിഷയത്തില്‍ കോട്ടയം നഗരസഭയും വിജയപുരം പഞ്ചായത്തുമായി ഉണ്ടാക്കിയ കരാറിന്‍െറ കാലാവധി നീട്ടില്ളെന്ന് വിജയപുരം പഞ്ചായത്ത്. ചൊവ്വാഴ്ച കലക്ടറുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡിസംബര്‍ 31ന് ശേഷം മാലിന്യം നിറച്ച വാഹനങ്ങള്‍ ഡമ്പിങ് യാര്‍ഡിലേക്ക് കടക്കാന്‍ അനുവദിക്കില്ളെന്ന നിലപാടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ചെറുകോട്ടയില്‍ ഉറച്ചുനിന്നു.
നഗരത്തില്‍ മാലിന്യസംസ്കരണ ഉപാധികള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ രണ്ടുമാസം കൂടി അനുവദിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍ ആവശ്യപ്പെട്ടു. അടുത്തയാഴ്ച വടവാതൂര്‍ ആക്ഷന്‍ കൗണ്‍സിലിന്‍െറയും പഞ്ചായത്ത് ഭരണസമിതിയുടെയും യോഗം ചേര്‍ന്ന് അന്തിമ നിലപാട് അറിയിക്കാമെന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നിര്‍ദേശത്തോടെയാണ് ചര്‍ച്ച അവസാനിപ്പിച്ചത്.
മാലിന്യസംസ്കരണത്തിന് ഏതെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഇത്രസമയം വേണമെന്ന് നഗരസഭ ആവശ്യപ്പെട്ടാല്‍ മനസ്സിലാക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു. കോടിമതയില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ളാന്‍റിന്‍െറ കപ്പാസിറ്റി കൂട്ടുന്നതിന് നടപടിയെടുക്കാന്‍ പോലും ആറുമാസം പിന്നിട്ടിട്ടും നഗരസഭക്ക് കഴിഞ്ഞിട്ടില്ല. പൈപ് കമ്പോസ്റ്റ് യൂനിറ്റിന് സിഡ്കോ അടക്കം മൂന്നു ഏജന്‍സികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയിരുന്നു. ഇതില്‍ രണ്ടെണ്ണം യൂനിറ്റ് സപൈ്ള ചെയ്യുന്നില്ല. ഇതില്‍ നടപടിയെടുക്കാന്‍ നഗരസഭ തയാറായിട്ടില്ല.
ജൈവ, അജൈവ മാലിന്യം തരംതിരിച്ച് ഡമ്പിങ്യാര്‍ഡില്‍ എത്തിക്കുമെന്ന ഉറപ്പില്‍നിന്ന് നഗരസഭ പിന്നോട്ടുപോയെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിച്ചു.
തള്ളുന്ന മാലിന്യത്തിന്‍െറ അളവില്‍ കുറവ് വരുത്തിയോ എന്നത് മനസ്സിലാക്കാന്‍ സംവിധാനങ്ങള്‍ ഇല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 30 ടണ്‍ മാലിന്യം തള്ളിയിരുന്നത് ഇപ്പോള്‍ 10 ടണ്ണായി കുറഞ്ഞിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഹോട്ടലുകള്‍, കോഴിക്കടകള്‍ എന്നിവയിലെ മാലിന്യം കൊണ്ടുപോകുന്നതിന് സ്വകാര്യ ഏജന്‍സിയുമായി കരാറായിട്ടുണ്ട്. ഇതോടെ ഡമ്പിങ് യാര്‍ഡില്‍ തള്ളുന്ന മാലിന്യങ്ങളുടെ അളവ് അഞ്ച് ടണ്ണായി കുറയും. പൈപ് കമ്പോസ്റ്റ് യൂനിറ്റുകള്‍ എല്ലായിടത്തും പ്രാവര്‍ത്തികമാക്കുന്നതോടെ അളവ് മൂന്ന് ടണ്ണായി കുറയുമെന്നും ബയോഗ്യാസ് പ്ളാന്‍റുകള്‍ കൂടി വരുന്നതോടെ പൂര്‍ണമായി മാലിന്യസംസ്കരണം നഗരപരിധിയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014 ഡിസംബറില്‍ നഗരത്തില്‍ പൂര്‍ണമായി മാലിന്യസംസ്കരണ നടപടി പ്രാവര്‍ത്തികമാക്കുമെന്നാണ് നഗരസഭ ആദ്യം പറഞ്ഞിരുന്നത്. വിജയപുരം പഞ്ചായത്തിന്‍െറ നിര്‍ബന്ധ പ്രകാരം പിന്നീട് ഈവര്‍ഷം ഡിസംബര്‍ 31 എന്നാക്കി മാറ്റുകയായിരുന്നു. രണ്ടുമാസത്തെ കാലാവധി മാത്രമാണ് ഇപ്പോള്‍ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങറ: സമരക്കാര്‍ മതില്‍ കെട്ടിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കരുത് -ളാഹ ഗോപാലന്‍

Posted: 11 Dec 2013 12:59 AM PST

കോന്നി: ചെങ്ങറ സമരഭൂമിയില്‍ സമരക്കാര്‍ മതില്‍ കെട്ടിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് സമര സമിതി നേതാവ് ളാഹഗോപാലന്‍ കോന്നി ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസില്‍ എത്തി. ഓഫിസര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ടെലിഫോണില്‍ ആവശ്യം അറിയിച്ച് മടങ്ങി. ളാഹ ഗോപാലന്‍ എത്തിയതറിയിച്ച് സമരഭൂമിയില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരും വന്നതോടെ ചെങ്ങറ സമരക്കാര്‍ ഡിവിഷന്‍ ഓഫിസ് ഉപരോധിക്കുന്നുവെന്ന വാര്‍ത്തയും പ്രചരിച്ചു.
അതുമ്പുംകുളം ഞള്ളൂരില്‍ നിന്ന് സമരഭൂമിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സമരക്കാര്‍ മതില്‍കെട്ടിയിരിക്കുന്നത്. ഹാരിസണ്‍ ഭൂമിയും വനംവകുപ്പിന്‍െറ സ്ഥലവും വേര്‍തിരിക്കുന്ന നിലവിലുള്ള അതിര് കെട്ടി സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് ളാഹ ഗോപാലന്‍ പറഞ്ഞു. ഇതിനായി വനത്തിലെ പാറപൊട്ടിച്ചിട്ടില്ല. വനത്തിലും സമഭൂമിയിലും ഇളകിക്കിടന്ന കല്ലുകള്‍ ശേഖരിച്ചാണ് മതില്‍ കെട്ടിയത്. വനത്തില്‍നിന്ന് സമരഭൂമിയിലെ കൃഷിയിടങ്ങളിലേക്ക് കാട്ടുമൃഗങ്ങള്‍ കയറി കൃഷി നശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായി മതില്‍ കെട്ടുകയായിരുന്നു.
എന്നാല്‍ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇത് തടയുകയോ, വനത്തിലെ കല്ല് ഉപയോഗിച്ച് മതില്‍കെട്ടിയതിനെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യാതിരുന്നതാണ് വിവാദമായത്. വനത്തില്‍നിന്ന് ഉണങ്ങിയ വിറകുപോലും എടുക്കാന്‍  നിയമം അനുവദിക്കാതിരിക്കുന്ന സാഹചര്യത്തില്‍ വനത്തില്‍നിന്ന് പാറപൊട്ടിച്ച് മതില്‍ പണിതതായാണ് സ്ഥലം സന്ദര്‍ശിച്ച ഡി.എഫ്.ഒ വിലയിരുത്തുന്നത്.
നിലവിലെ വനാതിര്‍ത്തി ഭാഗത്തെ ജണ്ടയില്‍നിന്ന് ഒരു മീറ്റര്‍ മാറിയാണ് മതില്‍ നിര്‍മിച്ചിരിക്കുന്നത്. ഇതുകൊണ്ട് സര്‍ക്കാറിന്‍െറ ഭൂമി നഷ്ടപ്പെട്ടിട്ടില്ല.
എന്നാല്‍ വനത്തില്‍നിന്ന് പാറ പൊട്ടിച്ചതാണ് സമരക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കുന്നതിന്  കാരണമാകുന്നത്. സമരക്കാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ മാത്രം കുറ്റക്കാരായി കാണണം എന്നാണ് സമര സമിതി നേതാവിന്‍െറ അഭിപ്രായം. ഉദ്യോഗസ്ഥര്‍ ഇതില്‍ നിരപരാധികളാണ്. ചെങ്ങറ സമരക്കാരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സഹായിച്ചിട്ടില്ല. സമരക്കാരോടുള്ള വിദ്വേഷം   ഉദ്യോഗസ്ഥരോട് തീര്‍ക്കരുതെന്ന് ളാഹ ഗോപാലന്‍ പറഞ്ഞു.
ഇതേ സമയം മതില്‍കെട്ടിയതിന് വനംവകുപ്പ് എതിരല്ളെന്ന അഭിപ്രായമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഹാരിസണ്‍ ഭൂമിയില്‍ 1024 മീറ്ററിലാണ് മതില്‍ ഉയര്‍ന്നിരിക്കുന്നത്.  
ഇതില്‍ 300മീറ്ററോളം പണിയാന്‍ വനത്തിലെ കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മതില്‍ കെട്ടിയതോടെ വന്യജീവികളില്‍ നിന്ന് സമരഭൂമിക്ക് സംരക്ഷണം ഉണ്ടാകുമെന്നത് ശരിയാണ്. എന്നാല്‍ വനത്തില്‍ അതിക്രമിച്ച് കടക്കാന്‍ ആര്‍ക്കും അനുവാദമില്ളെന്ന് കോന്നി ഡി.എഫ്.ഒ ടി.പ്രദീപ്കുമാര്‍ പറഞ്ഞു.
മതില്‍ കെട്ടിയതിന് ചെങ്ങറ സമര നേതാവ് ളാഹ ഗോപാലന്‍, സമര സമിതി സെക്രട്ടറി ബേബി ചിരപ്പട്ടകാവ്, ഹാരിസണ്‍ കമ്പനി അധികൃതര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടി എടുക്കുകയോ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാതിരുന്നതിനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

സി.പി.ഐയില്‍ കൂട്ടരാജി

Posted: 11 Dec 2013 12:50 AM PST

Subtitle: 
രാജി വെച്ചവരില്‍ ജില്ലാകൗണ്‍സില്‍ അംഗവും എ.ഐ.വൈ.എഫ് മുന്‍ സംസ്ഥാന ജോയന്‍റ് സെക്രട്ടറിയും

നെടുങ്കണ്ടം: സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം എസ്. വിജുവിന്‍െറ നേതൃത്വത്തില്‍ മുന്നൂറോളം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍നിന്ന് രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.പി.ഐ നടത്തുന്ന അഴിമതിയിലും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിലും സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അവര്‍ പറഞ്ഞു. ജില്ലാ കൗണ്‍സില്‍ അംഗം, എ.ഐ.വൈ.എഫ് മുന്‍ സംസ്ഥാന ജോയന്‍റ് സെക്രട്ടറി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വിജു, സി.പി.ഐ തൂക്കുപാലം ലോക്കല്‍ സെക്രട്ടറിയും മണ്ഡലം കമ്മിറ്റിയംഗവും കിസാന്‍ സഭ ജില്ലാ കമ്മിറ്റിയംഗവും പട്ടം കോളനി സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വി.എസ്. ഷംസുദ്ദീന്‍, തൂക്കുപാലം മുന്‍ ലോക്കല്‍ സെക്രട്ടറിയും മണ്ഡലം കമ്മിറ്റിയംഗവും കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയംഗവുമായ ജി.കെ. കമലാസനന്‍, ബാലഗ്രാം ലോക്കല്‍ സെക്രട്ടറിയും മണ്ഡലം കമ്മിറ്റിയംഗവും കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ. രവീന്ദ്രന്‍, മണ്ഡലം കമ്മിറ്റിയംഗവും മഹിളാസംഘം മണ്ഡലം പ്രസിഡന്‍റും ജില്ലാ കമ്മിറ്റിയംഗവുമായ ലൈല ഷാജി, തൂക്കുപാലം ബ്രാഞ്ച് സെക്രട്ടറി ആര്‍. വേണുഗോപാല്‍, രാമക്കല്‍മേട് ബ്രാഞ്ച് സെക്രട്ടറി എസ്. ഷിബു, കൂട്ടാര്‍ ബ്രാഞ്ച് സെക്രട്ടറി പി.കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തിലെ പ്രവര്‍ത്തകരാണ് സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചത്.പട്ടം കോളനി സഹകരണബാങ്കില്‍ നടന്ന നിയമനത്തില്‍ യോഗ്യതയും അര്‍ഹതയുമുള്ളവരെ ഒഴിവാക്കി നടത്തിയ നിയമനത്തില്‍ അഴിമതി നടന്നതായും ഇവര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എസ്. വിജു, പി.എസ്. ഷംസുദ്ദീന്‍, കമലാസനന്‍, പി.കെ. രവീന്ദ്രന്‍, ലൈല ഷാജി, വേണുഗോപാലന്‍, എസ്. ഷിബു, എസ്.കെ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

എല്ലാ നിയോജകമണ്ഡലങ്ങളിലും കോളജുകള്‍ തുടങ്ങും -മുഖ്യമന്ത്രി

Posted: 10 Dec 2013 11:15 PM PST

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നമുറക്ക് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കോളജുകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ കുളത്തൂരില്‍ അനുവദിച്ച ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോളജുകളില്ലാത്ത 21 നിയോജകമണ്ഡലങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ ഏഴെണ്ണത്തിലാണ് ഇപ്പോള്‍ കോളജുകള്‍ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുളത്തൂരില്‍ ആരംഭിക്കുന്ന ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പി.ജി കോഴ്സ് അനുവദിക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഇല്ലാത്ത 108 പഞ്ചായത്തുകളിലെയും പഞ്ചായത്ത്  പ്രസിഡന്‍റുമാരോട് സ്ഥലം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കോളജിന്‍െറ സയന്‍സ് ബ്ളോക്കിന്‍െറ ഉദ്ഘാടനം ആരോഗ്യദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും ലൈബ്രറി ബ്ളോക്കിന്‍െറ ഉദ്ഘാടനം എ.ടി. ജോര്‍ജ് എം.എല്‍.എയും നിര്‍വഹിച്ചു. കോളജിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതിനും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും കോളജ് ബസ് വാങ്ങുന്നതിനുമായി തന്‍െറ ആസ്തി വികസനഫണ്ടില്‍നിന്നോ പ്രാദേശിക വികസനഫണ്ടില്‍നിന്നോ തുക അനുവദിക്കുമെന്ന് ആര്‍. സെല്‍വരാജ് എം.എല്‍.എ അറിയിച്ചു.
തമ്പാനൂര്‍ രവി, സോളമന്‍ അലക്സ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. സൈമണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ റാബി, ജോണ്‍സണ്‍, ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ അധ്യാപകന്‍ സുരേഷ്കുമാറിനെ മുഖ്യമന്ത്രി ആദരിച്ചു.

മനുഷ്യാവകാശദിനത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സമരാഗ്നി

Posted: 10 Dec 2013 11:04 PM PST

തൃശൂര്‍: അവകാശലംഘനങ്ങള്‍ക്കെതിരെ സമരാഗ്നിയുമായി കലക്ടറേറ്റിന് മുന്നില്‍ മനുഷ്യാവകാശദിനത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍. മനുഷ്യാവകാശ നിഷേധത്തിനെതിരെ മുദ്രാവാക്യം മുഴക്കിയും യോഗം ചേര്‍ന്നുമാണ് വിവിധ സംഘടനകള്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തിയത്.
അയ്യന്തോള്‍ നേര്‍വഴി മനുഷ്യാവകാശ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ പൊലീസ് പീഡനമേറ്റവരും ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. വിവിധ പ്രശ്നങ്ങളില്‍ ഇരകളാക്കപ്പെട്ടവര്‍ പ്രതിഷേധാഗ്നി കൊളുത്തിയാണ് സംഗമം തുടങ്ങിയത്. പൊലീസ് നടപടികളില്‍ ദുരിതമനുഭവിക്കുന്ന സോഷ്യലിസ്റ്റ് ജനത നേതാവ് സന്തോഷ് കൊല്ലറ, സൗമീഷും മാതാവ് രമയും, മാസ് സംസ്ഥാന സെക്രട്ടറി എസ്. കുമാര്‍, ഐഷടീച്ചര്‍, ബിന്ദുവര്‍ഗീസ്, പി.ബി. സതീഷ് തുടങ്ങിയവര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വിവരിച്ചു.
പി.യു.സി.എല്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. ഗാന്ധിതീരം ഡയറക്ടര്‍ കെ.ബി. ബിജോയ്, കെ.പി.എം.എസ് ജില്ലാ പ്രസിഡന്‍റ് സി.എ. ശിവന്‍, മാസ് സംസ്ഥാന കമ്മിറ്റിയംഗം രാജന്‍ കെ. അതിരപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
കടങ്ങോട് ഗ്രാമത്തിലെ എയ്യാല്‍ നിവാസികളുടെ ജീവിക്കാനുള്ള അവകാശ നിഷേധത്തിനെതിരെ നടത്തിയ പ്രതിഷേധ ധര്‍ണ അഡ്വ. ശാന്തിരാജ് ഉദ്ഘാടനം ചെയ്തു. ടി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.ആര്‍. സുകന്യ സ്വാഗതം പറഞ്ഞു. കുളമ്പുരോഗം മൂലം കാലികള്‍ ചത്തൊടുങ്ങിയതോടെ ജീവിതം വഴിമുട്ടിയ ക്ഷീരകര്‍ഷകര്‍  മില്‍ക് സൊസൈറ്റീസ് അസോസിയേഷന്‍െറ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് നടത്തിയത്.
 

പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം പാതിവഴിയില്‍

Posted: 10 Dec 2013 11:00 PM PST

കൊല്ലങ്കോട്: മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് 2008 ഡിസംബര്‍ പത്തിന് ആരംഭിച്ച പാലക്കാട്-പൊള്ളാച്ചി റെയില്‍വേ ഗേജ്മാറ്റ ജോലികള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പാതിവഴിയില്‍. പ്രവൃത്തി 40 ശതമാനംപോലും പൂര്‍ത്തിയാകാത്തത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമാണെന്ന് ആരോപണമുണ്ട്. പെരുവെമ്പില്‍ ഒറ്റപ്പന ഭാഗത്തുള്ള ഇടുങ്ങിയ റെയില്‍വേ മേല്‍പാലം പൊളിച്ചുമാറ്റാന്‍ തുടങ്ങിയതൊഴിച്ചാല്‍ ജോലികള്‍ ഇഴയുകയാണ്. മുതലമട റെയില്‍വേ സ്റ്റേഷനടുത്ത് പാറ പൊട്ടിക്കലും വടവന്നൂര്‍ സ്റ്റേഷന് സമീപത്തെ എര്‍ത്ത് വര്‍ക്കുകളും മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കൊല്ലങ്കോട്, പുതുനഗരം സ്റ്റേഷനുകളില്‍ പ്രധാന പണികള്‍ ആരംഭിച്ചിട്ടില്ല. പൊള്ളാച്ചി മുതല്‍ മീങ്കര വരെയുള്ള ഒന്നാം റീച്ചിലെ ഗേജ്മാറ്റ പണികള്‍ പൂര്‍ത്തീകരിച്ചെന്ന് റെയില്‍വേ അറിയിച്ചിരുന്നെങ്കിലും ട്രാക്ക് സ്ഥാപിച്ചതല്ലാതെ ലെവലിങ്ങും മെറ്റല്‍ ലെവലിങ്ങും സിഗ്നല്‍ വര്‍ക്കുകളും എങ്ങുമത്തെിയിട്ടില്ല.
2004ല്‍ സര്‍വേ ആരംഭിച്ച് 158 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കി 2008ല്‍ തുടക്കംകുറിച്ച പണികള്‍ ത്വരിതഗതിയില്‍ നടക്കാത്തതും കരാര്‍ കമ്പനികള്‍ ഇടക്കുവെച്ച് പിന്‍വാങ്ങിയതുമാണ് ഗേജ്മാറ്റം അവതാളത്തിലാകാന്‍ കാരണമെന്ന് കൊല്ലങ്കോട് റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. കരാര്‍ ഏറ്റെടുത്ത ഗുജറാത്ത് കമ്പനി പാതിവഴിയില്‍ പണികള്‍ ഉപേക്ഷിച്ചെങ്കിലും വീണ്ടും അതേ കമ്പനിക്ക് കരാര്‍ നല്‍കിയത് ജനങ്ങളോടുള്ള അനീതിയാണെന്ന് രക്ഷാധികാരി വെങ്കടേശ് മുരുകന്‍ പറഞ്ഞു.
ആദ്യം 2010ലും പിന്നീട് 2012ലും പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും 2014 അവസാനവും പൂര്‍ത്തീകരിക്കാനുള്ള തയാറെടുപ്പുകള്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ദക്ഷിണ റെയില്‍വേയില്‍ എത്തുന്ന ബജറ്റ് തുക ഡിവിഷനുകളില്‍ എത്തുമ്പോള്‍ കുറയുന്നതും കിട്ടാന്‍ വൈകുന്നതും വര്‍ഷങ്ങളായി തുടരുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് എം. സുലൈമാന്‍ പറഞ്ഞു.
 

നൂറ്റാണ്ടിന്‍െറ കാത്തിരിപ്പിന് വിരാമം; ചേരിയം മലയിലെ ആദിവാസികള്‍ക്ക് ഭൂമിയായി

Posted: 10 Dec 2013 10:39 PM PST

മങ്കട: നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ മങ്കട ചേരിയം മലയിലെ കള്ളിക്കല്‍ കോളനിയിലെ ആദിവാസികള്‍ക്ക് എസ്റ്റേറ്റ് ഉടമകള്‍  ഭൂമിനല്‍കി.
എസ്റ്റേറ്റ് ഉടമ ചാലക്കുടി കുമാരന്‍ നായരുടെ ജന്മദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച കുമാരഗിരി എസ്റ്റേറ്റില്‍ നടന്ന ചടങ്ങിലാണ് സബ് കലക്ടര്‍ അമിത് മീണക്ക് കമ്പനി പ്രതിനിധി വിജയലക്ഷ്മി ഭൂമിയുടെ രേഖ കൈമാറിയത്. ചേരിയം മലയിലെ ആദിവാസികള്‍ പാറമടയില്‍  ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ഇവരെ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകരിച്ചത് അടുത്തകാലത്താണ്.
  മലയിലെ പാറമടയിലും അതിനോട് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ ഓലക്കൂരയിലും ദുരിതജീവിതം നയിക്കുകയായിരുന്നു ഇവര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ്  ബ്ളോക്ക് പഞ്ചായത്തും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് കുമാരഗിരി എസ്റ്റേറ്റ് ഉടമ അഞ്ച് സെന്‍റ് വീതം ഭൂമി  ഇവര്‍ക്ക് ഗവര്‍ണറുടെ പേരില്‍ നല്‍കിയെങ്കിലും ഭൂമി ലഭിച്ചിരുന്നില്ല.
കള്ളിക്കല്‍ കോളനിയിലെ ദുരിതജീവിതം മടുത്ത് തിരൂര്‍ക്കാട് വാടകക്ക് താമസിച്ചിരുന്ന ചാത്തന്‍കുട്ടി, മാധവന്‍ എന്നിവരുടെ കുടുംബങ്ങള്‍ വാടക നല്‍കാനാകാതെവന്നതോടെ എസ്റ്റേറ്റ് ഉടമകളെ സമീപിച്ചു. തുടര്‍ന്ന് ആറ് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്‍റ്  വീതം എസ്റ്റേറ്റുടമ അനുവദിച്ചു. ഇപ്പോള്‍ രണ്ട് കുടുംബങ്ങള്‍ ഇവിടെ കെട്ടിയുണ്ടാക്കിയ കുടിലിലാണ് താമസിക്കുന്നത്. ഇവരുടെ സ്ഥലം അതിരിട്ട് നിശ്ചയിച്ചു.
 വാര്‍ഡ്ംഗം കളത്തില്‍ മുഹമ്മദലിയും പഞ്ചായത്ത് പ്രസിഡന്‍റും ഇടപെട്ട് ഈ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക കുടില്‍ കെട്ടാനുള്ള തുക അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. എസ്റ്റേറ്റിന്‍െറ 48ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് 30 സെന്‍റ് ഭൂമിയുടെ രേഖ കമ്പനി പ്രതിനിധി വിജയലക്ഷ്മി സബ് കലക്ടര്‍ അമിത് മീണക്ക് കൈമാറിയത്. സദാശിവന്‍ അധ്യക്ഷത വഹിച്ചു.
പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ എന്‍.ടി. ജോസഫ്, മങ്കട വില്ളേജ് ഓഫിസര്‍, എസ്റ്റേറ്റ് മാനേജര്‍ രാമനുണ്ണി, മാനേജിങ് പാര്‍ട്ണര്‍ അശോക് കുമാര്‍, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

തിരുത്താന്‍ തയാറല്ളെങ്കില്‍ തിരുവഞ്ചൂര്‍ രാജിവക്കണം -സുധാകരന്‍

Posted: 10 Dec 2013 10:37 PM PST

Image: 

ന്യൂദല്‍ഹി: ഭരണ രംഗത്തെ പാളിച്ചകള്‍ മനസിലാക്കി തിരുത്താന്‍ തയാറല്ളെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവക്കണമെന്ന് കെ.സുധാകരന്‍ എം.പി. തിരുവഞ്ചൂര്‍ രാജിവക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതു വികാരം. ഈ നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല. ഇക്കാര്യം ഹൈകമാന്‍ഡിനെ അറിയിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത് തന്‍്റെ ബാധ്യതയാണെന്നും  സുധാകരന്‍ പറഞ്ഞു.
 ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ അഴിഞ്ഞാടാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ കിട്ടിയിട്ടുണ്ട്. ജയിലിനുള്ളിലെ സി.പി.എമ്മിന്‍്റെ പ്രവര്‍ത്തനം തടയാന്‍ ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടില്ളെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

 

കന്നുകാലി കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കണം

Posted: 10 Dec 2013 10:21 PM PST

Subtitle: 
കുളമ്പുരോഗം

കൊച്ചി: ജില്ലയില്‍ കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തല്‍ കന്നുകാലി കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. കന്നുകാലികളില്‍ അസുഖം കണ്ടുതുടങ്ങിയാല്‍ ഉടന്‍ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനെ വിവരം അറിയിക്കണം. ഏതെങ്കിലും കന്നുകാലി മരണപ്പെട്ടാല്‍ ഉടന്‍ തന്നെ വെറ്ററിനറി സര്‍ജനെ അറിയിക്കണം. അതിന്‍െറ ജഡത്തോടൊപ്പം ഉടമയും നിന്നുള്ള ഫോട്ടോ എടുത്ത് വെറ്ററിനറി സര്‍ജനെ ഏല്‍പിക്കണം. അസുഖം വന്ന കന്നുകാലികളെ വില്‍ക്കാനോ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനോ പാടില്ല. കാറ്റില്‍ അണുക്കള്‍ അതിവേഗം പടരുന്നതിനാല്‍ അവയെ തുറസ്സായ സ്ഥലത്ത് പുറത്തിറക്കി കെട്ടരുത്. കന്നുകാലി ചന്തകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്നുകാലി ചന്തകള്‍, അംഗീകൃതമല്ലാത്ത അറവുശാലകള്‍ എന്നിവയുമായുള്ള കര്‍ഷകരുടെ സമ്പര്‍ക്കം ഒഴിവാക്കണം. അറവുശാലകള്‍, മാര്‍ക്കറ്റുകള്‍ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ എന്നിവര്‍ സ്ഥലം വെറ്ററിനറി സര്‍ജനുമായി ബന്ധപ്പെട്ട് ഉരുക്കളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കണം. ചികിത്സ സഹായത്തിനും അസുഖം ബാധിച്ച കന്നുകാലികള്‍ക്കുള്ള സൗജന്യ കാലിത്തീറ്റക്കും മരണപ്പെട്ട ഉരുക്കള്‍ക്കുള്ള ധനസഹായത്തിനും പഞ്ചായത്തിലെ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെടണമെന്നും ഓഫിസര്‍ അറിയിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP