സ്വാഗതം
WELCOME

News Update..

Tuesday, December 10, 2013

കുണ്ടറയിലെ മോഷണം: അഞ്ചുപേര്‍ പിടിയില്‍ Madhyamam News Feeds

കുണ്ടറയിലെ മോഷണം: അഞ്ചുപേര്‍ പിടിയില്‍ Madhyamam News Feeds

Link to

കുണ്ടറയിലെ മോഷണം: അഞ്ചുപേര്‍ പിടിയില്‍

Posted: 10 Dec 2013 12:58 AM PST

കുണ്ടറ: കൊല്ലം ബാറിലെ അഭിഭാഷകന്‍െറയും പൊലീസുകാരന്‍െറ ഭാര്യവീട്ടിലും ഉള്‍പ്പെടെ മോഷണം നടത്തിയ കേസിലെ ആറ് പ്രതികളില്‍ അഞ്ചുപേരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. പെരുമ്പുഴ കല്ലുപാലക്കടവ് സുജിത് ഭവനില്‍ കള്ളമണി എന്ന മണി ഏലിയാസ് (45), എഴുകോണ്‍ ഇടയ്ക്കോട് ലക്ഷംവീട് കോളനിയില്‍ ബ്രൂസിലി രാജേഷ് എന്ന രാജേഷ് (27), മങ്ങാട് പുലയാറ്റുവിള വീട്ടില്‍ തടിയന്‍ഷിബു എന്ന ഷിബു (28), കിളികൊല്ലൂര്‍ തൈക്കാവിന് സമീപം കരിമ്പിന്‍ തെക്കതില്‍ ഉല്ലാസ് (26), പള്ളിത്തോട്ടം ഡോണ്‍ബോസ്കോ നഗര്‍ നമ്പര്‍ 132ല്‍ കൊടിമരം ജോസ് എന്ന ജോസ് (28) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഒരാള്‍കൂടി പിടിയിലാകാനുണ്ട്.
കള്ളമണി എന്ന മണി ഏലിയാസാണ് സംഘത്തലവനെന്ന് പൊലീസ് പറഞ്ഞു. മണിയുടെ ബന്ധുവാണ് ബ്രൂസിലി രാജേഷ്. കഴിഞ്ഞ നവംബര്‍ നാലിന് കൊല്ലം ബാറിലെ അഭിഭാഷകന്‍ അഡ്വ. ജോര്‍ജ് മാത്യുവിന്‍െറ കുണ്ടറയിലെ കുടുംബവീടിന്‍െറ പിന്‍ഭാഗത്തെ കതക് പൊളിച്ച് അകത്ത് കടന്നെങ്കിലും ഉള്ളിലെ കതക് തുറക്കാനായില്ല. തുടര്‍ന്ന് ഇവര്‍ മുന്‍ഭാഗത്തെ കതക് തകര്‍ത്താണ് അകത്തുകടന്നത്. ഇവിടെ നിന്ന്  15,000 രൂപയും, ചെമ്പ് ഓട്ട് പാത്രങ്ങളും കവര്‍ന്നു. കവര്‍ന്ന ചെമ്പും, ഓട്ടുരുളിയും ആശുപത്രിമുക്കിലെ ആക്രിക്കടയില്‍ 3,000 രൂപക്ക് വിറ്റു.
നവംബര്‍ ഏഴിന് കള്ളമണിയും ബ്രൂസിലി രാജേഷും ചേര്‍ന്ന് എഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അനില്‍കുമാറിന്‍െറ ഭാര്യവീടായ പഴങ്ങാലം ആറാട്ടുവിള ജങ്ഷന് സമീപം മഞ്ജു നിവാസില്‍ മൂന്ന് പവന്‍ സ്വര്‍ണവും, ഒരു വെബ് കാമറയും, ഒരു ഡിജിറ്റല്‍ കാമറയും, കൂളിങ് ഗ്ളാസും, സൗന്ദര്യവര്‍ധക സാധനങ്ങളും കവര്‍ന്നു.
കഴിഞ്ഞ അഞ്ചിന് ബ്രൂസിലി രാജേഷും, കൊടിമരം ജോസും ഒരു ഓട്ടോക്കാരനും ചേര്‍ന്നാണ് ഇളമ്പള്ളൂര്‍ ഇ.എസ്.ഐക്ക് സമീപമുള്ള ആര്‍ക്കിയോളജി വകുപ്പ് ജീവനക്കാരന്‍ വാടകക്ക് നല്‍കിയിരുന്ന ഷൈജു നിവാസില്‍ പകല്‍ മോഷണം നടത്തിയത്. ഇവിടെനിന്ന് വീട്ടുസാമഗ്രികളും മറ്റും വാരി ചാക്കില്‍ കെട്ടി ഉച്ചക്ക് രണ്ട് മണിയോടെ രക്ഷപ്പെടാന്‍  ശ്രമിക്കുമ്പോഴാണ് നാട്ടുകാര്‍ ഓടിച്ചത്.
മോഷണമുതല്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ വിളിയുടെ വിശദാംശങ്ങള്‍ സൈബര്‍സെല്‍ വഴി ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണദിവസങ്ങളിലും മോഷണം നടന്ന സമയങ്ങളിലും ഇവര്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചത്. ഇവരുടെ ഫോണില്‍ നിന്ന് കൂടുതല്‍ വിളിച്ചവരെ പിന്തുടര്‍ന്നാണ് മറ്റ് മൂന്നുപേരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.
കൊടിമരം ജോസും, ഉല്ലാസും, ഷിബുവും, കള്ളമണിയുടെ  വീട്ടില്‍ സംഘം ചേരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പൊലീസത്തെി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രൂസിലി രാജേഷിനെ അയാളുടെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
 പൊലീസുകാരന്‍െറ ഭാര്യവീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണം കള്ളമണിയുടെ ഭാര്യാമാതാവ് കല്ലുംതാഴത്തുള്ള ജ്വല്ലറിയില്‍ വിറ്റതായി തെളിഞ്ഞിട്ടുണ്ടെന്നും തൊണ്ടിമുതല്‍ ഉടന്‍ എടുക്കുമെന്നും പൊലീസ് പറഞ്ഞു. കൊല്ലം റൂറല്‍ ഡിവൈ.എസ്.പി ബി.രാധാകൃഷ്ണപിള്ള, സി.ഐടി.ശ്യാംലാല്‍, കുണ്ടറ എസ്.ഐ ഷുക്കൂര്‍, കിഴക്കേകല്ലട എസ്.ഐമനോജ്, കുണ്ടറയിലെ അഡീഷനല്‍ എസ്.ഐമാരായ ഉദയകുമാര്‍, ജയകുമാര്‍, സുകുമാരന്‍, സോമസുന്ദരം, സി.പി.ഒമാരായ സുനില്‍, പ്രകാശ്, കൊല്ലം സിറ്റി ഷാഡോ പൊലീസ് ടീമിലെ  ബാബുകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നഗരത്തിലെ വെള്ളക്കെട്ട്: പരിഹാരത്തിനും റോഡ് വികസനത്തിനും കടമ്പകളേറെ

Posted: 10 Dec 2013 12:48 AM PST

Subtitle: 
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടത്തെുന്നതിലും പ്രതിഷേധം

തിരുവനന്തപുരം: കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതും പുനരധിവാസകേന്ദ്രങ്ങള്‍ കണ്ടത്തെുന്നതും പ്രതിഷേധത്തിന് കാരണമാകുന്നതിനാല്‍ തലസ്ഥാനനഗര റോഡ് വികസനത്തിന് കടമ്പകളേറെ. തമ്പാനൂരിലെയും കിഴക്കേകോട്ടയിലെയും വെള്ളപ്പൊക്കപരിഹാരത്തിന് തടസ്സം കൈയേറ്റങ്ങളാണ്. തകരപ്പറമ്പ് മേല്‍പ്പാലവും കിഴക്കേകോട്ട നവീകരണവും സാധ്യമാക്കാന്‍ കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ കണ്ടത്തെിയ സ്ഥലങ്ങളും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. തമ്പാനൂരിലെയും കിഴക്കേകോട്ടയിലെയും വെള്ളപ്പൊക്കത്തിന് പരിഹാരംതേടിയ വിദഗ്ധസംഘം  കണ്ടത്തെിയത് ഒരേക്കറോളം സ്ഥലത്തെ കൈയേറ്റമാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍നിന്ന് തെക്കനങ്കര കനാലിലേക്ക് ചെന്നത്തെുന്ന ഓടയ്ക്ക് മുളകിലാണ് കൈയേറ്റം കണ്ടത്തെിയത്. ഓടക്ക് മുകളില്‍ 15 മീറ്ററോളം വീതിയില്‍ കടമുറികള്‍ നിര്‍മിച്ചതായാണ് കണ്ടത്തെിയത്. ഇവ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയശേഷവും നഗരസഭ ഇവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. കോടികള്‍ വിലവരുന്ന ഭൂമി റദ്ദാക്കി അടിയന്തരനടപടികള്‍ ആരംഭിക്കാനാണ് വിദഗ്ധസംഘത്തിന്‍െറ റിപ്പോര്‍ട്ടെന്നാണ് സൂചന.
ഇവ ഒഴിപ്പിക്കുന്നത് എത്രമാത്രം വിജയിക്കുമെന്നതില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണ്. കിഴക്കേകോട്ടയിലെയും തകരപ്പറമ്പിലെയും കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ കണ്ടത്തെിയിരിക്കുന്നത് അട്ടക്കുളങ്ങര സ്കൂളിലെ രണ്ടേക്കര്‍ സ്ഥലവും  ശ്രീചിത്രഹോമിലെ സ്ഥലവുമാണ്. സ്കൂള്‍ സ്ഥലം ഈയാഴ്ച ട്രിഡക്ക് കൈമാറുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി ട്രിഡയുമായി പാട്ടക്കരാര്‍ ഒപ്പിടും. ഒമ്പത് മീറ്റര്‍ ഉയത്തില്‍ മാത്രമായിരിക്കും ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കുക. ഈ ഭൂമിക്ക് പുറമെയാണ് ശ്രീചിത്ര പുവര്‍ഹോമിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടങ്ങളും ഏറ്റെടുക്കുക. പവര്‍ ഹൗസ്  റോഡില്‍ നിന്ന് പഴവങ്ങാടിവരെ ആമയിഴഞ്ചാന്‍ തോടിന് മുകളില്‍ കോണ്‍ക്രീറ്റ് ബോക്സുകള്‍ സ്ഥാപിച്ച് ചെറിയ കെട്ടിടങ്ങള്‍ പണിയുന്നതോടെ ശേഷിക്കുന്ന കച്ചവടക്കാര്‍ക്കും പുനരധിവാസം ലഭിക്കും. ഈ മൂന്ന് പദ്ധതികളും നടപ്പായാലേ റോഡ് വികസനം സാധ്യമാകൂ. എന്നാല്‍ നിര്‍ദിഷ്ട പദ്ധതികള്‍ക്കെതിരെ തുടക്കത്തിലേ പ്രതിഷേധം ഉണ്ടായിരിക്കുകയാണ്. ചിത്ര ഹോമിന്‍െറ സ്ഥലം കച്ചവടക്കാര്‍ക്ക് വീതിച്ചുകൊടുക്കാനുള്ള നീക്കത്തില്‍ ചിത്ര ഹോം സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷനാണ് പ്രതിഷേധവുമായത്തെിയത്.
അസോസിയേഷന്‍ പ്രസിഡന്‍റ് പി. അശോക്കുമാര്‍  പുവര്‍ ഹോമിലെ ഒരു തുണ്ട് ഭൂമിപോലും കൈമാറാന്‍ പാടില്ളെന്ന വ്യവസ്ഥ ലംഘിച്ചാണ് വാണിജ്യ സമുച്ചയ നിര്‍മാണത്തിന് മുരിരുന്നതെന്ന് ആരോപിക്കുന്നു. അനാഥരായ കുട്ടികള്‍ പാര്‍ക്കുന്ന പഴഞ്ചന്‍ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിനും മറ്റും സര്‍ക്കാറുകള്‍ നടപടി എടുത്തിട്ടില്ളെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം മാസ്കറ്റ് ഹോട്ടലില്‍ മന്ത്രിമാരും ട്രിഡ ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനം. ഒമ്പത് സെന്‍റ് സ്ഥലമാണ് ഇരുനില കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. സ്ഥലം കടക്കാര്‍ക്ക് വിട്ടുനല്‍കില്ല. ഇവരില്‍നിന്ന് ലഭിക്കുന്ന വാടക അനാഥ മന്ദിരത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും പറയുന്നു. എന്നാല്‍ ചിത്ര ഹോമിനെ ഒഴിവാക്കി സര്‍ക്കാറിന്‍െറ മറ്റേതെങ്കിലും സ്ഥലത്ത് പുനരധിവാസം നടത്തിക്കൂടെയെന്ന ചോദ്യമാണുയരുന്നത്. കിഴക്കേകോട്ടയില്‍ അട്ടക്കുളങ്ങര സ്കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനവും പ്രതിഷേധത്തിനിടയാക്കും.  നഗരത്തിലെ പ്രധാന പച്ചപ്പായ ഇവിടെ നൂറിലധികം മരങ്ങളാണുള്ളത്. അതിനാല്‍ കുട്ടികളുടെ പാര്‍ക്കായി ഇതിനെ സംരക്ഷിക്കണമെന്നാണ് ട്രീ വാക്കിന്‍െറ ആവശ്യം. സ്കൂള്‍ അധികൃതരും ടീച്ചേഴ്സ് അസോസിയേഷനുമെല്ലാം സ്കൂള്‍ സ്ഥലം വിട്ടുനല്‍കുന്നതിനെതിരാണ്. അതേസമയം തമ്പാനൂര്‍-കിഴക്കേകോട്ട വെള്ളക്കെട്ട് ഒഴിവാക്കാന്‍ കൊണ്ടുവന്ന പുതിയ പദ്ധതിക്കെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എയും രംഗത്തത്തെി. 127 കോടിയുടെ പദ്ധതി അഴിമതിക്ക് വേണ്ടിയെന്നാണ് അദ്ദേഹത്തിന്‍െറ പരാതി. സര്‍ക്കാര്‍ 400 കോടിയുടെ പദ്ധതി തയാറാക്കിയതായും അദ്ദേഹം പറയുന്നു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ 2009ല്‍ 40.39 കോടി അനുവദിച്ചതായും പറയുന്നു. ആമയിഴഞ്ചാന്‍ തോട് വേളി കായല്‍വരെ ശുചീകരിച്ച് നവീകരിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് 8.85 കോടിയും പഴവങ്ങാടി തോട് നവീകരിക്കുന്നതിന് കെ.എസ്.യു.ഡി.പിക്ക് 5.6 കോടിയും തമ്പാനൂര്‍ ഓട വൃത്തിയാക്കാന്‍ 1.72 കോടിയും കിഴക്കേകോട്ട-പഴവങ്ങാടി ഓട നിര്‍മാണത്തിന് 2.13 കോടി, വേളി കായല്‍ പൊഴിയില്‍ കള്‍വര്‍ട്ട് നിര്‍മാണത്തിന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് 11.6 കോടി എന്നിങ്ങനെ അനുവദിച്ച കണക്കുകള്‍ വ്യക്തമെങ്കിലും ഇവ എങ്ങുമത്തെിയില്ളെന്ന് വെള്ളക്കെട്ട് കണ്ടാലറിയാം. തമ്പാനൂരില്‍ കോഫി ഹൗസിന് സമീപത്തുകൂടി റോഡ് കുറുകെ കടന്ന് റെയില്‍വേ പാളത്തിനടിയില്‍ എത്തുമ്പോള്‍ ഓടയുടെ വീതികുറയുന്നത് പ്രധാനപ്രശ്നമായി കണ്ടത്തെിയിട്ടുണ്ട്. ഇതിനായി റെയില്‍വേ ലൈനിനോട് ചേര്‍ന്ന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഓടയിലെ വെള്ളം ഉപ്പിടാംമൂട് പാലത്തിനടിയിലൂടെ വഞ്ചിയൂര്‍വരെ എത്തിക്കാനാണ് പദ്ധതി. പവര്‍ ഹൗസ് റോഡില്‍ റെയില്‍വേ കവാടത്തിന് മുന്‍വശത്തുകൂടി പഴവങ്ങാടി വരെയുള്ള ആമയിഴഞ്ചാന്‍ തോടിന്‍െറ ഭാഗം കോണ്‍ക്രീറ്റ് ബോക്സുകള്‍ നിര്‍മിച്ച് അടക്കും. ഇതിന് മുകള്‍വശം പാര്‍ക്കിങ്ങിനോ കടകള്‍ക്കോ ഉപയോഗിക്കും. റോഡിന് വീതികൂടിയാല്‍  മൂന്നുനിരയായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനും സാധിക്കും.
 

ബഹളത്തെ തുടര്‍ന്ന് ലോക്സഭ പിരിഞ്ഞു

Posted: 09 Dec 2013 11:43 PM PST

Image: 

ന്യൂദല്‍ഹി: തെലുങ്കാന വിഷയത്തില്‍ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ തടസ്സപ്പെട്ടതിനാല്‍ പാര്‍ലമെന്‍റ് ഇനത്തേക്ക് പിരിഞ്ഞു. അവിശ്വാസ പ്രമേയ നോട്ടീസ് ലഭിച്ചതായി സ്പീക്കര്‍ സഭയെ അറിയിച്ചു. അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി നല്‍കുന്നതില്‍ തീരുമാനം അറിയിക്കാം എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ ബഹളം ആരംഭിക്കുകയായിരുന്നു. ബഹളം അവസാനിക്കാതെ പ്രമേയം എടുക്കാന്‍ പറ്റില്ളെന്ന് സപീക്കര്‍ അറിയിച്ചെങ്കിലും അടങ്ങിയില്ല. രാവിലെ ടു ജി വിഷയത്തിലും സഭയില്‍ ബഹളം ഉയര്‍ന്നിരുന്നു.

അതേമസയം,  പ്രമുഖ പാര്‍ട്ടികള്‍ ഒന്നും തന്നെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടില്ളെന്ന് കോണ്‍ഗ്രസ് പറയുന്നു. മൊത്തം 13 അംഗങ്ങള്‍ ആണ് ഇതിന് പിന്തുണ നല്‍കിയിരിക്കുന്നതെന്നതിനാല്‍ പ്രമേയം പാസാക്കുന്നതിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

തൃക്കാക്കരയില്‍ ധാരണയായി; തൃശൂരിലെ എ ഗ്രൂപ്പ് പ്രതീക്ഷയില്‍

Posted: 09 Dec 2013 11:21 PM PST

തൃശൂര്‍: തൃക്കാക്കര നഗരസഭ അധ്യക്ഷപദവി മാറ്റം സംബന്ധിച്ച കോണ്‍ഗ്രസ് ഗ്രൂപ്പുതര്‍ക്കം പരിഹരിക്കപ്പെട്ടതോടെ തൃശൂര്‍ മേയര്‍ പദവി മാറ്റത്തിനും വഴിതെളിയുന്നു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപ്പെട്ടാണ് തൃക്കാക്കര നഗരസഭയിലെ തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കിയത്. മന്ത്രി കെ. ബാബു, ബെന്നി ബെഹനാന്‍ എന്നിവരും പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയുമായി തൃശൂരിലത്തെിയ മുഖ്യമന്ത്രി മേയറെ മാറ്റുന്നത് സംബന്ധിച്ച പ്രശ്നം കെ.പി.സി.സി പ്രസിഡന്‍റുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍, തൃക്കാക്കര നഗരസഭയില്‍ നീക്കുപോക്കുകള്‍ ഉണ്ടായത് അംഗീകരിക്കുന്നുണ്ടെങ്കിലും തന്നോട് രാജിവെക്കാന്‍ ആരും ആവശ്യപ്പെട്ടില്ളെന്ന് തൃശൂര്‍ മേയര്‍ ഐ.പി. പോള്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടാലല്ലാതെ താന്‍ രാജിവെക്കില്ളെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
തൃശൂരിലെ നടത്തറ ഉള്‍പ്പെടെ സംസ്ഥാനത്തെ ചില പഞ്ചായത്തുകളിലും തര്‍ക്കമുണ്ട്. ഇത് പരിഹരിച്ച് അര്‍ഹമായ പദവി ലഭ്യമാക്കണമെന്നാണ് ‘ഐ’ ഗ്രൂപ്പ് ആവശ്യം. അതിന് വിലപേശാനുള്ള തുറുപ്പുശീട്ടായാണ് ‘ഐ’ഗ്രൂപ്പ് തൃശൂര്‍ മേയര്‍ പദവിയെ കാണുന്നത്.
നവംബര്‍ 27ന് ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി മേയര്‍ മാറ്റവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേയര്‍ പദവി രാജിവെക്കാതെ പിടിച്ചുനില്‍ക്കുന്ന ഐ.പി. പോളിന്‍െറ ശക്തി കെ.പി.സി.സി പ്രസിഡന്‍റാണെന്ന് ചര്‍ച്ചയില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യമായി. തൃക്കാക്കര പ്രശ്നം തീര്‍ന്നാലുടന്‍ പോളിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുമെന്ന് ചെന്നിത്തല ഡി.സി.സി പ്രസിഡന്‍റിനോട് പറഞ്ഞിരുന്നു.
തൃക്കാക്കരയില്‍ ധാരണയായതോടെ മേയറുടെ രാജി ഉടനുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ്. ശനിയാഴ്ച കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജില്ലയില്‍ എത്തുന്നതോടെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം.
 

മാധ്യമങ്ങള്‍ വ്യക്തിഹത്യ ചെയ്യുന്നു -കെ.കെ ലതിക

Posted: 09 Dec 2013 11:15 PM PST

Image: 

കോഴിക്കോട്: ഭര്‍ത്താവ് പി.മോഹനന്‍ മാസ്റ്ററെ ജയിലില്‍ പോയി കണ്ടതിന്‍്റെ പേരില്‍ തന്നെ മാധ്യമങ്ങള്‍ വ്യക്തിഹത്യ ചെയ്യുകയാണെന്ന് കെ.കെ ലതിക എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ടി.പി കേസ് പ്രതികള്‍ ജയിലില്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിന്‍്റെ പുറകെ താന്‍ ജയിലില്‍ മോഹനന്‍ മാസ്റ്ററെ കാണാന്‍ പോയെന്നാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്.
കക്കട്ടിലെ വീട്ടില്‍ നിന്നും ഒന്നേകാല്‍ മണിക്കൂര്‍ കാറില്‍ വേഗത്തില്‍ യാത്ര ചെയ്താലേ കോഴിക്കോട്ടത്തൊന്‍ കഴിയൂ. 10.35 ന് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു. 11.30 ന് താന്‍ ജയിലില്‍ എത്തിയെന്നാണ് വാര്‍ത്ത. ചാനലില്‍ വാര്‍ത്ത വരുന്നതിന് എത്രയോ മുമ്പേ താന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.
മെഡിക്കല്‍ കോളജാശുപത്രിയില്‍ മോഹന്‍ മാസ്റ്ററെ ചികിത്സക്ക് കൊണ്ടുവന്നപ്പോള്‍ അവിടുത്തെ ഒരു റസ്റ്റോറില്‍ വെച്ചു സംസാരിച്ചത് മീഡിയാ വണ്‍ ചാനല്‍ വലിയ വിഷയമായി അവതരിപ്പിച്ചു. വിചാരണ തടവുകാരെ കോടതിയിലും ആശുപത്രിയിലും കൊണ്ടുപോകുമ്പോള്‍ ബന്ധുക്കള്‍ കാണാന്‍ പോകാറുണ്ട്. ഭാര്യ എന്ന നിലയില്‍ മോഹനന്‍ മാസ്റ്ററെ കാണാന്‍ എനിക്ക് അവകാശമുണ്ട്. മറ്റൊരു തടവുകാരനെയും  താന്‍ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ളെന്നും ലതിക പറഞ്ഞു.
 

വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ രണ്ടംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചു

Posted: 09 Dec 2013 11:14 PM PST

Subtitle: 
ഈരാറ്റുപേട്ട പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി

ഈരാറ്റുപേട്ട: പഞ്ചായത്ത് പ്രസിഡന്‍റിനുള്ള പിന്തുണ പിന്‍വലിച്ചതായി രണ്ട് പ്രതിനിധികള്‍ സെക്രട്ടറിക്ക് കത്തുനല്‍കിയതോടെ ഈരാറ്റുപേട്ട  പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി. ലീഗ് അംഗമായ പ്രസിഡന്‍റിന് പിന്തുണ പിന്‍വലിച്ചവരില്‍ ഒരാള്‍ ലീഗ് അംഗം തന്നെയാണ്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് അംഗവുമായ ജമീല അബ്ദുറഹ്മാന്‍ പ്രസിഡന്‍റിന് പിന്തുണ പിന്‍വലിച്ചതായി കത്തുനല്‍കിയതിന് പിന്നാലെയാണ് ലീഗ് അംഗം ഹസീന നൂര്‍സലാമും പിന്തുണ പിന്‍വലിച്ചതായി അറിയിച്ചത്.
വൈസ് പ്രസിഡന്‍റായി ചുമതലയേറ്റപ്പോള്‍ മുതല്‍ പ്രസിഡന്‍റിന്‍െറ ഭാഗത്തുനിന്ന് അവഗണന നേരിടുന്നതായി കത്തില്‍ ജമീല സൂചിപ്പിക്കുന്നു. ഇരിപ്പിടം നിഷേധിച്ചായിരുന്നു ആദ്യം തരംതാഴ്ത്താന്‍ ശ്രമിച്ചത്. ഇത് മറ്റൊരംഗം ആക്ഷേപിക്കുന്നതിലും ചീത്തവിളിക്കുന്നതിലും എത്തി. സഭ്യമല്ലാത്ത ഭാഷയില്‍ തന്നെ പഞ്ചായത്ത് യോഗത്തില്‍ ആക്ഷേപിച്ചതിന് നിയമ നടപടികളിലേക്ക് നീങ്ങിയപ്പോള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് ഒതുക്കാന്‍ ശ്രമിച്ചു. ഇതിനെല്ലാം പ്രസിഡന്‍റ് മൗനസമ്മതം നല്‍കി.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ജാഗ്രത സമിതി യോഗത്തില്‍ പ്രോഗ്രാം നോട്ടീസ് തയാറാക്കിയപ്പോഴും യോഗത്തിലും വൈസ് പ്രസിഡന്‍റായ തന്നെ മന$പൂര്‍വം അവഗണിച്ചു. തന്‍െറ വാര്‍ഡില്‍ അനുവദിച്ച പ്രവൃത്തികള്‍ ചെയ്യാന്‍ സമ്മതിക്കാതെ പ്രസിഡന്‍റ് ബിനാമിയെ ഉപയോഗിച്ച് നടത്താന്‍ ശ്രമിക്കുകയാണെന്നും വൈസ്പ്രസിഡന്‍റ് കത്തില്‍ ആരോപിക്കുന്നു.
വാര്‍ഡിലെ പ്രവൃത്തികളില്‍ പ്രസിഡന്‍റ് അമിത ഇടപെടല്‍ നടത്തുന്നുവെന്നാണ് അഞ്ചാം വാര്‍ഡ് അംഗം ഹസീന നൂര്‍സലാമും പറയുന്നത്. വാര്‍ഡിലെ വര്‍ക്കുകളുടെ കാര്യത്തില്‍ പ്രസിഡന്‍റ് ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപിക്കുന്നുണ്ട്.
17 അംഗ പഞ്ചായത്തില്‍ ലീഗ്-ആറ്, കോണ്‍ഗ്രസ് -രണ്ട്, കേരള കോണ്‍ഗ്രസ് -ഒന്ന് ഉള്‍പ്പെടെ ഒമ്പത് പേരാണ് യു.ഡി.എഫിന്. രണ്ടംഗങ്ങള്‍ പ്രസിഡന്‍റിന് പിന്തുണ പിന്‍വലിച്ചത് ഭരണ പ്രതിസന്ധിക്ക് കാരണമാകും. കോണ്‍ഗ്രസ് അംഗമായ സി.എം. മുഹമ്മദും ഉടന്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം നല്‍കുന്ന സൂചന. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ ഇവിടെ കോണ്‍ഗ്രസ് -ലീഗ് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. ഇരു കക്ഷികളുടെയും പ്രദേശിക നേതൃത്വം ഇടപെട്ടാണ് ഭരണം മുന്നോട്ടുകൊണ്ടുപോയിരുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി പ്രഖ്യാപിച്ചതുമുതല്‍ പ്രശ്നം രൂക്ഷമാകുകയും ഭരണമാറ്റം ഉണ്ടാകുമെന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. പി.സി. ജോര്‍ജും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തത് വീണ്ടും ലീഗ് ഭരണം തുടരാന്‍ കാരണമാവുകയായിരുന്നു.
 

കാരുണ്യമഴയില്‍ ജനസമ്പര്‍ക്കം

Posted: 09 Dec 2013 11:06 PM PST

Subtitle: 
ജില്ലയില്‍ അനുവദിച്ചത് 3.50 കോടി

തൊടുപുഴ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ തിങ്കളാഴ്ച രാത്രി എട്ടര വരെ വിവിധ പദ്ധതികളിലായി അനുവദിച്ചത് 3.50  കോടി രൂപ. നേരത്തേ ലഭിച്ച പരാതികളില്‍  1.51 കോടി രൂപ വിതരണം ചെയ്തതുള്‍പ്പെടെയാണ് ഈ തുക. തൊടുപുഴ താലൂക്കില്‍ 74 ലക്ഷം രൂപയും പീരുമേട്ടില്‍ 13 ഉം ദേവികുളത്ത് 11 ഉം ഉടുമ്പന്‍ചോല താലൂക്കില്‍ 90ഉം ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
ഇതിനുപുറമെ കാരുണ്യ ചികിത്സ നിധിയില്‍ നിന്നുള്ള സഹായത്തിനും പട്ടയ വിതരണത്തിനും 30 ബി.പി.എല്‍ കാര്‍ഡ് നല്‍കാനും തീരുമാനമായി.  തിങ്കളാഴ്ച രാത്രി 8.30 വരെ 12133 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്.
മൂവായിരത്തോളം പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനുണ്ടെന്നായിരുന്നു അനൗദ്യോഗിക നിഗമനം. രാവിലെ എട്ടിനുതന്നെ ന്യൂമാന്‍ കോളജിലത്തെിയ മുഖ്യമന്ത്രി ജില്ലയുടെ ചുമതലയുള്ള ജലവിഭവമന്ത്രി പി.ജെ. ജോസഫ്, പി.ടി. തോമസ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കലക്ടര്‍ അജിത് പാട്ടീല്‍ എന്നിവരുമായി ജില്ലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി. ആകെ ലഭിച്ച 4007 പരാതികളില്‍ 271 പേരെയാണ് മുഖ്യമന്ത്രി നേരിട്ടു കണ്ടത്. ഇതിനു പുറമേ വേദിയിലത്തെിയ മുഴുവനാളുകളില്‍നിന്നും അദ്ദേഹം പരാതികള്‍ സ്വീകരിച്ചു. ചികിത്സ സഹായം, എ.പിഎല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് മുഖ്യമന്ത്രിക്കു ലഭിച്ച പരാതികളില്‍ കൂടുതലും. രാവിലെ 9.20ഓടെ പരാതിക്കാരെ ഓരോരുത്തരെയായി മുഖ്യമന്ത്രി കണ്ടുതുടങ്ങി. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതികള്‍ നല്‍കി സുഗമമായി മടങ്ങുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 18 ഡോക്ടര്‍മാരും 16 കിടക്കകളും ഉള്‍പ്പെടെ മിനി ആശുപത്രിയും മൈതാനിയില്‍ സജ്ജമാക്കിയിരുന്നു. 300 ലേറെയാളുകള്‍ ഇവിടെ അടിയന്തര ചികിത്സക്കത്തെി. കലക്ടര്‍ അജിത് പാട്ടീലിന്‍െറയും എ.ഡി.എം പി.എന്‍. സന്തോഷിന്‍െറയും നേതൃത്വത്തിലും സബ് കലക്ടര്‍ മുഹമ്മദ് വൈ. സഫറുല്ല, ആര്‍.ഡി.ഒ. മധു ഗംഗാധര്‍ എന്നിവരുടെ മേല്‍നോട്ടത്തിലുമാണ്് ഒരുക്കം നടത്തിയിരുന്നത്.  തൊടുപുഴ തഹസില്‍ദാര്‍ ജോയി കുര്യാക്കോസിന്‍െറ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഒരുക്കങ്ങള്‍ ഏകോപിപ്പിച്ചു. മധ്യമേഖല ഐ.ജി. കെ. പത്മകുമാര്‍, ജില്ലാ പോലീസ് മേധാവി ഷെയ്ഖ് അന്‍വറുദ്ദീന്‍ സാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള സുരക്ഷ സംവിധാനങ്ങളും ഗതാഗത ക്രമീകരണവും കുറ്റമറ്റതായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഓഫിസ് തയാറാക്കിയ പത്രവും ഫോട്ടോ പ്രദര്‍ശനവും പുസ്തകങ്ങളുടെ വില്‍പനയും ജനസമ്പര്‍ക്കപരിപാടിക്ക് മികവേകി.  സര്‍വീസ് സംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഹെല്‍പ് ഡെസ്ക് പൊതുജനങ്ങള്‍ക്ക് സഹായകമായി. കുടുംബശ്രീ ഒരുക്കിയ ഭക്ഷണശാലയും ശ്രദ്ധേയമായി.

കൂടങ്കുളം പവര്‍ ഹൈവേ: സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

Posted: 09 Dec 2013 10:55 PM PST

പത്തനംതിട്ട: തമിഴ്നാട്ടിലെ കൂടങ്കുളം ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി എത്തിക്കുന്ന പവര്‍ ഹൈവേയുടെ നിര്‍മാണത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജ്യോതിഷ്കുമാര്‍ മലയാലപ്പുഴയും ചെയര്‍മാന്‍ മനോജ്  ചരളേലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലൂടെയാണ് വൈദ്യുതിലൈന്‍ കടന്നുപോകുന്നത്. പത്തനംതിട്ട ജില്ലയില്‍ കലഞ്ഞൂര്‍, അരുവാപ്പുലം, കോന്നി, പ്രമാടം, മലയാലപ്പുഴ, മൈലപ്ര, റാന്നി, അങ്ങാടി, കൊറ്റനാട്, കോട്ടാങ്ങല്‍ എന്നീ പഞ്ചായത്തുകളില്‍ കൂടി 48 കി.മീ. ദൂരത്തില്‍ ലൈന്‍ കടന്നുപോകുന്നുണ്ട്. പ്രസരണശേഷിയുള്ള ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.  
ഊര്‍ജ ദേശീയപാത നിര്‍മിക്കുന്നതിനെക്കുറിച്ച നിര്‍ണായക യോഗം 11 ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പുറമെ വൈദ്യുതി ബോര്‍ഡിന്‍െറയും പവര്‍ഗ്രിഡ് കോര്‍പറേഷന്‍െറയും ഉന്നത ഉദ്യോഗസ്ഥരും കര്‍മസമിതി ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ യോഗമാണിത്. 2012 മേയ് രണ്ടിന് മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ സര്‍ക്കാര്‍ നാല് വാഗ്ദാനങ്ങളാണ് നല്‍കിയത്. നിര്‍ദിഷ്ട പാതയില്‍ 380 വീടുകള്‍ക്ക് മുകളില്‍ കൂടി ലൈന്‍ കടന്നുപോകുമെന്ന സംയുക്ത സര്‍വേയിലെ കണ്ടത്തെല്‍ കര്‍മസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ആദ്യ നിര്‍ദേശം വെച്ചത്. പരമാവധി വീടുകള്‍  ഏറ്റെടുക്കും. അല്ലാത്തവര്‍ക്ക് ഒഴിഞ്ഞുപോകാം. ഒഴിവാകാത്തവര്‍ക്ക് നഷ്ടപരിഹാരം.  കുത്തബ്മിനാറിനെക്കാള്‍ ഉയരത്തില്‍ ടവര്‍ പണിയുമെന്ന് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍െറ ഉറപ്പ് ഒരിടത്തും പാലിക്കപ്പെട്ടിട്ടില്ളെന്ന വാദം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി രണ്ടാമത്തെ പരിഹാരം നിര്‍ദേശിച്ചു. ടവറിലെ  ഏറ്റവും താഴത്തെ കമ്പി 33 മീറ്റര്‍ അടി ഉയരത്തിലായിരിക്കും. താഴെ റബര്‍ വെക്കാന്‍ സൗകര്യത്തിനാണിത്.  അതിന് സാധിക്കാത്ത സാങ്കേതികപ്രശ്നങ്ങള്‍ ഉള്ളിടത്തെ സ്ഥലം ഏറ്റെടുക്കും. നഷ്ടപരിഹാരം വര്‍ധിപ്പിച്ചുനല്‍കാന്‍ സ്പെഷല്‍ പാക്കേജ് പ്രഖ്യാപിക്കും. 50 ശതമാനത്തില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുത്താല്‍ ഉടമക്ക് നിര്‍ബന്ധമാണെങ്കില്‍ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കും.  ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തിന് 100 ശതമാനം നഷ്ടപരിഹാരം നല്‍കും എന്നൊക്കെയായിരുന്നു സര്‍ക്കാറിന്‍െറ വാഗ്ദാനങ്ങള്‍. എന്നാല്‍, എല്ലാ വാഗ്ദാനവും  പ്രായോഗികമായി നടപ്പാക്കാന്‍ കഴിയാത്തതാണെന്നും ലൈന്‍ വലിക്കാതിരിക്കാന്‍  കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ലൈനിനു താഴെയുള്ള വീടുകളെ  എങ്ങനെ ഒഴിവാക്കുമെന്ന് വ്യക്തമല്ല. വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ആര് -എങ്ങനെ നിശ്ചയിക്കും. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് മൂല്യം നിശ്ചയിക്കുന്നതെങ്കില്‍ ആ തുകക്ക് വീടിന്‍െറ അടിത്തറ പോലും പണിയാനാവില്ളെന്നും അവര്‍ പറഞ്ഞു.
ടവറുകളുടെ ഉയരം ഏറ്റവും താഴെത്തെ കമ്പിയും ഭൂനിരപ്പും തമ്മിലെ അകലം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നതെല്ലാം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ ലൈനിന്‍െറ  ദിശവ്യതിയാനം വരെ ഉള്‍പ്പെടുത്തി പവര്‍ഗ്രിഡ് കോര്‍പറേഷന്‍ തയാറാക്കിയ ഇടമണ്‍-കൊച്ചി 400 കെ.വി വൈദ്യുത പാതയുടെ മുഴുവന്‍ സാങ്കേതികവിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അവര്‍ പറഞ്ഞു.  പവര്‍ഗ്രിഡ് അധികൃതര്‍ ഇത് രഹസ്യമായി വെച്ചിരിക്കുകയാണ്. ഇതനുസരിച്ച് 75 മീറ്റര്‍ ഉയരമുള്ള ടവറുകള്‍ ആകെ ഒമ്പതെണ്ണം മാത്രമാണ്.
ടവറിന്‍െറ ഏറ്റവും താഴത്തെ കമ്പിയും ഭൂനിരപ്പും തമ്മിലെ അകലം മിക്കയിടത്തും 28 മീറ്ററില്‍ താഴെയാണ്. 20മീറ്ററില്‍ താഴെ ഉയരമുള്ള ടവറുകളും വിഭാവന ചെയ്തിട്ടുണ്ട്. ടവറിന് 10 സെന്‍റില്‍ താഴെ സ്ഥലം മതിയെന്ന് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ അധികൃതര്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആവര്‍ത്തിക്കുമ്പോഴും ആകെയുള്ള 438 ടവറുകളില്‍ 245 നും 10 സെന്‍റില്‍ കൂടുതല്‍ പരമാവധി 28 സെന്‍റ് സ്ഥലം വരെ വേണ്ടി വരുമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലം അടക്കമുള്ള കോട്ടയം ജില്ലയിലെ 217 മുതല്‍ 271 വരെയുള്ള 54 ടവറുകളുടെ ഉയരം, അടിത്തറക്ക് വേണ്ടിവരുന്ന സ്ഥലം എന്നിവ ഇതുവരെ തീരുമാനിച്ചിട്ടില്ളെന്നും അവര്‍ പറഞ്ഞു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം വിശദ സര്‍വേ ഇടയാപ്പാറ, പത്തനാട്, കങ്ങഴ, കോത്തല, മാടപ്പാട്  സ്ഥലങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ പവര്‍ഗ്രിഡ് കോര്‍പറേഷന് കഴിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ടവറിന്‍െറ ഉയരം കൂട്ടി ലൈന്‍ സ്ഥാപിച്ച തിരുനെല്‍വേലി മുതല്‍  ഇടമണ്‍ വരെ ഭാഗങ്ങളില്‍ 400 കെ.വി ലൈനിന്‍െറ ഏറ്റവും താഴെയുള്ള കമ്പി വാഴത്തലപ്പുകളില്‍ മുട്ടാവുന്ന സ്ഥിതിയിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു.  വൈദ്യുത കമ്പിയുടെ താഴെ സ്ഥലത്തെ പേരയും കുരുമുളകുകൊടികളും കുറ്റിമുല്ലയും വരെ മുറിച്ചു മാറ്റാന്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
തിരുനെല്‍വേലി -ഇടമണ്‍ ഭാഗത്ത് ഭൂനിരപ്പില്‍നിന്ന് ഏറ്റവും താഴ്ത്തി പിന്നീട് വലിച്ച കമ്പികള്‍ തൂങ്ങുന്ന ടവറുകളുടെ ചിത്രങ്ങളും കാണാവുന്നതാണ്.
പട്ടയമില്ളെന്ന കാരണത്താല്‍ തുച്ഛമായ പണം നല്‍കി ലൈന്‍ വലിച്ച ഇടമണ്‍ ഉറുകുന്ന് പ്രദേശത്തുള്ളവര്‍ക്ക് സംഭവിച്ച ദുരന്തം നിര്‍ദിഷ്ട ലൈന്‍ സ്ഥാപിച്ചാല്‍ കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഒരുവര്‍ഷത്തിനുള്ളില്‍ ബാധകമാകുമെന്ന് വ്യക്തമായതായും അവര്‍ പറഞ്ഞു.

ജില്ലയില്‍ മണല്‍വാരല്‍ ഇന്ന് പുനരാരംഭിക്കും

Posted: 09 Dec 2013 10:42 PM PST

കാക്കനാട്: ജില്ലയിലെ മണല്‍വാരല്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. ഇതുസംബന്ധിച്ച് കലക്ടര്‍ തിങ്കളാഴ്ച ഉത്തരവിറക്കി.
എല്ലാ കടവുകളില്‍നിന്നും മണല്‍ വാരാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നാലു പഞ്ചായത്തുകളിലെ കടവുകള്‍ക്ക് മാത്രമേ ഇന്നുമുതല്‍ മണല്‍ വാരാന്‍ കഴിയൂ. മണീട്, മാറാടി, വാളകം, പിറവം പഞ്ചായത്തുകളിലെ കടവുകളില്‍നിന്നാണ് മണല്‍ വാരല്‍ അനുവദിക്കുകയെന്ന് കലക്ടര്‍ പി.ഐ.ഷെയ്ഖ് പരീത് പറഞ്ഞു. ഈ പഞ്ചായത്തുകള്‍ റിവര്‍ മാനേജ്മെന്‍റ് ഫണ്ടിലേക്കുള്ള തുക അടച്ചതിനാലാണ് അനുമതി നല്‍കിയത്. ജില്ലയില്‍ ആകെ 54 കടവുകളാണുള്ളത്. മണല്‍വാരല്‍ അനുവദിച്ച പഞ്ചായത്തുകള്‍ മൂന്നു മാസത്തിനകം പരിസ്ഥിതി അംഗീകാരം ലഭ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ മാസം 25നകം മണലിന് അപേക്ഷിക്കാനുള്ള നടപടി ഓണ്‍ലൈനില്‍ ആക്കണം. നേരിട്ട് അപേക്ഷിക്കുന്നത് നിര്‍ത്തലാക്കിയിരിക്കുകയാണ്. ആവശ്യക്കാര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.  ജില്ലയില്‍ മണല്‍ വാരല്‍ നിരോധ കാലാവധി നേരത്തേ കഴിഞ്ഞിരുന്നെങ്കിലും കോടതി സ്റ്റേ ഉള്ളതിനാല്‍ മണല്‍വാരാന്‍ കഴിഞ്ഞിരുന്നില്ല.
 

ചകിരിവില മേലോട്ട്

Posted: 09 Dec 2013 10:34 PM PST

Subtitle: 
ചെറുകിട കയറുല്‍പാദന മേഖലയില്‍ പ്രതിസന്ധി രൂക്ഷം

ആലപ്പുഴ: ചകിരിയുടെ ലഭ്യതക്കുറവും ഇറക്കുമതി ചെയ്യുന്ന ചകിരിയുടെ വില കുതിച്ചുയര്‍ന്നതും ചെറുകിട കയര്‍ഫാക്ടറി മേഖലയെ പ്രതിസന്ധിയിലാക്കി. നിരവധി ചെറുകിട ഫാക്ടറികള്‍ പൂട്ടുകയോ പൂട്ടല്‍ ഭീഷണിയിലോ ആണ്. ഈ സാഹചര്യം കയറുല്‍പാദന മേഖലയെ പ്രതികൂലമായി ബാധിച്ചു.
ചകിരിയുടെ വില നിയന്ത്രിക്കണമെന്നും സ്ഥിരമായ വിലയ്ക്ക് ചകിരി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള മുറവിളിയും ശക്തമായിട്ടുണ്ട്. തോന്നിയ രീതിയിലാണ് ഇപ്പോള്‍ ചകിരിയുടെ വില നിശ്ചയിക്കപ്പെടുന്നത്. കേരളത്തില്‍ തൊണ്ടുസംഭരണം ഫലപ്രദമാകാതിരിക്കുകയും ചകിരി ഉല്‍പാദനം നാമമാത്രമാകുകയും ചെയ്തതോടെ തമിഴ്നാടിനെ ആശ്രയിച്ചാണ് ഇവിടെ ചെറുകിട കയര്‍ഫാക്ടറികളും സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്. പൊള്ളാച്ചിയില്‍നിന്നുള്ള ചകിരിയുടെ വരവ് ഇപ്പോള്‍ പഴയതുപോലെ സുഗമമല്ല. പച്ചത്തൊണ്ട് ചകിരിയാണ് അവിടെനിന്ന് വാങ്ങുന്നത്. അതിന് പൊതുവേ ഗുണമേന്മ കുറവാണ്.
എങ്കിലും കയര്‍മേഖലയുടെ നിലനില്‍പിന് ഇതല്ലാതെ വേറെ വഴിയില്ല. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ വന്‍ വര്‍ധനയാണ് ചകിരിയുടെ വിലയില്‍ ഉണ്ടായിട്ടുള്ളത്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് 10 മുതല്‍ 20 രൂപ വരെയായിരുന്ന ഒരു കിലോ ചകിരിയുടെ വില ഇപ്പോള്‍ 40 രൂപക്ക് മുകളിലായി. 30 കിലോ വരുന്ന ഒരുകെട്ട് ചകിരിക്ക് 600ല്‍നിന്ന് 900 രൂപ വരെ എത്തി.
ചകിരിയുടെ വില വര്‍ധനക്ക് അനുസൃതമായി ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയാറാകുന്നുമില്ല. ഇതുമൂലം ഉല്‍പാദന ചെലവിന് അനുസൃതമായ വില കിട്ടാതെവരികയും തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള കൂലി പോലും നല്‍കാന്‍ കഴിയാതെവരികയും ചെയ്യുന്നു.
ഇപ്പോഴത്തെ ചെറുകിട മേഖലയിലെ പ്രതിസന്ധി ആയിരക്കണക്കിന് തൊഴിലാളികളെയും പട്ടിണിയിലാക്കി. കൂടിയ വിലയ്ക്ക് ചകിരി വാങ്ങി തടുക്കും മറ്റ് ഉല്‍പന്നങ്ങളും നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ചെറുകിട കയര്‍ ഫാക്ടറികളിലെ തറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പ്രതിസന്ധി മൂലം ഫാക്ടറി പൂട്ടിയപ്പോള്‍ മറ്റ് തൊഴില്‍ അന്വേഷിച്ച് പോകുകയാണ്.
അതേസമയം, തൊണ്ട് ലഭ്യമാക്കാനുള്ള നടപടികള്‍ കയര്‍ വകുപ്പ് സ്വീകരിക്കുന്നില്ല. ഒരു കിലോ ചകിരിക്ക് 25 രൂപ സര്‍ക്കാര്‍ നിജപ്പെടുത്തിയെങ്കിലും ഉല്‍പന്നങ്ങളുടെ വില കൂട്ടാന്‍ തയാറായില്ല. വിദേശ കമ്പോളത്തെ ലക്ഷ്യമാക്കിയുള്ള ഉല്‍പന്ന വിപണനം നടക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാറിന്‍െറ അനുമതിയും ഇക്കാര്യത്തില്‍ ആവശ്യമാണ്. അതിന് കയര്‍ ബോര്‍ഡിന്‍െറ ഇടപെടലും വേണം.
എന്നാല്‍, അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ചെറുകിട കയര്‍ ഫാക്ടറി ഉടമകള്‍ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ലഭ്യമാകുന്ന തൊണ്ട് സംഭരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഒരു നീക്കവും ഉണ്ടാകാത്തത് കയര്‍മേഖലക്ക് തിരിച്ചടിയാണ്. 400 കോടി തൊണ്ട് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. അതിന്‍െറ പകുതി തൊണ്ട് ഉണ്ടെങ്കില്‍ കയര്‍മേഖലയുടെ പ്രവര്‍ത്തനം സുഗമമാകുമെന്ന് തൊഴിലാളി യൂനിയനുകള്‍ പറയുന്നു.
എന്നാല്‍, നാലില്‍ മൂന്ന് ഭാഗവും പാഴാകുകയാണ്. വീടുകളില്‍നിന്ന് തൊണ്ട് ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി ഉണ്ടായില്ളെങ്കില്‍ ചകിരിയുടെ വിലവര്‍ധന ചെറുകിട മേഖലയെ പൂര്‍ണമായും തകര്‍ക്കും.
മാത്രമല്ല, വന്‍തോതില്‍ തൊഴിലില്ലായ്മയും കയര്‍ മേഖലയില്‍ സംജാതമാകും.  ചകിരിയുടെ വിലവര്‍ധന, സംഭരണം എന്നീ കാര്യങ്ങളില്‍ പൊതുമേഖല സ്ഥാപനങ്ങളായ കയര്‍ ഫെഡ്, കയര്‍ കോര്‍പറേഷന്‍ എന്നിവയുടെ ഇടപെടല്‍ ഉണ്ടാകുന്നില്ളെന്ന ആരോപണവും യൂനിയനുകള്‍ക്കിടയില്‍ ശക്തമാണ്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP