ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയില്ല -കോണ്‍ഗ്രസ് Madhyamam News Feeds |
- ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയില്ല -കോണ്‍ഗ്രസ്
- സര്‍ക്കാറിന്‍െറ സൗജന്യ യൂനിഫോം: ബാധ്യത പി.ടി.എക്കും രക്ഷിതാക്കള്‍ക്കും
- ജില്ലാ ആശുപത്രി ആക്രമണം: നാലുപേര്‍ കൂടി പിടിയില്‍
- സൂക്ഷ്മ കൃഷി പദ്ധതി പരീക്ഷിക്കാതെ ഉപേക്ഷിക്കുന്നു
- മണല്‍വാരല്‍ നിരോധം പ്രാബല്യത്തില്‍
- കെജ് രിവാള്‍: നവ രാഷ്ട്രീയോദയം
- ദേവയാനിയുടെ പുതിയ നിയമനത്തിന് യു.എന്‍ അംഗീകാരം
- തോട്ടം തൊഴിലാളി പി.എഫ് വായ്പാ ചെക്കുകള്‍ ബാങ്കുകള്‍ മടക്കുന്നതായി പരാതി
- സുപ്രീംകോടതി ഉത്തരവിന് പുല്ലുവില; നേതാക്കളുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡ്
- വര്‍ക്പെര്‍മിറ്റ് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്ക് വിസയില്ല: തൊഴില്‍ മന്ത്രാലയം
ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയില്ല -കോണ്‍ഗ്രസ് Posted: 23 Dec 2013 03:22 AM PST Image: ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടില്ളെന്ന് കോണ്‍ഗ്രസ് ദല്‍ഹി ഘടകം. പുറത്ത് നിന്നുള്ള പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളതെന്നും പി.സി.സി അധ്യക്ഷന്‍ ജയ് പ്രകാശ് അഗര്‍വാള്‍ എം.പി അറിയിച്ചു. കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാനുള്ള എ.എ.പി തീരുമാനത്തെ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് സ്വാഗതം ചെയ്തു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എ.എ.പിക്ക് സാധിക്കട്ടെയെന്ന് അവര്‍ ആശംസിച്ചു. മോശം പ്രകടനം നടത്തിയാല്‍ പിന്തുണ പിന്‍വലിക്കുമെന്നും ഷീല ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചെന്ന് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഡോ. ഹര്‍ഷവര്‍ധന്‍ ആരോപിച്ചു. |
സര്‍ക്കാറിന്‍െറ സൗജന്യ യൂനിഫോം: ബാധ്യത പി.ടി.എക്കും രക്ഷിതാക്കള്‍ക്കും Posted: 22 Dec 2013 11:24 PM PST വടശേരിക്കര: സംസ്ഥാന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന സൗജന്യ യൂനിഫോം പദ്ധതിക്ക് തുച്ഛമായ തുക മാത്രം നല്‍കി ബാക്കിയുള്ള ബാധ്യത പി.ടി.എ കമ്മിറ്റികളുടെ തലയില്‍ കെട്ടിവെക്കുവാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം. |
ജില്ലാ ആശുപത്രി ആക്രമണം: നാലുപേര്‍ കൂടി പിടിയില്‍ Posted: 22 Dec 2013 11:15 PM PST കോട്ടയം: ജില്ലാ ആശുപത്രിയില്‍ അര്‍ധരാത്രി എമര്‍ജന്‍സി തിയറ്റര്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. ചെങ്ങളം പാണംപറമ്പില്‍ അനിരുദ്ധന്‍ (28), ചെങ്ങളം തട്ടാംപറമ്പില്‍ ശരത്കുമാര്‍ (21), കുമരകം സൗമ്യസദനത്തില്‍ ശ്യാംബാബു (24), ചെങ്ങളം കുന്നുംപുറത്ത് അര്‍ജുന്‍ (25) എന്നിവരെയാണ് കോട്ടയം ഡിവൈ.എസ്.പി വി. അജിത്കുമാര്‍, വെസ്റ്റ് സി.ഐ എ.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് സംഘം കുമളിയില്‍നിന്ന് പിടികൂടിയത്. രണ്ടുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇതോടെ സംഭവത്തിലെ എല്ലാ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു. |
സൂക്ഷ്മ കൃഷി പദ്ധതി പരീക്ഷിക്കാതെ ഉപേക്ഷിക്കുന്നു Posted: 22 Dec 2013 11:00 PM PST Subtitle: സര്‍ക്കാര്‍ അനുവദിച്ചത് അഞ്ച് കോടി കാസര്‍കോട്: സൂക്ഷ്മ കൃഷി പദ്ധതി ജില്ലയില്‍ പരീക്ഷിക്കാതെ ഉപേക്ഷിക്കുന്നു. പ്രായോഗികമല്ലെന്ന മുന്‍വിധിയോടെയാണിത്. ജില്ലക്ക് അഞ്ച് കോടിയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചത്. തുറസ്സായ നിലമൊരുക്കി കണിക ജല സേചനവും ഇതേ രീതിയില്‍ വളവും നല്‍കുന്ന സൂക്ഷ്മ കൃഷിയാണ് പദ്ധതിയിട്ടത്. ഈ സംരംഭത്തിലേര്‍പ്പെടുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 40,000 രൂപ (40 ശതമാനം) പ്രകാരം സബ്സിഡി നല്‍കും. |
മണല്‍വാരല്‍ നിരോധം പ്രാബല്യത്തില്‍ Posted: 22 Dec 2013 10:54 PM PST Subtitle: നിര്‍മാണ മേഖല സ്തംഭനത്തിലേക്ക് കണ്ണൂര്‍: നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കി ഇന്നലെ മുതല്‍ ജില്ലയില്‍ മണല്‍വാരല്‍ നിരോധം നിലവില്‍ വന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള കടവുകളില്‍ മണല്‍ വാരുന്നത് ജില്ലാഭരണകൂടം വിലക്കിയത്. |
കെജ് രിവാള്‍: നവ രാഷ്ട്രീയോദയം Posted: 22 Dec 2013 10:47 PM PST Image: ന്യൂദല്‍ഹി: ദല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ചരിത്രം എഴുതിയാണ് അരവിന്ദ് കെജ് രിവാള്‍ അധികാരമേറുന്നത്. ഏഴാമത്തെ മുഖ്യമന്ത്രിയാകുന്ന ഹരിയാനക്കാരനായ കെജ് രിവാള്‍ ഇന്ത്യക്ക് അത്ര പഴക്കമേറിയ രാഷ്ട്രീയ നേതാവല്ല. രണ്ടു വര്‍ഷം മുമ്പ് അണ്ണാ ഹസാരെയുമൊത്ത് അഴിമതി വിരുദ്ധ സമരത്തിന് ഇറങ്ങിത്തിരിച്ചതോടെയാണ് ഈ മുന്‍ ഇന്ത്യന്‍ റെവന്യൂ സര്‍വീസ് ഒഫീസര്‍ ജനശ്രദ്ധയില്‍ പതിയുന്നത്. ഹരിയാനയിലെ ഹിസാറില്‍ 1968 ആഗസ്റ്റ് 16ന് ബനിയാ കുടുംബത്തില്‍ ഗോബിന്ദ് റാന്‍ കെജ് രിവാള്‍ ഗീതാ ദേവി ദമ്പതികളുടെ മകനായി ജനനം. ഖരഖ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദം നേടിയതിനുശേഷം ടാറ്റ സ്റ്റീലില്‍ ചേര്‍ന്നു. 1992ല്‍ ഇവിടെ നിന്നും രാജി വെച്ചു. ഇന്‍്റകം ടാക്സ് വകുപ്പിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. കൊല്‍ക്കത്തയില്‍ രാമ കൃഷ്ണ മിഷനൊപ്പം പ്രവര്‍ത്തിച്ചു. ഇടക്ക് നെഹ്റു യുവ കേന്ദ്രയുടെയും സഹയാത്രികനായി. വിവരാവകാശ നിയമം യാഥാര്‍ഥ്യമാക്കുന്നതിലും ജനലോക് പാല്‍ ബില്‍ തയാറാക്കുന്നതിലും ഗാന്ധിയന്‍ അണ്ണാ ഹസാരെക്കൊപ്പം ഈ 45കാരന്‍ കാര്യമായ സംഭാവനകള്‍ അര്‍പിച്ചു. ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍, പൊതു വിതരണ സമ്പ്രദായം,ദല്‍ഹി വൈദ്യുതി ബോര്‍ഡ് തുടങ്ങി നിരവിധ ഭരണ തലങ്ങളില്‍ നടമാടുന്ന അഴിമതികള്‍ വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിച്ച് പുറത്തുകൊണ്ടു വന്നു. ദല്‍ഹിയില്‍ ജന്തര്‍മന്ദിറിനെ ഇളക്കി മറിച്ച ഹസാരെക്കൊപ്പം നടത്തിയ സമരം രാഷ്ട്രീയ പ്രവേശത്തിനുള്ള നിലമൊരുക്കല്‍ ആയിരുന്നു. സമര ജ്വാലയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഹസാരെ തന്നെ പിന്നീട് ആരോപണങ്ങളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും നിഴലില്‍ കെജ്രിവാളിനെ ഉപേക്ഷിച്ചു. 2012 നവംബറില്‍ ആണ് സാധാരണ പൗരന്‍ എന്നര്‍ഥമുള്ള ‘ആം ആദ്മി’ പാര്‍ട്ടിയുമായി രാഷ്ട്രീയ രംഗത്തേക്ക് ഉറച്ച കാല്‍വെപ്പുകളുമായി കെജ് രിവാള്‍ ഇറങ്ങിത്തിരിച്ചത്. ഡിസംബര്‍ നാലിനു നടന്ന ദല്‍ഹി ലെജിസേറ്റിവ് അസംബ്ളി തെരഞ്ഞെടുപ്പില്‍ ആം ആദ്മി ആദ്യമായി കാല്‍ പതിപ്പിച്ചു. മൂന്നു തവണ ഇന്ദ്രപ്രസ്ഥത്തെ നയിച്ച ഷീലാ ദിക്ഷിതിനെ 25,864ത്തിലധികം വോട്ടിന് തോല്‍പിച്ചാണ് കെജ് രിവാള്‍ അധികാര രാഷ്ട്രീയത്തിന്‍്റെ ഇടനാഴിയിലേക്ക് അതികായന്‍മാര്‍ക്കൊപ്പം നടന്നു കയറുന്നത്. |
ദേവയാനിയുടെ പുതിയ നിയമനത്തിന് യു.എന്‍ അംഗീകാരം Posted: 22 Dec 2013 10:46 PM PST Image: ന്യൂയോര്‍ക്ക്: ദേവയാനി കോബ്രഗെഡെയെ യു.എന്നിലെ ഇന്ത്യന്‍ ദൗത്യസംഘത്തിലേക്ക് മാറ്റിയ നടപടിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. അതേസമയം, വ്യാജരേഖ ചമക്കല്‍ കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ദേവയാനിയെ ന്യൂയോര്‍ക്ക് കോടതി ഒഴിവാക്കി. നയതന്ത്ര പരിരക്ഷയുണ്ടെന്ന ദേവയാനിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. ജനുവരി 13 മുതല്‍ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. അതിനിടെ, ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ രേഖകള്‍ മടക്കി നല്‍കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. തിരിച്ചറിയല്‍രേഖ മടക്കി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. |
തോട്ടം തൊഴിലാളി പി.എഫ് വായ്പാ ചെക്കുകള്‍ ബാങ്കുകള്‍ മടക്കുന്നതായി പരാതി Posted: 22 Dec 2013 10:33 PM PST മേപ്പാടി: സഹകരണ ബാങ്കുകള്‍ മുഖേന അയക്കുന്ന തോട്ടം തൊഴിലാളികളുടെ പ്രൊവിഡന്‍റ് ഫണ്ട് വായ്പാ ചെക്കുകള്‍ കോഴിക്കോട് മാനാഞ്ചിറയിലെ ബാങ്ക് ശാഖയില്‍നിന്ന് പ്രത്യേക കാരണങ്ങളില്ലാതെ മടക്കുന്നതായി പരാതി. |
സുപ്രീംകോടതി ഉത്തരവിന് പുല്ലുവില; നേതാക്കളുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡ് Posted: 22 Dec 2013 10:32 PM PST കോഴിക്കോട്: സുപ്രീംകോടതി നിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും മറികടന്ന് ബോര്‍ഡ് ചെയര്‍മാന്മാരുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡും- കേരള സ്റ്റേറ്റ് ബോര്‍ഡും ഘടിപ്പിച്ച് നിയമലംഘനം തുടരുന്നു. കാലിക്കറ്റ് ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍, കെ.എസ്.എച്ച്.പി.ഡബ്ള്യു.സി ചെയര്‍മാന്‍, മൈനോരിറ്റി ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍, കെ.എസ്.എം.യു.എഫ്.സിയുടെ മാനേജിങ് ഡയറക്ടര്‍ തുടങ്ങി നിരവധിപേരുടെ വാഹനങ്ങളിലാണ് നിയമം ലംഘിച്ച് കേരള സ്റ്റേറ്റ് ബോര്‍ഡ് വെച്ച് ഓടുന്നത്. ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍െറ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിമാരുടെയല്ലാത്ത ഒരു വാഹനത്തിലും ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് ഘടിപ്പിക്കാന്‍ അനുമതിയില്ലെന്ന് കോഴിക്കോട് ആര്‍.ടി.ഒ രാജീവ് പുത്തലത്ത് പറയുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ ആയാല്‍ പോലും ചുവന്ന ബോര്‍ഡ് ഉപയോഗിക്കാന്‍ അനുവാദമില്ല. നീല പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളിലെഴുതിയ നിയമാനുസൃത ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് പകരമാണ് പലരും ചുവന്ന ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത്.
|
വര്‍ക്പെര്‍മിറ്റ് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്ക് വിസയില്ല: തൊഴില്‍ മന്ത്രാലയം Posted: 22 Dec 2013 10:19 PM PST Image: Subtitle: പെര്‍മിറ്റ് കാലാവധി തീര്‍ന്നവര്‍ക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറാം റിയാദ്: സൗദിയില്‍ വിദേശി തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കാത്ത തൊഴിലുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. കാലാവധി തീര്‍ന്നിട്ടും വര്‍ക്പെര്‍മിറ്റ് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്ക് വിസ നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ സഹമന്ത്രി ഡോ. മുഫ്രിജ് സഅദ് അല്‍ഹഖബാനി പറഞ്ഞു. ഈ നിയമം മന്ത്രാലയം മുമ്പേ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും നടപടിക്രമം ആരംഭിക്കുന്നത് ഇപ്പോഴാണെന്നും സഹമന്ത്രി വിശദീകരിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment