സ്വാഗതം
WELCOME

News Update..

Wednesday, January 1, 2014

ആഘോഷ രാവിനൊടുവില്‍ പുത്തനാണ്ട് Madhyamam News Feeds

ആഘോഷ രാവിനൊടുവില്‍ പുത്തനാണ്ട് Madhyamam News Feeds

Link to

ആഘോഷ രാവിനൊടുവില്‍ പുത്തനാണ്ട്

Posted: 01 Jan 2014 12:59 AM PST

കൊച്ചി: ആഘോഷ രാവിനൊടുവില്‍ പുതുവര്‍ഷം പിറന്നു; പുത്തന്‍പ്രതീക്ഷകളോടെ പുത്തനാണ്ട്. തുള്ളിച്ചാടിയും മാനത്ത് വര്‍ണരാജികള്‍ തീര്‍ത്തുമായിരുന്നു കൊച്ചി പുത്തന്‍ പ്രതീക്ഷകളെ വരവേറ്റത്.
 സിസംബര്‍ കുളിരിനോട് വിടപറഞ്ഞ് ജനുവരിയുടെ പുത്തന്‍ പ്രഭാതത്തെ സ്വീകരിക്കാന്‍ ചൊവാഴ്ച സന്ധ്യയോടെതന്നെ നാടും നഗരവും ആര്‍ത്തിരമ്പുകയായിരുന്നു. അര്‍ധരാത്രിയോടെ ആവേശം തിമിര്‍ത്താടി. നഗരത്തിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും റോപ് സംഗീതത്തിന്‍െറ അകമ്പടിയോടെയായിരുന്നു ആഘോഷം. ഇരുട്ടിന് കനം വെക്കുന്തോറും ആഘോഷവും തകര്‍ത്തു. ബൈക്കുകളിലും കാറുകളിലും റാലി നടത്തിയാണ് ഒരു കൂട്ടം യുവാക്കള്‍ ആഘോഷം തിമിര്‍ത്താടിയത്. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും കുര്‍ബാനകളും നടന്നു. ബീച്ചുകളിലും ഹോട്ടലുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും പൊലീസ് വന്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഫോര്‍ട്ടുകൊച്ചി മേഖല പൊലീസിന്‍െറ പൂര്‍ണ നിയന്ത്രണത്തിലുമായിരുന്നു. ചൊവാഴ്ച രാത്രി മുതല്‍ നഗരത്തിന്‍െറ സുരക്ഷ പൊലീസ് ഏറ്റെടുത്തതോടെ എങ്ങും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 നേരത്തെ തന്നെ സുരക്ഷക്കായി പതിവിന് വിരുദ്ധമായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചതിനാല്‍ എങ്ങും അക്രമ സംഭവങ്ങളും ഉണ്ടായിട്ടില്ളെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. പല കേന്ദ്രങ്ങളിലും ന്യൂ ഇയര്‍ പാര്‍ട്ടികളും ഒരുക്കിയിരുന്നു. നഗരത്തിലെ സ്ഥാപനങ്ങള്‍ വൈദ്യുതാലങ്കാരത്തില്‍ തിളങ്ങി. പ്രമുഖ ഹോട്ടലുകളില്‍ പുലര്‍ച്ചവരെ നീണ്ട ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ഇത്തവണ കൊച്ചിയിലത്തെിയിരുന്നു. വിദേശങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് ടൂറിസ്റ്റുകള്‍ ഇത്തവണ കേരളത്തിലത്തെിയത്.
12 ഓളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൊച്ചിയിലത്തെിയിരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളാണ് കൊച്ചിയില്‍ ആഘോഷത്തിന് എത്തിയവരില്‍ ഏറെയും.
നഗരത്തിലെ ഹോട്ടലുകള്‍ എല്ലാം തന്നെ രണ്ട് ദിവസമായി റിസര്‍വേഷന്‍ എടുത്തിരുന്നില്ല. മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമായിരുന്നു താമസ സൗകര്യം ലഭിച്ചത്.
ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍, പുതുവൈപ്പ്, ചെറായി, മരട്, നെട്ടൂര്‍ എന്നിവിടങ്ങളിലെല്ലാം പുതുവത്സരാഘോഷം അരങ്ങ് തകര്‍ത്തു. ജില്ലയില്‍ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം, ഭൂതത്താന്‍കെട്ട് എന്നിവിടങ്ങളിലായിരുന്നു ആഘോഷം ഏറെയും അരങ്ങേറിയത്. കലാ- സാംസ്കാരിക- കായിക മത്സരങ്ങളും ആഘോഷത്തിന്‍െറ ഭാഗമായി നടന്നു.
പെരിയാറില്‍ ഭൂതത്താന്‍കെട്ട് കേന്ദ്രീകരിച്ച് ആദ്യമായി നടത്തിയ റിവര്‍ ഫെസ്റ്റ് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയത്തെിയത്. കയാക്കിങ്ങും പായ്ക്കപ്പല്‍ മത്സരവും ഏവര്‍ക്കും ആസ്വാദ്യമായി.
 എന്നാല്‍, ബോട്ട് സവാരിക്ക് അനുമതി കൊടുക്കാതിരുന്നത് ടൂറിസ്റ്റുകളെ വിഷമിപ്പിച്ചു.
2007 ലെ തട്ടേക്കാട് ബോട്ട് ദുരന്തത്തെ തുടര്‍ന്ന് ബോട്ടിങ്ങിന് ഇവിടെ ലൈസന്‍സ് നല്‍കാറില്ല.
ചെറായി ബീച്ചില്‍ ഗജമേള ആസ്വദിക്കാന്‍ ആയിരങ്ങളത്തെി.
 രാത്രി അരങ്ങേറിയ വെടിക്കെട്ട് കാണാനും വിദേശികളടക്കം നിരവധിപേരത്തെി.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള പരിശോധന പൊലീസ് ശക്തമാക്കിയിരുന്നു.
 

പാചക വാതക സബ്സിഡി: ആധാറിന് രണ്ടു മാസം കൂടി സാവകാശം

Posted: 01 Jan 2014 12:40 AM PST

Image: 

തിരുവനന്തപുരം: പാചക വാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിന് താല്‍ക്കാലിക ആശ്വാസം. ഇക്കാര്യത്തില്‍ കേരളത്തിന്‍്റെ ആവശ്യം പെട്രോളിയം മന്ത്രാലയം അംഗീകരിച്ചതായും ആധാര്‍ സബ്സിഡിക്ക് രണ്ട് മാസം കൂടി സാവകാശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ആധാര്‍ സബ്സിഡി നല്‍കുന്ന സമ്പ്രദായം രാജ്യത്ത് ഇന്നു മുതല്‍ നടപ്പിലാക്കും. എന്നാല്‍, കേരളത്തില്‍ തല്‍ക്കാലം രണ്ട് മാസംകൂടി നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍്റെ ആവശ്യത്തില്‍ കേന്ദ്ര നിര്‍ദേശം  പെട്രോളിയം കമ്പനികള്‍ അംഗീകരിക്കുകയായിരുന്നു. പാചക വാതകത്തിന്‍്റെ കൂടിയ വിലയുടെ വാറ്റ് ഈടാക്കില്ല.

കയര്‍ ഫാക്ടറിയിലും പടക്കം സൂക്ഷിച്ച വീട്ടിലും അഗ്നിബാധ

Posted: 01 Jan 2014 12:38 AM PST

ചേര്‍ത്തല: ചേര്‍ത്തലയില്‍ അരമണിക്കൂറിനിടയില്‍ മൂന്നിടത്ത് തീപിടിത്തം. പടക്കം സൂക്ഷിച്ചിരുന്ന വീട്ടിലുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥനെയും മരുമകനെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡ് കുറ്റിക്കാട്ട് കള്ളിയകത്ത് രാജു (50), മകളുടെ ഭര്‍ത്താവ് വളമംഗലം പഴമ്പിള്ളിക്കാവ് കോളനിയില്‍ പ്രദീപ് (30) എന്നിവര്‍ക്കാണ് പരിക്ക്. പടക്കനിര്‍മാണ തൊഴിലാളിയായ പ്രദീപ് വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന ഓലപ്പടക്കത്തിനാണ് ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ തീപിടിച്ചത്്.
കരച്ചില്‍കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് ഇരുവരെയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദീപിന്‍െറ നില ഗുരുതരമാണ്. സംഭവസമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന മുറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
വൈകുന്നേരം മൂന്നരയോടെ വയലാര്‍ പഞ്ചായത്തിലെ കയര്‍ ഫാക്ടറിയിലും തീപിടിത്തമുണ്ടായി. വിദേശത്തേക്ക് കയര്‍ ഭൂവസ്ത്രം കയറ്റി അയക്കുന്ന കമ്പനിയില്‍ സൂക്ഷിച്ചിരുന്ന ചകിരിക്കാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവായി. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. 50ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
 കുറ്റിക്കാട്ട് ഭാഗത്തും കളവംകോടത്തും തീപിടിത്തമുണ്ടായതിനു പിന്നാലെ പുതിയകാവ് ക്ഷേത്രത്തിന് സമീപം ദേശീയ പാതക്കരുകില്‍ പുല്ലിനും തീപിടിച്ചു. ഇവിടെയും ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.
 

കുടിവെള്ളമില്ല; കല്ലൂരില്‍ വീട്ടമ്മമാരുടെ പ്രതിഷേധം

Posted: 31 Dec 2013 10:43 PM PST

Subtitle: 
പദ്ധതിയില്‍നിന്ന് മൂന്ന് മാസം വരെ കുടിവെള്ളം ലഭിച്ചെങ്കിലും പിന്നീട് മുടങ്ങി

പത്തിരിപ്പാല: മങ്കര ഗ്രാമപഞ്ചായത്തിലെ എന്‍.സി.പി.സി കുടിവെള്ള പദ്ധതി നോക്കുകുത്തിയായതിനാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ  കല്ലൂരിലെ വീട്ടമ്മമാര്‍ കാലിക്കുടവുമായി പൊതുടാപ്പിന് മുന്നിലത്തെി പ്രതിഷേധിച്ചു. നൂറുകണക്കിന് സ്ത്രീകളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്.
ഗ്രാമപഞ്ചായത്തിലെ ഞാവുളിന്‍കടവ് കുടിവെള്ള പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞെങ്കിലും ജലവിതരണം തുടങ്ങിയിട്ടില്ല. നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്‍െറയും പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം മുമ്പ് ജില്ലാ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പദ്ധതി കല്ലൂരിലെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിച്ചു.
ഇതേ തുടര്‍ന്ന്, വാട്ടര്‍ അതോറിറ്റി  ഏറ്റെടുത്ത് മൂന്ന് മാസം ട്രയല്‍ റണ്ണും നടത്തി. അന്നത്തെ കലക്ടര്‍ അലി അസ്ഗര്‍ പാഷ ഉദ്ഘാടനവും നടത്തിയിരുന്നു.
എന്നാല്‍, പദ്ധതിയില്‍നിന്ന് മൂന്ന് മാസം വരെ കുടിവെള്ളം ലഭിച്ചെങ്കിലും പിന്നീട് മുടങ്ങി. ഗുണഭോക്തൃ സമിതി രൂപവത്കരിച്ച് പദ്ധതി നടത്തണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിസ്സഹകരണം മൂലം ഗുണഭോക്തൃ സമിതി രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല. ഏതാണ്ട് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച, അയ്യായിരത്തിലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതി ഗുണഭോക്തൃസമിതിയെ കൊണ്ട് നടത്താന്‍ കഴിയില്ളെന്നാണ് പൊതുവായ നിലപാട്.
പദ്ധതിയുടെ ശുചീകരണ പ്ളാന്‍റ്, മോട്ടോര്‍, വാട്ടര്‍ ടാങ്ക് തുടങ്ങിയവ തുരുമ്പെടുത്തുകഴിഞ്ഞു.
കല്ലൂര്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
 

റാക് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തി

Posted: 31 Dec 2013 10:43 PM PST

Image: 

ദുബൈ:യു.എ.ഇയിലെ റാസല്‍ഖൈമ എമിറേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാക് എയര്‍വേയ്സ് സര്‍വീസുകള്‍ അനിശ്ചിതമായി നിര്‍ത്തിവെച്ചു.
ഇന്നു മുതല്‍ കമ്പനിയുടെ എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. അപ്രതീക്ഷിതമായി സര്‍വീസ് നിര്‍ത്തിയതോടെ വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി.
ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റു എയര്‍ലൈനുകളിലേക്ക് മാറ്റി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെ 12 സ്ഥലങ്ങളിലേക്കാണ് റാക് എയര്‍വേസ് സര്‍വീസ് നടത്തിയിരുന്നത്. ഉടന്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടി സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2006ല്‍ റാസല്‍ഖൈമ ഭരണകര്‍ത്താക്കള്‍ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കമ്പനിയായി തുടങ്ങിയ റാക് എയര്‍വേയ്സ് ഇത് രണ്ടാം തവണയാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്.  നേരത്തെ  2009ല്‍ സര്‍വീസ് പൊടുന്നനെ നിര്‍ത്തിവെച്ചിരുന്നു.
 പിന്നീട് 2010 ഒക്ടോബറിലാണ് പുനരാരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയും സര്‍വീസ് നടത്തുന്നതിലെ ചെലവിലുണ്ടായ വര്‍ധനവുമാണ് കാരണമായി പറയുന്നതെങ്കിലും മാനേജ്മെന്‍റിലെ പ്രശ്നങ്ങളും കമ്പനിയെ പ്രതിസന്ധിയിലാക്കിയതായി ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 13 സി.ഇ.ഒമാരാണ് മാറിമാറി വന്നത്.
 ഏറെ തിരക്കുണ്ടായിരുന്ന ബംഗ്ളാദേശിലെ ധാക്ക, ചിറ്റഗോങ് എന്നീ സര്‍വീസുകള്‍ നവംബറില്‍ നിര്‍ത്തിയിരുന്നു.
അറബ് മേഖലയിലെ രാഷ്ട്രീയ അസ്ഥിരത കാരണം  കയ്റോയിലേക്കും അമ്മാനിലേക്കുമുള്ള സര്‍വീസുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പും നിര്‍ത്തി. നിലവില്‍ കോഴിക്കോടിന് പുറമെ ദോഹ, പെഷവാര്‍, ഇസ്ലാമാബാദ്, ലാഹോര്‍, ജിദ്ദ,റിയാദ്,കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തിയിരുന്നത്. ഈ സെക്ടറുകളില്‍ അടുത്ത ഫെബ്രുവരി വരെ റാക് എയര്‍വേയ്സ് ബുക്കിങ് സ്വീകരിച്ചിരുന്നു.
യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളിലുള്ള മലയാളികള്‍ ധാരാളമായി ആശ്രയിച്ചിരുന്ന റാക് എയര്‍വേയ്സ് സര്‍വീസ് നിറുത്തുന്നത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്. മറ്റു വിമാനക്കമ്പനികളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കുറവായത് കാരണം ദുബൈയിലും ഷാര്‍ജയിലുമുള്ള  മലയാളികള്‍ പോലും റാസല്‍ഖൈമയെ യാത്രക്കായി തെരഞ്ഞെടുത്തിരുന്നു. സമീപ എമിറേറ്റുകളായ ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍  വിമാനത്താവളത്തിലേക്ക് യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തിന്‍െറ സമയക്രമീകരണം ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നു.
 കോഴിക്കോട് നിന്ന് പുലര്‍ച്ചെ 4.35ന് പുറപ്പെടുന്ന വിമാനം 6.45ന് ഇവിടെയെത്തും. കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.15ന് പുറപ്പെട്ട് പുലര്‍ച്ചെ 3.35ന് അവിടെയെത്തും.  ഇതുകാരണം അവധി ദിനങ്ങള്‍ പൂര്‍ണമായും നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിഞിരുന്നു. അതുകൊണ്ടുതന്നെ  162 സീറ്റുള്ള കോഴിക്കോട് വിമാനം ദിവസവും നിറയെ യാത്രക്കാരുമായാണ് സര്‍വീസ് നടത്തിയിരുന്നത്. റാസല്‍ഖൈമയില്‍ നിന്ന് ജിദ്ദയിലേക്ക് വിമാനമുള്ളതിനാല്‍ ഉംറ തീര്‍ഥാടകരും ധാരാളമായി റാക് എയര്‍വേസിനെ ആശ്രയിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാനായി മാനേജ്മെന്‍റ് മറ്റു എയര്‍ലൈനുകളെ ഏറ്റെടുക്കലിനായി സമീപിച്ചിരുന്നതായി അറിയുന്നു. പുതിയ നിക്ഷേപകരെയും തേടി. എന്നാല്‍ അതൊന്നും വിജയിക്കാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. 150 ഓളം ജീവനക്കാരില്‍ ഭൂരിഭാഗവും ഇതിനകം രാജിവെച്ചിട്ടുണ്ട്.
റാസല്‍ഖൈമ വിമാനത്താവളത്തിലേക്ക് യാത്രക്കാരുടെ എണ്ണം കൂട്ടാനും വിനോദ സഞ്ചാരികളെയും ബിസിനസ് സംഘങ്ങളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് റാക് എയര്‍വേയ്സ്.

2013: സൗദിയില്‍ മാറ്റങ്ങളുടെ കാറ്റ്

Posted: 31 Dec 2013 10:30 PM PST

Image: 

ദമ്മാം: മണല്‍പരപ്പില്‍ വികസന വസന്തം വിരിയിച്ച് മുന്നോട്ടു കുതിക്കുന്ന സൗദി അറേബ്യയുടെ വളര്‍ച്ചയില്‍ നിര്‍ണായമാറ്റങ്ങളുടെ കാറ്റു വിതച്ചാണ് ഈ വര്‍ഷം കടന്നു പോകുന്നത്. പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്ന രാജ്യം പുരോഗതിയുടെ സോപാനങ്ങള്‍ കീഴടക്കി മുന്നോട്ടു പോകുമെന്ന് വികസന പ്രവര്‍ത്തനങ്ങളുടെ വേഗവും താളവും അടുത്ത് നിന്ന് നോക്കികാണുന്നവര്‍ക്ക് ഉറപ്പിച്ച് പറയാനാവും.
ഒരു രാജ്യത്തിന്‍െറ വളര്‍ച്ച അടയാളപ്പെടുത്തുന്നത് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരികമേഖലയിലുള്ള പുരോഗതിയിലൂടെയാണ്. വിദ്യാഭ്യാസവും ആരോഗ്യ മേഖലയിലെ വളര്‍ച്ചയും തൊഴില്‍ സുരക്ഷിതത്വവുമൊക്കെയാണ് അതിന്‍െറ അളവുകോല്‍. ഇതു തിരിച്ചറിഞ്ഞാണ് ഡിസംബര്‍ 23ന് അബ്ദുല്ല രാജാവിന്‍െറ അധ്യക്ഷതയില്‍ സൗദി ഭരണകൂടം അംഗീകരിച്ച 2014 സാമ്പത്തിക വര്‍ഷത്തേക്കുള്ള 855 ബില്യന്‍ റിയാലിന്‍െറ ബജറ്റില്‍ 210 ബില്യന്‍ റിയാലും വിദ്യാഭ്യാസത്തിനു മാറ്റിവെച്ചത്.
1,85,000 സൗദി വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പിന്‍െറ സഹായത്തോടെ വിവിധ വിദേശ രാജ്യങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1544 വിദ്യാലയങ്ങളാണ് ഈ വര്‍ഷം നിര്‍മാണം തുടങ്ങിയത്.
ഇതില്‍ 494 എണ്ണം പൂര്‍ത്തിയായി കഴിഞ്ഞു. നൂതന കോഴ്സുകള്‍ ലഭ്യമാകുന്ന എട്ടു കോളജുകളും സര്‍വകലാശാലകള്‍ക്കു കീഴില്‍ വനിതാ കോളജുകളും തുടങ്ങി. ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ മാത്രം നടത്തുന്ന കാള്‍ സെന്‍റുകളിലൊന്ന് റിയാദില്‍ പ്രവര്‍ത്തനം തുടങ്ങി.
വിദ്യാഭ്യാസത്തിന് പിറകെ രാജ്യം ഏറ്റവും കൂടുതല്‍ പരിഗണന നല്‍കിയത് ആരോഗ്യ സാമൂഹിക സുരക്ഷക്കാണ്. പിന്നിട്ട വര്‍ഷത്തില്‍ 3700 കിടക്കകളോട് കൂടിയ 16 ആശുപത്രികളാണ് വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 132 ആശുപത്രികളുടെയും അഞ്ചു മെഡിക്കല്‍ സിറ്റികളുടെയും നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു.
നഗര, ഗ്രാമ വികസന മേഖലകളില്‍ അസൂയാവഹമായ പുരോഗതിയാണ് കഴിഞ്ഞ വര്‍ഷം കൈവരിച്ചത്. 3600 കോടി റിയാല്‍ ഈ മേഖലയില്‍ വിനിയോഗിച്ചു. കൃഷി, ജലസേചനം, വ്യവസായം, മറ്റ് സാമ്പത്തിക വിഭവങ്ങള്‍ എന്നിവ പരിപോഷിപ്പിക്കുന്നതിലും നിര്‍ണായക പുരോഗതിയുണ്ടായി. ഏകദേശം 5800 കോടി റിയാലിന്‍െറ വികസന പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയിലുണ്ടായത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ക്കും വ്യവസായ സംരംഭകര്‍ക്കും സുസ്ഥിര വികസനം എത്തിപ്പിടിക്കുന്നതിനുമായി രൂപം നല്‍കിയ പ്രത്യേക ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിച്ചു. സൗദി വ്യവസായ വികസന ഫണ്ട്, സൗദി ക്രഡിറ്റ് ആന്‍റ് സേവിങ് ബാങ്ക്, കൃഷി വികസന ഫണ്ട്, പൊതു നിക്ഷേപ ഫണ്ട്, റിയല്‍ എസ്റ്റേറ്റ് വികസന ഫണ്ട് തുടങ്ങിയവ ഈ മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചു. ഇരു ഹറമുകളുടെയും വികസനമാണ് എടുത്തു പറയേണ്ട മറ്റൊന്ന്.
2020ല്‍ പൂര്‍ത്തിയാകുന്ന വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷം തുടക്കം കുറിച്ചിരിക്കുന്നത്. ഇരു ഹറമുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള എക്സ്പ്രസ് ട്രയിന്‍ സര്‍വീസാണ് ഇതില്‍ സുപ്രധാനമായത്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 12 ബാങ്കുകളുടെ ലാഭം 7.8 ശതമാനമായി വര്‍ധിച്ചുവെന്നതും നേട്ടമാണ്. സൗദിയുടെ തൊഴില്‍ മേഖലയില്‍ ശുദ്ധീകരണം സാധ്യമാക്കി നിതാഖാത് നിയമം വിജയകരമായി നടപ്പാക്കിയ വര്‍ഷമെന്ന നിലയിലായിരിക്കും 2013 സൗദി ചരിത്രത്തില്‍ ഇടം നേടുക. സ്വദേശി വത്കരണത്തിന്‍െറ തോത് ഒരൊറ്റ വര്‍ഷം കൊണ്ട് 15 ശതമാനമായി വര്‍ധിച്ചു. സ്വദേശി കമ്പനികളില്‍ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി 27 പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കിയത്.
തൊഴില്‍ മന്ത്രാലയത്തിന്‍െറ സേവനങ്ങളില്‍ 94 ശതമാനവും ഓണ്‍ലൈന്‍ വഴി നല്‍കി അധികൃതര്‍ വിപ്ളവം സൃഷ്ടിച്ചു. അടിസ്ഥാന വേതനം വര്‍ധിപ്പിച്ചതോടെ രാജ്യത്തെ 13 ലക്ഷം വരുന്ന തൊഴിലാളികള്‍ക്ക് 3000 റിയാലിന്‍െറ ശമ്പള വര്‍ധനവുണ്ടായി. സ്വകാര്യ സ്കൂളുകളില്‍ 44000 അധ്യാപകര്‍ക്ക് 4000 റിയാല്‍ വീതം സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു. തൊഴില്‍ നിയമം ലംഘിച്ചതിന് 4000 സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. ആഗോള വിപണിയില്‍ ഇന്ധനത്തില്‍ ആവശ്യകത വര്‍ധിച്ചു വരുന്നു എന്നതാണ് സൗദിയുടെ സാമ്പത്തിക വളര്‍ച്ചയുടെ ആണിക്കല്ല്.
കഴിഞ്ഞ വര്‍ഷം പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന ബാരലുകളുടെ എണ്ണത്തില്‍ 1.04 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ധന ഉപയോഗത്തില്‍ 55 ശതമാനത്തിന്‍െറ വളര്‍ച്ചയാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇത് തീര്‍ച്ചയായും സൗദി അറേബ്യക്കാണ് ഗുണം ചെയ്യുക. ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്ന ഇന്ധനത്തിന്‍െറ 66 ശതമാനവും കഴിഞ്ഞ അഞ്ചു വര്‍ഷമായി പോകുന്നത് ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ്. ചുരുക്കത്തില്‍, പ്രകൃതി വിഭവങ്ങളുടെ വറ്റാത്ത സ്രോതസുകള്‍ കണ്ടെത്തി വരും തലമുറക്കായി അത് കാത്തുവെച്ച് വികസനത്തിന്‍െറ പടവുകള്‍ ചവിട്ടി കയറിയാണ് രാജ്യം പുതുവര്‍ഷ പുലരിയിലേക്ക് കടക്കുന്നത്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സമ്പദ് വ്യവസ്ഥയുടെ കിതപ്പിനിടയിലും സൗദിയുടെ സാമ്പത്തിക വളര്‍ച്ച സ്ഥിരതയോടെ മുന്നോട്ടു പോകുന്നു എന്നതാണ് പോയ വര്‍ഷത്തിന്‍െറ ബാക്കി പത്രം.

36 പന്തില്‍ സെഞ്ച്വറി,ചരിത്രം കുറിച്ച് ആന്‍ഡേഴ്സണ്‍

Posted: 31 Dec 2013 10:17 PM PST

Image: 

ക്വീന്‍സ്ടൗണ്‍ : 36 പന്തില്‍ 1സെഞ്ച്വറി തികച്ച് ന്യൂസിലാന്‍ഡ് താരം കൊറേ ആന്‍ഡേഴ്സണ്‍ ചരിത്രം കുറിച്ചു. 37 പന്തില്‍ സെഞ്ച്വറി നേടിയ പാകിസ്താന്‍്റെ ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് ഇതുവഴി ആന്‍ഡേഴ്സണ്‍ മറികടന്നത്. ഏകദിനത്തിലെ ഏറ്റവും വേഗം കൂടിയ സെഞ്ച്വറിയാണിത്.

വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള മൂന്നാം ഏകദിനത്തിലാണ് ആന്‍ഡേഴ്സണ്‍ മികച്ച പ്രകടനം കാഴ്ച വെച്ചത്. മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ 47 പന്തില്‍ 131 റണ്‍സെടുത്ത് ആന്‍ഡേഴ്സണ്‍ പുറത്താകാതെ നില്‍ക്കുകയാണ്.

ന്യൂസിലാന്‍ഡ് 21 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 283 എന്ന നിലയില്‍ സ്കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ആന്‍ഡേഴ്സന് പിന്തുണ നല്‍കിയത് 51 പന്തില്‍ 104 റണ്‍സെടുത്ത ജെസ്സി റൈഡറാണ്. ഏകദിനത്തിലെ ആറാമത്തെ വേഗമേറിയ സെഞ്ച്വറിയാണ് റൈഡറിന്‍്റേത്.

കൂട്ട മാനംഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു; പൊലീസിനെതിരെ പിതാവിന്‍്റെ യുദ്ധം

Posted: 31 Dec 2013 10:16 PM PST

Image: 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംഘര്‍ഷം. ടാക്സി ഡ്രൈവറുടെ മകളെ  കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു തവണ ഒരേ സംഘം കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളുടെ കൂട്ടുകാരുടെ ഭീഷണി സഹിക്കാനാവാതെ കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി തീകൊളുത്തിയിരുന്നു. ഇന്നലെ മരണപ്പെടുകയും ചെയ്തു.

പെണ്‍കുട്ടി മരിച്ച ചൊവ്വാഴ്ച വൈകുന്നേരം മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് എടുക്കുമ്പോള്‍ മൃതദേഹം നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോവാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് അല്ല താന്‍ ആണ് മകളെ എപ്പോള്‍ സംസ്കരിക്കണമെന്ന് തീരുമാനിക്കുക എന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ പിതാവും പൊലീസും തമ്മില്‍ രാത്രി ഏറെ വൈകുവോളം തര്‍ക്കം നടക്കുകയുണ്ടായി. ഒടുവില്‍ രാത്രി 2.30ന് ആണ് പൊലീസ് മൃതദേഹം വിട്ടുകൊടുത്തതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പൊലീസുകാര്‍ തന്നെ മൃതദേഹം സംസ്കരിക്കാന്‍ ശ്രമിക്കുകയുണ്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു.

സി.പി.എം ട്രേഡ് യൂണിയന്‍ അംഗവും കൂടിയായ പെണ്‍കുട്ടിയുടെ പിതാവ് പ്രതിഷേധ പ്രകടനത്തിനുശേഷമെ മകളുടെ മൃതദേഹം സംസ്കരിക്കൂ എന്ന് തീരുമാനിച്ചിരുന്നു. മൃതദേഹവും വഹിച്ച് പ്രകടനവുമായി സി.ഐ.ടി.യു ഓഫിസില്‍ പൊതു ദര്‍ശനത്തിന് വെക്കാന്‍ നീങ്ങുന്നതിനിടെ പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍, പിന്നീട് മൃതദേഹം സി.ഐ.ടി.യു ഓഫിസില്‍ വെക്കാന്‍ അനുവദിച്ചു. പ്രതിഷേധ പ്രകടനത്തിനുശേഷം ഇന്ന് ഉച്ചയോടെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കും.

തങ്ങളുടെ മകള്‍ക്ക് ക്രൂര പീഡ നല്‍കിയ ബലാല്‍സംഗക്കാര്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. നീതിക്കുവേണ്ടി അവസാന ശ്വാസം വരെ താന്‍ പോരാടുമെന്നും പിതാവ് പറഞ്ഞു.  പ്രതികളുടെ  സുഹൃത്തുക്കളുടെ നിരന്തര ശല്യം കാരണം കൊല്‍ക്കത്തയില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള മാധ്യംഗ്രാമില്‍നിന്നും നഗരത്തിനു സമീപം വിമാനത്താവളത്തിനടുത്തേക്ക് അടുത്തിടെ താമസം മാറിയതായിരുന്നു ഈ കുടംബം. എന്നിട്ടും വിടാതെ പിന്തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിവരികയായിരുന്നു. ഇതെ തുടര്‍ന്നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തത്.

ഇഫ്ളു സര്‍ട്ടിഫിക്കറ്റ് കോഴ്സ്: വിജ്ഞാപനം വൈകുന്നു

Posted: 31 Dec 2013 10:15 PM PST

Subtitle: 
ടീച്ചിങ് അസിസ്റ്റന്‍റുമാരെ നിയമിക്കാന്‍ നടപടിയായില്ല

മലപ്പുറം: ഇഫ്ളു മലപ്പുറത്ത് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഇംഗ്ളീഷ്, ഫ്രഞ്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ വിജ്ഞാപനം വൈകുന്നു. മലപ്പുറത്ത് കെട്ടിടം കണ്ടത്തൊനുള്ള ശ്രമവും എങ്ങുമത്തെിയില്ല.
ഇംഗ്ളീഷ് പ്രൊഫിഷന്‍സി കോഴ്സുകളിലേക്ക് ടീച്ചിങ് അസിസ്റ്റന്‍റുമാരെ നിയമിക്കാനും നടപടിയായില്ല.
ജനുവരിയില്‍  സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങാനാണ് മാനവവിഭവശേഷി വകുപ്പ് നിര്‍ദേശം. കഴിഞ്ഞ ഒക്ടോബര്‍ നാലിന് ദല്‍ഹിയില്‍ മാനവവിഭവശേഷി വകുപ്പ് കാബിനറ്റ് സെക്രട്ടറിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ ചര്‍ച്ചയില്‍ മന്ത്രാലയം തീരുമാനമറിയിച്ചിരുന്നു.
 വാടകകെട്ടിടത്തില്‍ ക്ളാസുകള്‍ നടത്താനാണ് അനുമതി നല്‍കിയത്.
ഇഫ്ളുവില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ സെമസ്റ്റര്‍ തുടങ്ങുന്നത് ജനുവരിയിലാണ്. ഇതനുസരിച്ചാണ് മലപ്പുറത്തും ജനുവരിയില്‍ ക്ളാസുകള്‍ തുടങ്ങുമെന്നറിയിച്ചത്. ഇതനുസരിച്ച് രണ്ടുമാസം മുമ്പെങ്കിലും പ്രവേശനടപടികള്‍ തുടങ്ങണം. എന്നാല്‍, ജനുവരിയായിട്ടും വിജ്ഞാപനംപോലും പുറപ്പെടുവിപ്പിച്ചിട്ടില്ല.
വാടകകെട്ടിടം കണ്ടത്തൊനാവാത്തതാണ് തടസ്സമെന്ന് വാഴ്സിറ്റി അധികൃതര്‍ പറയുന്നു. അക്കാദമിക് കോഓഡിനേറ്ററായി ഫ്രഞ്ച് ഫാക്കല്‍റ്റി ശ്രാവണ്‍കുമാറിനെ നിയമിച്ചെങ്കിലും കെട്ടിടമൊരുക്കാനുള്ള ചുമതല ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടില്ല. ഹൈദരാബാദ്, ലക്നോ, ഷില്ളോങ് എന്നിവിടങ്ങളില്‍ കാമ്പസുകളിലാണ് ഇഫ്ളു സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്. ആദ്യമായി കാമ്പസിന് പുറത്ത് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങുന്നത് മലപ്പുറത്താണ്.
സ്ഥിരം കാമ്പസ് അട്ടിമറിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായപ്പോള്‍ ബദല്‍ നിര്‍ദേശമായാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങാമെന്ന നിര്‍ദേശം വി.സി പ്രഫ. സു¥ൈനന സിങ് മുന്നോട്ടുവെച്ചത്.

ഇഫ്ളു സര്‍ട്ടിഫിക്കറ്റ് കോഴ്സ്: വിജ്ഞാപനം വൈകുന്നു

Posted: 31 Dec 2013 09:58 PM PST

Subtitle: 
ടീച്ചിങ് അസിസ്റ്റന്‍റുമാരെ നിയമിക്കാന്‍ നടപടിയായില്ല

മലപ്പുറം: ഇഫ്ളു മലപ്പുറത്ത് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഇംഗ്ളീഷ്, ഫ്രഞ്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ വിജ്ഞാപനം വൈകുന്നു. മലപ്പുറത്ത് കെട്ടിടം കണ്ടത്തൊനുള്ള ശ്രമവും എങ്ങുമത്തെിയില്ല.
ഇംഗ്ളീഷ് പ്രൊഫിഷന്‍സി കോഴ്സുകളിലേക്ക് ടീച്ചിങ് അസിസ്റ്റന്‍റുമാരെ നിയമിക്കാനും നടപടിയായില്ല.
ജനുവരിയില്‍  സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങാനാണ് മാനവവിഭവശേഷി വകുപ്പ് നിര്‍ദേശം. കഴിഞ്ഞ ഒക്ടോബര്‍ നാലിന് ദല്‍ഹിയില്‍ മാനവവിഭവശേഷി വകുപ്പ് കാബിനറ്റ് സെക്രട്ടറിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ ചര്‍ച്ചയില്‍ മന്ത്രാലയം തീരുമാനമറിയിച്ചിരുന്നു.
 വാടകകെട്ടിടത്തില്‍ ക്ളാസുകള്‍ നടത്താനാണ് അനുമതി നല്‍കിയത്.
ഇഫ്ളുവില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ സെമസ്റ്റര്‍ തുടങ്ങുന്നത് ജനുവരിയിലാണ്. ഇതനുസരിച്ചാണ് മലപ്പുറത്തും ജനുവരിയില്‍ ക്ളാസുകള്‍ തുടങ്ങുമെന്നറിയിച്ചത്. ഇതനുസരിച്ച് രണ്ടുമാസം മുമ്പെങ്കിലും പ്രവേശനടപടികള്‍ തുടങ്ങണം. എന്നാല്‍, ജനുവരിയായിട്ടും വിജ്ഞാപനംപോലും പുറപ്പെടുവിപ്പിച്ചിട്ടില്ല.
വാടകകെട്ടിടം കണ്ടത്തൊനാവാത്തതാണ് തടസ്സമെന്ന് വാഴ്സിറ്റി അധികൃതര്‍ പറയുന്നു. അക്കാദമിക് കോഓഡിനേറ്ററായി ഫ്രഞ്ച് ഫാക്കല്‍റ്റി ശ്രാവണ്‍കുമാറിനെ നിയമിച്ചെങ്കിലും കെട്ടിടമൊരുക്കാനുള്ള ചുമതല ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടില്ല. ഹൈദരാബാദ്, ലക്നോ, ഷില്ളോങ് എന്നിവിടങ്ങളില്‍ കാമ്പസുകളിലാണ് ഇഫ്ളു സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്. ആദ്യമായി കാമ്പസിന് പുറത്ത് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം തുടങ്ങുന്നത് മലപ്പുറത്താണ്.
സ്ഥിരം കാമ്പസ് അട്ടിമറിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായപ്പോള്‍ ബദല്‍ നിര്‍ദേശമായാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങാമെന്ന നിര്‍ദേശം വി.സി പ്രഫ. സു¥ൈനന സിങ് മുന്നോട്ടുവെച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP