പോസ്റ്റല്‍ ജീവനക്കാരുടെ ഒഴിവ് നികത്തുന്നില്ല; തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു Madhyamam News Feeds |
- പോസ്റ്റല്‍ ജീവനക്കാരുടെ ഒഴിവ് നികത്തുന്നില്ല; തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു
- സബ്സിഡിയില്ലാത്ത പാചകവാതക വില കുറക്കാനാകില്ല -വീരപ്പ മൊയ് ലി
- ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു
- പയ്യനാട് സ്റ്റേഡിയം ഇടത് നേതാക്കള്‍ നാളെ സന്ദര്‍ശിക്കും
- കേസ് ഒത്തുതീര്‍പ്പാക്കാന്‍ സരിതക്ക് പണം എവിടെ നിന്ന് -ഹൈകോടതി
- തെറ്റയിലിനെതിരായ ലൈംഗികാരോപണം: ഹരജി സുപ്രീംകോടതി തള്ളി
- പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് തീ കൊളുത്തിയതാണെന്ന് പൊലീസ്
- പാചകവാതക സബ്സിഡി: ആധാറിന് രണ്ടുമാസം കൂടി സമയം
- പിണങ്ങോട് ഐഡിയല്‍ കോളജ് രജതജൂബിലിക്ക് നാളെ തുടക്കം
- അവിവാഹിത ആദിവാസി അമ്മമാര്‍: പട്ടികയില്‍ വന്‍ ക്രമക്കേട്
പോസ്റ്റല്‍ ജീവനക്കാരുടെ ഒഴിവ് നികത്തുന്നില്ല; തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു Posted: 02 Jan 2014 01:03 AM PST തൃശൂര്‍: ആവശ്യത്തിന് പോസ്റ്റ്മാന്മാര്‍ ഇല്ലാത്തതിനാല്‍ തപാല്‍ ഉരുപ്പടികള്‍ പോസ്റ്റോഫിസുകളില്‍ കെട്ടിക്കിടക്കുന്നു. ആധാര്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് അത്യാവശ്യമായ രേഖകള്‍പോലും ലഭിക്കുന്നില്ളെന്നാണ് വ്യാപക പരാതി. |
സബ്സിഡിയില്ലാത്ത പാചകവാതക വില കുറക്കാനാകില്ല -വീരപ്പ മൊയ് ലി Posted: 02 Jan 2014 12:05 AM PST Image: ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക വില കുറക്കാനാകില്ളെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി. എന്നാല്‍, സബ്സിഡിയുള്ള സിലിണ്ടറിന്‍െറ വില വര്‍ധിപ്പിച്ചിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം എണ്ണക്കമ്പനികളുടെ അധികാരത്തില്‍ ഉള്‍പെടുന്ന കാര്യമാണ്. സിലിണ്ടര്‍ വിതരണത്തിലെ ആശയക്കുഴപ്പം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും. ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി രണ്ട്മാസം കൂടി നീട്ടി. എന്നാല്‍ സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ളെന്നും മൊയ് ലി പറഞ്ഞു. കേരളത്തില്‍ 60 ശതമാനം പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് രണ്ട് മാസത്തെ സാവകാശം നല്‍കിയിട്ടുണെന്നും മൊയ് ലി ചൂണ്ടിക്കാട്ടി. |
ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു Posted: 01 Jan 2014 11:48 PM PST Image: ചങ്ങനാശേരി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. രാവിലെ 9.30-ഓടെ പെരുന്നയിലെത്തിയ ചെന്നിത്തല മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം എന്‍.എസ്.എസ് സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി അടച്ചിട്ട മുറിയില്‍ പത്തുമിനിറ്റോളം സംസാരിച്ചു. മുന്‍മന്ത്രി ഗണേഷ് കുമാറുമായും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ചെന്നിത്തല ചര്‍ച്ച നടത്തി. ഗണേഷിന്റെമന്ത്രിസഭാപ്രവേശനം സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. എന്‍എസ്എസ് ശതാബ്ദി, മന്നം ജയന്തി സമ്മേളനം നടക്കുന്ന പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് നിരവധി രാഷ്ട്രീയപ്രമുഖരും എത്തിയിരുന്നു. |
പയ്യനാട് സ്റ്റേഡിയം ഇടത് നേതാക്കള്‍ നാളെ സന്ദര്‍ശിക്കും Posted: 01 Jan 2014 11:28 PM PST Subtitle: എത്തുന്നത് മുന്‍ മന്ത്രിമാരായ എം. വിജയകുമാറും പാലോളി മുഹമ്മദ് കുട്ടിയും മഞ്ചേരി: പയ്യനാട് കായിക സമുച്ചയത്തിനും ദേശീയ നിലവാരമുള്ള മൈതാനത്തിനും തുടക്കമിട്ട മുന്‍ ഇടത് മന്ത്രിമാരായ എം. വിജയകുമാറും പാലോളി മുഹമ്മദ് കുട്ടിയും വെള്ളിയാഴ്ച വൈകുന്നേരം നാലിന് സ്റ്റേഡിയം സന്ദര്‍ശിക്കും. |
കേസ് ഒത്തുതീര്‍പ്പാക്കാന്‍ സരിതക്ക് പണം എവിടെ നിന്ന് -ഹൈകോടതി Posted: 01 Jan 2014 11:25 PM PST Image: Subtitle: വെളിപ്പെടുത്തല്‍ നടത്തുമെന്ന് സരിത കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ പണം ലഭിച്ചതെവിടെ നിന്നെന്ന് ഹൈകോടതി. തട്ടിയെടുത്ത പണമാണോ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ ഉപയോഗിച്ചത് എന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയോയെന്നും കോടതി ആരാഞ്ഞു. മൂന്നു കേസുകളില്‍ സരിതയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഒത്തു തീര്‍പ്പാക്കാനായി ഉപയോഗിച്ച പണത്തിന്‍്റെ സ്രോതസിനെ കുറിച്ച് ആരാഞ്ഞത്. സരിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതേസമയം, തന്നെ രക്ഷിക്കാമെന്ന് പറഞ്ഞ യു.ഡി.എഫ് ഉന്നതന്‍്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത പറഞ്ഞു. ഇത് ഭീഷണിയല്ളെന്നും മടുത്തിട്ടാണെന്നും അവര്‍ പ്രതികരിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹാജാരാകാനത്തെിയ സരിത മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. |
തെറ്റയിലിനെതിരായ ലൈംഗികാരോപണം: ഹരജി സുപ്രീംകോടതി തള്ളി Posted: 01 Jan 2014 11:18 PM PST Image: ന്യൂഡല്‍ഹി: ലൈംഗികാരോപണ കേസില്‍ ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരായ ഹരജി സുപ്രീംകോടതി തള്ളി. ബലാത്സംഗമല്ല കെണിയാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. മകനെ വിവാഹം കഴിക്കുന്നതിനായി അഛനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടുക എന്നത് നമ്മുടെ നാട്ടില്‍ നടക്കാത്ത കാര്യമാണ്. ഇങ്ങനെയൊരു പരാതി ഉന്നയിക്കുന്ന യുവതി ഏതുലോകത്താണ് ജീവിക്കുന്നതെന്നും കോടതി ചോദിച്ചു. ജോസ് തെറ്റയിലിനെതിരെ ഒരു പാഠം പഠിപ്പിക്കുമെന്ന് സത്യവാങ്മൂലത്തില്‍ യുവതി തന്നെ വ്യക്തമാക്കിയത് ഇത് ഒരു കെണിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. തെറ്റയിലിനെ കുടുക്കാനുള്ള നടപടികള്‍ ആണ് യുവതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വ്യക്തമാവുന്നതായും തെറ്റിധാരണജനകമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. മകനുമായി വിവാഹം നടത്താമെന്ന് വാഗ്ദാനം നല്‍കി ജോസ് തെറ്റയില്‍ തന്നെ പീഡിപ്പെച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു. വസ്തുതകള്‍ വിലയിരുത്താതെയാണ് ഹൈകോടതി കേസ് റദ്ദാക്കിയതെന്നായിരുന്നു യുവതിയുടെ വാദം. കേസില്‍ പുനരന്വേഷണം നടത്തണമെന്ന് യുവതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. |
പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് തീ കൊളുത്തിയതാണെന്ന് പൊലീസ് Posted: 01 Jan 2014 10:54 PM PST Image: കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ രണ്ടു തവണ കൂട്ട മാനംഭംഗത്തിനിരയാക്കിതിനുശേഷം പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഒടുവില്‍ സമ്മതിച്ചു. കൊല്‍ക്കത്തയിലെ മാധ്യംഗ്രാമില്‍ നിന്നുള്ള 16 കാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പൊലീസിന്റെശ്രമം. പ്രതികള്‍ക്കനുകൂലമായി നിന്ന പൊലീസും പെണ്‍കുട്ടിയുടെ പിതാവും തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു. തെളിവുകള്‍ തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം പെണ്‍കുട്ടിയുടെ പിതാവ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണനെ ചെന്ന് കണ്ടിരുന്നു. ഗുരുതരമായ പൊള്ളലേറ്റതിനാല്‍ തന്റെമകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഈ കേസ് ബലാല്‍സംഗക്കാരായ പ്രതികള്‍ക്ക് അനുകൂലമായി മാറുമെന്ന് ഭയക്കുന്നതായും പിതാവ് ഗവര്‍ണറെ അറിയിച്ചിരുന്നു. ടാക്സി ഡ്രൈവറുടെ മകളെ കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു തവണ ഒരേ സംഘം കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി രണ്ടാഴ്ചയോളം കിടന്നതിനുശേഷം ചൊവ്വാഴ്ച വൈകിട്ട് മരണപ്പെടുകയും ചെയ്തു. പെണ്‍കുട്ടി തീകൊളുത്തിയതാണെന്നായിരുന്നു പൊലീസ് പ്രചരിപ്പിച്ചത്. മാത്രമല്ല, പെണ്‍കുട്ടി മരിച്ച ചൊവ്വാഴ്ച വൈകുന്നേരം മോര്‍ച്ചറിയില്‍ നിന്ന് എടുക്കുമ്പോള്‍ മൃതദേഹം നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്കരിക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് അല്ല താന്‍ ആണ് മകളെ എപ്പോള്‍ സംസ്കരിക്കണമെന്ന് തീരുമാനിക്കുക എന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ പിതാവും പൊലീസും തമ്മില്‍ രാത്രി ഏറെ വൈകുവോളം തര്‍ക്കം നടക്കുകയുണ്ടായി. ഒടുവില്‍ രാത്രി 2.30ന് ആണ് പൊലീസ് മൃതദേഹം വിട്ടുകൊടുത്തതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. സി.പി.എം ട്രേഡ് യൂണിയന്‍ അംഗം കൂടിയായ പിതാവ് പ്രതിഷേധ പ്രകടനത്തിനുശേഷമെ മകളുടെ മൃതദേഹം സംസ്കരിക്കൂ എന്ന് തീരുമാനിച്ചിരുന്നു. മൃതദേഹവും വഹിച്ച് പ്രതിഷേധ പ്രകടനവുമായി സി.ഐ.ടി.യു ഓഫിസില്‍ പൊതു ദര്‍ശനത്തിന് വെക്കാന്‍ നീങ്ങുന്നതിനിടെ കൊല്‍ക്കത്തിയിലെ ശ്മശാനത്തിനടുത്ത് പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍, പിന്നീട് മൃതദേഹം സി.ഐ.ടി.യു ഓഫിസില്‍ വെക്കാന്‍ അനുവദിച്ചു. പ്രതിഷേധത്തിനുശേഷം ഇന്നലെ ഉച്ച തിരിഞ്ഞ് സംസ്കാരം നടന്നു. കേസില്‍ അറസ്റ്റിലായ പ്രതികളുടെ സുഹൃത്തുക്കളുടെ നിരന്തര ശല്യം കാരണം കൊല്‍ക്കത്തയില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള മാധ്യംഗ്രാമില്‍നിന്നും നഗരത്തിനു സമീപം വിമാനത്താവളത്തിനടുത്തേക്ക് അടുത്തിടെ താമസം മാറിയതായിരുന്നു ഈ കുടുംബം. എന്നിട്ടും വിടാതെ പിന്തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിവരികയായിരുന്നു. എന്നാല്‍, മരിക്കുന്നതിന് മുമ്പ് മാനഭംഗം ചെയ്തവരില്‍ രണ്ടുപേര്‍ തന്നെ തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് വെളിപ്പടുത്തിയതോടെയാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം പുറത്തുവന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് എന്തിനാണ് ഇക്കാര്യം മൂടിവെച്ചതെന്ന് വിശദീകരിക്കാന്‍ പൊലീസും സര്‍ക്കാറും നിര്‍ബന്ധിതമായിരിക്കുകയാണ്. |
പാചകവാതക സബ്സിഡി: ആധാറിന് രണ്ടുമാസം കൂടി സമയം Posted: 01 Jan 2014 10:45 PM PST Image: ന്യൂഡല്‍ഹി: കേരളത്തില്‍ പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് രണ്ടു മാസത്തെ സമയം കൂടി അനുവദിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം പെട്രോളിയം സെക്രട്ടറിക്ക് നല്‍കി. ഉത്തരവ് ഉടന്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി അറിയിച്ചു. പാചകവാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് രണ്ടു മാസത്തെ സാവകാശം കൂടി അനുവദിച്ചതായി മന്ത്രി ബുധനാഴ്ച തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം എണ്ണകമ്പനികളെ അറിയിക്കാതിരുന്നത് ആശയക്കുഴപ്പത്തിന് കാരണമായി.
|
പിണങ്ങോട് ഐഡിയല്‍ കോളജ് രജതജൂബിലിക്ക് നാളെ തുടക്കം Posted: 01 Jan 2014 10:35 PM PST Subtitle: ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ കല്‍പറ്റ: പിണങ്ങോട് ഐഡിയല്‍ കോളജിന്‍െറ രജതജൂബിലി ആഘോഷം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ആഘോഷപരിപാടികള്‍. |
അവിവാഹിത ആദിവാസി അമ്മമാര്‍: പട്ടികയില്‍ വന്‍ ക്രമക്കേട് Posted: 01 Jan 2014 09:55 PM PST Subtitle: കിലയുടെ ലിസ്റ്റില്‍ യോഗ്യര്‍ 37, ജില്ലയില്‍ പെന്‍ഷന്‍ വാങ്ങുന്നത് 180 പേര്‍ കോഴിക്കോട്: സംസ്ഥാനത്തെ അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്കുവേണ്ടി നടപ്പാക്കിയ സ്നേഹസ്പര്‍ശം പെന്‍ഷന്‍ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായി കണക്കുകള്‍. കില നടത്തിയ പട്ടികവര്‍ഗ സമഗ്ര സര്‍വേ അനുസരിച്ച് കോഴിക്കോട് ജില്ലയില്‍ 37 അവിവാഹിത ആദിവാസി അമ്മമാരാണുള്ളത്. എന്നാല്‍, സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലയില്‍ 180 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment