കക്കയത്ത് ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ബോര്‍ഡും തകര്‍ത്തു Posted: 12 Jan 2014 12:32 AM PST Subtitle: പാമ്പുകളെ പ്രദേശത്ത് വിട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു ബാലുശ്ശേരി: കക്കയം ഡാം സൈറ്റ് റോഡില്‍ സ്ഥാപിച്ച വനംവകുപ്പ് ബോര്‍ഡും വനസംരക്ഷണ സമിതി കൗണ്ടറും തകര്‍ത്തനിലയില്‍. വനംവകുപ്പധികൃതര്‍ വിഷപ്പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ തള്ളിവിട്ടതില്‍ പ്രതിഷേധം നിലനില്‍ക്കവേയാണ് കക്കയം അങ്ങാടിക്കടുത്ത് സ്ഥാപിച്ച ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ബോര്‍ഡുകളും കഴിഞ്ഞദിവസം തകര്‍ത്തത്. ദിനംപ്രതി നിരവധി സന്ദര്‍ശകരാണ് കക്കയം ഡാംസൈറ്റ് സന്ദര്‍ശിക്കാനെത്തുന്നത്. ഡാം സൈറ്റ് റോഡിലേക്ക് പ്രവേശിക്കാനായി 20 രൂപയാണ് പ്രവേശ ഫീസ് വാങ്ങിയിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വനംവകുപ്പ് പിടികൂടിയ വിഷപ്പാമ്പുകളെ രാത്രിസമയത്ത് ഉദ്യോഗസ്ഥര്‍ ഡാം സൈറ്റ് റോഡിലെ ജനവാസകേന്ദ്രങ്ങളില്‍ തള്ളിവിട്ടത്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ മണിക്കൂറുകളോളം ബന്ദികളാക്കിയിരുന്നു. പൊലീസ്-വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നാട്ടുകാരുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നായിരുന്നു ബന്ദികളാക്കിയവരെ വിട്ടയച്ചത്. വനംവകുപ്പ് പിടികൂടി സംരക്ഷിച്ചിരുന്ന വിഷപ്പാമ്പുകളെയും വന്യമൃഗങ്ങളെയും കൊടുംകാട്ടിനുള്ളില്‍ തള്ളിവിടാതെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ജനവാസകേന്ദ്രങ്ങളില്‍ തള്ളിവിട്ട് കടന്നുകളയുന്ന രീതിക്കെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധമുയര്‍ത്തിയിരിക്കയാണ്. കക്കയം ടൂറിസം സംവിധാനവും ഇതുമൂലം നിലച്ച മട്ടാണ്. |
സ്വകാര്യസ്ഥാപനങ്ങളില്‍ സ്വദേശികളുടെ ശമ്പളവര്‍ധനക്ക് പുതിയ വ്യവസ്ഥകള്‍ Posted: 11 Jan 2014 11:28 PM PST Byline: മൂസക്കുട്ടി വെട്ടിക്കാട്ടിരി ജിദ്ദ: സ്വകാര്യസ്ഥാപനങ്ങളില്‍ സ്വദേശികളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ വേതനനിരക്കില്‍ പുതിയ പരിഷ്കരണത്തിന് തൊഴില്‍മന്ത്രാലയം ആലോചിക്കുന്നു. നിതാഖാത് സംവിധാനവുമായി വേതനനിരക്ക് ബന്ധപ്പെടുത്തുന്ന ഈ രീതി വൈകാതെ പ്രാബല്യത്തില്‍ വരും. സ്വദേശിക്ക് നല്‍കുന്ന ശമ്പളത്തിന്‍െറ തോത് അനുസരിച്ച് സ്ഥാപനത്തിന്‍െറ നിതാഖാത് ഘടനയില്‍ മാറ്റം വരുന്നതാണ് പുതിയ പരിഷ്കരണം. ഇതനുസരിച്ച് സ്വദേശിയുടെ മിനിമം വേതനം 3000 ല്‍നിന്ന് 4000 ആക്കി ഉയര്‍ത്തും. 4000 രൂപ ശമ്പളം നല്‍കുന്നുണ്ടെങ്കില്‍ മാത്രമേ സ്വദേശിയുടെ നിയമനത്തിന് നിതാഖാത് പരിഗണന ലഭിക്കുകയുള്ളൂ. ശമ്പള വര്‍ധനക്കനുസരിച്ച് സ്വദേശിവത്കരണത്തിന്‍െറ തോത് വര്‍ധിക്കുകയും ചെയ്യും. ഇതനുസരിച്ച് 4000 റിയാല്‍ ശമ്പളത്തിന് സ്വദേശിയെ നിയമിച്ച സ്ഥാപനം മാത്രമേ നിതാഖാത് വ്യവസ്ഥ പാലിച്ചതായി തൊഴില്‍മന്ത്രാലയം കണക്കാക്കുകയുള്ളൂ. ശമ്പളം 2000 ആണ് നല്‍കുന്നതെങ്കില്‍ സ്ഥാപനത്തില്‍ സ്വദേശിസാന്നിധ്യത്തിന്‍െറ പോയിന്‍റ് പകുതിയായി ഗണിക്കും. അതില്‍ താഴെയാണ് സ്ഥാപനത്തിലെ സ്വദേശികള്‍ക്കു ശമ്പളമെങ്കില്‍ നിതാഖാതില്‍ അവര്‍ പൂജ്യം പോയിന്‍റിലായിരിക്കും. 3000 റിയാല്‍ മിനിമം വേതനമായി നിശ്ചയിച്ച നിലവിലെ സാഹചര്യത്തില്‍ 1500 റിയാല്‍ വേതനത്തില്‍ നിയമിക്കപ്പെടുന്ന സ്വദേശിയെയും നിതാഖാത് പരിഗണനയില്‍ ചെറിയ ശതമാനമായി ഉള്‍പ്പെടുത്തിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥയില്‍ 2000 ല്‍കുറഞ്ഞ വേതനത്തിന് നിയമിക്കപ്പെടുന്ന സ്വദേശിയെ സ്വദേശിവത്കരണത്തില്‍ പരിഗണിക്കുകയില്ല. ഒരു സ്വദേശിക്കു തന്നെ ശമ്പളം 6000 റിയാലില്‍ എത്തുമ്പോള്‍ പോയിന്‍റ് നിലയില്‍ വര്‍ധനയുണ്ടാകും. അത് ഇരട്ടിയായി 12,000 റിയാലിലെത്തിയാല്‍ രണ്ടു സ്വദേശി നിയമനത്തിനു തുല്യമായി ഗണിക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി തൊഴില്‍ മന്ത്രാലയത്തിന്‍െറ ഡാറ്റബേസിലെ വിവരങ്ങളനുസരിച്ചും സോഷ്യല്‍ ഇന്‍ഷൂറന്‍സ് അടക്കുന്നത് അനുസരിച്ചുമായിരിക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്ക് സൗദിവത്കരണ വെയിറ്റേജ് ആനുകൂല്യം ലഭിക്കുകയെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അഥവാ സ്ഥാപനങ്ങളുടെ രേഖകളില്‍ വേതന വര്‍ധന കാണിച്ചാല്‍ മതിയാകുകയില്ല. തൊഴില്‍ മന്ത്രാലയത്തില്‍ രേഖപ്പെടുത്തുകയും സോഷ്യല്‍ ഇന്‍ഷൂറന്‍സ് അടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. സ്ഥാപനത്തിലെ സ്വദേശിനിയമനത്തിന് ഔദ്യാഗികമായി രേഖാമൂലം സ്ഥിരീകരണം ലഭിക്കാന്‍ 26 ആഴ്ച കഴിഞ്ഞിരിക്കണമെന്നു പുതിയ പരിഷ്കരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികളെ തൊഴിലുകളില്‍ മികച്ച വേതനവും മറ്റു ആനുകൂല്യങ്ങളും നല്‍കി നിയമിക്കുന്നത് പ്രോല്‍സാഹിപ്പിക്കാനാണ് പരിഷ്കരിച്ച രീതി നടപ്പാക്കുന്നത്. ശമ്പളവര്‍ധനവിന്‍െറ അടിസ്ഥാനത്തില്‍ സ്വദേശിവത്കരണത്തിനു വെയിറ്റേജ് ആനുകൂല്യങ്ങള്‍ നല്‍കി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നിതാഖാത് ഇളവുകളും ഇതിലൂടെ ലഭിക്കും. നിതാഖാത് വ്യവസ്ഥകള്‍ അടിക്കടി പരിഷ്കരിച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ലക്ഷ്യം. വേതനവും മറ്റു ആനുകൂല്യങ്ങളും ആകര്‍ഷകമല്ലാത്തതിനാല്‍ അഭ്യസ്ത വിദ്യരും പ്രഫഷണലുകളുമായ സൗദിയുവാക്കള്‍ സ്വകാര്യമേഖലയിലെ തൊഴിലിനോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഘട്ടത്തിലാണ് വേതനനിരക്ക് ഉയര്‍ത്തി സ്വദേശികളുടെ പരിഭവം തീര്‍ക്കാനുള്ള മന്ത്രാലയത്തിന്‍െറ ശ്രമം. |
പാതയില്‍ ‘ദുരന്ത’കെണി: സന്ദര്‍ശക പ്രവാഹത്തില്‍ വീര്‍പ്പുമുട്ടി ‘ജബല്‍ ജൈസ്’ Posted: 11 Jan 2014 11:11 PM PST Subtitle: ജബല്‍ ജൈസിലേക്കുള്ള പാതയില്‍ മഴയെത്തുടര്‍ന്ന് പലയിടത്തും അപകടം പതിഞ്ഞിരിക്കുന്നു റാസല്‍ഖൈമ: സാഹസിക പര്‍വതാരോഹകര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന റാസല്‍ഖൈമയുടെ ജബല്‍ ജൈസ് ലോക നിലവാരത്തിലുള്ള പാതയൊരുങ്ങിയതോടെ സാധാരണക്കാരുടെ സന്ദര്‍ശനത്താല്‍ വീര്‍പ്പുമുട്ടുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 1737 മീറ്റര്‍ ഉയരമുള്ള ജബല്‍ ജൈസിലേക്കുള്ള മൂന്ന് വരിപാതയില്‍ മഴയെത്തുടര്‍ന്ന് പലയിടത്തും അപകടം പതിഞ്ഞിരുപ്പുണ്ടെങ്കിലും ഇത് അവഗണിച്ചാണ് ജനങ്ങള്‍ ഇവിടേക്കൊഴുകുന്നത്. അടുത്തിടെയുണ്ടായ മഴയെത്തുടര്‍ന്നാണ് ജാഗ്രത പാലിച്ചില്ലെങ്കില്‍ ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന അപകടാവസ്ഥ റോഡില്‍ രൂപപ്പെട്ടത്. വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ മലയില്‍ നിന്ന് പാറകളും കരിങ്കല്‍ ചീളുകളും റോഡിലേക്ക് പതിക്കുകയായിരുന്നു. റോഡില്‍ നിന്ന് ഇവ നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. പാതയുടെ ഇരുവശവും കുറ്റമറ്റ രീതിയില്‍ പണികഴിപ്പിച്ചിരുന്ന ഡിവൈഡറുകള്‍ക്കും ചില സ്ഥലങ്ങളില്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അതേസമയം, ജബല്‍ ജൈസ് റോഡ് നിര്‍മാണം റാസല്‍ഖൈമയുടെ വിനോദ മേഖലയില്‍ വിസ്ഫോടനം സൃഷ്ടിക്കുമെന്ന വിലയിരുത്തല്‍ ശരിവെക്കുകയാണ് അവധി ദിനങ്ങളിലും മറ്റും ഇവിടെ എത്തുന്ന ജനസാഗരം. വിവിധ എമിറേറ്റുകള്‍, വിദേശ വിനോദ സഞ്ചാരികള്‍, റാസല്‍ഖൈമയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടെ സന്ദര്‍ശകരെത്തുന്നുണ്ട്. മലനിരയുടെ ഉച്ചിയില്‍ സുഖകരമായി എത്താന്‍ രണ്ടര കിലോ മീറ്റര്‍ കൂടി പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്. എങ്കിലും, ചെങ്കുത്തായ പാതയിലൂടെ ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തിലൂടെ മലനിരയിലേക്ക് കയറുന്നവര്‍ ഇവിടെ എത്തുന്നുവര്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കുന്ന കാഴ്ച സമ്മാനിക്കുകയാണ്. യു.എ.ഇയില്‍ ഇതിന് സമാനമായത് സമുദ്ര നിരപ്പില്‍ നിന്ന് 1249 മീറ്റര്‍ ഉയരത്തിലുള്ള അല്‍ഐനിലെ ജബല്‍ ഹഫീത്ത് ആണ്. അല്‍ഐനിലെ ഗ്രീന്‍ മുബശ്ശറയില്‍ നിന്ന് 11.7 കിലോ മീറ്റര്‍ മാത്രമാണ് ജബല്‍ ഹഫീത്ത് പര്‍വതമുകളിലേക്കുള്ള പാതയെങ്കില്‍ റാസല്‍ഖൈമയിലെ ബറൈറാത്തില്‍ നിന്ന് 50 കിലോ മീറ്ററോളം ദൂരത്തിലാണ് ജബല്‍ ജൈസ്. ഇതില്‍ 21 കിലോ മീറ്ററോളം പാറകള്‍ വെട്ടി മാറ്റിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇടവിട്ട ദൂരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിശ്രമിക്കുന്നതിനുമായി പ്രത്യേക സ്ഥലങ്ങളുമുണ്ട്. ഭാവിയില്‍ ഇവിടെ നവീന വിനോദ സംവിധാനങ്ങള്‍ ഒരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പാതക്കിരുവശവും തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. ഇരുട്ടുന്നതിന് മുമ്പ് മലയിറങ്ങാനുള്ള സമയ ക്രമീകരണം പാലിച്ചാല്‍ വിസ്മയ കാഴ്ചകളൊരുക്കി വെച്ചിട്ടുള്ള ‘പൗരാണിക നഗരത്തി’ലെ ജബല്‍ ജൈസ് യാത്ര അവിസ്മരണീയമാകുമെന്നാണ് ഇവിടം സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നത്. |
സ്പോണ്‍സര്‍ പിരിച്ചുവിട്ടു; കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം: മലയാളി ആത്മഹത്യയുടെ വക്കില്‍ Posted: 11 Jan 2014 11:03 PM PST മനാമ: കണക്കില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട മലയാളിയെ സ്പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി. സല്‍മാബാദിലെ ടൈല്‍സ് ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശി അരവിന്ദാക്ഷനാണ് (54) കഴിഞ്ഞ ഒമ്പത് മാസമായി ദുരിതജീവിതം നയിക്കുന്നത്. വിസ കാലാവധി തീര്‍ന്നിട്ടും കോടതി ഉത്തരവിന്‍െറ ബലത്തില്‍ മറ്റുള്ളവരുടെ ഔാര്യത്തിലാണ് ഇയാള്‍ ബഹ്റൈനില്‍ തങ്ങുന്നത്. സാമ്പത്തിക പ്രയാസത്തിനൊപ്പം കടുത്ത പ്രമേഹവും അലട്ടുന്നതിനാല്‍ കേസില്‍ കുടുക്കി ജയിലിലിട്ടാല്‍ ആത്മഹത്യ മാത്രമാണ് തനിക്ക് മുന്നിലുള്ളതെന്ന് കണ്ണീരോടെ ഇയാള്‍ പറയുന്നു. 2011 ജൂണ്‍ 29നാണ് അരവിന്ദാക്ഷന്‍ എഗ്രിമെന്‍റ് വിസയില്‍ ബഹ്റൈനിലെത്തിയത്. ടൈല്‍സ് ഷോപ്പില്‍ സെയില്‍സ്മാനായി ജോലിക്ക് ചേരുകയും ചെയ്തു. ഒരു വര്‍ഷം പിന്നിട്ട് 2012 ജൂലൈയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന മലയാളി അടിയന്തരമായി നാട്ടില്‍ പോയപ്പോള്‍ ഈ ചുമതല സ്പോണ്‍സര്‍ അരവിന്ദാക്ഷനെ ഏല്‍പിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സ്റ്റോറില്‍ ടൈലുകള്‍ മാറ്റിയെടുക്കുന്നതിനും മറ്റുമായി ദിവസവും ഉപഭോക്താക്കള്‍ വരാറുണ്ട്. ഇങ്ങനെ കൊണ്ടുവന്ന ടൈലുകള്‍ കമ്പ്യൂട്ടറില്‍ ബില്‍ ചെയ്യുമ്പോള്‍ വന്ന അപാകതയാണ് അരവിന്ദാക്ഷന് വിനയായത്. അഞ്ച് മീറ്റര്‍ ടൈല്‍സുമായി എത്തിയ കസ്റ്റമറുടെ ബില്‍ പ്രിന്‍റ് എടുത്തപ്പോള്‍ 10 മീറ്റര്‍ എന്നായി. ഇത് അപ്പോള്‍തന്നെ അക്കൗണ്ടന്‍റിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നതായി അരവിന്ദാക്ഷന്‍ പറഞ്ഞു. പക്ഷേ, കണക്കില്‍ കുറവുണ്ടെന്ന് പറഞ്ഞ് സ്പോണ്‍സര്‍ കഴിഞ്ഞ മാര്‍ച്ച് 20ന് തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി അരവിന്ദാക്ഷന്‍ പറഞ്ഞു. പിന്നീട് നിരന്തരം സ്പോണ്‍സറെ പോയി കണ്ടെങ്കിലും തന്‍െറ വിശദീകരണം ഉള്‍ക്കൊള്ളാനോ ജോലിയില്‍ തിരിച്ചെടുക്കാനോ തയാറായില്ല. ലേബര്‍ മന്ത്രാലയത്തിലും തുടര്‍ന്ന് ലേബര്‍ കോടതിയിലും പരാതി നല്‍കി. ഇന്ത്യന്‍ എംബസിയില്‍ പോയി പരാതിപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്‍ സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും അവിടെ എത്തിയപ്പോള്‍ കുറച്ച് പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കണമെന്നായി. സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ എംബസിയുടെ അനുമതിയില്ലാതെ ഒരു പേപ്പറിലും ഒപ്പിടരുതെന്ന് പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ ഒപ്പിട്ടു നല്‍കിയില്ല. ലേബര്‍ കോര്‍ട്ടില്‍ കൊടുത്ത കേസില്‍ ഇതുവരെ തീര്‍പ്പായിട്ടില്ല. സ്പോണ്‍സറുടെ അഭിഭാഷകന്‍ ഹാജരാകാത്തതാണ് കേസ് നീളാന്‍ കാരണം. ഇതിനിടയിലാണ് താന്‍ സ്റ്റോര്‍ കീപ്പറുടെ ചുമതല വഹിച്ചിരുന്ന കാലത്തെ കണക്കുകളില്‍ കൃത്രിമം നടത്തി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. തന്‍െറ വരുമാനത്തെ ആശ്രയിച്ച് മാത്രമാണ് കുടുംബം നാട്ടില്‍ കഴിയുന്നത്. ജോലി നഷ്ടപ്പെട്ടതോടെ കുടുംബം സാമ്പത്തിക പ്രയാസത്തിലാണ്. രണ്ടര വര്‍ഷമായി നാട്ടില്‍ നിന്ന് പോന്നിട്ട്. കേസില്‍ നിന്ന് രക്ഷപ്പെട്ട് പാസ്പോര്‍ട്ട് തിരികെ കിട്ടിയാല്‍ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. ഇതിന് ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. അരവിന്ദാക്ഷനെ ബന്ധപ്പെടാനുള്ള നമ്പര്‍: 35361874. |
ഷാരോണ്‍ കുറ്റവാളിയെന്ന് ഫലസ്തീന്‍; ചരിത്ര നിമിഷമെന്ന് ഹമാസ് Posted: 11 Jan 2014 10:57 PM PST ഗസ: ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്‍്റെ മരണത്തെ മുതിര്‍ന്ന ഫലസ്തീന്‍ അധികൃതര്‍ സ്വാഗതം ചെയ്തു. ഷാരോണിനെ കുറ്റവാളിയെന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചത്. മുന്‍ ഫലസ്തീന്‍ പ്രസിഡന്‍റ് യാസര്‍ അറഫാത്തിന്‍്റെ കൊലപാതകത്തിന് ഉത്തരവാദിയാണ് ഷാരോണെന്ന് ഫത്താ പാര്‍ട്ടി ആരോപിച്ചു. അതേസമയം ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍േറതായ ഒൗദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. ഷാരോണിന്‍െറ മരണത്തെ ചരിത്ര നിമിഷമെന്ന് ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസ് വിശേഷിപ്പിച്ചു. ഫലസ്തീന്‍കാരുടെ രക്തം പുരണ്ട കൈകളുമായി ഒരു കുറ്റവാളി മരിച്ചതായി ഹമാസ് പ്രതികരിച്ചു. ഷാരോണിന്‍െറ മരണ വിവരം പുറത്തുവന്നതോടെ ഫലസ്തീനികള്‍ ആഘോഷങ്ങളുമായി തെരുവിലിറങ്ങി. ഖാന്‍ യൂനിസിന് കിഴക്കുള്ള ബനി സുഹൈല നഗരത്തിലാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്. ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ അടക്കമുള്ളവര്‍ ഷാരോണിന്‍െറ ചിത്രങ്ങള്‍ അഗ്നിക്കിരയാക്കിയതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി സഫാ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് ഷാരോണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. വേര്‍പാടിലുള്ള ദുഃഖം ബന്ധുക്കളെ അറിയിച്ചതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ജനഹൃദയങ്ങളില്‍ ഷാരോണിന്‍െറ ഓര്‍മകള്‍ അലയടിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. |
കുടുംബവാഴ്ചാ രാഷ്ട്രീയത്തെ എങ്ങനെ അഴിമതില്‍ എത്തിക്കാമെന്ന് രാഹുല്‍ തെളിയിച്ചു- എ.എ.പി Posted: 11 Jan 2014 10:17 PM PST ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ആം ആദ്മി പാര്‍ട്ടി. എങ്ങനെ കുടുംബവാഴ്ചാ രാഷ്ട്രീയത്തെ അഴിമതിയിലേക്ക് നയിക്കാമെന്നതിന്‍്റെ ഉത്തമ ഉദാഹരണമാണ് അമത്തേി എം.പി രാഹുല്‍ ഗാന്ധിയെന്ന് ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ് ആഞ്ഞടിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍്റെ ശക്തികേന്ദ്രമായ അമത്തേിയില്‍ രഹുലിന്‍്റെ എതിരാളിയായി മല്‍സരിക്കാന്‍ തയാറെടുപ്പ് നടത്തിവരികയാണ് കുമാര്‍. അമത്തേിയില്‍ ‘ജനവിശ്വാസ് റാലി’ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കുമാര്‍. ജനാധിപത്യ സംവിധാനത്തില്‍ ഒരു പൗരനെന്ന നിലയില്‍ രാഹുലിനെ വെല്ലുവിളിക്കുക എന്നത് തന്‍്റെ ചുമതലയും അവകാശവുമാണെന്ന് കുമാര്‍ പറഞ്ഞു. അമത്തേിയില്‍ മല്‍സരിക്കാന്‍ അനുവദിക്കണമെന്ന് താന്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ മണ്ഡലം ചിക്മംഗ്ളൂരിലേക്ക് മാറ്റുന്നതായി അറിയാന്‍ കഴിഞ്ഞു. അതിന്‍്റെ അര്‍ഥം രാഹുല്‍ ഇപ്പോള്‍ തന്നെ തോല്‍വി അംഗീകരിച്ചിരിക്കുന്നു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. |
റൂവിയില്‍ തീപിടിത്തം; രണ്ട് കമ്പ്യൂട്ടര്‍ ഷോപ്പുകള്‍ കത്തിനശിച്ചു Posted: 11 Jan 2014 10:17 PM PST മസ്കത്ത്: റൂവിയില്‍ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കമ്പ്യൂട്ടര്‍ ഷോപ്പുകള്‍ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തീപിടിച്ചത്. മുകളിലെ ഫ്ളാറ്റുകളിലേക്കും തീപടര്‍ന്നു. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഒമാനിയുടെയും പാക് പൗരന്‍െറയും കമ്പ്യൂട്ടര്‍ ഷോപ്പുകളാണ് കത്തിനശിച്ചത്. ഇതില്‍ ഒരു ഷോപ്പിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് ഷട്ടറുകളും വിവിധ വസ്തുക്കളും മുപ്പതോളം മീറ്റര്‍ അകലേക്ക് തെറിച്ചു. ഉച്ചസമയമായതിനാല്‍ കടയില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയെത്തിയാണ് തീയണച്ചത്. |
പ്രവാസികളെ ദ്രോഹിക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം -പിണറായി വിജയന്‍ Posted: 11 Jan 2014 09:15 PM PST കുവൈത്ത് സിറ്റി: പ്രവാസികളോട് കാണിക്കുന്ന ദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ (കല കുവൈത്ത്) 35ാമത് വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയാണ് എമിഗ്രേഷന്‍ വഴിയും എംബസികള്‍ വഴിയും സാധാരണ പ്രവാസികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിവിധ രീതികളില്‍ പിരിച്ചെടുക്കുന്നത്. എന്നാല്‍ ഈ തുകയൊന്നും പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി അറിവില്ല. മിക്ക സമയങ്ങളിലും സാധാരണ പ്രവാസികളുടെ അംബാസഡറാകുന്നത് പ്രവാസി സംഘടനകളാണ്. ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളില്‍ ഭൂരിഭാഗം മലയാളികളാണ് എന്നതുകൊണ്ട് എംബസി ഓഫീസുകളില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിക്കടി വിമാന നിരക്കുയര്‍ത്തിയും നാട്ടിലേക്ക് കൊണ്ട് പോകുന്ന ലഗേജിന്‍െറ പരിധി കുറച്ചും സാധാരണക്കാരായ പ്രവാസികളെ ദ്രോഹിക്കുകയാണ് എയര്‍ ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ കാഴ്ചക്കാരന്‍െറ റോളില്‍നില്‍ക്കാതെ പ്രവാസിക്ക് ഗുണകരമായ തീരുമാനം എടുപ്പിക്കാന്‍ സര്‍ക്കാറുകള്‍ മുന്നിട്ടിറങ്ങണം -അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയ നിലപാടുകളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളുന്നത് എന്നും പിണറായി ചൂണ്ടിക്കാട്ടി. എന്ത് മാനക്കേടും സഹിച്ച് അധികാരത്തില്‍ തുടരും എന്ന് പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഇത്തരം നിലപാടുകള്‍ കൈക്കൊള്ളുന്നവര്‍ക്ക് ഇനി അധികകാലം ആയുസ്സില്ല -പിണറായി പറഞ്ഞു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കല കുവൈത്ത് പ്രസിഡന്‍റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. തോമസ് ചാണ്ടി എം.എല്‍.എ, എം. മാത്യൂസ്, ശ്യാമള നാരയാണന്‍, നിധീഷ് സുധാകരന്‍, എന്‍. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല പ്രവര്‍ത്തകരായ കെ.എസ്. രാജന്‍, റെജി ജനാര്‍ദനന്‍ എന്നിവര്‍ക്കുള്ള ഉപഹാരവും പിണറായി കൈമാറി. ജനറല്‍ സെക്രട്ടറി ജെ. സജി സ്വാഗതവും ജോയിന്‍റ് സെക്രട്ടറി എന്‍.ആര്‍. രജീഷ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിനു മുന്നോടിയായി കല പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നാടന്‍ പാട്ട്, സംഘ നൃത്തം, ഗാനമേള എന്നിവ അരങ്ങേറി. സജി തോമസ് മാത്യൂ, ടി.വി.ജയന്‍, സ്കറിയ ജോണ്‍, രഞ്ജിത്ത്, അനില്‍ കൂക്കിരി, സുനില്‍, ടി.കെ.സൈജു, നിസാര്‍, ആര്‍. നാഗനാഥന്‍, കെ.സുദര്‍ശന്‍, പ്രിന്‍സ്റ്റന്‍ ഡിക്രൂസ്, സി.കെ. നൗഷാദ്, ദിലീപ് നടേരി, വിനു കല്ളേലി, രഹീല്‍ കെ. മോഹന്‍ദാസ്, കൃഷണകുമാര്‍, സജിത സ്കറിയ, രമ അജിത്, സുഗതന്‍ കാട്ടാക്കട, ബാലഗോപാല്‍, തോമസ് മാത്യു കടവില്‍, നോബി ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി. |
കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു Posted: 11 Jan 2014 08:20 PM PST മലപ്പുറം: ദേശീയപാത 213ല്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മഞ്ചേരി തുറക്കല്‍ സ്വദേശിയും കാര്‍ ഡ്രൈവറുമായ ഇല്യാസ്, വെസ്റ്റ് കോടൂര്‍ സ്വദേശി ജസീര്‍ കല്ലായി എന്നിവരാണ് മരിച്ചത്. നാട്ടുകല്‍ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. |
ദാവൂദിനെ പിടികൂടാന്‍ ഷിന്‍ഡെക്ക് ‘ഡി കമ്പനി’യുടെ വെല്ലുവിളി Posted: 11 Jan 2014 08:19 PM PST Subtitle: 'അദ്ദേഹം ആവോളം ശ്രമിക്കട്ടെ. ഒന്നേ പറയാനുള്ളൂ, ലഗേ രഹോ മുന്നാ ഭായ്' മുംബൈ: ആഗോള കുറ്റവാളിയായി അമേരിക്ക പ്രഖ്യാപിച്ച അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിനെ പിടികൂടാന്‍ എഫ്.ബി.ഐയുടെ സഹായം തേടിയ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്ക് ‘ഡി കമ്പനി’യുടെ വെല്ലുവിളി. ദാവൂദ് എവിടെയുണ്ടെന്ന് അറിയാമെന്നും പിടികൂടി ഇന്ത്യയിലത്തെിക്കാന്‍ എഫ്.ബി.ഐയുടെ സഹായം തേടിയിട്ടുണ്ടെന്നുമുള്ള ഷിന്‍ഡെയുടെ പ്രസ്താവനക്കു പിന്നാലെ ‘ഡി.എന്‍.എ’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ‘ഡി കമ്പനി’യിലെ രണ്ടാമനായ ഛോട്ടാ ശക്കീലിന്‍െറ വെല്ലുവിളി. ‘അദ്ദേഹം ആവോളം ശ്രമിക്കട്ടെ. ഒന്നേ പറയാനുള്ളൂ, ലഗേ രഹോ മുന്നാ ഭായ്’-എന്നായിരുന്നു ശക്കീല്‍ പറഞ്ഞത്. ദാവൂദിനായി വീണ്ടും ശ്രമംതുടങ്ങിയതോടെ രാജ്യത്തിനകത്തെ ‘ഡി കമ്പനി’യുടെ പ്രവര്‍ത്തനങ്ങളില്‍ സാറ്റലൈറ്റ് ഫോണ്‍ വഴി നേരിട്ട് ഇടപെടുന്നത് ദാവൂദ് നിര്‍ത്തിയിട്ടുണ്ട്. ഫോണ്‍വഴിയുള്ള ആശയവിനിമയത്തിനു പകരം ദൂതന്മാരെ നേരിട്ടയക്കുന്ന രീതി ‘ഡി കമ്പനി’ അവലംബിക്കുന്നതായി ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ദുബൈയാണത്രെ ഇവരുടെ ഇടത്താവളം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കമ്പനിക്ക് കോടികളുടെ മുതല്‍മുടക്കുണ്ട്. ഖനനം, സമുദ്രത്തിലെ ഡീസല്‍ കൊള്ള എന്നിവയാണ് മറ്റ് ഏര്‍പ്പാടുകള്‍. പ്രതിവര്‍ഷം 10,000 കോടി രൂപയിലേറെ കമ്പനിക്ക് വരുമാനമുണ്ടെന്നാണ് കണക്ക്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സുരക്ഷാവലയത്തില്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള സ്വാത് താഴ്വരയില്‍ ദാവൂദ് ഒളിച്ചു താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. 1993ലെ മുംബൈ സ്ഫോടനപരമ്പര കേസിലെ മുഖ്യപ്രതിയാണ് ദാവൂദ്. 2008ലെ മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് സഹായം ചെയ്തതായും ആരോപണമുണ്ട്. മുംബൈ സ്ഫോടനപരമ്പര കേസില്‍ കീഴടങ്ങാന്‍ ദാവൂദ് തയാറായെങ്കിലും മുന്നോട്ടുവെച്ച നിബന്ധനകള്‍ സ്വീകരിക്കാന്‍ ശരത് പവാര്‍ മുഖ്യമന്ത്രിയായിരിക്കെ മഹാരാഷ്ട്ര സര്‍ക്കാര്‍ തയാറായില്ല. എന്‍.ഡി.എ സര്‍ക്കാറില്‍ കേന്ദ്ര നിയമമന്ത്രിയായിരിക്കെ രാം ജത്മലാനിയാണ് ദാവൂദിനും മഹാരാഷ്ട്ര സര്‍ക്കാറിനുമിടയില്‍ മധ്യസ്ഥനായത്. |
No comments:
Post a Comment