സ്വാഗതം
WELCOME

News Update..

Thursday, January 9, 2014

ഭിന്നത മറന്ന് യെദിയൂരപ്പ വീണ്ടും ബി.ജെ.പിയില്‍ Madhyamam News Feeds

ഭിന്നത മറന്ന് യെദിയൂരപ്പ വീണ്ടും ബി.ജെ.പിയില്‍ Madhyamam News Feeds

Link to

ഭിന്നത മറന്ന് യെദിയൂരപ്പ വീണ്ടും ബി.ജെ.പിയില്‍

Posted: 08 Jan 2014 11:52 PM PST

Image: 

ബംഗളൂരു: അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുറത്ത് പോയ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കര്‍ണാടക ജനതാ പാര്‍ട്ടി അധ്യക്ഷനുമായ ബി.എസ്. യെദിയൂരപ്പ ബി.ജെ.പിയില്‍ മടങ്ങിയത്തെി. വ്യാഴാഴ്ച രാവിലെ 11ന് ബി.ജെ.പിയുടെ ബംഗളൂരു മല്ളേശ്വരത്തെ ഓഫീസിലത്തെിയാണ് യെദിയൂരപ്പ വീണ്ടും അംഗത്വം സ്വീകരിച്ചത്. യെദിയൂരപ്പക്ക് പുറമെ മൂന്ന് കെ.ജെ.പി എം.എല്‍.എമാരും   ബി.ജെ.പി  അംഗത്വമെടുത്തു. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി അംഗത്വമെടുത്ത ശേഷം യെദിയൂരപ്പ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച്  20 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.

യെദിയൂരപ്പക്ക് ബി.ജെ.പിയില്‍ പ്രത്യേക പദവി നല്‍കില്ളെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് നീക്കം. ഷിമോഗയില്‍ യെദിയൂരപ്പ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. നിലവില്‍ യെദിയൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയാണ് ഷിമോഗയെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. യെദിയൂരപ്പയുടേത് ഉള്‍പ്പെടെ കര്‍ണാടകയിലെ 20മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികളെ ഈ മാസം പ്രഖ്യാപിക്കുമെന്നും അറിയുന്നു.

ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷമാണ്  യെദിയൂരപ്പ ബി.ജെ.പിയില്‍ മടങ്ങിയത്തെുന്നത്. അനധികൃത ഖനനം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായതിനെ തുടര്‍ന്ന് 2011ജൂലൈയില്‍ മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിവന്ന യെദിയൂരപ്പ, പാര്‍ട്ടിയില്‍നിന്ന് അര്‍ഹമായ പരിഗണന ലഭിക്കാതിരുന്നതിനെ തുടര്‍ന്നും സഹപ്രവര്‍ത്തകരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നുമാണ് ബി.ജെ.പി വിട്ടത്. തുടര്‍ന്ന് 2013 ഡിസംബര്‍ ഒമ്പതിന് ഹാവേരിയില്‍ വന്‍ റാലി സംഘടിപ്പിച്ച് ‘കര്‍ണാടക ജനതാ പാര്‍ട്ടി’യില്‍ ചേര്‍ന്നു. ഈ വര്‍ഷം മേയില്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 10ശതമാനം വോട്ടുനേടി ബി.ജെ.പിയുടെ തോല്‍വിയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കെ.ജെ.പിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ആറുസീറ്റില്‍ മാത്രമാണ് കെ.ജെ.പി ജയിച്ചത്.

കെ.പി.സി.സി പ്രസിഡന്‍റ്: വൈകാതെ തീരുമാനമെടുക്കും -ചെന്നിത്തല

Posted: 08 Jan 2014 11:51 PM PST

Image: 

ന്യൂഡല്‍ഹി: പുതിയ കെ.പി.സി.സി പ്രസിഡന്‍റ് പ്രഖ്യാപനം വൈകില്ളെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്രയും വേഗം തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയഗാന്ധിയുമായി ആഭ്യന്തരമന്ത്രിയായ ശേഷമുള്ള പൊതു സ്ഥിതിയും ചര്‍ച്ച ചെയ്തെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി  രമേശ് ചെന്നിത്തലയും ഇന്ന് ഡല്‍ഹിയില്‍ സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയ ഗാന്ധിയെ കാണുന്നതിന് മുമ്പ് ഇരുവരും എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്നികുമായും ചര്‍ച്ച നടത്തി.

ദേവയാനിയുടെ ഹരജി യു.എസ് കോടതി തള്ളി

Posted: 08 Jan 2014 11:26 PM PST

Image: 

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെയുടെ ഹരജി യു.എസ് കോടതി തള്ളി. വിസ തട്ടിപ്പു കേസില്‍ പ്രാഥമിക വാദം കേള്‍ക്കുന്നതിനുള്ള  തിയതി ജനുവരി 13ല്‍ നിന്ന്  നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് ദേവയാനി ഫെഡറല്‍ ജഡ്ജി സാറ നെറ്റ്ബേണ്‍  മുമ്പാകെ അപേക്ഷ നല്‍കിയത്. ദേവയാനിക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള അവസാന തിയതിയായി നിശ്ചയിച്ചിരുന്നതും ജനുവരി 13ആണ്. ഹരജി തള്ളിയതോടെ ഈ ദിവസം തന്നെ അവര്‍ക്കെതിരില്‍ കുറ്റം ചുമത്തുമെന്ന് ഉറപ്പായി.

ദേവയാനിയുടെ അറസ്റ്റ് രേഖപ്പെടുത്തി 30 ദിവസങ്ങള്‍ക്കകം കുറ്റം ചുമത്തണമെന്ന് ജഡ്ജ്  മൂന്നു പേജു വരുന്ന ഉത്തരവില്‍ പറയുന്നു. പ്രാഥമിക വാദം കേള്‍ക്കല്‍ നീട്ടിവെക്കുന്നതിലൂടെ പ്രതിക്ക് ആശ്വാസം അനുവദിച്ചുകൊടുക്കാനാവില്ളെന്നും  ജഡ്ജ് പറഞ്ഞു.

വീട്ടു വേലക്കാരിയുടെ പരാതിയില്‍ ഡിസംബര്‍ 12നാണ് കോബ്രഗഡെയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേവയാനി സംഭവത്തെ തുടര്‍ന്ന് യു.എസിനോടുള്ള നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ക്കശമാക്കിയ സാഹചര്യത്തില്‍  അമേരിക്കയുടെ ഈ നീക്കം നിര്‍ണായകമാണ്. അമേരിക്കയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ യു.എസ് എംബസിയിലെ വ്യാപാര ഇടപാടുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യ റദ്ദാക്കിയിരുന്നു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് യു.എസ് ഉദ്യോഗസ്ഥര്‍ മറുപടി പറയാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

കല്‍ക്കരി ഇടപാടില്‍ പിഴവു പറ്റിയെന്ന് കേന്ദ്രം

Posted: 08 Jan 2014 10:55 PM PST

Image: 

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടില്‍ പിഴവു പറ്റിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ജി. വഹന്‍വതി കോടതിയെ അറിയിച്ചു. ഊര്‍ജ രംഗത്തെ വളര്‍ച്ച അടക്കം നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് കല്‍ക്കരിപ്പാടം വില്‍ക്കാനുള്ള തീരുമാനം എടുത്തത്. എന്നാല്‍,  ഇതിന്‍്റെ നടപടിക്രമങ്ങളില്‍ സാങ്കേതികമായ പിഴവ് സംഭവിക്കുകയായിരുന്നുവെന്നും എ.ജി അറിയിച്ചു.
 

കോടികള്‍ മുടക്കി സെയ്ഫായ് മഹോല്‍സവ്; മുസഫര്‍ നഗറിനെ അവഗണിച്ച് അഖിലേഷ് സര്‍ക്കാര്‍

Posted: 08 Jan 2014 10:40 PM PST

Image: 

സെയ്ഫായ്: മുസഫര്‍ നഗറില്‍ കലാപബാധിതര്‍ കൊടിയ തണുപ്പില്‍ മരണത്തോടു മല്ലിടുമ്പോള്‍ യു.പി  സര്‍ക്കാര്‍ ബോളിവുഡ് താരങ്ങളെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചത് വിവാദമാവുന്നു. തണുപ്പിനെ പ്രതിരോധിക്കാന്‍ കലാപബാധിതര്‍ക്ക് പുതപ്പോ, കുടിക്കാന്‍ വെള്ളമോ,വൈദ്യുതിയോ പോലും ലഭ്യമാക്കാതെ കോടികള്‍ ചെലവഴിച്ച് സംഘടിപ്പിച്ച ‘സെയ്ഫായ് മഹോല്‍സവ്’ മേളയില്‍ ആണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഖിലേഷ് യാദവ് പങ്കെടുത്തത്. ന്യൂനപക്ഷത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്‍്റെ വിവേചനത്തിന്‍്റെ ഉദാഹരണമായാണ് മാധ്യമങ്ങള്‍ ഇതിനെ ഉയര്‍ത്തിക്കാണിക്കുന്നത്.

ബോളിവുഡ് താരങ്ങളുടെ പാട്ടും ആട്ടവുമൊക്കെയായിരുന്നു പരിപാടിയുടെ മുഖ്യ അജണ്ട. സല്‍മാന്‍ഖാന്‍, ദീപിക പദുകോണ്‍,മാധുരി ദീക്ഷിത് അടക്കമുള്ള വമ്പന്‍ താരനിരയെയാണ് പരിപാടിയില്‍ അണിനിരത്തിയത്. ഇത് ആസ്വദിക്കാന്‍ അഖിലേഷ് എത്തുകയും ചെയ്തു.  

ഇറ്റാവ ജില്ലയിലെ സെയ്ഫായ് ഗ്രാമം യാദവ കുലത്തിന്‍്റെ പൈതൃക ഗ്രാമമായാണ് അറിയപ്പെടുന്നത്. മുലായം സിങ് യാദവ് ജനിച്ചതും ഈ ഗ്രാമത്തില്‍ ആണ്. എല്ലാ വര്‍ഷവും നടന്നുവരുന്ന സെയ്ഫായ് മഹോല്‍സവം  ഇത്തവണ കോടികള്‍ ചെലവിട്ട് വിപുലമായി നടത്താന്‍ അഖിലേഷ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. താരങ്ങളെ ഈ ഗ്രാമത്തിലേക്ക് എത്തിക്കാന്‍ ഏഴു ജെറ്റു വിമാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയത്.  

ഇതിനു പുറമെ  സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് ടൂറും സംഘടിപ്പിച്ചതായ വാര്‍ത്തയും പുറത്തുവന്നു. എന്നാല്‍, സംഭവം വിവാദമായതോടെ  കലാപ ബാധിതര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതിനുശേഷമാണ് ഈ പരിപാടി നടത്തിയതെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.  
താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്‍റിനുള്ളിലെ തണുപ്പില്‍ 34 കുട്ടികള്‍ ആണ് മുസഫര്‍ നഗറില്‍ ജീവന്‍ വെടിഞ്ഞത്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ആഘോഷം സംഘടിപ്പിക്കാന്‍ തുനിഞ്ഞ ഇവര്‍ക്ക് എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ബി.എസ്.പി നേതാവ് സുധീന്ദ്ര ബധോരിയ പറഞ്ഞു.

 

ക്ഷയരോഗികളായ ആദിവാസികള്‍ക്ക് പോഷകാഹാര പദ്ധതി

Posted: 08 Jan 2014 10:12 PM PST

Subtitle: 
ജില്ലാതല ഉദ്ഘാടനം മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിക്കും

മാനന്തവാടി: ജില്ലയിലെ ക്ഷയരോഗികളായ ആദിവാസികള്‍ക്ക് പോഷകാഹാര പദ്ധതി നടപ്പാക്കുന്നു. ജില്ലാ ടി.ബി സെന്‍റര്‍ പട്ടികവര്‍ഗ വകുപ്പിന്‍െറ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ജില്ലാ ടി.ബി സെന്‍റര്‍ പരിസരത്ത് മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിക്കും. ജില്ലയില്‍ 613 രോഗികള്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടിവരുന്നു. ഇതില്‍ 132 പേര്‍ ആദിവാസി വിഭാഗക്കാരാണ്. ഇവര്‍ക്കാണ് പോഷകാഹാരം നല്‍കുന്നത്. എട്ടുമാസം പദ്ധതി നടപ്പാക്കുന്നതിന് 5,70,000 രൂപയാണ് അനുവദിച്ചത്.
രണ്ടു കിലോ ന്യൂട്രിമിക്സ്, ഗ്രീന്‍പീസ്, വെളിച്ചെണ്ണ, ഗോതമ്പുപൊടി തുടങ്ങി 800 രൂപ വിലവരുന്ന ആറിനങ്ങളടങ്ങുന്ന കിറ്റുകള്‍ എല്ലാ മാസവും വിതരണം ചെയ്യും. ജില്ലയിലെ 35 സ്ഥാപനങ്ങള്‍ വഴിയാണ് വിതരണം. മാസാമാസം മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് 12ാം തീയതിക്കുള്ളില്‍ കിറ്റുകള്‍ വിതരണം ചെയ്യും.
ചുള്ളിയോട് പ്രവര്‍ത്തിക്കുന്ന ‘വാത്സല്യം’ കുടുംബശ്രീ യൂനിറ്റിനാണ് കിറ്റുകളുടെ വിതരണ ചുമതല. മൂന്നുമാസം കൂടുമ്പോള്‍ അവലോകനം നടത്തും. ആറുമാസം കൂടുമ്പോള്‍ സാധനങ്ങളുടെ വിലനിലവാരം പരിശോധിച്ച് കിറ്റില്‍ മാറ്റങ്ങള്‍ വരുത്തും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ക്ഷയരോഗികളായ ആദിവാസികള്‍ക്ക് പോഷകാഹാര പദ്ധതി നടപ്പാക്കുന്നത്.
രോഗം പിടിപെട്ട് മാസങ്ങള്‍ കഴിഞ്ഞാണ് ആദിവാസികള്‍ ചികിത്സ തേടുന്നത്. അതുകൊണ്ടുതന്നെ രോഗം മാറുന്നതിന് കാലതാമസമെടുക്കും.
ഏഴുതരം ഗുളികകളാണ് ക്ഷയരോഗികള്‍ക്ക് നല്‍കുന്നത്. പോഷകാഹാരത്തിന്‍െറ കുറവുമൂലം മിക്ക ആദിവാസികളും മരുന്ന് പൂര്‍ണമായി കഴിക്കാറില്ല. പോഷകാഹാര പദ്ധതി നടപ്പാക്കുന്നതോടെ ആദിവാസികള്‍ക്ക് കൃത്യമായി ചികിത്സ നല്‍കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ജില്ലാ ടി.ബി സെന്‍ററിലെ ഡോ. സി. സക്കീര്‍ ഹുസൈന്‍, ജീവനക്കാരായ ടി. ശശികുമാര്‍, കെ.പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി അഡീഷനല്‍ ഡയറക്ടര്‍ (ആരോഗ്യം) ഡോ. ജയശങ്കര്‍ അടുത്ത ദിവസങ്ങളില്‍ ജില്ലയിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
 

പുതിയ റണ്ണിങ് ടൈം നടപ്പാക്കുന്നത് ഹൈകോടതി വിധി

Posted: 08 Jan 2014 09:06 PM PST

Subtitle: 
ശനിയാഴ്ച മുതല്‍ ബസുകള്‍ക്ക്

കോഴിക്കോട്: റോഡപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യവുമായി മോട്ടോര്‍ വാഹനവകുപ്പ് ജില്ലയില്‍ രണ്ടാംഘട്ട പരിഷ്കരണം നടപ്പാക്കുന്നു. റോഡുകളുടെ സ്വഭാവമനുസരിച്ച് ബസുകളുടെ സമയക്രമീകരണം നടപ്പാക്കാനാണ് തീരുമാനം. 1997ലെ ഹൈകോടതി വിധിയെ തുടര്‍ന്ന് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം. പുതിയ സമയക്രമം താഴെ- കിലോമീറ്ററിന് ഓര്‍ഡിനറി ബസ്: ഒറ്റവരിപ്പാത 2.30 മിനിറ്റ്, രണ്ടുവരിപ്പാത 2.15 മിനിറ്റ്, നാലുവരിപ്പാത 2.00 മിനിറ്റ്, സിറ്റി-ടൗണ്‍ 3.00 മിനിറ്റ്.
ഫാസ്റ്റ് പാസഞ്ചര്‍: ഒറ്റവരിപ്പാത 2.00 മിനിറ്റ്, രണ്ടുവരിപ്പാത 1.45 മിനിറ്റ്, നാലുവരിപ്പാത 1.30 മിനിറ്റ്, സിറ്റി-ടൗണ്‍ 2.15 മിനിറ്റ്. സൂപ്പര്‍ ഫാസ്റ്റ്: ഒറ്റവരിപ്പാത 1.45 മിനിറ്റ്, രണ്ടുവരിപ്പാത 1.30 മിനിറ്റ്, നാലുവരിപ്പാത 1.15 മിനിറ്റ്, സിറ്റി-ടൗണ്‍ 2.00 മിനിറ്റ്.
സൂപ്പര്‍ ഡീലക്സ്: ഒറ്റവരിപ്പാത 1.45 മിനിറ്റ്, രണ്ടുവരിപ്പാത 1.30 മിനിറ്റ്, നാലുവരിപ്പാത 1.15 മിനിറ്റ്, സിറ്റി-ടൗണ്‍ 2.00 മിനിറ്റ്.
കോഴിക്കോട് ആര്‍.ടി.ഒ ഓഫിസിന്‍െറ പരിധിയിലുള്ള വിവിധ റൂട്ടുകളിലെ സമയക്രമീകരണം പൂര്‍ത്തിയായി. കോഴിക്കോട്-താമരശ്ശേരി, കോഴിക്കോട്-ഓമശ്ശേരി, കോഴിക്കോട്-മുക്കം റൂട്ടിലെ ബസുകള്‍ ജനുവരി 11 മുതല്‍ പുതുക്കിയ സമയക്രമമനുസരിച്ച് ഓടിത്തുടങ്ങുമെന്ന് ആര്‍.ടി.ഒ രാജീവ് പുത്തലത്ത് അറിയിച്ചു.നിലവിലുള്ള റണ്ണിങ് സമയത്തിന്‍െറ അപാകതകള്‍ പരിഹരിച്ച് മത്സര ഓട്ടത്തിനുള്ള പഴുതടച്ചാണ് പുതിയ സമയക്രമം തയാറാക്കിയത്.ഇതിനിടെ വാഹന ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ജനുവരി 11 മുതല്‍ പുതിയ റണ്ണിങ്ടൈം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
 പുതിയ സമയക്രമ പട്ടിക ട്രാഫിക് പൊലീസിന് കൈമാറും. അപകടങ്ങള്‍ കുറക്കുന്നതിന്‍െറ ഭാഗമായി ആദ്യഘട്ടത്തില്‍ ബസുകള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിരുന്നു.
 

കെ.പി.സി.സി പ്രസിഡന്‍റ്: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയില്‍

Posted: 08 Jan 2014 08:43 PM PST

Image: 

ന്യൂഡല്‍ഹി: പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിയിലത്തെി. ജി.10.30 ന് ഇരുവരും സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലും മുഖ്യമന്ത്രി പങ്കെടുക്കും.

വി. എം സൂധീരന്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, കെ. സുധാകരന്‍, വി. എസ് ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

ലോകകപ്പ് ശൈത്യകാലത്തെന്ന് ഫിഫ ജനറല്‍ സെക്രട്ടറി; തീരുമാനമെടുത്തിട്ടില്ളെന്ന് വൈസ്പ്രസിഡന്‍റ്

Posted: 08 Jan 2014 08:02 PM PST

Image: 

ദോഹ: ഖത്തറില്‍ നടക്കുന്ന 2022ലെ ഫിഫ ഫുട്ബാള്‍ ലോകകപ്പ് ശൈത്യകാലത്താണ് നടക്കുകയെന്ന പ്രസ്താവനയുമായി ഫിഫ ജനറല്‍ സെക്രട്ടറി ജെറോം വാല്‍ക്ക്. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫ തീരുമാനമൊന്നുമെടുത്തിട്ടില്ളെന്ന വിശദീകരണവുമായി ഫില വൈസ്പ്രസിഡന്‍റ് ജിം ബോയിയും രംഗത്തത്തെി.
ലോകകപ്പ് സമയമായ ജൂണ്‍, ജൂലൈ മാസങ്ങള്‍ക്ക് പകരം നവംബര്‍ 15 മുതല്‍ ജനുവരി 15 വരെ ടൂര്‍ണമെന്‍റ് നടക്കുകയെന്നാണ് കരുതുന്നതെന്ന് ഫ്രഞ്ച് ഇന്‍റര്‍ റേഡിയോ സ്റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് ജെറോം വാല്‍ക്ക് വ്യക്തമാക്കിയത്. എന്നാല്‍ വാല്‍ക്കിന്‍െറ പ്രസ്താവനക്കെതിരെ ഫിഫക്കുള്ളില്‍നിന്നുതന്നെ എതിരഭിപ്രായം ഉയരുന്നതാണ് കാണാനായത്. അദ്ദേഹത്തിന്‍െറ പരാമര്‍ശം അമ്പരപ്പിച്ചതായാണ് ഫിഫ വൈസ് പ്രസിഡന്‍റ് ജിം ബോയി പറഞ്ഞതത്. ഫിഫ എക്സിക്യുട്ടീവ് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് ഇതുവരെ  ഒരു തീരുമാനവുമെടുത്തിട്ടില്ല. ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ. ജെറോം വാല്‍ക്കിന്‍േറത് വ്യക്തിപരമായ പരാമര്‍ശമായിരിക്കാം. അതേക്കുറിച്ച് തനിക്കൊന്നും അറിയില്ളെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ലോകകപ്പ് ഏത് കാലാവസ്ഥയിലും നടത്താന്‍ സന്നദ്ധമാണെന്ന് ഖത്തര്‍ ലോകകപ്പ് ബിഡ് കമ്മിറ്റി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. അതിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
പുതിയ സേ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവും നിലവിലുള്ളവയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രവൃത്തികളും നടന്നുവരികയാണ്. റോഡ്, റെയില്‍ തുടങ്ങിയ അടിസ്ഥാന വികസന പ്രവൃത്തികളും ദ്രുതഗതിയിലാണ് രാജ്യത്ത് നടക്കുന്നത്.
2022ലെ ശൈത്യകാല ഒളിമ്പിക്സിനെയും ക്ളബ് ഫുട്ബാള്‍ മത്സരങ്ങളെയും ബാധിക്കാത്തവിധത്തില്‍ ലോകകപ്പ് മല്‍സരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ചര്‍ച്ചകളാണ് ഫിഫയുടെ ഭാഗത്തുനിന്ന് പുരോഗമിക്കുന്നത്.
 

ബാഗേജ് പുനഃസ്ഥാപിക്കല്‍: പ്രവാസികളെ വീണ്ടും വഞ്ചിച്ചു

Posted: 08 Jan 2014 07:17 PM PST

Image: 
Subtitle: 
30 കിലോ ബാഗേജ് ജനുവരി 15 മുതല്‍ മാര്‍ച്ച് 28 വരെ തിരക്ക് കുറഞ്ഞ റൂട്ടുകളില്‍ മാത്രം

അബൂദബി: ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ ബാഗേജ് 20 കിലോ ആയി വെട്ടിക്കുറച്ച നടപടി താല്‍ക്കാലികമായി റദ്ദാക്കിയെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം പ്രവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രം. ബാഗേജ് പ്രഖ്യാപനത്തിന്‍െറ പേരില്‍ കേന്ദ്ര സര്‍ക്കാറും എയര്‍ ഇന്ത്യയും പ്രവാസികളെ ഒരിക്കല്‍ കൂടി വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. ഓഫ് സീസണ്‍ ഓഫറായി  2013 ഡിസംബര്‍ നാല് മുതല്‍ ലഭ്യമായിരുന്ന സൗകര്യമാണ് പുതിയ പ്രഖ്യാപനമായി കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ കഴിഞ്ഞദിവസം ന്യൂദല്‍ഹിയില്‍ പുറത്തുവിട്ടത്.
ജനുവരി 15 മുതല്‍ മാര്‍ച്ച് 28 വരെ മാത്രമാണ് എക്സ്പ്രസ് വിമാനങ്ങളില്‍ 30 കിലോ ബാഗേജ് അനുവദിക്കുക. ഓഫ് സീസണായ ജനുവരി മുതല്‍ മാര്‍ച്ച് വരെ യാത്രക്കാരെ കിട്ടില്ളെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് 30 കിലോ ബാഗേജ് അനുവദിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.  ഇതുസംബന്ധിച്ച തീരുമാനം ഡിസംബര്‍ ആദ്യം തന്നെ കൈക്കൊള്ളുകയും ട്രാവല്‍ ഏജന്‍സികളെ അറിയിക്കുകയും ചെയ്തിരുന്നു.  ഡിസംബര്‍ നാല് മുതല്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് 30 കിലോ ബാഗേജ് അനുവദിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, ഗള്‍ഫ് നാടുകളിലെ വീമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളിലും ഈ സൗകര്യം ലഭ്യമാകുകയില്ല. തിരക്ക് കുറഞ്ഞ റൂട്ടുകളില്‍ മാത്രമാണ് ബാഗേജ് 30 കിലോ ആയി ഉയര്‍ത്തിയിരിക്കുന്നത്. അബൂദബിയില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കൊച്ചിയിലേക്ക് മാത്രമാണ് 30 കിലോ ബാഗേജ് അനുവദിച്ചിരിക്കുന്നത്. ദുബൈയില്‍ നിന്ന് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും മംഗലാപുരം, ജയ്പൂര്‍, ലക്നോ എന്നിവിടങ്ങളിലേക്കും 30 കിലോ അനുവദിച്ചിട്ടുണ്ട്. അതേസമയം, ട്രിച്ചി, അമൃത്സര്‍, പൂണെ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ലഭ്യമാകില്ല. ഷാര്‍ജയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് മാത്രമാണ് അധിക ബാഗേജ് സൗകര്യം ലഭ്യമാകുന്നത്.
കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനെന്ന പേരില്‍ 2013 ആഗസ്റ്റ് 22 മുതലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ ബാഗേജ് അലവന്‍സ്  20 കിലോ ആയി കുറച്ചത്. 30 കിലോ ബാഗേജ് കൊണ്ടുപോകണമെങ്കില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ 30 ദിര്‍ഹം അധികമായി നല്‍കണം. ബാഗേജ് വെട്ടിക്കുറച്ച തീരുമാനം താല്‍ക്കാലികമായി പിന്‍വലിച്ചെന്നാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ വ്യക്തമാക്കിയിരുന്നത്. ഗള്‍ഫില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാക്കുമെന്നും വ്യക്തമാക്കിയിരുന്നു. പ്രവാസി ഭാരതീയ ദിവസിനിടെ എയര്‍ ഇന്ത്യയുടെ കൊള്ളയെക്കുറിച്ചും ബാഗേജ് വെട്ടിക്കുറച്ച നടപടി സംബന്ധിച്ചും വിമര്‍ശം ഉയര്‍ന്നപ്പോഴാണ് കെ.സി. വേണുഗോപാല്‍ ബാഗേജ് പുനഃസ്ഥാപിച്ചെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, മന്ത്രിയുടെ പ്രഖ്യാപനത്തിന് ഒരു മാസത്തോളം മുമ്പ് തന്നെ 30 കിലോ ബാഗേജ് അനുവദിക്കാമെന്ന് കാണിച്ചുള്ള അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയിരുന്നു. 2013 ഡിസംബര്‍ നാല് മുതല്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് 30 കിലോ ബാഗേജ് അലവന്‍സും ലഭിക്കുന്നുണ്ട്. ഇത് മറച്ചുവെച്ചാണ് പുതുതായി പ്രഖ്യാപിക്കുന്ന രീതിയില്‍ ബാഗേജ് പുനഃസ്ഥാപിച്ചതായി മന്ത്രി വേണുഗോപാല്‍ അറിയിച്ചത്.
അതേസമയം പ്രവാസികളുടെ പ്രതിഷേധത്തിന്‍െറ വിജയമാണ് മന്ത്രിയുടെ പ്രഖ്യാപനമെന്ന്പറഞ്ഞ് ചില സംഘടനകള്‍ രംഗത്തുവരികയും ചെയ്തിരുന്നു. പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനമായി പറയുന്നുണ്ടെങ്കിലും അബൂദബിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ഈ സൗകര്യം ലഭ്യവുമല്ല.  ഓഫ് സീസണ്‍ ഓഫര്‍ മാത്രമായാണ് 30 കിലോ ബാഗേജ് അനുവദിച്ചിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP