അബൂദബി എണ്ണ മേഖലയുടെ ഒരു കാലഘട്ടം അവസാനിക്കുന്നു Madhyamam News Feeds |
- അബൂദബി എണ്ണ മേഖലയുടെ ഒരു കാലഘട്ടം അവസാനിക്കുന്നു
- ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ തിരിച്ചടി -വി.എസ്
- സൗദിയില്‍ നിര്‍മാണമേഖലയില്‍ തൊഴിലാളികളെ കിട്ടാനില്ല
- ജപ്പാന്‍ പ്രധാനമന്ത്രിക്ക് സ്വീകരണം
- പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല -വിജിലന്‍സ് കോടതി
- ആറന്മുള വിമാനത്താവളം വരും തലമുറക്ക് ഭീഷണിയെന്ന് റിപ്പോര്‍ട്ട്
- മഞ്ഞില്‍ മുങ്ങി കുവൈത്ത്
- കെജ്രിവാളിനല്ല, മോദിക്കാണ് തന്‍്റെ വോട്ടെന്ന് കിരണ്‍ ബേദി
- പി.യു ചിത്രക്ക് ഡബ്ള്‍; അഫ്സലിന് സ്വര്‍ണം കേരളത്തിന് 13 സ്വര്‍ണം
- ഗാഡ്ഗിലില്‍ പുതിയ പോര്‍മുഖം; സി.പി.എം നേതൃയോഗം 25 മുതല്‍
അബൂദബി എണ്ണ മേഖലയുടെ ഒരു കാലഘട്ടം അവസാനിക്കുന്നു Posted: 09 Jan 2014 10:46 PM PST Image: അബൂദബി: ലോകത്തിന്‍െറ മുന്നില്‍ അബൂദബിയെയും യു.എ.ഇയെയും ഉയര്‍ത്തിക്കാട്ടിയ എണ്ണ മേഖലയുടെ വികസനത്തിന്‍െറ ഒരു കാലഘട്ടം അവസാനിക്കുന്നു. എണ്ണ തേടിയുള്ള പര്യവേക്ഷണങ്ങളും കിണര്‍ കുഴിക്കലുകളും കണ്ടത്തെലുകളും കയറ്റുമതിയും എല്ലാം അടങ്ങുന്ന കാലഘട്ടത്തിനാണ് വെള്ളിയാഴ്ച രാത്രി തിരശ്ശീല വീഴുന്നത്. അബൂദബിയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച എണ്ണയുടെ പുതിയ കാലഘട്ടത്തിന് തുടക്കം കുറിക്കുന്നതും ഇന്ന് രാത്രിയാണ്. ഒരു ദേശത്തിന്‍െറയും ജനതയുടെയും ജീവിത ഗതിയെ തന്നെ മാറ്റിമറിച്ച നിരവധി സംഭവ വികാസങ്ങളിലൂടെ കഴിഞ്ഞ 75 വര്‍ഷത്തെ എണ്ണയുടെ ആവിര്‍ഭാവം കടന്നുപോകുന്നത്. അബൂദബിയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം അബൂദബി കമ്പനി ഫോര്‍ ഓണ്‍ഷോര്‍ ഓയില്‍ ഓപറേഷന്‍സിന് (അഡ്കോ) നല്‍കിക്കൊണ്ടുള്ള കരാറിന്‍െറ കാലാവധിയാണ് അവസാനിക്കുന്നത്. അബൂദബിയിലെ എണ്ണ ഖനനത്തിനും വിതരണത്തിനും വേണ്ടി ഭരണാധികാരിയും വിവിധ കമ്പനികളുടെ കൂട്ടായ്മയും തമ്മില്‍ ഒപ്പുവെച്ച 75 വര്‍ഷത്തെ കരാറാണ് ഇന്ന് അവസാനിക്കുന്നത്്. 1939 ജനുവരി 11നാണ് ബി.പി, ഷെല്‍, എക്സോണ്‍മൊബില്‍, ടോട്ടല്‍, പാര്‍ട്ടെക്സ് എന്നീ കമ്പനികളുടെ കൂട്ടായ്മയും ശൈഖ് ശക്ബൂത്തും തമ്മില്‍ കരാറില്‍ ഒപ്പുവെക്കുന്നത്. ഈ കമ്പനികളുടെ കൂട്ടായ്മ ഇറാഖ് പെട്രോളിയം എന്ന പേരില്‍ അറേബ്യന്‍ ഗള്‍ഫില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് പേരുകളും ഓഹരികളും പലതായി മാറി അഡ്കോ ആകുകയായിരുന്നു. അബൂദബി എമിറേറ്റിലെ എണ്ണക്കായുള്ള അന്വേഷണത്തിന് തുടക്കം കുറിച്ചിട്ട് നൂറ്റാണ്ട് തികയാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഒരു സുവര്‍ണ കാലഘട്ടം ഓര്‍മകളിലേക്ക് മായുന്നത്. 1920കളിലാണ് അബൂദബിയില്‍ എണ്ണ നിക്ഷേപം അന്വേഷിച്ചുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ആഗ്ളോ പേര്‍ഷ്യന്‍ ഓയില്‍ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു എണ്ണ കണ്ടത്തൊനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് ബ്രിട്ടീഷ് പെട്രോളിയത്തിന്‍െറ നേതൃത്വത്തില്‍ പര്യവേക്ഷണം തുടര്‍ന്നു. 1930കളുടെ മധ്യത്തില്‍ സര്‍വേകള്‍ വ്യാപകമായി. അബൂദബിയുടെയും യു.എ.ഇയുടെയും ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ചെറുപ്പക്കാരനായ സ്വദേശിയായിരുന്നു പിന്നീട് എണ്ണ കമ്പനി സംഘങ്ങളെ മരുഭൂമിയിലേക്ക് നയിച്ചത്. പൂര്‍വ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി ഭരണാധികാരിയും യു.എ.ഇ പ്രസിഡന്‍റുമായി മാറിയ ശൈഖ് സായിദായിരുന്നു ആ യുവാവ്. സര്‍വേകളില്‍ എണ്ണ സാധ്യത കണ്ടതോടെയാണ് വിദേശ കമ്പനികളുടെ കൂട്ടായ്മ എണ്ണ ഉല്‍പാദനത്തിനുള്ള സമ്മതത്തിനുള്ള കരാറിന് ശ്രമം തുടങ്ങുന്നത്. 1939 ജനുവരി 11ന് അന്നത്തെ ഭരണാധികാരി ശൈഖ് കെ്ബൂത്തുമായി 75 വര്‍ഷത്തെ കരാറില്‍ ഒപ്പിടുകയും ചെയ്തു. എ.ഡി.പി.സി 1963ല്‍ ബാബില്‍ നിന്ന് പ്രതിദിനം 1.2 ലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പാദിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് അഡ്കോയുടെ 11 എണ്ണപ്പാടങ്ങളില്‍ നിന്ന് 16 ലക്ഷം ബാരല്‍ എണ്ണയാണ് ദിവസവും ഉല്‍പാദിപ്പിക്കുന്നത്. 75 വര്‍ഷത്തെ എണ്ണ ഉല്‍പാദനത്തിന്‍െറ ചരിത്രം അബൂദബിയുടെയും വികസനത്തിന്‍െറയും ചരിത്രം കൂടിയാണ്. ജബല്‍ദാനയില്‍ നിന്ന് 20000 ടാങ്കറുകളിലാണ് എണ്ണ കയറ്റിപ്പോകുന്നത്. അഡ്കോ ഓപറേറ്റ് ചെയ്യുന്ന ഫുജൈറ ടെര്‍മിനലില്‍ നിന്നും എണ്ണ കയറ്റുന്നുണ്ട്. |
ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ തിരിച്ചടി -വി.എസ് Posted: 09 Jan 2014 10:35 PM PST Image: തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാറിനും ഏറ്റ കനത്ത തിരിച്ചടിയാണ് പാമോലിന്‍ കേസില്‍ തൃശൂര്‍ വിജലന്‍സ് കോടതിയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. 22 വര്‍ഷമായി താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പേരാട്ടത്തിന്‍്റെ ഫലം ആണിത്. സുപ്രീംകോടതിയില്‍ അടക്കം നിരവിധ കോടതികളില്‍ താന്‍ നിയമപോരാട്ടം നടത്തിവരികയാണ്. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുകയാണ്.
|
സൗദിയില്‍ നിര്‍മാണമേഖലയില്‍ തൊഴിലാളികളെ കിട്ടാനില്ല Posted: 09 Jan 2014 10:27 PM PST Image: റിയാദ്: സൗദിയില്‍ നിര്‍മാണമേഖലയില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ളെന്ന് തൊഴില്‍ മന്ത്രാലയം. നിതാഖാത് വ്യവസ്ഥയുടെ ഭാഗമായി തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയത്തെുടര്‍ന്നാണ് കോണ്‍ട്രാക്ടിങ്, നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ കിട്ടാതായത്. സബ്കോണ്‍ട്രാക്ട് എടുത്ത കമ്പനികളാണ് ഇതില്‍ ഏറെയും പ്രയാസം അനുഭവിക്കുന്നത്. ഭീമന്‍ പദ്ധതികളുടെ നടത്തിപ്പിനെ ഇത് ബാധിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയം ആരംഭിച്ച ‘അജീര്‍’ സംവിധാനത്തിലൂടെ ആവശ്യത്തിന് തൊഴിലാളികളെ നല്‍കാന്‍ കഴിയുന്നില്ളെന്നും തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല ബിന്‍ നാസി അബൂസുനൈന്‍ പറഞ്ഞു. ഇതിന് പരിഹാരം എന്ന നിലക്കാണ് താത്കാലിക വ്യവസ്ഥയില്‍ നിര്‍ണിതകാലത്തേക്ക് തൊഴിലാളികളെ കടമെടുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും അബൂസുനൈന്‍ വിശദീകരിച്ചു. അതേസമയം, തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയെ തുടര്‍ന്ന് 5,420 സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്‍െറ സേവനം തടഞ്ഞുവെച്ചതായും അബൂസുനൈന്‍ പറഞ്ഞു. വിവിധ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാലാണ് ഈ നടപടി. 62,911 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 8002 നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആദ്യ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയാല്‍ തൊഴില്‍ മന്ത്രാലയം 90 ദിവസത്തെ സാവകാശം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കും. മുഖ്യമായും മൂന്ന് ഗുരുതര നിയമലംഘനങ്ങളാണ് തൊഴില്‍മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍ പെട്ടത്. വ്യാജ സ്വദേശിവത്കരണം, വിസക്കച്ചവടം, നിയമവിരുദ്ധ തൊഴിലാളികളെ ജോലിക്ക് നിര്‍ത്തല്‍ എന്നിവയാണവ. ഇതില്‍ വിസക്കച്ചവടത്തിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്‍െറ തീരുമാനം. നിയമലംഘനം എന്നതിലുപരി മനുഷ്യക്കച്ചവടത്തിനുള്ള കുറ്റമാണ് വിസക്കച്ചവടത്തിന് നല്‍കുക. വേതന സുരക്ഷ പദ്ധതി നടപ്പാക്കിയത് വ്യാജ സ്വദേശിവത്കരണവും നിയമവിരുദ്ധ തൊഴിലാളികളുടെ നിയമനവും ഇല്ലാതാക്കാനാണ്. സ്ഥാപനത്തിലെ തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാക്കുകയും രേഖകള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുകയും ചെയ്യണമെന്ന് വേതനസുരക്ഷ നിയമത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. |
ജപ്പാന്‍ പ്രധാനമന്ത്രിക്ക് സ്വീകരണം Posted: 09 Jan 2014 10:10 PM PST Image: മസ്കത്ത്: രണ്ട് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് ഉജ്ജ്വല സ്വീകരണം. വ്യാഴാഴ്ച വൈകുന്നേരം ആബെയെ ബൈത്തുല്‍ ബര്‍കയില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുന്നതിനെ കുറിച്ച് ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. സുല്‍ത്താന്‍ ഖാബൂസിന് പുറമെ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ധനകാര്യ മന്ത്രി ദാര്‍വീശ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി, സുല്‍ത്താന്‍െറ ധനകാര്യ ആസൂത്രണ ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ അല്‍ സുബൈര്‍, എണ്ണ-വാതക കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി, വാണിജ്യ-വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി, ഗതാഗത-വാര്‍ത്താവിതരണ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി, കൃഷി-മത്സ്യബന്ധന മന്ത്രി ഡോ. ഫൗദ് ബിന്‍ ജാഫര്‍ അല്‍ സജ്വാനി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡെപ്യൂട്ടി പ്രധാനമന്ത്രി സയ്യിദ് ഫഹ്ദ് ബിന്‍ മഹ്മൂദ് അല്‍ സഈദിന്‍െറ നേതൃത്വത്തിലാണ് മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ആബെക്ക് സ്വീകരണം നല്‍കിയത്. ഒൗദ്യോഗിക ചടങ്ങുകളോടെയായിരുന്നു സ്വീകരണം. ആബെ വിമാനമിറങ്ങിയയുടന്‍ സയ്യിദ് ഫഹ്ദ് ബിന്‍ മഹ്മൂദ് അല്‍ സഈദിന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അദ്ദേഹത്തെ സുല്‍ത്താനേറ്റിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ആബെ തന്‍െറ കൂടെയുള്ള പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തി. സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് ഗാര്‍ഡുകള്‍ അനുഗമിച്ചു. ജപ്പാന്‍െറയും ഒമാന്‍െറയും ദേശീയഗാനം ആലപിക്കപ്പെട്ടു. ആബെയുടെ ഭാര്യ ആകിക്ക് പുറമെ നിരവധി ഉദ്യോഗസ്ഥരും ജപ്പാന്‍ പ്രതിനിധി സംഘത്തിലുണ്ട്. |
പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല -വിജിലന്‍സ് കോടതി Posted: 09 Jan 2014 10:02 PM PST Image: തൃശൂര്‍: പ്രമാദമായ പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്‍്റെ ഹരജി തൃശൂര്‍ വിജലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് പൊതു താല്‍പര്യത്തിന് എതിരാവും എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഇതോടെ കേസ് തുടരും. ഫെബ്രുവരി 22നാണ് അടുത്തതായി കേസ് പരിഗണിക്കുക. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ വിധി. ഇരുവരും തങ്ങളുടെ ഹരജിയില്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച കോടതി കേസ് പിന്‍വലിക്കാന്‍ ആവില്ളെന്ന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് പാമോലിന്‍ കേസ് പിന്‍വലിക്കുവാനുള്ള അപേക്ഷ സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. പാമോലിന്‍ ഇടപാടില്‍ പൊതു ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ളെന്നും കേസിലെ പ്രധാന സാക്ഷികള്‍ ജീവിച്ചിരിപ്പില്ളെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. നേരത്തെ കേസില്‍ ജിജി തോംസന്‍്റെയും ടി.എച്ച് മുസ്തഫയുടെയും വിടുതല്‍ ഹരജികള്‍ വിജലന്‍സ് കോടതി തള്ളിയിരുന്നു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ പാമോലിന്‍ ഇറക്കുമതിയില്‍ 91-92 കാലഘട്ടത്തില്‍ നടന്ന ക്രമക്കേട് മുന്നോട്ടു കൊണ്ടുവന്നത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആണ്. ഈ കേസുമായി വി.എസ് സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. പത്ത് പ്രതികളാണ് ആദ്യഘട്ടത്തില്‍ കേസിലുണ്ടായിരുന്നത്. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ, ചീഫ് സെക്രട്ടറി ആയിരുന്ന എസ് പത്മ കുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന സഖറിയ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന ജിജി തോംസണ്‍ എന്നിവരും, പവര്‍ ആന്‍റ് എനര്‍ജി കമ്പനിയും ചെന്നൈ മാലാട്രേഡിങ് കോര്‍പ്പറേഷനും കേസില്‍ പ്രതികളാണ്. ഇതില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും അന്ന് ധനമന്ത്രിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. 1991-92 കാലഘട്ടത്തില്‍, സിങ്കപ്പൂരിലെ പവര്‍ ആന്‍റ് എനര്‍ജി കമ്പനി വഴി പതിനയ്യായിരം മെട്രിക് ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തു. ഒരു മെട്രിക് ടണ്ണിന് 392.25 ഡോളര്‍ വിലയുണ്ടായിരുന്ന പാമോയില്‍ 405 ഡോളറിനാണ് ഇറക്കുമതി ചെയ്തതെന്നും, ഇതുവഴി സര്‍ക്കാരിന് രണ്ടു കോടി 32 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി എന്നതാണ് കേസിന്‍്റെ കാതല്‍. |
ആറന്മുള വിമാനത്താവളം വരും തലമുറക്ക് ഭീഷണിയെന്ന് റിപ്പോര്‍ട്ട് Posted: 09 Jan 2014 09:44 PM PST Image: കൊച്ചി: ആറന്മുള വിമാനത്താവളം വരും തലമുറയ്ക്ക് ഭീഷണിയാണെന്ന് ഹൈകോടതി അഭിഭാഷക കമ്മീഷന്‍്റെ റിപ്പോര്‍ട്ട്.വിമാനത്താവളം ആറന്മുള ക്ഷേത്രത്തിന് ഭീഷണിയാകും. വിമാനത്താവളത്തിനായി വന്‍ തോതില്‍ വയല്‍ നികത്തുന്നതും കുന്നുകള്‍ ഇടിച്ചു നിരത്തുന്നതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. |
Posted: 09 Jan 2014 09:44 PM PST Image: കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാജ്യം പുലര്‍ന്നത് കനത്ത മൂടല്‍ മഞ്ഞിലേക്ക്. പുലര്‍ച്ചയോടെ രാജ്യവ്യാപകമായി അനുഭവപ്പെട്ട മൂടല്‍ മഞ്ഞ് റോഡുകളിലെ ഗതാഗതത്തെയും വിമാനത്താവളത്തിലെ യാത്രാനീക്കത്തെയും തുറമുഖങ്ങളിലെ ചരക്കുനീക്കത്തെയും ബാധിച്ചു. മൂടല്‍ മഞ്ഞ് കാരണം കാഴ്ച വളരെ കുറഞ്ഞതിനാല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്നുകൊണ്ടിരുന്ന പല വിമാന സര്‍വീസുകളും ബഹ്റൈനിലേക്ക് തിരിച്ചുവിട്ടതായി എയര്‍പോര്‍ട്ട് ഓപറേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് മേധാവി ഇസാം അല്‍ സാമില്‍ അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, ബാങ്കോക്ക്, കൊളംബോ എന്നിവിടങ്ങളില്‍നിന്ന് വരികയായിരുന്ന കുവൈത്ത് എയര്‍വേയ്സിന്‍െറ വിമാനങ്ങളും ലണ്ടനില്‍നിന്ന് വരികയായിരുന്ന ബ്രിട്ടീഷ് എയര്‍വേസിന്‍െറ ഒരു വിമാനവുമാണ് കാഴ്ച 50 മീറ്ററോളം കുറഞ്ഞത് കാരണം ബഹ്റൈന്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. ഇതിനിടെ, രാവിലെ എട്ട് മണിയോടെ അന്തരീക്ഷം അല്‍പം തെളിഞ്ഞതിനെ തുടര്‍ന്ന് മുംബെയില്‍നിന്ന് വരികയായിരുന്ന കുവൈത്ത് എയര്‍വേസിന്‍െറ വിമാനമാണ് ആദ്യ ലാന്‍റിങ് നടത്തിയത്. പിന്നീട് ബഹ്റൈനിലേക്ക് തിരിച്ചുവിട്ട വിമാനങ്ങളും തിരിച്ചത്തെി. വിമാനം ലാന്‍റിങ് നടത്താനുള്ള ചുരുങ്ങിയ കാഴ്ച പരിധി 250 ഉണ്ടായിരിക്കണമെന്നതാണ് നിയമം. മൂടല്‍ മഞ്ഞ് കാരണം കുവൈത്തിലെ തുറമുഖങ്ങളിലത്തെിയ പല വിദേശകപ്പലുകളും രാജ്യത്ത് നിന്ന് പുറപ്പെടേണ്ട ചില കപ്പലുകളും നിര്‍ത്തിവെക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്. |
കെജ്രിവാളിനല്ല, മോദിക്കാണ് തന്‍്റെ വോട്ടെന്ന് കിരണ്‍ ബേദി Posted: 09 Jan 2014 09:33 PM PST Image: ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും അദ്ദേഹത്തിന്‍്റെ ആം ആദ്മി പാര്‍ട്ടിയും ജനപിന്തുണയില്‍ മുന്നേറുമ്പോള്‍ നേരത്തെ കെജ് രിവാളിനൊപ്പം ഉണ്ടായിരുന്നു കിരണ്‍ബേദി തിരിഞ്ഞു നടത്തം തുടരുന്നു. തന്‍്റെ വോട്ട് കെജ് രിവാളിനല്ല, നരേന്ദ്രമോദിക്കാണെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചു. ‘എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് പ്രധാനം. സ്ഥിരതയുള്ള, ശരിയായ ഭരണം കാഴ്ച വെക്കുന്ന,കൃത്യതയുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ. ഒരു സ്വന്തന്ത്ര്യ വ്യക്തിയെന്ന നിലയില്‍ തന്‍്റെ വോട്ട് ‘നാമോ’ വിനു തന്നെ’ എന്ന് കഴിഞ്ഞ ദിവസം അവര്‍ ട്വിറ്ററില്‍ കുറിച്ചു. അഴിമതി രഹിത ഇന്ത്യ ആഗ്രഹിക്കുന്ന ഒരാളും തന്നെ കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്നും പരിചിത വൃന്ദങ്ങളുടെ ഭരണവും അതിലുടെയുള്ള സ്ഥിരതയുമാണ് ഇപ്പോള്‍ ഇന്ത്യക്ക് ആവശ്യമെന്നും പരോക്ഷമായി ആം ആദ്മി പാര്‍ട്ടിയെ ആക്രമിക്കുകയും ചെയ്തു തന്‍്റെ ട്വീറ്റിലൂടെ ബേദി. ഗാന്ധിയന്‍ അണ്ണാ ഹസാരെക്കും അരിവന്ദ് കെജ് രിവാളിനും ഒപ്പം അഴിമതി വിരുദ്ധ സമരത്തില്‍ സജീവമായി പങ്കാളിയായിരുന്നു കിരണ്‍ ബേദി. എന്നാല്‍, ഹസാരെയും കെജ് രിവാളും പിന്നീട് വഴി പിരിഞ്ഞപ്പോള്‍ ബേദി ഹസാരെക്കൊപ്പം നിലയുറപ്പിക്കുയായിരുന്നു. ഇതിനിടെ, സംഘടനയുടെ ഫണ്ട് വെട്ടിപ്പു നടത്തിയതായി കിരണ്‍ ബേദിക്കെതിരെ ആരോപണമുയരുകയും ചെയ്തു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കെജ് രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തിലേറി ദിവസങ്ങള്‍ മാത്രം പിന്നിട്ടിരിക്കെയാണ് മോദിക്കനുകൂലമായി ഇവര്‍ രംഗത്തുവന്നത്. കെജ് രിവാളിന്‍്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ ബേദിയെ ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ സംബന്ധിച്ചിരുന്നില്ല. എന്നാല്‍, ഒരു ലക്ഷത്തേിലേറെ ജനങ്ങള്‍ ആണ് കെജ് രിവാള്‍ മുഖ്യമന്ത്രിയാവുന്നത് കാണാന്‍ രാംലീലാ മൈതാനിയില്‍ എത്തിയത്. പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പ് അടുത്തു വരവെ കിരണ്‍ ബേദി മോദിക്ക് നല്‍കിയ പിന്തുണയെ ദേശീയ മാധ്യമങ്ങള്‍ പല വിധത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ദേശീയ തലത്തില്‍ എ.എ.പിയിലേക്ക് നിരവധി പ്രമുഖരുടെ ഒഴുക്ക് തുടരുകയാണ്. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലികാ സാരാഭായി കഴിഞ്ഞ ദിവസം കെജ് രിവാളിന്‍്റെ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. കേരളത്തിലെ പ്രമുഖ എഴുത്തുകാരി സാറാ ജോസഫും എ.എ.പിയിലേക്ക് കടന്നുവന്നിട്ടുണ്ട്. |
പി.യു ചിത്രക്ക് ഡബ്ള്‍; അഫ്സലിന് സ്വര്‍ണം കേരളത്തിന് 13 സ്വര്‍ണം Posted: 09 Jan 2014 09:24 PM PST Image: റാഞ്ചി: ദശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന്‍്റെ പി.യു.ചിത്രയ്ക്ക് ഇരട്ട സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ചിത്ര ഇന്നു സ്വര്‍ണം നേടിയത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു.
|
ഗാഡ്ഗിലില്‍ പുതിയ പോര്‍മുഖം; സി.പി.എം നേതൃയോഗം 25 മുതല്‍ Posted: 09 Jan 2014 08:22 PM PST Image: Subtitle: സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ വി.എസിനെതിരെ വികാരമുയര്‍ത്താനാകുമെന്ന് ഒൗദ്യോഗിക നേതൃത്വം തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി സി.പി.എമ്മില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആം ആദ്മി പാര്‍ട്ടിയടക്കമുള്ള വിഷയങ്ങളില്‍ വ്യത്യസ്ത നിലപാട് കൈക്കൊണ്ട പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിക്കെതിരെ കോപ്പുകൂട്ടുന്നുവെന്ന വികാരം കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment