സ്വാഗതം
WELCOME

News Update..

Sunday, January 26, 2014

റെഡിമിക്സ് ഫാക്ടറിക്കെതിരായ സമരം 100 ദിവസം പിന്നിടുന്നു Madhyamam News Feeds

റെഡിമിക്സ് ഫാക്ടറിക്കെതിരായ സമരം 100 ദിവസം പിന്നിടുന്നു Madhyamam News Feeds

Link to

റെഡിമിക്സ് ഫാക്ടറിക്കെതിരായ സമരം 100 ദിവസം പിന്നിടുന്നു

Posted: 26 Jan 2014 12:50 AM PST

കൊട്ടിയം: കൊട്ടിയം ചൂരല്‍പൊയ്കയിലെ റെഡിമിക്സ് ഫാക്ടറിക്കെതിരെ ചൂരല്‍പൊയ്ക സംരക്ഷണസമിതി നടത്തുന്ന രാപകല്‍ സമരം 100 ദിവസം പിന്നിടുന്നു.
കമ്പനിയുടെ പ്രവര്‍ത്തനം തടയാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകളുടെയും ചൂരല്‍ പൊയ്ക സംരക്ഷണസമിതിയുടെയും നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തോഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഇത്തിക്കരയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്തോഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ഐക്യദാര്‍ഢ്യ സംഗമവും സമരപ്രഖ്യാപനവും പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ എസ്. ബാബുജി ഉദ്ഘാടനം ചെയ്തു.
പണക്കിഴിയുടെ തൂക്കം മറന്ന് ജനങ്ങളോടൊപ്പം ചിന്തിക്കാന്‍ പഞ്ചായത്ത് തയാറാകണമെന്നും പഞ്ചായത്ത് നഗരപാലികാ ബില്ലില്‍ പറഞ്ഞിട്ടുള്ള ഗ്രാമസഭകളുടെ അധികാരത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ കമ്പനിക്ക് നല്‍കിയിട്ടുള്ള ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൂരല്‍പൊയ്ക സംരക്ഷണസമിതി ചെയര്‍മാന്‍ പി. ഗോപി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി ചെയര്‍മാന്‍ ടി.കെ. വിനോദന്‍ മുഖ്യപ്രഭാഷണം നടത്തി.
ചൂരല്‍പൊയ്കയിലെ സമരപന്തല്‍ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ വെല്ലുവിളിക്കുന്ന നടപടിയുമായി പഞ്ചായത്തിന് മുന്നോട്ടുപോകാനാകില്ലെന്നും നെടുമ്പന പഞ്ചായത്തിലെ വെളിച്ചിക്കാലയില്‍ ക്ളേ കമ്പനിക്കുണ്ടായ സ്ഥിതി ചൂരല്‍പൊയ്കയിലെ റെഡിമിക്സ് കമ്പനിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണസമിതി കണ്‍വീനര്‍ വി.കെ. സന്തോഷ്കുമാര്‍, മഹിളാ സാംസ്കാരിക സംഘടന സെക്രട്ടറി ഷൈലാ കെ. ജോണ്‍, എസ്.യു.സി.ഐ നേതാവ് രാധാകൃഷ്ണന്‍, വെല്‍ഫെയര്‍ പാര്‍ട്ടി കുണ്ടറ മണ്ഡലം പ്രസിഡന്‍റ് എഫ്.എം. ഹനീഫ്, ശാസ്താംകോട്ട തടാക സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ. കരുണാകരന്‍പിള്ള, ചൂരല്‍പൊയ്ക ഐക്യദാര്‍ഢ്യ സമിതി നേതാക്കളായ പവിത്രന്‍, മുജീബ് എന്നിവര്‍ സംസാരിച്ചു.
 

പ്രഭാത സവാരിക്കാരനെ കടിച്ചുകീറി; രക്തംവാര്‍ന്ന് കിടന്നത് അരമണിക്കൂര്‍

Posted: 26 Jan 2014 12:41 AM PST

Subtitle: 
തെരുവുനായ ആക്രമണം

തിരുവനന്തപുരം: നഗരത്തില്‍ തെരുവുനായ ആക്രമണം തുടരുന്നു. പ്രഭാതസവാരിക്ക് ഇറങ്ങിയയാള്‍ക്കുനേരെയാണ് തെരുവുനായ സംഘം ആക്രമണം നടത്തിയത്. കാലിന് പരിക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ വീണയാളെ അരമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. കവടിയാറിന് സമീപം  പെട്രോള്‍ പമ്പിന് മുന്നില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ബ്രിഗേഡിയറിനായിരുന്നു നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റതെന്നാണ് സൂചന. ഇദ്ദേഹം മിലിട്ടറി ആശുപത്രിയില്‍ ചികിത്സ തേടി.
നടക്കാനിറങ്ങിയ ഇദ്ദേഹത്തെ നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ് മറിഞ്ഞുവീണപ്പോള്‍ സമീപത്തുണ്ടായിരുന്ന മറ്റു തെരുവ് നായ്ക്കളും ഇദ്ദേഹത്തിനുനേരെ തിരിയുകയായിരുന്നത്രേ. ബഹളം കേട്ട് ഓടിയെത്തിയവരാണ് നായ്ക്കളില്‍ നിന്ന് ഇയാളെ രക്ഷിച്ചത്. കാലിനേറ്റ മുറിവ് ഗുരുതരമായതിനാല്‍ വന്‍ രക്തസ്രാവമുണ്ടായി. ചോരയൊലിപ്പിച്ച് ഫുട്പാത്തില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സും ലഭിച്ചില്ല. 108 ആംബുലന്‍സ് വിളിച്ചെങ്കിലും 30 മിനിട്ട് കഴിഞ്ഞാണ് വാഹനം എത്തിയത്. ഇതിനിടെ ബന്ധുവെത്തി  ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൂന്തുറയില്‍ നാലുവയസ്സുകാരി ശിവപ്രിയയെ സ്കൂള്‍ കോമ്പൗണ്ടിനകത്തുവെച്ച് തെരുവുനായ്ക്കൂട്ടം ആക്രമിച്ച സംഭവത്തിന്‍െറ ഞെട്ടലടങ്ങും മുമ്പാണ് പുതിയ സംഭവം. ശിവപ്രിയ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. ഇതിനിടെ മാതാപിതാക്കള്‍ക്കൊപ്പം നിയമസഭ കാണാനെത്തിയ എറണാകുളം സ്വദേശി 14 കാരിയെയും തെരുവുനായ ആക്രമിച്ചിരുന്നു. നഗരത്തിലെ മിക്കയിടങ്ങളും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായതോടെ  ജനം ഭീതിയിലാണ്. ഇതോടെ നഗരസഭ ഊര്‍ജിത നായപിടിത്തവുമായി രംഗത്തിറങ്ങുകയായിരുന്നു. നഗരത്തിലെ ആശുപത്രികളും ചന്തകളും മറ്റ് സ്ഥലങ്ങളും കേന്ദ്രീകരിച്ച്  300ല്‍ അധികം തെരുവുനായ്ക്കളെ  പിടികൂടിയെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.എന്നാല്‍, തുടക്കത്തിലുണ്ടായ ആവേശം പിന്നീട് കെട്ടു.
നഗരത്തില്‍ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി പേട്ടയിലെ മൃഗാശുപത്രിയിലെത്തിച്ച് അവയെ വന്ധീകരിക്കുമെന്നാണ് നഗരസഭാധികൃതര്‍ ആദ്യഘട്ടത്തില്‍ പറഞ്ഞത്. നായ്ക്കളെ പിടികൂടുന്നതല്ലാതെ അവയെ വന്ധീകരിക്കാനായി പേട്ടയിലെ മൃഗാശുപത്രയിലെത്തിച്ചിട്ടില്ല. പിടികൂടുന്ന നായ്ക്കള്‍ക്ക് പേ വിഷത്തിനെതിരെയുള്ള വാക്സിന്‍ കുത്തിവെച്ച് വന്ധീകരിച്ച് വിടണമെന്നാണ് ചട്ടം. ആവശ്യത്തിന് ഡോക്ടര്‍മാരെ കിട്ടാത്തതാണ് വന്ധീകരണം നടത്താന്‍ കഴിയാത്തതെന്ന് അധികൃതര്‍ പറഞ്ഞു.  നായകളെ പിടികൂടി വന്ധീകരിക്കുന്നതിലേക്കായി സ്വകാര്യ ഏജന്‍സികള്‍,സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുമെന്നും  നഗരസഭ  അറിയിച്ചിട്ടുണ്ട്. അതിന്‍െറ  നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടില്ല.  അതേസമയം സായിട്രസ്റ്റുമായി സഹകരിച്ച് നായകളെ വന്ധീകരണം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ നഗരസഭ പരിശീലകരെ അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ജനങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്ന തെരുവുനായ ശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ജോണ്‍സണ്‍ ജോസഫ്, കൗണ്‍സിലര്‍ മഹേശ്വരന്‍ നായര്‍, മറ്റ് നേതാക്കളായ കൊഞ്ചിറവിള വിനോദ്, പാളയം ഉദയന്‍, പി. സമദ്, അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോടതി ഉത്തരവുമായി ടാര്‍ മിക്സിങ് യന്ത്രസാമഗ്രികള്‍ നാട്യന്‍ചിറയിലിറക്കി

Posted: 25 Jan 2014 11:44 PM PST

Subtitle: 
യന്ത്രസാമഗ്രികള്‍ ഇറക്കാനുള്ള ശ്രമം കഴിഞ്ഞയാഴ്ച നാട്ടുകാര്‍ തടഞ്ഞിരുന്നു

ചേലക്കര: നാട്ടുകാര്‍ തടഞ്ഞിട്ടിരുന്ന ടാര്‍ മിക്സിങ് യന്ത്രസാമഗ്രികള്‍ ഹൈകോടതിയുടെ ഉത്തരവനുസരിച്ച് പൊലീസ് സഹായത്തോടെ നാട്യന്‍ചിറയിലെ ക്രഷര്‍ യൂനിറ്റിലിറക്കി വെച്ചു.
ടാര്‍ മിക്സിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള യന്ത്രങ്ങളുമായി അഞ്ച് വാഹനങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് എത്തിയത്. കോറി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുള്ള നാട്ടുകാര്‍ വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു. ഇതത്തേുടര്‍ന്ന് ഉടമ ഹൈകോടതിയെ സമീപിച്ചാണ് യന്ത്രങ്ങള്‍ ഇറക്കിവെക്കുന്നതിനുള്ള ഉത്തരവ് നേടിയത്.
നാട്യന്‍ചിറ സെന്‍ററില്‍ വാഹനം യന്ത്രങ്ങളുമായിയെത്തുമെന്നറിഞ്ഞ് രാവിലെ മുതല്‍ നാട്ടുകാര്‍ തടയാനായി നിലയുറപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം പേരാണ് വാഹനം തടയാന്‍ കാത്തുനിന്നത്.
പത്ത് മണിയോടെ ചേലക്കര സി.ഐ സന്തോഷ്കുമാര്‍, പഴയന്നൂര്‍ എസ്.ഐ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ 30ഓളം പൊലീസുകാരും സ്ഥലത്തെത്തി.
വാഹനമെത്തിയതോടെ നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നു. ക്രഷര്‍ ഉടമയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
പിന്നീട് സി.ഐ സന്തോഷ്കുമാര്‍ ഹൈകോടതിയുടെ ഉത്തരവ് ഗ്രാമപഞ്ചായത്തംഗം അഷ്റഫിനെ കാണിച്ചു. യന്ത്രങ്ങള്‍ സ്ഥലത്തിറക്കിവെക്കുന്നതിന് മാത്രമുള്ള ഉത്തരവാണിതെന്നും ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്നും സമരാംഗങ്ങളോടഭ്യര്‍ഥിച്ചു. ചര്‍ച്ചക്കൊടുവില്‍ നാട്ടുകാര്‍ വാഹനങ്ങള്‍ കടത്തി വിടാന്‍ തയാറായതോടെ രാവിലെ മുതല്‍ സ്ഥലത്ത് നിലനിന്ന സംഘര്‍ഷാവസ്ഥ അവസാനിച്ചു.

അടൂര്‍ വഴി റെയില്‍ പാത: പ്രതീക്ഷ കൊടിക്കുന്നിലില്‍

Posted: 25 Jan 2014 11:37 PM PST

അടൂര്‍:  അടൂര്‍ വഴി റെയില്‍പാത വേണമെന്ന തദ്ദേശവാസികളുടെ നീണ്ട കാത്തിരിപ്പിന് ഈ റെയില്‍വേ ബജറ്റിലെങ്കിലും സാക്ഷാത്കാരമാകുമെന്ന് പ്രതീക്ഷ.
അടൂര്‍ എം.പിയായി തുടക്കം കുറിച്ച കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇതിനായി സമ്മര്‍ദം ചെലുത്തുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
കായംകുളത്തുനിന്ന് പത്തനാപുരം വരെ 45 കി.മീ. ദൂരം റെയില്‍പാത സ്ഥാപിക്കാനുള്ള നീക്കം 2008ല്‍ ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല.
2009 മാര്‍ച്ചിന് മുമ്പ് ഇതിന്‍െറ സര്‍വേ പൂര്‍ത്തിയാക്കുമെന്ന്  കേന്ദ്ര റെയില്‍വേ മുന്‍ സഹമന്ത്രി ആര്‍. വേലു ലോക്സഭയില്‍ പ്രഖ്യാപിച്ചിരുന്നു.
കായംകുളം, കറ്റാനം, ചാരുംമൂട്, അടൂര്‍, ഏനാത്ത് വഴി കൊല്ലം-ചെങ്കോട്ട പാതയിലെ പത്തനാപുരം ആവണീശ്വരം റെയില്‍വേസ്റ്റേഷനില്‍ സന്ധിക്കുന്നതായിരുന്നു നിര്‍ദിഷ്ട റെയില്‍പാത. അടൂര്‍ വഴി റെയില്‍ പാതക്കായി രണ്ടുതവണ സര്‍വേ നടത്തിയിരുന്നു.
എന്നാല്‍, പാത നഷ്ടമാകുമെന്ന നിഗമനത്തില്‍ അധികൃതര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അടൂരിലൂടെ റെയില്‍ പാത ഉണ്ടായാല്‍ ചരക്ക് നീക്കത്തിലൂടെയും യാത്രാക്കൂലി വഴിയും റെയില്‍വേക്ക് വലിയ വരുമാനം ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ മാനേജരായിരുന്ന ഡോ. ജി. നാരായണന്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞത്.
തമിഴ്നാട്ടില്‍നിന്ന്  ആര്യങ്കാവ് വഴി പുനലൂര്‍-മൂവാറ്റുപുഴ, കായംകുളം സംസ്ഥാന പാതകളിലൂടെയാണ് ഇപ്പോള്‍ ചരക്ക് ഗതാഗതം നടക്കുന്നത്.
അനിയന്ത്രിതമായ ഭാരവാഹനങ്ങളുടെ സഞ്ചാരം കാരണം ഈ റോഡുകള്‍ തകര്‍ച്ചയിലുമാണ്. ശരാശരി 900 ലോറി പ്രതിദിനം തമിഴ്നാട്ടില്‍നിന്ന് ആര്യങ്കാവ് വഴി സംസ്ഥാനത്തെത്തുന്നുണ്ട്. ഇതില്‍ 500 ലോറി സിമന്‍റും 300 എണ്ണം പച്ചക്കറിയും ബാക്കിയുള്ളവ തടിയും മറ്റും വഹിക്കുന്നവയുമാണ്.
കായംകുളം-പത്തനാപുരം തീവണ്ടിപാത സാധ്യമായാല്‍ തമിഴ്നാടിനെയും തീരദേശജില്ലയായ ആലപ്പുഴയെയും ബന്ധിപ്പിച്ച് ചരക്ക് ഗതാഗതവും സുഗമമാക്കാന്‍ കഴിയും.
ശബരി റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ കായംകുളം-അടൂര്‍-കൊട്ടാരക്കര പാതയോ ചെങ്ങന്നൂര്‍-പന്തളം-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം പാതയോ പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
ശബരിമല തീര്‍ഥാടകര്‍ക്കും വ്യാപാരികള്‍ക്കും പാത പ്രയോജനം ചെയ്യുന്നതോടൊപ്പം ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രധാനമായും തീവണ്ടിപാത വന്നാല്‍ ഗുണകരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്‍. ബാലകൃഷ്ണപിള്ള എന്നിവര്‍ രക്ഷാധികാരികളും പി. ശിവരാമന്‍ നായര്‍, വി.ജി. അലക്സാണ്ടര്‍, തോമസ് മാത്യു, റോഷന്‍ ജേക്കബ്, പ്രഫ. എബ്രഹാം കരിക്കം, കുഞ്ഞന്നാമ്മ കുഞ്ഞ് എന്നിവര്‍ ഭാരവാഹികളുമായുള്ള കായംകുളം-അടൂര്‍-കൊട്ടാരക്കര റെയില്‍വേ ലൈന്‍ ജനകീയ സമിതി ഇതിനകം പലതവണ ഈ ആവശ്യവുമായി തിരുവനന്തപുരത്തും ഡല്‍ഹിയിലും നിവേദനങ്ങള്‍ നല്‍കിയതാണ്.
സമിതി ഭാരവാഹികള്‍ക്ക് ഇതു സംബന്ധിച്ച ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് സമിതി കണ്‍വീനര്‍ വി.ജി. അലക്സാണ്ടര്‍ പറഞ്ഞു.
 

ജില്ലയിലെ റോഡുകള്‍ക്കായി 38 കോടി-പി.ടി. തോമസ് എം.പി

Posted: 25 Jan 2014 11:26 PM PST

തൊ ടുപുഴ: ഇടുക്കി പാക്കേജില്‍പെടുത്തി ജില്ലയിലെ 18 റോഡുകള്‍ക്കായി 38 കോടി അനുവദിച്ചുവെന്ന് പി.ടി. തോമസ് എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 56 കിലോമീറ്റര്‍ റോഡിനാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുക. ഇതില്‍ 45 കിലോമീറ്ററും ഹൈറേഞ്ചിലാണ്. രാജമുടി-പതിനേഴ്കമ്പനി റോഡ് (3.20 കി.മീ), പിരടിവള്ളം-മാങ്ങാപ്പാറ (4.70 കി.മീ), പള്ളിക്കവല-സ്കൂള്‍ കവല (4.7 കി.മീ), വടക്കന്‍മുറി-ഒറവപ്പാറ (2.7 കി.മീ), ഒട്ടാത്തി-എന്‍.ആര്‍ സിറ്റി (4.9 കി.മീ), പള്ളിക്കാമുറി-കൊട്ടാമിഷ്യന്‍ കുന്ന് (2.3 കി.മീ), ചെറുതോണി-പാറക്കടവ് (3.6 കി.മീ), കുണ്ടള-സാന്‍േറാസ് കോളനി (1.1 കി.മീ), ഏഴല്ലൂര്‍-പെരുമ്പിള്ളിച്ചിറ (1.5 കി.മീ), വെള്ളയാംകുടി-കൊങ്ങിണിപ്പടവ് (5.5 കി.മീ), കവന്തി-അഞ്ചുമുക്ക് (2.6 കി.മീ), ശാന്തന്‍പാറ-പേത്തൊട്ടി- (2.7 കി.മീ), പേത്തൊട്ടി-ദളം (മൂന്ന് കി.മീ), കാക്കൊമ്പ്-കൊല്ലംകുന്ന് (1.34 കി.മീ), മൂലേക്കാട്-മേത്തൊട്ടി (1.29 കി.മീ), തങ്കമണി-പള്ളിമേട് (2.96 കി.മീ), വി.സി വളവ്-വെണ്ണിയാനി (3.99 കി.മീ), കൊരങ്ങാട്ടി-പ്ളാമലന-നെല്ലിത്താനം (4.75 കി.മീ) എന്നിവക്കാണ് പണം അനുവദിച്ചത്.  ഇടുക്കി പാക്കേജില്‍ പറഞ്ഞ 250 കോടിയുടെ റോഡുകളില്‍ 200 കോടിയുടേതും തുടങ്ങാനായി. ഇനി 12 റോഡുകള്‍ കൂടി അനുമതി കിട്ടാനുണ്ട്.ഇത് ഫെബ്രുവരി 15ന് മുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. പാക്കേജിന് കീഴില്‍ കേന്ദ്രാനുമതി ലഭിച്ച 438.21 കോടിയില്‍ 237.78 കോടിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 167.86 കോടിയാണ് വിനിയോഗിച്ചത്. ബാക്കി തുക ചെലവഴിക്കാനുള്ള സമയപരിധി നീട്ടിത്തരണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കേജ് പൂര്‍ണമായി നടപ്പാക്കാത്തതിന്‍െറ ഉത്തരവാദിത്തം ഇടതുസര്‍ക്കാറിനാണെന്നും ഇടുക്കി പാക്കേജിന്‍െറ നടത്തിപ്പില്‍ എം.പിയേയോ എം.എല്‍.എമാരേയോ സഹകരിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിമുഖത കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

വടവാതൂര്‍ ഡമ്പിങ് യാര്‍ഡ്: ചര്‍ച്ച വീണ്ടും പാളി

Posted: 25 Jan 2014 11:19 PM PST

Subtitle: 
താല്‍ക്കാലികമായി തുറക്കണമെന്ന് നഗരസഭ; ഇല്ലെന്ന് വിജയപുരം പഞ്ചായത്ത്

കോട്ടയം: മാലിന്യപ്രശ്നത്തിന് സംവിധാനം ഉണ്ടാക്കുന്നതിന് താല്‍ക്കാലികമായി വടവാതൂര്‍ ഡമ്പിങ് യാര്‍ഡ് തുറന്നുകൊടുക്കണമെന്ന നഗരസഭയുടെ ആവശ്യം സമരസമിതിയും വിജയപുരം പഞ്ചായത്തും തള്ളി.ശനിയാഴ്ച വൈകുന്നേരം രണ്ട് ഘട്ടമായാണ് കലക്ടര്‍ വി. അജിത്കുമാറിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. സമരസമിതിയുമായി വൈകുന്നേരം നടത്തിയ ചര്‍ച്ചയില്‍ നഗരസഭയുടെ നിര്‍ദേശങ്ങള്‍ കലക്ടര്‍ അവതരിപ്പിച്ചു.മാലിന്യസംസ്കരണത്തിന് വിളപ്പില്‍ശാലയിലേതുപോലെ ഇന്‍സിനറേറ്റര്‍ വടവാതൂരില്‍ സ്ഥാപിക്കുന്നതിന് 15 ദിവസത്തെ സാവകാശം വേണമെന്നതായിരുന്നുനഗരസഭയുടെ പ്രധാന ആവശ്യം. കുട്ടനാട് പാക്കേജിന്‍െറ ഭാഗമായി കോടിമതയില്‍ ഫിര്‍മ സ്ഥാപിച്ച ബയോഗ്യാസ് പ്ളാന്‍റ് നഗരസഭക്ക് കൈമാറുന്നതിന് കരാര്‍ ആയിട്ടുണ്ടെന്നും ഉറവിടമാലിന്യ സംസ്കരണം ഫലപ്രദമായി നടക്കുന്നുവെന്നും കലക്ടര്‍ സമരസമിതിയുമായുള്ള യോഗത്തെ ധരിപ്പിച്ചു.
 എന്നാല്‍, നഗരസഭയുടെ നിയമലംഘനം അനുവദിക്കാനാകില്ലെന്നും വടവാതൂര്‍ ഡമ്പിങ്യാര്‍ഡിലെ കേടായ ഉപകരണംപോലും മാറ്റിവെക്കാന്‍ സാധിക്കാത്ത നഗരസഭയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും പന്തല്‍കെട്ടി സമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി  മുന്നറിയിപ്പുനല്‍കി. മാലിന്യം കൊണ്ടുവന്നാല്‍ തടയുമെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതത്തേുടര്‍ന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ്, അംഗങ്ങള്‍ എന്നിവരുമായി പിന്നീട് ചര്‍ച്ച നടത്തി .
ഇതേ ആവശ്യം കലക്ടര്‍ അവതരിപ്പിച്ചു. സാവകാശം നല്‍കി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തോട് കോണ്‍ഗ്രസിലെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചു.എന്നാല്‍,പ്രസിഡന്‍റ് ബൈജു ചെറുകോട്ടയില്‍ അടക്കമുള്ള മറ്റ് അംഗങ്ങള്‍ ഇതിനെതിരെ രംഗത്തെത്തി.വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ചെറുകോട്ടയില്‍, പ്രതിപക്ഷ നേതാവ് അപ്പുക്കുട്ടന്‍, സമരസമിതി നേതാക്കളായ പി.എ. പുന്നന്‍, പി.കെ. ആനന്ദക്കുട്ടന്‍, കെ.കെ. ജനാര്‍ദനന്‍, കെ. പി. ഭുവനേശ്, കുര്യന്‍ പി.കുര്യന്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം സമരം ശക്തമാക്കുന്നതിന്‍െറ ഭാഗമായി സമരസമിതി ഞായറാഴ്ച യോഗം ചേര്‍ന്ന് പുതിയ സാഹചര്യം വിലയിരുത്തും.

വിസ്മയക്കാഴ്ചയൊരുക്കി മത്സ്യഫെഡ് അക്വേറിയം

Posted: 25 Jan 2014 11:10 PM PST

കൊച്ചി: ഹോളിവുഡ്  സിനിമകളുടെ സെറ്റ് ഡിസൈനുകളെ ഓര്‍മിപ്പിക്കുന്ന അക്വേറിയം സജ്ജീകരണങ്ങളോടെ മത്സ്യഫെഡ് സ്റ്റാള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. നാല് സമുദ്രജല അക്വേറിയവും നാല് ശുദ്ധജല അക്വേറിയവുമാണ് അക്വാഷോയില്‍ തയാറാക്കിയിരിക്കുന്നത്.
സമുദ്രജല അക്വേറിയത്തില്‍ വര്‍ണാഭവും വ്യത്യസ്തവുമായ അലങ്കാര മത്സ്യങ്ങളെ കാണാം. വാലിന്‍െറ അറ്റത്ത് അറബിക് ലിപിയില്‍ ഇന്‍ഷാ അല്ലാ എന്ന് തെളിയുന്ന ഖുറാന്‍ ഏഞ്ചല്‍, നീലനിറത്തിന്‍െറ മനം മയക്കുന്ന വശ്യതയോടെ ‘ടൂറിങ് ഏഞ്ചല്‍,  ചക്രവര്‍ത്തിയുടെ ആഭിജാത്യവുമായി എംപറര്‍ ഏഞ്ചല്‍ എന്നീ മത്സ്യങ്ങള്‍ ഈ ഷോയെ വേറിട്ടതാക്കുന്നു.
ഓരോ മത്സ്യത്തിനും ആവശ്യമായ ജൈവിക ചുറ്റുപാട് അക്വേറിയങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. സമുദ്രത്തിലെ പവിഴപ്പുറ്റ് ഉള്‍പ്പെടെയുള്ള ബാഹ്യസാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ടാണ് ഇത്തരം അക്വേറിയം സെറ്റ് ചെയ്തിരിക്കുന്നത്. കടല്‍ത്താമര, ട്യൂബ് വേം ,നിശ്ചലമായി പതിഞ്ഞിരിക്കുന്ന  സ്റ്റാര്‍ഫിഷ്,  മുള്ളുകളില്‍ വിഷം പുരണ്ട ലയ ഫിഷ്,   പിക്കാസോ ഫിഷ് എന്നിവയും ഈ ജലവിതാനത്തില്‍ കാണാം.
ബയോടോപ് അക്വേറിയം എന്നറിയപ്പെടുന്ന ശുദ്ധജല അക്വേറിയങ്ങളും മത്സ്യഫെഡിനുണ്ട്്. ആഫ്രിക്കയിലെ മലാവി തടാകം പോലെയാണ് ഇവയിലൊന്ന്. ആഫ്രിക്കന്‍ മത്സ്യങ്ങളായ യെല്ലോ, വൈറ്റ് മോര്‍ഫുകളും  ജുവല്‍ സിക്ളിഡും ചേര്‍ന്നൊഴുകുന്നു.
ആമസോണ്‍ മഴക്കാടുകളുടെ വന്യത പുന$സൃഷ്ടിച്ചുകൊണ്ട്  തയാറാക്കിയ അക്വേറിയത്തില്‍ നിയോ, സെര്‍പ്പെ, എംപറര്‍ ടെട്രാ എന്നീ മത്സ്യങ്ങളുണ്ട്. തെക്കന്‍ അമേരിക്കന്‍ ശൈലിയില്‍ നീളന്‍ പാറകള്‍ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന മറ്റൊരു ബയോടോപ് അക്വേറിയവും ശ്രദ്ധേയമാണ്. മാലാഖ മത്സ്യങ്ങളുടെ കൂട്ടവുമായി മറ്റൊരു അക്വേറിയമുണ്ട്. ഇതില്‍ യോജിച്ച ജലസസ്യങ്ങളും അവക്കൊപ്പമുണ്ട്.

ദുരന്തനിവാരണം: ആധുനിക സജ്ജീകരണം ഏര്‍പ്പെടുത്തും

Posted: 25 Jan 2014 11:04 PM PST

ആലപ്പുഴ: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അടിയന്തര നിരീക്ഷണ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിനോടനുബന്ധിച്ച് ആധുനിക സജ്ജീകരണം ഏര്‍പ്പെടുത്തും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട്  റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കലക്ടറുടെ മേല്‍നോട്ടത്തില്‍ സിവില്‍സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. പുതിയ നിയന്ത്രണ-നിരീക്ഷണ സംവിധാനം പൊതുവെ ഓപറേഷന്‍ റൂം എന്നായിരിക്കും അറിയപ്പെടുക. ആധുനിക കമ്പ്യൂട്ടറുകളും 10 ലൈന്‍ വരെ ലഭ്യമാകുന്ന, ഹോട്ട് ലൈനോട് കൂടിയ ടെലിഫോണ്‍ സൗകര്യവും ഇവിടെയുണ്ടാകും. അത്യാവശ്യഘട്ടങ്ങളില്‍ അടിയന്തരയോഗം കൂടാനും സൗകര്യമുണ്ടാകും. സംവിധാനം ഡിസൈന്‍ ചെയ്ത് നല്‍കുന്നത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്. ഏറ്റവും കൂടുതല്‍ കുടിവെള്ളപ്രശ്നം നേരിടുന്ന രണ്ട് ജില്ലയാണ് ആലപ്പുഴയും പാലക്കാടുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ ഭൂപടം യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. കലക്ടറേറ്റ് ഉള്‍പ്പെടെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അവ സ്ഥാപിക്കും. ഭൂപടം അടിസ്ഥാനമാക്കിയായിരിക്കും പദ്ധതി അവലോകനവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും നടത്തുക. ദുരന്തനിവാരണ സംവിധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ജില്ലക്ക് 28 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ളീഷിലും ലഭ്യമാക്കും. ഇത് എല്ലാ വകുപ്പുകളും അതോറിറ്റിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണമെന്നും ഭൂപടം കൂടി അടിസ്ഥാനമാക്കി വകുപ്പുതലത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കം നടത്തണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.
കുടിവെള്ളദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ ജലമെത്തിക്കുന്നതിന് പകരം സ്ഥിരമായി ശുദ്ധജലം കിട്ടത്തക്കരീതിയില്‍ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയില്‍ കുടിവെള്ള കിയോസ്കുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജില്ലയിലെ ഒരു പൊതുകുളം ദുരന്തനിവാരണ അതോറിറ്റി ഏറ്റെടുത്ത് സംരക്ഷിക്കും. മാലിന്യം വീഴാതെ കുളം കല്ലുകെട്ടി സംരക്ഷിച്ച് സ്രോതസ്സുകള്‍ ശുദ്ധീകരിച്ച് ഏറ്റവും ശുദ്ധമായ ജലം ലഭ്യമാക്കുന്നതാണ് പദ്ധതി. ഈ കുളത്തിന്‍െറ അഞ്ചുവര്‍ഷം വരെയെങ്കിലുമുള്ള സംരക്ഷണച്ചുമതല ജില്ലാ പഞ്ചായത്തിനായിരിക്കും. പദ്ധതിയിലുള്‍പ്പെടുത്തുന്നതിനായി മൂന്ന് കുളങ്ങള്‍ ഉള്‍പ്പെടുന്ന ശിപാര്‍ശ ജില്ലാ ഭരണകൂടം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കും. ഉപ്പുവെള്ളം ഭൂഗര്‍ഭജലത്തില്‍ കലരുന്നത് തടയാനായി മഴവെള്ളം നേരിട്ട് ഭൂഗര്‍ഭജല സ്രോതസ്സുകളിലേക്കെത്തിക്കുന്ന ശാസ്ത്രീയ മാര്‍ഗം അവലംബിക്കാന്‍ ഭൂജലവകുപ്പിന് നിര്‍ദേശം നല്‍കി. ദുരന്തനിവാരണത്തിന് കോളജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസിന്‍െറയും സ്കൂളുകളിലെ സുരക്ഷാ ക്ളബിന്‍െറയും സേവനം പ്രയോജനപ്പെടുത്തും. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉടന്‍ യോഗം വിളിക്കുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാഹരി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളായ ഡോ. ശേഖര്‍ കുര്യാക്കോസ്, ഡോ.കേശവ് മോഹന്‍, ആലപ്പുഴ സബ് കലക്ടര്‍ ജി.ആര്‍. ഗോകുല്‍, എ.ഡി.എം കെ.പി. തമ്പി, ഡെപ്യൂട്ടി കലക്ടര്‍ വി.ഡി. ലതമ്മ, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ടി.ആര്‍. ആസാദ്, വിവിധ വകുപ്പുകളുടെ ജില്ലാ-മേഖലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുവാക്കളെ കൃഷിയിലിറക്കണം

Posted: 25 Jan 2014 10:34 PM PST

Subtitle: 
ജില്ലാ വികസന സമിതി യോഗം

മലപ്പുറം: ഫാമുകള്‍ മാതൃകാ ഫാമുകളാക്കാന്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കി കൂടൂതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടത്താന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ നിര്‍ദേശം.
കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാവികസനസമിതി യോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഹൈടെക് കൃഷിരീതികള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കുകയും 75 ശതമാനം സബ്സിഡിയും അനുവദിച്ചതിനെ തുടര്‍ന്നാണ് കലക്ടര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.
യോഗത്തില്‍ പി. ഉബൈദുല്ല എം.എല്‍.എയാണ് കൃഷിഫാമുകളുടെ വികസനത്തെകുറിച്ചള്ള വിഷയം അവതരിപ്പിച്ചത്.  രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ (ആര്‍.കെ.വി.വൈ) കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിനായി വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും നിര്‍ദേശിച്ചു.
മലപ്പുറം താലൂക്ക് ആശുപത്രി, തിരൂര്‍ ആശുപത്രി എന്നിവയുടെ നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. പഞ്ചായത്തുകള്‍ നല്‍കിയ അന്തിമ ബി.പി.എല്‍ പട്ടിക തുടര്‍ നിരീക്ഷണത്തിനായി തിരികെ അയക്കാതെ സപൈ്ള ഓഫിസ് തലത്തില്‍ തീരുമാനമെടുക്കണമെന്നും അഭിപ്രായമുയര്‍ന്നു.
‘മത്സ്യസമൃദ്ധി’ പദ്ധതിയുമായി ബന്ധപ്പെട്ട് നിയോഗിച്ച കോഓഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് നിര്‍ദേശിച്ചു. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശദമായ പദ്ധതി തയാറാക്കുന്നതിന് സമിതിയെ നിയോഗിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിന്‍െറ പുരോഗതിയും പദ്ധതികളുടെ അംഗീകാരവും വിലയിരുത്തുന്നതിന് യോഗങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
എം.എല്‍.എമാരായ പി. ഉബൈദുല്ല, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, എ.ഡി.എം കെ. മുരളീധരന്‍, പ്ളാനിങ് ഓഫിസര്‍ പി. ശശികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  ഫെബ്രുവരി 15നകം എല്ലാ പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ജെ.എസ്.എസ് പിളര്‍ന്നു; രാജന്‍ ബാബു യു.ഡി.എഫിനൊപ്പം

Posted: 25 Jan 2014 10:32 PM PST

Image: 

ആലപ്പുഴ: യു.ഡി.എഫ്  വിടാനുള്ള തീരുമാനത്തെ തുടര്‍ന്ന്   ജെ.എസ്.എസില്‍  പിളര്‍പ്പ്.  സംസ്ഥാന പ്രസിഡന്‍്റ് രാജന്‍ ബാബുവിന്‍്റെ നേതൃത്വത്തിലുള്ള സംഘം ജെ. എസ്.എസ് വിട്ടു. യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന് രാജന്‍ ബാബു പറഞ്ഞു.  സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന രാജന്‍ ബാബു വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്നും ഗൗരിയമ്മ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും രാജന്‍ ബാബു വ്യക്തമാക്കി. ഗൗരിയമ്മ ഇപ്പോള്‍ സി.പി.എമ്മിലെ ചില നേതാക്കളുടെ കൈപ്പിടിയിലാണ്. പാര്‍ട്ടി പിരിച്ചുവിട്ട് സി.പി.എമ്മില്‍ ലയിക്കുക എന്നത് മാത്രമാണ് ഗൗരിയമ്മയുടെ അജണ്ട. സ്വന്തമായ അഭിപ്രായമുള്ളവരെ ഗൗരിയമ്മ ഭീഷണിപ്പെടുത്തുകയാണെന്നും രാജന്‍ബാബു ആരോപിച്ചു.
ഗൗരിയമ്മയുടെ വാക്കു കേള്‍ക്കുന്ന കുറച്ചു പേരെ മാത്രമാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത്. യുഡിഎഫ് വിടാനുള്ള കാരണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. സംസ്ഥാന സമ്മേളനത്തില്‍ എത്തിയിരിക്കുന്നത് പാര്‍ട്ടിക്കാരല്ല. തങ്ങളാണ് യഥാര്‍ഥ ജെ.എസ്.എസ്. എന്നും രാജന്‍ ബാബു വ്യക്തമാക്കി.
സംസ്ഥാന സമ്മേളനത്തിന്‍്റെ ഭാഗമായി നടന്ന പൊതു ചര്‍ച്ചയിലാണ് യു.ഡി.എഫ് വിടുന്നത് സംബന്ധിച്ച് ആവശ്യമുയര്‍ന്നത്. പൊതു ചര്‍ച്ചക്ക് മറുപടി പറയുന്ന ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP