സുനന്ദയുടെ വാക്കുകള്‍ വളച്ചൊടിച്ചു - തരൂര്‍ Madhyamam News Feeds |
- സുനന്ദയുടെ വാക്കുകള്‍ വളച്ചൊടിച്ചു - തരൂര്‍
- ജയിലിലെ ഫേസ് ബുക്ക് ഉപയോഗം: പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി
- ബിന്നിയുടെ പ്രസ്താവനയില്‍ നിരാശ -യോഗേന്ദ്രയാദവ്
- ഷൂമാക്കര്‍ ഇനിയുള്ള കാലം കോമയില്‍ തുടര്‍ന്നേക്കുമെന്ന്
- ഒറ്റനമ്പര്‍ ലോട്ടറി: ജില്ലയില്‍നിന്ന് ദിവസവും തമിഴ്നാട്ടിലേക്കൊഴുകുന്നത് ലക്ഷങ്ങള്‍
- ഫൈസല്‍ അവാര്‍ഡ് അഹ്മദ് ലിമുവിനും ഡോ. വഹാബിനും
- രണ്ടാമത് സിറിയന്‍ സഹായ ഉച്ചകോടിയില്‍ സഹായ പ്രവാഹം
- എ.എ.പി വാഗ്ദാനങ്ങള്‍ പാലിച്ചില്ല -വിനോദ് കുമാര്‍ ബിന്നി
- മലക്കം മറിഞ്ഞ് സുനന്ദ; സുനന്ദക്കെതിരെ നിയമ നടപടിയെന്ന് മെഹ്ര്‍ തരാര്‍
- സ്ഥാപിക്കണമെന്ന് ട്രാക്; വേണ്ടെന്ന് പ്രദേശവാസികള്‍
സുനന്ദയുടെ വാക്കുകള്‍ വളച്ചൊടിച്ചു - തരൂര്‍ Posted: 16 Jan 2014 12:38 AM PST Image: കോഴിക്കോട്: സുനന്ദ പുഷ്കറിന്‍്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ട്വിറ്റര്‍ വിവാദത്തില്‍ ശശി തരൂരിന്‍്റെ ആദ്യ പ്രതികരണം. ഇരുവരും നടത്തുന്ന സംയുക്ത പ്രസ്താവനയായിട്ടാണ് ഈ വിഷയത്തില്‍ തന്‍്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തരൂരിന്‍്റെ പ്രതികരണം വന്നത്. ട്വിറ്റര്‍ അക്കൗണ്ടില്‍ ആര് പോസ്റ്റ് ചെയ്തതെന്നറിയാത്ത ട്വീറ്റുകള്‍ ഉണ്ടാക്കിയ വിവാദം തങ്ങളെ വളരെയധികം നിരാശപ്പെടുത്തിയെന്നും സുനന്ദ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞതായി വളച്ചൊടിച്ച വാര്‍ത്തകള്‍ പ്രചരിച്ചുവെന്നും തരൂര്‍ പറഞ്ഞു. തങ്ങള്‍ രണ്ടുപേരും വളരെ സന്തോഷകരമായ ദാമ്പത്യം നയിച്ചുവരികയാണെന്നും അതു തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വേര്‍പിരിയല്‍ വാര്‍ത്തക്ക് മറുപടിയായി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ അനുവദിച്ചാല്‍ അതില്‍ വളരെയധികം നന്ദിയുള്ളവര്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശശി തരൂരിനും പാക് മാധ്യമപ്രവര്‍ത്തകയായ മെഹ്ര്‍ തരാറിനും എതിരെ താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ സുനന്ദ പുഷ്കര്‍ നിഷേധിച്ചിട്ടില്ല. |
ജയിലിലെ ഫേസ് ബുക്ക് ഉപയോഗം: പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി Posted: 15 Jan 2014 11:36 PM PST Image: കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ച സംഭവത്തില്‍ ആറു പ്രതികളെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റു രേഖപ്പെടുത്തുന്നതിനും അനുമതി. കോഴിക്കോട് മൂന്നാം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയത്. പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ചതിന്‍്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊടി സുനി അടക്കമുള്ള ആറു പ്രതികളെ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജി കഴിഞ്ഞ ദിവസം വിചാരണാ കോടതി തള്ളിയിരുന്നു. കേസന്വേഷിക്കുന്ന പൊലീസ് സ്റ്റേഷന്‍്റെ പരിധിയില്‍ വരുന്ന മജിസ്ട്രേറ്റ് കോടതിയിലാണ് ഇതു സംബന്ധിച്ച ഹരജി നല്‍കേണ്ടതെന്നും എരഞ്ഞിപ്പാലത്തെ വിചാരണാ കോടതി നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള ഹരജി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കുകയായിരുന്നു. |
ബിന്നിയുടെ പ്രസ്താവനയില്‍ നിരാശ -യോഗേന്ദ്രയാദവ് Posted: 15 Jan 2014 11:06 PM PST Image: ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി നടത്തിയ പ്രസ്താവനയില്‍ ഖേദമുണ്ടെന്ന് പാര്‍ട്ടി വക്താവ് യോഗേന്ദ്രയാദവ്. ബിന്നിയുടെ നടപടിയില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ട്. അദ്ദേഹം സ്വന്തം പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത് മറ്റാരോ എഴുതി നല്‍കിയ തിരക്കഥ ഉപയോഗിച്ചാണ്. ബി.ജെ.പിയുടെ ഭാഷയിലാണ് ബിന്നി സര്‍ക്കാരിനെതിരെ സംസാരിച്ചതെന്നും യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. |
ഷൂമാക്കര്‍ ഇനിയുള്ള കാലം കോമയില്‍ തുടര്‍ന്നേക്കുമെന്ന് Posted: 15 Jan 2014 10:31 PM PST Image: പാരിസ്: കറോട്ട ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കര്‍ തുടര്‍ന്നുള്ള കാലം ‘കോമ’ നിലയില്‍ ആയേക്കാമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാനാവാതെ മൗനം പാലിക്കുകയാണ് അദ്ദേഹത്തിന്‍്റെ കുടുംബാംഗങ്ങളും അടുത്ത വൃത്തങ്ങളും. ആല്‍പ്സ് പര്‍വത നിരയില്‍ മഞ്ഞില്‍ തെന്നിനീങ്ങുന്ന വിനോദത്തിനിടെ ഡിസംബര്‍ 29നാണ് 45 കാരനായ ഷൂമാക്കര്‍ ദാരുണമായ അപകടത്തില്‍പെട്ടത്. വീഴ്ചയില്‍ തല പാറയില്‍ ഇടിക്കുകയായിരുന്നു. അന്നു മുതല്‍ കോമ നിലയില്‍ ആയ ഷൂമാക്കറിന്‍്റെ അവസ്ഥയില്‍ പിന്നീട് പുരോഗതിയുണ്ടായില്ളെന്ന് ഡെയ് ലി മെയില്‍ പുറത്തുവിട്ടു. കഴിഞ്ഞ കുറച്ചു ദിസവങ്ങളായി അദ്ദേഹത്തിന്‍്റെ ആരോഗ്യ നില അറിയിച്ചുകൊണ്ടുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ഡോക്ടര്‍മാര്‍ ഇറക്കുന്നുമില്ല. അദ്ദേഹത്തിന്‍്റെ തലക്കേറ്റ പരിക്ക് അതീവ സങ്കീര്‍ണമാണെന്നാണ് ചികില്‍സിക്കുന്ന വിദഗ്ധ സംഘം നല്‍കുന്ന സൂചന. ഇപ്പോഴുള്ള കോമ നിലയില്‍ ജീവിതകാലം മുഴുവന്‍ തുടര്‍ന്നേക്കാമെന്നും അവര്‍ പറഞ്ഞു. താല്‍ക്കാലികമായ കോമയില്‍ ആണെങ്കില്‍ സാധാരണ രണ്ട് ആഴ്ചയില്‍ കൂടാറില്ളെന്നും എന്നാല്‍, ഇപ്പോള്‍ 19 ദിവസം പിന്നിട്ടിരിക്കുകയാണെന്നും ഡോക്ടര്‍മാരെ ഉദ്ദരിച്ച് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫ്രഞ്ച് നഗരത്തിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍്റെ തൊട്ടരികെ കുടുംബാംഗങ്ങള്‍ സദാ സമയവും ഉണ്ട്. തങ്ങളുടെ പ്രിയ താരം ജീവിതത്തിലേക്ക് മടങ്ങിയത്തെുമെന്ന പ്രതീക്ഷ ഇനിയും കൈവിടാതെ പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ് ഷൂമാക്കറിന്‍്റെ ആരാധക ലോകം. |
ഒറ്റനമ്പര്‍ ലോട്ടറി: ജില്ലയില്‍നിന്ന് ദിവസവും തമിഴ്നാട്ടിലേക്കൊഴുകുന്നത് ലക്ഷങ്ങള്‍ Posted: 15 Jan 2014 10:19 PM PST Subtitle: വില്‍പനക്ക് പിന്നില്‍ കേരള ലോട്ടറി ലൈസന്‍സുള്ള ഏജന്‍റുമാര്‍ കരുവാരകുണ്ട്: കേരള ലോട്ടറിയുടെ മറവില്‍ ഒറ്റനമ്പര്‍ ലോട്ടറി മാഫിയ ദിനംതോറും സമ്പാദിക്കുന്നത് ലക്ഷങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഏജന്‍റുമാരും സബ് ഏജന്‍റുമാരും വഴി തമിഴ്നാട്ടിലേക്കൊഴുകുന്നത് ലക്ഷങ്ങളാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടത്തെി. ഇവരിലെ ചില കണ്ണികളെ കഴിഞ്ഞ ദിവസം കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. |
ഫൈസല്‍ അവാര്‍ഡ് അഹ്മദ് ലിമുവിനും ഡോ. വഹാബിനും Posted: 15 Jan 2014 10:09 PM PST Image: റിയാദ്: അന്തര്‍ദേശീയ തലത്തില്‍ ഇസ്ലാമിക സേവനത്തിനുള്ള ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അവാര്‍ഡ് നൈജീരിയയിലെ ഇസ്ലാമിക് റിലീഫ് സൊസൈറ്റി ചെയര്‍മാനും നിരവധി ട്രസ്റ്റുകളുടെ മേധാവിയുമായ ഡോ. ശൈഖ് അഹ്മദ് അബൂബക്കര്‍ ലിമുവിന് ലഭിച്ചു. വിദ്യാഭ്യാസ, പ്രബോധന, വികസനരംഗത്ത് അര്‍പ്പിച്ച സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാമികസംഘടനകളില്‍ അംഗമായ അഹ്മദ് ലിമുവിന് അവാര്‍ഡ് ലഭിച്ചത്. |
രണ്ടാമത് സിറിയന്‍ സഹായ ഉച്ചകോടിയില്‍ സഹായ പ്രവാഹം Posted: 15 Jan 2014 10:06 PM PST Image: കുവൈത്ത് സിറ്റി: സംഘര്‍ഷം മൂലം കഷ്ടപ്പെടുന്ന സിറിയക്കാരെ സഹായിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ഉച്ചകോടിയില്‍ ലോകരാജ്യങ്ങളുടെ വക സഹായ പ്രവാഹം. വിവിധ രാജ്യങ്ങള്‍ വന്‍ തുക സഹായ പ്രഖ്യാപനവുമായി രംഗത്തെത്തിയതോടെ കുവൈത്ത് ആതിഥ്യമൊരുക്കിയ ഉച്ചകോടി വന്‍ വിജയമായി. |
എ.എ.പി വാഗ്ദാനങ്ങള്‍ പാലിച്ചില്ല -വിനോദ് കുമാര്‍ ബിന്നി Posted: 15 Jan 2014 10:01 PM PST Image: ന്യൂദല്‍ഹി: അരവിന്ദ് കെജ് രിവാളിന്‍്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ളെന്ന് എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചില്ല. കെജ് രിവാള്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ആം ആദ്മി പറയുന്നതൊന്നും പ്രവര്‍ത്തിന്നത് മറ്റൊന്നുമാണ്. ദിവസേന 700 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുമെന്ന് പറഞ്ഞത് വെറും വാക്കായി. വൈദ്യുത ബില്ലിന്‍്റെ കാര്യം അതുപോലെ തന്നെ -ബിന്നി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആം ആദ്മി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി നേരത്തെ രംഗത്തത്തെിയിരുന്നു. അതേസമയം, ലോക്സഭാ സീറ്റ് നല്‍കില്ളെന്ന് പറഞ്ഞതുകൊണ്ടാണ് ബിന്നി പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനമാണ് ബിന്നി ആദ്യം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ലോക്സഭാ സീറ്റും ചോദിച്ചു. സിറ്റിങ് എം.എല്‍.എമാര്‍ക്ക് ലോക്സഭാ ടിക്കറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ താന്‍ ലോക്സഭാ സീറ്റ് ചോദിച്ചിട്ടില്ളെന്നും കെജ്രിവാള്‍ നുണ പറയുകയാണെന്നുമായിരുന്നു ബിന്നിയുടെ പ്രതികരണം.
|
മലക്കം മറിഞ്ഞ് സുനന്ദ; സുനന്ദക്കെതിരെ നിയമ നടപടിയെന്ന് മെഹ്ര്‍ തരാര്‍ Posted: 15 Jan 2014 09:51 PM PST Image: ന്യൂഡല്‍ഹി: ശശി തരൂര്‍ വിഷയത്തില്‍ നിലപാടു മാറ്റി ഭാര്യ സുനന്ദ പുഷ്കര്‍. താനും ശശിയും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നില്ല എന്ന് അവര്‍ അല്‍പം മുമ്പ് ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ ആളെക്കൂട്ടാനുള്ള പാക് മാധ്യമപ്രവര്‍ത്തകയുടെ താല്‍പര്യമാണ് വിവാദത്തിനു പിന്നില്‍ എന്നും സുനന്ദ പറഞ്ഞു. അതേസമയം, തന്നെ പാക് ഏജന്‍്റെന്ന് വിളിച്ച സുനന്ദക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പാക് മാധ്യമപ്രവര്‍ത്തക മെഹ്ര്‍ തരാര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. അതിനിടെ, സുനന്ദയും ശശി തരൂരും ഇരുവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ ശശി തരൂര്‍ തയ്യാറായിട്ടില്ല. |
സ്ഥാപിക്കണമെന്ന് ട്രാക്; വേണ്ടെന്ന് പ്രദേശവാസികള്‍ Posted: 15 Jan 2014 09:50 PM PST Subtitle: പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് തൊടുപുഴ: വെങ്ങല്ലൂരില്‍ പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ അടിയന്തരമായി യൂനിറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെസിഡന്‍റ്സ് അപ്പെക്സ് കൗണ്‍സില്‍ രംഗത്ത്. മന്ത്രി, കൗണ്‍സിലര്‍മാര്‍, എം.പി എന്നിവര്‍ക്ക് ഭീമ ഹരജി സമര്‍പ്പിക്കാനും 31 ന് മുനിസിപ്പല്‍ മൈതാനിയില്‍ ജനകീയ പ്രതിഷേധ കണ്‍വെന്‍ഷന്‍ ചേരാനും ട്രാക് യോഗം തീരുമാനിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment