നഗരപരിധിയില്‍ 13 കെട്ടിടങ്ങള്‍ ചട്ടവിരുദ്ധമെന്ന് റിപ്പോര്‍ട്ട് Posted: 18 Jan 2014 12:18 AM PST കോഴിക്കോട്: നഗരസഭാ പരിധിയില്‍ 13 കെട്ടിടങ്ങളുടെ നിര്‍മാണം ചട്ടവിരുദ്ധമാണെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള വിജിലന്‍സ് വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. എട്ട് ഫ്ളാറ്റ്, അഞ്ച് വാണിജ്യ കെട്ടിടം എന്നിവക്കെതിരെയാണ് റിപ്പോര്‍ട്ട്. പണിതുടങ്ങാത്ത ഒരു ഫ്ളാറ്റിന്‍െറ അനുമതി ചട്ടവിരുദ്ധമെന്നും നിയമവിരുദ്ധമായി പണിത മറ്റൊരു ഫ്ളാറ്റില്‍ ആരും താമസമില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്. കോര്‍പറേഷന്‍ അഴിമതിവിരുദ്ധ കാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പി. വിജയകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെയും നിരാഹാര സമരത്തിന്‍െറയും അടിസ്ഥാനത്തിലായിരുന്നു നടപടി. 2005 മുതല്‍ 2012 വരെ കോര്‍പറേഷനില്‍ നടന്ന കെട്ടിടനിര്‍മാണത്തെപ്പറ്റി വിജിലന്‍സ് വിഭാഗം മേധാവി ചീഫ് ടൗണ്‍ പ്ളാനിങ് ഓഫിസര്‍ ഈപ്പന്‍ വര്‍ഗീസ്, ടൗണ്‍ പ്ളാനര്‍ കെ.വി. അബ്ദുല്‍ മാലിക് എന്നിവരടങ്ങുന്ന സംഘമാണ് ആദ്യറിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ പരിശോധിക്കുന്ന 86 ഫയലിന്‍െറ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം നല്‍കാനാണ് നീക്കം. ബീച്ചിലെ 25 നില കെട്ടിടം, കണ്ണൂര്‍ റോഡിലെ 11 നില കെട്ടിടം, കാരപ്പറമ്പിലെയും എരഞ്ഞിപ്പാലത്തെയും മിനി ബൈപാസിലെയും ചേവരമ്പലത്തെയും സരോവരത്തെയും കെട്ടിടങ്ങള്‍, കാരപ്പറമ്പിലെ തന്നെ 40 നില ഫ്ളാറ്റ് തുടങ്ങിയവയില്‍ ചട്ടവിരുദ്ധ നിര്‍മാണം കണ്ടതായി റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് വിഭാഗം ഇതുമായി ബന്ധപ്പെട്ട് നഗരസഭയോട് ആവശ്യപ്പെട്ട 152 ഫയലുകളില്‍ 66 ഫയലുകള്‍ ഇനിയും സംഘത്തിന് കിട്ടിയിട്ടില്ല. ഈ ഫയലുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് നിലയിലും 5000 ചതുരശ്ര അടിയിലും കൂടുതലുള്ള കെട്ടിടങ്ങളിലായിരുന്നു പരിശോധന. 30 കേന്ദ്രങ്ങളില്‍ സംഘം പരിശോധിച്ചു. മുനിസിപ്പല്‍ ആക്ടിലെ 406ാം വകുപ്പ് പ്രകാരം അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. നിശ്ചിത സമയത്തിനകം മാറ്റം വരുത്തിയില്ളെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. പാര്‍ക്കിങ്, റിക്രിയേഷന്‍ ഏരിയകള്‍ ഫ്ളാറ്റുകളായി മാറ്റിയതായി കണ്ടത്തെിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കൊപ്പം ആര്‍ക്കിടെക്ടുകള്‍ക്കെതിരെയും നടപടിയെടുക്കാനാവും. |
പാചകവാതക വില വര്‍ധന: സി.പി.എം നിരാഹാര സമരം പിന്‍വലിച്ചു Posted: 17 Jan 2014 11:12 PM PST തിരുവനന്തപുരം: വിലക്കയറ്റത്തിനും പാചകവാതക വിലവര്‍ധനക്കുമെതിരെ സി.പി.എം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സമരം പിന്‍വലിക്കുന്നകാര്യം പ്രഖ്യാപിച്ചത്. സബ്ഡിസി നിരക്കില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആക്കിയതും, ഗ്യാസ് സബ്സിഡി ലഭിക്കാന്‍ ആധാര്‍ ഉടന്‍ നിര്‍ബന്ധമാക്കേണ്ടെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ പരിഗണിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 140 അസംബ്ളി മണ്ഡലങ്ങളില്‍ പത്ത് വീതം കേന്ദ്രങ്ങളിലായി 1400 കേന്ദ്രങ്ങളിലാണ് സിപിഎം നിരാഹാര സമരം തുടങ്ങിയത്. ബുധനാഴ്ച ആരംഭിച്ച സമരം നാലാം ദിവസമാണ് പിന്‍വലിച്ചത്. |
ഈജിപ്തില്‍ അറസ്റ്റിലായ അല്‍ ജസീറ ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റം ചുമത്തി Posted: 17 Jan 2014 11:02 PM PST ദോഹ: കൈറോയില്‍ അറസ്റ്റിലായ അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ, ഈജിപ്തില്‍ നിരോധിക്കപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡിന് വേണ്ടി തെറ്റായ വാര്‍ത്തകള്‍ ചമച്ചതായി പട്ടാള ഭരണകൂടം കുറ്റംചുമത്തി. നെയ്റോബി കേന്ദ്രമായി മുമ്പ് ബി.ബി.സിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആസ്ട്രേലിയക്കാരനായ പീറ്റര്‍ ഗ്രെസ്റ്റേ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഗ്രെസ്റ്റേ, അല്‍ജസീറ കൈറോ ബ്യൂറോ ചീഫും കനേഡിയന്‍-ഈജിപ്ഷ്യന്‍ പൗരനായ മുഹമ്മദ് ആദില്‍ ഫഹ്മി, പ്രൊഡ്യൂസറായ ബാഹിര്‍ മുഹമ്മദ് എന്നിവരെ കഴിഞ്ഞ ഡിസംബര്‍ 29നാണ് കൈറോയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് സൈനികര്‍ അറസ്റ്റ് ചെയ്തത്. കാമറമാന്‍ മുഹമ്മദ് ഫൗസിയേയും അറസ്റ്റ് ചെയതിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഭീകരരായി മുദ്രകുത്തി കരിമ്പട്ടികയില്‍പ്പെടുത്തി ഭരണകൂടം നിരോധിച്ച ബ്രദര്‍ഹുഡിന് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ഭരണകൂട ഭാഷ്യം. ചോദ്യം ചെയ്യലില്‍ മൂന്നു പേരും കുറ്റം സമ്മതിച്ചതായി പ്രേസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്തിനെ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ താറടിച്ചുകാണിക്കാനും അന്താരാഷ്ട്ര ഭീകര സംഘടനയെ സഹായിക്കാനുമായി ഇവര്‍ കെട്ടിച്ചമച്ച വാര്‍ത്തകള്‍ പ്രേക്ഷകരില്‍ എത്തിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, കുറ്റാരോപണം ഒട്ടും അടിസ്ഥാനമില്ലാത്തതാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ അഭിഭാഷകരും അല്‍ ജസീറ ചാനലും പറഞ്ഞു. അല്‍ ജസീറ ഇംഗ്ളീഷ് ചാനലില്‍ പ്രവര്‍ത്തിക്കുന്നവരാണ് പിടികൂടപ്പെട്ടവരെല്ലാം. ഈജിപ്ഷ്യന്‍ ഭരണകൂടം അല്‍ ജസീറയെ നിരന്തരം ലക്ഷ്യമിടുകയാണെന്ന് മാസങ്ങളായി ചാനല്‍ അധികൃതര്‍ പരാതി ഉയര്‍ത്തിവരുന്നുണ്ട്. കൈറോയിലെ അല്‍ ജസീറ ഓഫീസ് സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ പൂട്ടിച്ചിരുന്നു. ചാനലിന്‍െറ സംപ്രേഷണത്തിനോ പ്രവര്‍ത്തനത്തിനോ ഒൗദ്യോഗികമായി നിരോധം ഏര്‍പ്പെടുത്തിയിട്ടില്ളെങ്കിലും അല്‍ ജസീറ മുസ്ലിം ബ്രദര്‍ഹുഡിന്‍െറ ഗവണ്‍മെന്‍റ് വിരുദ്ധ പ്രക്ഷോഭങ്ങളെ അനുകൂലിച്ച് വാര്‍ത്ത നല്‍കുന്നുവെന്നാരോപിച്ചാണ് ഭരണകൂടം ചാനലിനെതിരെ തിരിയുന്നത്. ആഗസ്റ്റില്‍ അല്‍ ജസീറയിലെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ സൈന്യം കൈറോയില്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അല്‍ ജസീറ അറബിക് റിപ്പോര്‍ട്ടര്‍ അബ്ദുല്ല ശാമിയും കാമറ മാന്‍ മുഹമ്മദ് ബദറും ആഗസ്റ്റ് മുതല്‍ ഈജിപ്ത് ജയിലിലാണ്. |
സീറ്റ് ചോദിച്ച് ഘടകകക്ഷികള്‍; കോണ്‍ഗ്രസിന് ചങ്കിടിപ്പ് Posted: 17 Jan 2014 10:56 PM PST തിരുവനന്തപുരം: യു.ഡി.എഫില്‍ ഒൗദ്യോഗികമായി സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചിട്ടില്ളെങ്കിലും ഘടകകക്ഷികളുടെ അവകാശവാദം കോണ്‍ഗ്രസിന്‍െറ ചങ്കിടിപ്പ് കൂട്ടുന്നു. കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ്-മാണി ഗ്രൂപ്പും ഓരോ സീറ്റ് വീതം അധികമായി ചോദിച്ചു. സോഷ്യലിസ്റ്റ് ജനതയും സി.എം.പി യും ഒരുസീറ്റ് വീതം വേണമെന്ന് ഇതേയോഗത്തില്‍ ആവശ്യപ്പെട്ടു. സീറ്റ് സംബന്ധിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ചയാകാമെന്ന് പറഞ്ഞാണ് അന്ന് നേതാക്കള്‍ പിരിഞ്ഞത്. യു.ഡി.എഫ് യോഗത്തിനുശേഷം ചേര്‍ന്ന മാണിഗ്രൂപ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം നിലവിലെ സീറ്റിന് പുറമെ ഒരെണ്ണംകൂടി ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ ഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ട സി.എം.പി പിളര്‍ന്ന് രണ്ടായി. വയനാട്, വടകര സീറ്റുകളില്‍ ഒരെണ്ണം ആവശ്യപ്പെടാനാണ് സോഷ്യലിസ്റ്റ് ജനതയുടെ നേതൃയോഗം തീരുമാനിച്ചിരിക്കുന്നത്. അതേസമയം പരമാവധി സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃയോഗത്തിലെ പൊതുനിലപാട്. ഘടകകക്ഷികളില്‍ ആരുടെയെങ്കിലും അവകാശവാദത്തിന് കോണ്‍ഗ്രസ് വഴങ്ങിയാല്‍ നഷ്ടവും അവര്‍ക്ക് തന്നെയായിരിക്കും. ആകെയുള്ള 20 ലോക്സഭാ സീറ്റുകളില്‍ 16 ലും കഴിഞ്ഞതവണ യു.ഡി.എഫ് ആണ് വിജയിച്ചത്. കഴിഞ്ഞതവണ ലീഗ് രണ്ടും മാണിഗ്രൂപ് ഒന്നും സീറ്റുകളില്‍ ജയിച്ചു. ശേഷിച്ച 17 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് 13 ഇടങ്ങളില്‍ വിജയിക്കാനായി. പതിവുപോലെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയാകാന്‍ നേതാക്കള്‍ കച്ചമുറുക്കി നില്‍ക്കുകയാണ്. അതിനിടെ ഒരു സീറ്റെങ്കിലും വിട്ടുകൊടുക്കേണ്ടിവരുന്നതിനെപറ്റി അവര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. 30ന് ചേരുന്ന യു.ഡി.എഫ് യോഗത്തോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് മുന്നണിയില്‍ തുടക്കമാകും. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വേഗം തീരുമാനമറിയിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സിറ്റിങ് സീറ്റുകളായ മഞ്ചേരിക്കും പൊന്നാനിക്കും പുറമെ ഒരു സീറ്റ് കൂടി വേണമെന്ന ശക്തമായ ആവശ്യത്തിലാണ് ലീഗ്. പുതുതായി കിട്ടേണ്ട സീറ്റ് ഏതാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ളെങ്കിലും വയനാടാണ് ഉന്നം. കാസര്‍കോട് കിട്ടിയാലും തൃപ്തിപ്പെട്ടേക്കും. വയനാട് കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റും കാസര്‍കോട് അവര്‍ സ്ഥിരമായി മത്സരിക്കുന്ന സീറ്റുമാണ്. കോട്ടയത്തിന് പുറമെ ഒരു സീറ്റ് കൂടി ആവശ്യപ്പെടാനാണ് മാണിഗ്രൂപ് തീരുമാനിച്ചിരിക്കുന്നത്. സീറ്റ് ഏതെന്ന് ഒൗദ്യോഗികമായി പറഞ്ഞിട്ടില്ളെങ്കിലും ഇടുക്കിയാണ് ലക്ഷ്യം. പാര്‍ട്ടിയില്‍ ലയിച്ച പഴയ ജോസഫ് വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ ഇതല്ലാതെ അവര്‍ക്ക് മറ്റ് വഴിയില്ല. പക്ഷേ ഇടുക്കി കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റാണ്. ഇത് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറായില്ളെങ്കില്‍ മാണിഗ്രൂപ് രാഷ്ട്രീയ പ്രതിസന്ധിയിലാകും. അത് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചാലും അദ്ഭുതപ്പെടാനില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് സീറ്റിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തിനൊടുവിലാണ് വീരേന്ദ്രകുമാറും കൂട്ടരും പതിറ്റാണ്ടുകളായുള്ള എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് യു.ഡി.എഫ് പാളയത്തിലത്തെിയത്. അന്ന് അവര്‍ക്ക് ഒരു സീറ്റ് നല്‍കാന്‍ യു.ഡി.എഫ് നേതൃത്വം തയാറായിരുന്നുവെങ്കിലും വേണ്ടെന്നുവെച്ചു. പക്ഷെ ഇത്തവണ അവര്‍ പിന്മാറാന്‍ ഒരുക്കമല്ല. വയനാട് അല്ളെങ്കില്‍ വടകര വേണമെന്ന് അവര്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. രണ്ടും കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകളാണ്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് വടകര. കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ ഒരു സീറ്റ് ആവശ്യപ്പെട്ട സി.എം.പി ഇപ്പോള്‍ നിലനില്‍പ് ഭീഷണിയിലാണ്. പിളര്‍ന്ന അവര്‍ മുന്നണിയില്‍ ഉണ്ടാകുമോയെന്നുപോലും സംശയം നിലനില്‍ക്കുകയാണ്. അതിനാല്‍ അവരുടെ സീറ്റ്മോഹം ഇനി ചര്‍ച്ചയില്‍ വരില്ളെന്ന് മുന്നണിനേതൃത്വത്തിന് ആശ്വസിക്കാം. തോല്‍വി ഉറപ്പുള്ള മണ്ഡലങ്ങളില്‍ പോലും മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിത്വ മോഹികള്‍ ഏറെയാണ്. സിറ്റിങ് എം.പിമാരില്‍ ചിലരെ മാറ്റുമെന്നും മറ്റുചിലരെ മണ്ഡലം മാറ്റിയേക്കുമെന്നുമുള്ള പ്രചാരണം ശക്തമായതിനാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് ഒഴികെ ആര്‍ക്കും സീറ്റ് ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കോണ്‍ഗ്രസില്‍ ഇത്തവണ. അതിനിടെ ഘടകകക്ഷികളുടെ ആവശ്യം കൂടിയാകുമ്പോള്‍ കോണ്‍ഗ്രസിലെ സീറ്റ്മോഹികളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. |
അവര്‍ ഒടുവിലെത്തി; ലക്ഷദീപം കണ്ടു മടങ്ങി Posted: 17 Jan 2014 10:29 PM PST തിരുവനന്തപുരം: മലയാളത്തിന്‍്റെ മരുമകളെന്ന വിശേഷണം ഏറ്റുവാങ്ങിയ സുനന്ദ പുഷ്കര്‍ ജീവിതത്തോട് വിട പറയുന്നതിന് നാലു നാള്‍ മുമ്പും കേരളത്തില്‍ വന്നു. അത് അവസാനത്തെ വരവായിരിക്കുമെന്ന് ആരും നിനച്ചിരുന്നില്ല. തലസ്ഥാന നഗരിയുടെ എം.പി പത്നി എന്ന നിലയില്‍ മാത്രമായിരുന്നില്ല, തിരുവനന്തപുരത്തോട് പ്രത്യേക സ്നേഹമായിരുന്നു ഈ കശ്മീരി വനിതക്ക്. മലയാളം അറിയില്ളെങ്കിലും ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് വലിയൊരു സൗഹൃദം സ്ഥാപിച്ചു അവര്‍. വിവാദങ്ങള്‍ക്കൊടുവില്‍ മരണത്തിലേക്ക് മടങ്ങിയപ്പോഴും ഓര്‍മകളില്‍ എവിടെയോ ഒരു നൊമ്പരം ചിലരിലെങ്കിലും ബാക്കിയാവുന്നു. 2010ല്‍ പാലക്കാട് വെച്ച് വിവാഹിതയായ ശേഷം ശശി തരൂരിന്‍െറ സന്ദര്‍ശനവേളകളിലെല്ലാം നിഴലായി അവര്‍ ഒപ്പമുണ്ടായിരുന്നു. കുറച്ച് കാലം മുമ്പ് പൊതുചടങ്ങുകളില്‍ തരൂരിനൊപ്പം സുനന്ദ പ്രത്യക്ഷപ്പെടാതിരുന്നപ്പോള്‍ ഇരുവരും പിരിയാന്‍ പോകുന്നുവെന്ന നിലയിലുള്ള വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് പൊതുപരിപാടികള്‍ക്കത്തെി. ജനുവരി 13, 14 തീയതികളിലാണ് തരൂരിനൊപ്പം അവര്‍ തിരുവനന്തപുരത്ത് എത്തിയത്. 13ന് നടന്ന യു.എ.ഇ എംബസിയുടെ പരിപാടിയിലും പത്മനാഭസ്വാമിക്ഷേത്രത്തിലെ ലക്ഷദീപചടങ്ങിലും പങ്കെടുക്കാനായിരുന്നു ആ വരവ്. ഈ സന്ദര്‍ശനവേളയില്‍ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ സുനന്ദ ചികിത്സക്ക് വിധേയയായതായും ജനുവരി 23ന് വീണ്ടും പരിശോധനക്ക് വിധേയയാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും വിവരമുണ്ട്. ചെറിയ ഇടവേളക്ക് ശേഷം തലസ്ഥാനത്തെ വിവിധ പരിപാടികളില്‍ അടുത്തിടെ തരൂരിനൊപ്പം സജീവമായിരുന്നു സുനന്ദ പുഷ്കര്‍. ചൊവ്വാഴ്ച വൈകുന്നേരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന ലക്ഷദീപം കാണാന്‍ കേരളീയ വസ്ത്രം ധരിച്ചാണ് അവരത്തെിയത്. ഐ.പി.എല്‍ വിവാദത്തെ തുടര്‍ന്ന് തരൂരിന്‍െറ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടപ്പോഴും അദ്ദേഹത്തിന്‍െറ താങ്ങായി സുനന്ദയുണ്ടായിരുന്നു. പിന്നീട് ആ വിവാദങ്ങള്‍ കെട്ടടങ്ങി തരൂര്‍ വീണ്ടും കേന്ദ്രമന്ത്രിയായ ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്താവളത്തിലുണ്ടായ തിക്താനുഭവം അവര്‍ക്ക് മറക്കാന്‍ സാധിക്കാത്തതുമായിരുന്നു. 2012 ഒക്ടോബര്‍ 29 ന് തിരുവനന്തപുരത്ത് എത്തിയ തരൂരിനെയും ഭാര്യയെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതിനിടെ ചിലരില്‍നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ സുനന്ദ പൊട്ടിത്തെറിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തരൂരുമായി ബന്ധപ്പെട്ട പുതിയൊരു വിവാദത്തിന് തിരികൊളുത്തിയ വേളയിലാണ് സുനന്ദയുടെ മരണമെന്നതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. |
കെ.എം.സി.സിയില്‍ വിഭാഗീയത രൂക്ഷം; തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ ലീഗ് നേതൃത്വത്തിന്‍െറ നിര്‍ദേശം Posted: 17 Jan 2014 10:12 PM PST കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍റററില്‍ (കെ.എം.സി.സി) വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം ഉത്തരവിട്ടു. നിലവിലെ പ്രസിഡന്‍റിനെ അനുകൂലിക്കുന്ന വിഭാഗവും എതിര്‍ക്കുന്ന വിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി യൂനിറ്റ്, ഏരിയ ത്രെഞ്ഞെടുപ്പുകള്‍ക്കിടെ അടിപിടിയും കൈയേറ്റവും വരെ ഉണ്ടായതിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയത്. കേന്ദ്ര ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂനിറ്റ്, ഏരിയ തലങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നടന്നുവരികയായിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള യൂനിറ്റുകളിലും ഏരിയകളിലും ഇരുവിഭാഗവും വെട്ടിനിരത്തല്‍ തുടരുകയായിരുന്നു. ഇതിനെ ചൊല്ലി പലയിടത്തും കൈയേറ്റവും അടിപിടിയും വരെ അരങ്ങേറി. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് സുതാര്യമെല്ലന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയത്. എതിര്‍വിഭാഗത്തിന്‍െറ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആരോപണങ്ങളുമായി ഇരുവിഭാഗവും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പ്രസിഡന്‍റിന്‍െറ അനുകൂലിക്കുന്ന വിഭാഗത്തിന്‍െറ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിമത വിഭാഗം പലതവണ പരാതി നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിമത വിഭാഗത്തിനെതിരെ പ്രസിഡന്‍റിന്‍െറ അനുകൂലിക്കുന്നവരും അടുത്തിടെ ലീഗ് നേതൃത്വത്തിന് പരാതി നല്‍കി. ഇരു വിഭാഗവും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഇബ്രാഹിം എളേറ്റിലിനെ നീരീക്ഷകനായി കുവൈത്തിലേക്കയക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇനി ഇബ്രാഹിം എളേറ്റില്‍ എത്തിയ ശേഷം അദ്ദേഹത്തിന്‍െറ നിരീക്ഷണത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയെന്നാണ് അറിയുന്നത്. അതേസമയം, കുവൈത്ത് കെ.എം.സി.സിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന ലീഗ് നേതൃത്വം നിര്‍ദേശിച്ചതായ വാര്‍ത്ത ശരിയല്ളെന്ന് പ്രസിഡന്‍റ് ശറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു. സാധാരണ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാന്‍ നാട്ടില്‍നിന്ന് ആരെങ്കിലും വരാറുണ്ടെന്നും അത് ഇത്തവണയുമുണ്ടാവുമെന്നും മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002ലെ പിളര്‍പ്പിനുശേഷം ആദ്യമായാണ് ഇത്രയും ഗുരുതരമായ പ്രതിസന്ധി കുവൈത്ത് കെ.എം.സി.സി അഭിമുഖീകരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് പ്രസിഡന്‍റിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് വിഭാഗീയത തുടങ്ങിയത്. വ്യക്തിപരമായ ആരോപണത്തിന് വിധേയനായ നേതാവിനെതിരെ നല്‍കിയ പരാതിയില്‍ സംസ്ഥാന ലീഗ് നേതൃത്വം ക്ളീന്‍ചിറ്റ് നല്‍കിയതോടെ ചില കേന്ദ്ര ഭാരവാഹികള്‍ രാജിവെച്ചതായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്മാറി. ഇവരുടെ നേതൃത്വത്തിലുള്ള സംഘവും പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലുള്ള സംഘവുമാണ് നിലവില്‍ തെരഞ്ഞെടുപ്പ് വഴി മുന്‍തൂക്കം നേടാന്‍ ശ്രമിക്കുന്നത്. |
സ്വര്‍ണവില കൂടി: പവന് 22,240 Posted: 17 Jan 2014 09:55 PM PST കൊച്ചി: സ്വര്‍ണ വില കൂടി. പവന് 240 രൂപയാണ് വര്‍ധിച്ചത്. 22,240 രൂപയാണ് പവന്‍്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,780 രൂപയിലാണ് വ്യാപാരം നടക്കുന്നത്. |
സുനന്ദയുടേത് അസ്വാഭാവിക മരണമെന്ന് Posted: 17 Jan 2014 08:11 PM PST ന്യൂഡല്‍ഹി: സുനന്ദയുടേത് അസ്വാഭാവികവും പെട്ടെന്നുള്ളതുമായ മരണമെന്ന് ഡോക്ടര്‍ സുധീര്‍ ഗുപ്ത. കൂടുതല്‍ വിവരങ്ങള്‍ക്കായി ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചതായും പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്‍്റെ ഫലം കൂടി വന്നതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമമായി പറയാന്‍ പറ്റൂ എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആന്തരികാവയവങ്ങളില്‍ നിന്ന് വിഷാംശങ്ങള്‍ കണ്ടത്തൊനായില്ളെന്നും ഡോക്ടര്‍ പറഞ്ഞു. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് അറിയിച്ച അദ്ദേഹം അതിന്‍്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താല്‍ പറയാന്‍ വിസമ്മതിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ എല്ലാം കാമറയില്‍ പകര്‍ത്തിയതായും ഡോക്ടര്‍ അറിയിച്ചു. ഡല്‍ഹിയിലെ ശശി തരൂരിന്‍്റെ വസതിയില്‍ എത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിനുവെച്ച ശേഷം വൈകിട്ട് നാലു മണിക്ക് ഡല്‍ഹിയിലെ ലോദി ശ്മശാനത്തില്‍ സംസ്കരിക്കും. ശശി തരൂരിന്‍്റെ അമ്മയും സഹോദരിയും മറ്റ് ബന്ധുക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശശി തരൂരിനെ രാവിലെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചുവേദയയെ തുടര്‍ന്നാണ് ഇത്. എന്നാല്‍, അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. പ്രാഥമിക വിവരങ്ങള്‍ തരൂര്‍ പൊലീസിനു നല്‍കിയിട്ടുണ്ട്. സുനന്ദ മരിച്ചതായി അറിഞ്ഞതു മുതല്‍ വളരെ വികാരധീനനായാണ് തരൂര്‍ കാണപ്പെട്ടത്. നിരവധി തവണ കരഞ്ഞ അദ്ദേഹം വിവരമറിഞ്ഞ് അമ്മ വിളിച്ചപ്പോള്‍ നിലവിട്ട് പൊട്ടിക്കരഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്മയുടെ മരണ വിവരമറിഞ്ഞ് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ ആശുപത്രിയില്‍ എത്തി. മലയാളിയായ മുന്‍ ഭര്‍ത്താവ് സുജിത് മേനോനിലുള്ള മകന്‍ ആണ് ഇത്. ശിവ് മേനോനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും സംഭവത്തില്‍ കേസ് എടുക്കുന്നത് പരിഗണിക്കുക. അതിനിടെ, സുനന്ദ രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ളെന്നും അമിതമായി മദ്യവും ഉറക്കഗുളികയും കഴിച്ചിരുന്നതായും ഇവര്‍ കഴിഞ്ഞിരുന്ന ലീലാ ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു. |
മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ട് 18 മരണം Posted: 17 Jan 2014 07:14 PM PST മുംബൈ: മുംബൈയിലെ മലബാര്‍ ഹില്ലിനു സമീപം തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് പേര്‍ മരിച്ചു. ദാവൂദി ബോഹ്റ വിഭാഗത്തിന്‍െറ ആത്മീയ നേതാവ് ബൂര്‍ഹാനുദ്ദിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെിയവരാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലെ സെയ്ഫീ ആശുപത്രിയില്‍ ആണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ അമ്പതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദര്‍ശകര്‍ പ്രവഹിച്ചുകൊണ്ടിരിക്കെ കെട്ടിടത്തിലേക്കുള്ള കവാടം ഉച്ചയോടെ മുന്നറിയിപ്പില്ലാതെ അടച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇസ്മായിലി ശിയാ വിഭാഗത്തില്‍പെട്ട ദാവൂദി ബോഹ്റ വിഭാഗത്തിന്‍െറ 52ാം ആത്മീയ നേതാവായ ബുര്‍ഹാനുദ്ദീന്‍ മരണപ്പെട്ടത്. ബുര്‍ഹാനുദ്ദീന്‍െറ നേതൃത്വം ബോഹ്റ സമുദായത്തില്‍ വന്‍മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. |
സംസ്ഥാനങ്ങളിലൂടെ: തമിഴ്നാട്ടില്‍ ദേശീയ പാര്‍ട്ടികള്‍ നിലയില്ലാ കയത്തില്‍ Posted: 17 Jan 2014 07:07 PM PST ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് തിരശ്ളീല ഉയര്‍ന്നെങ്കിലും തമിഴ്നാട്ടില്‍ സഖ്യചിത്രം തെളിഞ്ഞില്ല. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും പ്രധാന ദ്രാവിഡ പാര്‍ട്ടികളുമായി ചര്‍ച്ച തുടരുകയാണെങ്കിലും ധാരണയിലത്തെിയിട്ടില്ല. തെരഞ്ഞെടുപ്പിനുമുമ്പ് സഖ്യമില്ളെന്ന് പ്രഖ്യാപിച്ച ജയലളിത കൂടെയുള്ള ഇടതുപാര്‍ട്ടികളും എം.എം.കെയുമായും (മനിതനേയ മക്കള്‍ കക്ഷി) ചേര്‍ന്നുതന്നെയാവും തെരഞ്ഞെടുപ്പിനെ നേരിടുക. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികളായ കരുണാനിധിയുടെ ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം), വിജയകാന്തിന്‍റ ഡി.എം.ഡി.കെ(ദേശീയ മൂര്‍പ്പോട്ട് ദ്രാവിഡ കഴകം), വൈക്കോയുടെ എം.ഡി.എം.കെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം) എന്നിവ സഖ്യം സംബന്ധിച്ച് ധാരണയായിട്ടില്ല. പുതുച്ചേരിയിലെ ഒരു സീറ്റുള്‍പ്പെടെ 40 സീറ്റുകളുള്ള തമിഴ്നാട്ടില്‍ 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റ് ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിനും 12 സീറ്റ് എ.ഐ.ഡി.എം.കെ മുന്നണിക്കുമായിരുന്നു ഡി.എം.കെ -18, കോണ്‍ഗ്രസ് -എട്ട്, വി.സി.കെ -ഒന്ന് എന്നിങ്ങനെയും എ.ഐ.എ.ഡി.എം.കെ -ഒമ്പത്, എം.ഡി.എം.കെ, സി.പി.എം, സി.പി.ഐ -ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മുസ്ലിം ലീഗ് ഡി.എം.കെ സഖ്യത്തെ പിന്തുണച്ചപ്പോള്‍ എം.എം.കെ എ.ഐ.എ.ഡി.എം.കെ സഖ്യത്തെ പിന്തുണച്ചു. എന്നാല്‍, സാഹചര്യം അടിമുടിമാറി 2014 ലോക്സഭാ തെരഞ്ഞെടുപ്പി ജയലളിത ഒഴികെയുള്ളവര്‍ ആശയക്കുഴപ്പത്തിലാണ്. 2009ലെ രണ്ടാം യു.പി.എ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡി.എം.കെ ശ്രീലങ്കന്‍ പ്രശ്നത്തിന്‍െറ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പിന്തുണ പിന്‍വലിച്ചതിനു ശേഷം കോണ്‍ഗ്രസുമായി നല്ല ബന്ധത്തിലല്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ മകള്‍ കനിമൊഴി ജയിച്ചതിനെ തുടര്‍ന്ന് ബന്ധം മെച്ചപ്പെട്ടെന്ന് കരുതിയെങ്കിലും കഴിഞ്ഞമാസം ചേര്‍ന്ന ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ളെന്ന് അധ്യക്ഷന്‍ എം. കരുണാനിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ഈ പ്രഖ്യാപനമെന്ന് വിലയിരുത്തപ്പെടുകയും ബി.ജെ.പി താല്‍പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തതോടെ കരുണാനിധി ചുവടുമാറ്റി. കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി ഗുലാം നബി ആസാദുമായി ചര്‍ച്ചനടത്തിയതോടെ കോണ്‍ഗ്രസ് വാതില്‍ അടഞ്ഞിട്ടില്ളെന്ന് തന്നെയാണ് വ്യക്തമാവുന്നത്. മോദി പ്രധാനമന്ത്രിയാവാന്‍ പിന്തുണ ആവശ്യമായി വന്നാല്‍ ജയലളിത നല്‍കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നതിനാല്‍ ഡി.എം.കെ ബാന്ധവം നഷ്ടം ചെയ്യും എന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുടുങ്ങിയ ഡി.എം.കെ പ്രതിച്ഛായ ഇനിയും മെച്ചപ്പെട്ടിട്ടില്ലാത്തത് കൊണ്ടുമാണ് സഖ്യം ഡി.എം.കെക്ക് എളുപ്പമാവാത്തത്. വി.സി.കെയും മുസ്ലിം ലീഗും ഇത്തവണയും ഡി.എം.കെക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വിജയകാന്തിന്‍െറ പാര്‍ട്ടിയായ ഡി.എം.ഡി.കെയുടെ നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. ഡി.എം.കെ-ഡി.എം.ഡി.കെ സഖ്യത്തിന് ഇരുഭാഗത്തുനിന്നും നീക്കം സജീവമാണ്. ഡി.എം.കെ ട്രഷററും കരുണാനിധിയുടെ മകനുമായ സ്റ്റാലിന്‍െറ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും അഴഗിരി ഇതിനെതിരെ രംഗത്തുവരുകയും ഡി.എം.കെ ബി.ജെ.പിയുമായി സഖ്യ ചര്‍ച്ച നടത്തുകയും ചെയ്തതോടെ നീക്കം നിര്‍ജീവമായി. വൈക്കോയുടെ എം.ഡി.എം.കെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവര്‍ പ്രതികരിച്ചിട്ടില്ല. ജയലളിതയുടെ മുന്നേറ്റത്തിന് ചെറുതായെങ്കിലും തടയിടാന്‍ കഴിയണമെങ്കില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നില്ളെങ്കില്‍ കഴിയില്ല എന്ന തിരിച്ചറിവ് കരുണാനിധിക്കും വിജയകാന്തിനും ഉണ്ട്താനും. |
No comments:
Post a Comment