സ്വാഗതം
WELCOME

News Update..

Monday, January 27, 2014

വ്യവസായി എം.എ. യൂസഫലിക്ക് സി.പി.എം ക്ളീന്‍ചിറ്റ് Madhyamam News Feeds

വ്യവസായി എം.എ. യൂസഫലിക്ക് സി.പി.എം ക്ളീന്‍ചിറ്റ് Madhyamam News Feeds

Link to

വ്യവസായി എം.എ. യൂസഫലിക്ക് സി.പി.എം ക്ളീന്‍ചിറ്റ്

Posted: 26 Jan 2014 11:35 PM PST

Image: 

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റെന്ന് സി.പി.എം സംസ്ഥാന സമിതി. ലുലു ഷോപ്പിങ് മാള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍ററിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടന്നെന്നും ചൂണ്ടിക്കാട്ടി കെ. ചന്ദ്രന്‍പിള്ള, പി. രാജീവ് എന്നിവരടങ്ങുന്ന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗം തള്ളിയത്.

ലുലു മാള്‍, ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നിവക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണ്. നിയമലംഘനം നടന്നതായി കോടതി പോലും കണ്ടെത്തിയിട്ടില്ല. യൂസഫലിയെ പോലെ ലോകം അറിയുന്ന വ്യവസായികളോട് ശത്രുത പാടില്ല. പരസ്യ വിവാദങ്ങളും വിമര്‍ശനങ്ങളും പാടില്ളെന്നും സമിതി വ്യക്തമാക്കി.

എറണാകുളം ജില്ലാ കമ്മിറ്റിയാണ് യൂസഫലിയുടെ പദ്ധതികള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍ററിന് വേണ്ടി ഭൂമി വാങ്ങിയത് ന്യായവിലക്കല്ല, ലുലു മാളിന് വേണ്ടി തോട് കയ്യേറി, ലുലു മാള്‍ വന്നതോടെ ഇടപ്പള്ളി ജംങ്ഷനില്‍ ഗതാഗത തടസം വര്‍ധിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ജില്ലാ സെക്രട്ടറി പി. ദിനേശ് മണിയും എം.എം. ലോറന്‍സും ഉയര്‍ത്തിയിരുന്നത്.

തന്‍്റെ ഭൂമി കൈയേറിയ കള്ളന്മാര്‍ ആര്? -മാരിമൂപ്പന്‍

Posted: 26 Jan 2014 10:38 PM PST

Image: 

അട്ടപ്പാടി പാപ്പാക്കുണ്ടിലെ മാരി മൂപ്പന്‍്റെ ചോദ്യമാണിത്. വ്യാജ ആധാരങ്ങളുണ്ടാക്കി മൂപ്പന്‍്റെ കൂട്ടുകുടുംബസ്വത്തായ 40 ഏക്കര്‍ ഭൂമിയാണ് കഴിഞ്ഞമാസം ഭൂമാഫിയ സര്‍വേ (മഞ്ഞ) കല്ലിട്ട് അതിര് തിരിച്ചത്. "കള്ളന്മാര്‍ നമ്മള്‍ അറിയാതെ നമ്മുടെ ഭൂമിയില്‍ കല്ലിട്ടിരിക്കുന്നു. അവരെയെല്ലാം പിടിച്ച് ജയിലിടണം. 10,000വും 20,000വും രൂപ തന്ന് ആദിവാസികളെ പറ്റിക്കാനാണ് അവര്‍ വരുന്നത്. എന്‍്റെ ഭൂമിയില്‍ കയറാന്‍ വരുന്നവര്‍ ആരായാലും അവരുടെ കാലുവെട്ടുമെന്നാണ് മൂപ്പന്‍ പറയുന്നത്. മാരി മൂപ്പന്‍്റെ വാക്കുകള്‍ അട്ടപ്പാടിലെ ആദിവാസികളുടെ പൊതുശബ്ദമാണ്.

മൂപ്പന് 90 വയസുണ്ടെങ്കിലും നല്ല ആരോഗ്യം. ഉടുപ്പില്ല മുണ്ടുമാത്രം. ഇത് രാജകീയ വേഷമാണ്. തോളിലൊരു സഞ്ചിയുമുണ്ട്. ഇതില്‍ ഭൂമിയുടെ കരം അടച്ച രസീതുകളടക്കമുണ്ട്. മുപ്പന്‍്റെ അച്ഛനാണ് ഭൂമി പതിച്ചുകിട്ടിയത്. ഇപ്പോള്‍ കുട്ടുകുടുംബത്തിന്‍്റെ കാരണവര്‍ എന്ന നിലയില്‍ ഭൂമിയുടെ അവകാശി. രങ്കമ്മ, കമണ്ടന്‍, ലച്ചന്‍, കാളി എന്നീ നാലു സഹോദരങ്ങളും അവരുടെ മക്കളും ചെറിയ മക്കളും ചേര്‍ന്ന കൂട്ടുകടുംബം. ഇവരെല്ലാം കടമ്പറായിലെ രണ്ടു ഊരുകളിലാണ് താമസം. മുപ്പന് വെള്ളക്കുളത്ത് 40 ജോടി ആടുകളുണ്ട്. കുലത്തൊഴില്‍ കാലിമേയ്ക്കലാതിനാല്‍ കുന്നുകളില്‍ നിന്ന് കുന്നുകളിലേക്ക് യാത്രയാണ് ജീവിതം.  

കൈയേറിയ ഭൂമി

"തന്‍്റെ രണ്ട് ഏട്ടന്മാരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കുമെല്ലാമുള്ള ഭൂമിയാണിത്. കാട് (ഭൂമി) നമുക്ക് വേണം. മുതലാളിമാര്‍ക്ക് കാട് കൊടുത്തോയെന്നാണ് ഊരിലെ ആദിവാസികള്‍ ചോദിക്കുന്നത്. കരം അടച്ച രേഖകള്‍ ഉണ്ടായിട്ടും കൈയേറ്റക്കാര്‍ എന്നെ പൊട്ടനായിട്ടാണ് കാണുന്നത്. എന്‍്റെ അച്ഛനും അമ്മെനും പണിയെടുത്ത ഭൂമി എനിക്ക് അറിയാതെ പോവുമോ. അണ്ണന്‍തമ്പി മരിച്ചുപോയി. ഭാര്യമാരുണ്ട്. എന്‍്റെ ഭൂമിയില്‍ ഈ കല്ലുകള്‍ എപ്പോള്‍ സ്ഥാപിച്ചെന്ന് അറിയിലെന്നും മൂപ്പന്‍ പറയുന്നു.

അട്ടപ്പാടിയില്‍ നിന്ന് ആനക്കെട്ടി വഴി 30 കിലോമീറ്റര്‍ ദൂരമുണ്ട് പാപ്പാക്കുണ്ടിലേക്ക്. ഇതിനിടെയാണ് കടമ്പാറ ഊരും കീരിപ്പതിയും കാണാം. മൂപ്പന്‍്റെ വീട് വടക്കേ കടമ്പാറ ഊരിലാണ്. ഭൂമിയാകട്ടെ കീരിപ്പതി  ഊരിന് കുന്നിറങ്ങി താഴെ (കോട്ടത്തറ വില്ളേജില്‍ സര്‍വേ നമ്പര്‍-524) പാപ്പാക്കുണ്ടിലാണ്. കടമ്പാറ വടക്കും തെക്കും ഊരുകളിലുള്ള ആദിവാസികള്‍ക്കാണ് 524 സര്‍വേ നമ്പറില്‍ ഭൂമിയുള്ളത്. കുടിക്കാന്‍ ശുദ്ധജലമോ മതിയായ ഭക്ഷണമോ ലഭിക്കാതെ നരകയാതന അനുഭവിക്കുന്ന ആദിവാസികളുടെ ഊരുകളാണ് കടമ്പാറിലേത്. ഇവിടെ നിരവധി കുട്ടികള്‍ പോഷകാഹാരമില്ലതെ മരിച്ചിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി എസ്റ്റേറ്റില്‍ തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന കൊച്ചുകുട്ടികളുമുണ്ട്. ഊരില്‍ നിന്ന് പുറത്ത് നിര്‍മാണ ജോലിക്ക് പോകുന്ന പുരുഷന്മാരെല്ലാം മദ്യത്തിന് അടിമകളുമാണ്. ഇവിടം ആണുങ്ങളില്ലാത്ത ലോകമാണ്. ഇവരില്‍ മിക്ക കുടുംബത്തിനും അഞ്ച് ഏക്കര്‍വരെ കൃഷി ഭൂമിയുണ്ട്.

ഭൂമിക്ക് മുന്നില്‍ മൂപ്പിത്തി

സര്‍ക്കാരിന്‍്റെ വികസനമാണ് യഥാര്‍ഥത്തില്‍ ഇവരെ തകര്‍ത്തത്. ആദ്യം സൗജന്യമായി വീടുവെച്ചുകൊടുത്തു. എല്ലായിടത്തും കോണ്‍ട്രാക്ടര്‍ക്ക് സൗകര്യമുള്ള സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചത്. കടമ്പാറ ഊരുകളിലും ഇത് സംഭവിച്ചു. ഊരു ഭൂമിയും കൃഷി ഭൂമിയും തമ്മില്‍ വളരെ അകലെയായി. സര്‍ക്കാര്‍ കൃഷി ചെയ്യാനുള്ള അടിസ്ഥാന സൗകര്യമില്ല. ആനയും പന്നിയുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കൂടിയായപ്പോള്‍ കൃഷിയും നിലച്ചു. കൃഷിവകുപ്പ് പോലും ആദിവാസികള്‍ക്ക് കൃഷിക്കായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നയാപൈസ കൊടുത്തിട്ടില്ല. ഇതെല്ലാം ഭൂമി തരിശിടാനും ഭൂമാഫിക്കക് കൈയേറ്റം നടത്താനും അവസരമൊരുക്കി. ശിശുമരണം റിപ്പോര്‍ട്ട് ചെയ്യുന്നതുവരെ സര്‍ക്കാര്‍ ഇവരെ മനുഷ്യരായി കണക്കാക്കിയിരുന്നില്ല.

മാരി മൂപ്പന്‍്റെ ഭൂമിയില്‍ അഗളിയില്‍നിന്നെത്തിയവര്‍ കല്ലിടുന്നത് കാലിമേക്കുന്നവര്‍ കുന്നിന്‍ മുകളില്‍ നിന്ന് കണ്ടിരുന്നു. കുന്നിറങ്ങി താഴെ വന്നപ്പോഴേക്കും അവര്‍ ജീപ്പില്‍ കയറിപ്പോയി. എന്നിട്ടും ഒരാളെ തിരിച്ചറിഞ്ഞു. കല്ലിടാനെത്തിയ സംഘത്തിലെ സുന്ദരനെയാണ് (ഇദ്ദേഹത്തിന്‍്റെ യഥാര്‍ഥ പേര് സുന്ദരേശന്‍ എന്നാണ്) ഇവര്‍ തിരിച്ചറിഞ്ഞത്. ഇയാള്‍ അഗളിയിലെ ഭൂമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ്. കാറ്റാടി കമ്പനിക്കായി ആദിവാസി ഭൂമിക്ക് വ്യാജ ആധാരങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ സുന്ദരനുമുണ്ടായിരുന്നെ ന്ന് അട്ടപ്പാടിക്കാര്‍ പറയുന്നു. വെള്ളക്കുളത്ത് ആട് മേയിക്കുന്ന മാരിമൂപ്പനെ വിവരം അറിയിച്ചു. അങ്ങനെയാണ് സ്വന്തം ഭൂമിയില്‍ കല്ലിട്ടവരെ തേടി മൂപ്പനെത്തിയത്.

ഭൂമിയുടെ കരം അടച്ചതിന്‍്റെ രസീതുമായി മൂപ്പന്‍ സംയോജിത പട്ടികവര്‍ഗ വികസന ഓഫിസ്) ഐ.ടി.ഡി.പി എത്തി ഓഫിസര്‍ രാധാകൃഷ്ണന് പരാതി നല്‍കി. പാപ്പാക്കുണ്ടില്‍ തനിക്ക് ആട്ടുപ്പെട്ടി കെട്ടണം. എനിക്ക് കറന്‍്റ് വേണം. കിണറ് കുത്തണം. പെരിയ സര്‍വേക്കാര്‍ വന്ന് അളന്നുതിരിച്ച ഭൂമിയാണ്. ആദിവാസികളില്‍ ചിലരെ ചാരായം നല്‍കി മാഫിയ പിടിച്ചിട്ടുണ്ട്. തനിക്ക് കോപം വന്നാല്‍ ഭൂമി കൈയേറിയവരുടെ കാലും കൈയും വെട്ടുമെന്നാണ് മൂപ്പന്‍്റെ പ്രഖ്യാപനം.

എന്‍ഡോസള്‍ഫാന്‍: രണ്ടാം ഗഡു ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കും -മുഖ്യമന്ത്രി

Posted: 26 Jan 2014 09:23 PM PST

Image: 

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് രണ്ടാം ഗഡു ആനുകൂല്യം ഉടനെ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ക്ളിഫ്ഹൗസിനു മുന്നില്‍ അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരുമായി ചര്‍ച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി കൃഷിമന്ത്രി കെ.പി മോഹനനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമരക്കാര്‍ തയാറായാല്‍ ഇന്നുതന്നെ ചര്‍ച്ചനടത്തുമെന്നും അദ്ദേഹം സഭയില്‍ വിശദീകരിച്ചു. ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. തൃക്കരിപ്പൂര്‍ എം.എല്‍.എ പി. കുഞ്ഞിരാമനാണ്  അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.   
 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിക്ക് മുമ്പില്‍ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല കഞ്ഞിവെപ്പ് സമരം തുടരുകയാണ്. കാസര്‍കോടുനിന്നുള്ള അന്‍പതോളം അമ്മമാരും കുഞ്ഞുങ്ങളുമാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ സമരത്തില്‍ പങ്കെടുക്കുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുക, കടങ്ങള്‍ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പഞ്ചായത്തുകളില്‍ മാത്രമായി പരിമിതപ്പെടുത്താതെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഞ്ഞിവെപ്പുസമരം നടത്തുന്നത്. പൂര്‍ണമായി കിടപ്പിലായ അഞ്ചുപേരടക്കം അമ്പതോളം ദുരിതബാധിതരുടെ കുടുംബാംഗങ്ങളാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.

എന്‍.എസ്.എ വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങളും ചോര്‍ത്തി -സ്നോഡന്‍

Posted: 26 Jan 2014 08:57 PM PST

Image: 

മോസ്കോ: യു.എസ് രഹസ്യാന്വേഷണ ഏജന്‍സി വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന്  മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍. റഷ്യയില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക അഭയം നേടിയ സ്നോഡന്‍ ജര്‍മ്മന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
എന്‍.എസ്.എ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും  വിവരങ്ങള്‍ മാത്രമല്ല ചോര്‍ത്തിയത്. വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളും ചോര്‍ത്തി. ജര്‍മ്മന്‍ എഞ്ചിനിയറിങ് സ്ഥാപനമായ സീമെന്‍സും രഹസ്യാനേഷണ ഏജന്‍സി ലക്ഷ്യമിട്ടവയില്‍ ഒന്നായിരുന്നുവെന്ന് സ്നോഡന്‍ എ.ആര്‍.ഡി ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് യു.എസിന്‍്റെ ദേശീയ താല്‍പര്യത്തിനുവേണ്ടിയാകാം. ഒരുപക്ഷേ കമ്പനികളില്‍ നിന്ന് ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദേശീയ സുരക്ഷയെ ഒരുതരത്തിലും ബാധിക്കുന്നതുമായിരിക്കില്ല. എന്തിരുന്നാലും എന്‍.എസ്.എ ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങളും ചോര്‍ത്തിയിരുന്നു’ സ്നോഡന്‍ വെളിപ്പെടുത്തി. എന്‍.എസ്.എ യുടെ ഇത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട രേഖകളൊന്നും കൈവശമില്ളെന്നും സ്നോഡന്‍ അറിയിച്ചു.
യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ രാഷ്ട്രത്തലവന്മാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് സ്നോഡനു മേല്‍ അമേരിക്ക ചാരവൃത്തി ആരോപിച്ച് അറസ്റ്റു വാറന്‍്റ് പുറപ്പെടുവിച്ചിരുന്നു.

കേരളം ‘ഫ്രോഡ്സ് ഓണ്‍ കണ്‍ട്രി’

Posted: 26 Jan 2014 08:32 PM PST

Image: 

തിരുവനന്തപുരം: തട്ടിപ്പു കേസുകളുടെ കാര്യത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണുള്ളതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 554 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.
കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 4,090 തട്ടിപ്പു കേസുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

ആം ആദ്മി സര്‍ക്കാരിനെതിരെ ബിന്നിയുടെ പ്രതിഷേധ ധര്‍ണ തുടങ്ങി

Posted: 26 Jan 2014 08:07 PM PST

Image: 

ന്യൂഡല്‍ഹി: അച്ചടക്കലംഘനത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിമത എം.എല്‍.എ വിനോദ്കുമാര്‍ ബിന്നി ആം ആദ്മി സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച പ്രതിഷേധ ധര്‍ണ തുടങ്ങി. ജന്തര്‍ മന്ദിറിലാണ് ബിന്നി മുഖ്യമന്ത്രി കെജ്രിവാളിനെതിരെ നിരാഹാരസമരം നടത്തുന്നത്.
സമരത്തിന് മുന്നോടിയായി ബിന്നി ലഫ്.ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മുന്നോട്ടുകൊണ്ടുവരാന്‍ ശ്രമിച്ച എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയത് ദൗര്‍ഭാഗ്യകരമാണ്. എ.എ.പി നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും വ്യതിചലിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും സര്‍ക്കാര്‍ അവഗണിക്കുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങളുമായി മുന്നോട്ടു പോകുമെന്നും സര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരെ  അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ബിന്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേതൃത്വവുമായി ഉടക്കിയ ബിന്നി കെജ് രിവാള്‍ ഏകാധിപതിയാണെന്നും കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണെന്നും ആരോപിച്ചിരുന്നു.
 

സ്വര്‍ണവിലയില്‍ മാറ്റമില്ല: പവന് 22,400 രൂപ

Posted: 26 Jan 2014 07:35 PM PST

Image: 

കൊച്ചി: നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം പവന് 22,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,800 രൂപയാണ് വില. വെള്ളിയാഴ്ച പവന് 320 രൂപ കൂടി 22,400 രൂപയായിരുന്നു.
വ്യാഴാഴ്ച സ്വര്‍ണം പവന് 22,080 രൂപയിലും  ഗ്രാമിന്  2,760 രൂപയായിലുമാണ്  വ്യാപാരം നടന്നിരുന്നത്. പവന് 21,920 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവ്യാപാരം ആരംഭിച്ചത്.
വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സ്വര്‍ണാഭരണങ്ങളുടെ കോമ്പൗണ്ടിങ് നികുതി കുറക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടുണ്ട്. ഇത് തുടര്‍ന്നുള്ള സ്വര്‍ണ വിപണിയെ ബാധിക്കും.

പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തു

Posted: 26 Jan 2014 07:30 PM PST

Image: 

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. ബരാമുള്ള ജില്ലയില്‍ ഉറി സെക്ടറിലെ കമാന്‍ സൈനിക പോസ്റ്റിന് നേര്‍ക്കാണ് വെടിയുതിര്‍ത്തത്. പുലര്‍ച്ചെ ആറിന് ശ്രീനഗര്‍ നഗരത്തിന് വടക്ക് പടിഞ്ഞാറ് 130 കിലോമീറ്റര്‍ അകലെയാണ് സംഭവം. പ്രകോപനം കൂടാതെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് സൈനിക വക്താവ് ലഫ്റ്റനന്‍റ് കേണല്‍ എന്‍.എന്‍. ജോഷി ശ്രീനഗറില്‍ പറഞ്ഞു.

വെടിവെപ്പിനെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ സേന സുരക്ഷ ശക്തമാക്കി. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിയന്ത്രണരേഖയിലെ സമാധാനവും ശാന്തതയും തകര്‍ക്കാനുള്ള ശ്രമമാണ് പാകിസ്താന്‍ നീക്കമെന്ന് മുതിര്‍ന്ന സൈനിക ഓഫീസര്‍ ജനറല്‍ അനില്‍ ചൗഹാന്‍ ബരാമുള്ളയില്‍ പറഞ്ഞു.

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഈ വര്‍ഷത്തില്‍ രണ്ടാം തവണയാണ്. ജനുവരി 13ന് പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറിന് നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.

 

ഓസ്ട്രേലിയന്‍ ഓപ്പണ്‍: നദാലിനെ തകര്‍ത്ത് വാവ് റിങ്കക്ക് കിരീടം

Posted: 26 Jan 2014 05:09 AM PST

Image: 

മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം സീഡ് റാഫേല്‍ നദാലിനെ തകര്‍ത്ത് സ്വിറ്റ്സര്‍ലന്‍ഡിന്റെസ്റ്റാനിസ് ലാവ് വാവ് റിങ്കക്ക് കിരീടം. നേരിട്ടുള്ള നാല് സെറ്റുകളില്‍ മൂന്നെണ്ണം വിജയിച്ചാണ് വാവ്റിങ്കയുടെ  കന്നി കിരീട നേട്ടം. സ്കോര്‍: 6-3, 6-2, 3-6, 6-3.

സെമിയില്‍ റോജര്‍ ഫെഡററെ വീഴ്ത്തിയാണ് റാഫേല്‍ നദാല്‍ ഫൈനല്‍ യോഗ്യത ഉറപ്പിച്ചത്. ലോക എട്ടാം സീഡാണ് വാവ് റിങ്ക സെമിയില്‍ ചെക്ക് റിപ്പബ്ളിക്കിന്റെതോമസ് ബെര്‍ദിഷിനെയാണ് പരാജയപ്പെടുത്തിയത്.

ആന്‍ഡമാനില്‍ യാത്രാ ബോട്ട് മുങ്ങി 21 മരണം

Posted: 26 Jan 2014 04:27 AM PST

Image: 

കൊച്ചി: ആന്‍ഡമാന്‍ ദ്വീപില്‍ യാത്രാ ബോട്ട് മുങ്ങി. 21 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഏറെയും സ്ത്രീകള്‍. 23 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാന്‍ സാധ്യത. രക്ഷപ്പെടുത്തിയവരെ ജി.ബി. പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോര്‍ട്ട് ബ്ളെയറിലെ റോസ് ലാന്‍ഡിനും നോര്‍ത്ത് ബേയ്ക്കും ഇടയിലെ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് അപകടം. അക്യുവ മറൈന്‍ എന്ന ബോട്ടില്‍ അപകട സമയത്ത് അമ്പതിലേറെ പേര്‍ ഉണ്ടായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. തമിഴ് നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ നിന്നും മുംബൈയില്‍ നിന്നും വിനോദ സഞ്ചാരത്തിന് എത്തിയവരാണിവര്‍. വൈകിട്ട് നാല് മണിയോടെയാണ് അക്യുവ മറൈന്‍ എന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്. പരമാവധി 25 പേര്‍ക്ക് കയറാന്‍ കഴിയുന്ന ബോട്ടില്‍ അപകടസമയത്ത് അമ്പതിലേറെ പേര്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

നാവിക-തീരദേശ സേനകളുടെ രണ്ട് ഹെലികോപ്റ്ററുകളും മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രദേശത്തെ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഓരോ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ എ.കെ. സിങ് അറിയിച്ചു. അപകടത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് നിക്കോബാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി. ജവഹര്‍ നിര്‍ദേശം നല്‍കി.
ഹെല്‍പ് ലൈന്‍ നമ്പര്‍:
പൊലീസ്- 03192-240137, 230178, 238881
ജി.ബി. പന്ത് ആശുപത്രി- 03192-230629, 09933274092, 102
മറ്റ് നമ്പരുകള്‍- 1070, 03192-240127

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP