സ്വാഗതം
WELCOME

News Update..

Friday, January 17, 2014

മലയാളി ബാലന്‍മാര്‍ക്ക് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം Madhyamam News Feeds

മലയാളി ബാലന്‍മാര്‍ക്ക് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം Madhyamam News Feeds

Link to

മലയാളി ബാലന്‍മാര്‍ക്ക് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം

Posted: 16 Jan 2014 11:53 PM PST

Image: 

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ധീരതക്കുള്ള പുരസ്കാരം മൂന്ന് മലയാളി ബാലന്‍മാര്‍ക്ക്. എരുമേലിയിലെ കണ്ണിമലയില്‍ കട്ടിപ്പുരക്കല്‍ ഹൗസില്‍ മാത്യുവിന്‍്റെ മകന്‍ സുബിന്‍ മാത്യു(11), പുതുവേലില്‍ ബിജുവിന്‍്റെ മകന്‍ അഖില്‍ ബിജു(10), വട്ടപ്പറമ്പില്‍ ശശിധരന്‍ നായരുടെ മകന്‍ യദു കൃഷ്ണന്‍.വി.എസ്(13) എന്നിവരാണ് ധീരതക്കുള്ള രാഷ്ട്ര ബഹുമതിക്കര്‍ഹരായത്. റിപ്പബ്ളിക് ദിന പരേഡിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിക്കും.
2013 ഫെബ്രുവരി 21ന് കാളിമുത്തു എന്ന 38കാരന്‍്റെ ജീവന്‍ രക്ഷിച്ചതാണ് ഇവര്‍ ചെയ്ത ധീരകൃത്യം. കാളിമുത്തു മണിമലയാറ്റില്‍ വസ്ത്രം കഴുന്നതിനെ ഒഴുക്കില്‍പെട്ട് 30 അടി താഴ്ചയുള്ള ഭാഗത്തേക്ക് പതിക്കുകയായിരുന്നു. മുണ്ട് എറിഞ്ഞു കൊടുത്താണ് ഇവര്‍ മൂവരും കാളിമുത്തുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
 

കളിയും കാര്യവുമായി പെലെ വീണ്ടും ദുബൈയില്‍

Posted: 16 Jan 2014 11:09 PM PST

Image: 

ദുബൈ: ഒരുപാട് ഗോള്‍മുഖങ്ങളെ വിറപ്പിച്ച, ജനലക്ഷങ്ങളെ ത്രസിപ്പിച്ച ആ കാലുകള്‍ക്ക് പ്രായത്തിന്‍െറ ബലക്കുറവ് സംഭവിച്ചിരിക്കുന്നു. ഒപ്പമുള്ളവരുടെ തോളില്‍ കൈയിട്ട് പെലെ ആ ഇടര്‍ച്ച മറച്ചു. പക്ഷെ അപ്പോഴും ചുണ്ടിലെ പുഞ്ചിരി ആ മുഖം പ്രസന്നമാക്കി.
ലോക ഫുട്ബാളിലെ എക്കാലത്തെയും ഇതിഹാസ താരമായ എഡ്സണ്‍ അരാന്‍റസ് ഡു നാസിമെന്‍േറാ ഒരിക്കല്‍ കുടി 73ാം വയസ്സില്‍ ദുബൈയിലത്തെിയത് എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍െറ ഗ്ളോബല്‍ അംബാസഡറാകാന്‍ വേണ്ടിയായിരുന്നെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യവും ഉത്തരവും കാല്‍പന്തുകളിയെക്കുറിച്ച് തന്നെയായിരുന്നു.
ബ്രസീലിന് മുന്നു തവണ ലോകകപ്പ് നേടിക്കൊടുത്ത ‘കറുത്ത മുത്ത്’ കളിയെക്കുറിച്ചും കളിക്കാരെക്കുറിച്ചും വാചാലനായി. ഈ വര്‍ഷം ബ്രസീല്‍ ആതിഥ്യമരുളുന്ന ലോകകപ്പിന്‍െറ സാധ്യതകള്‍ വിലയിരുത്തി. 1950ല്‍ സ്വന്തം മണ്ണില്‍ ലോകകപ്പ്  നേടാനാകാത്തതിന്‍െറ ദുരന്തചിത്രം ഓരോ ബ്രസീലുകാരനും ഇന്നും മറക്കാനാകാത്തതാണെന്ന് സൂചിപ്പിച്ചു. റിയോഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിന്‍െറ വിജയം കാണാന്‍ ഇരമ്പിയത്തെിയ ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് മുമ്പില്‍ ടീം ഉറുഗ്വേയോട് തോറ്റു മടങ്ങുമ്പോള്‍ കളി റോഡിയോയില്‍ കേട്ട അച്ഛന്‍ വീട്ടിലിരുന്ന് കരഞ്ഞത് അന്ന് കുട്ടിയായിരുന്ന പെലെ ഓര്‍ത്തെടുത്തു. ഇപ്പോള്‍ മറ്റൊരു ലോകകപ്പിന് ബ്രസീല്‍ കളമൊരുക്കുമ്പോള്‍ ‘മാറക്കാന ദുരന്തം’ നാട്ടുകാര്‍ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്ന ഒന്നാണ്. ഇത്തവണ ബ്രസീലിന് ലോകകപ്പ് നേടാനായില്ളെങ്കില്‍ ഞാന്‍ കരയുന്നത് കാണേണ്ടിവരുമെന്ന് ഇപ്പോള്‍  സാന്‍േറാസ് യൂത്ത് ടീമിനു വേണ്ടി പന്തു തട്ടുന്ന  16കാരനായ മകനോട് പറഞ്ഞിട്ടുണ്ടെന്ന് പെലെ പറഞ്ഞു.
എന്നാല്‍ ‘50ലെ ദുരന്തത്തിനുമേല്‍ ബ്രസീല്‍ മണ്ണില്‍ ടീമിന് വിജയക്കൊടി നാട്ടാനാകുമോ എന്ന കാര്യത്തില്‍ പെലെ സംശയാലുവാണെന്നാണ് അദ്ദേഹത്തിന്‍െറ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണ ശൈലിയായിരുന്നു എന്നും ബ്രസീലിന്‍െറ കരുത്ത്. എന്നാല്‍ മധ്യനിരയിലേക്ക് കളി കേന്ദ്രീകരിക്കുന്ന രീതിയാണ് ഇപ്പോള്‍ ടീം പുലര്‍ത്തുന്നത്. മുന്നേറ്റത്തില്‍ ചില പ്രശ്നങ്ങളുണ്ട്.ഇത് തന്നെപ്പോലുള്ള പഴയ താരങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്-പെലെ തുറന്നു പറഞ്ഞു. എങ്കിലും ബ്രസീല്‍ ടീം ലോകകപ്പിന് ഒരുങ്ങിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടീം സ്പെയിനാണെന്ന് പെലെ അഭിപ്രായപ്പെട്ടു. ജര്‍മ്മനിയും മികച്ച കെട്ടുറപ്പുള്ള സംഘമാണ്. പരമ്പരാഗത ശക്തികളായ ഇറ്റലി, ഇംഗ്ളണ്ട്, പോര്‍ച്ചുഗല്‍, അര്‍ജന്‍റീന ഇവരെയൊന്നും എഴുതിത്തള്ളാനാവില്ല.
കളക്കാരില്‍ ലയണല്‍ മെസ്സിക്കായിരുന്നു പെലെയുടെ വോട്ട്. എന്നാല്‍ ബാഴ്സലോണക്ക് വേണ്ടി കളിക്കുമ്പോഴുള്ള മികവ് അര്‍ജന്‍റീന ജഴ്സിയില്‍ മെസ്സിക്ക് ആവര്‍ത്തിക്കാനാവുന്നില്ളെന്ന് പെലെ അഭിപ്രായപ്പെട്ടു. കൂടുതല്‍ ഒത്തൊരുമ ക്ളബ്ബിനു വേണ്ടി നിരന്തരം കളിക്കുമ്പോഴുണ്ടാകുന്നതായിരിക്കാം കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗോളടിക്കുന്നതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുമ്പന്‍. ഈ ലോകകപ്പോടെ എന്‍െറ അഭിപ്രായങ്ങള്‍ മാറാം. ചിലപ്പോള്‍ ആരും ശ്രദ്ധിക്കാത്ത ഒരു ഗോള്‍കീപ്പറായിരിക്കും ലോകകപ്പിലെ താരമാവുക’.
ഏതാനും ദിവസം മുമ്പ് സൂറിച്ചില്‍ ഫുട്ബാളിന് നല്‍കിയ മികച്ച സംഭാവനക്ക് ഫിഫയുടെ ബലോണ്‍ ഡി ഓര്‍ പ്രി ഡി ഓണര്‍ വാങ്ങിയാണ് പെലെ നേരെ ദുബൈയിലത്തെിയത്. 1973ലാണ് പെലെ ദുബൈ ആദ്യം സന്ദര്‍ശിക്കുന്നത്. അന്ന് തന്‍െറ ക്ളബ്ബായ സാന്‍േറാസിന് വേണ്ടി അല്‍ നസ്ര്‍ ക്ളബിനെതിരെ ബൂട്ടുകെട്ടി. അതിന് ശേഷം രണ്ടുതവണ കൂടി ദുബൈയുടെ ആതിഥ്യം സ്വീകരിച്ച കാല്‍പന്തു രാജാവ്  അവസാനം വന്നത് അഞ്ചു വര്‍ഷം മുമ്പായിരുന്നു. ബ്രസീല്‍ പ്രശസ്തമായ മഞ്ഞ ജഴ്സിയിലേക്ക് മാറിയിട്ട് 60 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എന്തു തോന്നുന്നുവെന്ന ചോദ്യത്തിന് ഏതു നിറമണിഞ്ഞാലും കളിയിലാണ് കാര്യമെന്നും താന്‍ അന്ധവിശ്വാസി അല്ളെന്നുമായിരുന്നു പെലെയുടെ മറുപടി.
1958 ലോകകപ്പ് ഫൈനലില്‍ സ്വീഡനെതിരെ നീല കുപ്പായത്തിലാണ് ബ്രസീല്‍ കളിച്ചത്. സ്വീഡന്‍െറ ജഴ്സിയും മഞ്ഞയായതിനാലായിരുന്നു അത്. നിറം മാറിയത് നിര്‍ഭാഗ്യമാണെന്നും ടീം തോല്‍ക്കുമെന്നും ഒരുപാട് പേര്‍ ഭയപ്പെട്ടു. എന്നാല്‍ അന്ന് കപ്പ് ബ്രസീലിനായിരുന്നു- പെലെ ഓര്‍മിപ്പിച്ചു. എമിറേറ്റ്സ് എയര്‍ലൈന്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ശൈഖ് മാജിദ് അല്‍ മുവല്ലയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ബ്രസീല്‍ ലോകകപ്പ് മുന്നില്‍ കണ്ടാണ് ബ്രസീലിന്‍െറ ഇതിഹാസ താരവുമായി കമ്പനി പങ്കാളിത്തമുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2006ലെ ജര്‍മന്‍ ലോകകപ്പില്‍ ഫ്രാന്‍സ് ബെക്കന്‍ബോവറെ ഇങ്ങിനെ അംബാസഡറാക്കിയിരുന്നു. പെലെ ഓണററി ചെയര്‍മാനായ ന്യുയോര്‍ക്ക് കോസ്മോസ് ക്ളബിനെ എമിറേറ്റ്സ് സ്പോണ്‍സര്‍ ചെയ്യും. ഈ ലോകകപ്പിനായി 18,000 കാണികളെ എമിറേറ്റ്സ് ദുബൈയില്‍ നിന്ന്  റിയോഡി ജനീറോയിലും സാവോ പോളോയിലും എത്തിക്കുമെന്ന് ശൈഖ് മാജിദ് അല്‍ മുവല്ല പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം ജനാധിപത്യത്തിന് ആവേശം പകരുന്നു- കെ.ഇ.എന്‍

Posted: 16 Jan 2014 10:51 PM PST

Image: 

ദോഹ: ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹിയിലെ മുന്നേറ്റം ജനാധിപത്യത്തിന് ആവേശം പകരുന്നതാണെന്ന് ഇടതുപക്ഷ ചിന്തകനായ പ്രഫ. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. എന്നാല്‍, കേരളത്തില്‍ അവര്‍ക്ക് ചലനമുണ്ടാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃതി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. ദല്‍ഹിയിലെ ഭരണവര്‍ഗം അത്ര മാത്രം ജീര്‍ണ്ണിച്ചതിന്‍െറ പ്രതിക്രിയ ആയാണ് ജനങ്ങള്‍ ആം ആദ്മിയെ കൊണ്ടുവന്നത്. ദല്‍ഹി മാറിമാറി ഭരിച്ച കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും ജീര്‍ണ്ണതകളാണ് അവിടെ എ.എ.പിയെ പ്രസക്തമാക്കിയത്. ഭരണവര്‍ഗ ജീര്‍ണതകളെ ഇനി ജനത അംഗീകരിക്കില്ലെന്നതിന് തെളിവാണിത്. എന്നാല്‍ കേരളത്തില്‍ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇടതുപക്ഷമുണ്ട്.
കേരളത്തില്‍ സാറാ ജോസഫിനെയും എന്‍. പ്രഭകരനെയും പോലെ ചില ഇടതുപക്ഷ രാഷ്ട്രീയ വിമര്‍ശകരാണ് എ.എ.പിയിലേക്ക് കടന്നുവരുന്നതായി കാണുന്നത്. അവര്‍ക്ക് കേരള രാഷ്ട്രീയത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഏതാ യാലും, ഇത്രയുംകാലം ഭരണവര്‍ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വീതിച്ചെടുത്ത ജങ്ങള്‍ഇനി അവരുടെ കളളികളില്‍ നില്‍ക്കില്ലെന്ന സന്ദേശമാണ് അം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ ദൈവങ്ങള്‍ നമ്മുടെ നാട്ടില്‍ വലിയ സാംസ്കാരിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അവര്‍ മത തത്വചിന്തക്കും മതേതര ചിന്തക്കും എതിരാണ്. കച്ചവട താല്‍പര്യത്തോടെയാണ് ആള്‍ദൈവങ്ങളുടെ പ്രവര്‍ത്തനം. ചെറിയ തോതിലുള്ള ഇടപെടല്‍ ഉണ്ടായപ്പോള്‍ തന്നെ കേരളത്തില്‍ ചെറുകിട ആള്‍ദൈവങ്ങള്‍ അപ്രത്യക്ഷമായി. ചിലര്‍ ജയിലിലായപ്പോള്‍ മറ്റു ചിലര്‍ മാനസിക രോഗത്തിന് ചികില്‍സയിലാണ്. അനാഥമാക്കപ്പെട്ട ചെറുകിട ആള്‍ദൈവങ്ങളുടെ പുനരധിവാസം ജനാധിപത്യ സമൂഹം ഏറ്റെടുക്കണം. ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് കോര്‍പറേറ്റ് ആള്‍ദൈവങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരായി ജനാധിപത്യ സംവാദം നടക്കണം. കേരളത്തില്‍ ഇടതുപക്ഷം ഇത് നിരന്തരം നടത്തുന്നുണ്ട്.
ഗുജറാത്തില്‍ വംശഹത്യ നടത്തിയ നരേന്ദ്ര മോഡി വീണ്ടുംവീണ്ടും വിജയം ആവര്‍ത്തിച്ചപ്പോള്‍ അത് വംശഹത്യയുടെ വിജയമായി കരുതുന്നവരാണ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നത്. വംശഹത്യ രാജ്യ മുഴുവന്‍ വ്യാപിപ്പിച്ചാല്‍ കൂടുതല്‍ വിജയം നേടാനാവുമെന്ന കണക്കുകൂട്ടലിലായിരിക്കും ഫാഷിസ്റ്റുകള്‍. മുമ്പ് കേരളത്തില്‍ വിവാദങ്ങള്‍ സംവാദങ്ങളായി മാറിയിരുന്നെങ്കില്‍ ഇന്ന് സംവാദങ്ങള്‍ പോലും വിവാദങ്ങളായി മാറുന്ന അവസ്ഥയാണുളളത്. കേരളത്തില്‍ വളര്‍ന്നുവരുന്ന ജതി വര്‍ഗീയ ചിന്തകള്‍ തകര്‍ക്കാന്‍ എഴുത്തുകാരും പൊതുസമൂഹവും ജാതിവാല്‍ ദഹന മഹോല്‍സവം സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്ഷരങ്ങള്‍ അറിയുതിന് മുമ്പ് തന്നെ ജനങ്ങള്‍ ഭൂമിയില്‍ അഭിമാനത്തോടെ ജീവിച്ചിരുന്നു. അറിവല്ല, അധ്വാനവും പ്രയത്നവുമാണ് ഏറ്റവും പ്രധാനം. പ്രകൃതിയുടെ വായനായിരിക്കണം എല്ലാ വായനയുടെയും സ്രോതസ്. അറിവ് സ്വന്ത്രമാണെങ്കിലും പല അറിവുകളും ഇന്ന് തടവറയിലാണ്. ഇന്ന് പല വിഷയങ്ങളിലും വിദഗ്ധന്‍മാര്‍ മാത്രമാണുള്ളത്. ധൈഷണികരില്ല.
ധൈഷണികരിലാണ് മനുഷ്യരാശിയോടുള്ള സമ്മര്‍പ്പണം കാണുന്നത്. എഴുത്തുകാരുടേതും  സാംസ്കാരിക പ്രവര്‍ത്തകരുടെയും പ്രതിബന്ധത ചോദ്യം ചെയ്യപ്പെട്ടത് പോലെ ശാസ്ത്രജ്ഞന്‍മാരുടെയും ഡോക്ടര്‍മാരുടെയും പ്രതിബന്ധത ചോദ്യം ചെയ്യപ്പെടണമെന്നും എല്ലാവരുടെയും അത്യന്തിക പ്രതിബന്ധത സമൂഹത്തോടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്കൃതി ഇന്ന് നടത്തുന്ന പ്രഭാഷണ പരിപാടിയില്‍ ‘വായനയിലെ സംഘര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ കെ.ഇ.എന്‍ പ്രഭാഷണം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസ്കൃതി ജനറല്‍ സെക്രട്ടറി പി.എന്‍. ബാബുരാജന്‍ പറഞ്ഞു. വൈകുന്നേരം ആറ് മണിക്ക് അശോക ഹാളിലാണ് പരിപാടി. വാര്‍ത്തസമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് മുന്‍ അംഗം കെ.കെ. ശങ്കരന്‍, സംസ്കൃതി പ്രസിഡന്‍റ് അഹമ്മദ്കുട്ടി, ട്രഷറര്‍ എ.കെ. ജലീല്‍ എിവരും സംബന്ധിച്ചു.
 

ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് പ്രൗഢ തുടക്കം

Posted: 16 Jan 2014 10:46 PM PST

Image: 

മനാമ: മൂന്നാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് സാഖിര്‍ എയര്‍ബേസില്‍ വര്‍ണോജ്വല തുടക്കം.
മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരുടെയും സാന്നിധ്യത്തില്‍ ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യാഴാഴ്ച രാവിലെ 10.30ന് എയര്‍ഷോയുടെ ഔദ്യാഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
32 രാജ്യങ്ങളില്‍ നിന്ന് 100ഓളം കമ്പനികള്‍ പങ്കെടുക്കുന്ന എയര്‍ഷോയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പങ്കാളിത്തത്തില്‍ 50 ശതമാനം വര്‍ധനയാണുള്ളത്. മൂന്ന് ദിവസം നീളുന്ന എയര്‍ഷോ ബഹ്റൈന്‍ ഗതാഗത മന്ത്രാലയം, റോയല്‍ ബഹ്റൈന്‍ എയര്‍ഫോഴ്സ്, ഫാണ്‍ബറോ ഇന്‍റര്‍നാഷണല്‍ എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. എയര്‍ഷോ ഉദ്ഘാടനം ചെയ്തതിന് ശേഷം നിരവധി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ സന്ദര്‍ശനം നടത്തി.
ഇന്ത്യയില്‍ നിന്ന് പ്രതിരോധ ഗവേഷണ സ്ഥാപനം (ഡി.ആര്‍.ഡി.ഒ) കൊണ്ടുവന്ന യുദ്ധവിമാനവും അദ്ദേഹം സന്ദര്‍ശിച്ചു. വിവിധ കമ്പനികളും സ്ഥാപനങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പിടുന്നതിനും ആദ്യദിനം വേദിയായി. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി പുതിയ ബോഡിങ് ബ്രിഡ്ജുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ഇതിലൊന്ന്.
ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും ചൈനയിലെ ഷെന്‍സന്‍ സി.ഐ.എം.സി ടിയാന്‍ഡ എയര്‍പോര്‍ട്ട് സപോര്‍ട്ട് കമ്പനിയുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. നിലവിലെ പാലങ്ങള്‍ മാറ്റിയായിരിക്കും 1.2 ദശലക്ഷം ദിനാര്‍ ചെലവില്‍ പുതിയ ബ്രിഡ്ജുകള്‍ നിര്‍മിക്കുക. ടെര്‍മിനലില്‍ നിന്ന് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായും സുഖകരമായും വിമാനങ്ങളിലേക്കെത്താന്‍ പുതിയ പാലങ്ങള്‍ സഹായകമാകും.
കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കാന്‍ കഴിയുന്ന പാലങ്ങള്‍ ആകര്‍ഷകമായ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
വിമാനങ്ങളുടെ പരിചരണവുമായി ബന്ധപ്പെട്ട് ഗള്‍ഫ് എയറും റോള്‍സ് റോയ്സും തമ്മിലുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ട്രെന്‍ഡ് 700 എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് എയറിന്‍െറ ആറ് എ-330 വിമാനങ്ങളുടെ പൂര്‍ണമായ സര്‍വീസ് കരാര്‍ പ്രകാരം റോള്‍സ് റോയ്സ് നിര്‍വഹിക്കും.
ഗള്‍ഫ് എയര്‍ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ മാഹിര്‍ സല്‍മാന്‍ അല്‍ മുസല്ലമും റോള്‍സ് റോയ്സ് വൈസ് പ്രസിഡന്‍റ് ആന്‍ഡ്രു ഹാര്‍പറുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്. വിമാനങ്ങളുടെ പരിചരണത്തിനാവശ്യമായ ചെലവ് ഗണ്യമായി കുറക്കാനും യാത്രക്കാരുടെ ആവശ്യങ്ങളില്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്താനും ഗള്‍ഫ് എയറിന് കരാര്‍ വഴി സാധിക്കും.
സൗദി ഗള്‍ഫ് എയര്‍ലൈനും ബൊംബാര്‍ഡിയറും തമ്മിലുണ്ടാക്കിയ കരാറാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഇതനുസരിച്ച് ബൊംബാര്‍ഡിയറിന്‍െറ 16 സി.എസ് 300 വിമാനങ്ങള്‍ സൗദി ഗള്‍ഫ് എയര്‍ലൈന്‍ വാങ്ങും. 10 വിമാനങ്ങള്‍ കൂടി പിന്നീട് ഇവര്‍ക്ക് വില്‍ക്കും. രണ്ട് ബില്യണ്‍ ഡോളറിന്‍േറതാണ് കരാര്‍.
ദമ്മാം ആസ്ഥാനമായ അല്‍ ഖഹ്താനി ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള സൗദി ഗള്‍ഫ് എയര്‍ലൈന്‍ 2015 അവസാനത്തോടെയോ 2016 ആദ്യത്തിലോ സൗദിയില്‍ നിന്ന് സര്‍വീസ് തുടങ്ങാനിരിക്കുകയാണ്. ബഹ്റൈന്‍ ആസ്ഥാനമായ ഏറോ ഗള്‍ഫ് ഗ്രൂപ്പും നോര്‍വേയിലെ സോല എന്‍ജിന്‍ സെന്‍ററുമായുള്ള കരാര്‍ ഒപ്പിടല്‍ ചടങ്ങും ആദ്യദിനം നടന്നു.  
 

കാര്‍ഷിക, ഇടയ വിസകള്‍ അംഗീകൃത സ്ഥാപനങ്ങള്‍ വഴി പരിമിത തോതില്‍

Posted: 16 Jan 2014 10:43 PM PST

Image: 

ജിദ്ദ: നിതാഖാത് പരിഷ്കരണങ്ങളുടെ ഭാഗമായി കാര്‍ഷിക തൊഴില്‍, മത്സ്യബന്ധനം, ഇടയന്‍, മൃഗസംരക്ഷണം തുടങ്ങിയ ഇനങ്ങളിലേക്കുള്ള വിസകള്‍ക്ക് പ്രത്യേക നിയമം കൊണ്ടുവരാന്‍ സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. കാര്‍ഷിക രംഗവും മൃഗ സംരക്ഷണവും തമ്മില്‍ വ്യത്യാസം നിര്‍ണയിക്കാനും രണ്ടിനങ്ങളിലും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വഴി വിസ അനുവദിക്കാനുമാണ് തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നത്.
ഇത്തരം തൊഴിലുകളിലേക്കുള്ള റിക്രൂട്ട്മെന്‍റിന് പ്രത്യേക നിയമം കൊണ്ടുവരും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ അപേക്ഷിക്കുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്കാണോ വാണിജ്യാവശ്യങ്ങള്‍ക്കാണോ എന്നു വ്യക്തമാക്കേണ്ടിവരും. അതോടെ ഈ മേഖലയില്‍ യഥേഷ്ടം വിസ ലഭിക്കുന്ന സാഹചര്യം ഇല്ലാതാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
ഇതിലൂടെ കാര്‍ഷികം, ജൈവ സമ്പത്ത് തുടങ്ങിയ മേഖലകളില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. വാണിജ്യ ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ ഉപയോഗത്തിനും മറ്റും ആടുമാടുകളെ വളര്‍ത്തുന്നവരും കൃഷി നടത്തുന്നവരുമായ വ്യക്തികളുടെ പേരില്‍ ഇത്തരം വിസകള്‍ ധാരാളമായി കണ്ടെത്തിയതാണ് ഈ രംഗത്ത് പുതിയ നിബന്ധനകളേര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.
ഇത്തരം വിസകള്‍ നിതാഖാത് പരിധിയിലോ സ്വദേശികവത്കരണത്തിന്‍െറ കീഴിലോ പെടുന്നില്ല. കാര്‍ഷിക തൊഴിലുകളിലേക്കും മല്‍സ്യ ബന്ധനം, ഇടയന്‍, മൃഗ സംരക്ഷണം തുടങ്ങിയ തൊഴിലുകളിലേക്കുമുള്ള വിസ അപേക്ഷകര്‍ക്ക് മറ്റു വിസകള്‍ക്കുള്ള അപേക്ഷകരെപോലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ആവശ്യമില്ലെന്ന ഇളവും ധാരാളം വിസകള്‍ ലഭ്യമാക്കാന്‍ വ്യക്തികള്‍ ഉപയോഗിച്ചതായും മന്ത്രാലയം കരുതുന്നു.
നിലവില്‍ ഇത്തരം വിസകള്‍ വലിയ നിബന്ധനകള്‍ കൂടാതെയാണ് അനുവദിക്കുന്നത്.
പുതിയ നിയമപ്രകാരം ഈ തൊഴിലുകളിലേക്ക് ഒരു വിദേശിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും പുതിയ വിസ അപേക്ഷിക്കുന്നതിനും കൃഷി മന്ത്രാലയത്തില്‍നിന്നുള്ള സമ്മത പത്രം നിര്‍ബന്ധമാക്കും.
സ്വന്തം ആവശ്യങ്ങള്‍ക്കായി ഇത്തരം ജോലിക്കാരെ നിയമിക്കുന്നതിന് എണ്ണത്തിന്‍െറ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
അതോടൊപ്പം ഗാര്‍ഹിക ജോലിക്കാരുടെ കാര്യത്തില്‍ സ്വീകരിച്ചപോലെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഇത്തരം വിസയിലുള്ളവരെ രാജ്യത്തെ അംഗീകൃത ഏജന്‍സികള്‍ മുഖേന മാത്രമേ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ എന്ന നിയമം കര്‍ശനമാക്കും.
വ്യക്തമായ തൊഴില്‍ കരാറിന്‍െറ അടിസ്ഥാനത്തിലുള്ള ഇവരുടെ വേതനവും മറ്റു ആനുകൂല്യങ്ങളും ഇത്തരം ഏജന്‍സികള്‍ മുഖേനയായിരിക്കും വിതരണം ചെയ്യുക.
കുടുംബ ¥്രെഡവര്‍ വിസയിലെത്തി രാജ്യത്ത് തൊഴില്‍ ചെയ്തിരുന്നത് പോലെ ധാരാളം പേര്‍ കാര്‍ഷിക വിസകളിലും മൃഗ സംരക്ഷണ വിസയിലുമെല്ലാം ഇപ്പോഴും മറ്റു തൊഴിലുകള്‍ ചെയ്ത് രാജ്യത്ത് തങ്ങുന്നതായി തൊഴില്‍ മന്ത്രാലയത്തിന്‍െറ ഡാറ്റാ ബേസ് മുഖേന തിരിച്ചറിഞ്ഞതാണ് ഈ രംഗത്ത് പുതിയ നിതാഖാത് പരിഷ്കരണം കൊണ്ടുവരാന്‍ തൊഴില്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നതെന്ന് കരുതുന്നു.
‘ഫ്രീ വിസ’ ധാരാളമായി വാണിജ്യവത്കരിക്കപ്പെട്ടിരുന്ന കാലത്ത് ഇത്തരം കാറ്റഗറിയില്‍പ്പെട്ട വിസകള്‍ കുറഞ്ഞ സംഖ്യക്ക് ലഭ്യമായിരുന്നുവെന്നതാണ് അനേകമാളുകളെ ഈ വിസകളില്‍ ജോലിക്കത്തൊന്‍ സഹായിച്ചത്. വിസ അനുവദിക്കുന്നതില്‍ വലിയ നിബന്ധനകളൊന്നുമില്ലാത്തത് കാരണം സ്വദേശികള്‍ക്ക് ഇത്തരം ഇനങ്ങളില്‍ വിസ യഥേഷ്ടം ലഭ്യമായതും ധാരാളമാളുകള്‍ക്ക് വിസ സമ്പാദിക്കാന്‍ സഹായകമായി.
എന്നാല്‍ പുതിയ പരിഷ്കരണത്തോടെ ഇത്തരം പ്രവണതകള്‍ക്ക് അറുതിവരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
 

വട്ടാംപൊയിലിലെ മദ്യശാല പൂട്ടാന്‍ ഒപ്പുശേഖരണം

Posted: 16 Jan 2014 10:29 PM PST

കോഴിക്കോട്: ബിവറേജ് കോര്‍പറേഷന്‍െറ വട്ടാംപൊയിലിലെ മദ്യവില്‍പനശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് വട്ടാംപൊയില്‍ ഏരിയ റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍െറ (വര്‍വ) നേതൃത്വത്തില്‍ 10,000 പേരുടെ ഒപ്പ് ശേഖരിച്ചു.മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, സാമൂഹികക്ഷേമ മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കാനാണ് ഒപ്പുശേഖരണം. പരിസരത്തെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും സ്ത്രീകളുമുള്‍പ്പെടെ നിവേദനത്തില്‍ ഒപ്പുവെച്ചു.
റിട്ട. സെഷന്‍സ് ജഡ്ജി പി.എന്‍. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വര്‍വ പ്രസിഡന്‍റ് പ്രശാന്ത് കളത്തിങ്ങല്‍, ജനറല്‍ സെക്രട്ടറി ബി.വി. മുഹമ്മദ് അഷ്റഫ്, കൗണ്‍സിലര്‍ കെ.പി. അബ്ദുല്ലക്കോയ, സക്കറിയ പള്ളിക്കണ്ടി, എ.വി. കോയ, അനില്‍ബാബു, ഇ. ബഷീര്‍, ടി.പി. അലി അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിരവധി സമരങ്ങള്‍ നടത്തിയതിന്‍െറ ഫലമായി മദ്യവില്‍പനശാല മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ സമ്മര്‍ദഫലമായി തല്‍സ്ഥാനത്ത് തുടരുകയാണ്.
 

വെള്ളിപറമ്പ് അപകടം: കുട്ടികള്‍ക്കുവേണ്ടി നഗരം പ്രാര്‍ഥിക്കുന്നു...

Posted: 16 Jan 2014 10:22 PM PST

Image: 

കോഴിക്കോട്: കണ്ണീര്‍ വാര്‍ത്ത് കാത്തിരുന്ന സഹപാഠികളോടും അധ്യാപകരോടും വിടപറയാന്‍ ഒടുവിലവനെത്തുമ്പോള്‍ നട്ടുച്ച പിന്നിട്ടിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മുഹമ്മദ് ലബീബിന്‍െറ മൃതദേഹം ചിന്മയ സ്കൂളിലെത്തിക്കുമ്പോള്‍ സമയം ഉച്ചക്ക് രണ്ടു മണി. ബുധനാഴ്ച സഹപാഠികളെയെല്ലാം അവസാനമായി കാന്‍റീനില്‍ സല്‍ക്കരിച്ച് പടിയിറങ്ങിപ്പോയ മുഹമ്മദ് ലബീബിനെ ചേതനയറ്റ നിലയില്‍ സ്കൂളിലേക്ക് കൊണ്ടുവന്നപ്പോള്‍ എല്ലാവരും അടക്കിപ്പിടിച്ച സങ്കടം കണ്ണീര്‍മഴയായി അവിടെ പെയ്തു.
സ്കൂളിന്‍െറ പ്രിയപ്പെട്ട കോല്‍ക്കളിക്കാരന്‍ നിശ്ചലനായി വരാന്തയില്‍ കിടന്നു... ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തായിപ്പോയ ലബീബിന്‍െറ കോല്‍ക്കളി ടീമിന് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാന്‍ അപ്പീലിന് കോടതിയെ സമീപിച്ച ദിവസമായിരുന്നു ഇന്നലെ. അതിനിടെയാണ് സ്കൂളിന്‍െറ കോല്‍ക്കാരന്‍ വിടപറഞ്ഞത്.
ഇവനോടൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കൂട്ടുകാരെയും ഇതുപോലെ കൊണ്ടുവരാന്‍ ഇടവരരുതേ എന്ന പ്രാര്‍ഥനയായിരുന്നു അവിടെ കൂടിയവര്‍ക്ക്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് ലബീബും കൂട്ടുകാരും സഞ്ചരിച്ച ഫോര്‍ഡ് ഇക്കോ സ്പോട്ട് കാര്‍ വെള്ളിപറമ്പില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചത്. ബന്ധുവീട്ടില്‍ താമസിക്കുന്ന ലബീബ് വീട്ടുകാര്‍ ഉറങ്ങിയശേഷം കാറെടുത്ത് നഗരത്തില്‍ കറങ്ങുകയായിരുന്നു.
പിതാവ് മുജീബിന്‍െറ സഹോദരന്‍ ഇഖ്ബാലിന്‍െറ സിവില്‍ സ്റ്റേഷനിലെ വീട്ടില്‍ താമസിച്ചാണ് ലബീബ് നഗരത്തിലെ സ്കൂളില്‍ പോയിരുന്നത്. ബുധനാഴ്ച രാത്രി കാറുമായി ഇറങ്ങുമ്പോള്‍ ഇഖ്ബാലിന്‍െറ മകന്‍ വസീമിനെയും കൂടെ കൂട്ടി. കൂട്ടുകാരായ അമല്‍ വിനോദ്, റൂപന്‍ ജാക്സണ്‍, വിനീത് കിരണ്‍, അക്ഷയ് എന്നിവരെയും അവരുടെ വീടുകളില്‍ പോയി കൂട്ടി എന്നാണ് കരുതുന്നത്. നഗരത്തില്‍ ബീച്ചിലും പരിസരങ്ങളിലും കാറുമായി കറങ്ങിയ ഇവരെ മലാപ്പറമ്പില്‍ പൊലീസ് കൈ കാണിച്ചിരുന്നത്രേ. അമിതവേഗത്തില്‍ നിര്‍ത്താതെ പോയ കാര്‍ പിന്നീട് മെഡിക്കല്‍ കോളജിനു താഴെ വെള്ളിപറമ്പില്‍ അപകടത്തില്‍പെടുകയായിരുന്നു. കാര്‍ ഹമ്പിനു മുകളില്‍ കയറി നിയന്ത്രണം വിട്ടാണ് ലോറിയിലിടിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും ലബീബ് മരിച്ചിരുന്നു. റൂപന്‍ ജാക്സണും വിനീത് കിരണും വസീം മുഹമ്മദും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അത്യാസന്നനിലയിലാണ്. മിംസ് ആശുപത്രിയില്‍ കഴിയുന്ന അനഘ് തേജസിന്‍െറ നിലയും ഗുരുതരമാണ്.
കുട്ടികള്‍ അര്‍ധരാത്രി വീടുകളില്‍നിന്നിറങ്ങിപ്പോയത് വീട്ടുകാരാരുമറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയിക്കാന്‍ പൊലീസ് വിളിച്ചപ്പോള്‍ കുട്ടികള്‍ ഇവിടെയുണ്ടല്ലോ എന്നായിരുന്നു പല വീട്ടുകാരുടെയും പ്രതികരണം.
അപകടത്തില്‍പെട്ടവര്‍ക്കാര്‍ക്കും ബോധമില്ലാത്തതിനാല്‍ എന്തായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ല. കുട്ടികളുടെ ദുരൂഹമായ രാത്രിയാത്രയില്‍ ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും.
നഗരത്തിലെ പ്രമുഖ സ്കൂളുകളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടവര്‍. മറ്റു രണ്ടു കുട്ടികള്‍കൂടി ഇവരുടെ കൂടെയുണ്ടായിരുന്നുവെന്നും ഇവര്‍ വഴിയിലിറങ്ങുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാര്‍ -സോണിയ

Posted: 16 Jan 2014 10:06 PM PST

Image: 
Subtitle: 
രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ല; തീരുമാനം അന്തിമം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ളെന്ന് സോണിയ ഗാന്ധി. ഇക്കാര്യത്തില്‍ പ്രവര്‍ത്തക സമിതിയുടെ തീരുമാനം അന്തിമമാണെന്നും അവര്‍ വ്യക്തമാക്കി. എ.ഐ.സി.സി സമ്മേളനത്തില്‍ സോണിയ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാഹുലിനുവേണ്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ആയിരുന്നു സോണിയയുടെ പ്രസ്താവന.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാറായതായും അവര്‍ അറിയിച്ചു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ സര്‍ക്കാറിനുവേണ്ടി പ്രവര്‍ത്തിക്കും. ഇതിനായി എല്ലാ മതേതര കക്ഷികളെയും ചേര്‍ത്ത് ഐക്യം രൂപപ്പെടുത്തും. പ്രധാനപ്പെട്ട പോരാട്ടമാണ് വരും ദിവസങ്ങളില്‍ നടത്താനുള്ളത്. അതിന് പാര്‍ട്ടി തയ്യാറായിക്കഴിഞ്ഞു. പല പ്രതിസന്ധികളും മറികടന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവന്നത്.

ലോക്പാല്‍ പാസാക്കിയത് സര്‍ക്കാറിന്‍്റെ പ്രധാന നേട്ടമായി പറഞ്ഞ സോണിയ സംസ്ഥാനങ്ങളില്‍ ലോകായുക്ത നടപ്പാക്കുമെന്നും കൂടുതല്‍ അഴിമതി തടയുന്നതിനായി അടുത്ത പാര്‍ലമെന്‍്റ് കൂടുമ്പോള്‍ ബില്ലുകള്‍ കൊണ്ടുവരുമെന്നും പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിന്‍്റെ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കുകയാണ്.

ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു

Posted: 16 Jan 2014 08:10 PM PST

Image: 

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടി സുചിത്ര സെന്‍ (82) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധ വഷളായതിനെ തുടര്‍ന്ന് ഡിസംബര്‍ 23നാണ് സുചിത്ര സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ നടി മൂണ്‍ മൂണ്‍ സെന്‍ മകളാണ്. നടിമാരായ റീമ സെന്‍, റെയ്മ സെന്‍ എന്നിവര്‍ ചെറുമക്കള്‍.

1952ല്‍ "ശേഷ് കൊതെ" എന്ന ബംഗാളി സിനിമയിലൂടെയാണ് അരങ്ങേറ്റം. ബിമല്‍ റോയിയുടെ "ദേവദാസ്" (1955), "ആന്ധി" (1975) എന്ന സിനിമകളിലൂടെ നായികപദവിയിലേക്ക് ഉയര്‍ന്നു. ദേവദാസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേ
ടി. ആന്ധിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥയെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് സുചിത്ര സെന്നാണ്.

1963ല്‍ "സപ്തതി" എന്ന ചിത്രത്തിലൂടെ മോസ്കോ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇതിലൂടെ അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ നടിയായി സുചിത്ര സെന്‍.

1978ല്‍ പുറത്തിറങ്ങിയ "പ്രൊണോയ് പാഷ" എന്ന ചിത്രം പരാജയപ്പെട്ടതോടെ സുചിത്ര സെന്നിന് അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനുള്ള മടി കൊണ്ട് 2005ല്‍ ലഭിച്ച ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം നിരസിച്ചു.
വിട... ബംഗാളിന്റെ സ്വപ്നകാമുകിക്ക്...

സ്കൂള്‍ കലോത്സവം: 18 വിധികര്‍ത്താക്കള്‍ രഹസ്യപൊലീസ് നിരീക്ഷണത്തില്‍

Posted: 16 Jan 2014 07:51 PM PST

Image: 

തൃശൂര്‍: സ്കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താക്കളുടെ പട്ടികയിലെ 18 പേര്‍ രഹസ്യപൊലീസിന്‍െറ നിരീക്ഷണത്തില്‍. ആക്ഷേപങ്ങളെയും പരാതികളെയും തുടര്‍ന്ന് കഴിഞ്ഞ ദിവസം 15 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പുറമെയാണിത്. ജില്ലാ കലോത്സവങ്ങളില്‍ രഹസ്യപൊലീസിന്‍െറ നിരീക്ഷണത്തിലുണ്ടായിരുന്നവരാണ് ഒഴിവാക്കിയ ഈ 15 പേര്‍. രക്ഷിതാക്കളാലും ഏജന്‍റുമാരാലും സ്വാധീനിക്കപ്പെട്ടതിന്‍െറ വ്യക്തമായ തെളിവുകളുള്ള 33 വിധികര്‍ത്താക്കളുടെ വിവരങ്ങളാണ് രഹസ്യപൊലീസിന്‍െറ കൈവശമുള്ളത്. പൊലീസ് ശേഖരിച്ച തെളിവുകളും റിപ്പോര്‍ട്ടും ഈമാസം 12ന് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു.
ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 15 പേരെ ഒഴിവാക്കിയത്. ഇതില്‍ പുതിയ ആളുകളെ നിയോഗിക്കുന്നതിലുള്ള തീരുമാനം പൂര്‍ത്തിയായിട്ടില്ല. വിധികര്‍ത്താക്കള്‍ക്കെതിരെ തൃശൂര്‍, തിരുവനന്തപുരം വിജിലന്‍സ് കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളുടെ പശ്ചാത്തലം കൂടി വിശദീകരിച്ച റിപ്പോര്‍ട്ടാണ് വിദ്യഭ്യാസ വകുപ്പിന് പൊലീസ് കൈമാറിയത്. വിധികര്‍ത്താക്കളെ ഒഴിവാക്കുന്നതിനെതിരെ സംഘാടകരിലും ഉദ്യോഗസ്ഥതലത്തിലും എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും തീരെ നിവൃത്തിയില്ലാതെയാണ് 15 പേരെ ഒഴിവാക്കിയത്. പട്ടികയില്‍  ഉള്‍പ്പെട്ട 18 പേരെ ഒഴിവാക്കാന്‍ മന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ വരെ സമ്മര്‍ദം ചെലുത്തിയത്രേ.
ആക്ഷേപങ്ങള്‍ ഒഴിവാക്കാനെന്ന പേരില്‍ ഇതാദ്യമായി  പ്രധാനവേദികളെ നിരീക്ഷണ കാമറയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് രഹസ്യപൊലീസിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ്. രഹസ്യപൊലീസ് റിപ്പോര്‍ട്ട് ചെയ്ത 18 പേര്‍ വിധിനിര്‍ണയം നടത്തുന്നത് കാമറ സംവിധാനം ഒരുക്കിയ വേദികളിലെ ഇനങ്ങളിലാണ്. ഇതിനു പുറമെ ഇവരുടെ മൊബൈല്‍ ഫോണ്‍, യാത്രകള്‍, ആളുകളുമായുള്ള ഇടപെടല്‍ എന്നിവ  നിരീക്ഷണപരിധിയിലാകും.
ഇടനിലക്കാര്‍ ഇപ്പോഴും സജീവമാണത്രേ. കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കളും ഏജന്‍റുമാരും ശിക്ഷിക്കപ്പെടുന്നതിന്  നിയമസാധുത ലഭിച്ച ഈ കലോത്സവത്തില്‍ കോഴയുടെ സജീവ സ്വാധീനം ഉണ്ടാവില്ളെന്നാണ്  വിലയിരുത്തല്‍. എങ്കിലും വിധി കര്‍ത്താക്കളും സംഘാടകരും ഉള്‍പ്പെടെ കലോത്സവ നഗരി രഹസ്യപൊലീസിന്‍െറ പൂര്‍ണനിരീക്ഷണത്തിലാവും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP