അണ്ടര്‍ 19 ഏഷ്യാകപ്പ്: സഞ്ജുവിനും വിജയിക്കും സെഞ്ചുറി Madhyamam News Feeds |
- അണ്ടര്‍ 19 ഏഷ്യാകപ്പ്: സഞ്ജുവിനും വിജയിക്കും സെഞ്ചുറി
- ലൈംഗികാരോപണം: തേജ്പാലിന്‍്റെ റിമാന്‍്റ് നീട്ടി
- പ്രതിമ സ്ഥാപിക്കല്‍: ബി.ജെ.പി സഹായിക്കണമെന്ന് ഹസാരെ
- ഉമ്മന്‍ സമിതിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍; റിപ്പോര്‍ട്ട് സുതാര്യമെന്ന് ഡോ. ഉമ്മന്‍
- വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കണം -ടി.എന്‍ പ്രതാപന്‍
- അഞ്ചു മുറികളുള്ള ആഡംബര ഫ്ളാറ്റ് വേണ്ടെന്ന് കെജ്രിവാള്‍
- സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല -വീരപ്പ മൊയ്ലി
- ശൈഖ് മുഹമ്മദിന്‍െറ പുസ്തകം ‘ബെസ്റ്റ് സെല്ലര്‍’
- വിദൂര നിയമന പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്‍്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി
അണ്ടര്‍ 19 ഏഷ്യാകപ്പ്: സഞ്ജുവിനും വിജയിക്കും സെഞ്ചുറി Posted: 04 Jan 2014 01:30 AM PST Image: അബൂദബി: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സെഞ്ചുറി തിളക്കം. നായകന്‍ വിജയ് സോളും മലയാളി താരവും ഉപനായകനുമായ സഞ്ജു വി. സാംസണുമാണ് സെഞ്ചുറി നേടിയത്. ആദ്യ ബാറ്റ് ചെയ്ത ടീംഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു. 88 പന്തില്‍ നിന്ന് 100 തികച്ച സഞ്ജു പുറത്തായി. ഓപ്പണര്‍ ആങ്കുഷ് ബെയ്ന്‍സ് 47 റണ്‍സ് എടുത്തു. 315 റണ്‍സാണ് പാകിസ്താന്‍െറ വിജയലക്ഷ്യം. നായകന്‍ സമി അസ്ലമിന്‍െറ നേതൃത്വത്തിലാണ് പാക് ടീം കളിക്കുന്നത്. |
ലൈംഗികാരോപണം: തേജ്പാലിന്‍്റെ റിമാന്‍്റ് നീട്ടി Posted: 04 Jan 2014 01:06 AM PST Image: പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തോജ്പാലിന്‍്റെ ജുഡീഷ്യല്‍ കസ്റ്റഡി 10 ദിവസത്തേക്ക് കൂടി നീട്ടി. റിമാന്‍്റ് കാലാവധി തീരുന്നതിനെ തുടര്‍ന്ന് തേജ്പാല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയ കോടതി ഗോവയിലെ സദാ സബ് ജയിലില്‍ കഴിയുന്ന തേജ്പാലിന്‍്റെ റിമാന്‍്റ് 10 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. |
പ്രതിമ സ്ഥാപിക്കല്‍: ബി.ജെ.പി സഹായിക്കണമെന്ന് ഹസാരെ Posted: 04 Jan 2014 12:03 AM PST Image: ഗുഡ്ഗാവ്: സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അണ്ണാ ഹസാരെയുടെ കത്ത്. ഹരിയാനയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും വക്താവുമായ ഉമേഷ് അഗര്‍വാള്‍ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രതിമ സ്ഥാപിക്കാന്‍ സഹായം തേടി ഹസാരെ കത്തയച്ചത്. വ്യക്തിപരമായി പ്രതിമ സ്ഥാപിക്കുന്നതിന് എതിരാണ്. എന്നാല്‍ അനുയായികളുടെ നിരന്തര ആവശ്യ പ്രകാരമാണ് സമ്മതിച്ചതെന്നും ഹസാരെ കത്തില്‍ പറയുന്നു. ഗുഡ്ഗാവിലാണ് ഹസാരെയുടെ പ്രതിമ സ്ഥാപിക്കുന്നത്. |
ഉമ്മന്‍ സമിതിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍; റിപ്പോര്‍ട്ട് സുതാര്യമെന്ന് ഡോ. ഉമ്മന്‍ Posted: 03 Jan 2014 11:59 PM PST Image: തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ച ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്ത്. വി.ഡി. സതീശനും ടി.എന്‍. പ്രതാപനുമാണ് രംഗത്തെത്തിയത്. സമിതിയുടെ ശിപാര്‍ശകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഉമ്മന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതിലോല പ്രദേശ നിയമം റദ്ദാക്കണമെന്നത് അടക്കമുള്ള ശിപാര്‍ശകള്‍ നിയമസഭയോടുള്ള അവഹേളനമാണെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു. അതേസമയം ശിപാര്‍ശകള്‍ സംബന്ധിച്ച് വിശദീകരണവുമായി ഡോ. ഉമ്മന്‍ വി. ഉമ്മന്‍ രംഗത്തെത്തി. സുതാര്യ നടപടികളിലൂടെയാണ് ശിപാര്‍ശകള്‍ തയാറാക്കിയതെന്ന് ഡോ. ഉമ്മന്‍ പറഞ്ഞു. ഇ.എഫ്.എ, ഇ.എസ്.എ എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് ഇ.എഫ്.എല്‍ നിയമം റദ്ദാക്കാന്‍ സമിതി ശിപാര്‍ശ ചെയ്തത്. ജനപ്രതിനിധികള്‍ക്ക് മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ അതും പരിഗണിക്കണമെന്നും ഉമ്മന്‍ വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശിപാര്‍ശ നല്‍കാനാണ് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കണ്‍വീനറായും ഡോ. പി.സി.സിറിയക്, ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള എന്നിവര്‍ അംഗങ്ങളായും സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. |
വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കണം -ടി.എന്‍ പ്രതാപന്‍ Posted: 03 Jan 2014 11:58 PM PST Image: തൃശൂര്‍: മുതിര്‍ന്ന നേതാവ് വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. ആവശ്യം ചൂണ്ടിക്കാട്ടി പ്രതാപന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഫാക്സ് അയച്ചു. കെ.പി.സി.സിയോടും ഈ ആവശ്യം പ്രതാപന്‍ ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ പാരമ്പര്യവും മികച്ച പ്രതിച്ഛായയുമുള്ള നേതാവാണ് സുധീരന്‍. വിഭാഗീയത കൂടാതെ സംഘടനയെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു. |
അഞ്ചു മുറികളുള്ള ആഡംബര ഫ്ളാറ്റ് വേണ്ടെന്ന് കെജ്രിവാള്‍ Posted: 03 Jan 2014 11:33 PM PST Image: ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വാഹനമായി അനുവദിച്ച ഇന്നോവ കാര്‍ സ്വീകരിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് തനിക്ക് അനുവദിച്ച ആഡംബര ഫ്ളാറ്റ് നിരസിച്ച് അരവിന്ദ് കെജ്രിവാള്‍. ലൂട്യന്‍സ് മേഖലിയില്‍ ഭഗ് വാന്‍ ദാസ് റോഡില്‍ മുഖ്യമന്ത്രിക്കായി സജീകരിച്ച അഞ്ചു മുറികളുള്ള ആഡംബര ഫ്ളാറ്റില്‍ താമസിക്കുന്നില്ളെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. തനിക്കായി ചെറിയൊരു വീട് കണ്ടെത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അതുവരെ ഗാസിയാബാദ് കൗശംബിയിലെ ഫ്ളാറ്റിലാണ് താമസിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. |
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല -വീരപ്പ മൊയ്ലി Posted: 03 Jan 2014 10:54 PM PST Image: കൊച്ചി: പാചകവാതക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ളെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് മുന്നിലില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. |
ശൈഖ് മുഹമ്മദിന്‍െറ പുസ്തകം ‘ബെസ്റ്റ് സെല്ലര്‍’ Posted: 03 Jan 2014 10:45 PM PST Image: ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രചിച്ച ‘ഫ്ളാഷസ് ഓഫ് തോട്ട്’ 2013 ല്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തത്തെി. ഇതു സംബന്ധിച്ച വോട്ടെടുപ്പില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്തത് ശൈഖ് മുഹമ്മദിന്‍െറ പുസ്തകമാണെന്ന് ‘അല്‍ ബയാന്‍’ അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. |
വിദൂര നിയമന പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം Posted: 03 Jan 2014 09:50 PM PST Image: ജിദ്ദ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ‘വിദൂര’പഠന സംവിധാനത്തിന്‍െറ ചുവടുപിടിച്ച് ഇതാദ്യമായി തൊഴില്‍ മന്ത്രാലയം ‘വിദൂര’ തൊഴില്‍ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നു. വിവിധ ലോക രാജ്യങ്ങളില്‍ നിലവിലുള്ള ഓഫിസില്‍ ഹാജരാകാതെ തന്നെ തൊഴിലെടുക്കാവുന്ന സംവിധാനാണ് സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതെന്നും ‘വിദൂര’ തൊഴില്‍ പദ്ധതി പ്രഖ്യാപിക്കുന്നതിനുള്ള അവസാന മിനുക്കുപണികള്‍ നടന്നുവരികയാണെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതൊക്കെ തൊഴിലുകളില്‍ ഏത് രീതിയിലാണ് ‘വിദൂര’ തൊഴില്‍ സംവിധാനം നടപ്പാക്കുന്നതെന്ന പ്രഖ്യാപനം വൈകാതെയുണ്ടാകും. വീടുകളോ വിദൂര തൊഴിലിടങ്ങളോ കേന്ദ്രീകരിച്ച് ജോലിചെയ്യാവുന്ന രീതിയിലുള്ള ‘വിദൂര’ തൊഴില്‍ പദ്ധതിക്ക് തൊഴില്‍ മന്ത്രാലയം ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തും. |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്‍്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി Posted: 03 Jan 2014 09:45 PM PST Image: തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍്റെ ആശങ്കകള്‍ പരിഗണിച്ചശേഷം മാത്രമേ തീരുമാനം ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലും പാചകവാതക സബ്സിഡിയിലും നിലനില്‍ക്കുന്ന ആശങ്കകളും ആവശ്യങ്ങളുമടങ്ങുന്ന നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമാറി. പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍ വേ കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് റെയില്‍ വേക്ക് അനുമതി നല്‍കുക, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടരുടെ സൗകര്യം പരിഗണിച്ച് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അങ്കമാലി -ശബരി റെയില്‍വേ പദ്ധതിയില്‍ നിന്ന് സംസ്ഥാന വിഹിതം ഒഴിവാക്കുക, കേരളത്തില്‍ സബര്‍ബന്‍ റെയില്‍ വേ പദ്ധതിക്ക് അംഗീകാരം, നിലമ്പൂര്‍ -സുല്‍ത്താന്‍ ബത്തേരി -നഞ്ചങ്കോട് റെയില്‍ വേ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങി 12 ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചിട്ടുള്ളത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment