പോരുവഴി ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.എം, സി.പി.ഐ രണ്ടുതട്ടില്‍ Madhyamam News Feeds |
- പോരുവഴി ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.എം, സി.പി.ഐ രണ്ടുതട്ടില്‍
- മകന്‍ അന്യജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; പിതാവ് കേസ് കൊടുത്തു
- സോംനാഥ് ഭാരതി സംഭവം: കെജ് രിവാള്‍ ഗവര്‍ണറെ കണ്ടു
- കണ്ണാശുപത്രിയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനത്തിന് നീക്കം
- അക്വാട്ടിക് കോംപ്ളക്സില്‍ നിന്ന് ലക്ഷങ്ങളുടെ പൈപ്പുകള്‍ കടത്താന്‍ നീക്കം
- ആനിക്കാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എം നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്
- ടി.പി വധക്കേസ്: ശിക്ഷാവിധി 28ന്; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
- ശബരിമല സീസണ്‍: കെ.എസ്.ആര്‍.ടി.സിക്ക് ഇത്തവണ വരുമാനം കുറഞ്ഞു
- വഞ്ചിവയല്‍ ട്രൈബല്‍ സ്കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
- ചോര കുടിച്ച് കൊതുകുകള്‍; ഉണരാതെ നഗരസഭ
പോരുവഴി ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.എം, സി.പി.ഐ രണ്ടുതട്ടില്‍ Posted: 23 Jan 2014 12:52 AM PST ശാസ്താംകോട്ട: പോരുവഴി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടില്‍. |
മകന്‍ അന്യജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; പിതാവ് കേസ് കൊടുത്തു Posted: 23 Jan 2014 12:17 AM PST Image: പട്ന: ബീഹാറില്‍ മകന്‍ അന്യജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെതിരെ പിതാവ് മാനനഷ്ടത്തിന് കേസ് കൊടുത്തു. തന്‍െറ സാമൂഹ്യപദവിയും പ്രശസ്തിയും മകന്‍ സുഷാന്ത് ജസു വിവാഹത്തിലൂടെ തകര്‍ത്തെന്ന് ആരോപിച്ചാണ് പിതാവ് സിദ്നാഥ് ശര്‍മ മാനനഷ്ടത്തിന് കേസ് കൊടുത്തത്. മാനനഷ്ടത്തിന് പിഴയായി മകന്‍ ഒരുലക്ഷം രൂപ നല്‍കണമെന്നും തന്‍െറ കുടുംബപ്പേര് ഉപയോഗിക്കുന്നതില്‍ നിന്ന് മകനെ തടയണമെന്നുമാണ് സിദ്നാഥ് ശര്‍മയുടെ ആവശ്യം. അഭിഭാഷകനായ സിദ്നാഥ് ശര്‍മ ബീഹാറിലെ ഉയര്‍ന്ന ജാതിയായ ബൂമിഹാറില്‍പെട്ടയാളാണ്. സ്വന്തം ജാതിയില്‍പെട്ടവരെ മാത്രം വിവാഹം കഴിക്കുന്നതാണ് കാലങ്ങളായി തങ്ങള്‍ തുടര്‍ന്ന് വരുന്നതെന്നും ആ സമ്പ്രദായമാണ് മകന്‍ തകര്‍ത്തതെന്നും സിദ്നാഥ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. |
സോംനാഥ് ഭാരതി സംഭവം: കെജ് രിവാള്‍ ഗവര്‍ണറെ കണ്ടു Posted: 22 Jan 2014 11:26 PM PST Image: ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഗവര്‍ണര്‍ നജീബ് ജങ്ങുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതി ഉള്‍പെട്ട വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ഗവര്‍ണറെ കണ്ടെതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചു. ആഴ്ചയിലൊരിക്കല്‍ ഗവര്‍ണറെ കാണുന്ന പതിവുണ്ടെന്നും അതിന്‍െറ ഭാഗമായാണ് സന്ദര്‍ശനമെന്നും പാര്‍ട്ടി വ്യക്തമാക്കി. സോംനാഥ് ഭാരതി ഉള്‍പെട്ട സംഘം ദക്ഷിണ ഡല്‍ഹിയിലെ ഖിര്‍കി എക്സ്റ്റങ്ഷനില്‍ അര്‍ധരാത്രി നടത്തിയ റെയ്ഡിനിടെ തന്നെ ആക്രമിക്കുകയും വംശീയമായി അപമാനിക്കുകയും ചെയ്തുവെന്ന് ആഫ്രിക്കന്‍ യുവതി കഴിഞ്ഞ ദിവസം സാകേത് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജനുവരി 15 ന് അര്‍ധരാത്രി തങ്ങലുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയത് സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലാണെന്ന് അറിഞ്ഞത് പിറ്റദേിവസം മന്ത്രിയെ ടി.വി ചാനലില്‍ കണ്ടപ്പോഴാണെന്നും യുവതി പറഞ്ഞിരുന്നു. ഉഗാണ്ട സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ സെക്ഷന്‍ 156(3) സി.ആര്‍.പി.സി പ്രകാരം സോംനാഥ് ഭാരതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന ആരോടും പാര്‍ട്ടി പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയിട്ടില്ളെന്നും സംഭവങ്ങള്‍ മുഴുവന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും സോംനാഥ് ഭാരതി പ്രതികരിച്ചിരുന്നു. പൊലീസിനെ കൂട്ടിയാണ് മന്ത്രി റെയ്ഡിനത്തെിയത്. എന്നാല്‍, വാറന്‍്റില്ലാതെ റെയ്ഡ് നടത്താന്‍ പൊലീസ് വിസമ്മതിച്ചത് മന്ത്രിയും പൊലീസുമായുള്ള തര്‍ക്കത്തിന് വഴിവെച്ചിരുന്നു. |
കണ്ണാശുപത്രിയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനത്തിന് നീക്കം Posted: 22 Jan 2014 11:24 PM PST തിരുവനന്തപുരം: റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജിയില്‍ ഒപ്റ്റോമെട്രി ട്യൂട്ടര്‍ ടെക്നീഷ്യന്‍െറ യോഗ്യതയും നിയമനരീതിയും നിലവിലെ മാനദണ്ഡങ്ങള്‍ മറികടന്ന് പുനര്‍നിര്‍ണയിക്കാന്‍ നീക്കം. |
അക്വാട്ടിക് കോംപ്ളക്സില്‍ നിന്ന് ലക്ഷങ്ങളുടെ പൈപ്പുകള്‍ കടത്താന്‍ നീക്കം Posted: 22 Jan 2014 11:14 PM PST Subtitle: പരിശീലനത്തിനെത്തിയ കായിക താരങ്ങള്‍ നീക്കം തടഞ്ഞു തൃശൂര്‍: നഗരത്തിലെ അക്വാട്ടിക് കോംപ്ളക്സിലെ സ്വിമ്മിങ് പൂളില്‍ നിര്‍മാണപ്രവൃത്തികള്‍ക്കായി കൊണ്ടുവന്ന പൈപ്പുകള്‍ കടത്താന്‍ നീക്കം. രാത്രി പൈപ്പ് കടത്താന്‍ ശ്രമിക്കുന്നത് പവര്‍ലിഫ്റ്റിങ് പരിശീലനത്തിന് എത്തിയവര്‍ തടയുകയായിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അറിവോടെയാണ് പൈപ്പ് കടത്താന്‍ ശ്രമിച്ചതെന്നാണ് കായികതാരങ്ങളുടെ ആരോപണം. കടത്താന്‍ ശ്രമിച്ച പൈപ്പുകള്‍ മൂന്നു ലക്ഷം രൂപ വില വരുന്നതാണ്. സ്പോര്‍ട്സ് മന്ത്രിക്ക് പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള പൂളിലെ സാമഗ്രികളാണ് ലോറിയില്‍ വൈകീട്ട് കടത്താന്‍ ശ്രമിച്ചത്. ആര് പറഞ്ഞിട്ടാണ് പൈപ്പ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോള്‍ ലോറിക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. നിര്‍മിതികേന്ദ്രമാണ് സ്വിമ്മിങ്ങ് പൂളില്‍ നിര്‍മാണപ്രവൃത്തി നടത്തുന്നത്. നിര്‍മിതികേന്ദ്രത്തില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ ആരേയും ചുമലപ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും കൈ മലര്‍ത്തി. അതോടെ സംശയം ബലപ്പെട്ടു. പവര്‍ലിഫ്റ്റിങ് പരിശീലനത്തിന് എത്തിയവര്‍ കലകടര്‍ക്ക് പരാതി നല്‍കി. |
ആനിക്കാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എം നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ് Posted: 22 Jan 2014 11:04 PM PST മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിക്കെതിരെ സി.പി.എം നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും പഞ്ചായത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ഇതിന്‍െറ പിന്നിലെ ലക്ഷ്യമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. |
ടി.പി വധക്കേസ്: ശിക്ഷാവിധി 28ന്; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ Posted: 22 Jan 2014 11:04 PM PST Image: കോഴിക്കോട്: ടി.പി വധക്കേസിലെ കുറ്റക്കാരുടെ ശിക്ഷ ഈ മാസം 28ന് വിധിക്കും. പ്രതിഭാഗത്തിന്‍്റെയും വാദിഭാഗത്തിന്‍്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി നാരായണ പിഷാരടി ശിക്ഷാവിധിയുടെ തിയതി പ്രഖ്യാപിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണിതെന്നും 11പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, വധശിക്ഷ നല്‍കാന്‍ മാത്രമുള്ള കുറ്റം പ്രതികള്‍ ചെയ്തിട്ടില്ളെന്നും മിനിമം ശിക്ഷയായ ജീവപര്യന്തം മാത്രമേ നല്‍കാവൂ എന്ന് പ്രതിഭാഗവും വാദിച്ചു. കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. 12 പ്രതികളുടെയും മൊഴികള്‍ കോടതി രേഖപ്പെടുത്തി. അടുത്തേക്ക് വിളിച്ചുവരുത്തിയാണ് ജഡ്ജി മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ലംബു പ്രദീപന്‍ ഒഴികെയുള്ളവര്‍ ചെയ്തിരിക്കുന്നത് വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്ന് ജഡ്ജി പ്രതികളെ അറിയിച്ചു. ലംബുവിന് പരമാവധി ഏഴു വര്‍ഷം വരെ തടവു ലഭിച്ചേക്കും. രാഷ്ട്രീയ പകപോക്കലിന്‍്റെ ഇരയാണ് താന്‍ എന്ന് പ്രതി കെ.സി രാമചന്ദ്രന്‍ കോടതിയോട് പറഞ്ഞു. പ്രായമായ അമ്മയും ഭാര്യയും കുട്ടികളും തനിക്ക് ഉണ്ടെന്നും ശിക്ഷ പരമാവധി ലഘൂകരിച്ച് നല്‍കണമെന്നും രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം നേതാക്കളടക്കം 12 പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടത്തെിയിരുന്നു. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം 13ാം പ്രതി പി.കെ. കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം എട്ടാം പ്രതി കെ.സി. രാമചന്ദ്രന്‍, 11ാം പ്രതി കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ മനോജന്‍ എന്ന ട്രൗസര്‍ മനോജ് എന്നിവരും കൊലയാളിസംഘത്തില്‍പെട്ട ആദ്യ ഏഴ് പ്രതികളും 18ാം പ്രതി പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖും 31ാം പ്രതി ലംബു എന്ന എം.കെ. പ്രദീപനും കുറ്റക്കാരാണെന്നാണ് കണ്ടത്തെല്‍. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ , കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതിബാബു, ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയംകണ്ടി രവീന്ദ്രന്‍ എന്നിവരടക്കം 24 പ്രതികളെ വിട്ടയച്ചു. റിമാന്‍ഡിലുണ്ടായിരുന്ന 12 പ്രതികളില്‍ പി. മോഹനന്‍ , 27ാം പ്രതി സി. രജിത്ത് എന്നിവര്‍ ബുധനാഴ്ചതന്നെ ജയില്‍മോചിതരായി. സി.പി.എം-ആര്‍.എം.പി ശത്രുതയുള്ളതായും കൊല രാഷ്ട്രീയവൈരംകൊണ്ടുള്ളതാണെന്നും കുറ്റക്കാരെന്ന് കണ്ടത്തെിയ മൂന്ന് സി.പി.എം നേതാക്കളും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും തെളിഞ്ഞതായും കോടതി കണ്ടത്തെി. എന്നാല്‍, മോഹനന്‍ മാസ്റ്റര്‍ക്കെതിരെ നിയമപരമായി സ്വീകാര്യമായ തെളിവുകളില്ളെന്നാണ് കോടതി നിരീക്ഷണം. ആദ്യത്തെ ഏഴു പ്രതികളും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായ അനൂപ് (31), കിര്‍മാണി മനോജ് എന്ന മനോജ് കുമാര്‍ (33), എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടിസുനി (30), ടി.കെ. രജീഷ് (35), കെ.കെ. മുഹമ്മദ് ശാഫി (28), എസ്. സിജിത്ത് എന്ന അണ്ണന്‍ (25), കെ. ഷിനോജ് (30) എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 143 (അന്യായമായി സംഘംചേരുക), 147 (കലാപം), 149 (അന്യായ സംഘത്തില്‍ അംഗമാകുക) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. കിര്‍മാണി മനോജ്, കൊടി സുനി എന്നിവര്‍ സ്ഫോടകവസ്തു നിരോധ നിയമപ്രകാരവും കുറ്റക്കാരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. 76 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയ കേസിലാണ് 12 പേര്‍ കുറ്റം ചെയ്തതായി കണ്ടത്തെിയത്. കുറ്റക്കാരെന്ന് കണ്ട 12ല്‍ 11 പേര്‍ക്കും വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. 11 പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന് വ്യാഴാഴ്ച കോടതിയില്‍ ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 284 സാക്ഷികളില്‍ 52 പേര്‍ കൂറുമാറി. |
ശബരിമല സീസണ്‍: കെ.എസ്.ആര്‍.ടി.സിക്ക് ഇത്തവണ വരുമാനം കുറഞ്ഞു Posted: 22 Jan 2014 10:58 PM PST Subtitle: ഇക്കുറി എട്ടുലക്ഷം രൂപയുടെ കുറവ് കോട്ടയം: ശബരിമല സീസണുമായി ബന്ധപ്പെട്ട സര്‍വീസുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കോട്ടയം ഡിപ്പോക്ക് കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇത്തവണ വരുമാനം കുറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട രണ്ട് സീസണുകളിലെ സര്‍വീസുകളിലായി എട്ട് ലക്ഷം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരം റൂട്ടുകളില്‍നിന്ന് ബസുകള്‍ പിന്‍വലിച്ച് പമ്പ സര്‍വീസിന് ഉപയോഗിച്ചതുവഴിയുണ്ടായ പ്രതിദിന നഷ്ടം ലക്ഷങ്ങള്‍ വരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. |
വഞ്ചിവയല്‍ ട്രൈബല്‍ സ്കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ Posted: 22 Jan 2014 10:49 PM PST Subtitle: വിദ്യാഭ്യാസ വകുപ്പിന്‍െറ അനാസ്ഥ വണ്ടിപ്പെരിയാര്‍: വിദ്യാഭ്യാസ വകുപ്പിലെ അനാസ്ഥ കാരണം വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ സ്കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 2010-2011ല്‍ യു.പി സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഒന്നുമുതല്‍ 10വരെ 524ഓളം വിദ്യാര്‍ഥികളാണ് സ്കൂളിലുള്ളത്. പട്ടികജാതി-വര്‍ഗ കോളനികളിലെ വിദ്യാര്‍ഥികളില്‍ ഏറെയും പഠിക്കുന്നതും ഇവിടെയാണ്. ഇത്രയും കുട്ടികള്‍ക്ക് അഞ്ച് ശൗചാലയങ്ങള്‍ മാത്രമാണുള്ളത്. |
ചോര കുടിച്ച് കൊതുകുകള്‍; ഉണരാതെ നഗരസഭ Posted: 22 Jan 2014 10:39 PM PST കൊച്ചി: നഗരത്തില്‍ കൊതുകിന്‍െറ ശല്യം രൂക്ഷമായിട്ടും കടിയറിയാത്ത മട്ടില്‍ നഗരസഭ. കണ്ണില്‍പൊടിയിടുമ്പോലെ അഴുക്കുചാലിന്‍െറ വിടവുകളില്‍ അല്‍പം ഉപ്പുകല്ല് വിതറിയ ശേഷം ഉദ്ഭവ കേന്ദ്രത്തില്‍തന്നെ കൊതുകിനെ നശിപ്പിച്ചുവെന്ന് വീമ്പിളക്കുകയാണ് അധികൃതര്‍. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment