നാലാം ഏകദിനം: ന്യൂസിലാന്‍ഡിന് പരമ്പര Posted: 28 Jan 2014 12:47 AM PST ഹാമില്‍ടണ്‍: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ഏഴ് വിക്കറ്റിന് വിജയം. 11 പന്ത് ബാക്കി നില്‍ക്കെയാണ് 279 റമ്്സിന്‍െറ വിജയലക്ഷ്യം ന്യൂസിലാന്‍ഡ് മറികടന്നത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിമ്പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. 127 ബോളില്‍ നിന്ന് 112 റണ്‍സെടുത്ത റോസ് ടെയ്ലറാണ് ന്യൂസിലാന്‍ഡിന്‍െറ വിജയ ശില്‍പി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും വരുണ്‍ ആരോണുമാണ് ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ധോണി(79), ജഡേജ(62) കൂട്ടുകെട്ട് പുറത്താകാതെ നേടിയ 127 റണ്‍സിന്‍െറ ബലത്തിലാണ് ആതിഥേയര്‍ക്ക് 279 റണ്‍സിന്‍െര വിജയലക്ഷ്യമിട്ടത്. ന്യൂസിലന്‍റിന് വേണ്ടി മില്‍സ്, സൗത്തി, ബെനറ്റ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ന്യൂസ്ലാഡിനായിരുന്നു വിജയം. ഒരു മത്സരം ടൈയാകുകയായിരുന്നു. |
ആര്‍.ബി.ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു Posted: 27 Jan 2014 11:42 PM PST ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ റിസര്‍വ് ബാങ്കിനു നല്‍കേണ്ട റിപ്പോനിരക്ക് കാല്‍ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് എട്ടുശതമാനമായി. അതേസമയം, കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. കരുതല്‍ ധനാനുപാതം നാലു ശതമാനത്തില്‍ തുടരും. ആര്‍.ബി.ഐ അപ്രതീക്ഷിതമായി റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത് ഭവന വാഹന വായ്പകളുടെ പലിശഭാരം കൂട്ടും. പണപ്പെരുപ്പ് അഞ്ചു മാസത്തെ താഴ്ന്ന നിലയിലത്തെിയ സാഹചര്യത്തില്‍ ആര്‍.ബി.ഐ നിരക്കുകളില്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. |
രാജ്യത്തിന്‍െറ ഐക്യം തകര്‍ക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണം -മന്ത്രി Posted: 27 Jan 2014 10:55 PM PST കോട്ടയം: രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. രാജ്യത്തിന്‍െറ 65ാമത് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല ആഘോഷച്ചടങ്ങില്‍ ദേശീയ പതാകയുയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടാനും നിയമവാഴ്ച തകര്‍ക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കാം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളെ ആധാരമാക്കി ഉയര്‍ത്തിക്കാട്ടിയ കേരള മോഡല്‍ വികസന സങ്കല്‍പങ്ങള്‍ തിരുത്തിയെഴുതേണ്ട കാലമാണിത്. പ്രതീക്ഷയോടെ മുന്നേറുന്ന യുവതലമുറയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും യുവനിക്ഷേപ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും നമുക്ക് ചുമതലയുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, കലക്ടര്‍ അജിത് കുമാര്‍, ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ്, എ.ഡി.എം. ടി.വി. സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജം ജി. നായര്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്‍സി പാറേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരേഡില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് മന്ത്രി ട്രോഫികള്‍ സമ്മാനിച്ചു. എക്സൈസ് പ്ളാറ്റൂണിനെ നയിച്ച ഇന്‍സ്പെക്ടര്‍ കെ.ആര്‍. അജയ് മികച്ച പ്ളാറ്റൂണ്‍ കമാന്‍ഡറായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം എ.ആര്‍ ക്യാമ്പിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ എം.പി. ബാബു പരേഡ് കമാന്‍ഡറായിരുന്നു. പൊലീസ് ബറ്റാലിയനില്‍ കോട്ടയം എ.ആര്‍ ക്യാമ്പിലെ ആംഡ് റിസര്‍വ് പ്ളാറ്റൂണ്‍ ഒന്നാം സ്ഥാനവും എക്സൈസ് പ്ളാറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ എന്‍.സി.സി സീനിയര്‍ ഡിവിഷനില്‍ ജിത്തു കുര്യന്‍ ഫിലിപ്പിന്‍െറ നേതൃത്വത്തിലുള്ള കോട്ടയം എം.ഡി എച്ച്.എസ്.എസ് പ്ളാറ്റൂണിനാണ് ഒന്നാം സ്ഥാനം. കോട്ടയം ബസേലിയോസ് കോളജിലെ വിഷ്ണു നയിച്ച പ്ളാറ്റൂണ്‍ രണ്ടാമതെത്തി. എന്‍.സി.സി ജൂനിയര്‍ ഡിവിഷനില്‍ എലിസബത്ത് കുരുവിളയുടെ നേതൃത്വത്തിലുള്ള വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ പെണ്‍കുട്ടികളും ഇതേ സ്കൂളിലെ ഹര്‍ഷിത് നയിച്ച ആണ്‍കുട്ടികളുടെ സംഘവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സ്കൗട്ട്സ് വിഭാഗത്തില്‍ കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിലെ അലന്‍ ലൂക്ക് രാജു നയിച്ച പ്ളാറ്റൂണിനാണ് ഒന്നാം സ്ഥാനം. അന്‍സല്‍ നയിച്ച ചെങ്ങളം ഗവ. എച്ച്.എസ്.എസ് പ്ളാറ്റൂണ്‍ രണ്ടാം സ്ഥാനം നേടി. ഗൈഡ്സ് വിഭാഗത്തില്‍ ദേവിക ശശി നയിച്ച ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്.എസും ഭാഗ്യയുടെ നേതൃത്വത്തിലുള്ള മൗണ്ട് കാര്‍മ്മല്‍ സ്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. മികച്ച ബാന്‍ഡ് പ്ളാറ്റൂണിനുള്ള സമ്മാനം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസിലെ അലീനയും സംഘവും കരസ്ഥമാക്കി. സ്നേഹയുടെ നേതൃത്വത്തിലുള്ള വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്കൂള്‍ സംഘത്തിനാണ് രണ്ടാം സ്ഥാനം. ഉപന്യാസ മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയ കാളകെട്ടി എ.എം.എച്ച്.എസിലെ അനില ഷാജി, കോട്ടയം എം.ടി സെമിനാരി സ്കൂളിലെ ആര്‍. ദേവീകൃഷ്ണ, ഉമിക്കുപ്പ എസ്.എം.എച്ച്.എസിലെ ആരതി സുന്ദരരാജന്‍ എന്നിവര്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്‍കി. |
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വിധിയില്‍ മേല്‍കോടതിയെ സമീപിക്കും Posted: 27 Jan 2014 10:52 PM PST കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വിധിയില്‍ മേല്‍കോടതിയെ സമീപിക്കുമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികളാണ് കൊലപാതകം നടത്തിയത്. ഇതില്‍ സി.പി.എം നേതാക്കളെ യു.ഡി.എഫ് സര്‍ക്കാര്‍ മനപ്പൂര്‍വ്വം കുടുക്കിയതാണ്. അവര്‍ക്കെതിരെയുള്ള വിധിയില്‍ മേല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അവര്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. എന്ത് കൊണ്ട് അവര്‍ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടില്ല. കോടതി വിധി പരിശോധിച്ച് പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും -കോടിയേരി പറഞ്ഞു. |
ശിക്ഷ ഇങ്ങനെ Posted: 27 Jan 2014 10:48 PM PST എം.സി അനൂപ് (ഒന്നാംപ്രതി) ജീവപര്യന്തം-50,000 രൂപ പിഴ,പിഴ അടച്ചില്ളെങ്കില്‍ ഒരു വര്‍ഷം കൂടി തടവ്. ഐ.പി.സി 143 പ്രകാരം ആറു മാസവും 147ാം പ്രകാരം ഒരു വര്‍ഷവും കഠിന തടവ്. കിര്‍മാണി മനോജ്(രണ്ടാം പ്രതി) ജീവപര്യന്തം, 50,000രൂപ പിഴ. പിഴയടച്ചില്ളെങ്കില്‍ ഒരു വര്‍ഷം കൂടി തടവ്. ഐ.പി.സി 143 പ്രകാരം ആറു മാസവും 147 പ്രകാരം ഒരു വര്‍ഷവും 148 പ്രകാരം രണ്ടു വര്‍ഷവും തടവ്. സ്ഫോക വസ്തു കെവശം വെച്ചതിന് അഞ്ചു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും. കൊടി സുനി(മൂന്നാം പ്രതി) ജീവപര്യന്തം, 50,000രൂപ പിഴ. പിഴയടച്ചില്ളെങ്കില്‍ ഒരു വര്‍ഷം കൂടി തടവ്. ഐ.പി.സി 143 പ്രകാരം ആറു മാസവും 147 പ്രകാരം ഒരു വര്‍ഷവും 148 പ്രകാരം 2 വര്‍ഷവും കഠിന തടവ്. സ്ഫോടക വസ്തു കൈവശം വെച്ചതിന് പത്തു വര്‍ഷം കഠിന തടവ്, 20,000 രൂപ പിഴ. ടി.കെ രജീഷ്, കെ.കെ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്,കെ.ഷിനോജ്(നാലു മുതല്‍ ഏഴു വരെ പ്രതികള്‍) ജീവപര്യന്തം, 50000രൂപ പിഴ. പിഴയടച്ചില്ളെങ്കില്‍ ഒരു വര്‍ഷം തടവ്.ഐ.പി.സി 143 പ്രകാരം ആറു മാസവും 147 പ്രകാരം ഒരു വര്‍ഷവും 148 പ്രകാരം രണ്ടു വര്‍ഷവും കഠിന തടവ്. കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, പി.കെ കുഞ്ഞനന്തന്‍ (സി.പി.എം നേതാക്കള്‍) ജീവപര്യന്തം, ലക്ഷം രൂപ വീതം പിഴ. പിഴയടച്ചില്ളെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ്. വാഴപ്പടച്ചി റഫീഖ്(18ാം പ്രതി) ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ. പിഴയടച്ചില്ളെങ്കില്‍ രണ്ടു വര്‍ഷംകൂടി തടവ്. ലംബു പ്രദീപന്‍(31ാം പ്രതി) മൂന്നു വര്‍ഷം കഠിന തടവ്. 25000രൂപ പിഴ. പിഴയടച്ചില്ളെങ്കില്‍ ആറു മാസം തടവ്. |
വല്ലാര്‍പാടം ടെര്‍മിനല്‍ പരാജയപ്പെട്ട അവസ്ഥയിലെന്ന് Posted: 27 Jan 2014 10:44 PM PST കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനല്‍ പരാജയപ്പെട്ട അവസ്ഥയിലാണെന്ന് ട്രേഡ് യൂനിയനുകളുടെ സംയുക്ത വേദിയായ കൊച്ചിന്‍ പോര്‍ട്ട് ജോയന്‍റ് ട്രേഡ് യൂനിയന്‍ ഫോറം ആരോപിച്ചു. വികസനത്തിന്‍െറ പേരില്‍ പ്രതിസന്ധിയിലായ കൊച്ചി തുറമുഖത്തിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തുറമുഖ ട്രേഡ് യൂനിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷത്തില്‍ ഏഴുലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുമെന്ന് അവകാശപ്പെട്ടെങ്കിലും ഇതിന്‍െറ പകുതി മാത്രമേ കൈകാര്യം ചെയ്യാനാകുന്നുള്ളൂ. ഇത് കൊച്ചി ടെര്‍മിനലില്‍ കൈകാര്യം ചെയ്തിരുന്നതാണെന്നാണ് വസ്തുതയെന്നും നേതാക്കള്‍ പറഞ്ഞു. വല്ലാര്‍പാടം ടെര്‍മിനലിന് ലൈസന്‍സ് എഗ്രിമെന്‍റില്‍ വ്യവസ്ഥ ചെയ്ത മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ കൊച്ചി തുറമുഖം ഒരുക്കിയിട്ടുണ്ട്. കബോട്ടാഷ് നിയമത്തിലും ഇളവ് നല്‍കിയിട്ടുണ്ട്. മെയിന്‍ ലൈന്‍ കണ്ടെയ്നര്‍ കപ്പലുകളെ വല്ലാര്‍പാടത്തേക്ക് ആകര്‍ഷിക്കാന്‍ തുറമുഖത്തിന് വന്‍ ബാധ്യതയുണ്ടാക്കി വെസ്സല്‍ റിലേറ്റഡ് ചാര്‍ജില്‍ 86 ശതമാനം ഇളവുകള്‍ അനുവദിക്കുകയും ഫീഡര്‍ വെസ്സലുകള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മദര്‍ വെസ്സലുകള്‍ക്ക് അടുക്കാനായി 15.95 മീറ്റര്‍ ആഴം കൂട്ടി ടെര്‍മിനല്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും കരാറുകാരായ ഡി.പി വേള്‍ഡ് ചരക്ക് ആകര്‍ഷിച്ച ടെര്‍മിനലിനെ ക്ഷേമപ്രാപ്തിയിലെത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു. കരാര്‍ വ്യവസ്ഥകളുടെ പേരില്‍ കപ്പല്‍ ചാലിന്‍െറ ആഴം നിലനിര്‍ത്താന്‍ പ്രതിവര്‍ഷം 140 മുതല്‍ 170 കോടി വരെ ചെലവഴിക്കുമ്പോള്‍ ടെര്‍മിനലില്‍നിന്നുള്ള വരുമാനം കേവലം 50 കോടി മാത്രമാണ്. വിവിധ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് തുറമുഖത്ത് തൊഴിലാളി സംഗമം നടത്തുമെന്ന് അവര്‍ പറഞ്ഞു. ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത ട്രേഡ് യൂനിയന്‍ ചെയര്‍മാന്‍ പി.എം. മുഹമ്മദ് ഹനീഫ്, തോമസ് സെബാസ്റ്റ്യന്‍, പി.ബി. മുത്തു, കെ.ബി. ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു. |
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നേടിയ വൈദ്യുതി കണക്ഷനുകള്‍ റദ്ദാക്കാന്‍ നിര്‍ദേശം Posted: 27 Jan 2014 10:38 PM PST കായംകുളം: കായംകുളം നഗരസഭയുടെ പേരില്‍ വ്യാജ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നേടിയ കണക്ഷനുകള്‍ റദ്ദാക്കാന്‍ നഗരസഭ അധികൃതര്‍ വൈദ്യുതി വകുപ്പിന് നോട്ടീസ് നല്‍കി. വെസ്റ്റ് സെക്ഷനിലെ 23ഉം ഈസ്റ്റിലെ മൂന്നും കണക്ഷനുകള്‍ റദ്ദാക്കാനാണ് നിര്‍ദേശം നല്‍കിയത്. നഗരസഭയുടെ പേരില്‍ വീടിന്‍െറ വ്യാജ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണക്ഷന്‍ എടുത്തവര്‍ ഇതോടെ വെട്ടിലായിരിക്കുകയാണ്. ഇടനിലസംഘങ്ങള്‍ക്ക് വന്‍തുക നല്‍കിയാണ് പലരും സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയത്. നഗരസഭയില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കാനാണ് പലരും ഇടനിലക്കാരെ സമീപിച്ചത്. വന്‍തുക ഈടാക്കി യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളെന്ന നിലയിലാണ് ഇവര്‍ അപേക്ഷകര്‍ക്ക് നല്‍കുന്നത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി എസ്.ഐ ജെ. നിസാം പറഞ്ഞു. കായംകുളം പൊലീസിന്‍െറ അനാസ്ഥയാണ് ഇടനിലക്കാരും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാതാക്കളും വിലസുന്നതിന് കാരണമായതെന്ന് നഗരസഭ അധികൃതര്‍ പറയുന്നു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മാണം, ടാര്‍ മോഷണം തുടങ്ങി നാലോളം പരാതി കായംകുളം പൊലീസില്‍ നല്‍കിയെങ്കിലും ഒന്നില്‍ പോലും കൃത്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍, യഥാസമയം അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യാന്‍ കഴിയാതിരുന്നതോടെ ജാമ്യം നേടി ചോദ്യം ചെയ്യലില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. വന്‍ റാക്കറ്റിന്‍െറ ഇടപെടലാണ് അറസ്റ്റില്‍നിന്ന് രക്ഷപ്പെടുത്തിയതെന്നാണ് പരാതി. ഇവര്‍ തന്നെയാണ് വ്യാജ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. |
റിപ്പബ്ളിക് ദിനം ആഘോഷിച്ചു Posted: 27 Jan 2014 10:31 PM PST പാലക്കാട്: കോട്ടമൈതാനത്ത് നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ദേശീയ പതാക ഉയര്‍ത്തി വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിച്ചു. ജില്ലാ സായുധ പൊലീസ് ഇന്‍സ്പെക്ടര്‍ എം. ഗോവിന്ദന്‍കുട്ടി തുറന്ന ജീപ്പില്‍ മന്ത്രിയെ അനുഗമിച്ചു. തുടര്‍ന്ന് മന്ത്രി റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. കെ.എ.പി രണ്ടാം ബറ്റാലിയന്‍, ജില്ലാ ആംഡ് റിസര്‍വ് പൊലീസ്, വനിതാ പൊലീസ്, എക്സൈസ്-വനം വകുപ്പ് ജീവനക്കാര്‍, പാലക്കാട് ഗവ. പോളിടെക്നിക്, മേഴ്സി കോളജ്, ചിറ്റൂര്‍ ഗവ. കോളജ്, ജെ.എന്‍.വി മലമ്പുഴ എന്നിവിടങ്ങളിലെ എന്‍.സി.സി, മലമ്പുഴ ജി.വി.എച്ച്.എസ്.എസ്, കോട്ടായി ജി.എച്ച്.എസ്.എസ്, പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്, ഗവ. മോയന്‍ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ സ്റ്റുഡന്‍റ് പൊലീസ് ജൂനിയര്‍ റെഡ്ക്രോസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എന്നിവര്‍ പരേഡില്‍ പങ്കെടുത്തു. പി. സെല്‍വരാജ്, പി.എം. തങ്കച്ചന്‍, കസബ എസ്.ഐ ജെ. മാത്യു, വനിതാ എസ്.ഐ അനിലകുമാരി എന്നിവര്‍ സായുധ വിഭാഗത്തിലും എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഷിബു, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ആര്‍. സത്യന്‍, എന്‍.സി.സി.യിലെ ജി. സജിത്ത്, എസ്. സനൂപ്, ജി. രേഖ, ബെറ്റി ജോസ്, എസ്. അഭിജിത്ത്, അഖില പ്രഭാകര്‍, സ്റ്റുഡന്‍റ് പൊലീസിലെ ബ്രിറ്റ്ലിന്‍ ജോണ്‍ ഡിസില്‍വ, എം.എസ്. അഖിലേഷ്, പി. ശരത്ത്, എം. അതുല്യ, സി. അനുഷ, കെ. കൃപ എന്നിവര്‍ നേതൃത്വം നല്‍കി. ഗവ. മോയന്‍ ജി.എച്ച്.എസ്.എസിലെ വര്‍ഷ രവീന്ദ്രന്‍ ജൂനിയര്‍ റെഡ്ക്രോസിനെ നയിച്ചു. ആര്‍. രാംപ്രസാദ്, ജി. ജിമേഷ്, ഹരികൃഷ്ണന്‍, ശ്രീജിത്ത്, ബി. മേഘ എന്നിവര്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന് നേതൃത്വം നല്‍കി. പരേഡില്‍ മികച്ച പ്രകടനത്തിന് ട്രോഫി വിതരണം ചെയ്തു. തുടര്‍ന്നു നടന്ന കലാപരിപാടിയില്‍ പുത്തൂര്‍ സി.വി.എന്‍ കളരിയിലെ എന്‍. അഖിലും സംഘവും കളരിയഭ്യാസം നടത്തി. മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കൃഷ്ണേന്ദുവും സംഘവും ദേശഭക്തിഗാനവും വീണ ആന്‍ഡ് പാര്‍ട്ടി സംഘ നൃത്തവും അവതരിപ്പിച്ചു. ഡി.സി.സി ഓഫിസില്‍ നടത്തിയ പരിപാടിയില്‍ പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍ പതാക ഉയര്‍ത്തി. പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ 65ാം റിപ്പബ്ളിക് ദിനത്തില്‍ ഹേമാംബികനഗര്‍ റെയില്‍വേ കോളനി ഗ്രൗണ്ടില്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ് ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് ആര്‍.പി.എഫ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് എന്നിവര്‍ അണിനിരന്ന പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ വിജയകുമാര്‍ പരേഡിന് നേതൃത്വം നല്‍കി. ഡിവിഷനല്‍ സെക്യൂരിറ്റി കമീഷണര്‍ എം. രമേഷ്, എ.ഡി.ആര്‍.എം മോഹന്‍ എ. മേനോന്‍, സതേണ്‍ റെയില്‍വേ വുമണ്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പാലക്കാട് പ്രസിഡന്‍റ് യാഷ പ്രകാശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. |
രാഷ്ട്രീയ ഗൂഢാലോചന തെളിഞ്ഞു, മേല്‍ കോടതിയെ സമീപിക്കും - കെ.കെ രമ Posted: 27 Jan 2014 10:24 PM PST കോഴിക്കോട്: ടി.പി വധക്കേസിലെ കോടതി വിധിയിലൂടെ രാഷ്ട്രീയ ഗൂഢാലോചന തെളിഞ്ഞുവെന്ന് ടി.പിയുടെ വിധവ കെ.കെ രമ. കേസില്‍ മേല്‍കോടതിയെ സമീപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍കൊപ്പം ഗൂഢാലോചന നടത്തിയവര്‍ക്ക് കൂടി ജീവപര്യന്ത്യം ശിക്ഷ ലഭിച്ചത് രാഷ്ട്രീയ ഗൂഢാലോടചനയായതിനാലാണ്. കോടതിക്ക് അക്കാര്യം മനസ്സിലായി. വിധി ആശ്വാസകരം -രമ പറഞ്ഞു. |
കേരള എസ്റ്റേറ്റ് തോട്ടഭൂമി മുറിച്ച് വില്‍പനക്ക് വഴിയൊരുക്കാന്‍ വീണ്ടും നീക്കം Posted: 27 Jan 2014 10:19 PM PST മഞ്ചേരി: തോട്ടഭൂമി മുറിച്ച് വില്‍പനക്ക് തടസ്സം നിന്ന ലാന്‍ഡ് റവന്യൂ അസി. കമീഷണറെ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നില്‍ വന്‍കിട തോട്ടം-ഭൂമാഫിയ ഇടപെടല്‍. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ് വില്ലേജിലെ തോട്ടഭൂമി വിഷയത്തില്‍ ഭൂമാഫിയക്ക് പ്രതികൂലമായി നടപടിയെടുത്തതിനാണ് ലാന്‍ഡ് റവന്യൂ അസി. കമീഷണര്‍ ഡോ. സജിത്ബാബുവിനെ കണ്ണൂര്‍ എന്‍.എച്ച് ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറായി മാറ്റിയത്. മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍െറ സബ്മിഷന് മന്ത്രി നല്‍കിയ മറുപടിയില്‍ കേരള എസ്റ്റേറ്റ് തോട്ടഭൂമിയുടെ നികുതിയെടുക്കല്‍ തടഞ്ഞുള്ള നടപടികളാണെന്നാണ് കാരണമായി വ്യക്തമാക്കുന്നത്. തോട്ടഭൂമി വില്‍പനക്കൊരുങ്ങിയ ഘട്ടത്തില്‍ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ഇത് റദ്ദാക്കിയിരുന്നു. ഭൂമിയുടെ നികുതി സ്വീകരിക്കല്‍, പോക്കുവരവ് എന്നിവ നിര്‍ത്തിയിരുന്നു. ഇത് നടപ്പാക്കിയ മുന്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് തോട്ടഭൂമിക്കും ഇതിന് സമീപത്ത് വരുന്ന ആയിരത്തോളം ചെറുകിട കുടുംബങ്ങള്‍ക്കും നിര്‍ബന്ധമാക്കിയതോടെ സര്‍ക്കാര്‍ നടപടിക്കെതിരെ ജനകീയ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതു തന്നെയാണ് നടപ്പാക്കിയവര്‍ ലക്ഷ്യമിട്ടത്. പൊതുജന എതിര്‍പ്പിന്‍െറ അടിസ്ഥാനത്തില്‍ മുഴുവന്‍ വിലക്കുകളും പിന്‍വലിക്കാമെന്നും അതുവഴി ഭൂമാഫിയയെ സഹായിക്കാമെന്നുമാണ് കണക്കു കൂട്ടിയത്. എന്നാല്‍, എം.സി. മോഹന്‍ദാസിന്‍െറ നടപടിക്കെതിരെ പി. ഉണ്ണിമാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഉത്തരവിന്‍െറ സ്പഷ്ടീകരണം പുറത്തിറക്കി. പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍, പട്ടയം ലഭിച്ചവര്‍, കെ.എല്‍.ആര്‍ പരിധിയില്‍ വരാത്തവര്‍ എന്നിവര്‍ക്കിത് ബാധകമല്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയില്‍നിന്ന് ആനുകൂല്യങ്ങളോ വായ്പയോ കിട്ടാന്‍ ഇത് തടസ്സമല്ലെന്നും കൂടുതല്‍ വിശദീകരണത്തോടെ ഉത്തരവിറക്കിയിരുന്നു. അത് നടപ്പാക്കിക്കിട്ടാനും കുടി കിടപ്പുകാരായ സാധാരണക്കാര്‍ക്ക് നികുതി അടക്കാനും അന്നത്തെ ജില്ലാ കലക്ടറും നിലമ്പൂര്‍ തഹസില്‍ദാറും ഒട്ടേറെ തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നു. സാധാരണക്കാര്‍ക്ക് നല്‍കുന്ന ഇളവുകള്‍ വന്‍കിട ഭൂ ഉടമകള്‍ക്കും ലഭ്യമാക്കലായിരുന്നു ഇവരുടെ ഉദ്ദേശ്യം. കേരള എസ്റ്റേറ്റിലെ തോട്ടഭൂമി സാധാരണ ഭൂമി പോലെ വില്‍ക്കാനും തോട്ടവിളകള്‍ക്കല്ലാതെ വ്യാപകമായി ഉപയോഗപ്പെടുത്താനും ശ്രമം നടന്ന ഘട്ടത്തില്‍ അന്നത്തെ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ ഭൂമി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കാത്തതായതിനാല്‍ വില്‍ക്കാനും തരം മാറ്റാനും തടസ്സങ്ങള്‍ ഇല്ലെന്ന് എം.സി. മോഹന്‍ദാസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് ലാന്‍ഡ് റവന്യൂ കമീഷണറുടെ ചുമതലയുണ്ടായിരുന്ന അസി. കമീഷണര്‍ സജിതി ബാബു ഭൂരേഖകള്‍ പരിശോധിച്ച് ഭൂ പരിഷ്കരണ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതായതിനാല്‍ അതു സംബന്ധിച്ച എല്ലാ നിയമങ്ങളും കേരള എസ്റ്റേറ്റിനും ബാധകമാണെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. സെക്ഷന്‍ 81 പ്രകാരം ഇത്തരം ഭൂമി മുറിച്ച് വില്‍ക്കുകയോ തരം മാറ്റുകയോ ചെയ്താല്‍ സീലിങ് കേസെടുത്ത് മിച്ചഭൂമിയാക്കി മാറ്റാന്‍ നടപടികള്‍ സ്വീകരിക്കണം. താലൂക്ക് ലാന്‍ഡ് ബോര്‍ഡാണിത് ചെയ്യേണ്ടത്. സെക്ഷന്‍ 121 പ്രകാരം ജില്ലാ കലക്ടര്‍ക്ക് സ്വമേധയാ നടപടിയെടുക്കാനും അനുമതിയുണ്ട്. ഇതത്തരം നടപടികള്‍ ഒന്നും കൈക്കൊള്ളാതെ ഭൂ മാഫിയക്ക് അനുകൂലമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ലാന്‍ഡ് റവന്യൂ അസി. കമ്മീഷണറായിരുന്ന സജിതി ബാബുവിന്‍െറ ഇടപെടല്‍ തടസ്സങ്ങള്‍ തീര്‍ത്തിരുന്നു. ഒരു വര്‍ഷം മുമ്പ് മുന്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസിനെ ലാന്‍ഡ് റവന്യൂ കമീഷണറാക്കിയതോടെ സംസ്ഥാനത്തെ ഇത്തരം തോട്ടങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലളിതമാക്കി വില്‍പനക്ക് പാകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 3960.54 ഏക്കര്‍ ഭൂമിയാണ് കേരള എസ്റ്റേറ്റില്‍ ഭൂ പരിഷ്കരണകാലത്ത് തോട്ടഭൂമിയാക്കി ഒഴിവാക്കിയട്ടിട്ടത്. ഇതില്‍ വലിയൊരു ഭാഗം മുറിച്ചുവിറ്റും തരം മാറ്റിയും കഴിഞ്ഞു. തോട്ടങ്ങളായി നില്‍ക്കുന്നേടത്തോളം കാലം നിയമപരമായി പ്രത്യേക അവകാശങ്ങള്‍ ഉടമകള്‍ക്കില്ലെന്ന് ഭൂ പരിഷ്കരണനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പേരിനെങ്കിലും ഒരു സീലിങ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിലവിലെ കലക്ടര്‍ കെ. ബിജുവും തയാറായിട്ടില്ല. |
No comments:
Post a Comment