സമരവേലിയേറ്റത്തില്‍ ജനം വലഞ്ഞു Posted: 08 Jan 2014 12:35 AM PST തിരുവനന്തപുരം: സെക്രട്ടേറിയറ്റ്-നിയമസഭ മന്ദിരങ്ങള്‍ക്ക് മുന്നിലെ സമര വേലിയേറ്റങ്ങളില്‍ ജനം വലഞ്ഞു. പതിവ് പോലെ രാവിലെ 11 മുതല്‍ വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചുകളുമായി സെക്രട്ടേറിയറ്റിന് മുന്നിലത്തെിയത് നഗരത്തെ മണിക്കൂറുകള്‍ കുരുക്കിലാക്കി. ഹൈറേഞ്ച് സംരക്ഷണ സമിതി നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് ചെയ്തത്. കേരള സര്‍വകലാശാലക്ക് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപം ചുറ്റി സെക്രട്ടേറിയറ്റിന്‍െറ വടക്കേ ഗേറ്റ് ഉപരോധിച്ചു. ഈ സമയം തന്നെ ഓട്ടോ മൊബൈല്‍ വര്‍ക്കേഴ്സ് യൂനിയന്‍െറ സമരവും സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നു. വിളക്കിത്തല നായര്‍ സമാജവും, പട്ടികജാതി മതേതര സംഘടനയും ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. കള്ളുചത്തെ് വ്യവസായ തൊഴിലാളി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് എ.ഐ.ടി.യു.സി നേതാവ് കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് അടക്കം സംഘടനകള്‍ നിയമസഭക്ക് മുന്നില്‍ സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ പൊലീസ് ഇതുവഴിയുള്ള ഗതാഗതം രാവിലെ മുതല്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് മുന്നിലും പി.എം.ജി ജങ്ഷനിലുമാണ് ബാരിക്കേഡ് തീര്‍ത്തത്. സമീപമുള്ള ഓവര്‍ ബ്രിഡ്ജ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതും യാത്രക്കാരെ ദുരിതത്തിലാക്കി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ക്കെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം .ഹസന്‍ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ചൊവ്വാഴ്ച ഏകദിന ഉപവാസസമരവും നടത്തിയിരുന്നു. |
വിദേശ തൊഴിലാളികള്‍ക്ക് പരമാവധി എട്ടു വര്‍ഷം; സൗദി തൊഴില്‍ നിയമം വീണ്ടും പരിഷ്കരിക്കുന്നു Posted: 07 Jan 2014 11:36 PM PST റിയാദ്: നിതാഖാത്തിന്‍്റെ പ്രത്യാഘാതങ്ങള്‍ വിദേശ തൊഴിലാളികളെ വേട്ടയാടവെ സൗദി ഭരണകൂടം തൊഴില്‍ നിയമം കൂടുതല്‍ പരിഷ്കരിക്കുന്നു. രാജ്യത്തെ വിദേശ തൊഴിലാളികളുടെ പരമാവധി കാലാവധി എട്ടു വര്‍ഷമാക്കി നിജപ്പെടുത്താനാണ് ഒരുങ്ങുന്നത്. സ്വദേശി വല്‍ക്കരണത്തിന്‍്റെ ഭാഗമായാണ് ഈ നീക്കവും. നിതാഖാത്ത് നിയമം കര്‍ക്കശമാക്കിയപ്പോള്‍ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചതുപോലെ ഇതും തിരിച്ചടിയാവും. നിര്‍ദിഷ്ട നിയമപ്രകാരം പരമാവധി മൂന്ന് പോയന്‍റ് മാത്രമേ വിദേശ തൊഴിലാളികള്‍ക്ക് അനുവദിക്കുകയുള്ളു. 6000 സൗദി റിയാല്‍ (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളമുള്ള വിദേശ തൊഴിലാളി 1.5 പോയന്‍റിന് തുല്യമാണ്. നാലു വര്‍ഷം സൗദിയില്‍ തൊഴില്‍ വിസയില്‍ തങ്ങിയ പ്രവാസിയും 1.5 പോയന്‍റ് നേടും. അഞ്ചാംവര്‍ഷം ഇഖാമ പുതുക്കുമ്പോള്‍ ഇതു കണക്കാക്കി തുടങ്ങും. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് പോയന്‍റും ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മൂന്നു പോയന്‍റും നേടും. വിദേശ തൊഴിലാളികള്‍ക്ക് പരമാവധി അനുവദിക്കപ്പെട്ടത് മൂന്നു പോയന്‍റാണ്. ഭാര്യയും രണ്ടു കുട്ടികളുമായി കഴിയുകയാണെങ്കില്‍ പുതിയ നിയമമനസരിച്ച് ഇവരെ രണ്ടു വിദേശ തൊഴിലാളികള്‍ ആയി കണക്കാക്കും. അവിദഗ്ധ തൊഴിലാളികള്‍ വിദഗ്ധരേക്കാള്‍ കൂടതല്‍ കാലം സൗദിയില്‍ തങ്ങുന്നതായ പഠന റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ ആണ് നേരത്തെ നിതാഖാത് വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്. |
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘രണ്ടില’ ചിഹ്നത്തില്‍ പത്രിക നല്‍കി Posted: 07 Jan 2014 11:17 PM PST Subtitle: ഒല്ലൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് തൃശൂര്‍: നഗരസഭ ഒല്ലൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍െറ ചിഹ്നത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇത് യു.ഡി.എഫില്‍ വന്‍ ആശയക്കുഴപ്പമുണ്ടാക്കി. പത്രികാസമര്‍പ്പണത്തിന്‍െറ സമയപരിധി അവസാനിച്ചിട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനമായിട്ടില്ല. യു.ഡി.എഫിന് ഇക്കുറിയും വിമതനുണ്ടാകുമെന്നാണ് സൂചന. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മുന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ പത്രിക സമര്‍പ്പിച്ചു. പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഡമ്മി ഉള്‍പ്പെടെ 10 പേര്‍ രംഗത്തുണ്ട്. ബുധനാഴ്ച സൂക്ഷ്മ പരിശോധന നടക്കും. 10നാണ് പിന്‍വലിക്കാനുള്ള അവസാന തീയതി. 28നാണ് തെരഞ്ഞെടുപ്പ്. അവസാന നിമിഷം യു.ഡി.എഫ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുകയായിരുന്നു. കോണ്‍ഗ്രസില്‍ ഇതില്‍ മുറുമുറുപ്പുണ്ട്. ആരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന് തനിക്ക് വ്യക്തമായ വിവരമില്ളെന്നായിരുന്നു കോണ്‍ഗ്രസ് ഒല്ലൂര്‍ മണ്ഡലം പ്രസിഡന്‍റ് എം.വി. ജോണിയുടെ ആദ്യ പ്രതികരണം. അതേ സമയം കേരള കോണ്‍ഗ്രസ് എമ്മിന്‍െറ ചിഹ്നമായ രണ്ടിലയില്‍ മൂന്ന് പേരാണ് പത്രിക നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ ഡേവീസ് കൊള്ളന്നൂര്‍, കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച കെ.കെ. റാഫേല്‍ (റാവു), മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആന്‍റണി പെരുമാടന്‍ എന്നിവരാണ് ‘രണ്ടില’ ചിഹ്നത്തില്‍ പത്രിക നല്‍കിയത്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി പത്രിക നല്‍കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം റാവുവിന് അനുമതി നല്‍കിയത്രേ. പാര്‍ട്ടി പ്രവര്‍ത്തകന്‍ ഡേവീസ് കൊള്ളന്നൂരും നേതൃത്വത്തിന്‍െറ സമ്മതത്തോടെയാണ് പത്രിക നല്‍കിയത്. റാവുവിന് കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃത്വം പാര്‍ട്ടി അംഗത്വം നല്‍കിയെന്നും പറയുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആന്‍റണി പെരുമാടന്‍ രണ്ടില ചിഹ്നത്തില്‍ പത്രിക നല്‍കിയത് കേരള കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. റാവു യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വരുന്നതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷമുണ്ട്. ചൊവ്വാഴ്ച എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ജോണ്‍ കാഞ്ഞിരത്തിങ്കല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് നേതാക്കളായ വര്‍ഗീസ് കണ്ടംകുളത്തി, പ്രഫ. എം. മുരളീധരന്‍, പി.എ. പുരുഷോത്തമന്‍, പി.പി. ഡേവി (സി.പി.എം), എം. വിജയന്‍, അഡ്വ. ജോണ്‍സന്‍ ടി. തോമസ് (സി.പി.ഐ), സി.പി. റോയ് (ജനതാദള്‍ എസ്), പ്രഫ. കെ.ബി. ഉണ്ണിത്താന്‍ (എന്‍.സി.പി), സി.ആര്‍. വത്സന്‍ (കോണ്‍-എസ്), കെ.കെ. ജോര്‍ജ്, ജോയ് ഗോപുരന്‍, ടി.എസ്. മുരളീധരന്‍, ടി.ജെ. വിന്‍സന്‍റ്, റജി ജോണ്‍, സി.എല്‍. ആന്‍റണി, ജോസ് റാഫേല്‍, പി.എം. കുട്ടന്‍, സൂസന്‍ വര്‍ഗീസ്, ജോയ്ഫി റേസ്, ടി.വി. വര്‍ഗീസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പിക്കാനത്തെിയത്. |
കലോത്സവ കൈയാങ്കളി Posted: 07 Jan 2014 11:09 PM PST നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാസ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനത്തെിയ പി.ടി. തോമസ് എം.പിക്കെതിരെ മുദ്രാവാക്യവുമായത്തെിയ ഡി.വൈ.എഫ്്.ഐ പ്രവര്‍ത്തകരും പ്രതിരോധിക്കാനത്തെിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നാലരക്കാണ് സംഭവം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഹൈറേഞ്ച് ജനതയെ ഒറ്റുകൊടുത്തെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയത്. സ്കൂളിലെ പ്രധാന വേദിയില്‍ ഉദ്ഘാടനം നടന്നുകൊണ്ടിരിക്കെ സ്കൂളിന് സമീപത്തെ തൂക്കുപാലം -നെടുങ്കണ്ടം റോഡിലായിരുന്നു പ്രവര്‍ത്തകര്‍ എത്തിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പി.ടി. തോമസിന്‍െറ വികൃതമാക്കിയ ഫോട്ടോ പ്രിന്‍റ് ചെയ്ത ഫ്ളക്സ് വഹിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി ബലമായി ഫ്ളക്സ് ബോര്‍ഡ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. പൊലീസത്തെി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചെങ്കിലും റോഡിന് ഇരുവശത്തും നിന്ന് ഇരുകുട്ടരും മുദ്രാവാക്യം വിളിയും വെല്ലുവിളിയും ഉയര്‍ത്തി. നടുവില്‍ പൊലീസും നിലയുറപ്പിച്ചു. രാവിലെ കലോത്സവം ആരംഭിക്കുംമുമ്പ് പി.ടി. തോമസിന്‍െറ ഫ്ളക്സ് ബോര്‍ഡില്‍ ചെരിപ്പുമാല അണിയിച്ചിരുന്നു. മണിക്കൂറുകള്‍ക്കുശേഷം പൊലീസ് ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ചിലര്‍ അതില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രംഗം ശാന്തമായെങ്കിലും പിന്നീട് പ്രസംഗം നടക്കവെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രസംഗം തീര്‍ന്ന് പി.ടി. തോമസിനെ പൊലീസ് സുരക്ഷിതമായി കടത്തിവിടുകയായിരുന്നു. |
കലോത്സവ കൈയാങ്കളി Posted: 07 Jan 2014 11:05 PM PST നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാസ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനത്തെിയ പി.ടി. തോമസ് എം.പിക്കെതിരെ മുദ്രാവാക്യവുമായത്തെിയ ഡി.വൈ.എഫ്്.ഐ പ്രവര്‍ത്തകരും പ്രതിരോധിക്കാനത്തെിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നാലരക്കാണ് സംഭവം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഹൈറേഞ്ച് ജനതയെ ഒറ്റുകൊടുത്തെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയത്. സ്കൂളിലെ പ്രധാന വേദിയില്‍ ഉദ്ഘാടനം നടന്നുകൊണ്ടിരിക്കെ സ്കൂളിന് സമീപത്തെ തൂക്കുപാലം -നെടുങ്കണ്ടം റോഡിലായിരുന്നു പ്രവര്‍ത്തകര്‍ എത്തിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പി.ടി. തോമസിന്‍െറ വികൃതമാക്കിയ ഫോട്ടോ പ്രിന്‍റ് ചെയ്ത ഫ്ളക്സ് വഹിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി ബലമായി ഫ്ളക്സ് ബോര്‍ഡ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. പൊലീസത്തെി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചെങ്കിലും റോഡിന് ഇരുവശത്തും നിന്ന് ഇരുകുട്ടരും മുദ്രാവാക്യം വിളിയും വെല്ലുവിളിയും ഉയര്‍ത്തി. നടുവില്‍ പൊലീസും നിലയുറപ്പിച്ചു. രാവിലെ കലോത്സവം ആരംഭിക്കുംമുമ്പ് പി.ടി. തോമസിന്‍െറ ഫ്ളക്സ് ബോര്‍ഡില്‍ ചെരിപ്പുമാല അണിയിച്ചിരുന്നു. മണിക്കൂറുകള്‍ക്കുശേഷം പൊലീസ് ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ചിലര്‍ അതില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രംഗം ശാന്തമായെങ്കിലും പിന്നീട് പ്രസംഗം നടക്കവെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രസംഗം തീര്‍ന്ന് പി.ടി. തോമസിനെ പൊലീസ് സുരക്ഷിതമായി കടത്തിവിടുകയായിരുന്നു. |
ആം ആദ്മി പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം Posted: 07 Jan 2014 11:04 PM PST ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൗശമ്പിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം. 50 ഓളം പേരടങ്ങുന്ന സംഘമാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചത്. ആക്രമികള്‍ ഓഫീസിന് നേരെ കല്ളെറിയുകയും എ.എ.പി നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കശ്മീരില്‍ ഹിതപരിശോധന വേണമെന്ന പ്രശാന്ത് ഭൂഷന്‍റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. പ്രശാന്ത്ഭൂഷന്‍്റെ പ്രസ്താവനയെ കോണ്‍ഗ്രസും ബി.ജെ.പി.യും വിമര്‍ശിച്ചിരുന്നു. പ്രശാന്ത്ഭൂഷണ്‍് അദ്ദഹത്തേിന്‍്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അതുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ളെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പിന്നീട് വിശദീകരിച്ചിരുന്നു. |
മാപ്പിളകലകളില്‍ മിന്നിത്തിളങ്ങി സെന്‍റ് ബഹനാന്‍സ് എച്ച്.എസ്.എസ് Posted: 07 Jan 2014 10:57 PM PST വെണ്ണിക്കുളം: മാപ്പിളകലകളില്‍ ആതിഥേയരായ സെന്‍റ് ബഹനാന്‍സ് എച്ച്.എസ്.എസിന് മികച്ച നേട്ടം. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം അറബനമുട്ടിലും ഹൈസ്കൂള്‍ വിഭാഗം ദഫ്മുട്ടിലും മാപ്പിളപ്പാട്ടിലും സെന്‍റ് ബഹനാന്‍സ് സുവര്‍ണനേട്ടം കൈവരിച്ചു. ഹയര്‍ സെക്കന്‍ഡറി വട്ടപ്പാട്ടില്‍ രണ്ടാം സ്ഥാനവും ഇവര്‍ കൈക്കലാക്കി. രിഫായി ബൈത്ത് പാടിക്കൊണ്ട് അറബനയില്‍ താളമിട്ട സെന്‍റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇരട്ട നേട്ടമാണ് കൊയ്തത്. ഊര്‍ജസ്വലരായ അഭ്യാസിയുടെ ഭാവപ്രകടനങ്ങള്‍ അവതരിപ്പിച്ച ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികളാണ് സംസ്ഥാനമേളയില്‍ ജില്ലയെ പ്രതിനിധാനംചെയ്യുക. അറബനയിലെ എട്ട്, മട്ടില്‍ തുടങ്ങി സര്‍വാംഗമുട്ട് വരെ പുറത്തെടുത്ത പ്രകടനത്തില്‍ ആലാപനത്തിനും താളത്തിലും മികച്ചുനിന്നതായി ജഡ്ജസ് വിലയിരുത്തി. ആതിഥേയരായ സെന്‍റ് ബഹനാന്‍സിന് ഇത് കന്നിനേട്ടമാണ്. പാരമ്പര്യകലയായ അറബനമുട്ടിനെ കളിമുട്ടിലേക്ക് മാറ്റി അവതരിപ്പിച്ചത് കാഴ്ചക്കാരിലും രസം പകര്‍ന്നു. മാപ്പിളകലയായ അറബനയില്‍ സാധാരണ ജിലാനി, രിഫായി ബൈത്തുകളാണ് ഉപയോഗിച്ചത്. ഇവിടെ ഭൂമിശാസ്ത്രപരമായി ജനങ്ങളുടെ അറിവുകൂടി പരിഗണിച്ചാണ് രിഫായി ചരിത്രം ഗാനം ചിട്ടപ്പെടുത്തിയതെന്ന് പരിശീലകനായ കോഴിക്കോട് നൗഫല്‍ പറഞ്ഞു. മൂന്നാം വേദിയായ എം.ജി സോമന്‍ നഗറില്‍ അറബന മുട്ടിന്‍െറ ഫലം പ്രഖ്യാപിച്ചപ്പോള്‍ തുടര്‍ച്ചയായ കരഘോഷം മുഴങ്ങി. അധ്യാപകരും വിദ്യാര്‍ഥികളും ആഹ്ളാദിച്ച് സന്തോഷം പങ്കിട്ടു. ഇതിനിടെ , ഹൈസ്കൂള്‍ വിഭാഗം മാപ്പിളപ്പാട്ടിന്‍െറ ഫലം കൂടി പുറത്തുവന്നതോടെ മാപ്പിളകലകളിലെ പുതിയ താരോദയമായി സ്കൂള്‍ മാറി. ഈ വിഭാഗത്തില്‍ സ്കൂളിലെ നാഷിക് നാസര്‍ സംസ്ഥാനമേളയിലേക്ക് ഇടം നേടി. ഹൈസ്കൂള്‍ വിഭാഗം അറബനമുട്ടിലും ദഫ്മുട്ടിലും സ്കൂളിനെ നയിച്ചത് നാഷിക്കാണ്. ദഫ്മുട്ടില്‍ ഭക്തിസാന്ദ്രമായി ദൈവസ്തുതി ഗീതങ്ങളോടെയാണ് സ്കൂള്‍ വിജയം കൊയ്തത്. ദഫില്‍ മൂന്ന് മുട്ട് മാത്രമാണുള്ളത്. എന്നാല്‍, അപൂര്‍വമായി അഞ്ച് മുട്ടുവരെ ആകാം. ഇവിടെ അഞ്ച് മുട്ടുവരെ എടുത്താണ് വിജയം കൊയ്തത്. |
പുഴയോരം കൈയേറിയുള്ള നിര്‍മാണം തടഞ്ഞു Posted: 07 Jan 2014 10:50 PM PST Subtitle: പുഴ കൈയേറ്റത്തിന് ജലസേചന വകുപ്പിന്‍െറ 15 ലക്ഷം കാഞ്ഞിരപ്പള്ളി: ചിറ്റാര്‍പുഴയോരം കൈയേറി അനധികൃത നിര്‍മാണം നടത്തിയത് വില്ളേജ് ഓഫിസര്‍ തടഞ്ഞു. സമീപത്തെ വസ്തു ഉടമക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ളെന്ന് അറിയിച്ചതിനാല്‍ വില്ളേജ് ഓഫിസര്‍ സ്ഥലത്ത് നോട്ടീസ് പതിച്ചാണ് നിരോധം നടപ്പാക്കിയത്. ജലസേചന വകുപ്പില്‍നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് കരാറുകാരനാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. ടൗണ്‍ഹാളിന് എതിര്‍വശം കാഞ്ഞിരപ്പള്ളി -മണിമല റോഡിലെ വസ്തു ഉടമ ചിറ്റാര്‍പുഴയിലേക്ക് ഇറക്കി കല്‍കെട്ട് നിര്‍മിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് രംഗത്തുവന്നത്. പുഴയോരം കൈയേറി അനധികൃത നിര്‍മാണം നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറാവാത്ത സാഹചര്യത്തിലാണ് സമരം നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സമരം നടത്തുമ്പോള്‍ സ്ഥലത്തത്തെിയ ആര്‍ഡി.ഒ വി.ആര്‍. മോഹനന്‍പിള്ള സ്ഥലം അളന്നു തിരിക്കുന്നതിന് താലൂക്ക് സര്‍വേയര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വേയില്‍ പുറമ്പോക്ക് കൈയേറിയാണ് നിര്‍മാണം നടത്തിയതെന്ന് കണ്ടത്തെി. നിര്‍മാണം നടത്തുന്നതിന് വസ്തു ഉടമയോ ജലസേചന വകുപ്പോ പഞ്ചായത്തില്‍നിന്ന് അനുവാദം വാങ്ങിയിരുന്നില്ളെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എ. ഷെമീര്‍ പറഞ്ഞു. ചിറ്റാര്‍ പുഴയോരം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈയേറാനുള്ള നീക്കമാണ് സ്ഥലം ഉടമ നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായ നിലപാട് ഉണ്ടാവുമെന്നും ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി സജിന്‍ വട്ടപ്പള്ളി പറഞ്ഞു. |
തിരുവനന്തപുരത്ത് എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം Posted: 07 Jan 2014 10:42 PM PST തിരുവനന്തപുരം: എസ്.എഫ്.ഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. 13 കോളജുകള്‍ക്ക് സ്വയം ഭരണാവകാശം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. എം.എല്‍.എ ഹോസ്റ്റലിന്‍്റെ മുന്നില്‍ നിന്ന് നിയമസഭാ കവാടത്തിലേക്ക് ആരംഭിച്ച മാര്‍ച്ചിനിടെ ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ടു പോവാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. പൊലീസിനു നേര്‍ക്ക് കല്ളേറുണ്ടായിതിനെ തുടര്‍ന്ന് തിരിച്ച് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. അക്രമത്തില്‍ രണ്ടു മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പ്രവര്‍ത്തകര്‍ സമധാനപരമായി പിരിഞ്ഞുപോവണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തില്‍ അല്‍പം അയവുണ്ടായത്. |
വണ്ടാനം മെഡിക്കല്‍ കോളജില്‍ എട്ടു പദ്ധതിയുടെ ഉദ്ഘാടനം നാളെ Posted: 07 Jan 2014 10:13 PM PST Subtitle: 57 കോടിയില്‍ നിര്‍മിക്കുന്ന മൂന്ന് പദ്ധതിയുടെ ശിലാസ്ഥാപനവും നടക്കും ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ 73 കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ച എട്ട് പദ്ധതിയുടെ ഉദ്ഘാടനവും 57 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന മൂന്ന് പദ്ധതിയുടെ ശിലാസ്ഥാപനവും വ്യാഴാഴ്ച രാവിലെ 10ന് നടക്കുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 800 കിടക്കയുള്ള രണ്ടുബ്ളോക്കിന്‍െറ ഉദ്ഘാടനവും സുവര്‍ണജൂബിലി ട്രോമകെയര്‍ എമര്‍ജന്‍സി വിഭാഗത്തിന്‍െറ ശിലാസ്ഥാപനവും കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് നിര്‍വഹിക്കും. ഡ്യുവല്‍ ഫോട്ടോണ്‍ എനര്‍ജി ലീനിയര്‍ ആക്സിലറേറ്ററിന്‍െറയും നവജാത ശിശുപരിചരണ വിഭാഗത്തിന്‍െറയും ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും ഗാലറി ടൈപ് ലെക്ചറര്‍ ഹാള്‍, ഫ്ളാറ്റ് ടൈപ് പി.ജി റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ് എന്നിവയുടെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും നഴ്സസ് ഹോസ്റ്റലിന്‍െറയും പോസ്റ്റുമോര്‍ട്ടം കോംപ്ളക്സിന്‍െറയും ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും എ,ബി, സി,ഡി ബ്ളോക്കുകള്‍, മെന്‍സ് ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം ജി. സുധാകരന്‍ എം.എല്‍.എയും നിര്‍വഹിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. ടി.ഡി മെഡിക്കല്‍ കോളജ് സ്ഥാപകനായ കെ. നാഗേന്ദ്രപ്രഭുവിന്‍െറ ഫോട്ടോ മന്ത്രി ഗുലാം നബി ആസാദ് അനാച്ഛാദനം ചെയ്യും. പുതിയ ബ്ളോക്കുകള്‍ ഉദ്ഘാടനം ചെയ്യുന്നതോടെ മെഡിക്കല്‍ കോളജിലെ കിടക്കകളുടെ എണ്ണം 1200 ആയി മാറുമെന്ന് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 400 കിടക്കയോടുകൂടിയ എച്ച് ഒന്ന്, എച്ച് രണ്ട് ബ്ളോക്കുകളുടെ നിര്‍മാണച്ചെലവ് 17 കോടിയും 400 കിടക്കയോട് കൂടിയ ജി ഒന്ന്, ജി രണ്ട് ബ്ളോക്കുകളുടെ നിര്‍മാണച്ചെലവ് 15.5 കോടിയുമാണ്. ചുറ്റുമുള്ള കോശങ്ങളെ ഒരു തരത്തിലും ബാധിക്കാതെ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പര്യാപ്തമായ ഐ.എം.ആര്‍ ടി ആന്‍ഡ് ഐ.ജി.ആര്‍.ടി സൗകര്യങ്ങളോട് കൂടിയ ഡ്യുവല്‍ ഫോട്ടോണ്‍ എനര്‍ജി ലീനിയര്‍ ആക്സിലേറ്റര്‍ സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. 6.7 കോടി ചെലവില്‍ നഴ്സസ് ഹോസ്റ്റലും 10.77 കോടി ചെലവഴിച്ച് മെന്‍സ് ഹോസ്റ്റലും പണികഴിപ്പിച്ചിട്ടുണ്ട്. ഒരേ സമയം നാല് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനും 16 എണ്ണം ശീതീകരിച്ച് സൂക്ഷിക്കാനും സൗകര്യമുള്ള പോസ്റ്റ്മോര്‍ട്ടം കോംപ്ളക്സ് നിര്‍മിക്കാന്‍ മൂന്ന് കോടി ചെലവഴിച്ചു. 24 കോടി ചെലവില്‍ ട്രോമ കെയര്‍ യൂനിറ്റും ഏഴു കോടി ചെലവില്‍ ഗാലറി ടൈപ് ലെക്ചറര്‍ ഹാളും 26 കോടി ചെലവില്‍ പി.ജി റെസിഡന്‍റ്സ് ക്വാര്‍ട്ടേഴ്സും നിര്‍മിക്കുമെന്നും ഇതിന്‍െറ ശിലാസ്ഥാപനവും വ്യാഴാഴ്ച നടക്കുമെന്നും കലക്ടര്‍ അറിയിച്ചു. മെഡിക്കല്‍കോളജിനെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള 150 കോടിയുടെ കേന്ദ്ര പദ്ധതി വൈകാതെ ആരംഭിക്കുമെന്നും 2015ഓടെ ഇതിന്‍െറ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങളുടെ രൂപകല്‍പനക്കായി രാജ്യത്തെ പ്രമുഖ ആശുപത്രികള്‍ സന്ദര്‍ശിക്കുമെന്നും നിര്‍മാണപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാന്‍ കര്‍മസമിതിക്ക് രൂപം നല്‍കിയതായും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. സുമ, പ്രിന്‍സിപ്പല്‍ ഡോ.മെഹ്റുന്നിസ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ആര്‍. പ്രമോദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. |
No comments:
Post a Comment