സ്വാഗതം
WELCOME

News Update..

Wednesday, January 15, 2014

നയതന്ത്രപ്രതിനിധികളുടെ സഹായികള്‍ക്ക് രജിസ്ട്രേഷന്‍ അമേരിക്ക കര്‍ശനമാക്കി Madhyamam News Feeds

നയതന്ത്രപ്രതിനിധികളുടെ സഹായികള്‍ക്ക് രജിസ്ട്രേഷന്‍ അമേരിക്ക കര്‍ശനമാക്കി Madhyamam News Feeds

Link to

നയതന്ത്രപ്രതിനിധികളുടെ സഹായികള്‍ക്ക് രജിസ്ട്രേഷന്‍ അമേരിക്ക കര്‍ശനമാക്കി

Posted: 14 Jan 2014 11:32 PM PST

Image: 

വാഷിങ്ടണ്‍: വിദേശ നയതന്ത്ര പ്രതിനിധികളുടെ സഹായത്തിനായി എത്തുന്ന വീട്ടുജോലിക്കാരുടെയും സഹായികളുടെയും രജിസ്ട്രേഷന്‍ അമേരിക്ക കര്‍ശനമാക്കി. ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരായ വിസാ തട്ടിപ്പ് കേസിന്‍െറ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ നടപടി. എന്നാല്‍ ദേവയാനി വിഷയമാണ് നടപടിക്ക് കാരണമെന്ന് യു.എസ് അധികൃതര്‍ സമ്മതിച്ചിട്ടില്ല.

മനുഷ്യക്കടത്ത്, വ്യാജ വിസയില്‍ ജോലി ചെയ്യല്‍ എന്നിവക്കെതിരായ ഫെഡറല്‍ സ്ട്രാറ്റജിക് ആക്ഷന്‍ പ്ളാനിന്‍െറ ഭാഗമായാണ് അമേരിക്കന്‍ നടപടി. എ-3, ജി-5 ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ആഭ്യന്തര-വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും സഹായികളായി ജോലി ചെയ്യുന്നവരാണ് അമേരിക്കയില്‍ എത്തിയാലുടന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്.

ആഭ്യന്തര ജോലിക്കാര്‍ക്കും വിദ്യാഭ്യാസം അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ വിസാ അപേക്ഷകര്‍ക്കായും ബോധവത്കരണ വിഡിയോ പുറത്തിറക്കും. യു.എസ് എംബസികളിലെയും കോണ്‍സുലെറ്റുകളിലെയും അപേക്ഷകര്‍ക്കുള്ള വിശ്രമമുറികളില്‍ വിവിധ ഭാഷകളില്‍ വിഡിയോ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് മാനുഷിക പരിഗണന ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് രജിസ്ട്രേഷന്‍ കര്‍ശമാക്കിയതെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു.

ഈജിപ്തില്‍ ഹിതപരിശോധനക്കിടെ സംഘര്‍ഷം

Posted: 14 Jan 2014 11:30 PM PST

Image: 

കൈറോ: സൈനിക ഭരണകൂടത്തിന്‍്റെ പുതിയ ഭരണഘടനക്ക് അംഗീകാരം നേടാനുള്ള ഹിത പരിശോധനക്കിടെ ഈജിപ്തില്‍ സംഘര്‍ഷം.

5.3കോടി ജനങ്ങള്‍ ഹിതപരിശോധനയില്‍ ഭാഗഭാക്കാവുന്നുണ്ടെന്നാണ് ഒൗദ്യോഗിക ഭാഷ്യമെങ്കിലും മുന്‍ പ്രസിഡന്‍്റ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അധികാരത്തിലേറിയ സര്‍ക്കാറിന്‍്റെ ഭരണഘടനയെ അംഗീകരിക്കാന്‍ നല്ളൊരു ശതമാനം ജനങ്ങളും തയ്യാറായിട്ടില്ല. മുസ്ലിം ബ്രദര്‍ഹുഡ് ഹിത പരിശോധന ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇന്നലെ തുടങ്ങിയ ഹിതപരിശോധനയുടെ ആദ്യ ഘട്ടം സമാധാനപരമായിരുന്നുവെങ്കിലും പോളിംഗ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ അക്രമങ്ങളും ആഹ്ളാദപ്രകടങ്ങളും ഇടകലര്‍ന്ന ദൃശ്യങ്ങള്‍ ആണ് ടെലിവിഷനുകള്‍ പിന്നീട് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഹിതപരിശോധനക്കെതിരായി നടക്കുന്ന മാര്‍ച്ചിനെ പട്ടാളം നേരിട്ടതിനെ തുടര്‍ന്ന് ഇതുവരെ 11 പേരെങ്കിലും മരിച്ചതായും 28 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രതിഷേധങ്ങളെ നേരിടാന്‍ രാജ്യത്തുടനീളം രണ്ടു ലക്ഷത്തോളം സരക്ഷാസൈനികരെയും ഒന്നര ലക്ഷത്തിലേറെ സൈനികരെയും ആണ് പട്ടാള ഭരണകൂടം വിന്യസിച്ചിരിക്കുന്നത്.

സൈനിക ഭരണകൂടം നിയമിച്ച 50 അംഗ സമിതിയാണ് പുതിയ ഭരണഘടന തയാറാക്കിയത്. മുര്‍സി പ്രസിഡന്‍റായിരിക്കെ ആവിഷ്കരിച്ച് ഹിതപരിശോധനയിലൂടെ അംഗീകാരം നേടിയ ഭരണഘടന ദേഭഗതി ചെയ്താണ് പുതിയ ഭരണഘടനക്ക് രൂപംനല്‍കിയത്.

ഇതില്‍, പ്രതിരോധ മന്ത്രിയെ സൈന്യം തീരുമാനിക്കും (വകുപ്പ് 234), സിവിലിന്‍മാരെ സൈനിക വിചാരണ നടത്തും(വകുപ്പ് 204), മതാടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ നിരോധിക്കും(വകുപ്പ് 54)  എന്നിവക്കെതിരെയാണ് ജനം പ്രതിഷേധവുമായി രംഗത്തത്തെിയത്.

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം പത്തുമടങ്ങാക്കും

Posted: 14 Jan 2014 10:53 PM PST

Image: 
Subtitle: 
യു.എ.ഇ ദേശീയ അജണ്ട പുറത്തിറക്കി

ദുബൈ: വികസനത്തിന് വേഗം കൂട്ടാന്‍ ലക്ഷ്യമിട്ടുകൊണ്ട് അടുത്ത ഏഴു വര്‍ഷത്തേക്കുള്ള യു.എ.ഇയുടെ ദേശീയ അജണ്ട യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഇന്നലെ പുറത്തിറക്കി. സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നിലവിലുള്ളതിന്റെ പത്തു മടങ്ങായി വര്‍ധിപ്പിക്കാന്‍ അജണ്ട ലക്ഷ്യമിടുന്നതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി.  
2013 സ്വദേശിവത്കരണത്തിന്റെ വര്‍ഷമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ സ്വദേശിവത്കരണം ഇരട്ടിയാക്കും. ഏഴ് വര്‍ഷത്തിനിടെ സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ സാന്നിധ്യം പത്ത്  മടങ്ങാക്കി വര്‍ധിപ്പിക്കും.സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലെടുക്കാന്‍ പ്രചോദനം കുറവാണെങ്കില്‍ അതിനാവശ്യമായ വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എല്ലാ പബ്ലിക് സ്കൂളുകളും അവരുടെ പാഠ്യ പദ്ധതിയും  സ്മാര്‍ട്ട് ലേണിങിലേക്ക് മാറ്റാനും നഴ്സറി വിദ്യഭ്യാസത്തില്‍ സര്‍ക്കാര്‍ മുതല്‍മുടക്ക് വര്‍ധിപ്പിക്കാനും അജണ്ടയില്‍ നിര്‍ദേശമുണ്ട്. കിന്റര്‍ ഗാര്‍ട്ടനുകളാണ് പൗരന്‍മാരുടെ സ്വഭാവ രൂപവത്കരണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് എന്നത് കണക്കിലെടുത്താണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. 2021ല്‍  യു.എ.ഇ ഏകീകരണത്തിന്റെ  സുവര്‍ണ ജൂബിലിയില്‍ അജണ്ട പൂര്‍ത്തിയാക്കണമെന്ന ഉദ്ദ്യേശത്തിലാണ് തയാറാക്കിയത്.
ഈ കാലയളവില്‍ വികസനം ത്വരിതഗതിയിലാക്കുമെന്നും  പുതിയ പദ്ധതികളും ഉദ്യമങ്ങളും തുടങ്ങുമെന്നും  വലിയ വെല്ലുവിളികളും നേട്ടങ്ങളുമാണ് മുന്നില്‍ കാത്തിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറയുന്നു.
കഴിഞ്ഞവര്‍ഷങ്ങളില്‍ നാം ഒരുപാട് നേട്ടമുണ്ടാക്കി. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് എത്തിയിട്ടില്ല. നമ്മുടെ അഭിലാഷങ്ങള്‍ക്കും കാഴ്ചപ്പാടിനും അനുസരിച്ചുള്ളതാണ് ദേശീയ അജണ്ട. അടുത്ത ഏഴു വര്‍ഷം ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട്-അദ്ദേഹം പറഞ്ഞു.
കരയിലും കടലിലും വായുവിലും ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ലോകത്ത് വ്യാപാരം ചെയ്യുന്നതിനുള്ള മികച്ച കേന്ദ്രമാക്കുകയും യു.എ.ഇയുടെ മറ്റു ലക്ഷ്യങ്ങളാണ്. അടുത്ത ഏഴുവര്‍ഷം കൊണ്ട് മൊത്തം പ്രതീശീര്‍ഷ ദേശീയ വരുമാനം 65 ശതമാനം ഉയര്‍ത്താനും  ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായ യു.എ.ഇയെ മാറ്റാനും അജണ്ട ലക്ഷ്യമിടുന്നു. സ്മാര്‍ട്ട് ഫോണ്‍ ബന്ധിത സര്‍ക്കാര്‍ സേവനങ്ങളില്‍ യു.എ.ഇയെ ഏറ്റവും മുന്നിലെത്തിക്കും. ദേശീയ അജണ്ട നടപ്പാകുന്ന കാര്യത്തില്‍ താന്‍ ശുഭാപ്തി വിശ്വാസിയാണെന്നും ഏഴു എമിറേറ്റുകളും ഒരൊറ്റ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുക തന്നെ ചെയ്യുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.             
സ്വദേശി യുവ സമൂഹത്തിന്റെ ഭവന പദ്ധതികള്‍ എളുപ്പത്തിലാക്കുന്നതിനും അജണ്ട വിഭാവനം ചെയ്യുന്നു. നിലവിലുള്ള ഭവന അപേക്ഷകള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കഴിഞ്ഞവര്‍ഷങ്ങളില്‍ നൂറ് ശതമാനം നേട്ടം കൊയ്തത് വരും വര്‍ഷങ്ങളില്‍ 200 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.  
അബൂദബിയില്‍, അജണ്ട തയാറാക്കുന്നതില്‍ പങ്കുവഹിച്ച  90 പ്രദേശിക-ഫെഡറല്‍ വകുപ്പുകളിലെ 300 ലേറെ എമിറേറ്റി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ് രാജ്യത്തിന്റെ വികസന രൂപരേഖ പുറത്തിറക്കിയത്.

41 കല്‍ക്കരിപ്പാടങ്ങളുടെ അനുമതി റദ്ദാക്കും -കേന്ദ്രം

Posted: 14 Jan 2014 10:33 PM PST

Image: 

ന്യൂഡല്‍ഹി: സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ച 41 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രേഖകള്‍ ഹാജരാക്കത്തവരുടെ ഖനനാനുമതി റദ്ദാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനുമതി ലഭിച്ചവര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ ആറ് ആഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് കല്‍ക്കരിപ്പാടം ലൈസന്‍സ് ലഭിച്ച കമ്പനികളുടെ പ്രതികരണം ആരാഞ്ഞ് ആറാഴ്ച്ചക്കകം തീരുമാനം അറിയിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍്റെ പ്രതികരണം. 1993-2009 കാലഘട്ടങ്ങളിലായി 195 കല്‍ക്കരിപ്പാടങ്ങള്‍ വില്‍പന നടത്തിയതിലെ ക്രമക്കേടുകള്‍ ആണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഇതില്‍ ഫയല്‍ ചെയ്തിരിക്കുന്ന ആറു കേസുകളില്‍ ഇതിനകം അന്വേഷണം പുര്‍ത്തിയാക്കിയതായാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്.പ്രധാനമന്ത്രിക്കടക്കം പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന ഈ കേസിന്‍്റെ ഗതി ഏറെ നിര്‍ണായകമാണ്.

അറുപത് കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തില്‍ ക്രമക്കേട് കണ്ടത്തൊതിനാല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സി.ബി.ഐ നേരത്തെ കോടതിയുടെ അനുമതി തേടിയിരുന്നു.

സ്വകാര്യ കമ്പനികളായ ഹിന്‍ഡാല്‍കോ, ജാര്‍ഖണ്ഡ് ഇസ്പാറ്റ്, ജെ.എ.എസ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാപിറ്റല്‍, എ.എം.ആര്‍. അയണ്‍ ആന്‍ഡ് സ്റ്റീല്‍, ജെ.എല്‍.ഡി. യവത്മാല്‍, ഗ്രേസ് ഇന്‍ഡസ്ട്രീസ്, വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍, വികാശ് മെറ്റല്‍സ്, റാഥി സ്റ്റീല്‍ ആന്‍ഡ് പവര്‍, കമല്‍ സ്പോഞ്ച്, പുഷ്പ് സ്റ്റീല്‍, ബി. എല്‍.എ. ഇന്‍ഡസ്ട്രീസ്, കാസ്ട്രോണ്‍ ടെക്നോളജീസ് തുടങ്ങി 41 കമ്പനികള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്.
 

സിറിയ : എന്‍.ജി.ഒകളുടെ കൂട്ടായ്മയില്‍ 40 കോടി ഡോളറിന്റെ സഹായ വാഗ്ദാനം

Posted: 14 Jan 2014 10:18 PM PST

Image: 

കുവൈത്ത് സിറ്റി: കുവൈത്ത് ആതിഥ്യമരുളുന്ന രണ്ടാമത് സിറിയന്‍ സഹായ ഉച്ചകോടിയുടെ മുന്നോടിയായി ചൊവ്വാഴ്ച നടന്ന അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ കൂട്ടായ്മയില്‍ 40 കോടി ഡോളറിന്റെ സഹായ വാഗ്ദാനം ലഭിച്ചു.
കുവൈത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്റെ (ഐ.ഐ.സി.ഒ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ കുവൈത്തിലെ വിവിധ സന്നദ്ധ സംഘടനകള്‍ 14 കോടി ഡോളര്‍ പ്രഖ്യാപിച്ചപ്പോള്‍ ബ്രിട്ടനിലെ ഇസ്ലാമിക് റിലീഫ് ചാരിറ്റ് എട്ട് കോടിയും യു.എ.ഇ റെഡ്ക്രസന്റ് മൂന്നര കോടിയും ഖത്തറിലെ അല്‍ഥാനി ഫൗണ്ടേഷന്‍ ഒന്നര കോടിയും പ്രഖ്യാപിച്ചു.
ഉദ്ഘാടന പ്രസംഗത്തില്‍ കുവൈത്ത് അമീര്‍ വന്‍തുക സഹായം പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഉച്ചകോടിയില്‍ ഉദ്ഘാടന പ്രസംഗത്തില്‍ കുവൈത്ത് അമീര്‍ 30 കോടി ഡോളര്‍ സഹായം പ്രഖ്യാപിക്കുകയായിരുന്നു.
പിന്നാലെ സൗദി അറേബ്യയും യു.എ.ഇയും അത്രതന്നെ തുക പ്രഖ്യാപിച്ചു. ഇതോടെ മറ്റു രാജ്യങ്ങളും ചെറുതും വലുതുമായ സഹായ പ്രഖ്യാപനവുമായി രംഗത്തെത്തുകയായിരുന്നു. കുവൈത്തിന്റെ വിഹിതം കഴിഞ്ഞ ഏപ്രീലില്‍ രണ്ട് ഘട്ടമായി ഐക്യരാഷ്ട്രസഭക്ക് കൈമാറിയിരുന്നു.
 

നിയമ മേഖലയിലെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം

Posted: 14 Jan 2014 09:59 PM PST

Image: 

ന്യൂദല്‍ഹി: നിയമ രംഗത്തുള്ളവര്‍ക്കെതിരായ ലൈംഗിക ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംവിധനം വേണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി മുന്‍ ജഡ്ജ് സ്വതന്ത്രകുമാറിനെതിരായ നിയമ വിദ്യാര്‍ഥിനിയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിദേശം.

സുപ്രീംകോടതി, ഹൈകോടതി, ജില്ലാ കോടതികള്‍ എന്നിവ അന്വേഷണത്തിന്‍്റെ പരിധിയില്‍ വരും. ഈ സംവിധാനം രൂപീകരിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്.നരിമാന്‍, കെ.കെ വേണുഗോപാല്‍ എന്നിവരെ അമികസ് ക്യൂറിയായി കോടതി നിയോഗിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം തേടി അറ്റോര്‍ണി ജനറല്‍ ജി വഹന്‍വതിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

2011ല്‍ ഇന്‍്റേണ്‍ഷിപ്പ് ചെയ്യാനത്തെിയ തന്നെ സ്വതന്ത്ര കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നിയമ വിദ്യാര്‍ഥിനിയുടെ പരാതി. തനിക്ക് പരാതി നല്‍കാന്‍  ഒരു നിയമ വേദി ഇല്ളേ എന്ന് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് കോടതിയുടെ നിര്‍ദേശം.

എന്നാല്‍, സ്വതന്ത്ര കുമാരിനെതിരായ പരാതിയില്‍ ഇപ്പോള്‍ തല്‍ക്കാലം അഭിപ്രായം പറയുന്നില്ളെന്നു പറഞ്ഞ കോടതി  നിയമ ബിരുദം നേടിയിട്ടും പരാതി നല്‍കാന്‍ രണ്ടു വര്‍ഷം എടുത്തത് എന്ത് കൊണ്ടാണെന്നും പെണ്‍കുട്ടിയോട് ചോദിച്ചു.  

ദേശീയ ഹരിത ട്രൈബ്യൂണലിന്‍്റെ അധ്യക്ഷനാണിപ്പോള്‍ ആരോപണവിധേയനായ സ്വതന്ത്ര കുമാര്‍. തനിക്കെതിരുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

നേരത്തെ മറ്റൊരു സുപ്രീംകോടതി മുന്‍ ജഡ്ജ് എ.കെ ഗാംഗുലിക്കെതിരെ നിയമ വിദ്യാര്‍ഥിനി പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. സംഭവം വിവാദമായതോടെ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തു നിന്ന് ഗാംഗുലിക്ക് രാജി വെക്കേണ്ടി വന്നു.

മോഷ്ടിക്കപ്പെട്ട ഇന്ത്യന്‍ പൗരാണിക ശില്‍പങ്ങള്‍ അമേരിക്ക തിരികെ നല്‍കി

Posted: 14 Jan 2014 09:58 PM PST

Image: 

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പൗരാണിക ശില്‍പങ്ങള്‍ അമേരിക്ക തിരികെ നല്‍കി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലെറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ധ്യാനേശ്വര്‍ മുലേക്കാണ് പ്രതിമകള്‍ കൈമാറിയത്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയാണ് മോഷ്ടിക്കപ്പെട്ട ശില്‍പങ്ങള്‍ കണ്ടെടുത്ത്.

1.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന ശില്‍പങ്ങള്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. 11-12 നൂറ്റാണ്ടില്‍ ചുവന്ന കല്ലില്‍ തീര്‍ത്തതാണ് വിഷ്ണുലക്ഷ്മി, വിഷ്ണുപാര്‍വതി, ബോധിസത് വ ശില്‍പങ്ങള്‍. അമേരിക്കയിലെ കരകൗലശ വ്യാപാരികള്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശില്‍പങ്ങള്‍ പിടിച്ചെടുത്തത്.

അമൂല്യമായ ശില്‍പങ്ങള്‍ കൈമാറിയതിലൂടെ ഇന്ത്യയുമായി മികച്ച സഹകരണത്തിനാണ് തുടക്കമിട്ടതെന്ന് ആഭ്യന്തര സുരക്ഷാ ഏജന്‍സി എക്സിക്യൂട്ടീവ് അസോസിയെറ്റ് ഡയറക്ടര്‍ ജയിംസ് ഡിന്‍കിന്‍സ് പറഞ്ഞു. ഒരു രാജ്യത്തിന്‍െറ സാംസ്കാരിക പൈതൃകമാണ് മോഷ്ടിക്കപ്പെട്ടത്. ഇത് പൊറുക്കാവുന്ന തെറ്റല്ളെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവയാനി വിഷയത്തില്‍ കര്‍ക്കശ നിലപാട് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് അമേരിക്ക ശില്‍പങ്ങള്‍ ഇന്ത്യക്ക് കൈമാറിയത്. ഈ നീക്കത്തിലൂടെ ഇന്ത്യയുമായി സൗഹൃദത്തിന്‍്റെ പുതിയ പാത തുറക്കാനാണ് അമേരിക്കയുടെ ശ്രമം.

ആണവോര്‍ജം: ഇറാന്‍ പറയുന്നത് ശരിയെന്ന് ശൈഖ് മുഹമ്മദ്

Posted: 14 Jan 2014 09:12 PM PST

Image: 
ദുബൈ: ആണവ വിഷയത്തില്‍ ഇറാനെതിരായ ഉപരോധം പിന്‍വലിക്കണമെന്നും അതുകൊണ്ട് എല്ലാവര്‍ക്കും ഗുണമുണ്ടാകുമെന്നും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ബി.ബി.സി വേള്‍ഡ് ന്യൂസിന് നല്‍കിയ  അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഈ അഭിപ്രായപ്രകടനം നടത്തിയത്. 
ഇറാന്‍ ഞങ്ങളുടെ അയല്‍ക്കാരാണ്.അവരുമായി ഒരു പ്രശ്നത്തിനും യു.എ.ഇ ആഗ്രഹിക്കുന്നില്ല. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായാണ് ആണവ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന ഇറാന്‍െറ അവകാശവാദം സത്യമാണെന്നാണ് താന്‍ കരുതുന്നത്. അഹ്മദി നജാദിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇറാന്‍ ഇസ്രയിലിലേക്ക് റോക്കറ്റ് വിട്ടാല്‍ എത്ര ഫലസ്തീന്‍കാര്‍ മരിക്കുമെന്നാണ്. മാത്രമല്ല അമേരിക്കയും യൂറോപ്പും ഇറാന്‍ നഗരങ്ങളെ നശിപ്പിക്കുകയും ചെയ്യും. ആണവായുധം കഴിഞ്ഞകാലത്തിന്‍െറ ആയുധമാണെന്ന് നജാദ് പറഞ്ഞതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
മേഖലയിലെ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള യു.എ.ഇയുടെ നിലപാട് ബി.ബി.സിയുടെ ജോണ്‍ സോപാലുമായുള്ള  അഭിമുഖത്തില്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
സിറിയന്‍ ജനതയെ സഹായിക്കുന്നത് തുടരുമെങ്കിലും സിറിയന്‍ പ്രശ്നത്തില്‍ യു.എ.ഇ ഇടപെടില്ല. സിറിയന്‍ പ്രസിഡന്‍റിന് ഒരിക്കല്‍ പുറത്തുപോകേണ്ടിവരുമെന്നും  സ്വന്തം ജനങ്ങളെ കൊന്നാല്‍ നിങ്ങള്‍ക്ക് അധികാരത്തില്‍ തുടരാനാവില്ളെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
ഈജിപ്തില്‍ ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍ സിസി സൈനിക മേധാവി സ്ഥാനത്ത് തുടരുകയും മറ്റാരെങ്കിലും പ്രസിഡന്‍റാവുകയും ചെയ്യുന്നതാണ് ആ രാജ്യത്തിന് നല്ലതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇത് സഹോദര സ്നേഹത്തോടെയുള്ള ഉപദേശമാണ്. സൈനിക സ്ഥാനാര്‍ഥിയായി അല്‍ സിസി മത്സരിക്കുന്നതിനെതിരെയാണ് ശൈഖ് മുഹമ്മദ് ഉപദേശിച്ചതെന്നും സിവില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അദ്ദേഹത്തിന്‍െറ വ്യക്തിപരമായ കാര്യമാണെന്നും പിന്നീട് ശൈഖ് മുഹമ്മദിന്‍െറ ഓഫീസ് വിശദീകരിച്ചു.
ഫലസ്തീനുമായി സമാധാനക്കരാര്‍ ഒപ്പുവെച്ചാല്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതില്‍ യു.എ.ഇക്ക് വിരോധമില്ല. ഇസ്രയേലുമായി എല്ലാം ഞങ്ങള്‍ ചെയ്യും. അവരുമായി വ്യാപാരം നടത്തും. അവരെ സ്വാഗതം ചെയ്യും. പക്ഷെ സമാധാന നടപടികളില്‍ അവര്‍ ഒപ്പുവെക്കണം-ശൈഖ് മുഹമ്മദ് നയം വ്യക്തമാക്കി.
യു.എ.ഇയൂടെ നിയമ സംവിധാനത്തെക്കുറിച്ചും മനുഷ്യാവകാശ ചരിത്രത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് ശൈഖ് മുഹമ്മദ് മറുപടി നല്‍കി. യു.എ.ഇ സംസ്കാരത്തെ അവഹേളിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചതിന് അമേരിക്കക്കാരനെ തടവിലിട്ടത് ശരിയായ നടപടിയല്ളെന്ന് അദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ എല്ലാം തികഞ്ഞവരല്ല. മാറാന്‍ ശ്രമിക്കുകയാണ്. കഴിവിന്‍െറ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്-ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 21,920 രൂപ

Posted: 14 Jan 2014 08:55 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ താഴ്ന്ന് 21,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വാരാരംഭത്തില്‍ പവന്‍വില 21,920 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വില 80 രൂപ വര്‍ധിച്ച് 22,000ല്‍ എത്തി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയി ഒൗണ്‍സിന് 11.06 ഡോളര്‍ താഴ്ന്ന് 1,240.04ല്‍ എത്തി.

ഡല്‍ഹിയില്‍ വിദേശവനിത കൂട്ടമാനഭംഗത്തിന്നിരയായി

Posted: 14 Jan 2014 08:42 PM PST

Image: 

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. 51കാരിയായ ഡാനിഷ് വനിതയെയാണ് അക്രമികള്‍ കൂട്ടമാനഭംഗത്തിന്നിരയാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മ്യൂസിയം കണ്ട് മടങ്ങിയ ഡാനിഷ് വനിത വഴിതെറ്റി അലയുന്നതിനിടെ സഹായിക്കാനെന്ന വ്യാജേനയാണ് അക്രമികള്‍എത്തിയത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപത്തെ പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്കുള്ള വഴികാണിച്ചുതരാമെന്നു പറഞ്ഞാണ് ഇവരെ ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത്.

എട്ടുപേര്‍ തന്നെ മാനഭംഗപ്പെടുത്തിയതായും മറ്റുള്ളവര്‍ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ചതായും പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഡാനിഷ് എംബസി ആവശ്യപ്പെട്ടു. ഇന്നു രാവിലെ നാട്ടിലേക്ക് പുറപ്പെടേണ്ടിയിരുന്ന വനിതയെ പോലീസ് തിരികെവിളിക്കുകയും അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP