നഗര റോഡ് വികസന പദ്ധതിയില്‍ കൊല്ലവും -മന്ത്രി Posted: 21 Jan 2014 01:07 AM PST കൊല്ലം: നഗരങ്ങളിലെ റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ കൊല്ലം നഗരത്തെയും ഉള്‍പ്പെടുത്തിയതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. ഇതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കിയാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കാനാവും. സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിന് സമീപത്തെ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലയിലേത് പോലെ മനോഹരമായ റോഡുകള്‍ കൊല്ലം നഗരത്തിലും നിര്‍മിക്കും. ലിങ്ക്റോഡ് തോപ്പില്‍ക്കടവ് വരെ നീട്ടുന്ന പദ്ധതിക്കും അനുമതി നല്‍കിയിട്ടുണ്ട്. സി.ആര്‍.ഇസഡ് അനുമതി കിട്ടിയാല്‍ നിര്‍മാണം ആരംഭിക്കാനാവും. 500 കോടിയുടെ വികസനപദ്ധതികളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയില്‍ നടത്തിയത്. കൊല്ലം, ആലപ്പുഴ ബൈപാസുകളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ഇന്ന് തുറക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ‘സ്പീഡ് കേരള’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം 15 ഫൈ്ളഓവറുകള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അധ്യക്ഷത വഹിച്ചു. എം.പി മാരായ എന്‍. പീതാംബരക്കുറുപ്പ്, കെ.എന്‍. ബാലഗോപാല്‍, എം.എല്‍.എമാരായ പി.കെ. ഗുരുദാസന്‍, എ.എ. അസീസ്, മേയര്‍ പ്രസന്നാ ഏണസ്റ്റ്, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍, കലക്ടര്‍ ബി. മോഹനന്‍, ജി. പ്രതാപവര്‍മതമ്പാന്‍, എ. യൂനുസ്കുഞ്ഞ്, എ.കെ. ഹഫീസ്, സി.വി. അനില്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
കൂടുതല്‍ എ.ടി.എം കൗണ്ടറുകളില്‍ തട്ടിപ്പ്; പ്രതികളെക്കുറിച്ച് സൂചന Posted: 21 Jan 2014 12:56 AM PST തിരുവനന്തപുരം: കൂടുതല്‍ എ.ടി.എം കൗണ്ടറുകളില്‍ തട്ടിപ്പുനടന്നതായി തെളിവ്. തട്ടിപ്പുകാരെകുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പേരൂര്‍ക്കട, കവടിയാര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ പേട്ട പള്ളിമുക്കിലെ ഒരു എ.ടി.എമ്മിലും രണ്ടംഗ സംഘം തട്ടിപ്പുനടത്തിയതായാണ് വിവരം. ഇവിടെ നിന്ന് 40,000 രൂപയാണ് രണ്ടംഗസംഘം തട്ടിയത്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് മാനേജര്‍ മണക്കാട് സ്വദേശി ശ്രീകുമാരന്‍ നായരുടെ അക്കൗണ്ടില്‍ നിന്നാണ് രൂപ തട്ടിയെടുത്തത്. പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസേഴ്സ് ക്ളബിലത്തെി മടങ്ങുന്നതിനിടയിലാണ് പള്ളിമുക്കിലെ എ.ടി.എമ്മില്‍നിന്ന് ശ്രീകുമാരന്‍ നായര്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. യന്ത്രം തകരാറിലായെന്ന് തെറ്റിദ്ധരിച്ച് മടങ്ങിയ ഇദ്ദേഹത്തിന്‍െറ മൊബൈലില്‍ 40,000 രൂപ പിന്‍വലിച്ചെന്ന് മിനിട്ടുകള്‍ക്കകം മെസേജത്തെി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസ്സിലാക്കിയത്. കൗണ്ടറില്‍ സഹായത്തിനായി രണ്ടുപേര്‍ എത്തിയിരുന്നെന്നും ഇദ്ദേഹം പൊലീസിനെ അറിയിച്ചു. ഡെപ്യൂട്ടി കമീഷണര്‍ക്ക് പരാതി നല്‍കി. നഗരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന എ.ടി.എം തട്ടിപ്പിന് പിന്നില്‍ രണ്ടുപേരാണെന്നും വിവിധയിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍ തട്ടിപ്പുനടത്തിയവര്‍ ഇവരാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളുടെ കൂടുതല്‍ ചിത്രങ്ങള്‍ തിങ്കളാഴ്ച പൊലീസ് പുറത്തുവിട്ടു. പേരൂര്‍ക്കട ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറിനുള്ളില്‍ പ്രതികള്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. തട്ടിപ്പുനടന്ന എ.ടി.എം കൗണ്ടറുകളില്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും കണ്ടത്തെിയിട്ടുണ്ട്. |
കോര്‍പറേഷന് നിസ്സംഗത; 20 കോടിയുടെ കേന്ദ്രപദ്ധതി കയ്യാലപ്പുറത്ത് Posted: 21 Jan 2014 12:45 AM PST തൃശൂര്‍: നിര്‍ദേശം കിട്ടി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാതെ ഇരുപത് കോടിയുടെ കേന്ദ്രപദ്ധതിയായ രാജീവ് ആവാസ് യോജന (റേ) കോര്‍പറേഷന്‍ വൈകിപ്പിക്കുന്നു. ചേരിനിര്‍മാര്‍ജനവും നഗരത്തിലെ ദരിദ്രവിഭാഗത്തിന്‍െറ പുനരധിവാസവും ലക്ഷ്യമിടുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോളനികളുടെ ഡി.പി.ആര്‍ ( ഡിജിറ്റല്‍ പ്രിസര്‍വേഷന്‍ റെക്കോഡ്) തയാറാക്കുന്നതിനുള്ള പ്രവൃത്തികളാണ് വൈകുന്നത്. അടിയന്തരമായി കരാറില്‍ ഏര്‍പ്പെട്ടില്ളെങ്കില്‍ പദ്ധതിയില്‍ നിന്ന് കോര്‍പറേഷനെ ഒഴിവാക്കുമെന്ന കേന്ദ്രനഗരകാര്യവകുപ്പിന്‍െറ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം കോര്‍പറേഷന് ലഭിച്ചു. ഡി.പി.ആര്‍ തയാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടിങ് ഏജന്‍സിയായി ഹരിയാന ആസ്ഥാനമായുള്ള വോയിന്‍റ്സ് സൊലൂഷന്‍സ് (ഗൂര്‍ഗവോണ്‍) എന്ന സ്വകാര്യ സ്ഥാപനത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ ഏല്‍പിച്ചത്. ഏജന്‍സിയുടെ കണ്‍സള്‍ട്ടിങ് ഫീസ് 10,04,160 രൂപയാണ്. ചേരി നിര്‍മാര്‍ജനത്തോടൊപ്പം, പാവപ്പെട്ടവര്‍ക്ക് ഭവനനിര്‍മാണം എന്നിവയും പദ്ധതിയിലുണ്ട്. പദ്ധതി നടപ്പാക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുമായി ഏജന്‍സി ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടെങ്കില്‍ മാത്രമെ ഇത് നടപ്പാക്കൂ എന്നാണ് വ്യവസ്ഥ. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും കോര്‍പറേഷനും ഏജന്‍സിയുമടങ്ങുന്ന കരാറാണ് ഇതിന്വേണ്ടത്. എന്നാല്‍ കരാര്‍ ഇതുവരെയും ഉണ്ടാക്കാനായിട്ടില്ല. കരാറിന്‍െറ കരട് രേഖ മാസങ്ങള്‍ക്ക് മുമ്പേ കോര്‍പറേഷന് അയച്ചു കൊടുത്തിരുന്നുവെങ്കിലും മേയര്‍ മാറ്റത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തമ്മില്‍തല്ലും, തര്‍ക്കവും കൗണ്‍സിലര്‍മാര്‍ക്കിടയിലെ അഭിപ്രായഭിന്നതയും മൂലം ഇത് അവഗണിച്ചിരിക്കുകയായിരുന്നു. മുമ്പ് രണ്ട് തവണ കരാറില്‍ ഏര്‍പ്പെടുന്നത് സൂചിപ്പിച്ച് കേന്ദ്രനഗരകാര്യവകുപ്പും, സംസ്ഥാന സര്‍ക്കാറും ഏജന്‍സി തന്നെയും കോര്‍പറേഷന് നോട്ടീസ് അയച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും ഏജന്‍സിയുടെ നോട്ടീസ് എത്തി. കരാറിലേര്‍പ്പെടാത്തത് ചോദ്യം ചെയ്ത് സംസ്ഥാന നഗരകാര്യവകുപ്പും കോര്‍പറേഷന് നോട്ടീസ് അയച്ചിട്ടുണ്ട്. കരാറിലേര്‍പ്പെട്ടില്ളെങ്കില്‍ കേന്ദ്രം അനുവദിക്കുന്ന 20 കോടി കോര്‍പറേഷന് ലഭിക്കില്ല. |
പുതിയ തിയറ്ററിലെ കാറ്റുംകോളും പത്തനംതിട്ട നഗരസഭ യോഗത്തിലും അലയടിച്ചു Posted: 21 Jan 2014 12:32 AM PST പത്തനംതിട്ട: നഗരസഭയില്‍ ചര്‍ച്ചക്കെടുക്കാനിരുന്ന പ്രധാന അജണ്ടകള്‍, നഗരത്തില്‍ പുതുക്കി പണിത് പ്രവര്‍ത്തനം തുടങ്ങിയ സിനിമ തിയറ്റിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച തര്‍ക്കത്തില്‍ മുങ്ങിപ്പോയി. നഗരസഭയുടെ അനുമതി ഇല്ലാതെയാണ് മുത്തൂറ്റ് തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചതോടെ ചര്‍ച്ചകളെല്ലാം വഴിമാറി. സ്റ്റോപ് മെമ്മോ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് അജണ്ടകള്‍ ചര്‍ച്ചക്കെടുക്കാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു. പ്രധാനപ്പെട്ട 10 അജണ്ടകള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനായാണ് തിങ്കളാഴ്ച രാവിലെ 11 ന് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. എന്നാല്‍ അജണ്ട ചര്‍ച്ചക്ക് എടുക്കുന്നതിന് മുമ്പായ ശൂന്യവേളയില്‍ അംഗങ്ങള്‍ നഗരത്തിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യവെയാണ് ബി.ജെ.പി അംഗങ്ങള്‍ തിയറ്റര്‍ വിഷയം ഉന്നയിച്ചത്. ഉടന്‍ എല്‍.ഡി.എഫ് അംഗങ്ങളും ഏറ്റുപിടിച്ചു. തിയറ്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട അനുമതിക്കായ രേഖകള്‍ അടങ്ങിയ ഫയല്‍ കൗണ്‍സില്‍ മുമ്പാകെ ഉടന്‍ ഹാജരാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭ എന്‍ജിനീയര്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ അദ്ദേഹം സൂക്ഷിച്ചിരിക്കുന്ന ഫയല്‍ ഉടന്‍ ഹാജരാക്കാന്‍ കഴിയില്ളെന്ന് ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍ പറഞ്ഞു. ഓഫിസില്‍ സൂക്ഷിച്ചിരിക്കുന്ന ഫയല്‍ സെക്രട്ടറി കൗണ്‍സിലില്‍ ഉടനെ ഹാജരാക്കണമെന്ന് പ്രതിപക്ഷം പിന്നീട് വാശിപിടിച്ചെങ്കിലും നഗരസഭ എന്‍ജിനീയര്‍ എത്തിയാല്‍ മാത്രമേ എടുക്കാന്‍ കഴിയുള്ളൂവെന്ന തീരുമാനത്തില്‍ ചെയര്‍മാനും ഉറച്ചുനിന്നു. ഒടുവില്‍ ഫയല്‍ കണ്ട് ബോധ്യപ്പെട്ട ശേഷം കൗണ്‍സില്‍ യോഗം കൂടിയാല്‍ മതിയെന്ന എല്‍.ഡി.എഫ് അംഗങ്ങളുടെ ആവശ്യം ചെയര്‍മാന്‍ അംഗീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അജണ്ടകള്‍ ചര്‍ച്ചചെയ്യാതെ ഉച്ചക്ക് ഒരുമണിയോടെ യോഗം പിരിഞ്ഞു. അനുരാഗ് തിയറ്റര്‍ ഉടമയില്‍ നിന്നാണ് മുത്തൂറ്റ് ഗ്രൂപ് മാസങ്ങള്‍ക്ക് മുമ്പ് തിയറ്റര്‍ വാങ്ങി പുതുക്കി പണിതത്. ഇതിന്‍െറ ഉദ്ഘാടനം കഴിഞ്ഞ 15 നായിരുന്നു. തിയറ്റര്‍ ഉദ്ഘാടന ദിവസമാണ് ചില രേഖകള്‍ നഗരസഭയില്‍ ഹാജരാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഇതില്‍ പ്രധാനപ്പെട്ട രേഖകളൊന്നും ഇല്ലാത്തതിനാല്‍ നഗരസഭ എന്‍ജിനീയര്‍ തിയറ്റര്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ ഇത് അംഗീകരിച്ചില്ളെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്‍ജിനീയര്‍ നിഷേധിച്ച റിപ്പോര്‍ട്ട് നശിപ്പിച്ചതായും പ്രതിപക്ഷം ആരോപിച്ചു. നഗരസഭയില്‍ പഴയ തിയറ്ററിന്‍െറ റെക്കാഡുകള്‍ മാത്രമേയുള്ളൂവെന്നും അവര്‍ പറഞ്ഞു. വാഹന പാര്‍ക്കിങ്ങിന് ഫീസ് വാങ്ങുന്നു. എന്നാല്‍ സ്ഥല സൗകര്യം ഇല്ലാത്തതിനാല്‍ റോഡിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. കെട്ടിടത്തിന്‍െറ സുരക്ഷ പോലും പരിശോധിക്കാതെയാണ് ഉദ്ഘാടനം നടത്തിയത്. കെട്ടിടത്തിന്‍െറ പ്ളാനും സ്കെച്ചും സമര്‍പ്പിച്ചിട്ടില്ളെന്നും പ്രതിപക്ഷം ആരോപിച്ചു. വിനോദ നികുതിയായി 38 ശതമാനം തുക വാങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫയല്‍ പരിശോധിച്ചശേഷം സ്റ്റോപ് മെമ്മോ നല്‍കാമെന്ന് ചെയര്‍മാന്‍ പറഞ്ഞെങ്കിലും കൗണ്‍സില്‍ യോഗം അവസാനിപ്പിക്കുന്നതിന് മുമ്പായി നല്‍കണമെന്നായി പ്രതിപക്ഷം. എറണാകുളത്ത് ആശുപത്രിയില്‍ പോയിരിക്കുന്ന എനജിനീയര്‍ എത്തിയശേഷം ഫയല്‍ കണ്ട് നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അജണ്ട ചര്‍ച്ച ചെയ്യുന്നതിന് താല്‍പര്യമില്ളെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ചെയര്‍മാന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും സുതാര്യമായി പോകണമെന്ന തീരുമാനമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ പല ഭാഗത്തും അനധികൃത മത്സ്യക്കച്ചവടവും മറ്റ് കടകളും പ്രവര്‍ത്തിക്കുന്നതായി ശൂന്യവേളയില്‍ പ്രതിപക്ഷം പറഞ്ഞു. ഭരണകക്ഷിയില്‍പ്പെട്ട ചില കച്ചവടക്കാരെ നഗരസഭ സംരക്ഷിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി. നഗരത്തില്‍ പഴകിയ മത്സ്യവും ഭക്ഷണ സാധനങ്ങളും വില്‍ക്കുമ്പോഴും നഗരസഭ ഹെല്‍ത്ത് വിഭാഗം ശ്രദ്ധിക്കുന്നില്ല. കുറഞ്ഞ നിരക്കില്‍ ജയില്‍ ചപ്പാത്തി വിതരണം നിര്‍ത്തിവെക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടതായും എല്‍.ഡി.എഫ് ആരോപിച്ചു. നഗരസഭയില്‍ സ്ഥിരം ഫുഡ് ഇന്‍സ്പെക്ടര്‍ കുറവ് മൂലമാണ് കടകളില്‍ തുടര്‍ച്ചയായി പരിശോധന നടക്കാത്തതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ എല്ലാ അംഗങ്ങളുടെയും പിന്തുണ ഉണ്ടാകണം. നടപ്പാതകളിലെ കച്ചവടം ഒഴിപ്പിക്കരുതെന്ന് മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചതാണ്. എന്നാല്‍ പിന്നീട് ചില അംഗങ്ങള്‍ ഇവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. റിങ് റോഡില്‍ മത്സ്യക്കച്ചവടം ഒഴിപ്പിച്ചതാണെങ്കിലും പെട്ടി ഓട്ടോകളില്‍ സ്ഥലം മാറി കച്ചവടം നടക്കുന്നുണ്ട്. ഇത് തടയാന്‍ ഹെല്‍ത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നതില്‍ വിവേചനം കാണിച്ചിട്ടില്ളെന്നും ചെയര്‍മാന്‍ പറഞ്ഞു. |
സിറിയന്‍ സമാധാന ചര്‍ച്ച: ഇറാനുള്ള ക്ഷണം യു.എന്‍ പിന്‍വലിച്ചു Posted: 20 Jan 2014 11:51 PM PST ജനീവ: സിറിയന്‍ സമാധാന ചര്‍ച്ചക്ക് ഇറാനെ ക്ഷണിച്ചത് യു.എന്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഇറാന്‍ നടത്തിയ പ്രസ്താവന തങ്ങളെ അതീവ നിരാശപ്പെടുത്തിയെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അറിയിച്ചു. സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനുള്ള ജനീവ സമ്മേളനത്തിലേക്ക് മേഖലയിലെ പ്രധാന കക്ഷിയായ ഇറാനെ ക്ഷണിച്ചതായി ബാന്‍ കി മൂണ്‍ പുറത്തുവിട്ട് 24 മണിക്കൂറിനുള്ളില്‍ തന്നെയാണ് പിന്‍വലിക്കാനുള്ള തീരുമാനവും വന്നത്. എന്നാല്‍, സിറിയന്‍ പ്രസിഡന്‍്റ് ബശാറുല്‍ അസദിനെ പരസ്യമായി പിന്തുണക്കുന്ന ഇറാനെ ചര്‍ച്ചക്ക് ക്ഷണിച്ചത് യു.സിനെയും മറ്റു രാജ്യങ്ങളെയും ചൊടിപ്പിച്ചിരുന്നു. ഇറാന്‍ പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ സമ്മേളനം ബഹിഷ്കരിക്കുമെന്ന് ഇവര്‍ മുന്നറയിപ്പ് നല്‍കുകയും ചെയ്തു. 2012 ലെ ജനീവാ റോഡ് മാപ്പ് അംഗീകരിക്കാതെ തങ്ങള്‍ സിറിയന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. |
ഹൈമാസ്റ്റ് ലാമ്പ് പുന$സ്ഥാപനം തര്‍ക്കത്തില്‍ Posted: 20 Jan 2014 11:28 PM PST Subtitle: റെയില്‍വേ ജങ്ഷനില്‍ കൂരിരുട്ട് ചങ്ങനാശേരി: വാഴൂര്‍ റോഡും ബൈപാസ് റോഡും സംഗമിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ കൂരിരുട്ടില്‍. വാഹനങ്ങളുടെ വെളിച്ചമാണ് ഇവിടെ യാത്രക്കാരുടെ ആശ്രയം.തിരക്കേറിയ ജങ്ഷനിലെ വെളിച്ചക്കുറവ് പലപ്പോഴും അപകട കാരണമാകുന്നു. ജങ്ഷനില്‍ ഹൈമാസ്റ്റ് ലാമ്പ് പുന$സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. ഒരു വര്‍ഷം മുമ്പ് വാഴൂര്‍ റോഡിലൂടെ ഫ്ളക്സ് ബോര്‍ഡുകളുമായി വന്ന ലോറി നിയന്ത്രണംവിട്ട് ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലാമ്പില്‍ ഇടിച്ച് ലാമ്പ് നിലംപതിച്ചതാണ്. ലോറി ഡ്രൈവറില്‍ നിന്ന് ഏഴു ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നഗരസഭ പരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുത്ത വകുപ്പനുസരിച്ച് കിട്ടാന്‍ സാധ്യതയില്ളെന്ന് നഗരസഭാംഗങ്ങള്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുത്ത നാള്‍ മുതല്‍ ഇവിടെ റൗണ്ടാനയും ഹൈമാസ്റ്റ് ലാമ്പും സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇതിന് താല്‍പര്യമുള്ളവരില്‍നിന്ന് നഗരസഭ അപേക്ഷകള്‍ സ്വീകരിച്ച് 2009 ഫെബ്രുവരി 24ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം പ്രവാസിയായ സെബാസ്റ്റ്യന്‍ മുക്കാടന്‍െറ അപേക്ഷ പരിഗണിച്ചു. തുടര്‍ന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് ഇവിടെ ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ ,റൗണ്ടാന നിര്‍മാണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇത് സ്ഥാപിക്കുന്നതിനുള്ള അവകാശത്തെച്ചൊല്ലി ചത്തെിപ്പുഴയിലെ സ്വകാര്യ ആശുപത്രിയുമായി തര്‍ക്കമുണ്ടായി. പ്രശ്നം കോടതിയില്‍ എത്തിയതാണ് ലാമ്പ് സ്ഥാപിക്കാന്‍ വൈകുന്നതിന് കാരണമായി പറഞ്ഞത്. റൗണ്ടാന നിര്‍മാണത്തിന്‍െറ അന്തിമ തീരുമാനം അറിഞ്ഞതിനുശേഷമേ ലാമ്പിന്‍െറ പണികളുമായി മുന്നോട്ടുപോകൂ എന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്നും പറയുന്നു. ആര്, എപ്പോള്‍ ലാമ്പ് സ്ഥാപിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കേസ് തീരുമാനമായതിനു ശേഷമേ പി. ഡബ്ള്യു.ഡിക്ക് ലാമ്പ് പുന$സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂവെന്നും നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് നഗരസഭ മുന്‍കൈയെടുക്കുമെന്നും ചെയര്‍പേഴ്സണ്‍ സ്മിത ജയകുമാര്‍, വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു. |
കരുണ തോന്നി സഹായിച്ചയാളെ കൊന്ന് പ്രത്യുപകാരം Posted: 20 Jan 2014 11:26 PM PST Subtitle: കടയില്‍നിന്ന് ടോമിനെ ദീപു വിളിച്ചിറക്കി വിഷം നല്‍കി കാഞ്ഞിരപ്പള്ളി: കാണാതായ പറത്താനം മാരൂര്‍ ടോം എന്ന ജിജോയെ കൊന്ന് കത്തിച്ചതാണെന്ന വിവരം പ്രദേശത്തിനാകെ ഞെട്ടലായി. കരുണ തോന്നി ടോം സഹായിച്ച വികലാംഗന്‍ തന്നെയാണ് ആ കൊലപാതകത്തിന് പിന്നിലെന്നത് ചിന്തകള്‍ക്ക് അപ്പുറമാണ്. എരുമേലി സ്വദേശി ദീപു 2011 ല്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കത്തെിയപ്പോഴാണ് ടോമുമായി പരിചയപ്പെടുന്നത്. വികലാംഗനായ ദീപുവിന് ആശുപത്രിയില്‍ ചികിത്സ സൗജന്യമായിരുന്നു. ഈ സമയത്ത് ആശുപത്രി കാന്‍റീനിലെ ജീവനക്കാരനായിരുന്ന ടോമാണ് ബാത്ത്റൂമില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ദീപുവിനെ സഹായിച്ചത്. മാത്രമല്ല സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ടോമിന്‍െറ ഒരു പവന്‍ മാത്രമുള്ള മാലയും അക്കൗണ്ടിലുള്ള തുകയും ലക്ഷ്യംവെച്ചാണ് ദീപുവും കര്‍ണാടക സ്വദേശി വിക്രമനും കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 22ന് വൈകുന്നേരത്തോടെ കാഞ്ഞിരപ്പള്ളിയിലെ സഹോദരന്‍െറ കടയില്‍നിന്ന് ടോമിനെ ദീപു വിളിച്ചിറക്കി വിഷം നല്‍കി കൊന്ന് മരിച്ചുവെന്ന് തോന്നിയതോടെ ഇവര്‍ കുമളിവഴി തമിഴ്നാട് ദേവാരംപെട്ടിക്ക് സമീപമുള്ള കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ചു. പിന്നീട് 20 കിലോമീറ്റര്‍ തിരികെയത്തെി പെട്രോള്‍ വാങ്ങി ടയറിന്‍െറ പഴയ ട്യൂബ് ടോമിന്‍െറ കഴുത്തില്‍ ചുറ്റി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ടോമിനെ തിരിച്ചറിയാനാകാത്തവിധം വികൃതമാക്കുകയായിരുന്നു ലക്ഷ്യം. യാത്രക്കിടയില്‍ ടോമിന്‍െറ എ.ടി.എം കാര്‍ഡിന്‍െറ രഹസ്യനമ്പര്‍ ഇവര്‍ ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍, വീട്ടാവശ്യങ്ങള്‍ക്കായി കഴിഞ്ഞ ദിവസം ടോം പണം പിന്‍വലിച്ചിരുന്നതിനാല്‍ പണം കൈക്കലാക്കാന്‍ കഴിഞ്ഞില്ല. കാറില്‍ ഇന്ധനം നിറക്കാനായി മാല വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടു. തുടര്‍ന്ന് ദീപു പിതാവിനോട് 1500 രൂപ ബാങ്ക് അക്കൗണ്ടില്‍ എ.ടി.എമ്മില്‍ നിക്ഷേപിക്കണമെന്ന് കുമളിയില്‍വച്ച് ആവശ്യപ്പെടുകയും ഈ തുക ഉപയോഗിച്ച് വാഹനത്തില്‍ ഇന്ധനം നിറച്ച് കോഴിക്കോട്ടേക്ക് പോകുകയും ചെയ്തു. ഇവിടെയാണ് ഒരു പവനോളം വരുന്ന ടോമിന്‍െറ മാല 22,000 രൂപക്ക് വിറ്റത്. മാല വിറ്റ പണം ഇരുവരും പങ്കുവെച്ചു. ദീപു കുടകില്‍ ജോലിക്ക് പോവുകയാണെന്ന പേരിലാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, കുടകിലുള്ള മറ്റൊരു സുഹൃത്തിനെക്കൊണ്ട് വീട്ടില്‍ വിളിപ്പിക്കുകയും ഇവിടെ ജോലിചെയ്യാന്‍ പറ്റില്ളെന്ന് അറിയിക്കുകയും ചെയ്തു. ഇതിനുശേഷം നാട്ടിലേക്കു മടങ്ങി. ഇതിനിടെ സഹോദരന്‍ ജോബി ടോമിനെ കാണാനില്ളെന്നുകാട്ടി കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കി. സംശയത്തിന്‍െറ പേരില്‍ ദീപുവിന്‍െറ പേരും പൊലീസിനോട് പറഞ്ഞു. ദീപുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പല കള്ളങ്ങള്‍ പറഞ്ഞ് രക്ഷപ്പെട്ടു. എന്നാല്‍, പൊലീസ് രഹസ്യമായി മൊബൈല്‍ഫോണിന്‍െറ കോള്‍ രജിസ്റ്റര്‍ പരിശോധിക്കുകയും, കാണാതായ ദിവസം ടോം ദീപുവിനോടൊപ്പം ഉണ്ടായിരുന്നതായി കണ്ടത്തെുകയുമായിരുന്നു.വൈകല്യത്തിന്‍െറ ആനുകൂല്യം പ്രതിക്കു ലഭിച്ചതിനാലാണ് അന്വേഷണത്തിന് താമസം നേരിട്ടത്. ഇതിനിടെ പൊലീസ് മാനസികമായി പീഡിപ്പിക്കുന്നെന്നാരോപിച്ച് ഇയാള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതിയും നല്‍കിയിരുന്നു. ശനിയാഴ്ച ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് ടോമിനെ കൊലപ്പെടുത്തിയത് താനാണെന്നും പങ്കാളി വിക്രമനാണെന്നും ദീപു വെളിപ്പെടുത്തിയത്. |
സൗജന്യ യൂനിഫോമിന് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് അംഗീകരിക്കുന്നില്ല Posted: 20 Jan 2014 11:19 PM PST Subtitle: പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് മാനേജ്മെന്‍റ് സ്കൂളുകള്‍ക്ക് വാശി മുണ്ടക്കയം: ദാരിദ്രരേഖയില്‍ താഴെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന യൂനിഫോം വിതരണ പദ്ധതി നിര്‍ധന കുട്ടികള്‍ക്ക് ബാധ്യതയാവുന്നു. പഞ്ചായത്ത് കൊടുക്കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലങ്കില്‍ യൂനിഫോം തരാനാവില്ളെന്ന സ്കൂള്‍ അധികാരികളുടെ കടുംപിടിത്തമാണ് സംസ്ഥാനത്തെ ആയിരക്കണക്കിന് നിര്‍ധന വിദ്യാര്‍ഥികളെ വെട്ടിലാക്കിയിരിക്കുന്നത്. അധ്യയന വര്‍ഷം അവസാനിക്കാന്‍ വെറും രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെയാണ് ധൃതിപിടിച്ച് യൂനിഫോമിന് രക്ഷിതാക്കളെ പൊല്ലാപ്പുപിടിപ്പിക്കുന്നത്. റേഷന്‍കാര്‍ഡില്‍ ബി.പി.എല്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ദരിദ്രരായി അംഗീകരിക്കാനാവില്ളെന്ന ചില സ്കൂള്‍ അധികാരികളുടെ പിടിവാശിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഗ്രാമ പഞ്ചായത്ത് മുഖാന്തരം നടത്തിയ ബി.പി.എല്‍ സര്‍വേയില്‍ ഉള്‍പ്പെട്ടവര്‍ക്കുമാത്രമെ സര്‍ട്ടിഫിക്കറ്റ് തരാനാവൂവെന്ന പഞ്ചായത്തിന്‍െറ നിലപാടും ബുദ്ധിമുട്ടുണ്ടാക്കുന്നു. പഞ്ചായത്തുകളില്‍ സര്‍ട്ടിഫിക്കറ്റിന് ചെല്ലുമ്പോഴാണ് താന്‍ ദരിദ്രനല്ളെന്ന വിവരം പലരും അറിയുന്നത്. ബി.പി.എല്‍ പട്ടിക തയാറാക്കിയതില്‍ ക്രമക്കേട് നടന്നതായി അന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ബി.പി.എല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നയാളുകള്‍ കുട്ടികള്‍ക്ക് യൂനിഫോമിന് മറ്റു സര്‍ട്ടിഫിക്കറ്റ് തേടി പോകേണ്ട സ്ഥിതിയാണുള്ളത്. അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ നല്‍കേണ്ടിയിരുന്ന യൂനിഫോമാണ് ഈ വര്‍ഷത്തെ പഠനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്നത്. ചില സര്‍ക്കാര്‍ സ്കൂളുകളില്‍ റേഷന്‍കാര്‍ഡ് പരിഗണിക്കുമ്പോള്‍ ചില മാനേജ്മെന്‍റ് സ്കൂളുകളാണ് കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത്. |
കാലവര്‍ഷം കവര്‍ന്നത് 3100 കോടി: സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കിയില്ല Posted: 20 Jan 2014 10:56 PM PST Subtitle: തുടര്‍ച്ചയായുണ്ടായ മഴയും പ്രകൃതിക്ഷോഭവും 2000ത്തോളം വീടുകള്‍ തകര്‍ത്തു ചെറുതോണി: കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് 3100 കോടി രൂപയുടെ നഷ്ടം. ഇക്കാര്യങ്ങള്‍ വിശദമായി തയാറാക്കി സംസ്ഥാന സര്‍ക്കാര്‍ വഴി ദുരന്തനിവാരണ അതോറിറ്റി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ അഞ്ച് മാസമായി പൊടിപിടിച്ചുകിടക്കുകയാണ്. ഇതിനിടെ കാലവര്‍ഷം കടന്നുപോകുകയും സമ്മര്‍ദം കുറയുകയും ചെയ്തതോടെ ആവശ്യക്കാരുടെ ചൂടും കുറഞ്ഞു. തുടര്‍ച്ചയായുണ്ടായ മഴയിലും പ്രകൃതിക്ഷോഭത്തിലും 2000ത്തോളം വീടുകള്‍ തകര്‍ന്നതുകൂടാതെ 2500 ഹെക്ടര്‍ കൃഷി നശിച്ചതും കാണിച്ചായിരുന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇടുക്കിയില്‍നിന്ന് കലക്ടര്‍ വഴി മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ട് കേന്ദ്രം കൈപ്പറ്റിയതായി മറുപടിയും കിട്ടിയതോടെ ആ അധ്യായം അവസാനിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ജില്ല കണ്ട ഏറ്റവും വലിയ നാശനഷ്ടമാണ് കഴിഞ്ഞ കാലവര്‍ഷക്കാലത്തുണ്ടായത്. തകര്‍ന്ന വീടുകള്‍, കാലവര്‍ഷത്തിന്‍െറ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍, ഇതിനും പുറമെ പൊതുമുതലിന്‍െറ നഷ്ടം വേറെ. ജില്ലയില്‍ 2868 കിലോമീറ്റര്‍ റോഡ് തകര്‍ന്നതായിട്ടാണ് പ്രാഥമിക കണക്ക്. ഇതിന് മാത്രം 102 കോടി വരും. നഷ്ടങ്ങളെല്ലാം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രത്തിലത്തെിച്ചത്. റിപ്പോര്‍ട്ടിനോടൊപ്പം ചില നിര്‍ദേശങ്ങളും സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ദുരന്ത ബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സ്ഥിരം പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നായിരുന്നു പ്രധാനം. ഓരോ വര്‍ഷവും പ്രകൃതി ദുരന്തങ്ങളും മറ്റ് അടിയന്തര പ്രശ്നങ്ങളും നേരിടുമ്പോള്‍ അധികൃതര്‍ക്ക് മാറ്റിപ്പാര്‍പ്പിക്കല്‍ ഒരു തലവേദനയായി മാറാറുണ്ട്. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ ശാസ്ത്രീയ പഠന കേന്ദ്രം വേണമെന്നുള്ളതായിരുന്നു രണ്ടാമത്തെ ആവശ്യം. ഇതനുവദിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇതൊന്നും നടപ്പായില്ല. കഴിഞ്ഞ തവണയുണ്ടായ പ്രകൃതിക്ഷോഭങ്ങളുടെ നഷ്ടം നല്‍കി ശാശ്വതമായി പരിഹരിക്കണമെന്ന നിര്‍ദേശം കലക്ടറേറ്റില്‍ കൂടുതല്‍ അവലോകന യോഗത്തില്‍ ഭൂരിപക്ഷം പേരും നിര്‍ദേശിച്ചിരുന്നു. അന്വേഷണ സംഘം എല്ലാം കേട്ട ശേഷം വിശദമായി നോട്ട് തയാറാക്കി പോയതല്ലാതെ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ദുരന്തം നേരിട്ടും കാര്‍ഷിക മേഖല തകര്‍ന്നും നട്ടം തിരിയുന്ന കര്‍ഷകന്‍െറ മേല്‍ ഇടിത്തീപോലെ ബാങ്കുകാരുടെ ജപ്തി നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണ്. ജില്ലയില്‍ സ്ഥിരമായി ദുരന്തനിവാരണ സേനയുടെ യൂനിറ്റ് സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലും ഒഴുക്കില്‍പെട്ടും 22 പേര്‍ മരിച്ചിരുന്നു. ഇവരുടെ കുടുംബങ്ങള്‍ക്കൊന്നും വാഗ്ദാനം നല്‍കിയ അര്‍ഹമായ നഷ്ടപരിഹാരം ഇനിയും കിട്ടിയിട്ടില്ല. 203 കോടിയുടെ നാശം വേറെ ഉണ്ടായി. ചെറുതും വലുതുമായ നൂറിലധികം പാലങ്ങള്‍ തകര്‍ന്നു. ഇതെല്ലാം നടന്ന് അര വര്‍ഷം പൂര്‍ത്തിയാകുമ്പോഴും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിലാണ് ജനങ്ങള്‍ക്ക് പ്രതിഷേധം. |
കൊച്ചി നഗരസഭ ചെലവഴിച്ചത് 25.23 ശതമാനം മാത്രം Posted: 20 Jan 2014 10:46 PM PST കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഇതുവരെ ചിലവഴിച്ചത് 25.23 ശതമാനം തുക മാത്രം. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെയാണ് നാമമാത്ര തുക ചെലവഴിച്ചതായി നഗരസഭ വെളിപ്പെടുത്തിയിരിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി 2013-14 വാര്‍ഷികപദ്ധതികളുടെ ഭേദഗതികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍യോഗത്തിലാണ് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ് ഇക്കാര്യം വ്യക്തമാക്കിയത്. ജനകീയാസൂത്രണപദ്ധതിയില്‍ ചിലവഴിച്ച തുകയെക്കുറിച്ച് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. എം അനില്‍കുമാര്‍ ആവശ്യപ്പെട്ടതിനത്തെുടര്‍ന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വെളിപ്പെടുത്തിയത്. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്ത് പണി പാതിവഴിയിലാണ്. 2013-14 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച സേവിങ്സ് തുക, സ്പില്‍ഓവര്‍ പദ്ധതികളുടെ ബില്‍ സേവിങ് തുക, നടപ്പാക്കാന്‍ സാധിക്കാതെവന്ന പ്രോജക്ടുകള്‍ ഉപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന തുക എന്നിവ ഉപയോഗിച്ച് പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനും നിലവിലുള്ള ചില പദ്ധതികളുടെ തുക വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. എന്നാല്‍, ഭേദഗതി നടപടിക്രമം പാലിക്കാതെയാണ് കൗണ്‍സില്‍യോഗത്തിലത്തെിയതെന്ന് വിമര്‍ശമുയര്‍ന്നു. വര്‍ക്കിങ് ഗ്രൂപ്പുകളുടെ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്താതെ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍നിന്ന് നേരിട്ടാണ് ഭേദഗതി അംഗീകാരത്തിന് എത്തിയത്. വര്‍ക്കിങ് ഗ്രൂപ് കൂടി ചര്‍ച്ചചെയ്യേണ്ട കാര്യങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെമാത്രം ശുപാര്‍ശയായി കൗണ്‍സിലില്‍ വന്നത് അംഗീകരിക്കാനാവില്ളെന്ന് പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ്, പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സി.എ. ഷക്കീര്‍, അഡ്വ. എം. അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. എന്തുകൊണ്ടാണ് വര്‍ക്കിങ് ഗ്രൂപ്പുമായി ആലോചിക്കാത്തതെന്ന് വിശദീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഭരണപക്ഷ കൗണ്‍സിലര്‍ കെ.ആര്‍. പ്രേംകുമാറും ഇതേ ആരോപണമുന്നയിച്ചു. മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ട പദ്ധതികളായതിനാല്‍ കൗണ്‍സിലില്‍ ചര്‍ച്ചചെയ്ത് ഭേദഗതിവരുത്താമെന്ന നിര്‍ദേശം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അംഗീകരിക്കുകയായിരുന്നു. ചര്‍ച്ചക്ക് ശേഷം ആവശ്യമായ ഭേദഗതികളോടെയാണ് പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നതിനുള്ള പുതിയ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാന്‍സര്‍രോഗികള്‍ക്ക് മരുന്നുവാങ്ങാനും ഇതില്‍നിന്ന് തുക നല്‍കണമെന്ന അംഗങ്ങളുടെ നിര്‍ദേശം അംഗീകരിച്ചു. മെയിന്‍റനന്‍സ് ഗ്രാന്‍ഡ് റോഡ് ഇതര വിഭാഗത്തില്‍പെടുത്തി സര്‍ക്കാര്‍ നല്‍കിയ ഒരുകോടി രൂപ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങിക്കാന്‍ നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. ഈ തുക ഭേദഗതിപദ്ധതികളുടെ ലിസ്റ്റിലുള്‍പ്പെടുത്തിയിട്ടില്ളെന്നും വിമര്‍ശമുണ്ടായി. എന്നാല്‍, ഡോക്ടര്‍മാരുടെ യോഗം ചേര്‍ന്നപ്പോള്‍ 45 ലക്ഷം രൂപയേ മരുന്നിന് ആവശ്യമുള്ളൂവെന്നാണ് അറിയിച്ചതെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫ് അറിയിച്ചു. ബാക്കിയുള്ള 55 ലക്ഷം ഫോര്‍ട്ടുകൊച്ചി താലൂക്കാശുപത്രി, കരുവേലിപ്പടി മഹാരാജാസ് ആശുപത്രി, പള്ളുരുത്തി താലൂക്കാശുപത്രി എന്നിവക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ വീതിച്ചുനല്‍കാന്‍ തീരുമാനമായി. എന്നാല്‍, ആശുപത്രികളില്‍ മരുന്നുക്ഷാമം നിലനില്‍ക്കെ ഉപകരണങ്ങള്‍ വാങ്ങാനും കെട്ടിടനിര്‍മാണത്തിനുമല്ല പണം ചെലവഴിക്കേണ്ടതെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എറണാകുളം മാര്‍ക്കറ്റ് നവീകരണം, അമരാവതി മത്സ്യമാര്‍ക്കറ്റ് നവീകരണം എന്നിവക്കും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമരാവതി മാര്‍ക്കറ്റ് പദ്ധതി ഭേദഗതിയില്‍ ഉപേക്ഷിച്ചിരുന്നെങ്കിലും ഡിവിഷന്‍ കൗണ്‍സിലറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നുലക്ഷം രൂപ അനുവദിക്കുകയായിരുന്നു. എറണാകുളം ടൗണ്‍ഹാളിന്‍െറ നവീകരണത്തിനുള്ള ഒരു കോടി രൂപയില്‍ ഇതുവരെ നടന്ന പ്രവൃത്തികളുടെ തുക നല്‍കി ബാക്കിയുള്ളത് എല്ലാ ഡിവിഷനുകളിലും ഭവനറിപ്പയറിങ്ങിന് മാറ്റിവെച്ചു. ഗതാഗതം, വെള്ളക്കെട്ട് തുടങ്ങിയ പദ്ധതിയില്‍ മുന്‍ഗണനാക്രമം അനുസരിച്ച് 2013-14 സാമ്പത്തികവര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്താനും തീരുമാനമായി. നിര്‍മാണം നടക്കുമ്പോള്‍ സൈറ്റുകളില്‍ കൃത്യമായ പരിശോധന നടക്കുന്നില്ളെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിമര്‍ശമുന്നയിച്ചു. വര്‍ക്ക്സൈറ്റുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്ന് നിര്‍ദേശം നല്‍കുമെന്ന് മേയര്‍ പറഞ്ഞു. പള്ളുരുത്തി 40 അടി റോഡ് നിര്‍മാണത്തിന് നഗരസഭാഫണ്ട് അനുവദിക്കണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹനും ഭരണപക്ഷ കൗണ്‍സിലര്‍ കെ.ആര്‍. പ്രേംകുമാറും ആവശ്യപ്പെട്ടു. എന്നാല്‍, 40 അടി റോഡ് നിര്‍മിക്കാമെന്ന് പി.ഡബ്ള്യു.ഡി സമ്മതിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയാല്‍ മതിയെന്നുമുള്ള മേയറുടെ നിലപാട് തര്‍ക്കത്തിനിടയാക്കി. ഖരമാലിന്യ സംസ്കരണം, ആരോഗ്യം എന്നിവക്ക് 85 ലക്ഷവും ഗതാഗതത്തിന് 29.67 കോടി, സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിന് 1.34 കോടി, പട്ടികജാതി ക്ഷേമത്തിന് 3.54 കോടി, കല-സംസ്കാരം എന്നിവക്ക് 2.66കോടി, മെയിന്‍റനന്‍സ് ഗ്രാന്‍ഡ് (റോഡിതരം) 2.55 കോടി എന്നിങ്ങനെയാണ് തുക മാറ്റിവെച്ചിരിക്കുന്നത്. |
No comments:
Post a Comment