‘പൂപ്പൊലി’ പുഷ്പ-ഫല പ്രദര്‍ശനം ഫെബ്രുവരി രണ്ടു മുതല്‍ Madhyamam News Feeds |
- ‘പൂപ്പൊലി’ പുഷ്പ-ഫല പ്രദര്‍ശനം ഫെബ്രുവരി രണ്ടു മുതല്‍
- കടല്‍ക്കൊല: നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് ഇന്ത്യക്ക് താക്കീത്
- ഈജിപ്തില്‍ ഇന്ന് ഹിതപരിശോധന
- ഓപറേഷന്‍ ബ്ളൂസ്റ്റാറിന് ബ്രിട്ടീഷ് സഹായം ലഭിച്ചിരുന്നെന്ന്
- ആണവോര്‍ജം: ഇറാന്‍ പറയുന്നത് ശരിയെന്ന് ശൈഖ് മുഹമ്മദ്
- രാഹുല്‍ ഗാന്ധി കോമാളി വേഷം കെട്ടി -പിണറായി
- ഭ്രൂണഹത്യക്കെതിരെ കടുത്ത ഭാഷയില്‍ പോപ്
- ഒരുക്കം പൂര്‍ത്തിയായി; ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് വ്യാഴാഴ്ച തുടക്കം
- മലിനീകരണത്തിന്‍െറ ആഴവും വ്യാപ്തിയും
- പാര്‍ട്ടിയെയോ തന്നെയോ അറിയാതെ എം.വി.ആര്‍
‘പൂപ്പൊലി’ പുഷ്പ-ഫല പ്രദര്‍ശനം ഫെബ്രുവരി രണ്ടു മുതല്‍ Posted: 14 Jan 2014 12:41 AM PST Subtitle: റോസ്, ഡാലിയ ഗാര്‍ഡനുകള്‍ തയാറായി അമ്പലവയല്‍: കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ 12 വരെ പുഷ്പ-ഫല പ്രദര്‍ശനമേള സംഘടിപ്പിക്കും. ‘പൂപ്പൊലി 2014’ എന്ന് പേരിട്ടിരിക്കുന്ന മേള രണ്ടിന് വൈകുന്നേരം മൂന്നിന് മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഗവേഷണനിലയത്തില്‍ പുരോഗമിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. കൂടാതെ, കാര്‍ഷിക സര്‍വകലാശാലയുടെ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ഫാമുകള്‍, സംഘടനകള്‍ തുടങ്ങിയവയുടെയും ജില്ലയിലെ കര്‍ഷകരുടെയും സജീവപങ്കാളിത്തം പ്രദര്‍ശനമേളയിലുണ്ടാകും. പ്രദര്‍ശനത്തോടനുബന്ധിച്ച് 11 ദിവസങ്ങളിലും ദേശീയതലത്തില്‍ ശ്രദ്ധേയരായ വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കും. കൂടാതെ, എല്ലാ ദിവസവും വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. |
കടല്‍ക്കൊല: നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് ഇന്ത്യക്ക് താക്കീത് Posted: 13 Jan 2014 11:47 PM PST Image: ന്യൂഡല്‍ഹി: മല്‍സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് ഇന്ത്യക്ക് യൂറോപ്യന്‍ യൂണിയന്‍്റെ മുന്നറിയിപ്പ്. നാവികര്‍ക്ക് വധശിക്ഷ ലഭിച്ചാല്‍ സ്വതന്ത്ര വ്യാപാര കരാറില്‍ നിന്നും പിന്മാറുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍്റെ ഭീഷണി. ഇറ്റലിയും ഇന്ത്യയുമായുള്ള ബന്ധം വഷളാവാത്ത രീതിയില്‍ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നതായും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി പ്രത്യാശ പ്രകടിപ്പിച്ചു. കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ടു പേരെ വെടിവച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരായ സാല്‍വതോറെ ഗിറോണെയും, ലെസ്തോറെ മാര്‍സി മിലാനോയും ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്. നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ളെന്ന് ഇന്ത്യ ഇറ്റലിക്ക് നേരത്തെ ഉറപ്പു കൊടുത്തിരുന്നു. |
Posted: 13 Jan 2014 11:30 PM PST Image: കൈറോ: ഈജിപ്തില്‍ ഭരണഘടനാ അംഗീകരം തേടി ഹിതപരിശോധന. പ്രസിഡന്‍്റ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അധികാരത്തിലത്തെിയതിനുശേഷം ഭരണകൂടം തയ്യറാക്കിയ പുതിയ ഭരണഘടനക്കാണ് അംഗീകരം തേടുന്നത്. ഇന്നും നാളെയുമായാണ് പുതിയ ഭരണഘടനയുടെ ഹിത പരിശോധന നടക്കുക. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷക്രമീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് മുര്‍സി പ്രസിഡന്‍്റായിരിക്കെ ഹിത പരിശോധനയിലൂടെ അംഗീകാരം നേടിയ ഭരണഘടന ഭേദഗതി ചെയ്താണ് പട്ടാള ഭരണ കൂടം പുതിയ ഭരണഘടനക്ക് രൂപം നല്‍കിയത്. എന്നാല്‍, ഹിത പരിശോധനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമാണ്. പൗരാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്രത്തിനും കടിഞ്ഞാണിടുന്ന പുതിയ ഭരണഘടനയുടെ ഹിത പരിശോധനയില്‍ പങ്കടെുക്കില്ളെന്ന് ബ്രദര്‍ഹുഡും മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തിലെ സമകാലിന അവസ്ഥയുടെ പ്രതിഫലനമായിരിക്കും ഹിത പരിശോധനയിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, ജനുവരി എട്ടിനും പന്ത്രണ്ടിനുമിടക്ക് നടന്ന പ്രവാസി വോട്ടെടുപ്പില്‍ 12 ശതമാനം പേര്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ മുമ്പ് മുഹമ്മദ് മുര്‍സിക്ക് കീഴില്‍ നടന്ന ഹിത പരിശോധനയില്‍ 40 ശതമാനം പേര്‍ പങ്കെടുത്തിരുന്നു. |
ഓപറേഷന്‍ ബ്ളൂസ്റ്റാറിന് ബ്രിട്ടീഷ് സഹായം ലഭിച്ചിരുന്നെന്ന് Posted: 13 Jan 2014 10:55 PM PST Image: ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണത്തില്‍ നടത്തിയ വിവാദ സൈനിക നീക്കമായ ‘ഓപറേഷന്‍ ബ്ളൂ സ്റ്റാറിന്’ ബ്രിട്ടന്‍്റെ സഹായം ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി എം.പി ടോം വാട്സണ്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ആയിരക്കണക്കിന് സിഖുകാരുടെ കൂട്ടക്കൊലയിലേക്ക് നയിച്ച ഈ ഓപറേഷനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഉത്തരവിട്ടു. |
ആണവോര്‍ജം: ഇറാന്‍ പറയുന്നത് ശരിയെന്ന് ശൈഖ് മുഹമ്മദ് Posted: 13 Jan 2014 10:35 PM PST Image: ദുബൈ: ആണവ വിഷയത്തില്‍ ഇറാനെതിരായ ഉപരോധം പിന്‍വലിക്കണമെന്നും അതുകൊണ്ട് എല്ലാവര്‍ക്കും ഗുണമുണ്ടാകുമെന്നും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ബി.ബി.സി വേള്‍ഡ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഇറാന്‍ ഞങ്ങളുടെ അയല്‍ക്കാരാണ്.അവരുമായി ഒരു പ്രശ്നത്തിനും യു.എ.ഇ ആഗ്രഹിക്കുന്നില്ല. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായാണ് ആണവ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന ഇറാന്‍െറ അവകാശവാദം സത്യമാണെന്നാണ് താന്‍ കരുതുന്നത്. അഹ്മദി നജാദിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇറാന്‍ ഇസ്രയിലിലേക്ക് റോക്കറ്റ് വിട്ടാല്‍ എത്ര ഫലസ്തീന്‍കാര്‍ മരിക്കുമെന്നാണ്. മാത്രമല്ല അമേരിക്കയും യൂറോപ്പും ഇറാന്‍ നഗരങ്ങളെ നശിപ്പിക്കുകയും ചെയ്യും. ആണവായുധം കഴിഞ്ഞകാലത്തിന്‍െറ ആയുധമാണെന്ന് നജാദ് പറഞ്ഞതായും ശൈഖ് മുഹമ്മദ് പറഞ്ഞു. മേഖലയിലെ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള യു.എ.ഇയുടെ നിലപാട് ബി.ബി.സിയുടെ ജോണ്‍ സോപാലുമായുള്ള അഭിമുഖത്തില്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സിറിയന്‍ ജനതയെ സഹായിക്കുന്നത് തുടരുമെങ്കിലും സിറിയന്‍ പ്രശ്നത്തില്‍ യു.എ.ഇ ഇടപെടില്ല. സിറിയന്‍ പ്രസിഡന്‍റിന് ഒരിക്കല്‍ പുറത്തുപോകേണ്ടിവരുമെന്നും സ്വന്തം ജനങ്ങളെ കൊന്നാല്‍ നിങ്ങള്‍ക്ക് അധികാരത്തില്‍ തുടരാനാവില്ളെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ഈജിപ്തില്‍ ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍ സിസി സൈനിക മേധാവി സ്ഥാനത്ത് തുടരുകയും മറ്റാരെങ്കിലും പ്രസിഡന്‍റാവുകയും ചെയ്യുന്നതാണ് ആ രാജ്യത്തിന് നല്ലതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇത് സഹോദര സ്നേഹത്തോടെയുള്ള ഉപദേശമാണ്. സൈനിക സ്ഥാനാര്‍ഥിയായി അല്‍ സിസി മത്സരിക്കുന്നതിനെതിരെയാണ് ശൈഖ് മുഹമ്മദ് ഉപദേശിച്ചതെന്നും സിവില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അദ്ദേഹത്തിന്‍െറ വ്യക്തിപരമായ കാര്യമാണെന്നും പിന്നീട് ശൈഖ് മുഹമ്മദിന്‍െറ ഓഫീസ് വിശദീകരിച്ചു. ഫലസ്തീനുമായി സമാധാനക്കരാര്‍ ഒപ്പുവെച്ചാല്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതില്‍ യു.എ.ഇക്ക് വിരോധമില്ല. ഇസ്രയേലുമായി എല്ലാം ഞങ്ങള്‍ ചെയ്യും. അവരുമായി വ്യാപാരം നടത്തും. അവരെ സ്വാഗതം ചെയ്യും. പക്ഷെ സമാധാന നടപടികളില്‍ അവര്‍ ഒപ്പുവെക്കണം-ശൈഖ് മുഹമ്മദ് നയം വ്യക്തമാക്കി. യു.എ.ഇയൂടെ നിയമ സംവിധാനത്തെക്കുറിച്ചും മനുഷ്യാവകാശ ചരിത്രത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് ശൈഖ് മുഹമ്മദ് മറുപടി നല്‍കി. യു.എ.ഇ സംസ്കാരത്തെ അവഹേളിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചതിന് അമേരിക്കക്കാരനെ തടവിലിട്ടത് ശരിയായ നടപടിയല്ളെന്ന് അദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ എല്ലാം തികഞ്ഞവരല്ല. മാറാന്‍ ശ്രമിക്കുകയാണ്. കഴിവിന്‍െറ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്-ശൈഖ് മുഹമ്മദ് വ്യക്തമാക്കി. |
രാഹുല്‍ ഗാന്ധി കോമാളി വേഷം കെട്ടി -പിണറായി Posted: 13 Jan 2014 10:08 PM PST Image: തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്‍്റെ നേതൃത്വത്തില്‍ നടത്തിയ യുവകേരള പദയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാഥക്കിടെ പൊലീസ് ജീപ്പിന് മുകളില്‍ കയറിയത് നിയമവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഹുല്‍ പൊലീസ് ജീപ്പിനു മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത നടപടി ലാളിത്യമല്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍്റെ വെളിവില്ലായ്മയാണ് കാണിക്കുന്നത്. രാഹുല്‍ ഗാന്ധി പെരുമാറിയത് കോമാളിയെ പോലെയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. |
ഭ്രൂണഹത്യക്കെതിരെ കടുത്ത ഭാഷയില്‍ പോപ് Posted: 13 Jan 2014 09:59 PM PST Image: വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യയെ കടുത്ത ഭാഷയില്‍ അപലപിച്ച് പോപ് ഫ്രാന്‍സിസ്. വലിച്ചെറിയല്‍ സംസ്കാരത്തിലെ ഏറ്റവും ഭീതിതമായ അനുഭവമായാണ് പോപ് ഇതിനെ വിശേഷിപ്പിച്ചത്. മുമ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചന തന്നെ നടുക്കമുളവാക്കിയിരുന്നുവെന്നും പോപ് പറഞ്ഞു. കുട്ടികളുടെ അവകാശത്തെ കുറിച്ചുള്ള തന്‍്റെ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഭ്രൂണഹത്യക്കെതിരെ ആഞ്ഞടിച്ചത്. ഭ്രൂണഹത്യയെ കുറിച്ച് ആലോചിക്കുന്നത് തന്നെ പേടിപ്പെടുത്തുന്ന ഒന്നാണ്. ലോകത്താകമാനം എത്ര കുഞ്ഞുങ്ങള്‍ ആണ് പുറംലോകത്തിന്‍്റെ വെളിച്ചം കാണാതെ ഇതിന് ഇരകളാവുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭക്ഷണവും വസ്തുക്കളും മാത്രമല്ല നമ്മള്‍ വലിച്ചെറിയുന്നത്. അതിനൊപ്പം കുഞ്ഞുങ്ങളെയും വലിച്ചെറിയുന്നു. |
ഒരുക്കം പൂര്‍ത്തിയായി; ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് വ്യാഴാഴ്ച തുടക്കം Posted: 13 Jan 2014 09:56 PM PST Image: മനാമ: ജനുവരി 16 മുതല്‍ 18 വരെ സാഖിര്‍ എയര്‍ബേസില്‍ നടക്കുന്ന ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് ഒരുക്കം പൂര്‍ത്തിയായതായി ഗതാഗത മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ ആക്റ്റിങ് അണ്ടര്‍സെക്രട്ടറി അഹ്മദ് അലി നിമ അറിയിച്ചു. ലോകോത്തര ഏറോബാറ്റിക് ടീമുകളുടെ അഭ്യാസപ്രകടനം, ആധുനികവും പുരാതനവുമായ വിമാനങ്ങളുടെ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ എയര്‍ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. യു.എ.ഇയുടെ അല്‍ ഫുര്‍സാന്‍ ഏറോബാറ്റിക് ടീം, സൗദി അറേബ്യയുടെ ഹോക്സ്, ബ്രീട്ട്ലിങ് വിങ്വാക്കേഴ്സ്, സ്വിപ് ട്വിസ്റ്റര്‍ ഡിസ്പ്ളേ ടീം, റെഡ് ഡെവിള്‍സ് പാരച്യൂട്ട് ഡിസ്പ്ളേ ടീം തുടങ്ങിയവ അഭ്യാസപ്രകടനങ്ങള്‍ നടത്തും. യു.എ.ഇയുടെ മിറാഷ് 2000, എഫ് 16 യുദ്ധവിമാനം, ഡി.എച്ച്.എല്‍ 757 വിമാനം, ഗള്‍ഫ് എയറിന്‍െറ എ330 തുടങ്ങിയവ പ്രദര്‍ശനത്തില്‍ അണിനിരത്തും. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം വീക്ഷിക്കാന്‍ മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധികം സ്ഥലം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ റെസ്റ്റ് റൂമുകള്‍, പ്രാര്‍ഥനാ ഹാളുകള്‍ എന്നിവ ഇതിന്‍െറ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. വിവിധ റെസ്റ്റോറന്‍റുകളുടെയും കമ്പനികളുടെയും ഇരുപതോളം കിയോസ്കുകളുമുണ്ടാകും. പാരച്യൂട്ടിങ് ക്ളബ്, കോറല്‍ ഡൈവിങ് സെന്‍റര്‍ എന്നിവയുടെ കിയോസ്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. സാമൂഹിക വികസന മന്ത്രാലയവുമായി ചേര്‍ന്ന് ഒരുക്കിയ പരമ്പരാഗത ഗ്രാമത്തില്‍ വീടുകളില്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ വില്‍പനക്കുണ്ടാകും. ഇതിന് പുറമെ ടീട്ടെയ്ല്‍ ഷോപ്പുകള്‍, ഫേസ്പെയിന്‍റിങ്- ഹെന്ന കലാകാരന്മാര്‍, ത്രിഡി സ്ട്രീറ്റ് ആര്‍ടിസ്റ്റുകള്‍ എന്നിവരുമത്തെും. സുരക്ഷാവലക്ക് മീതെ പറക്കല്‍ അനുഭവം സമ്മാനിക്കുന്ന വെര്‍ട്ടിക്കല്‍ വിന്‍ഡ് ടണലും ഇവിടെയുണ്ടാകും. കുട്ടികളുടെ സംഗീത ബാന്‍ഡ് പരിപാടികള്‍ അവതരിപ്പിക്കും. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് സംഗീതത്തിനൊപ്പിച്ച് സല്‍സ ഡാന്‍സര്‍മാര്‍ ചുവട് വെക്കും. ഇംഗ്ളണ്ടിലെ നാഷണല്‍ സ്പേസ് സെന്‍ററിന്‍െറ ഇന്‍ററാക്ടിവ് സ്പേസ് സോണ്‍ പ്രദര്‍ശനവുമുണ്ടാകും. 360 ഡിഗ്രിയില്‍ സിനിമാ അനുഭവം സമ്മാനിക്കാന്‍ സ്പേസ് സോണിനാകും. മാഡ് സയന്‍സ് ബഹ്റൈന്‍ ഒരുക്കുന്ന ഫണ്‍ സ്റ്റേഷന്‍, ഇന്‍ററാക്ടീവ് മത്സരങ്ങള്‍ തുടങ്ങിയവ നിരവധി പേരെ ആകര്‍ഷിക്കുമെന്ന് കരുതുന്നു. എയര്‍ബേസില്‍ പ്രത്യേകം നിര്‍മിച്ച ഗ്രാന്‍ഡ് സ്റ്റാന്‍റിലിരുന്ന് പൊതുജനങ്ങള്‍ക്ക് അഭ്യാസപ്രകടനങ്ങള്‍ വീക്ഷിക്കാനാകും. ടിക്കറ്റ് വില്‍പന ബാറ്റല്‍കോ ഒൗട്ലറ്റുകളില്‍ പുരോഗമിക്കുകയാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ദിനാറും മുതിര്‍ന്നവര്‍ക്ക് ഏഴ് ദിനാറുമാണ് ടിക്കറ്റ് നിരക്ക്. സാംസ്കാരിക മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ എന്നിവയും എയര്‍ഷോയുമായി സഹകരിക്കുന്നുണ്ട്. |
മലിനീകരണത്തിന്‍െറ ആഴവും വ്യാപ്തിയും Posted: 13 Jan 2014 08:17 PM PST കനോലി കനാലിന്‍െറ മലിനീകരണം അവിടെ മാത്രം നില്‍ക്കാതെ സമീപപ്രദേശങ്ങളെക്കൂടി ബാധിക്കുന്നുവെന്ന ഗൗരവമുള്ള പ്രശ്നവും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവിടങ്ങളിലെ കിണറുകളില്‍ നടത്തിയ പഠനങ്ങളാണ് ഇത് കണ്ടത്തെിയത്. |
പാര്‍ട്ടിയെയോ തന്നെയോ അറിയാതെ എം.വി.ആര്‍ Posted: 13 Jan 2014 08:06 PM PST Image: കണ്ണൂര്‍: സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് തീപ്പൊരി പാറും ശൈലിയില്‍ സ്റ്റേജില്‍ ചോദ്യവും ഉത്തരവും നല്‍കി പ്രസംഗിച്ച് ജനത്തെ കൈയ്യിലെടുക്കുന്ന എം.വി.രാഘവന്‍ എന്ന വിപ്ളവകാരിക്കിത് ലോകം എന്തെന്നറിയാത്ത നിമിഷങ്ങള്‍. സി.എം.പിയിലെ കലാപമെന്തെന്ന് രാഘവന്‍ അറിയുന്നില്ല. തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ സഫല ദൗത്യമെന്ന് വിശ്വസിച്ചിരുന്ന വിഷചികിത്സാ സൊസൈറ്റിയിലെ കുടുംബ വിവാദങ്ങളും ഈ കമ്യൂണിസ്റ്റ് വിപ്ളവ നായകനെ അറിയിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment