ഭാരതീപുരത്തെ കൊലപാതകം: ഒരാള്‍ പിടിയില്‍ Madhyamam News Feeds |
- ഭാരതീപുരത്തെ കൊലപാതകം: ഒരാള്‍ പിടിയില്‍
- വീട്ടുകാരെ ബോധംകെടുത്തി 13 പവനും 30000 രൂപയും കവര്‍ന്നു
- മെഡിക്കല്‍ കോളജില്‍ മൃതദേഹം വെച്ച് വിലപേശിയെന്ന് പരാതി
- ഗ്വാണ്ടനാമോ ഈ വര്‍ഷം തന്നെ അടച്ചുപൂട്ടും - ഒബാമ
- ഇന്ന് ജില്ലാ ഹര്‍ത്താല്‍; ഹെറേഞ്ചില്‍ ജനം തെരുവിലിറങ്ങി
- ചികിത്സ ലഭിക്കുന്നില്ല: മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
- പ്രതീക്ഷകള്‍ അസ്ഥാനത്ത്; ഇക്കൊല്ലവും കുടിവെള്ളം മുട്ടും
- പാനൂരില്‍ സി.പി.എം പുതിയ സമവാക്യങ്ങള്‍ തേടുന്നു
- അലങ്കാരമത്സ്യ കയറ്റുമതി അഞ്ചു ശതമാനം വര്‍ധിപ്പിക്കണം -സെമിനാര്‍
- കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ തീപിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു
ഭാരതീപുരത്തെ കൊലപാതകം: ഒരാള്‍ പിടിയില്‍ Posted: 29 Jan 2014 01:05 AM PST കുളത്തൂപ്പുഴ: ഭാരതീപുരത്ത് സത്യശീലനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാള്‍ പിടിയില്‍. മറ്റൊരാള്‍ വിദേശത്തേക്ക് കടന്നു. ഭാരതീപുരം വെള്ളില തെക്കുംകര വീട്ടില്‍ മുള്ളന്‍ സജി എന്നറിയപ്പെടുന്ന സജിയാണ് (40) പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടെയുണ്ടായിരുന്ന പൂവണത്തുംമൂട് റോഡരികത്ത് വീട്ടില്‍ പൊടിമോന്‍ എന്ന രഞ്ജിത് (32) സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നതായി പൊലീസ് അറിയിച്ചു. |
വീട്ടുകാരെ ബോധംകെടുത്തി 13 പവനും 30000 രൂപയും കവര്‍ന്നു Posted: 29 Jan 2014 12:34 AM PST നെടുമങ്ങാട്: അരശുപറമ്പില്‍ വീട് കുത്തിത്തുറന്ന് 13 പവന്‍െറ സ്വര്‍ണാഭരണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചു. പൊലീസ് കോണ്‍സ്റ്റബിളിന്‍േറതടക്കം നാല് വീടുകളില്‍ മോഷണ ശ്രമം നടന്നു. നെടുമങ്ങാട് അരശുപറമ്പ് കൊപ്പം മുളമുക്ക് ക്ഷേത്രനട റോഡിനടുത്താണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. സുനില്‍വിഹാറില്‍ സുനില്‍കുമാറിന്‍െറ വീടിന്‍െറ അടുക്കളവാതില്‍ കുത്തി ത്തുറന്ന് അകത്തുകയറിയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍െറ സ്വര്‍ണാഭരണങ്ങളും മേശയില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും മോഷ്ടിച്ചത്. സുനില്‍കുമാറും പിതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. എല്ലാ ദിവസവും പുലര്‍ച്ചെ നാലോടെ ഉണരുന്ന സുനില്‍കുമാറും പിതാവ് വേലായുധന്‍നായരും കഴിഞ്ഞ ദിവസം രാവിലെ വളരെ വൈകിയാണ് ഉണര്‍ന്നത്. വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് സുനില്‍കുമാറിനെയും പിതാവിനെയും ക്ളോറോഫോം ഉപയോഗിച്ച് മയക്കിയശേഷം മോഷണം നടത്തിയതാകാമെന്ന് സംശയിക്കുന്നു. സമീപത്തെ പൊലീസുകാരനായ ഗോപകുമാര്‍, സുരേന്ദ്രന്‍നായര്‍, റഷീദ് എന്നിവരുടേതടക്കം നാല് വീടുകളില്‍ മോഷണ ശ്രമം നടത്തി. ഈ വീടുകളിലെല്ലാം പിന്‍ഭാഗത്തെ വാതിലുകള്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷണം നടത്താനായില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകള്‍ ശേഖരിച്ചു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. |
മെഡിക്കല്‍ കോളജില്‍ മൃതദേഹം വെച്ച് വിലപേശിയെന്ന് പരാതി Posted: 29 Jan 2014 12:16 AM PST മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം എംബാം ചെയ്യുന്നതിന് 11,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ ക്ളീനിങ് ജീവനക്കാരന്‍ പ്രദീപിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. |
ഗ്വാണ്ടനാമോ ഈ വര്‍ഷം തന്നെ അടച്ചുപൂട്ടും - ഒബാമ Posted: 28 Jan 2014 11:31 PM PST Image: വാഷിംങ്ടണ്‍: സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള വര്‍ഷമാണ് 2014 എന്ന് യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമ. കുപ്രസിദ്ധ പീഡന കേന്ദ്രമായ ഗ്വാണ്ടനാമോ യുദ്ധത്തടവറ ഈ വര്‍ഷം തന്നെ അടച്ചുപൂട്ടുമെന്നാണ് അതിലൊന്ന്. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ വാര്‍ഷിക പ്രഭാഷണത്തിലാണ് ഒമാബ ഇക്കാര്യം അറിയിച്ചത്. ക്യൂബയിലെ ഗ്വാണ്ടനാമോ തടവറ എന്നെന്നേക്കുമായി അടക്കും, അഫ്ഗാനിസ്താനിലെ യു.എസ് സൈനികരുടെ സാന്നിധ്യം കുറക്കും എന്നിങ്ങനെ താന്‍ അഞ്ചു വര്‍ഷം മുമ്പ് അധികാരത്തിലേറുമ്പോള്‍ നല്‍കിയ രണ്ടു വാഗ്ദാനങ്ങളുടെ പ്രയോഗവല്‍ക്കരണത്തിനാണ് ഒബാമ ഇത്തവണത്തെ പ്രഭാഷണത്തില്‍ ഊന്നല്‍ നല്‍കിയത്. പുറമെ, ഇറാനെതിരെ പുതിയ ഉപരോധം കൊണ്ടുവരികയാണെങ്കില്‍ അതിനെ വീറ്റോ ചെയ്യുമെന്നും ഒബാമ അറിയിച്ചു. രഹസ്യാന്വേഷണം, സൈനിക നടപടി എന്നിവയിലൂടെ മാത്രം തീവ്രവാദത്തെ പ്രതിരോധിക്കാന്‍ കഴിയില്ളെന്നും മറിച്ച് രാജ്യത്തെ ഭരണഘടനാപരമായ ആദര്‍ശങ്ങള്‍ നിലനിര്‍ത്തുകയും അതിന്‍്റെ അംശങ്ങള്‍ ലോകത്തിന്‍്റെ മറ്റു ഭാഗങ്ങളില്‍ കൊണ്ടുവരിക എന്നതുമാണ് ലക്ഷ്യമിടുന്നത്. ഗ്വാണ്ടനാമോ തടവറയിലെ തടവുകാരെ കൈമാറുന്നതില്‍ അവശേഷിക്കുന്ന തടസ്സങ്ങള്‍ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001സെപ്തംബര്‍ 11 ലെ ആക്രമണത്തിനുശേഷം പിടിക്കപ്പെട്ടവരില്‍ 155 പേരെയാണ് വിചാരണ കൂടാതെ ഇപ്പോള്‍ ഗ്വാണ്ടനാമോയില്‍ ഇട്ടിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തടവറ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. രാജ്യത്തെ സാരമായി ബാധിച്ചിരിക്കുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്നും യു.എസ് പ്രസിഡന്‍്റ് തന്‍്റെ പ്രഭാഷണത്തില്‍ പറഞ്ഞു. മിനിമം വേതനം അടക്കമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ അമേരിക്കന്‍ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിന് നിയമത്തിനപ്പുറത്തുനിന്നും സാധ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. |
ഇന്ന് ജില്ലാ ഹര്‍ത്താല്‍; ഹെറേഞ്ചില്‍ ജനം തെരുവിലിറങ്ങി Posted: 28 Jan 2014 11:11 PM PST Subtitle: കസ്തൂരിരംഗന്‍,ഗാഡ്ഗില്‍: ഇടുക്കി വീണ്ടും പ്രക്ഷുബ്ധം തൊടുപുഴ: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഇടുക്കി ജില്ല വീണ്ടും പ്രക്ഷുബ്ധമായി. ഇടത് മുന്നണി ഹര്‍ത്താലും പ്രഖ്യാപിച്ചതോടെ ജില്ല ബുധനാഴ്ച നിശ്ചലമാകും.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലമായി അടയാളപ്പെടുത്തിയ 123 വില്ലേജില്‍ 43ഉം ഇടുക്കി ജില്ലയിലാണ്. ഈ കണ്ടെത്തല്‍ ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയ വിവരം പുറത്തു വന്നതോടെ ഹൈറേഞ്ചില്‍ പ്രതിഷേധം അണപൊട്ടി. പലേടത്തും ഹൈറേഞ്ച് സംരക്ഷണ സമിതി, ഇടതുമുന്നണി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കട്ടപ്പനയില്‍ ഒരു വിഭാഗം ആളുകള്‍ റോഡ് ഉപരോധിച്ചു. |
ചികിത്സ ലഭിക്കുന്നില്ല: മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും Posted: 28 Jan 2014 11:07 PM PST Image: ന്യുഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ ചികിത്സ നിഷേധിക്കുന്നതായി കാണിച്ച് അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മതിയായ ചികിത്സ ലഭിക്കാന്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുക. എന്നാല്‍ ഹരജി കര്‍ണാടക സര്‍ക്കാര്‍ ഹരജി എതിര്‍ക്കും. നേരത്തേ, ചികിത്സ തേടി മഅ്ദനി നല്‍കിയ ഹരജി പരിഗണിച്ച സുപ്രീംകോടതി ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. കോടതി പറഞ്ഞിട്ടും രണ്ടാഴ്ചക്കുശേഷം മാത്രമാണ് മഅ്ദനിയെ ജയില്‍ അധികൃതര്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലു ദിവസം മാത്രം ചികിത്സ നല്‍കി നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. മഅ്ദനിയുടെ രോഗാവസ്ഥ അതേപടി തുടരുകയാണ്. പ്രമേഹം, കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തുന്ന ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപര്‍ ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ ഗുരുതരമായ നിലയിലാണ്. മഅ്ദനി നേരത്തേ നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ നിലവിലുണ്ട്. മഅ്ദനിക്ക് നല്‍കുന്ന ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മണിപ്പാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകളുടെയും മറ്റും ചെലവ് നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഈ കത്തിന്‍െറ പകര്‍പ്പ് ഹരജിക്കൊപ്പം ഹാജരാക്കിയ മഅ്ദനി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നില്ളെന്നും ചൂണ്ടിക്കാട്ടി. മഅ്ദനിയുടെ മാതാവ് അര്‍ബുദം ബാധിച്ച് അവശനിലയിലാണ്. മാതാവിനെ നാട്ടില്‍ചെന്നു കാണാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
|
പ്രതീക്ഷകള്‍ അസ്ഥാനത്ത്; ഇക്കൊല്ലവും കുടിവെള്ളം മുട്ടും Posted: 28 Jan 2014 10:42 PM PST Subtitle: തകരാറിലായ കുടിവെള്ള വിതരണ സംവിധാനം പുന$സ്ഥാപിക്കാനായില്ല കോട്ടയം: കുളവും തോടും കിണറുകളും ഉള്‍പ്പെടെ ജലസ്രോതസ്സുകള്‍ വറ്റുന്ന വേനല്‍ക്കാലം കനത്തതോടെ ‘കോട്ടയ’ത്തുകാരുടെ മനസ്സില്‍ തീയാണ്. നാട്ടകം,കുമാരനെല്ലൂര്‍ പഞ്ചായത്തുകളെ കോട്ടയം നഗരസഭയിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോള്‍ ജനങ്ങള്‍ക്ക് ഏറെപ്രതീക്ഷയായിരുന്നു. ഇനിയെങ്കിലും കുടിവെള്ളം മുട്ടില്ലെന്നായിരുന്നു അത്. എന്നാല്‍, പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. |
പാനൂരില്‍ സി.പി.എം പുതിയ സമവാക്യങ്ങള്‍ തേടുന്നു Posted: 28 Jan 2014 10:32 PM PST Image: കാസര്‍കോട്: പിണറായി വിജയന്‍ മുതല്‍ പി. ജയരാജന്‍ വരെ വിജയത്തിന്‍െറ ചെങ്കൊടിയുയര്‍ത്തിയ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇടതുമുന്നണി കൂപ്പുകുത്തിയതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഘടക കക്ഷിയല്ലാതിരുന്നിട്ടും ഇടതുമുന്നണി ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പിലിന് നല്‍കിയ സീറ്റില്‍ നാലര പതിറ്റാണ്ടിന്‍െറ ചരിത്രം തിരുത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.ജെ.ഡിയുടെ കെ.പി. മോഹനനായിരുന്നു വിജയിച്ചത്. ഈ മണ്ഡലത്തിലെ പാനൂരില്‍ ബി.ജെ.പി വിട്ടവര്‍ക്ക് സ്വീകരണം നല്‍കി പുതിയ ചരിത്രം കുറിക്കുകയാണ് സി.പി.എം. വടകര ലോക്സഭാ മണ്ഡലത്തിന്‍െറ ഭാഗമാണ് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍. വടകര ലോക്സഭാ മണ്ഡലവും കൂത്തുപറമ്പ് നിയമസഭാ മണ്ഡലവും തിരിച്ചുപിടിക്കാനുള്ള സി.പി.എം നീക്കത്തിന്‍െറ ആദ്യ ചുവടുവെപ്പായി പാനൂര്‍ സ്വീകരണ പരിപാടിയെ വിലയിരുത്തുന്നവരുണ്ട്്. വടകരക്കടുത്ത ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ ജനതാദളിന് നല്‍കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ആര്‍.എം.പിയുണ്ടായത്. ടി.പി വധക്കേസ് വിധിയെ തുടര്‍ന്ന് ആര്‍.എം.പിക്ക് ലഭിക്കുന്ന രാഷ്ട്രീയ നേട്ടം മറികടക്കാനുള്ള തന്ത്രമായും ഇതിനെ കാണാം. സംസ്ഥാന രൂപവത്കരണശേഷം നടന്ന ആദ്യ (1957) തെരഞ്ഞെടുപ്പു മുതല്‍ 1967 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കളായിരുന്ന പി.ആര്‍. കുറുപ്പും കെ.കെ. അബുവുമായിരുന്നു ഈ മണ്ഡലത്തില്‍ വിജയിച്ചത്. 1970ല്‍ പിണറായി വിജയനാണ് മണ്ഡലത്തിന്‍െറ ചരിത്രം മാറ്റി എഴുതിയത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തായത്ത് രാഘവനെ 743 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയന്‍ വിജയക്കൊടി പാറിച്ചത്. പിണറായി, എം.വി. രാഘവന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, കെ.പി. മമ്മു മാസ്റ്റര്‍, കെ.കെ. ശൈലജ ടീച്ചര്‍, പി. ജയരാജന്‍ എന്നിവര്‍ തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എം പ്രതിനിധികളായി 2006 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006 ല്‍ പി. ജയരാജന്‍ വിജയിച്ചതോടെ സി.പി.എമ്മിന്‍െറ പടയോട്ടം തല്‍ക്കാലം നിലച്ചു. ഇടതുമുന്നണിയുടെ ആശീര്‍വാദത്തോടെ മല്‍സരത്തിനിറങ്ങിയ ഐ.എന്‍.എല്ലിന് പക്ഷേ ജയം തൊടാനായില്ല. ഇക്കുറി ഐ.എന്‍. എല്‍ കൂടുമാറുമെന്ന് ഉറപ്പായിട്ടുണ്ട്. അവിടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടുകയാണ് സി.പി.എം. വലതുപക്ഷ കാഴ്ചപ്പാട് മാറി സി.പി.എമ്മില്‍ ചേരുന്നവരെ കൂട്ടുപിടിച്ച് ഒഞ്ചിയത്ത് എത്താനുള്ള ഊടുവഴികള്‍പോലും അറിയാം വടകരയില്‍ പി. സതീദേവിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സഹോദരന്‍ കൂടിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്.
|
അലങ്കാരമത്സ്യ കയറ്റുമതി അഞ്ചു ശതമാനം വര്‍ധിപ്പിക്കണം -സെമിനാര്‍ Posted: 28 Jan 2014 10:23 PM PST കൊച്ചി: ആഗോള അലങ്കാരമത്സ്യ കയറ്റുമതിയില്‍ 2020 ഓടെ ഇന്ത്യ അഞ്ചുശതമാനം വര്‍ധന ലക്ഷ്യമിടണമെന്ന് രാജ്യാന്തര അലങ്കാരമത്സ്യ സെമിനാര്‍ ഓര്‍ണമെന്‍റല്‍സ് കേരളയുടെ ശിപാര്‍ശ. സെമിനാറിന്‍െറ പ്ളീനറി സെഷനിലാണ് വിവിധ ചര്‍ച്ചകളിലൂടെ ക്രോഡീകരിച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. |
കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ തീപിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു Posted: 28 Jan 2014 10:17 PM PST മാരാരിക്കുളം: കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അഞ്ച് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. ദേശീയപാതയില്‍നിന്ന് മാര്‍ക്കറ്റിലേക്ക് കയറുന്ന വഴിയുടെ ഭാഗത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്. കഞ്ഞിക്കുഴി എസ്.എല്‍ പുരം കരുണാലയത്തില്‍ കരുണാകര പണിക്കരുടെ പലചരക്കുകട, കഞ്ഞിക്കുഴി നാട്ടുകാട് ബാബുവിന്‍െറ സ്റ്റേഷനറി ഗോഡൗണ്‍, മാരാരിക്കുളം വടക്ക് കൊടിയേഴത്ത് വെളിയില്‍ നടേശന്‍റ വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കട, എസ്.എല്‍ പുരം ഇടത്തറയില്‍ രാധാമണിയുടെ പ്രസിന്‍െറ ഭാഗമായുള്ള മുറി എന്നിവയാണ് അഗ്നിക്കിരയായത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment