സ്വാഗതം
WELCOME

News Update..

Monday, January 13, 2014

"മാധ്യമം" ഇംപാക്ട്: ആധാര്‍ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിച്ചു Madhyamam News Feeds

"മാധ്യമം" ഇംപാക്ട്: ആധാര്‍ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിച്ചു Madhyamam News Feeds

Link to

"മാധ്യമം" ഇംപാക്ട്: ആധാര്‍ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിച്ചു

Posted: 13 Jan 2014 01:10 AM PST

Image: 

തിരുവനന്തപുരം: ആധാറിനെ പിന്തുണച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യതെ തയാറാക്കിയ സത്യവാങ്മൂലം കേരള സര്‍ക്കാര്‍ പിന്‍വലിച്ചു.  മന്ത്രിസഭ ചര്‍ച്ച ചെയ്യാതെയാണ് സത്യവാങ്മൂലം തയാറാക്കിയതെന്ന വാര്‍ത്ത് പുറത്തുവിട്ടത് "മാധ്യമം" ദിനപത്രമാണ്. മന്ത്രിതലത്തിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്ത ശേഷമെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കൂവെന്ന് വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

വാര്‍ത്ത വന്നയുടനെ ബന്ധപ്പെട്ട സത്യവാങ്മൂലം തയാറാക്കിയ ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ ആരാഞ്ഞു.  സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ അക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. ഇതിനായി അഡ്വക്കെറ്റ് ജനറലിനെ ചുമതലപ്പെടുത്തിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

പി.എഫ് പലിശ നിരക്ക് ഉയര്‍ത്തും -കേന്ദ്രമന്ത്രി

Posted: 12 Jan 2014 11:37 PM PST

Image: 

ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രൊവിഡന്‍്റ് ഫണ്ട് പലിശ നിരക്ക് 0.25ശതമാനം ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഒസ്കാര്‍ ഫെര്‍ണാണ്ടസ്.  ഇതോടെ പലിശ നിരക്ക് 8.5ശതമാനത്തില്‍ നിന്ന് 8.75 ശതമാനമാവും. തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ ആണ് ഈ തീരുമാനം. രാജ്യത്തെ അഞ്ചുകോടി തൊഴിലാളികള്‍ക്ക് ഇതിന്‍്റെ ഗുണം ലഭിച്ചേക്കും.

എപ്ളോയീസ് പ്രൊവിഡന്‍്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആണ് ഈകാര്യം ശുപാര്‍ശചെയ്തത്. പലിശ നിരക്ക് ഒമ്പതു ശതമാനമായി ഉയര്‍ത്തണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. 7000കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാറിന് ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്.  കഴിഞ്ഞ ഫെബ്രുവരിയില്‍  പലിശ നിരക്ക് 8.50 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.

നഗരത്തിലെ വൈദ്യുതി ആധുനീകരണം 2015ല്‍ പൂര്‍ത്തിയാവും -കെ.എസ്.ഇ.ബി

Posted: 12 Jan 2014 11:10 PM PST

Subtitle: 
200 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്

കോഴിക്കോട്: നഗരത്തിലെ വൈദ്യുതി മേഖലയിലെ ആധുനീകരണം 2015 ജൂലൈയില്‍ പൂര്‍ത്തിയാവുമെന്ന് കെ.എസ്.ഇ.ബി.  
കോഴിക്കോട് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും വൈദ്യുതി വിതരണത്തിന്‍െറ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനാണ് നഗര പുനരാവിഷ്കൃത ഊര്‍ജിത ഊര്‍ജ വികസന പരിഷ്കരണ പദ്ധതി (ആര്‍.എ.പി.ഡി.ആര്‍.പി.)  ലക്ഷ്യമിടുന്നത്. ആധുനീകരണത്തിന് 200 കോടി രൂപയുടെ പദ്ധതിയാണ് കെ.എസ്.ഇ.ബി നടപ്പാക്കുന്നത്.
 പദ്ധതിയുടെ കരാര്‍ ചെന്നൈ എല്‍ ആന്‍ഡ് ടി കമ്പനിക്ക് നല്‍കി.  പദ്ധതി അനുസരിച്ച് 286 കി. മീറ്റര്‍ 11 കെ.വി. ഭൂഗര്‍ഭ കേബ്ളും  600 യൂനിറ്റ് ഓട്ടോമാറ്റിക് സംവിധാനവും 100 കെ.വി 249 ട്രാന്‍സ്ഫോര്‍മറും സ്ഥാപിക്കും.  നിലവിലുള്ള 645 സിംഗ്ള്‍ ഫേസ് ത്രീഫേസാക്കും.  പുതുതായി 112 കിലോമീറ്റര്‍ 11 കെ.വി ലൈന്‍ സ്ഥാപിക്കും. കേടായതും പഴയതുമായ 56,000 സിംഗ്ള്‍ ഫേസ് മീറ്ററുകളും 2629  ത്രീഫേസ് മീറ്ററുകളും മാറ്റും.  1585 സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് ഓട്ടോമാറ്റിക് മീറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും.  വിതരണമേഖല ശക്തിപ്പെടുത്തുകയും വിവര സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്യും.
വൈദ്യുതി പ്രസരണം, വിതരണം, വാണിജ്യം എന്നിവയിലെ നഷ്ടം 15 ശതമാനത്തില്‍ കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  ഇതോടെ ഗുണമേന്മയുള്ള വൈദ്യുതി എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുകയും വൈദ്യുതി ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും. വൈദ്യുതി ബില്ലിങ്ങും പരാതിപരിഹാര സംവിധാനവും കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലിരുന്ന് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയും.
 കോഴിക്കോട് നോര്‍ത്, സൗത്, ബേപ്പൂര്‍ മണ്ഡലങ്ങളിലെ മുഴുവന്‍ പ്രദേശത്തും എലത്തൂര്‍, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളിലും ഇതിന്‍െറ പ്രയോജനം ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ഐ.ടി വിഭാഗം ചീഫ് എന്‍ജിനീയര്‍ എം.എം. അബ്ദുല്‍ഖാദര്‍ പറഞ്ഞു. വൈദ്യുതിഭവന്‍ അങ്കണത്തില്‍ പദ്ധതി(ആര്‍.എ.പി.ഡി.ആര്‍.പി) നിര്‍മാണം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മന്ത്രി എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ.  റഹീം എം.എല്‍.എ, കെ.സി.അബു, കെ.എസ്. സുരേഷ്ബാബു, എം.ടി പത്മ, എം.എ. അബ്ദുല്‍ഖാദര്‍, ഒ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

സ്വദേശി വനിതകളുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും നിതാഖാത്തില്‍ പരിഗണിക്കും

Posted: 12 Jan 2014 10:52 PM PST

Image: 

ജിദ്ദ: രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന സ്വദേശി സ്ത്രീകളുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും നിതാഖാതില്‍ ഉള്‍പ്പെടുത്തുന്ന പുതിയ പരിഷ്കരണം ഉടനെ പ്രാബല്യത്തില്‍ വരുമെന്ന്  സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
‘സ്പെഷല്‍ എക്സ്പാറ്റ്സ്’ എന്നറിയപ്പെടുന്ന പ്രസ്തുത വിഭാഗത്തില്‍ സ്വദേശികളുടെ ഭര്‍ത്താക്കന്‍മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടും. സ്വകാര്യ സ്ഥാപനങ്ങളില്‍ജോലി ചെയ്യുന്ന സൗദി ഐഡന്‍റിറ്റി കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവരും എന്നാല്‍ സൗദി പാസ്പോര്‍ട്ടും അഞ്ചുവര്‍ഷത്തെ തിരിച്ചറിയല്‍ കാര്‍ഡും കൈവശമുള്ള ‘ബിദൂനി’ കളെയും നിതാഖാതില്‍ സ്വദേശികളായി പരിഗണിക്കും.
റുബ്ഉല്‍ ഖാലി (Empty Quarter) യിലും മറ്റും താമസിക്കുന്ന സൗദി ഐഡന്‍്റിറ്റി കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ഗോത്രസമൂഹങ്ങളിലെ മക്കളാണ് ‘ബിദൂനികള്‍’.
സ്വദേശികളുടെ ഭര്‍ത്താക്കന്മാരെയും  മക്കളെയും നിതാഖാതില്‍ ഒരു സ്വദേശിക്ക് തുല്യമായി ഗണിക്കപ്പെടുന്നതിന് അവരുടെ ഇഖാമ സ്വദേശി ഉമ്മമാരുടെയോ ഭാര്യമാരുടെയോ പേരിലേക്ക് മാറ്റിയിരിക്കണം. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ഇഖാമ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍െറ പേരിലാണെങ്കില്‍ ഈ പ്രത്യേക നിതാഖാത് പദവിക്ക് പരിഗണിക്കുകയില്ല.
സ്വദേശി പൗരന്മാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി നിതാഖാത് പദവി ലഭിക്കുന്നതിന് ‘സ്പെഷല്‍ എക്സ്പാറ്റ്സ്’ ഇഖാമകള്‍ പാസ്പോര്‍ട്ട് വിഭാഗം മുഖേന ഏപ്രില്‍ നാലിനു മുമ്പായി സ്വദേശി ഉമ്മമാരുടെയോ ഭാര്യമാരുടെയോ പേരിലേക്ക് മാറ്റിയിരിക്കണം.
തുടര്‍ന്ന് ‘ഗോസി’യില്‍ റജിസ്റ്റര്‍ ചെയ്യന്നതിലൂടെ മാത്രമേ നിതാഖാത് പദവിയില്‍ വരികയുള്ളൂവെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാരെയും നിതാഖാതില്‍ സ്വദേശിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തും.
ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വദേശി ജീവനക്കാര്‍ക്ക് നിശ്ചയിച്ച വേതനവ്യവസ്ഥ നടപ്പാക്കുകയും ‘ഗോസി’യില്‍ റജിസ്റ്റര്‍ ചെയ്യകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
 ‘സ്പെഷല്‍ എക്സ്പാറ്റ്സ്’ നിതാഖാതില്‍ ഉള്‍പ്പെടുമെന്ന സൗദി തൊഴില്‍ മന്ത്രാലയത്തിന്‍്റെ പ്രഖ്യാപനം ഇന്ത്യയില്‍ നിന്നടക്കമുള്ള നിരവധി വിദേശo പൗരന്‍മാരുടെ മക്കള്‍ക്ക് ഗുണം ചെയ്യം.  ദീര്‍ഘ കാലമായി സൗദിയില്‍ സ്വദേശി സ്ത്രീകളെ വിവാഹം കഴിച്ച് മക്കളും പേരമക്കളുമായി ജീവിതം നയിക്കുന്നവരും എന്നാല്‍ സൗദി ഐഡന്‍റിറ്റി കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവരുമായ ആളുകള്‍ നിരവധിയാണ്.
ഇത്തരം മക്കളുടെ താമസ രേഖകള്‍ സ്വദേശി ഉമ്മമാരുടെ പേരിലേക്കും ഭര്‍ത്താക്കന്മാരുടേത് സ്വദേശി ഭാര്യമാരുടെ പേരിലേക്കും മാറുന്നതോടെ സ്വകാര്യസ്ഥാപനങ്ങളില്‍ നിതാഖാത് പദവിയില്‍ ഉള്‍പ്പെടുത്തുമെന്ന സൗദി തൊഴില്‍ മന്ത്രാലയത്തിന്‍െറ തീരുമാനം ഇത്തരക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ്.

അബൂദബിക്ക് വളര്‍ച്ച; മൊത്ത ആഭ്യന്തര ഉല്‍പാദനം 7.7 ശതമാനം കൂടി

Posted: 12 Jan 2014 10:29 PM PST

Image: 

അബൂദബി: തലസ്ഥാന എമിറേറ്റ് സാമ്പത്തിക മേഖലയില്‍ സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായതും സ്ഥിരമായതുമായ വളര്‍ച്ചാ നിരക്കാണ് എമിറേറ്റിന്‍െറ സാമ്പത്തിക മേഖലയില്‍ ഉണ്ടായിരിക്കുന്നത്. എണ്ണ മേഖലയിലുള്ള ആശ്രയത്വം കുറക്കാനും സാമ്പത്തിക മേഖലയുടെ വൈവിധ്യവത്കരണത്തിനും സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിജയം കാണുന്നതായും സാമ്പത്തിക വികസന വകുപ്പിന് കീഴിലെ സ്റ്റഡീസ് ഡയറക്ടറേറ്റ് പുറത്തുവിട്ട ഇക്കണോമിക് റിപ്പോര്‍ട്ടില്‍ വ്യക്തമായി. ആഗോള തലത്തില്‍ എണ്ണ വിലയില്‍ കാര്യമായ വര്‍ധനയില്ലാതിരുന്നിട്ടും വളര്‍ച്ച നിലനിര്‍ത്താന്‍ സാധിച്ചത് എമിറേറ്റിന്‍െറ സാമ്പത്തിക ഭദ്രതക്ക് തെളിവാണ്.  എമിറേറ്റില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 2012ല്‍ 7.7 ശതമാനം വര്‍ധനയാണുണ്ടായത്. 2011ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം 846.7 മില്ല്യണ്‍ ദിര്‍ഹമായിരുന്നത് 2012ല്‍ 911.6 മില്ല്യണ്‍ ആയി ഉയര്‍ന്നു.  അതേസമയം, എണ്ണ മേഖലയില്‍ 2012ല്‍ തൊട്ടുമുന്നിലെ വര്‍ഷത്തെ അപേക്ഷിച്ച് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടായില്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അബൂദബിയുടെ എണ്ണ കയറ്റുമതിയില്‍ 2012ല്‍ 6.9 ശതമാനം വര്‍ധനയാണുണ്ടായത്.  2012ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനം 56.48 ശതമാനമായി കുറഞ്ഞു. 2011ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 57.3 ശതമാനവും എണ്ണ മേഖലയില്‍ നിന്നായിരുന്നു.
എല്ലാ മേഖലകളിലും അബൂദബി സ്ഥിരമായതും ഗുണകരമായതുമായ വളര്‍ച്ചയാണ് കാഴ്ചവെക്കുന്നതെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ നാസര്‍ അഹ്മദ് അല്‍ സുവൈദി പറഞ്ഞു. ‘അബൂദബി ഇക്കണോമിക് വിഷന്‍ 2030’ ലക്ഷ്യം വെച്ചുള്ള മുന്നേറ്റമാണ് എമിറേറ്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  
 

ജസ്റ്റിസ് സ്വതന്ത്ര കുമാറിനെതിരായ യുവതിയുടെ പരാതി സുപ്രീംകോടതിയില്‍

Posted: 12 Jan 2014 10:25 PM PST

Image: 

ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്ര കുമാറിനെതിരെ ലൈംഗിക പീഡനാരോപണവുമായി നിയമ വിദ്യാര്‍ഥിനി സുപ്രീംകോടതിയെ സമീപിച്ചു. പരാതി സ്വീകരിച്ച ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബഞ്ച് പരാതി ബുധനാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചു. 

മുന്‍ ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കില്ളെന്ന ഉത്തരവ് റദ്ദാക്കണമെന്നും തനിക്ക് മൊഴി നല്‍കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും യുവതി  പരാതിയില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ നീതിന്യായ സംവിധാനങ്ങളിലും ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ കൈകാര്യംചെയ്യാന്‍ സംവിധാനം വേണമെന്നും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

പരാതി നല്‍കുന്നതിന് മുന്നോടിയായി പരാതിക്കാരി പ്രമുഖ അഭിഭാഷകരെ കണ്ടിരുന്നു. മുതിര്‍ന്ന  അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് യുവതിക്കായി സുപ്രീംകോടതിയില്‍ ഹാജരാവുക.

ഇന്‍്റേണ്‍ഷിപ്പിനിടെ മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന സ്വതന്ത്ര കുമാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. യാത്രകളില്‍ ഒപ്പംചേരാനും കൂടെ താമസിക്കാനും സ്വതന്ത്ര കുമാര്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ ഉണ്ട്.

വിദ്വേഷവും വെറുപ്പും ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും

Posted: 12 Jan 2014 10:16 PM PST

Image: 
Subtitle: 
മന്ത്രിസഭാ യോഗം

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിര്‍ദേശമനുസരിച്ച് വിദ്വേഷവും വെറുപ്പും ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുദ്ദേശിച്ച് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്താനും കാബിനറ്റ് തീരുമാനിച്ചു.
ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും ജനങ്ങള്‍ക്കും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും നബിദിനാശംസകള്‍ നേര്‍ന്നു. പ്രവാചക മാതൃക അനുസരിച്ച് മുന്നോട്ട് പോകാന്‍  പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ആഹ്വാനം ചെയ്തു. പ്രവാചകന്‍ ലോകത്തിന് പകര്‍ന്ന് നല്‍കിയ ശാന്തിയുടെയും സമാധാനത്തിന്‍െറയും സന്ദേശം ലോകത്തെങ്ങുമുള്ള മനുഷ്യര്‍ക്ക് ആശ്വാസമാകട്ടെയെന്നും കാബിനറ്റ് ആശംസിച്ചു. വിദ്വേഷം ഇളക്കിവിടുന്ന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന്  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍, പുസ്തകങ്ങള്‍, മിമ്പറുകള്‍, പാര്‍ട്ടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വഴി ഉയര്‍ത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ നേരിടുന്നതിനും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ സമാധാനവും സ്നേഹവും വളര്‍ത്തിയെടുക്കുന്നതിനും പ്രത്യേക പദ്ധതികള്‍ തയാറാക്കും.  
വിദേശ പൗരന്‍മാരെ വിവാഹം കഴിച്ച ബഹ്റൈനി സ്ത്രീകളുടെ മക്കള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പൗരത്വം നല്‍കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. 1963ല്‍ ഇത് സംബന്ധിച്ച് പാസാക്കിയ നിയമത്തില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തി നിയമം രൂപപ്പെടുത്താന്‍ പ്രസ്തുത വിഷയം പാര്‍ലമെന്‍റിന് വിടാനും തീരുമാനിച്ചു. ഇക്കാര്യത്തില്‍ ദേശീയ സംവാദ നിര്‍ദേശങ്ങളും മനുഷ്യാവകാശ സമിതി നിര്‍ദേശങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം അവസാാനിപ്പിക്കുന്നിനുള്ള സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമണിന്‍െറ നിര്‍ദേശങ്ങളും പരിഗണിച്ചാണ് തീരുമാനം. പ്രകടനം പിരിച്ചുവിടാനും അക്രമം അമര്‍ച്ച ചെയ്യാനും തോക്കും ശക്തിയും ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള അടിസ്ഥാനങ്ങള്‍ രൂപപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ബി.ഐ.സി.ഐ നിര്‍ദേശമനുസരിച്ച് ഇക്കാര്യത്തില്‍ യു.എന്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്.
ശക്തി പ്രയോഗിക്കുന്നതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാ അര്‍ഥത്തിലുള്ള യോഗ്യതയും ഉള്ളവരായിരിക്കണമെന്നാണ് നിര്‍ദേശം. മുലപ്പാലിന് പകരം വിപണിയില്‍ ലഭിക്കുന്ന ബേബിഫുഡുകളുടെ വിപണനവും പ്രചാരണവും നിരീക്ഷിക്കാനും  ആരോഗ്യ മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമം ഇത്തരം കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നിര്‍ദേശം.
ഇതിനാവശ്യമായ നിയമനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനത്തിന്‍െറ ഫലങ്ങള്‍ സഭയില്‍ വെച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ  പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ കൂടിയ മന്ത്രിസഭയുടെ തീരുമാനങ്ങള്‍ സെക്രട്ടറി ജനറല്‍ ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

ഇറാഖ്, ഉസ്ബെക്, ആസ്ട്രേലിയ ടീമുകള്‍ക്ക് ജയം

Posted: 12 Jan 2014 09:44 PM PST

Image: 
Subtitle: 
എ.എഫ്.സി അണ്ടര്‍ 22 ഫുട്ബാള്‍

മസ്കത്ത്: ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) അണ്ടര്‍ 22 ചാമ്പ്യന്‍ഷിപ്പില്‍ ഇറാഖ്, ഉസ്ബെകിസ്താന്‍, ആസ്ട്രേലിയ ടീമുകള്‍ക്ക് ജയം.  ഇറാനും ജപ്പാനും സമനിലയില്‍ പിരിഞ്ഞു. സീബ് സ്പോര്‍ട്സ് മൈതാനത്ത് ഞായറാഴ്ച രാത്രി എട്ടിന് നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇറാഖ് സൗദി അറേബ്യയെ തകര്‍ത്തത്. ഇറാഖിന് വേണ്ടി മുപ്പത്തിയേഴാം മിനിറ്റില്‍ ദുര്‍ഹാം ഇസ്മാഈല്‍ ദാവൂദ് ആദ്യ ഗോള്‍ നേടി. മര്‍വാന്‍ ഹുസൈന്‍െറ വകയായിരുന്നു ഇറാഖിന്‍െറ അടുത്ത രണ്ട് ഗോളുകള്‍. 51, 69 മിനിറ്റുകളിലാണ് മര്‍വാന്‍ ലക്ഷ്യം കണ്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങാനിരിക്കെയാണ് സൗദി ഒരു ഗോള്‍ മടക്കിയത്. 88ാം മിനിറ്റില്‍ മുഹമ്മദ് മജ്റാശിയിലൂടെയായിരുന്നു സൗദിയുടെ ആശ്വാസ ഗോള്‍.
രാത്രി എട്ടിന് വതയ്യ റോയല്‍ ഒമാന്‍ പൊലീസ് മൈതാനത്ത് നടന്ന സി ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാനും ഇറാനും മൂന്ന് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഇറാന്‍ ലക്ഷ്യം കണ്ടു (1-0). പക്ഷെ, ജപ്പാന്‍ മറുപടി ഗോളിന്് ഒട്ടും വൈകിച്ചില്ല. രണ്ട് മിനിറ്റിനകം തിരിച്ചടിച്ചു (1-1).  30ാം മിനിറ്റില്‍ ജപ്പാന്‍ ലീഡ് നേടി (2-1). പിന്നീട് ഇറാന്‍െറ ഊഴമായിരുന്നു. 49ാം മിനിറ്റിലും 55ാം മിനിറ്റിലും വലകുലുക്കി ഇറാന്‍ മുന്നിലത്തെി (3-2). 66ാം മിനിറ്റില്‍ ജപ്പാന്‍ വീണ്ടും സമനില പിടിച്ചുവാങ്ങി (3-3). കളി തീരും വരെ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. ഇരു ടീമുകളും ഓരോ പോയന്‍റ് നേടി കളം വിട്ടു.
മഞ്ഞക്കാര്‍ഡുകള്‍ കളം വാണ മത്സരം കൂടിയായിരുന്നു ജപ്പാനും ഇറാനും തമ്മിലേത്. 90 മിനിറ്റിനുള്ളില്‍ അഞ്ച് മഞ്ഞക്കാര്‍ഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. നാലെണ്ണം ഇറാന്‍ കളിക്കാര്‍ക്ക് നേരെയും ഒന്ന് ജപ്പാന്‍ കളിക്കാര്‍ക്ക് നേരെയും.
വൈകുന്നേരം അഞ്ചിന് സീബ് സ്പോര്‍ട്സ് മൈതാനത്ത് നടന്ന ഗ്രൂപ്പ് ഡി മത്സരത്തിലാണ് ഉസ്ബെകിസ്താന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചൈനയെ തോല്‍പിച്ചത്. വൈകുന്നേരം അഞ്ചിന് വതയ്യ റോയല്‍ ഒമാന്‍ പൊലീസ് മൈതാനത്ത് നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ആസ്ട്രേലിയ മറുപടിയില്ലാത്ത ഒരു ഗോളിന് കുവൈത്തിനെയും തോല്‍പിച്ചു.
 

കെജ് രിവാളിന് ഇന്നുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ

Posted: 12 Jan 2014 09:28 PM PST

Image: 

ന്യൂഡല്‍ഹി: ആവര്‍ത്തിച്ചുള്ള എതിര്‍പ്പ് അവഗണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ഇന്നു മുതല്‍ ഇസഡ്  കാറ്റഗറി സുരക്ഷ ഏര്‍പെടുത്തും. ഉത്തര്‍പ്രദേശ് പൊലീസിലെ 30 പേര്‍ ആയിരിക്കും ഇദ്ദേഹത്തിന്‍്റെ സുരക്ഷക്ക് നിയോഗിതരാവുക. യു.പി ഗാസിയാബാദിയെ കൗശംമ്പിയിലെ ഫ്ളാറ്റില്‍ ആണ് കെജ് രിവാളും കുടുംബവും താമസിക്കുന്നത്.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കെജ് രിവാളും മന്ത്രിമാരും പങ്കെടുത്ത  ‘ജനദര്‍ബാര്‍’ ജനത്തിരക്കു കൊണ്ട് അലങ്കോലമായരുന്നു. ഈ പശ്ചാത്തലത്തില്‍ കെജ് രിവാളിന് സുരക്ഷ ആശങ്കാജനകമായതാണ് അദ്ദേഹത്തിന്‍്റെ എതിര്‍പ്പ് അവഗണിച്ച് ഉന്നതതല സുരക്ഷ ഏര്‍പെടുത്താന്‍ തീരുമാനിച്ചതെന്ന് ഗാസിയാബാദ് പൊലീസ് ഒഫീസര്‍ ധര്‍മേന്ദ്ര സിങ് പറഞ്ഞു. ഇതിനായി യു.പിയിലെ അഖിലേഷ് യാദവ് സര്‍ക്കാറിന്‍്റെ ഉത്തരവ് വാങ്ങിയതായും അദ്ദേഹം പറഞ്ഞു. നേരത്തെ കെജ് രിവാളിന്‍്റെ ആം ആദ്മി പാര്‍ട്ടി ഒഫീസിനുനേരെ ഒരു പറ്റം പേര്‍ ആക്രമണം നടത്തിയിരുന്നു.

കുവൈത്ത് മന്ത്രിസഭ പുന:സംഘടിപ്പിച്ചു; ഏഴ് പുതിയ മന്ത്രിമാര്‍

Posted: 12 Jan 2014 09:11 PM PST

Image: 
Subtitle: 
ശിമാലി, ശൈഖ് സാലിം, ദിക്റ, റോള, ഉതൈന, മഊശര്‍ജി, ഹജ്റഫ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ തിങ്കളാഴ്ച വൈകീട്ടാണ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് ഒപ്പുവെച്ചത്.
മുന്‍ മന്ത്രിസഭയിലെ ഏഴ് മന്ത്രിമാരെ ഒഴിവാക്കി പകരക്കാരെ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്വബാഹിന്‍െറ നേതൃത്വത്തില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചത്. പുതിയ മന്ത്രിമാര്‍ ബയാന്‍ പാലസില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഉപപ്രധാനമന്ത്രിയും പെട്രോളിയം മന്ത്രിയുമായ മുസ്തഫ ജാസിം അല്‍ ശിമാലി, ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് സാലിം അബ്ദുല്‍ അസീസ് അല്‍ സൗദ് അസ്വബാഹ്, തൊഴില്‍-സാമൂഹിക കാര്യ മന്ത്രി ദിക്റ ആഇദ് അല്‍ റഷീദി, ആസൂത്രണ-പാര്‍ലമെന്‍ററി കാര്യ മന്ത്രി റോള അല്‍ ദശ്തി, മുനിസിപ്പല്‍-ഭവനകാര്യ മന്ത്രി സാലിം മുതീബ് അല്‍ ഉതൈന, നിതീന്യായ-ഒൗഖാഫ് മന്ത്രി ശരീദ അബ്ദുല്ല അല്‍ മഊശര്‍ജി, വിദ്യാഭ്യാസ മന്ത്രി ഡോ. നാഇഫ് ഫലഹ് അല്‍ ഹജ്റഫ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്.
ഡോ. അബ്ദുല്‍ മുഹ്സിന്‍ അല്‍ മദിജ്-ഉപപ്രധാനമന്ത്രിയും വാണിജ്യ-വ്യവസായ മന്ത്രിയും, അഹ്മദ് മുലൈഫി-വിദ്യാഭ്യാസ മന്ത്രി, ഡോ. അലി സഅദ് അല്‍ ഉബൈദി-ആരോഗ്യ മന്ത്രി, ഡോ. അലി സാലിഹ് അല്‍ ഉമൈര്‍-പെട്രോളിയം-പാര്‍ലമെന്‍ററികാര്യ മന്ത്രി, ഡോ. നായിഫ് മുഹമ്മദ് അല്‍ അജ്മി-നിതീന്യായ-ഒൗഖാഫ് മന്ത്രി, ഹിന്ദ് സബീഹ് അല്‍ സബീഹ്-തൊഴില്‍-സാമൂഹിക കാര്യ- ആസൂത്രണ മന്ത്രി, യാസര്‍ ഹസന്‍ അബ്ദുല്‍-ഭവനകാര്യ മന്ത്രി എന്നിവരാണ് പുതുതായി ചുമലയേല്‍ക്കുന്ന മന്ത്രിമാര്‍.
ഇതോടൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തി. നേരത്തേ ഉപപ്രധാനമന്ത്രിയായിരുന്ന വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്വബാഹിന് ഒന്നാം ഉപപ്രധാനമന്ത്രി സ്ഥാനം നല്‍കി. വാണിജ്യ-വ്യവസായ മന്ത്രിയായിരുന്ന അനസ് അല്‍ സാലിഹിനെ ധനവകുപ്പ് ഏല്‍പ്പിച്ചു. കമ്യൂണിക്കേഷന്‍ മന്ത്രിയായ ഈസ അല്‍ കന്ദരിക്ക് മുനിസപ്പാലിറ്റി വകുപ്പ് കൂടി നല്‍കി. ആരോഗ്യ, പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരുന്ന ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹിനെ കാബിനറ്റ് കാര്യ മന്ത്രിയാക്കി.
നേരത്തേ മന്ത്രിസഭയില്‍ രണ്ടു വനിതകളുണ്ടായിരുന്നിടത്ത് ഒരാളായി ചുരുങ്ങിയതാണ് മറ്റൊരു മാറ്റം. ദിക്റ അല്‍ റഷീദിയും റോള ദശ്തിയും പുറത്തായപ്പോള്‍ ഹിന്ദ് സബീഹ് അല്‍ സബീഹ് മന്ത്രിസഭയിലെ ഏക വനിതയായി. കഴിഞ്ഞമാസം 23നാണ് പുന:സംഘടനക്കുവേണ്ടി മുഴുവന്‍ മന്ത്രിമാരും രാജി സമര്‍പ്പിച്ചിരുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP