സ്വാഗതം
WELCOME

News Update..

Friday, January 24, 2014

സാമ്പത്തിക പ്രതിസന്ധി വ്യക്തമാകുന്ന ബജറ്റ് Madhyamam News Feeds

സാമ്പത്തിക പ്രതിസന്ധി വ്യക്തമാകുന്ന ബജറ്റ് Madhyamam News Feeds

Link to

സാമ്പത്തിക പ്രതിസന്ധി വ്യക്തമാകുന്ന ബജറ്റ്

Posted: 24 Jan 2014 12:53 AM PST

Image: 

സംസ്ഥാനത്തെ നികുതി മാനേജ്മെന്‍റ് പാളുന്നതിനിടെ നികുതി വരുമാനം പരമാവധി വര്‍ധിപ്പിച്ച് പൂര്‍ണമായൊരു മുങ്ങിത്താഴലില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള ശ്രമമാണ് ധനമന്ത്രി കെ.എം. മാണി ബജറ്റില്‍ നടത്തുന്നത്. അതേസമയം തന്നെ അടുത്തുവരുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെന്‍ഷനുകള്‍കളും മറ്റും ഉയര്‍ത്തുന്നതിനും കാര്‍ഷിക മേഖലക്കായി പലതും നല്‍കുന്നുവെന്ന തോന്നലുകള്‍ ഉണ്ടാക്കാനും ധനമന്ത്രി ശ്രമിക്കുന്നുണ്ട്.

നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം സാധാരണക്കാരുടെ ജീവിത ഭാരം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒപ്പം ഇപ്പോള്‍ തന്നെ പ്രതിസന്ധി നേരിടുന്ന നിര്‍മാണ മേഖല, വാഹന ഗതാഗത രംഗം, ചില്ലറ വ്യാപാര മേഖല തുടങ്ങിയ വരും നാളുകളില്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരും.

നടപ്പ് സാമ്പത്തിക വര്‍ഷം ഇപ്പോള്‍ തന്നെ റവന്യൂ കമ്മിയും ധനമ്മിയിലും ഉയര്‍ന്നു കഴിഞ്ഞുവെന്നാണ് പുതുക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ട് മാസങ്ങള്‍ കൂടി പിന്നിടുന്നതോടെ ഈ കമ്മികള്‍ ഇനിയും വര്‍ധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി നികുതി വര്‍ധന നടപ്പാക്കിയിട്ടും കമ്മികള്‍ വര്‍ധിക്കുന്നത് സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നടപ്പ്് വര്‍ഷം നികുതി വരുമാനത്തില്‍ 16 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി തന്നെ അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഇത്തരമൊരു സാഹചര്യം.
ഒരു ഭാഗത്ത് വസ്തുതകള്‍ ഇതായിരിക്കെ അതനുസരിച്ച് ചെലവുകള്‍ നിയന്ത്രിക്കാനോ പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടത്തൊനോ ശ്രമം ഉണ്ടാകാത്തതും വലിയ പേരായ്മയായിവേണം കാണാന്‍.
നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ഭക്ഷ്യഎണ്ണകള്‍ക്കും വാഹന നികുതി വര്‍ധനയും ഉള്‍പ്പെടെ നികുതി വര്‍ധിപ്പിക്കുമ്പോള്‍ തന്നെ നികുതി ചോര്‍ച്ചകള്‍ തടയാനുള്ള നടപടികള്‍ ഇക്കുറിയും ബജറ്റില്‍ ഉണ്ടാകുന്നില്ല.

സംസ്ഥാന നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതാണ് സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പ് മുന്നില്‍ കാണുമ്പോഴും ആനകൂല്യങ്ങള്‍ വാരിക്കോരി നല്‍കാന്‍ ധനമന്ത്രിക്ക് കഴിയുന്നില്ല എന്നത്. ഇതോടൊപ്പം പല മേഖലയിലും കടുത്ത പ്രതിസന്ധി ഉയര്‍ത്തുന്ന നികുതി നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കാനും ധനമന്ത്രി നിര്‍ബന്ധിതമായിരിക്കുന്നു.

ബൈക്കുകളും ചെറുകാറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചതും കെട്ടിട നികുതിയും ഓട്ടോ റിക്ഷകള്‍ക്ക് ഉള്‍പ്പെടെ വാഹന നികുതിയും വര്‍ധിപ്പിച്ചു. ഒപ്പം നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്ന എം സാന്‍റ്, മെറ്റല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെയും വില വര്‍ധിക്കും. ഇത് ഇപ്പോള്‍ തന്നെ നില നില്‍ക്കുന്ന മാന്ദ്യം കൂടുതല്‍ രൂക്ഷമാക്കുകയും സര്‍ക്കാറിന് വരുമാനം കുറയുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. വസ്തുവിന്‍െറ താരിഫ് വില ഏകീകരിച്ചത് ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തിരിച്ചടിയാകും.

അതേസമയം സ്വര്‍ണ വില്‍പ്പനയിലും മറ്റും കോമ്പൗണ്ടിങ് സംമ്പ്രദായം വ്യാപിപ്പിക്കാനുള്ള ശ്രമാണ് ഇക്കാര്യത്തില്‍ അല്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്. ഒപ്പം ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും വിള ഇന്‍ഷുറന്‍സും ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളും. എന്നാല്‍ ഈ പദ്ധതികള്‍ ഏട്ടിലെ പശുവാകുമോയെന്ന ആശങ്ക സാമ്പത്തിക വിദഗ്ധര്‍തന്നെ പങ്കുവെയ്ക്കുകയും ചെയ്യുന്നു.

 

സി.പി.ഐ സമരം കോപ്രായമെന്ന് സി.പി.എം; കൃത്യമായ നിലപാടുണ്ടെന്ന് സി.പി.ഐ

Posted: 24 Jan 2014 12:42 AM PST

Subtitle: 
കോര്‍പറേഷന്‍ കൗണ്‍സില്‍

കൊല്ലം: ഇ.എം.എസ് ഭവന പദ്ധതിയുടെ പേരില്‍ പാവങ്ങളെ കബളിപ്പിച്ച് പണം തട്ടിയ നടപടിക്കെതിരെ സി.പി.ഐ നടത്തിയ കോര്‍പറേഷന്‍ ധര്‍ണ കോപ്രായമാണെന്ന് സി.പി.എം കൗണ്‍സിലര്‍ കെ.പി. സജിനാഥ്.  എന്നാല്‍ സമരം സജിനാഥിന്‍െറ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്നും കൃത്യമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് സമരം ചെയ്തതെന്നും സി.പി.ഐ കൗണ്‍സിലറും മുന്‍ ഡെപ്യൂട്ടി മേയറുമായ അഡ്വ. ജി. ലാലു വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് സി.പി.ഐ -സി.പി.എം കൗണ്‍സിലര്‍മാര്‍ ഇ.എം.എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ കൊമ്പുകോര്‍ത്തത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ എസ്. ശ്രീകുമാറാണ് വിഷയം ആദ്യം കൗണ്‍സിലിലവതരിപ്പിച്ചത്. 15ന് സി.പി.ഐ കോര്‍പറേഷന്‍ കൗണ്‍സിലിന് മുന്നില്‍ ധര്‍ണ നടത്തിയെന്നും കൊല്ലം കോര്‍പറേഷനില്‍ അഴിമതി സാര്‍വത്രികമാകുന്നുവെന്നാണ് നേതാക്കളെല്ലാം ധര്‍ണയില്‍ ആരോപിച്ചതെന്നും ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ സി.പി.ഐയുടെ കൗണ്‍സിലര്‍മാരാരും ധര്‍ണയില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയം കൗണ്‍സിലര്‍ ലക്ഷ്മിക്കുട്ടി ടീച്ചറും ഏറ്റെടുത്തു. ഇ.എം.എസ് പദ്ധതിക്കായി കരഭൂമി കാണിച്ചശേഷം ചതുപ്പുനിലം എഴുതി നല്‍കി പാവങ്ങളെ പറ്റിക്കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. 34 കുടുംബങ്ങളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടത്. രജിസ്ട്രേഷന്‍ റദ്ദ് ചെയ്ത് ഇടനിലക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കബളിപ്പിക്കപ്പെട്ടവര്‍ക്ക് വാസയോഗ്യമായ ഭൂമി ലഭ്യമാക്കാന്‍ ഇടപെടലുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അനാവശ്യ ആരോപണങ്ങളും ആക്ഷേപങ്ങളും ചര്‍ച്ച ചെയ്യുക വഴിയാണ് കോര്‍പറേഷന്‍െറ വിലപ്പെട്ട  സമയം പാഴാകുന്നതെന്ന് കെ.പി. സജിനാഥ് പറഞ്ഞു.  ഇ.എം.എസ് ഭവന പദ്ധതിക്കായി  ഭൂമി വാങ്ങിയതുമായ ബന്ധപ്പെട്ട് കോര്‍പറേഷന് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ  കൗണ്‍സിലര്‍ ജി. ലാലു  കൂട്ടിച്ചേര്‍ത്തു.  ഭവന പദ്ധതി വിഷയത്തില്‍ ആക്ഷേപം ഉന്നയിച്ചവര്‍ എന്താണ് നടന്നതെന്ന് പഠിക്കണമെന്നായിരുന്നു സി.പി.എം കൗണ്‍സിലര്‍ എം. നൗഷാദിന്‍െറ പ്രതികരണം. തട്ടിപ്പിന് കാരണമായ ഭൂമി കൊല്ലം കോര്‍പറേഷന്‍ വാങ്ങി നല്‍കിയെന്നാണ് പ്രചരണം നടക്കുന്നത്. ഗുണഭോക്താവാണ് ഭൂമി കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ എന്തെങ്കിലും വഴി വിട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍  നടപടിയെടുക്കുമെന്നും മേയര്‍ പറഞ്ഞു.
കോര്‍പറേഷന്‍ അനുമതിയില്ലാതെ നഗര പരിധിയില്‍ ടവര്‍ നിര്‍മാണം നടക്കുന്നുവെന്ന ആക്ഷേപവും  കൗണ്‍സിലില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കൗണ്‍സിലര്‍ കമാലുദ്ദീനാണ് ഇത് സംബന്ധിച്ച് ശ്രദ്ധ ക്ഷണിച്ചത്. കമ്പനി അനുമതിക്കായി അപേക്ഷ നല്‍കിയാല്‍ തീരുമാനമെടുക്കാന്‍ വൈകുന്നെന്നും നിശ്ചിത സമയ പരിധി കഴിയുന്നതോടെ നിയമപരമായ സാധുതകള്‍ വഴി കമ്പനികള്‍ ടവര്‍ നിര്‍മാണം ആരംഭിക്കുകയാണെന്നും ജോര്‍ജ് ഡി. കാട്ടില്‍ പറഞ്ഞു. കുത്തക കമ്പനികളുടെ ഭാഷയിലാണ് ജോര്‍ജ് ഡി.കാട്ടില്‍ സംസാരിക്കുന്നതെന്ന് ഉളിയക്കോവില്‍ ശശി പറഞ്ഞു. കോര്‍പറേഷനില്‍ ഏതാണ്ട് മുന്നൂറോളം ടവറുകളാണ്  സ്ഥാപിക്കാന്‍ കമ്പനികള്‍ ആലോചിക്കുന്നത്. ഇനി എത്രയൊക്കെ മുന്നൊരുക്കത്തോടെ ടവര്‍ നിര്‍മിക്കാനെത്തിയാലും ജനകീയ പ്രതിഷേധത്തിന് മുന്നില്‍ പദ്ധതിയവസാനിപ്പിച്ച് മടങ്ങേണ്ടി വരുമെന്നും ഉളിയക്കോവില്‍ ശശി കൂട്ടിച്ചേര്‍ത്തു.
ടവറുകളുടെ പേരില്‍ കോര്‍പറേഷന്‍ നിരന്തരം പറ്റിക്കപ്പെടുകയാണെന്ന് അഡ്വ. ജി. ലാലു പറഞ്ഞു. ഡിസംബര്‍ 31 ന് വാടിയിലുണ്ടായ തീപിടിത്തത്തില്‍ നാശനഷ്ടമുണ്ടായവരെ   സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ നടപടിയില്ല.  ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ലോക്കര്‍ റൂം നിര്‍മിക്കാന്‍ 65 ലക്ഷം അനുവദിച്ച മേയറെ അഭിനന്ദിക്കുന്നതായും കൗണ്‍സിലര്‍ റോബിന്‍ പറഞ്ഞു. എന്നാല്‍ ലോക്കര്‍ റൂം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍  ഫണ്ടുണ്ടായിരിക്കെ അത് പ്രാവര്‍ത്തികമാക്കാനായിരുന്നു ആദ്യം ശ്രമിക്കേണ്ടിയിരുന്നതെന്ന് സി.പി.എം കൗണ്‍സിലര്‍ എം. നൗഷാദും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോര്‍ജ്.ഡി.കാട്ടിലും അഭിപ്രായപ്പെട്ടു.  
റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്‍െറ (ആര്‍.ഒ.ബി) ഉദ്ഘാടനം കഴിഞ്ഞാലുടന്‍ ചിന്നക്കട അടിപ്പാതക്കായി പണി  ആരംഭിക്കുന്നതില്‍ എന്തെല്ലാം നടപടികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളതെന്നും എന്‍. നൗഷാദ് ചോദിച്ചു. ടി.കെ.ദിവാകരന്‍ സ്മാരക പാര്‍ക്ക് നവീകരിക്കാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിന്നക്കട അടിപ്പാതക്കുള്ള  തടസ്സങ്ങളെല്ലാം മാറിയതായി മേയര്‍ അറിയിച്ചു.  കോര്‍പറേഷന്‍ ഡിവിഷന്‍ ഫണ്ട് 50 ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് ഉദയ സുകുമാരന്‍ ആവശ്യപ്പെട്ടു.
റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടന ചടങ്ങില്‍ കൗണ്‍സിലര്‍മാരെ ക്ഷണിക്കാതിരുന്നത് ഖേദകരമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും കെ.പി. സജിനാഥ് പറഞ്ഞു. നഗരപരിധിയില്‍ അനധികൃത നിര്‍മാണം നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചാല്‍ നടപടികളുണ്ടാകുന്നില്ലെന്ന് മീനാകുമാരി ആരോപിച്ചു. വരള്‍ച്ചയെ മുന്നില്‍ കണ്ട് കുടിവെള്ളക്ഷാമം നേരിടാന്‍ നടപടിയുണ്ടാകണമെന്ന് ജി. ലാലു ആവശ്യപ്പെട്ടു.

രശ്മി വധം: ബിജുവിന് ജീവപര്യന്തം, മാതാവിന് മൂന്ന് വര്‍ഷം തടവ്

Posted: 24 Jan 2014 12:20 AM PST

Image: 

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാക്ഷ്ണന്‍െറ ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ ബിജുവിന് ജീവപര്യന്തം തടവ്. ബിജുവിന്‍െറ അമ്മ രാജമ്മാളിനെ മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചു. 2,10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അശോക്മേനോനാണ് ശിക്ഷ വിധിച്ചത്.

രശ്മി കൊല്ലപ്പെട്ട കേസില്‍ ബിജുവും മാതാവ് രാജമ്മാളും കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടത്തെിയിരുന്നു. കേസില്‍ സരിത എസ്. നായരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ക്രൈം മാഗസിന്‍ ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ നല്‍കിയ ഹരജിയും  കോടതി തള്ളിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 201 (തെളിവുനശിപ്പിക്കല്‍, 498-എ (സ്ത്രീധന പീഡനം), 323 (സാക്ഷിയെ ഉപദ്രവിക്കല്‍) എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. രാജമ്മാളിനെതിരെ സ്ത്രീധന പീഡനം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതില്‍ തെളിവുനശിപ്പിക്കല്‍ കുറ്റം തെളിയിക്കാനായിട്ടില്ല.

ബിജുവിന്‍െറ കുളക്കടയിലെ വീട്ടില്‍ 2006 ഫെബ്രുവരി മൂന്നിന് രാത്രിയാണ് രശ്മി കൊല്ലപ്പെട്ടത്. സംഭവസമയത്ത് മൂന്നര വയസ്സ് മാത്രമുണ്ടായിരുന്ന ബിജുവിന്‍െറയും രശ്മിയുടെയും മകനായിരുന്നു കേസിലെ ഒന്നാംസാക്ഷി. മകനെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ബിജുവിനെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതും കോടതി കഴിഞ്ഞദിവസം ശരിവെച്ചിരുന്നു.

 

എം.കെ അഴഗിരിയെ കരുണാനിധി ഡി.എം.കെയില്‍ നിന്ന് പുറത്താക്കി

Posted: 23 Jan 2014 11:47 PM PST

Image: 

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി കരുണാനിധിയുടെ മകന്‍ എം.കെ അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി. ഡി.എം.കെ മേധാവിയുടെ മൂത്ത മകനാണ് 62 കാരനായ അഴഗിരി.

കുടുംബ വാഴ്ചാ രാഷ്ട്രീയത്തില്‍ അധികാരത്തര്‍ക്കം മൂര്‍ധന്യതയില്‍ എത്തിയതിന്‍്റെ സൂചനയായാണ് അഴഗിരിയുടെ പുറത്താക്കലിനെ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് അഴഗിരിയുടെ സഹോദരനും ഡി.എം.കെയുടെ മറ്റൊരു നേതാവുമായ എം.കെ സ്റ്റാലിനും തമ്മില്‍ നീണ്ട കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. അഴഗിരിയുടെ പുറത്താക്കലിലൂടെ 89 കാരനായ തന്‍്റെ പിന്‍ഗാമിയായി സ്റ്റാലിനെ അവരോധിച്ചിരിക്കുകയാണ് കരുണാനിധി.

2010ല്‍ അഴഗിരി ഒരു പ്രഖ്യാപനം നടത്തിയതിലൂടെയാണ് കരുണാനിധിയുടെ കണ്ണില്‍ കരടായത്. തന്‍്റെ പിതാവ് പാര്‍ട്ടിയുടെ പ്രസിഡന്‍്റ് സ്ഥാനത്തു നിന്ന് പടിയിറങ്ങിയാല്‍ മുതിര്‍ന്ന സ്ഥാനങ്ങളിലേക്ക് ഡി.എം.കെ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു അത്. ഇതെ തുടര്‍ന്ന് സ്ഥാനമൊഴിയാനുള്ള നീക്കത്തില്‍ നിന്ന് കരുണാനിധി പിന്‍മാറുകയുണ്ടായി.

മറ്റൊരു പ്രാദേശിക പാര്‍ട്ടിയായ, നടന്‍ വിജയകാന്ത് നേതൃത്വം നല്‍കുന്ന ഡി.എം.ഡി.കെയുമായി സഖ്യത്തിന് ഡി.എം.കെ നീങ്ങുന്നതറിഞ്ഞ അഴഗിരി ഇതിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയതാണ് അദ്ദേഹത്തിനെതിരില്‍ പെട്ടെന്നുള്ള ഈ നടപടിക്ക് കാരണമെന്ന് പറയപ്പെടുന്നു.

തമിഴ്നാട്ടിലെ മധുരാജ് ഭാഗത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ സമ്മതാണ് അഴഗിരി. ഈ മേഖലയില്‍ വിജയകാന്തിന് ജനപ്രീതി ഏറി വരുന്നതില്‍  അഴഗിരി  ആശങ്കപ്പെട്ടിരുന്നതായും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടരും; ഡയസ്നോണ്‍ ബാധകമാക്കി

Posted: 23 Jan 2014 10:43 PM PST

Subtitle: 
രോഗികള്‍ ദുരിതത്തില്‍

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചതോടെ ആശുപത്രികളില്‍ രോഗികള്‍ കൂടുതല്‍ ദുരിതത്തിലായി.
ജില്ലാ- താലൂക്ക് ആശുപത്രികള്‍ മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ച രാവിലെ മുതല്‍ കിടത്തിച്ചികിത്സ തേടുന്ന രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയില്ല.
അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചു. അതേസമയം സമരത്തിന് ഡയസ്നോണ്‍ ബാധകമാക്കിയതായി ആരോഗ്യ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ അറിയിച്ചു. ഇതോടെ  സമരദിവസങ്ങളിലെ വേതനം ഡോക്ടര്‍മാര്‍ക്ക് നഷ്ടമാകും.എന്നാല്‍, കിടത്തിച്ചികിത്സിക്കുന്ന രോഗികള്‍ സ്വയം  ഡിസ്ചാര്‍ജ് വാങ്ങി പോകണമെന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘടന.
സമരം വെള്ളിയാഴ്ചയും തുടരാനാണ് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍െറ (കെ.ജി.എം.ഒ.എ) തീരുമാനമെന്ന് പ്രസിഡന്‍റ് ഡോ. ഒ.എസ്. ശ്യാംസുന്ദര്‍ പറഞ്ഞു. മിക്കവാറും സമരം വെള്ളിയാഴ്ച അവസാനിപ്പിക്കും.
ശനിയാഴ് കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റിയോഗം കോട്ടയത്ത് നടക്കുന്നതിനാലാണിത്. അവിടെ ഭാവി പരിപാടി നിശ്ചയിക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടിന് മുമ്പ് വാര്‍ഡുകളില്‍ എത്തിയ ഡോക്ടര്‍മാര്‍ അത്യാവശ്യ  പരിശോധനകള്‍ക്ക് ശേഷം സമരപ്രഖ്യാപനവുമായി ആശുപത്രികള്‍ ബഹിഷ്കരിക്കുകയായിരുന്നു. ജില്ലയിലെ മിക്ക സര്‍ക്കാര്‍ ആശുപത്രികളുടെയും  പ്രവര്‍ത്തനത്തെ സമരം ബാധിച്ചു തുടങ്ങി.
ഗുരുതരാവസ്ഥയിലെത്തിയ രോഗികളെ മെഡിക്കല്‍ കോളജിലേക്കും എസ്.എ.ടിയിലേക്കും മാറ്റി. ജനറല്‍ ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എമ്മിന്‍െറ മൂന്ന് ഡോക്ടര്‍മാരെ പ്രത്യേകം നിയോഗിച്ചിരുന്നു.
ശസ്ത്രക്രിയകള്‍ മുടക്കമില്ലാതെ നടന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഒപ്പിടാതെയും ചില ഡോക്ടര്‍മാര്‍ ജോലിക്കെത്തി. സമരം മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ ഒ.പിയില്‍  തിരക്ക് കുറവായിരുന്നു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും സമരം കാര്യമായി ബാധിച്ചില്ല.
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസം മുട്ടലിന് ചികിത്സ തേടിയ  രോഗി മരിച്ചതുമായി ബന്ധപ്പെട്ട്  ഡ്യൂട്ടി ഡോക്ടര്‍ക്കും ആര്‍.എം.ഒക്കുമെതിരെ നടപടി കൈക്കൊണ്ടതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.
മരുന്നു കുറിച്ചുകൊടുത്ത ഡോക്ടറെ ഒഴിവാക്കിയെന്നതും സമരത്തിന് കാരണമായി. നെയ്യാറ്റിന്‍കര ആശുപത്രിയിലും  അത്യാഹിത വിഭാഗം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളെ സമരം ബാധിച്ചു. എന്‍.ആര്‍.എച്ച്.എമ്മില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇവിടെ സേവനത്തിനുണ്ട്.  ഗുണനിലവാരം കുറഞ്ഞ മരുന്ന് നല്‍കിയ ആശുപത്രിയിലെ നീതി സ്റ്റോറിനെതിരെ ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടില്ല. ഇതും അംഗീകരിക്കാനാവില്ലെന്നാണ് കെ.ജി.എം.ഒ.എ പറയുന്നത്. ആശുപത്രിയിലെ അസൗകര്യങ്ങള്‍മൂലമുള്ള പ്രശ്നങ്ങള്‍ക്ക്  ഡോക്ടര്‍മാരെ ബലിയാടാക്കുന്ന പ്രവണത തെറ്റാണെന്നും സസ്പെന്‍ഷന്‍  പിന്‍വലിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ്  ഡോ. എം.വി. ബാബുവും സെക്രട്ടറി ഡോ. എ.വി. ജയകൃഷ്ണനും ആവശ്യപ്പെട്ടു.

കടലാസിലൊതുങ്ങിയ വാഗ്ദാനങ്ങള്‍

Posted: 23 Jan 2014 10:18 PM PST

Subtitle: 
സംസ്ഥാന ബജറ്റ് 2013-14

തൃശൂര്‍: വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ച 2013ലെ സംസ്ഥാന ബജറ്റ്  ജില്ലക്ക് മരുപ്പച്ചയായി. ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ ഏറെയും കടലാസില്‍ ഒതുങ്ങിയ ഓര്‍മയിലാണ് വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന സംസ്ഥാന ബജറ്റിന് ജില്ല കാതോര്‍ക്കുന്നത്.
ജില്ലക്ക് 275 കോടിയുടെ സാമ്പത്തിക സഹായമാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചത്. തീര മേഖലക്ക് ഊന്നല്‍ നല്‍കിയ ബജറ്റിലെ പ്രഖ്യാപനങ്ങളിലധികവും ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രമാണ്. അഴീക്കോട്-മുനമ്പം പാലം നിര്‍മാണത്തിന് 200 കോടി വകയിരുത്തിയത് രേഖകളില്‍ ഒതുങ്ങി. നിര്‍മാണം ഇതുവരെയും തുടങ്ങിയിട്ടില്ല. ചാലക്കുടിയില്‍ 35 കോടിയുടെ മാംസ സംസ്കരണ പ്ളാന്‍റിന് സ്ഥലം കണ്ടെത്തിയെങ്കിലും തുടര്‍പ്രവര്‍ത്തനം നടന്നില്ല.
തൃശൂര്‍ നഗരത്തിന്‍െറ ദാഹം തീര്‍ക്കാന്‍ ജലവിതരണത്തിന് 25 കോടി വകയിരുത്തിയിരുന്നു. കോര്‍പറേഷനില്‍ പീച്ചിയില്‍നിന്ന് ശുദ്ധജലവിതരണ പദ്ധതി, വിയ്യൂര്‍ ജയിലില്‍ ജലസംഭരണി തുടങ്ങിയവ നടപ്പായില്ല.
കാര്‍ഷിക സര്‍വകലാശാലയില്‍ സെന്‍ട്രല്‍ ടെക്നോളജി മ്യൂസിയത്തിന് ഒരുകോടി, വെള്ളാനിക്കരയില്‍ പച്ചക്കറി ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 1.25 കോടി, വെള്ളാനിക്കരയില്‍ കൊക്കോ ഗവേഷണത്തിന് 50 ലക്ഷം, വെള്ളാനിക്കര അഗ്രികള്‍ച്ചറല്‍ ബയോടെക്നോളജി സെന്‍ററിന് 25 ലക്ഷം, വെള്ളാനിക്കര ഐ.പി പ്രൊട്ടക്ഷന്‍ സെന്‍ററിന് 25 ലക്ഷം, കാര്‍ഷിക കോംപ്ളക്സ് നിര്‍മിക്കാന്‍ 10 കോടി തുടങ്ങിയ പദ്ധതികളെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി.
മാതൃക ഹൈടെക് -ഹരിത ഗ്രാമത്തിന് മൂന്നുകോടി അനുവദിച്ചെങ്കിലും അതും ഏങ്ങുമെത്തിയില്ല.
ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് നീക്കിവെച്ച പദ്ധതികളും പാഴ്വാക്കായി.
സാഹിത്യ അക്കാദമിക്ക് രണ്ടുകോടി, സംഗീത നാടക അക്കാദമിക്ക് രണ്ടുകോടി, ലളിതകലാ അക്കാദമിക്ക് 1.7 കോടി, കൊടുങ്ങല്ലൂര്‍ അച്യുതമാരാര്‍ വാദ്യകലാകേന്ദ്രം നവീകരണത്തിന് അഞ്ചുലക്ഷം, വലപ്പാട് കുഞ്ഞുണ്ണിമാഷ് സ്മാരക കേന്ദ്രത്തിന് 10 ലക്ഷം, ‘കില’ക്ക് സാമ്പത്തിക സഹായം തുടങ്ങി കോടികളുടെ കണക്ക് അന്ന് വായിച്ചതല്ലാതെ എങ്ങുമെത്തിയില്ല. തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ മ്യൂസിയം നവീകരണത്തിന് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായവും  നടപ്പായിട്ടില്ല്ള.
മെഡിക്കല്‍ കോളജില്‍ പ്രത്യേക കാര്‍ഡിയോളജി ബ്ളോക്ക്, തീപ്പൊള്ളല്‍ ചികിത്സാ യൂനിറ്റ്, മെഡിക്കല്‍ കോളജിന് സമീപം ‘ശുശ്രൂഷ’ ഹൈടെക് ലാബ്, ജില്ലയില്‍ കാന്‍സര്‍ സെന്‍റര്‍ ചികിത്സാകേന്ദ്രം, തൃശൂര്‍ രാമവര്‍മ ആയുര്‍വേദ ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക നേത്രചികിത്സ പദ്ധതിയായ ‘ദൃഷ്ടി’ തുടങ്ങിയവക്കും കടലാസില്‍ നിന്ന് പുറത്ത് വരാനായില്ല.
തൃശൂര്‍ -ആലപ്പുഴ -ചെങ്ങന്നൂര്‍ വഴി ജല ടാക്സി, അഴീക്കോട് തുറമുഖം വികസനം എന്നിവയുടെ പ്രാഥമിക ചര്‍ച്ച പോലും നടന്നിട്ടില്ല. വൈറ്റില മാതൃകയില്‍ ജില്ലയില്‍ മൊബിലിറ്റി ഹബ് കഴിഞ്ഞ മുന്ന് ബജറ്റുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്.
കല്ലേറ്റുങ്കരയില്‍ എന്‍.കെ. മാത്യു മെമ്മോറിയല്‍ ബില്‍ഡിങ് കോംപ്ളക്സില്‍ ദേശീയ നിലവാരമുള്ള റീജനല്‍ സെന്‍റര്‍ ഫോര്‍ ഡിസേബിള്‍ റിസര്‍ച്, തീരദേശത്ത് ഫിഷ് പ്രോസസിങ് യൂനിറ്റ്, വന്‍കിട നിര്‍മാണ പ്രവൃത്തികള്‍ ഊര്‍ജിതപ്പെടുത്താന്‍ തൃശൂരില്‍ നിംസ് പദ്ധതി, തൃശൂരില്‍ വ്യവസായ ട്രൈബ്യൂണല്‍ തുടങ്ങിയവയും  കഴിഞ്ഞ ബജറ്റിലെ മോഹനവാഗ്ദാനങ്ങളായിരുന്നു.
കരിയര്‍ ഡെവലപ്മെന്‍റ് മിഷന്‍, തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ വിദേശ കമ്പനിയുമായി ചേര്‍ന്ന് പ്രിന്‍റിങ് ടെക്നോളജി കോഴ്സ്, വിയ്യൂര്‍ രാമവര്‍മപുരത്തെ ഫയര്‍ അക്കാദമിയിലെ പരിശീലന സംവിധാനം തുടങ്ങിയ പ്രഖ്യാപനങ്ങളും പൊള്ളയായവയില്‍ ഉള്‍പ്പെടും.
യാചക വിമുക്തമാക്കാന്‍ ജില്ലയില്‍ യാചക ഷെല്‍ട്ടര്‍ ഹോം എന്നതും എങ്ങുമെത്തിയില്ല. തെങ്ങില്‍നിന്ന് വാണിജ്യാടിസ്ഥാന ത്തില്‍ നീര ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടെങ്കിലും തുടര്‍ നടപടി വിവാദതത്തില്‍ കുടുങ്ങി.  
വെള്ളിയാഴ്ച വീണ്ടുമൊരു സംസ്ഥാന ബജറ്റ് കൂടി വരുകയാണ്. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങള്‍ വഴിയില്‍ കിടക്കുകയാണ്. പുതിയ പ്രഖ്യാപനങ്ങള്‍ വെള്ളിയാഴ്ചയും ഉണ്ടാവും.

പട്ടാമ്പിയില്‍ മണല്‍ക്കൊള്ള തകൃതി

Posted: 23 Jan 2014 10:13 PM PST

Subtitle: 
വിവിധ സ്ഥലങ്ങളില്‍നിന്ന് 2000 ചാക്ക് മണല്‍ പിടികൂടി

പട്ടാമ്പി: മണലെടുപ്പിന് നിരോധം വന്നശേഷവും ഭാരതപ്പുഴയില്‍നിന്നും തൂതപ്പുഴയില്‍ നിന്നും മണല്‍ക്കൊള്ള തുടരുന്നു. പൊലീസിന്‍െറ മണല്‍ വേട്ടയും തകൃതിയായി നടക്കുന്നുണ്ട്.
രാപ്പകല്‍ ഭേദമന്യേ തുടരുന്ന മണല്‍ക്കൊള്ള തടയാന്‍ പൊലീസ് സേനക്കും റവന്യു അധികൃതര്‍ക്കും ഇതുവരെ സാധ്യമായിട്ടില്ലെങ്കിലും പരിശോധന തുടരുന്നുണ്ട്. വ്യാഴാഴ്ച പകല്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 2000 ചാക്ക് മണല്‍ പിടികൂടി ‘നിര്‍മിതി’ക്ക് കൈമാറി. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മരുതൂര്‍, കല്ലാടിപ്പറ്റ, പാമ്പാടി പ്രദേശങ്ങളില്‍ ശേഖരിച്ചുവെച്ചിരുന്ന മണലാണ് പൊലീസ് പിടിച്ചെടുത്തത്.
ഭാരതപ്പുഴയിലും തൂതപ്പുഴയിലും നടക്കുന്ന മണല്‍ കള്ളക്കടത്ത് തടയാന്‍ എത്തുന്ന പൊലീസുകാരെ കായികമായി നേരിടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളോട് മൃദുസമീപനം തുടരുന്ന ചിലരുടെ നടപടികളും വിമര്‍ശത്തിന് കാരണമായി. നിര്‍മാണ മേഖലയിലെ സ്തംഭനം ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകളും കരാറുകാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. മണല്‍ക്കൊള്ള തടയുന്നതില്‍നിന്ന് പൊലീസിനെ വിലക്കുന്നതായും വിവരമുണ്ട്.

പുതിയ ഗവ. കോളജുകളിലെ പഠനം അനിശ്ചിതാവസ്ഥയില്‍

Posted: 23 Jan 2014 10:09 PM PST

Subtitle: 
നാഥനില്ല, സൗകര്യങ്ങളില്ല, വേതനവുമില്ല

മലപ്പുറം: ജില്ലയില്‍ പുതുതായി ആരംഭിച്ച താനൂര്‍, മങ്കട, കൊണ്ടോട്ടി ഗവ. കോളജുകളില്‍ പഠനം അനിശ്ചിതാവസ്ഥയിലേക്ക്.   സെപ്റ്റംബര്‍ 25നാണ് കോളജുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.  ഒരിടത്തും പ്രിന്‍സിപ്പല്‍മാരെയോ സ്ഥിരം അധ്യാപകരെയോ നിയമിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. നിയമിച്ച അധ്യാപകരാകട്ടെ ഗെസ്റ്റ് ലെക്ചറര്‍മാരും.  അഞ്ചുമാസമായി വേതനം ലഭിക്കാത്തതിനാല്‍ ഇവരില്‍ പലരും ജോലി ഉപേക്ഷിച്ച്   പോയി. സര്‍ക്കാറിനെ വിശ്വസിച്ച് കാത്തിരുന്നവര്‍ പെരുവഴിയുമായി. എടുത്ത ജോലിയുടെ കൂലി ലഭിക്കുന്നതിനായി മൂന്ന് കോളജുകളിലെയും അധ്യാപകര്‍ വ്യാഴാഴ്ച ക്ളാസ് ബഹിഷ്കരിച്ച് സൂചനാ പണിമുടക്ക് നടത്തി. വേതനം നല്‍കുമെന്ന ഉറപ്പുപാലിച്ചില്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കിന് തീരുമാനിച്ചിരിക്കയാണ് അധ്യാപകര്‍.
സ്പെഷല്‍ ഓഫിസര്‍മാരെയാണ് മൂന്ന് സ്ഥലത്തും നിയമിച്ചത്. ഇവര്‍ക്ക് ധനവകുപ്പിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ പണമിടപാട് നടത്താനോ ശമ്പളം വാങ്ങാനോ അനുമതിയില്ല.
തലവനില്ലാതെ മങ്കട കോളജ്
മങ്കട മണ്ഡലത്തിന് അനുവദിച്ച കോളജ് മൂര്‍ക്കനാട് പഞ്ചായത്തിലെ കൊളത്തൂരാണ്. സ്വന്തമായി കെട്ടിടം കണ്ടെത്താത്തതിനാല്‍ മൂര്‍ക്കനാട് പൊലീസ് സ്റ്റേഷനടുത്ത ജവാഹിറുല്‍ ഉലൂം മദ്റസ കെട്ടിടത്തിലാണ്  പ്രവര്‍ത്തനം. കോളജിനു വേണ്ടി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിക്കഴിഞ്ഞു.  സ്പെഷല്‍ ഓഫിസറെ നിയമിച്ചെങ്കിലും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പിന്തുണ ലഭിക്കാഞ്ഞതിനാല്‍   രണ്ടുമാസംമുമ്പ് ഇദ്ദേഹം രാജിവെച്ചു. ബി.എസ്സി സൈക്കോളജി, മാത്സ്, ബി.എ ഇംഗ്ളീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ബി.കോം, ബി.ബി.എ എന്നീ ഏഴ് ഡിഗ്രി ക്ളാസുകളിലായി 210 വിദ്യാര്‍ഥികളുണ്ട്. 18 അധ്യാപകരും.
  ഭരണചുമതലകള്‍ നിര്‍വഹിക്കാന്‍ തിരൂര്‍ തുഞ്ചന്‍ കോളജിലെ ഒരു ക്ളര്‍ക്കിനെ താല്‍ക്കാലിക ചുമതല നല്‍കി ഇവിടെ നിയമിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റില്ല. മറ്റ് ഗവ. കോളജുകളിലുള്ള ലാബ്, ലൈബ്രറി സൗകര്യങ്ങളൊന്നുംതന്നെ ഇവിടെയില്ല. വ്യാഴാഴ്ച   കോളജിനുമുന്നില്‍ നടത്തിയ കുത്തിയിരുപ്പുസമരത്തിന് മുഹമ്മദ് ഇബ്രാഹിം ഖലീല്‍, പി. രജീഷ്, ലിന്‍ഷ, ലയന, ഷിമി, സഫ്ന, സ്വപ്ന, ജിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.   കോളജിലേക്ക് 37 അധ്യാപകരുടെയും 27 അനധ്യാപകരുടെയും തസ്തിക സൃഷ്ടിക്കാനുള്ള നിര്‍ദേശം ധനവകുപ്പിന്‍െറ പരിഗണനയിലാണെന്നാണ് കഴിഞ്ഞദിവസം നിയമസഭയില്‍ സ്ഥലം എം.എല്‍.എക്ക് ധനമന്ത്രി നല്‍കിയ അറിയിപ്പ്.
കൊണ്ടോട്ടിയില്‍ താല്‍ക്കാലിക കെട്ടിടത്തിന് ശ്രമം
വിളയില്‍ പറപ്പൂരിലെ ചെറിയപറമ്പ് മളാഹിറുല്‍ ഉലൂം സെക്കന്‍ഡറി മദ്റസയിലാണ് കൊണ്ടോട്ടി ഗവ. കോളജിന്‍െറ പ്രവര്‍ത്തനം. ബി.എ ഇക്കണോമിക്സ്, ഇംഗ്ളീഷ്, ഉര്‍ദു, ബി.എസ്സി മാത്സ്, ബി.കോം, ബി.ടി.എച്ച്.എം എന്നീ വിഷയങ്ങളില്‍ 130ഓളം വിദ്യാര്‍ഥികളും 11 അധ്യാപകരുമാണുള്ളത്.  ഇ.എം.ഇ.എ കോളജില്‍നിന്ന് വിരമിച്ച ഡോ. കെ. അബ്ദുല്‍ഹമീദാണ് സ്പെഷല്‍ ഓഫിസര്‍.  വിദ്യാപോഷിണി എയ്ഡഡ് യു.പി സ്കൂള്‍ ഭൂമി ചില വ്യവസ്ഥകളോടെ കോളജിനുവേണ്ടി വിട്ടുകൊടുത്തിരുന്നു.  അടുത്തവര്‍ഷത്തോടെ 15 ക്ളാസ്മുറികളുള്ള താല്‍ക്കാലിക കെട്ടിടം പണിയാന്‍ ആലോചന നടക്കുന്നുണ്ട്. മലപ്പുറം ഗവ. കോളജിലെ ഒരു ക്ളര്‍ക്കിനെ ഓഫിസ് കാര്യങ്ങള്‍ നിര്‍വഹിക്കാനായി ഇവിടേക്ക് സ്ഥലംമാറ്റിയിരിക്കയാണ്. കമ്പ്യൂട്ടര്‍ സൗകര്യം ഉണ്ടെങ്കിലും പ്രത്യേക ലാബ്, നെറ്റ് സംവിധാനങ്ങളില്ലാത്തത് പഠനത്തിന് തിരിച്ചടിയാകുന്നുണ്ട്. ലൈബ്രറിക്ക് പകരം പത്രമാസികകളുടെ ചെറിയ റീഡിങ് റൂമാണ് ആശ്രയം. ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്  വ്യാഴാഴ്ച ക്ളാസ് ബഹിഷ്കരിച്ച അധ്യാപകര്‍ പ്രതിഷേധപ്രകടനവും കുത്തിയിരിപ്പ് സമരവും നടത്തി. ഡോ. മുഹമ്മദ് സലാഹുദ്ദീന്‍, അബ്ദുസ്സലാം, റഷാദ്, റാമിസ് സലാം, യാക്കുബ്, സുനിത, ബിന്ദു, നീതു, അഞ്ജല, മുഫീദ, ഷൗക്കത്തലി എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.
താനൂരില്‍ സര്‍ക്കാര്‍ ഭൂമി കൈമാറിയില്ല
താനൂര്‍ നിയോജകമണ്ഡലത്തിലെ ഗവ. കോളജ് പുത്തന്‍തെരുവില്‍ പട്ടികജാതി വകുപ്പിന് കീഴിലെ ഐ.ടി.ഐയിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. ഫിഷറീസ് വകുപ്പിന് കീഴില്‍ താനൂര്‍ കടപ്പുറത്തുള്ള അഞ്ചേക്കര്‍ ഭൂമി കോളജിന് വിട്ടുനല്‍കുമെന്ന് വാഗ്ദാനമുണ്ടെങ്കിലും വകുപ്പുകള്‍ തമ്മില്‍ രേഖ കൈമാറല്‍ നടന്നിട്ടില്ല. ബി.സി.എ, ബി.എസ്സി ഇലക്ട്രോണിക്സ്, ബി.കോം, ബി.ബി.എ, ബി.എ ഇംഗ്ളീഷ് എന്നീ കോഴ്സുകളിലായി 160 വിദ്യാര്‍ഥികളും 12 അധ്യാപകരുമാണുള്ളത്. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന് ഇപ്പോള്‍ അധ്യാപകനില്ലാത്ത അവസ്ഥയാണ്. ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകനെ കൈയും കാലുംപിടിച്ചാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്.  പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് വിരമിച്ച പ്രഫ. പി.പി. ബാബുവാണ് സ്പെഷല്‍ ഓഫിസര്‍. പി.ടി.എം ഗവ. കോളജില്‍നിന്നുള്ള ക്ളര്‍ക്കിനെ ഓഫിസ് ജോലികള്‍ക്കായി തല്‍ക്കാലം നിയമിച്ചിരിക്കയാണ്.
20 കമ്പ്യൂട്ടര്‍ എത്തിയിട്ടുണ്ടെങ്കിലും പഠനാവശ്യത്തിനുള്ള ലാബ് ഒരുക്കിയിട്ടില്ല. പരിമിത സാഹചര്യങ്ങളില്‍നിന്നുകൊണ്ട് അധ്യാപകര്‍ കഴിഞ്ഞ അഞ്ചുമാസമായി അധിക മണിക്കൂര്‍ ക്ളാസെടുത്താണ് വൈകി പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സെമസ്റ്ററിലെ സിലബസ് പൂര്‍ത്തിയാക്കിയത്. രണ്ടാം സെമസ്റ്ററിലെ പരീക്ഷ മേയ് അവസാനം നടക്കാനിരിക്കെ ശമ്പളം ലഭിക്കാത്തതിന്‍െറ പേരില്‍ അധ്യാപകര്‍ ഫെബ്രുവരി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി ഇരുളടഞ്ഞതുതന്നെ.
 സംസ്ഥാനത്ത് പുതുതായി കോഴ്സുകള്‍ ആരംഭിച്ച ആദ്യകാല കോളജുകളില്‍ കഴിഞ്ഞയാഴ്ച 81 തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയുണ്ടായി. എന്നാല്‍, അഞ്ചുമാസംമുമ്പ് തുടങ്ങിയ മണ്ഡലംതല ഗവ. കോളജുകളില്‍  തസ്തികകള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതാണ് കോളജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകാനുള്ള മുഖ്യ കാരണം.

ബജറ്റ് പ്രതീക്ഷയില്‍ ഇടുക്കി;പഴയപ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസില്‍

Posted: 23 Jan 2014 09:56 PM PST

Subtitle: 
പ്രതീക്ഷയില്‍ മുന്നില്‍ പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖല

തൊടുപുഴ: കാര്‍ഷികമേഖലക്ക് ഊന്നല്‍ നല്‍കിയും വികസന മേഖലകളെ തലോടിയും കഴിഞ്ഞതവണ ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനത്തില്‍ ജില്ലയില്‍ നടപ്പാകാനുള്ളത് ഒട്ടേറെ പദ്ധതികള്‍.
ഏറക്കുറെ പദ്ധതികളുടെ നിര്‍മാണ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും  പലതും പ്രഖ്യാപനത്തില്‍ തന്നെയാണ്.  യും ബജറ്റില്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
 പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗമായാണ് ഇവര്‍ ബജറ്റിനെ നോക്കിക്കാണുന്നത്.പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് ജില്ലയില്‍ മ്യൂസിയം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മൂന്നാറിലെ സീപ്ളെയ്ന്‍ പദ്ധതിയും മൂന്നാറിലെ ഫിലിം ആര്‍ക്കൈവും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ മുഖ്യ ആകര്‍ഷകങ്ങളായിരുന്നെങ്കിലും ഇവ നടപ്പായില്ല.
  കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കുറ്റകൃത്യങ്ങളുടെ വിചാരണക്കായും പ്രത്യേക കോടതി അനുവദിക്കുമെന്ന പ്രഖ്യാപനവും എല്ലാ നിയോജക മണ്ഡലത്തിലും ഒരു മാവേലി സ്റ്റോര്‍ എന്ന പദ്ധതിയും പ്രഖ്യാപനത്തില്‍ ഒതുങ്ങി.
മലങ്കര ജലാശയത്തോട് അനുബന്ധിച്ച് ടൂറിസം പദ്ധതിക്കായി റിപ്പോര്‍ട്ട് തയാറായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ബജറ്റില്‍ 50 ലക്ഷം രൂപയാണ് മലങ്കര ജലാശയത്തിലെ ഇറിഗേഷന്‍ ടൂറിസം പദ്ധതിക്കായി വകയിരുത്തിയത്.തൊടുപുഴയില്‍ നേരത്തേ റവന്യൂ ടവറിനുവേണ്ടി നീക്കിയിട്ടിരുന്ന സ്ഥലത്ത് സിറ്റി സെന്‍റര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഹൗസിങ് ബോര്‍ഡിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലം ഇപ്പോഴും കാടുമൂടിയ നിലയിലാണ്.
 കര്‍ഷകര്‍ ഉറ്റുനോക്കുന്ന കാര്‍ഷികമേഖല ഇത്തവണ ജില്ലയില്‍ തിരിച്ചടി നേരിടുന്ന സാഹചര്യമാണുള്ളത്.
ബജറ്റില്‍ ജില്ലയിലെ കര്‍ഷകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഏലം, കാപ്പി, റബര്‍, കുരുമുളക് തുടങ്ങിയ നാണ്യവിളകള്‍ ഓരോ ദിവസവും കൂപ്പുകുത്തുകയാണ്. ഇതിനെ കരകരറ്റാനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടായാല്‍ മാത്രമെ ജില്ലയിലെ കാര്‍ഷിക മേഖല രക്ഷപ്പെടൂവെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ വെച്ചുപുലര്‍ത്തുന്നത്.
 

എന്‍ജിനീയറിങ് കോളജിലെ വനിത ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധ

Posted: 23 Jan 2014 09:49 PM PST

പത്തനംതിട്ട: മലയാലപ്പുഴ മുസ്്ലിയാര്‍ എന്‍ജിനീയറിങ് കോളജിലെ ലേഡീസ് ഹോസ്റ്റലിലെ മെസില്‍നിന്ന് വ്യാഴാഴ്ച ഉച്ചക്ക് ആഹാരം കഴിച്ച വിദ്യാര്‍ഥിനികളില്‍ 28 പേര്‍ക്ക്  ഭക്ഷ്യവിഷബാധ. കുട്ടികളെ പത്തനംതിട്ടയിലെ സ്വകാര്യ ക്ളിനിക്കില്‍ ചികിത്സ നല്‍കി വിട്ടയച്ചു.  രണ്ടും മൂന്നും ബാച്ചുകളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഹോസ്റ്റലില്‍ താമസിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടത്
ആരതി (19), ജാസ്മിന്‍ (20), ഷിംന (20), ചിത്ര (21), അന്‍സിഷ (21), റഹ്്നാസ് (20), അനിത (23), ആതില (20), ആതിര, സ്വീറ്റി (21), രജന (20)ആതിര (20), ജ്യോതി (20), വിദ്യ (20), ആതിര (19), അമ്പിളി (20), റോഷ്നി (20), അനുസ് സൂസണ്‍ (20), റിന്‍സി(20), ഫാത്തിമ(20), വിനീത(20), വിജാന(21), രാഖി കൃഷ്ണ(18), അന്‍സില(18), വൃന്ദ(18), അമിന(20), ശാലിനി(20),റുക്കിയ ഇബ്രാഹിം (21) എന്നിവരാണ് ചികിത്സ തേടിയത്. ജാസ്മിന്‍ എന്ന വിദ്യാര്‍ഥിയെ വൈകുന്നേരത്തോടെ മുത്തൂറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   
   ആഹാരത്തില്‍ പരിപ്പ്, പയര്‍, അച്ചാര്‍, തക്കാളിക്കറി എന്നിവയുണ്ടായിരുന്നതായും ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നും  ഡോക്ടര്‍ പറഞ്ഞു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഹോസ്റ്റലില്‍ പരിശോധന നടത്തി.
ഇവിടെനിന്ന് പഴകിയ പയറും മറ്റ് ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചോറ്  മാത്രമാണ് പരിശോധനക്ക് ലഭിച്ചത്. ക്ളിനിക്കില്‍ ചികിത്സ തേടിയെത്തിയ കുട്ടികളെ അഡ്മിറ്റ് ചെയ്യാതെ പരിശോധന നടത്തി വിട്ടയക്കാനും ശ്രമമുണ്ടായി. സംഭവമറിഞ്ഞ് എത്തിയ വാര്‍ത്താലേഖകരെ തടയുകയും ചെയ്തു.
വിദ്യാര്‍ഥിനികളെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോളജിലെ ആണ്‍കുട്ടികള്‍ ക്ളിനിക്കിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. മുസ്ലിയാര്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനികളെ പ്രവേശിപ്പിച്ച ക്ളിനിക്കിന് മുന്നില്‍ എത്തിയ വിദ്യാര്‍ഥികളുമായി ആശുപത്രി അധികൃതര്‍ തര്‍ക്കിക്കുന്നു

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP