സ്വാഗതം
WELCOME

News Update..

Sunday, January 19, 2014

ചികിത്സ നിഷേധിച്ചു: മഅ്ദനി വീണ്ടും സുപ്രീംകോടതിയിലേക്ക് Madhyamam News Feeds

ചികിത്സ നിഷേധിച്ചു: മഅ്ദനി വീണ്ടും സുപ്രീംകോടതിയിലേക്ക് Madhyamam News Feeds

Link to

ചികിത്സ നിഷേധിച്ചു: മഅ്ദനി വീണ്ടും സുപ്രീംകോടതിയിലേക്ക്

Posted: 18 Jan 2014 11:04 PM PST

Image: 

ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി അബ്ദുല്‍നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. കോടതിയുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയ തന്നെ ചികിത്സ കഴിയുംമുമ്പ്   നിര്‍ബന്ധപൂര്‍വം ജയിലിലേക്ക് തിരികെ കൊണ്ടുവന്നെന്നും മഅ്ദനി ആരോപിച്ചു.
ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി മുമ്പ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. നാലു ദിവസം മാത്രമാണ് ആശുപത്രിയില്‍ തങ്ങാന്‍ അനുവദിച്ചത്.  രോഗങ്ങള്‍ കണ്ടത്തെിയതല്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ളെന്നും പരാതിയില്‍ പറയുന്നു.
വിദഗ്ധ ചികിത്സ നല്‍കാതെ നിര്‍ബന്ധപൂര്‍വം ജയിലിലേക്ക് കൊണ്ടുവന്ന കര്‍ണാടക സര്‍ക്കാറിന്‍്റെ നടപടി കോടതി വിധിയുടെ ലംഘനമാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

 

ദേശാഭിമാനി ഭൂമി ഇടപാട്: വി.എസ് പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി

Posted: 18 Jan 2014 10:25 PM PST

Image: 

തിരുവനന്തപുരം: ദേശാഭിമാനി ഭൂമി ഇടപാടില്‍ പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പി.ബിക്ക് പരാതി നല്‍കി. കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റതില്‍ ക്രമക്കേടുണ്ടെന്നും ഇക്കാര്യം നേതൃത്വം പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം പരാതി നല്കിയത്. കളങ്കിതവ്യക്തിക്ക് ദേശാഭിമാനിയുടെ  ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റത് തെറ്റാണ്. വിവാദ ഭൂമി ഇടപാടിനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അനുകൂലിച്ചെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു
കണ്ണൂരില്‍ ബി.ജെ.പി വിമതരായ നമോവിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയതിനെതിരെയും  വി.എസ് കത്തില്‍ പരാമര്‍ശിക്കുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തല്ല നമോ വിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയതെന്നും വി.എസ് കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ സ്കൂള്‍ ബി.ഒ.ഡി തെരഞ്ഞെടുപ്പ്: മൂന്ന് മലയാളികള്‍ക്ക് വിജയം

Posted: 18 Jan 2014 10:15 PM PST

Image: 

മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മലയാളികള്‍ക്ക് വിജയം. വില്‍സന്‍ വി. ജോര്‍ജ്, മുഹമ്മദ് ബഷീര്‍, റെജിമോന്‍ കുട്ടപ്പന്‍ എന്നിവരാണ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളികള്‍. എസ്. അരുള്‍ മൈക്കിള്‍, ശത്രുസുധന്‍ ശ്രീവാസ്തവ എന്നിവരും വിജയികളായി.
6100ഓളം വോട്ടര്‍മാരില്‍ 2356 പേര്‍ സമ്മതിദാനാവകാശം ഉപയോഗിച്ചു. 45 ശതമാനത്തില്‍ താഴെയാണ് പോളിങ്. ബി.ഒ.ഡി തെരഞ്ഞെടുപ്പിനോട് രക്ഷിതാക്കളില്‍ ഭൂരിഭാഗവും ഇപ്പോഴും മുഖം തിരിഞ്ഞുനില്‍ക്കുന്നുവെന്നതിന്‍െറ സൂചനയാണിത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് കൂടിയിട്ടുണ്ട്.
ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിങ് കോ കണ്‍വീനറും സാമൂഹിക പ്രവര്‍ത്തകനുമായ വില്‍സന്‍ വി. ജോര്‍ജാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്. 949 വോട്ടാണ് ഇദ്ദേഹം നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥിയേക്കാള്‍ 605 വോട്ടാണ് ഇദ്ദേഹം കൂടുതല്‍ നേടിയത്. എല്ലാ സ്ഥാനാര്‍ഥികളും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസവും വലുതാണ്.
മസ്കത്ത് ഹയര്‍ കോളജ് ഓഫ് ടെക്നോളജി അധ്യാപകനും ഇബ്ര ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി മുന്‍ പ്രസിഡന്‍റുമായ മുഹമ്മദ് ബഷീര്‍- 463, നിലവിലെ ബോര്‍ഡംഗം എസ്. അരുള്‍ മൈക്കിള്‍- 344, ടെംസ് ഓഫ് ഒമാന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ റെജിമോന്‍ കുട്ടപ്പന്‍- 167, അല്‍ യൂസുഫ് ഗ്രൂപ്പ് എല്‍.എല്‍.സി ജനറല്‍ മാനേജര്‍ ശത്രുസുധന്‍ ശ്രീവാസ്തവ- 138, സ്കൂള്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍.എസ്. രാജീവ്- 122, ഒമാന്‍ അറബ് ബാങ്കില്‍ പ്രോഡക്ട് മാനേജറായ സൂരജ്കുമാര്‍ മണികണ്ഠന്‍ നായര്‍- 88, പോര്‍ട്ട് സര്‍വീസസ് കോര്‍പറേഷനില്‍ ഫൈനാന്‍സ്യല്‍ കണ്‍¤്രടാളറായി പ്രവര്‍ത്തിക്കുന്ന ജസര്‍ മുഹമ്മദ് തയ്യബ്- 32, അഹ്മദ് നസീബ് മുസല്ലം അല്‍ ശഫ്നാരി ഇന്‍റര്‍നാഷനല്‍ പ്രിന്‍റിങ് പ്രസ് കമ്പനിയില്‍ അഡ്മിനിസ്ട്രേഷന്‍ കമേഴ്സ്യല്‍ മാനേജരായ അറുമുഖന്‍ പളനി ഗണശേഖരന്‍- 21 എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്. 32 വോട്ടുകള്‍ അസാധുവായി.
ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച അഞ്ചുപേരെയാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുക. ഇവരില്‍ നിന്നാണ് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. വില്‍സന്‍ വി. ജോര്‍ജ്, മുഹമ്മദ് ബഷീര്‍, എസ്. അരുള്‍ മൈക്കിള്‍ എന്നിവര്‍ ചെയര്‍മാന്‍ പദവിക്ക് നോമിനേഷന്‍ നല്‍കുമെന്ന് സൂചനയുണ്ട്.
രക്ഷിതാക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാതെയുള്ള നിലവിലെ ബി.ഒ.ഡിയുടെ പ്രവര്‍ത്തനങ്ങളിലുള്ള പ്രതിഷേധമാണ് തന്‍െറ മികച്ച വിജയത്തിന് കാരണമെന്ന് വില്‍സന്‍ വി. ജോര്‍ജ് പറഞ്ഞു.
ഇത് മാറ്റത്തിന് വേണ്ടിയുള്ള വോട്ടാണ്. രക്ഷിതാക്കള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റം വരുത്താനായിരിക്കും പുതുതായി നിലവില്‍ വരുന്ന ബോര്‍ഡ് ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ കൂട്ടായ്മയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഫീസ് വര്‍ധനയുള്‍പ്പടെ രക്ഷിതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായി നിലവിലെ ബോര്‍ഡെടുത്ത തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ ബോര്‍ഡ് തയാറാവുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ വര്‍ഷം ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരാണ് കൂടുതലായി തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ ഇത്തവണ സാമൂഹികരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് വിജയിച്ചവരില്‍ ഏറെയും.
വിജയം നേടിയ മലയാളികള്‍ മൂന്നുപേരും സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.
തെരഞ്ഞെടുപ്പ് ഫലം ജനുവരി 22ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന് സമര്‍പ്പിക്കും. അന്നു തന്നെ സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ ഫലം പ്രസിദ്ധീകരിക്കും. ഒരു സ്ഥാനാര്‍ഥിയും റീക്കൗണ്ടിങ്ങിന് ആവശ്യമുന്നയിച്ചിട്ടില്ല. ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്. അരുള്‍ മൈക്കിളിനെതിരെ ചട്ടലംഘനത്തിന് അന്വേഷണം നിലനില്‍ക്കുന്നുണ്ട്. ടെലികോം കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തി വോട്ടര്‍മാര്‍ക്ക് ബള്‍ക് എസ്.എം.എസ് അയച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. മറ്റു സ്ഥാനാര്‍ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അരുള്‍ മൈക്കിളിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, അരുളിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന മറ്റു സ്ഥാനാര്‍ഥികളുടെ ആവശ്യം കമ്മിറ്റി അംഗീകരിച്ചില്ല. ആരോപണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടാല്‍ തെരഞ്ഞെടുപ്പിന് ശേഷം നടപടിയെടുക്കാനാവുമെന്നാണ് കമ്മിറ്റി വിശദീകരിച്ചത്.
ഇതു പ്രകാരം ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇനി വരേണ്ടതുണ്ട്.

സൗദി തൊഴില്‍മന്ത്രാലയത്തിന്‍െറ എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്ക്

Posted: 18 Jan 2014 10:00 PM PST

Image: 

റിയാദ്: സൗദി തൊഴില്‍മന്ത്രാലയത്തിന്‍െറ എല്ലാ സേവനങ്ങളും അധികം വൈകാതെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറും. മന്ത്രാലയത്തിന്‍െറ ഏഴ് സേവനങ്ങള്‍ കൂടി ഓണ്‍ലൈനിലേക്ക് മാറിയ ശേഷം കസ്റ്റമര്‍ സര്‍വീസ് അണ്ടര്‍ സെക്രട്ടറി സിയാദ് അസ്സായിഗ് അറിയിച്ചതാണിത്. ഇതനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് മാറല്‍, പുതിയ വര്‍ക് പെര്‍മിറ്റ് എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, പ്രഫഷന്‍ മാറല്‍, വിസക്ക് അപേക്ഷ സമര്‍പ്പിക്കല്‍, സ്വദേശിവത്കരണം തെളിയിക്കാനുള്ള സാക്ഷ്യപത്രം കരസ്ഥമാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കും. ഇത്തരം സേവനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ക്ക് ഇനി ഏതെങ്കിലും ഓഫീസില്‍ വരേണ്ട ആവശ്യമില്ല.
ആറ് മാസം നീണ്ട ഇളവുകാലത്ത് നടന്ന തൊഴില്‍ മന്ത്രാലയം നടത്തിയ സേവനങ്ങളില്‍ 94 ശതമാനവും ഓണ്‍ലൈന്‍ വഴിയായിരുന്നു നടന്നതെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് തൊഴില്‍ മന്ത്രാലയം ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചത് മുതല്‍ 16 ദശലക്ഷം സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ 94 ശതമാനം സേവനങ്ങളും ഇലക്ട്രോണിക് രീതിയിലായിത്തീരും. ഇതനുസരിച്ച് മന്ത്രാലയത്തിന്‍െറ ശാഖകളില്‍ ജനത്തിരക്ക് ഗണ്യമായി കുറയും. ഓഫിസില്‍ നേരിട്ട് എത്തുന്നതില്‍ ഭൂരിപക്ഷവും കമ്പനികളുടെ സ്വദേശികളായ ഏജന്‍റുമാരാണെന്നും സിയാദ് അസ്സായിഗ് പറഞ്ഞു. ഇതില്‍ പലരും ജനറല്‍ സര്‍വീസ് ഓഫിസ് നടത്തുന്ന സ്വദേശികളാണ്. കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം നല്‍കിയ പാസ്വേഡുകള്‍ മാറ്റാനും ഇലക്ട്രോണിക് സംവിധാനം ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ക്കുമാണ് മുഅഖിബുമാര്‍ മന്ത്രാലയത്തില്‍ എത്തുന്നത്.
ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഉപയോഗിക്കുന്നവര്‍ക്കുള്ള മാര്‍ഗരേഖയും മന്ത്രാലയം ലഭ്യമാക്കും. സേവനം ലഭിക്കാന്‍ ഇലക്ട്രോണിക് രീതിയിലുള്ള നടപടികളുടെ ചുവടുകള്‍ മാര്‍ഗരേഖയില്‍ വ്യക്തമാക്കും. പരമാവധി ആവശ്യക്കാര്‍ ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് മന്ത്രാലയത്തിന്‍െറ താല്‍പര്യമെന്നും അണ്ടര്‍ സെക്രട്ടറി വിശദീകരിച്ചു.
 

ഇനി മലയാളി ടാക്സി ഡ്രൈവര്‍മാര്‍ക്കും കൂട്ടായ്മ

Posted: 18 Jan 2014 09:55 PM PST

Image: 

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടായ്മ വരുന്നു. സാല്‍മിയയിലെ ഒരു സംഘം മലയാളി ഡ്രൈവര്‍മാരാണ് പുതുമയുള്ള കൂട്ടായ്മക്ക് രൂപം നല്‍കിയിരിക്കുന്നത്.
സഹകരണ സംഘങ്ങളുടെ മാതൃകയില്‍ ഡ്രൈവര്‍മാര്‍ക്കായി ക്ഷേമനിധി തുടങ്ങുകയാണ് ഇവരുടെ ആദ്യ ലക്ഷ്യം.
കുവൈത്ത് ടാക്സി ഡ്രൈവേഴ്സ് വെല്‍ഫെയര്‍ ഫണ്ട് എന്ന പേരില്‍ ക്ഷേമനിധിയുണ്ടാക്കി അംഗങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ഒരു സംഘം മലയാളി യുവാക്കള്‍ രംഗത്തത്തെിയിരിക്കുന്നത്.
ഇതിനായി സാല്‍മിയയില്‍ 50 ഓളം ഡ്രൈവര്‍മാര്‍ യോഗം ചേര്‍ന്നാണ് കൂട്ടായ്മക്ക് രുപം നല്‍കിയത്. കഴിഞ്ഞദിവസം നടന്ന രണ്ടാമത്തെ യോഗത്തില്‍ 72 ഡ്രൈവര്‍മാര്‍ പങ്കെടുത്തതായി കൂട്ടായ്മക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പ്രധാനിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അനിലിനെ കൂടാതെ കൊല്ലം സ്വദേശി സലീം, കോഴിക്കോട് സ്വദേശികളായ അഷ്റഫ്, രത്നജിത്ത്, കലാം തുടങ്ങിയവരാണ് കൂട്ടായ്മക്ക് പിറകില്‍.
ഓരോ അംഗങ്ങളില്‍ നിന്നും മാസത്തില്‍ നിശ്ചിത വിഹിതം സ്വീകരിച്ച് ടാക്സി ഡ്രൈവര്‍മാര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ധനസഹായം നല്‍കാനും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കുകയാണ് ക്ഷേമനിധി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കൂട്ടായ്മക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. മിക്ക സമയത്തും വാഹനത്തില്‍ ഓട്ടത്തിനായതിനാല്‍ കൂട്ടായ്മയിലുള്ള എല്ലാവരും കൂടി യോഗം ചേരാനുള്ള പ്രയാസം കണക്കിലെടുത്ത് പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി തിരിച്ച് അവരില്‍നിന്ന് രണ്ട് വീതം പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ ചേര്‍ന്ന് കൂട്ടായ്മ മുന്നോട്ടുകൊണ്ടുപോവാനാണ് ഇവരുടെ തീരുമാനം.
കുവൈത്തിലെ എല്ലാ മലയാളി ടാക്സി ഡ്രൈവര്‍മാരുടേയും സഹകരണം  ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. കൂട്ടായ്മയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ 99158992, 55891415 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചു.
 

താലിബാന്‍ ആക്രമണം: 22 പാക് സൈനികര്‍ കൊല്ലപ്പെട്ടു

Posted: 18 Jan 2014 09:37 PM PST

Image: 

പെഷാവര്‍: വടക്ക്പടിഞ്ഞാറന്‍ പാകിസ്താനില്‍ സൈന്യത്തിനു നേരെ താലിബാന്‍ നടത്തിയ ബോംബാക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരിക്കേറ്റു. വടക്ക് വസിറിസ്താനില്‍ ബാനു -മിറാന്‍ഷാ റോഡിലെ സൈനിക ക്യാമ്പില്‍ നിന്നുള്ള സൈനിക വാഹനവ്യൂഹത്തിലാണ്  സ്ഫോടനം ഉണ്ടായത്. സൈനികര്‍ക്ക് യാത്ര ചെയ്യാനായി വാടകക്കെടുത്ത കാറില്‍ ബോംബ് ഒളിപ്പിച്ച നിലയിരുന്നു. കാറില്‍ ഘടിപ്പിച്ച   റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബാണ്  പൊട്ടിത്തെറിച്ചത്.
പരിക്കേറ്റവരില്‍ പത്തുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്‍്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

നേപ്പിയര്‍ ഏകദിനം: ഇന്ത്യക്ക് 293 റണ്‍ന്‍സ് വിജയലക്ഷ്യം

Posted: 18 Jan 2014 09:27 PM PST

Image: 

നേപ്പിയര്‍: ന്യൂസിലാന്‍്റിനെതിരായ  ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 293 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത    50 ഓവറില്‍ ന്യൂസിലാന്‍്റ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തു.
ബാറ്റ്സ്മാന്‍ മാരായ കെയ്ന്‍ വില്യംസണ്‍(71), റോസ് ടെയ്ലര്‍(55),  കോറി ആന്‍ഡേഴ്സണ്‍(68 നോട്ടൗട്ട്)എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലാന്‍്റിന് മികച്ച സ്കോര്‍ നല്‍കിയത്. ഇന്ത്യയുടെ മുഹമ്മദ് ഷാമി നാല് വിക്കറ്റ് നേടി.ഭുവനേശ്വര്‍ കുമാര്‍ , ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും  നേടി.
ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍റിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എട്ടോവറിനുളളില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ച മുന്നില്‍കണ്ട ന്യൂസിലാന്‍്റിനെ വില്യംസണിന്‍്റെയും, ടെയ്ലറൂടെയും പ്രകടനമാണ് കരകയറ്റിയത്.  ന്യൂസിലാന്‍്റിനുവേണ്ടി ബ്രെന്‍ഡണ്‍ മക്കല്ലവും,  ലൂക്ക് റോഞ്ചിയും 30 റണ്‍ വീതം നേടി.
88 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെയായിരുന്നു വില്ല്യംസണ്‍ 71 റണ്‍സ് നേടിയത്.  40പന്തില്‍ നിന്ന് നാല് സിക്സറിന്‍്റെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് ആന്‍ഡേഴ്സണ്‍ 68 റണ്‍സ് നേടിയത്. പരമ്പരയില്‍  അഞ്ചു ഏകദിനങ്ങളുംരണ്ട് ടെസ്റ്റ് മല്‍സരങ്ങളുമാണുള്ളത്.

കടല്‍ക്കൊല: ഇറ്റലി അന്താരഷ്ട്ര സഹായം തേടുന്നു

Posted: 18 Jan 2014 09:17 PM PST

Image: 

റോം:കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരുടെ  വിചാരണയുമായി ബന്ധപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര സഹായം തേടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്: വിഷയം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന്  ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്‍്റിക്ക ലെറ്റ പറഞ്ഞു. ഇന്ത്യയില്‍ നാവികരുടെ വിചാരണ വൈകുന്നതു മൂലമാണ് രാജ്യാന്തര സഹായം തേടുന്നത്.  ഇറ്റാലിയന്‍ പാര്‍ലമെന്‍്ററി സംഘം ഇന്ത്യയിലത്തെുമെന്നും എന്‍്റിക്ക ലെറ്റപറഞ്ഞു.
നാവികര്‍ക്ക് വധശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തില്ളെന്ന ഉറപ്പ് ഇന്ത്യ  പാലിക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രസ്താവന ഇറക്കിയത്. നാവികര്‍ക്ക് വധശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തിയാല്‍ ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു.
വിചാരണ നീളുന്ന സാഹചര്യത്തില്‍ നാവികരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കിയിരുന്നു. കേസ്  തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇറ്റലിയുടെ പുതിയ നീക്കം.

തെരഞ്ഞെടുപ്പ് കഴിയുംവരെ സി.പി.എം സമരമുഖത്തേക്കില്ല

Posted: 18 Jan 2014 07:23 PM PST

Image: 

കണ്ണൂര്‍: വിലക്കയറ്റത്തിനും പാചകവാതക വിലവര്‍ധനവിനുമെതിരെ സി.പി.എം സംസ്ഥാന വ്യാപകമായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം നിര്‍ത്തിവെച്ചത് കിട്ടാവുന്ന പിടിവള്ളിയില്‍ പിടിച്ച്.
പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ ഒരുക്കം പ്രാദേശിക തലത്തില്‍ നടത്തേണ്ട സമയത്ത് ഇത്തരമൊരു അനിശ്ചിതകാല സമരം തുടരുന്നതിലെ ‘അവിവേകം’ തിരിച്ചറിഞ്ഞുള്ള പിന്മാറ്റമാണിത്.
സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത് പോലൊരു ഊരാക്കുരുക്കഴിക്കലാണ് നടന്നത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇനി ഇത്തരമൊരു സമരമുഖത്ത് ഇറങ്ങേണ്ടതില്ല എന്നാണ് സി.പി.എം നേതൃത്വത്തിന്‍െറ തീരുമാനം.
പാചകവാതക സിലിണ്ടര്‍ വില വര്‍ധന, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന, ആധാര്‍ നിര്‍ബന്ധമാക്കുന്നത് നീട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് അനിശ്ചിതകാല ഉപവാസത്തിന് ഉയര്‍ത്തിയിരുന്നത്. വിലവര്‍ധന സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
ആധാറിന്‍െറ കാര്യത്തിലും അവ്യക്തത തുടരുന്നു. പാചകവാതക സിലിണ്ടറുടെ എണ്ണം 12 ആക്കുമെന്ന് നേരത്തെതന്നെ പ്രചാരണമുണ്ടായിരുന്നു.
അസംബ്ളി മണ്ഡലത്തില്‍ പത്ത് വീതം കേന്ദ്രങ്ങളിലാണ് ഉപവാസം നടത്തിയത്.
കേന്ദ്രീകൃത ഉപവാസത്തേക്കാള്‍ പൊല്ലാപ്പുള്ളതാണ് ഈ സമരമുറ എന്ന് സെക്രട്ടേറിയറ്റ് വളയല്‍ സമരം പോലെ തന്നെ അനുഭവത്തില്‍ നിന്നാണ് പഠിച്ചത്. ഉപവാസമനുഷ്ഠിക്കുന്നത് ഒരാളാണെങ്കിലും നിയമസഭാ മണ്ഡലങ്ങളിലെ പത്ത് കേന്ദ്രങ്ങളില്‍ ഓരോ ദിവസവും പ്രവര്‍ത്തകര്‍ എത്തിച്ചേരണമായിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയ പ്രമുഖരാണ് ഉപവാസം നടത്തിയിരുന്നത്. തുടര്‍ച്ചയായി ബ്രാഞ്ച് തലംവരെയുള്ള നേതാക്കള്‍ ഉപവാസമിരിക്കേണ്ടി വരുമെന്ന നിലയിലാണ് തുടങ്ങിയത്. ഉപവാസമായതിനാല്‍ പൊലീസ് നീക്കം ചെയ്യാതെ പിന്മാറാനാവില്ല. കേരളത്തിലെ 1400 കേന്ദ്രങ്ങളില്‍ അവശരാവുന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടി എങ്ങനെ നിര്‍വഹിക്കണമെന്ന് പൊലീസ് ആലോചിച്ചിരുന്നു.
പരമാവധി ആരോഗ്യനില തുടരുവോളം മാറ്റേണ്ടതില്ല എന്നായിരുന്നു തീരുമാനം. മെഡിക്കല്‍ പരിശോധന അത്രക്കും കര്‍ക്കശമാക്കുകയും ആരോഗ്യം അങ്ങേയറ്റം മോശമായാല്‍ മാത്രം മാറ്റിയാല്‍ മതിയെന്നും പൊലീസ് ഉന്നത കേന്ദ്രങ്ങള്‍ ശനിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഒരുക്കം എല്ലാ പാര്‍ട്ടികളും തുടങ്ങിയിരിക്കെ സമരപന്തലില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമല്ല ഇതെന്ന് ഉപവാസത്തിന്‍െറ അവലോകന യോഗങ്ങളില്‍ പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നതോടെയാണ് കിട്ടാവുന്ന പിടിവള്ളിയില്‍ പിടിച്ച്  സമരം പിന്‍വലിച്ചത്.
പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടുമെന്ന തീരുമാനം വെള്ളിയാഴ്ച വൈകീട്ട് തന്നെ പുറത്തുവന്നിരുന്നു.
അപ്പോഴും സമരം തുടരട്ടെ എന്നായിരുന്നു ചിലരുടെ നിലപാട്. എന്നാല്‍, ഇപ്പോള്‍ സമരം നിര്‍ത്തിയില്ളെങ്കില്‍ പിന്നെ വിഷമിക്കുമെന്ന് പലരും പറഞ്ഞു. അതാണ് അടിയന്തര തീരുമാനമെടുക്കാന്‍ കാരണം.

ഒരു കെജ്രിവാളും ഒമ്പത് ചേരിയും

Posted: 18 Jan 2014 07:21 PM PST

Image: 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിതര, ബി.ജെ.പിയിതര ബദലിന്‍െറ സാധ്യതകളിലേക്ക് കണ്ണയച്ചു കാത്തിരിക്കുന്ന വോട്ടര്‍മാരുടെയും നേതാക്കളുടെയും എണ്ണം കൂടുതലാണ്. രണ്ട് മുഖ്യപാര്‍ട്ടികളെയും മടുത്തിരിക്കുന്നു. എന്നാല്‍, പകരം ഉറപ്പുള്ള ഒരു മുന്നണി ഉണ്ടാക്കാന്‍ കഴിയുന്നുമില്ല. ഒരു പാര്‍ട്ടിക്കും ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടാക്കാന്‍ കഴിയാത്ത സ്ഥിതി ഉറപ്പ്. ഇത് മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍ സജീവമാക്കുമ്പോള്‍ തന്നെ, അതിനുള്ള സാധ്യത എത്രത്തോളം?
 മോദി നയിക്കുന്ന ബി.ജെ.പിക്കും, ഭരണവിരുദ്ധ വികാരം പേടിക്കുന്ന കോണ്‍ഗ്രസിനുമൊപ്പം നില്‍ക്കാന്‍ കരുത്തരായ പ്രാദേശിക പാര്‍ട്ടികളൊന്നും ഇക്കുറി തയാറല്ല. സ്വന്തം പാര്‍ട്ടിയുടെ സാധ്യതകള്‍, ഇരുകൂട്ടരുമായുള്ള ബന്ധത്തിന്‍െറ പേരില്‍ കളഞ്ഞുകുളിക്കാന്‍ തയാറല്ല എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പിനു മുമ്പ് രണ്ടുകൂട്ടര്‍ക്കും ശക്തമായൊരു സഖ്യം ഉണ്ടാക്കാന്‍ സാധിക്കുകയുമില്ല. ഫലം പുറത്തുവന്നു കഴിഞ്ഞിട്ടുവേണം സഖ്യമോ പുറംപിന്തുണയോ രൂപപ്പെടുത്താന്‍. കോണ്‍ഗ്രസിനും ബി.ജെ.പിക്കും അത്തരത്തിലൊരു അവസരം നല്‍കാതെ, ഒരു തിരുത്തലിന് പ്രാദേശിക പാര്‍ട്ടികള്‍ താല്‍പര്യപ്പെടുന്നുണ്ട്.
 പക്ഷേ, ആരാണ് മുന്‍കൈ എടുക്കേണ്ടത്? ഹര്‍കിഷന്‍സിങ് സുര്‍ജിത് സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് മൂന്നാം ബദല്‍ പരീക്ഷണങ്ങള്‍ നടന്നത്. പല ദിക്കിലേക്ക് നോക്കിയിരിക്കുന്ന പ്രാദേശിക കരുത്തന്മാരെ തന്മയത്വത്തോടെ ഒരു ചരടില്‍ കോര്‍ത്തെടുക്കാന്‍ സുര്‍ജിത് പ്രത്യേകമായ കഴിവുകാട്ടി. പക്ഷേ, ഇന്ന് സി.പി.എമ്മിന്‍െറയോ ജനറല്‍ സെക്രട്ടറിയുടെയോ സ്ഥിതി അതല്ല. ഇടത് പാര്‍ട്ടികള്‍ മുന്നില്‍ നില്‍ക്കുന്നതുകൊണ്ട്, മൂന്നാം ബദലിന് വിശ്വാസ്യത ഉണ്ടാകുന്നില്ല. പഴയ അംഗബലവും നയതന്ത്രവും ഇടതിനില്ല. വിശാല താല്‍പര്യങ്ങളില്‍നിന്ന്, സങ്കുചിത ചിന്താഗതിയിലേക്ക് പ്രാദേശിക കക്ഷികളെ നയിക്കുന്നവര്‍ ചെറുതാവുകയും ചെയ്തിരിക്കുന്നു. സ്വന്തം കാര്യം സിന്ദാബാദ്.
 മൂന്നാം ബദലിന്‍െറ സാധ്യതകള്‍ ഇങ്ങനെ മുനിഞ്ഞു കത്തുക മാത്രം ചെയ്യുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഇടിച്ചുതെറിപ്പിച്ച് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി സെക്രട്ടേറിയറ്റ് പിടിച്ചത്. അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ സി.പി.എം നയിക്കുന്ന ഇടതുപാര്‍ട്ടികളും വിനയത്തോടെ അരികുപറ്റി നില്‍ക്കുകയാണ്. മൂന്നാം ബദലിനെ അരവിന്ദ് കെജ്രിവാള്‍ നയിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ചുവരെ ചര്‍ച്ച നടക്കുന്നു. ഡല്‍ഹിയിലും ഹരിയാനയിലും മറ്റു ചിലേടങ്ങളിലും സീറ്റു പിടിച്ച് എ.എ.പി ഇക്കുറി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
 ആം ആദ്മി പാര്‍ട്ടി ഒരു പൊതുവേദി മാത്രമാണ്, രാഷ്ട്രീയപാര്‍ട്ടിയല്ല എന്നാണ് വിമര്‍ശക പക്ഷം. വലിയ വിപ്ളവ പ്രതീക്ഷകളുമായി ചെറുതും വലുതുമായ സംഘങ്ങളും വ്യക്തികളുമൊക്കെ പൊതുവേദിയിലേക്ക് ഓടിയടുക്കുന്നു. കുറച്ചുകാലം കാത്തിരുന്നാല്‍, പലരും ഈ വേദിയില്‍നിന്ന് ഇറങ്ങിപ്പോകുന്നതും കാണാമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ ഭരണത്തില്‍ വന്നശേഷം എ.എ.പിയില്‍ ഉണ്ടായിരിക്കുന്ന വഴക്ക് അനുബന്ധമായി നില്‍ക്കുന്നുമുണ്ട്. അതൊന്നും പക്ഷേ, മൂന്നുമാസം മാത്രം ബാക്കിനില്‍ക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ പ്രസക്തിയും സ്വാധീനവും പൂര്‍ണമായി ഒഴുക്കിക്കളയുന്നില്ല. പക്ഷേ, എ.എ.പിയെന്നു കേള്‍ക്കുമ്പോള്‍ മനംപുരട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കെജ്രിവാളിനെ നേതാവായി കാണാന്‍ പ്രയാസമുണ്ട്. ജനവികാരത്തിന്‍െറ നിര്‍ബന്ധിതാവസ്ഥ കൊണ്ടുമാത്രമാണ് ഇതുവരെ എല്ലാവരും പത്തി മടക്കിയത്.
 മൂന്നാം ബദലില്‍ കോര്‍ത്തെടുക്കാന്‍ പറ്റിയ പ്രാദേശിക കരുത്തന്മാര്‍ ആരൊക്കെയാണ്? ബിഹാറില്‍നിന്ന് നിതീഷ്കുമാര്‍, യു.പിയില്‍നിന്ന് മുലായം, മായാവതി, പശ്ചിമ ബംഗാളില്‍നിന്ന് മമത, തമിഴ്നാട്ടില്‍നിന്ന് കരുണാനിധി, ജയലളിത, ഒഡിഷയില്‍നിന്ന് നവീന്‍ പട്നായിക് എന്നിവരെയൊക്കെ വേണമെങ്കില്‍ കണക്കില്‍പെടുത്താം. പക്ഷേ നിതീഷ്, മുലായം, മായാവതി, കരുണാനിധി എന്നിവരൊക്കെ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കില്ളെന്നു പറഞ്ഞുകൂടാ. ജയലളിത, ചന്ദ്രബാബു നായിഡു തുടങ്ങി വേറൊരു പക്ഷം തരംപോലെ ബി.ജെ.പിക്കൊപ്പവും നിന്നെന്നു വരും. പരസ്പരം വിശ്വസിക്കാതിരിക്കുകയും, താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ കൂടാരത്തെ സൂത്രവിദ്യയില്‍ കോര്‍ത്തെടുക്കാനുള്ള ശേഷി ആര്‍ക്കാണുള്ളതെന്നതാണ് ചോദ്യം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP