നഗരം മാലിന്യങ്ങളുടെ പിടിയില്‍ Madhyamam News Feeds |
- നഗരം മാലിന്യങ്ങളുടെ പിടിയില്‍
- ഒടുവില്‍ മാനം കറുത്തു; ജില്ലയില്‍ മഴ കനത്തു
- കാറ്റും മഴയും; ജില്ലയില്‍ വ്യാപക നാശം
- എമര്‍ജിങ് കേരളയില്‍ പങ്കെടുക്കില്ലെന്ന് വി.എസ്
- തെള്ളിയൂരില്‍ സംഘര്‍ഷം; രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം
- പൈപ്പ്ലൈന്‍ തകരാര്‍: മുണ്ടക്കയത്ത് ജലവിതരണം നിലച്ചു
- മുന്‍ കേന്ദ്രമന്ത്രി കാഷിറാം റാണ അന്തരിച്ചു
- ഹൗസ് ബോട്ടുകളുടെ സുരക്ഷ ആശങ്കയില്‍
- പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമം
Posted: 30 Aug 2012 11:44 PM PDT തിരുവനന്തപുരം: ഓണത്തിനൊപ്പം മഴയും പെയ്തിറങ്ങിയതോടെ നഗരത്തിലെ മാലിന്യപ്രശ്നം വീണ്ടും രൂക്ഷമായി. |
ഒടുവില്‍ മാനം കറുത്തു; ജില്ലയില്‍ മഴ കനത്തു Posted: 30 Aug 2012 11:26 PM PDT കൊല്ലം: ബുധനാഴ്ച തുടങ്ങിയ മഴ വ്യാഴാഴ്ച രാത്രിയും വ്യത്യാസമില്ലാതെ തുടരുകയാണ്. ബുധനാഴ്ച ഉച്ചക്കുശേഷമാണ് ജില്ലയില്‍ മഴ കനത്തത്. രാത്രിയും ദേദപ്പെട്ട മഴ കിട്ടി. വ്യാഴാഴ്ച രാവിലെ മുതല്‍ മഴക്കാറ് മൂലം ഇരുള്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു അന്തരീക്ഷം. ഇടവിട്ട് ശക്തമായ മഴയും പെയ്തു. വൈകുന്നേരം മൂന്നോടെ മഴ പൂര്‍വാധികം ശക്തമായി. കഴിഞ്ഞദിവസം കൊല്ലത്ത് 22 മില്ലിമീറ്ററും, പുനലൂരില്‍ 18.4 മില്ലിമീറ്ററും, ആര്യങ്കാവില്‍ 41 മില്ലിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. |
കാറ്റും മഴയും; ജില്ലയില്‍ വ്യാപക നാശം Posted: 30 Aug 2012 11:19 PM PDT തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. കുടയത്തൂര്‍, കോളപ്ര, പൂമാല, കാരിക്കോട് ഭാഗങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ വീശിയ ശക്തമായ കാറ്റില്‍ വീടുകളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. |
എമര്‍ജിങ് കേരളയില്‍ പങ്കെടുക്കില്ലെന്ന് വി.എസ് Posted: 30 Aug 2012 11:13 PM PDT Image: ആലുവ: കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. |
തെള്ളിയൂരില്‍ സംഘര്‍ഷം; രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം Posted: 30 Aug 2012 11:12 PM PDT കോഴഞ്ചേരി: തിരുവോണനാളില്‍ കോഴഞ്ചേരി തെള്ളിയൂരില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ തകര്‍ത്തു. |
പൈപ്പ്ലൈന്‍ തകരാര്‍: മുണ്ടക്കയത്ത് ജലവിതരണം നിലച്ചു Posted: 30 Aug 2012 11:01 PM PDT മുണ്ടക്കയം: പൈപ്പ്ലൈനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മുണ്ടക്കയത്ത് ജലവിതരണം നിലച്ചു. |
മുന്‍ കേന്ദ്രമന്ത്രി കാഷിറാം റാണ അന്തരിച്ചു Posted: 30 Aug 2012 10:53 PM PDT Image: അഹമ്മദാബാദ്: മുന്‍ കേന്ദ്രമന്ത്രി കാഷിറാം റാണ (76) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം. മുതിര്‍ന്ന ബി.ജെ.പി നേതാവ് ആയിരുന്ന റാണ അടുത്തിടെ കേശുഭായി പട്ടേല്‍ രൂപീകരിച്ച ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. സൂറത്തില്‍ നിന്നുള്ള എം.പി ആയിരുന്ന അദ്ദേഹം നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയതിനുശേഷം നേരിട്ട അവഗണനയെ തുടര്‍ന്നാണ് ബി.ജെ.പി വിട്ടത്. |
ഹൗസ് ബോട്ടുകളുടെ സുരക്ഷ ആശങ്കയില്‍ Posted: 30 Aug 2012 10:48 PM PDT ആലപ്പുഴ: ടൂറിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഹൗസ് ബോട്ടുകളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയാണ് പുന്നമടയിലെ ദുരന്തത്തിലൂടെ വെളിപ്പെടുന്നത്. 24 മണിക്കൂര്‍ നേരത്തേക്കാണ് ടൂറിസ്റ്റുകള്‍ മിക്കപ്പോഴും ബോട്ടുകള്‍ ബുക് ചെയ്യുന്നത്. രാത്രി ബോട്ടില്‍ തങ്ങാവുന്ന സൗകര്യങ്ങളും ഇതിലുണ്ട്. കിടപ്പറയും മറ്റ് സൗകര്യങ്ങളുമുള്ള ബോട്ടുകള്‍ കായലില്‍ത്തന്നെ നങ്കൂരമിട്ട് കിടക്കാറാണ് പതിവ്. |
പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമം Posted: 30 Aug 2012 10:43 PM PDT കാലടി: മലയാറ്റൂര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡ് അംഗം റെജി മന്നംകുടിയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമം. ബുധനാഴ്ച രാത്രി 9.30 നാണ് സംഭവം. കിടപ്പുമുറിയിലെത്തിയ അക്രമി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. റെജിയുടെ മാതാവ് അക്രമിയെ പിടിച്ചുവലിച്ചതുമൂലം കുത്ത് ദേഹത്ത് കൊണ്ടില്ല. ഈ സമയം റെജി ഇറങ്ങിയോടി. ബഹളം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ അക്രമി ഓടി രക്ഷപ്പെട്ടു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment