സ്വാഗതം
WELCOME

News Update..

Thursday, August 23, 2012

ദിവസങ്ങള്‍ക്കിടെ പുഴ കവര്‍ന്നത് മൂന്ന് ജീവന്‍ Madhyamam News Feeds

ദിവസങ്ങള്‍ക്കിടെ പുഴ കവര്‍ന്നത് മൂന്ന് ജീവന്‍ Madhyamam News Feeds

Link to

ദിവസങ്ങള്‍ക്കിടെ പുഴ കവര്‍ന്നത് മൂന്ന് ജീവന്‍

Posted: 23 Aug 2012 01:20 AM PDT

കല്‍പറ്റ: ദിവസങ്ങള്‍ക്കിടെ വെണ്ണിയോട് പുഴ മൂന്ന് ജീവനുകള്‍ തട്ടിയെടുത്തു. രണ്ട് ദിവസങ്ങളുടെ വ്യത്യാസത്തിലുണ്ടായ മൂന്ന് ദാരുണമരണങ്ങളില്‍ നാട് തേങ്ങുന്നു.
വെണ്ണിയോട് മെച്ചനക്കടുത്ത് പുഴയില്‍ തിങ്കളാഴ്ച വൈകീട്ട് കല്‍പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതി സെക്രട്ടറി ഷാല്‍ പുത്തലന്‍ സാഹസിക യാത്രക്കിടെ മുങ്ങിമരിച്ചിരുന്നു. നീണ്ട തെരച്ചിലിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് ഷാലിന്‍െറ മൃതദേഹം കണ്ടെത്താനായത്.

read more

വ്യാജ സ്റ്റിക്കര്‍: 13 ബസുകള്‍ക്കെതിരെ നടപടി

Posted: 23 Aug 2012 01:15 AM PDT

കോഴിക്കോട്: വിദ്യാര്‍ഥികളെയും ഹ്രസ്വദൂര യാത്രക്കാരെയും കബളിപ്പിക്കാന്‍ ലിമിറ്റഡ് സ്പീഡ് (എല്‍.എസ്), ലിമിറ്റഡ് ഫാസ്റ്റ് (എല്‍.എഫ്) തുടങ്ങി വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ച് സ്വകാര്യ ബസുകള്‍.
ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.എ. റോസമ്മയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ പി.എ. ദിനേശ് ബാബുവും സംഘവും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ബസുകളിലെ വ്യാജ സ്റ്റിക്കറുകള്‍ പിടികൂടിയത്.

read more

വാതക പൈപ്പ്ലൈന്‍; പഴംപറമ്പില്‍ ലേബര്‍ ക്യാമ്പും ഓഫിസും നിര്‍മിക്കുന്നു

Posted: 23 Aug 2012 12:28 AM PDT

കൊടിയത്തൂര്‍: ജില്ലയിലൂടെ കടന്നുപോകുന്ന ഗ്യാസ് അതോറിറ്റി ഓഫ് ലിമിറ്റഡിന്‍െറ (ഗെയില്‍) വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രവൃത്തിക്കായി കൊടിയത്തൂരിലെ പഴംപറമ്പില്‍ ലേബര്‍ ക്യാമ്പും ഓഫിസും നിര്‍മിക്കാനുള്ള തയാറെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇവിടെ കാബിനുകള്‍ ജെ.സി.ബി ഉപയോഗിച്ച് ഇറക്കിത്തുടങ്ങി. കൊച്ചിയിലെ പുതുവൈപ്പിനിലെ ലിക്യുഫൈഡ് നാച്വറല്‍ ഗ്യാസ് (എല്‍.എന്‍.ജി) ടെര്‍മിനലില്‍നിന്നാണ് നിര്‍ദിഷ്ട പൈപ്പ് ലൈന്‍ ആരംഭിക്കുന്നത്.

read more

കല്‍ക്കരിപ്പാടം അഴിമതി; സഭാ സ്തംഭനം മൂന്നാംദിനവും

Posted: 22 Aug 2012 11:59 PM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ മൂന്നാംദിനവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയതിനെ തുടര്‍ന്ന് സഭ പല തവണ നിര്‍ത്തിവെക്കേണ്ടിവന്നു. സഭാ സ്തംഭനം തുടരുന്ന സാഹചര്യത്തില്‍ അതൊഴിവാക്കുന്നത് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹാമിദ് അന്‍സാരിയും ലോക്സഭാ സ്പീക്കര്‍ മീരാകുമാറും തീരുമാനിച്ചു.

read more

സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്: ആബിദിന്‍െറ കൂട്ടാളികളും അറസ്റ്റില്‍

Posted: 22 Aug 2012 11:33 PM PDT

Image: 

ദോഹ: ഖത്തറില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനെന്ന വ്യാജേന ദോഹയിലെ വ്യാപാരികളില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത് മുങ്ങിയ കേസില്‍ മുഖ്യപ്രതിയായ ആബിദിന്‍െറ രണ്ട് കൂട്ടാളികള്‍ കൂടി അറസ്റ്റിലായി. മാറഞ്ചേരി കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് ആലുങ്ങല്‍ മുസ്തഫ (34), ചാവക്കാട് തെക്കേ പാലയൂര്‍ പണിക്കവീട്ടില്‍ സുനോജ് (32) എന്നിവരെയാണ് കേസില്‍ ജാമ്യത്തിലിറങ്ങിയ ആബിദിനൊപ്പം ചാവക്കാട് സി.ഐ കെ. സുദര്‍ശനും സംഘവും പുതിയ പരാതിയെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. രാത്രി വൈകി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.

read more

മുത്തുവാരല്‍ ഉത്സവത്തിന് ഇന്ന് തുടക്കം

Posted: 22 Aug 2012 11:09 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യം അഭിമാനിക്കുന്ന പാരമ്പര്യത്തിന്‍െറ ഉജ്വല സ്മരണകളുണര്‍ത്തി വര്‍ഷം തോറും അരങ്ങേറുന്ന മുത്തുവാരല്‍ ഉത്സവത്തിന് ഇന്ന് തുടക്കമാവുന്നു. കുവൈത്ത് സീ സ്പോര്‍ട്സ് ക്ളബിലെ സമുദ്ര പുരാവസ്തു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മുത്തുവാരല്‍ ഉത്സവത്തിന്‍െറ 24ാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്.

read more

പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയില്ല; വേണ്ടത് നടപ്പാക്കാനുള്ള ഇഛാശക്തി

Posted: 22 Aug 2012 10:34 PM PDT

Image: 

മനാമ: പറഞ്ഞതു തന്നെ വീണ്ടും അവര്‍ മന്ത്രിയെ ഓര്‍മിപ്പിച്ചു -ഒരു ദാക്ഷിണ്യവുമില്ലാതെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ‘കഴിഞ്ഞ 15 വര്‍ഷമായി ഞങ്ങള്‍ ഇത് പറഞ്ഞുകൊണ്ടിരിക്കുകയാണ് സാര്‍. നിരവധി നിവേദനങ്ങളും പരാതികളും ഇതിന്‍െറ പേരില്‍ ഞങ്ങള്‍ രേഖാമൂലവും വാക്കാലും ഉന്നയിച്ചു. പരിഹാരം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഞങ്ങളെ കൊഞ്ഞനം കുത്തി എയര്‍ ഇന്ത്യ അടക്കം ഞങ്ങളുടെ കീശ ചോര്‍ത്തുന്നു.

read more

വിപ്ളവം ജ്വലിച്ച ശരീരം ഇനി വിദ്യാര്‍ഥികള്‍ക്ക്

Posted: 22 Aug 2012 10:18 PM PDT

Image: 

കോഴിക്കോട്: പോരാട്ട കനലെരിഞ്ഞ മനസ്സും വയനാട് മലനിരകളില്‍ വസന്തത്തിന്‍െറ ഇടിമുഴക്കം സൃഷ്ടിച്ച ശരീരവും ഇനി വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ഇഴകീറി പഠിക്കും. ഇന്നലെ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയും നക്സല്‍ നേതാവുമായ തേറ്റമല കൃഷ്ണന്‍കുട്ടിയുടെ ഭൗതിക ശരീരമാണ് അദ്ദേഹത്തിന്‍െറ ആഗ്രഹപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്തത്. തൃശ്ശിലേരിയില്‍നിന്ന് വൈകീട്ട് ആറരയോടെയാണ് മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തിയത്.

read more

എന്‍ഡോസള്‍ഫാന്‍: ഷാഹിനയും പട്ടികക്ക് പുറത്ത്

Posted: 22 Aug 2012 10:17 PM PDT

Image: 

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പ്രതീകമായി മാധ്യമങ്ങളും സമരപോരാളികളും ഉയര്‍ത്തിക്കാണിച്ച മുളിയാറിലെ ഷാഹിനക്കും മനുഷ്യാവകാശ കമീഷന്റെ ശിപാര്‍ശപ്രകാരമുള്ള ധനസഹായം ലഭിക്കില്ല. പുതിയ പട്ടിക തയാറായപ്പോള്‍ പുറത്തായി.

read more

നാസറിന്‍െറ മരണം കൊലപാതകം: അന്വേഷണം തുടരുന്നു

Posted: 22 Aug 2012 10:06 PM PDT

Image: 

ദമ്മാം: കഴിഞ്ഞ ദിവസം താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആലുവ ചൂലായിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ് -മറിയുമ്മ ദമ്പതികളുടെ മകന്‍ നാസറിന്‍േറത് (45) കൊലപാതകമാണന്ന് പൊലീസ്. പെരുന്നാല്‍ ദിനത്തില്‍ രാത്രിയിലാണ് നെഞ്ചിന് കുത്തേറ്റ് മരിച്ച നിലയില്‍ നാസറിന്‍െറ മൃതദേഹം കണ്ടെത്തിയത്. അല്‍ഖോബാറിലെ ഖോബാര്‍ പ്ളാസയിലുള്ള അല്‍ഷുക്രി ബുക്സ്റ്റാള്‍ ജീവനക്കാരനായിരുന്നു നാസര്‍.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP