സ്വാഗതം
WELCOME

News Update..

Tuesday, August 14, 2012

സി.പി.ഐക്കെതിരെ വൈക്കം വിശ്വന്‍ Madhyamam News Feeds

സി.പി.ഐക്കെതിരെ വൈക്കം വിശ്വന്‍ Madhyamam News Feeds

Link to

സി.പി.ഐക്കെതിരെ വൈക്കം വിശ്വന്‍

Posted: 14 Aug 2012 01:02 AM PDT

Image: 

തിരുവനന്തപുരം:അക്രമ രാഷ്ട്രീയം സംബന്ധിച്ച സി.പി.എം-സി.പി.ഐ പോരിനിടെ സി.പി.ഐക്കെതിരായ പരാമര്‍ശവുമായി ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ രംഗത്തെത്തി. തന്നെ 40 വര്‍ഷം മുമ്പ് ആക്രമിച്ച് മൃതപ്രായനാക്കിയത് സി.പി.ഐ. ആണെന്നാണ് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ വിശ്വന്‍ പറഞ്ഞത്.സി.പി.ഐയുടെ അക്രമത്തിന്റെഇരയാണ് ഞാന്‍. 1972 ലാണ് എന്നെ സി.പി.ഐക്കാര്‍ മാരകമായി ആക്രമിച്ചത്. അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ സി.പി.ഐ. ഇതോര്‍ക്കണം- വൈക്കം വിശ്വന്‍ പ്രതികരിച്ചു.

read more

പി.ജയരാജന്റെ റിമാന്‍്റ് കാലാവധി 27 വരെ നീട്ടി

Posted: 13 Aug 2012 11:45 PM PDT

Image: 

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെറിമാന്‍്റ് കാലാവധി 13 ദിവസത്തേക്ക് കൂടി നീട്ടി. റിമാന്‍്റ് കാലാവധി ചൊവ്വാഴ്ച തീരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ളാസ് കോടതിയില്‍ ഹാജരാക്കിയത്.

read more

രാംദേവ് നിരാഹാര സമരം അവസാനിപ്പിച്ചു

Posted: 13 Aug 2012 11:35 PM PDT

Image: 
Subtitle: 
സമരക്കാര്‍ ഒരു മണിക്കകം സ്റ്റേഡിയം വിടണമെന്ന് പൊലീസിന്റെഅന്ത്യശാസനം

ന്യൂദല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബാബാ രാംദേവ് നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അംബേദ്കര്‍ സ്റ്റേഡിയതില്‍ പന്ത്രണ്ട് മണിയോടെ നാരങ്ങാ വെള്ളം കുടിച്ചാണ് അഞ്ച് ദിവസമായി തുടരുന്ന നിരാഹാര സമരം രാംദേവ് അവസാനിപ്പിച്ചത്. ഉടന്‍ തന്നെ ഹരിദ്വാറിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനവുമായകൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് 11 മണിയോടെ നിരാഹാരം അവസാനിപ്പിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ചത്.

read more

വിളപ്പില്‍ശാലയില്‍ സി.ആര്‍.പി.എഫിനെ നിയോഗിക്കണമെന്ന് നഗരസഭയുടെ സത്യവാങ്മൂലം

Posted: 13 Aug 2012 11:30 PM PDT

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറി തുറക്കാന്‍ സി.ആര്‍.പി.എഫിനെ നിയോഗിക്കമെന്ന് നഗരസഭ. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്ളാന്‍റിലേക്ക് മാലിന്യം കൊണ്ടുപോകുന്നതിനും ലീച്ചേയ്റ്റ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിലേക്ക് യന്ത്രം കൊണ്ടുപോകുന്നതിനും പൊലീസിന്‍െറ സഹായം പരാജയപ്പെട്ട സാഹചര്യത്തിലാണിത്.

read more

മത്സ്യസമൃദ്ധി പദ്ധതി: വിത്തും തീറ്റയും സൗജന്യമായി നല്‍കും- മന്ത്രി

Posted: 13 Aug 2012 11:12 PM PDT

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിയില്‍ മത്സ്യവിത്തും തീറ്റയും സൗജന്യമായി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് മന്ത്രി കെ. ബാബു. നീണ്ടകരയില്‍ പുതുതായി നിര്‍മിച്ച അവയര്‍നെസ് സെന്‍ററിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.

read more

വിദ്യാഭ്യാസ വായ്പാ നിഷേധം: വണ്ണപ്പുറത്തും തൊടുപുഴയിലും ബാങ്ക് മാനേജര്‍മാരെ തടഞ്ഞുവെച്ചു

Posted: 13 Aug 2012 11:06 PM PDT

വണ്ണപ്പുറം/തൊടുപുഴ: വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ബാങ്ക് മാനേജര്‍മാരെ തടഞ്ഞുവെച്ചു. വണ്ണപ്പുറം, തൊടുപുഴ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍മാരെയാണ് ഉപരോധിച്ചത്. റീജനല്‍ മാനേജറുടെ സാന്നിധ്യത്തില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പില്‍ രണ്ടിടത്തും സമരം അവസാനിപ്പിച്ചു.

read more

മത്സ്യത്തില്‍ അമോണിയ: അടൂരില്‍ പരാതികളേറെ; നടപടിയില്ല

Posted: 13 Aug 2012 11:01 PM PDT

അടൂര്‍: അമോണിയ കലര്‍ന്ന മത്സ്യങ്ങളുടെ വില്‍പ്പന അടൂരിലും പരിസരങ്ങളിലും വ്യാപകമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും നിയമനടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം. ഞായറാഴ്ച രാത്രി അമോണിയ കലര്‍ന്ന അഞ്ച് പെട്ടി മത്സ്യവും മാസങ്ങള്‍ പഴകിയ പുഴുവരിച്ച ഉണക്കമത്സ്യവും കടമ്പനാട് ഗോവിന്ദപുരം ചന്തയില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചിരുന്നു.

read more

ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ

Posted: 13 Aug 2012 10:57 PM PDT

Image: 

ഏറെ നാളായി ബോളിവുഡിനെ അസ്വസ്ഥമാക്കിയ ചോദ്യത്തിന് മറുപടിയുമായി ബി'ടൗണിലെ 'യമ്മി മമ്മി' ഐശ്വര്യ റായി സ്‌ക്രീനിലെത്തി. കുഞ്ഞുണ്ടായ ശേഷം സൗന്ദര്യസംരക്ഷണത്തിലൊന്നും കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനത്തിനിടെയാണ് പഴയതിലും സുന്ദരിയായി, രാജകീയ പ്രൗഢിയോടെ ഐശ്വര്യ പുതിയ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആരുടെയും മനം മയക്കുന്ന തന്റെ ആദ്യകാല സൗന്ദര്യം ഐശ്വര്യ വീണ്ടെടുക്കുമോയെന്ന ആരാധകരുടെയും സുഹൃത്തുക്കളുടെയും സംശയത്തിന് മറുപടി ലഭിച്ചിരിക്കയാണ്.

read more

കോടിമത സബ്സ്റ്റേഷന്‍ ഭിത്തി തകര്‍ച്ച മണ്ണെടുപ്പ് മൂലമെന്ന്

Posted: 13 Aug 2012 10:43 PM PDT

കോട്ടയം: കോടിമതയില്‍ നിര്‍മാണത്തിലിരുന്ന കെ.എസ്.ഇ.ബിയുടെ 110 കെ.വി.സബ്സ്റ്റേഷന്‍െറ സംരക്ഷണഭിത്തി തകരാന്‍ കാരണം വ്യാപകമായ മണ്ണെടുപ്പ് മൂലമെന്ന് പ്രാഥമികനിഗമനം. നിര്‍മാണപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി കൊടൂരാറിനോട് ചേര്‍ന്ന ഭാഗത്തെ മണ്ണ് വ്യാപകമായി എടുത്തതുമൂലമാണ് മണ്ണിടിഞ്ഞ് താഴാന്‍ കാരണമായതെന്ന് തിരുവനന്തപുരം ഗവ.എന്‍ജിനീയറിങ് കോളജ് ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രഫ.ആര്‍.വി സുജില്‍ ജോണ്‍സന്‍െറ നേതൃത്വത്തിലുള്ള പഠനസംഘം വിലയിരുത്തി. തിങ്കളാഴ്ച രാവിലെ മണ്ണിടിഞ്ഞസ്ഥലം സന്ദര്‍ശിച്ചു.

read more

ചെമ്മീന്‍ പീലിങ് മേഖലയിലെ സമരം പിന്‍വലിച്ചു

Posted: 13 Aug 2012 10:30 PM PDT

അമ്പലപ്പുഴ: കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലെ ചെമ്മീന്‍ പീലിങ് തൊഴിലാളികളും പീലിങ് ഷെഡ് ഉടമകളും നടത്തിവന്ന സമരം പിന്‍വലിച്ചു. പത്തുദിവസമായി സമരംമൂലം മേഖല നിശ്ചലമായിരുന്നു. തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ ജോലിക്കെത്തും. 8000ഓളം പീലിങ് ഷെഡുകള്‍ അടഞ്ഞുകിടക്കുകയും ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ പട്ടിണിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP