ചാലക്കുടി പുഴയിലേക്ക് വീണ്ടും മാലിന്യമൊഴുക്ക് Madhyamam News Feeds |
- ചാലക്കുടി പുഴയിലേക്ക് വീണ്ടും മാലിന്യമൊഴുക്ക്
- പണിമുടക്ക് ഭാഗികം; ഓഫിസുകള്‍ സ്തംഭിച്ചു, കെ.എസ്.ആര്‍.ടി.സിയെ കാര്യമായി ബാധിച്ചില്ല
- സ്കൂള്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയില്ല; നാട്ടുകാര്‍ അധ്യയനം തടഞ്ഞു
- റാസല്‍ഖൈമയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു
- കോസ്റ്റ് ഫോര്‍ഡ് പ്രവൃത്തി താളംതെറ്റി; നിര്‍മാണത്തില്‍ വന്‍ ക്രമക്കേട്
- പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം
- ഷാല്‍ പുത്തലന് കല്‍പറ്റ പൗരാവലിയുടെ അന്ത്യാഞ്ജലി
- ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസനിധി ശേഖരണത്തിലും രാഷ്ട്രീയം
- മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍
- ദുബൈ മാളില്‍ തീപിടിത്തം
ചാലക്കുടി പുഴയിലേക്ക് വീണ്ടും മാലിന്യമൊഴുക്ക് Posted: 22 Aug 2012 12:26 AM PDT കൊരട്ടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ മാലിന്യപൈപ്പ് പൊട്ടി ചാലക്കുടിപ്പുഴയിലും പരിസരത്തും മാലിന്യം നിറഞ്ഞു. മത്സ്യങ്ങള്‍ ചത്തുപൊന്തുകയും പുല്ലുകളും ചെടികളും കരിയുകയും ചെയ്തു. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികളാണ് പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്. ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. പ്രശ്നം മുഖ്യമന്ത്രിയുടെയും മേലുദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. |
പണിമുടക്ക് ഭാഗികം; ഓഫിസുകള്‍ സ്തംഭിച്ചു, കെ.എസ്.ആര്‍.ടി.സിയെ കാര്യമായി ബാധിച്ചില്ല Posted: 22 Aug 2012 12:09 AM PDT പാലക്കാട്: പണിമുടക്കിനെ തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികം. സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നല്ലൊരു വിഭാഗം ജീവനക്കാര്‍ ജോലിയില്‍നിന്ന് വിട്ടുനിന്നു. |
സ്കൂള്‍ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയില്ല; നാട്ടുകാര്‍ അധ്യയനം തടഞ്ഞു Posted: 22 Aug 2012 12:05 AM PDT മഞ്ചേരി: ഇടിഞ്ഞ് വീഴാറായ ക്ളാസ് മുറികളില്‍ വിദ്യാര്‍ഥികളെ ഇരുത്തുന്നതില്‍ പ്രതിഷേധിച്ച് പയ്യനാട് വടക്കാങ്ങര എ.എം.യു.പി സ്കൂളിലെ അധ്യയനം നാട്ടുകാര്‍ തടഞ്ഞു. |
റാസല്‍ഖൈമയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു Posted: 21 Aug 2012 11:47 PM PDT Image: റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സ്വദേശി യുവാവിന് ഗുരുതര പരിക്കേറ്റു. മരിച്ച മൂന്നുപേരും കൊല്ലം സ്വദേശികളാണ്. കൊല്ലം ഓച്ചിറ ക്ളാപ്പന സ്വദേശി പൂക്കുഞ്ഞ് അബ്ദുല്‍ റഷീദ് (42), ഷെമീര്‍ ഇസ്മായില്‍ (23), ഹാഷിം അബ്ദുറഹ്മാന്‍ (21) എന്നിവരാണ് മരിച്ചത്. ദുബൈയില്‍ നിന്ന് അല്‍ജീറിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ റാസല്‍ഖൈമ അല്‍റംസില്‍ കോര്‍ക്ക്വെയര്‍ ഇന്‍ഡസ്ട്രിയല്‍ എരിയക്ക് മുമ്പായി അപകടത്തില്‍പ്പെടുകയായിരുന്നു. |
കോസ്റ്റ് ഫോര്‍ഡ് പ്രവൃത്തി താളംതെറ്റി; നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് Posted: 21 Aug 2012 11:44 PM PDT ആറാട്ടുപുഴ: പഞ്ചായത്തിലെ സൂനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഏജന്‍സി കോസ്റ്റ് ഫോര്‍ഡ് ഏറ്റെടുത്ത പ്രവൃത്തികള്‍ അവതാളത്തില്‍. സമയപരിധി പലതവണ നീട്ടിക്കൊടുത്തിട്ടും ഒച്ചിഴയുന്ന വേഗത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഗുണനിലവാരമില്ലാതെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ക്രമക്കേടും അരങ്ങേറുന്നു. |
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം Posted: 21 Aug 2012 11:39 PM PDT Image: ന്യൂദല്‍ഹി: സി.എ.ജി റിപ്പോര്‍ട്ടിന്‍മേല്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടാം ദിവസവും പ്രതിപക്ഷം സഭ നടപടികള്‍ തടസ്സപ്പെടുത്തി. പ്രതിപക്ഷത്തെ ബി.ജെ.പി അംഗങ്ങളാണ് ബഹളം വെച്ചത്. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചു. |
ഷാല്‍ പുത്തലന് കല്‍പറ്റ പൗരാവലിയുടെ അന്ത്യാഞ്ജലി Posted: 21 Aug 2012 11:24 PM PDT കല്‍പറ്റ: വെണ്ണിയോട് മെച്ചനക്കടുത്ത് പുഴയില്‍ തിങ്കളാഴ്ച വൈകീട്ട് മുങ്ങിമരിച്ച കല്‍പറ്റ തുര്‍ക്കി ജീവന്‍രക്ഷാസമിതി സെക്രട്ടറി ഷാല്‍ പുത്തലന് നാടിന്‍െറ അന്ത്യാഞ്ജലി. നീണ്ട തിരച്ചിലിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വൈത്തിരി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കല്‍പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹിക, വ്യാപാര രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. |
ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസനിധി ശേഖരണത്തിലും രാഷ്ട്രീയം Posted: 21 Aug 2012 11:18 PM PDT കോഴിക്കോട്: ആനക്കാംപൊയില്‍ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാരും രാഷ്ട്രീയ-മത സംഘടനകളും ആരംഭിച്ച ദുരിതാശ്വാസ നിധിയിലും രാഷ്ട്രീയം കലരുന്നു. സര്‍ക്കാറിന്‍െറ അനുമതിയോടെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രത്യേക ദുരിതാശ്വാസ നിധി രൂപവത്കരിച്ച് ഫണ്ട് സ്വീകരിക്കുന്നുണ്ട്. താമരശ്ശേരി രൂപതയുടെ കീഴില്‍ കത്തോലിക്കാ സഭയും കേരള കാത്തലിക് യങ്മെന്‍ അസോസിയേഷനും (കെ.സി.വൈ.എം) ദുരിതാശ്വാസ നിധി ശേഖരണവുമായി രംഗത്തുണ്ട്. |
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍ Posted: 21 Aug 2012 11:09 PM PDT Image: തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്റെ മതിലിലും പരിസര പ്രദേശങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജനപ്രിയ മുഖ്യമന്ത്രി ചമയുന്ന ഉമ്മന്‍ചാണ്ടി പുന:സംഘടന അട്ടിമറിച്ച് പാര്‍ട്ടിയെ ഒറ്റുകൊടുക്കരുതെന്നും തനിക്ക് ശേഷം പ്രളയമെന്ന നിലപാടെടുക്കുന്ന ഉമ്മന്‍ചാണ്ടിക്ക് കാലം മാപ്പു നല്‍കില്ലെന്നും പോസ്റ്ററില്‍ പറയുന്നു. |
Posted: 21 Aug 2012 11:02 PM PDT Image: ദുബൈ: ലോകത്തെ ഏറ്റവും വലിയ മാളുകളിലൊന്നായ ദുബൈ മാളില്‍ ചൊവ്വാഴ്ച തീപിടിത്തമുണ്ടായി. നേരിയതായിരുന്നെങ്കിലും പെരുന്നാള്‍ അവധി ദിനത്തില്‍ നല്ല തിരക്ക് ഉണ്ടായിരുന്ന സമയത്തെ തീപിടിത്തം സന്ദര്‍ശകരെ പരിഭ്രാന്തിയിലാക്കി. മാള്‍ മാനേജ്മെന്‍റിന്‍െറയും സിവില്‍ ഡിഫന്‍സിന്‍െറയും പൊലീസിന്‍െറയും സമയോചിതമായ ഇടപെടല്‍ മൂലം വളരെ വേഗത്തില്‍ തീ കെടുത്താന്‍ കഴിഞ്ഞു. പരിക്കുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉച്ചക്ക് 12.30 ഓടെ ലെവല്‍ രണ്ടിലെ റസ്റ്റോറന്‍റില്‍ ആണ് തീ പിടിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment