സ്വാഗതം
WELCOME

News Update..

Monday, August 27, 2012

ഓണാഘോഷ പരിപാടികള്‍ നാളെ മുതല്‍; കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും Madhyamam News Feeds

ഓണാഘോഷ പരിപാടികള്‍ നാളെ മുതല്‍; കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും Madhyamam News Feeds

Link to

ഓണാഘോഷ പരിപാടികള്‍ നാളെ മുതല്‍; കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും

Posted: 27 Aug 2012 12:25 AM PDT

പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഓണാഘോഷം ആഗസ്റ്റ് 28 മുതല്‍ 30 വരെ പാലക്കാട് രാപ്പാടിയിലും മലമ്പുഴ ഉദ്യാനത്തിലുമായി നടക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് ടൗണ്‍ഹാള്‍ അനക്സില്‍ ഓണപ്പൂക്കള മത്സരം, രാവിലെ പത്തിന് ടൗണ്‍ഹാള്‍ പരിസരത്ത് ഇഡലി തീറ്റ മത്സരം, വൈകീട്ട് അഞ്ചിന് രാപ്പാടിയില്‍ പെരിങ്ങോട് ഹൈസ്കൂള്‍ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, തുടര്‍ന്ന് സ്റ്റുഡന്‍റ് പൊലീസിന്‍െറ പരേഡ് എന്നിവ നടക്കും. 5.30ന് വിഷ്ണു തരവത്തിന്‍െറ അഷ്ടപദിയോടെ ഉദ്ഘാടന ചടങ്ങ് തുടങ്ങും. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.

read more

അലീഗഢ് കേന്ദ്രം: കേന്ദ്ര ഫണ്ട് രണ്ടാഴ്ചക്കകം; സ്ഥിരം സംവിധാനങ്ങള്‍ക്ക് അരങ്ങൊരുങ്ങി

Posted: 27 Aug 2012 12:22 AM PDT

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന് 140 കോടി രൂപയുടെ ഇ.എഫ്.സി ഫണ്ടിന് ആസൂത്രണ കമീഷന്‍ അംഗീകാരം നല്‍കിയതോടെ സ്ഥിരം അധ്യാപക നിയമനത്തിനും കെട്ടിട നിര്‍മാണത്തിനും വഴിയൊരുങ്ങി.

read more

കല്‍ക്കരി കുംഭകോണം; ആരോപണം അടിസ്ഥാന രഹിതം -പ്രധാനമന്ത്രി

Posted: 27 Aug 2012 12:09 AM PDT

Image: 
Subtitle: 
പ്രസ്താവന തടസ്സപ്പെടുത്തി

ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണത്തില്‍ തികച്ചും അടിസ്ഥാന രഹിതമായ ആരോപണം ആണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.
ഇടപാടുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാല്‍, വസ്തുതകളുടെ പിന്‍ബലത്തിലല്ല ആരോപണമെന്നും സി.എ.ജിയുടെ കണ്ടെത്തലുകള്‍ കൃത്യമല്ലെന്നുമുള്ള പ്രസ്താവന ലോക്സഭയില്‍ മുഴുമിപ്പിക്കാന്‍ പ്രധാനമന്ത്രിക്കായില്ല. പ്രതിപക്ഷം തടസ്സപ്പെടുത്തിയയേതാടെ സ്പീക്കറുടെ അനുമതിയെ തുടര്‍ന്ന് പ്രസ്താവന സഭയുടെ മേശപ്പുറത്തു വെച്ചു.

read more

പയ്യന്നൂരില്‍ മഴയില്‍ കുതിര്‍ന്ന് ഓണവിപണി

Posted: 27 Aug 2012 12:07 AM PDT

പയ്യന്നൂര്‍: ‘അത്തം വെളുത്താല്‍ ഓണം കറുക്കും’ പഴമൊഴിയെ അന്വര്‍ഥമാക്കി അകാലത്തിലെത്തിയ മഴ ഓണവിപണിയെ വെള്ളത്തിലാക്കി. ശനിയാഴ്ച മുതല്‍ നിര്‍ത്താതെ പെയ്യുന്ന ചിങ്ങമഴ തെരുവുകച്ചവടക്കാരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.

read more

എന്‍ഡോസള്‍ഫാന്‍: കിടപ്പിലായവരും പട്ടികക്ക് പുറത്ത്

Posted: 26 Aug 2012 11:59 PM PDT

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ കിടപ്പിലായവര്‍ ഏറെയും പുതിയ പട്ടികക്ക് പുറത്ത്. കാന്‍സര്‍ രോഗികളെ തല്‍ക്കാലം പുറത്ത് നിര്‍ത്തിയിട്ടുണ്ട് എന്ന് പറയുന്ന പട്ടികയില്‍ നിന്ന് മറ്റുപലരോഗങ്ങള്‍ കാരണം ദുരിത മനുഭവിക്കുന്നവരും പുറത്താണ്.

read more

കൊച്ചിയില്‍ സാംസ്കാരിക കേന്ദ്രം ആലോചനയില്‍ -മന്ത്രി കെ. ബാബു

Posted: 26 Aug 2012 11:56 PM PDT

കൊച്ചി: ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ലാവണ്യം 2012 ന്‍െറ ഭാഗമായി നടക്കുന്ന നാടകോത്സവത്തിന് തിരി തെളിഞ്ഞു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലൊരുക്കിയ ജി. ശങ്കരപ്പിള്ള നഗറില്‍ നടക്കുന്ന ചടങ്ങ് ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. നടി രേവതി മുഖ്യാതിഥിയായിരുന്നു.

read more

ജില്ലയുടെ തെക്കന്‍മേഖലയില്‍ വ്യാജമദ്യമൊഴുകുന്നു

Posted: 26 Aug 2012 11:48 PM PDT

ചാരുംമൂട്: ഓണവിപണി ലക്ഷ്യമിട്ട് ചാരുംമൂട് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാജമദ്യലോബി സജീവമായി. നൂറനാട്, വള്ളികുന്നം, ഭരണിക്കാവ്, താമരക്കുളം, പാലമേല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ വ്യാജമദ്യം സൂക്ഷിച്ച ഗോഡൗണുകള്‍ നിരവധിയാണ്. നാളുകള്‍ക്കുമുമ്പ് ഭരണിക്കാവ് പഞ്ചായത്തില്‍ കട്ടച്ചിറ തെക്കേമങ്കുഴിയില്‍ വീടിന്‍െറ ടെറസില്‍നിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഈ പഞ്ചായത്തുകളിലെ വയലോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വന്‍വാറ്റുകേന്ദ്രങ്ങളും സജീവമാണ്.

read more

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്; കോണ്‍ഗ്രസ് പാനല്‍ തൂത്തുവാരി

Posted: 26 Aug 2012 11:43 PM PDT

സുല്‍ത്താന്‍ ബത്തേരി: സഹകരണ അര്‍ബന്‍ ബാങ്ക് ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ മുഴുവന്‍ സീറ്റിലും വിജയിച്ചു. യു.ഡി.എഫ് വിട്ട് മത്സരിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. സി.പി.എം സ്ഥാനാര്‍ഥികളും ബി.ജെ.പിയും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 13 സീറ്റിലേക്ക് 26 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ബാങ്ക് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ പ്രഫ. കെ.പി. തോമസ് നേതൃത്വം നല്‍കിയ പാനലാണ് വീണ്ടും അധികാരത്തില്‍ വന്നത്. പ്രഫ. തോമസ് വീണ്ടും പ്രസിഡന്‍റാവും. തെരഞ്ഞെടുക്കപ്പെട്ടവര്‍: പ്രഫ. കെ.പി. തോമസ്, സി.പി.

read more

സംഗീത സുന്ദര സായാഹ്നത്തോടെ ഓണാഘോഷത്തിന് തുടക്കം

Posted: 26 Aug 2012 11:22 PM PDT

കോഴിക്കോട്: സംഗീത സുന്ദര സായാഹ്നം സമ്മാനിച്ച് ജില്ലാ ഭരണകൂടത്തിന്‍െറയും ടൂറിസം പ്രമോഷന്‍ കൗന്‍സിലിന്‍െറയും ഓണാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കം.
ലതാമങ്കേഷ്കര്‍ പുരസ്കാര ജേതാവ് സുരേഷ് വാഡ്കര്‍, അദ്ദേഹത്തിന്‍െറ ഭാര്യയും കൊച്ചി രാജകുടുംബാംഗവുമായ പദ്മ വാഡ്ക്കര്‍, കോക്ക് സ്റ്റുഡിയോ ഫെയിം രമ്യ അയ്യര്‍ മുബൈ എന്നിവര്‍ സംഗീതം പകര്‍ന്ന ഗാന സന്ധ്യയോടെയായിരുന്നു ആഘോഷ പരിപാടികളുടെ തുടക്കം. വിനായക്, നിലേഷ് എന്നിവര്‍ തബലക്കും ഒമര്‍ പുല്ലാങ്കുഴലിനും സത്യജിത്ത് കീബോര്‍ഡിനും പിന്നണിചേര്‍ന്നു.

read more

ഷുക്കൂര്‍ വധം: പി.ജയരാജന് ജാമ്യം

Posted: 26 Aug 2012 10:20 PM PDT

Image: 

കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഹൈകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. 25000 തുകക്കും തുല്യ തുകക്കുള്ള രണ്ട് ആളിന്റെയും ജാമ്യമാണ് അനുവദിച്ചത്. സര്‍ക്കാറിന്റെ വാദങ്ങള്‍ നിരാകരിച്ചാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. സംഭവം നടന്ന സ്ഥലത്തേക്ക് പ്രതിയെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും അത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചുവെങ്കിലും കോടതി സ്വീകരിച്ചില്ല.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP