പെരുമഴ; ജില്ല ഭീതിയില്‍ Madhyamam News Feeds |
- പെരുമഴ; ജില്ല ഭീതിയില്‍
- പെരുമഴ : ജില്ല വെള്ളപ്പൊക്ക ഭീഷണിയില്‍
- മൂന്ന് വില്ലേജുകളില്‍ ജാഗ്രതാനിര്‍ദേശം
- ജയില്‍, അഗ്നിശമന വിഭാഗങ്ങള്‍ക്കും കാന്‍റീന്‍ ഏര്‍പ്പെടുത്തും-മന്ത്രി
- പൊതുമരാമത്ത് ജോലികള്‍ സമയത്ത് പൂര്‍ത്തീകരിക്കും -മന്ത്രി ഇബ്രാഹിം കുഞ്ഞ്
- ഗുരുവായൂര്‍ നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ് ; കെട്ടിട നിര്‍മാണ അനുമതിയില്‍ അപാകത
- പരിശോധനാ സംവിധാനമില്ല; ചെക്പോസ്റ്റുകള്‍ നോക്കുകുത്തിയാക്കി സ്പിരിറ്റ് കടത്ത്
- മാതൃശിശു ചികിത്സാപദ്ധതിക്ക് തുടക്കം
- നെല്ലിയാമ്പതി കൈയ്യേറ്റം സി.ബി.ഐ അന്വേഷിക്കണം: ഗണേഷ് കുമാര്‍
- ജില്ലയില്‍ കുടുംബശ്രീയുടെ 46 ഓണച്ചന്തകള്‍
Posted: 18 Aug 2012 12:31 AM PDT തൊടുപുഴ: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ മണ്ണിടിഞ്ഞും വെള്ളം പൊങ്ങിയും ജില്ലയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തൊടുപുഴ മലങ്കര ഡാം തുറന്നുവിട്ടു. ഇതോടെ തൊടുപുഴയാറ്റില്‍ ജലനിരപ്പ് ഉയരുകയും താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ഡാം തുറന്നത്. പുഴയോരത്ത് സ്ഥിതി ചെയ്യുന്ന തൊടുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് താഴെ നിലയില്‍ പ്രാര്‍ഥന മുടങ്ങി. |
പെരുമഴ : ജില്ല വെള്ളപ്പൊക്ക ഭീഷണിയില്‍ Posted: 18 Aug 2012 12:26 AM PDT പത്തനംതിട്ട: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക ഭീഷണി. |
മൂന്ന് വില്ലേജുകളില്‍ ജാഗ്രതാനിര്‍ദേശം Posted: 18 Aug 2012 12:19 AM PDT കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്‍െറ (സെസ്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജില്‍ വെള്ളിക്കുളം കൈപ്പള്ളി, പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ പെരുങ്ങളം, അടിവാരം, പൂഞ്ഞാര്‍ വടക്കേക്കര വില്ലേജില്‍ ചോലമല, മേലടുക്കം, അടുക്കം, തലനാട് മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു. |
ജയില്‍, അഗ്നിശമന വിഭാഗങ്ങള്‍ക്കും കാന്‍റീന്‍ ഏര്‍പ്പെടുത്തും-മന്ത്രി Posted: 18 Aug 2012 12:07 AM PDT ആലപ്പുഴ: പൊലീസ് കാന്‍റീന്‍ പോലെ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകുന്ന കാന്‍റീന്‍ സൗകര്യം ജയില്‍, ഫയര്‍ ആന്‍ഡ് റസ്ക്യൂ വകുപ്പുകള്‍ക്കും പൊലീസ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആലപ്പുഴ ആംഡ് റിസര്‍വ് ക്യാമ്പിലെ സെന്‍ട്രല്‍ പൊലീസ് കാന്‍റീന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
പൊതുമരാമത്ത് ജോലികള്‍ സമയത്ത് പൂര്‍ത്തീകരിക്കും -മന്ത്രി ഇബ്രാഹിം കുഞ്ഞ് Posted: 18 Aug 2012 12:02 AM PDT തൃപ്പൂണിത്തുറ: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികള്‍ സമയത്ത് പൂര്‍ത്തീകരിക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുമരാമത്ത് മന്ത്രി വി. കെ.ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തൃപ്പൂണിത്തുറ അന്ധകാരത്തോട് പാലം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സമയത്തിന് പണി പൂര്‍ത്തിയാകാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്‍െറ ശാപമാണ്-മന്ത്രി പറഞ്ഞു. അന്ധകാരത്തോട് പാലം കരാറനുസരിച്ച് അടുത്ത നവംബറില്‍ പൂര്‍ത്തീകരിച്ചാല്‍ മതി. |
ഗുരുവായൂര്‍ നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ് ; കെട്ടിട നിര്‍മാണ അനുമതിയില്‍ അപാകത Posted: 17 Aug 2012 11:49 PM PDT ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ചട്ടവിരുദ്ധമായി കെട്ടിട നിര്‍മാണ അനുമതികള്‍ നല്‍കിയതായി സംശയിക്കുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കുളവും പാടവും നികത്തി വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതായാണ് വിജിലന്‍സ് സംഘത്തിന്‍െറ പ്രാഥമിക നിഗമനം.2007 ലും 2011 ലും അനുമതി നല്‍കിയ രണ്ട് കെട്ടിടങ്ങളുടെ രേഖകള്‍ സംഘം പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ടാണ് വിജിലന്‍സ് നഗരസഭയിലെത്തിയത്. |
പരിശോധനാ സംവിധാനമില്ല; ചെക്പോസ്റ്റുകള്‍ നോക്കുകുത്തിയാക്കി സ്പിരിറ്റ് കടത്ത് Posted: 17 Aug 2012 11:37 PM PDT കൊല്ലങ്കോട് : ഓണം അടുത്തപ്പോള്‍ അതിര്‍ത്തിയില്‍ പ്രത്യേകപരിശോധനാ ചെക്പോസ്റ്റുകള്‍ സ്ഥാപിക്കാത്തത് കടത്തുകാര്‍ക്ക് ചാകരയായി. |
മാതൃശിശു ചികിത്സാപദ്ധതിക്ക് തുടക്കം Posted: 17 Aug 2012 11:32 PM PDT മലപ്പുറം: സൗജന്യ മാതൃശിശു ചികിത്സാപദ്ധതിയുടെ (ജനനി ശിശു സുരക്ഷാ കാര്യക്രമം) ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ഹാളില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. |
നെല്ലിയാമ്പതി കൈയ്യേറ്റം സി.ബി.ഐ അന്വേഷിക്കണം: ഗണേഷ് കുമാര്‍ Posted: 17 Aug 2012 11:30 PM PDT Image: തിരുവനന്തപുരം: നെല്ലിയാമ്പതി ഭൂമി കൈയ്യേറ്റം സി.ബി.ഐ അന്വേഷിക്കണമെന്ന് വനംമന്ത്രി കെ.ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ലെന്നും അഴിമതി വ്യക്തമായിട്ടും ബാങ്കുകള്‍ അന്വേഷണത്തിന് നിര്‍ദേശിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ജില്ലയില്‍ കുടുംബശ്രീയുടെ 46 ഓണച്ചന്തകള്‍ Posted: 17 Aug 2012 11:28 PM PDT കാഞ്ഞങ്ങാട്: ഓണം, റമദാന്‍ ചന്തകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ 46 ഓണച്ചന്തകളാണ് ആരംഭിക്കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment