രാമനാട്ടുകരയില്‍ കാറും ബസും കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു Madhyamam News Feeds |
- രാമനാട്ടുകരയില്‍ കാറും ബസും കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു
- സഭസ്തംഭനം: പരിഹാരം തേടി ഇടത്-എസ്.പി-ടി.ഡി.പി കക്ഷികള്‍
- പാരാലിമ്പിക്സ് ഒളിമ്പിക്സിന് തിരിതെളിഞ്ഞു
- പ്രധാനമന്ത്രി ഇറാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
- നെഹ്റു കപ്പ് ഫുട്ബാള്‍: ഇന്ത്യ-കാമറൂണ്‍ ഫൈനല്‍
- ഇംഗ്ളണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് വിരമിച്ചു
- ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറി : മരണം ആറായി
- അമേരിക്കന്‍ പ്രസിഡന്റ്: മിറ്റ് റോംനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
- മനസ്സാക്ഷിയെ മരവിപ്പിച്ച നരോദ പാട്യ
- യു.എസ് ഓപണ്‍ : സെറീനയും ദ്യോകോവിച്ചും രണ്ടാം റൗണ്ടില്‍
രാമനാട്ടുകരയില്‍ കാറും ബസും കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു Posted: 30 Aug 2012 01:19 AM PDT Image: കോഴിക്കോട്: രാമനാട്ടുകരക്കടുത്ത് ബൈപാസിലെ പൊറ്റപ്പടി ജംഗ്ഷനില്‍ ഇന്നോവ കാറും മിനിബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അമ്മയും രണ്ട് മക്കളും മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ഡോ.രാജലക്ഷ്മി, മക്കളായ ശ്രീലക്ഷ്മി (10), ഐശ്വര്യ(8) എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി പോവുകയായിരുന്നു.കാറില്‍ മൊത്തം ഏഴുപേരാണുണ്ടായിരുന്നത്. |
സഭസ്തംഭനം: പരിഹാരം തേടി ഇടത്-എസ്.പി-ടി.ഡി.പി കക്ഷികള്‍ Posted: 29 Aug 2012 11:53 PM PDT Image: ന്യൂദല്‍ഹി: തുടര്‍ച്ചയായ സഭാ സ്തംഭനത്തിന് പരിഹാരം തേടി കോണ്‍ഗ്രസ് -ബി.ജെ.പി ഇതര കക്ഷികള്‍ ഒന്നിക്കുന്നു. മുലായംസിങ് യാദവിന്റെ നേതൃത്വത്തില്‍ ഇത്സംബന്ധിച്ച് ഇടതു പാര്‍ട്ടികളും സമാജ്വാദി, തെലുഗുദേശം പാര്‍ട്ടികളും കൂടിക്കാഴ്ച നടത്തി. സഭാ സ്തംഭനത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ പത്ത്മണിക്ക് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഇത് സംബന്ധിച്ച് നാളെ ഇതര പാര്‍ട്ടികളുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും മുലായം സിങ് യാദവ്പറഞ്ഞു. |
പാരാലിമ്പിക്സ് ഒളിമ്പിക്സിന് തിരിതെളിഞ്ഞു Posted: 29 Aug 2012 10:26 PM PDT Image: News Gallery: ലണ്ടന്‍: ലോക കായിക മാമാങ്കത്തിനുപിന്നാലെ പാരാലിമ്പിക്സ് ഒളിമ്പിക്സിന് ലണ്ടനില്‍ തിരിതെളിഞ്ഞു. 80,000 കാണികളെയും രാജ കുടുംബാംഗങ്ങളെയും സാക്ഷിയാക്കി എലിസബ്ധ് രാജ്ഞിയാണ് പാരാലിമ്പിക്സ് ഒളിമ്പിക്സ് ഉല്‍ഘാടനം ചെയ്തത്. പ്രൗഢഗംഭീരമായ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങും പങ്കെടുത്തിരുന്നു. |
പ്രധാനമന്ത്രി ഇറാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി Posted: 29 Aug 2012 10:23 PM PDT Image: തെഹ്റാന്‍: ചേരി ചേരാ പ്രസ്ഥാനത്തിന്റെ 16ാമത് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി തെഹ്റാനിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമൈനിയുമായും പ്രസിഡന്റ് അഹമ്മദി നെജാദുമായും കൂടിക്കാഴ്ച നടത്തി. ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയുടെ മേല്‍ അമേരിക്കയുടെ സമ്മര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് വന്‍ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ അസംസ്കൃതഎണ്ണ ഇറക്കുമതിയുടെ 12 ശതമാനവും ഇറാനില്‍ നിന്നാണ്. |
നെഹ്റു കപ്പ് ഫുട്ബാള്‍: ഇന്ത്യ-കാമറൂണ്‍ ഫൈനല്‍ Posted: 29 Aug 2012 09:12 PM PDT Image: ന്യൂദല്‍ഹി: നെഹ്റുകപ്പ് ഫുട്ബാള്‍ മല്‍സരത്തില്‍ ഇന്ത്യ ഫൈനലിലെത്തി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ മാലിദീപ് കാമറൂണിനോട് തോറ്റതോടെയാണ് അവസാന മല്‍സരം കളിക്കാതെ തന്നെ ഇന്ത്യക്ക് ഫൈനലില്‍ എത്താനായത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കാമറൂണ്‍ മാലിയെ തോല്‍പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-നേപ്പാള്‍ മല്‍സരം സമനിലയിലായതോടെ മാലി-കാമറൂണ്‍ മല്‍സരം ഇന്ത്യക്ക് നിര്‍ണായകമാവുകയായിരുന്നു. |
ഇംഗ്ളണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് വിരമിച്ചു Posted: 29 Aug 2012 08:53 PM PDT Image: ലണ്ടന്‍ : ഇംഗ്ളണ്ടിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ആന്‍ഡ്രൂ സ്ട്രോസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ സ്ട്രോസ് ലോര്‍ഡ്സില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. |
ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറി : മരണം ആറായി Posted: 29 Aug 2012 08:17 PM PDT Image: Subtitle: മരിച്ചവരില്‍ അഞ്ചും സ്ത്രീകള്‍ കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. വ്യാഴാഴ്ച രാവിലെ ഒരുസ്ത്രീ കൂടി മരിച്ചതോടെയാണ് മരണസംഖ്യ വീണ്ടും ഉയര്‍ന്നത്. ഗുരുതമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റംലത്ത് (50) ആണ് ഇന്ന് രാവിലെ മരിച്ചത്. |
അമേരിക്കന്‍ പ്രസിഡന്റ്: മിറ്റ് റോംനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി Posted: 29 Aug 2012 07:32 AM PDT Image: ഫ്ളോറിഡ: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ നേരിടുന്നത് മിറ്റ് റോംനി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റോംനിയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പോള്‍ റെയനിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. മസാച്യൂസെറ്റ്സിലെ മുന്‍ഗവര്‍ണറാണ് അറുപത്തിയഞ്ചുകാരനായ മിറ്റ് റോംനി. |
മനസ്സാക്ഷിയെ മരവിപ്പിച്ച നരോദ പാട്യ Posted: 29 Aug 2012 06:30 AM PDT Image: അഹമ്മദാബാദ്: 2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വെ സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ്6 കോച്ച് അഗ്നിക്കിരയായതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്നുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് നരോദ പാട്യയില്‍ നടന്നത്. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന 59 ഹിന്ദുക്കള്‍ ജീവനോടെ വെന്തുമരിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ പ്രദേശത്തെ മുസ്ലിംകളാണെന്ന് ആരോപിച്ചാണ് പിന്നീട് കലാപം അരങ്ങേറിയത്. |
യു.എസ് ഓപണ്‍ : സെറീനയും ദ്യോകോവിച്ചും രണ്ടാം റൗണ്ടില്‍ Posted: 29 Aug 2012 01:48 AM PDT Image: ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍നിര താരങ്ങളായ വില്യംസ് സഹോദരിമാര്‍ രണ്ടാം റൗണ്ടില്‍ കടന്നു. വീനസിനും സെറീനക്കും പുറമെ ദ്യോകോവിച്ചും ആന്റിറോഡിക്കും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. വീനസ് വില്യംസും ആന്റി റോഡിക്കും യു.എസ് ഓപണിലെ മുന്‍ ചാമ്പ്യന്‍മാരാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment