സ്വാഗതം
WELCOME

News Update..

Saturday, August 11, 2012

സി.പി.ഐക്കെതിരെ പിണറായി Madhyamam News Feeds

സി.പി.ഐക്കെതിരെ പിണറായി Madhyamam News Feeds

Link to

സി.പി.ഐക്കെതിരെ പിണറായി

Posted: 11 Aug 2012 01:02 AM PDT

Image: 

കണ്ണുര്‍: എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് പേരെടുത്തുപറയാതെ ‘സൃഹൃത്തു’ക്കള്‍ എന്ന പ്രയോഗത്തിലൂടെ സി.പി.ഐയെ പിണറായി വിമര്‍ശിച്ചത്. പി.ജയരാജന്‍ അറസ്റ്റിലായപ്പോള്‍ ഉത്തമ സുഹൃത്തുക്കള്‍ വേണ്ട വിധം സഹകരിച്ചില്ല. എതിരാളികള്‍ ആക്രമിച്ചപ്പോള്‍ കൂടെ നിന്നില്ല. പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായി ഒരു സുഹൃത്തിനെ വിളിച്ചപ്പോള്‍ ഞങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ടി.പി.

read more

ലഹരി കലര്‍ന്ന മരുന്നുകള്‍ ഗ്രാമങ്ങളിലേക്കൊഴുകുന്നു

Posted: 11 Aug 2012 12:29 AM PDT

കൊല്ലം: അര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ലഹരി കലര്‍ന്ന മരുന്നുകള്‍ മൊത്ത വിതരണക്കാരില്‍നിന്ന് ഗ്രാമപ്രദേശങ്ങളിലേക്കൊഴുകുന്നു. ജില്ലയിലെ മരുന്ന് മൊത്ത വിതരണ ഡിപ്പോകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഇക്കാര്യം കണ്ടെത്തിയത്.

read more

സബ് കലക്ടറുടെ പ്രഖ്യാപനം പാഴായി; മാട്ടുപ്പെട്ടി, കുണ്ടള ഡാം പരിധിയിലെ കൈയേറ്റം ഒഴിപ്പിച്ചില്ല

Posted: 11 Aug 2012 12:21 AM PDT

മൂന്നാര്‍: അണക്കെട്ട് പരിധിക്കുള്ളിലെ കൈയേറ്റമൊഴിപ്പിക്കുമെന്ന സബ് കലക്ടറുടെ പ്രഖ്യാപനവും പാഴായി. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളുടെ ദൂരപരിധി ലംഘിച്ച് നിര്‍മിച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ ഈമാസം രണ്ട് മുതല്‍ നീക്കം ചെയ്യുമെന്ന തീരുമാനമാണ് രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് നടപ്പാക്കാതെ പോയത്.

read more

പുതിയ കാര്‍ഷിക നയം രൂപവത്കരിക്കും -കൃഷി മന്ത്രി

Posted: 11 Aug 2012 12:12 AM PDT

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ കാര്‍ഷിക നയം രൂപവത്കരിക്കാന്‍ നടപടി ആരംഭിച്ചതായി സംസ്ഥാന കൃഷി മന്ത്രി കെ.പി. മോഹനന്‍. കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നയരൂപവത്കരണ ഭാഗമായി കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായ സമിതി എല്ലാ ജില്ലയിലും സിറ്റിങ് നടത്തും. ഒക്ടോബര്‍ 30ന് പത്തനംതിട്ട ജില്ലയിലെ സിറ്റിങ് നടക്കും.

read more

കോട്ടയത്ത് വികസനത്തിന് 4.45 കോടി അനുവദിച്ചു

Posted: 11 Aug 2012 12:01 AM PDT

കോട്ടയം: നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ പ്രാദേശിക വികസനനിധിയില്‍നിന്ന് 4.45 കോടി രൂപ അനുവദിച്ചു.
നട്ടാശേരി പൂത്തുമാലി പാലം നിര്‍മാണത്തിന് 1.85 കോടി, കോട്ടയം ഗവ. മോഡല്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 55 ലക്ഷം, വിജയപുരം പഞ്ചായത്തിലെ പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയുന്നതിന് 70 ലക്ഷം,പനച്ചിക്കാട് പഞ്ചായത്ത് ചാന്നാനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കെട്ടിടംപണിയാന്‍ 90 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.

read more

ബര്‍ഫി: അനുരാഗ് ബസുവിന്റെ മധുരപരീക്ഷണം

Posted: 11 Aug 2012 12:00 AM PDT

Image: 

ബര്‍ഫി... പേരുപോലെ തന്നെ മധുരതരമായ പ്രണയകഥയാണ് അനുരാഗ് ബസുവിന്റെ പുതിയ ചിത്രം. രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയും വ്യത്യസ്ത ഭാവങ്ങളിലെത്തുന്ന ബര്‍ഫിയില്‍ ഇല്യാനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'റോക്ക്സ്റ്റാറി'ലൂടെ ക്ഷുഭിതയൗവനത്തിന്റെ പ്രതിനിധിയായി തിരശീലയ്ക്ക് മുന്നിലെത്തിയ ജൂനിയര്‍ കപൂര്‍ ഇത്തവണ ഊമയായിട്ടാണ് പ്രേക്ഷകരെ രസിപ്പിക്കാനെത്തുന്നത്. രണ്‍ബീറിനൊപ്പമെത്തുന്ന പ്രിയങ്കാ ചോപ്ര 'ഓട്ടിസം' ബാധിച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 'ഫാഷന്' ശേഷം പ്രിയങ്കക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന റോള്‍ ആകുമിത്.

read more

മാലിന്യം നിറഞ്ഞ് മണിയംപള്ളി തോട്

Posted: 10 Aug 2012 11:50 PM PDT

വടുതല: കൈതപ്പുഴ കായലിനെയും വേമ്പനാട്ടുകായലിനെയും ബന്ധിപ്പിക്കുന്ന മണിയംപള്ളി തോട് മാലിന്യമുക്തമാക്കണമെന്ന ആവശ്യം ശക്തമായി. കാട്ടുപുറം പള്ളി മുതല്‍ പണിയംപള്ളി പാലം വരെ ഒഴുക്ക് നിലച്ച നിലയിലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുവഴി ഗതാഗതമുണ്ടായിരുന്നു. തോട്ടില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്.
പാണാവള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട പ്രദേശത്താണ് കൂടുതല്‍ ദുരിതം. മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെരുകുന്നുണ്ട്. ഇത് സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

read more

വീട്ടമ്മയുടെ കൊല: ഭര്‍ത്താവിന്‍െറ മൊഴികളില്‍ വൈരുധ്യം

Posted: 10 Aug 2012 11:42 PM PDT

ആലുവ: കോതമംഗലത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ഷാജിയുടെ മൊഴികളില്‍ വൈരുധ്യം. സംഭവം നടന്ന ദിവസം ഷാജി പൊലീസിന് നല്‍കിയ മൊഴിയും വെള്ളിയാഴ്ച ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴിയും വ്യത്യസ്തമാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോതമംഗലം സി.ഐ കെ.പി. ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. മൊഴികളിലെ വൈരുധ്യം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

read more

പാലിയേക്കരയിലെ യുടേണും സമാന്തര പാതയും അടക്കാനുള്ള ടോള്‍ കമ്പനി നീക്കം തടഞ്ഞു

Posted: 10 Aug 2012 11:37 PM PDT

ആമ്പല്ലൂര്‍: കോടതി ഉത്തരവിന്‍െറ മറവില്‍ ദേശിയപാതയില്‍ പാലിയേക്കരയിലെ യുടേണും സമാന്തര പാതയും അടക്കാനുള്ള ടോള്‍ കമ്പനി നീക്കം സി.പി.എം,ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു.
രാവിലെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് കമ്പനി അധികൃതര്‍ യുടേണ്‍ അടക്കാന്‍ ശ്രമിച്ചത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP