സമഗ്ര ആരോഗ്യനയം കൊണ്ടുവരും -മന്ത്രി Madhyamam News Feeds |
- സമഗ്ര ആരോഗ്യനയം കൊണ്ടുവരും -മന്ത്രി
- മാറാട് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു
- സി.പി.ഐ നേതാക്കള്‍ ജയരാജനേയും രാജേഷിനേയും ജയിലില്‍ സന്ദര്‍ശിച്ചു
- ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍, ഇടുക്കിയില്‍ മണ്ണിടിഞ്ഞു
- കടുവാപ്പാറയില്‍ ഉരുള്‍പൊട്ടല്‍: വന്‍ കൃഷിനാശം
- ക്വാറി സോണിനെതിരെ മനുഷ്യച്ചങ്ങല
- ജില്ലാ ആശുപത്രിയില്‍ മണിക്കൂറുകളോളം ജലവിതരണം മുടങ്ങി; രോഗികള്‍ വലഞ്ഞു
- സംസ്ഥാനത്ത് വികസനാന്തരീക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞു -മന്ത്രി ബാബു
- ആലുവയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ നിരക്ക് കുത്തനെ കൂട്ടി
- ഹാപ്പി ബര്‍ത്ത്ഡെ ലിവ
സമഗ്ര ആരോഗ്യനയം കൊണ്ടുവരും -മന്ത്രി Posted: 17 Aug 2012 01:04 AM PDT കൊല്ലം: സംസ്ഥാനത്ത് സമഗ്രമായ ആരോഗ്യനയം രൂപവത്കരിക്കാനുള്ള നപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി വി.എസ്.ശിവകുമാര്‍. ജീവിതശൈലീരോഗനിയന്ത്രണത്തിനുള്ള പ്രത്യേക കര്‍മപദ്ധതിയും വൈകാതെ നടപ്പാക്കും. ആശ്രാമം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കുന്ന മാതൃ-ശിശു സുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിക്കഴിഞ്ഞു. |
മാറാട് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു Posted: 17 Aug 2012 12:13 AM PDT Image: തിരുവനന്തപുരം: മാറാട് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമം നടത്തിയതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സി.ബി.ഐ അന്വേഷണം നടത്താതിരിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. പാമോയില്‍ , ഐസ്ക്രീം കേസുകള്‍ അട്ടിമറിച്ചപോലെ മാറാട് കേസും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്- വി.എസ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. തിരുമേനിമാരെ കാണുന്നത് തന്നെ മുഖ്യമന്ത്രിക്ക് പേടിയാണ്. അതുകൊണ്ടാണ് അദ്ദേഹം നഴ്സുമാരുടെ സമരത്തില്‍ ഇടപെടാതിരുന്നത്. നഴ്സുമാര്‍ മരിച്ചിരുന്നെങ്കില്‍ കേരളത്തിനത് അപമാനമാവുമായിരുന്നു. വി.എസ് പറഞ്ഞു. |
സി.പി.ഐ നേതാക്കള്‍ ജയരാജനേയും രാജേഷിനേയും ജയിലില്‍ സന്ദര്‍ശിച്ചു Posted: 16 Aug 2012 11:47 PM PDT Image: കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എയേയും സിപിഐ നേതാക്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.രവീന്ദ്രന്റെനേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തിയത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പള്ളിപ്രം ബാലന്‍, സി.പി. മുരളി തുടങ്ങിയവരാണ് സി.പി.എം നേതാക്കളെ കണ്ടത്. |
ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍, ഇടുക്കിയില്‍ മണ്ണിടിഞ്ഞു Posted: 16 Aug 2012 11:24 PM PDT Image: ഇടുക്കി/ കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് അരിവിക്കല്ല്, ചോലമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ഇതത്തേുടര്‍ന്ന് തീക്കോയി- തലനാട് റോഡ് തകര്‍ന്നു. മണ്ണും കല്ലും തടിയും റോഡിലേക്ക് വീണുകിടക്കുന്നതിനാല്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. രാവിലെ ആറരയോടെ റബ്ബര്‍തോട്ടത്തിലാണ് ഉരുള്‍പൊട്ടിയത്. തോട്ടത്തിന് താഴെ പതിനഞ്ചോളം വീടുകളുണ്ടെങ്കിലും ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. |
കടുവാപ്പാറയില്‍ ഉരുള്‍പൊട്ടല്‍: വന്‍ കൃഷിനാശം Posted: 16 Aug 2012 11:22 PM PDT പെരുവന്താനം: കടുവാപ്പാറയില്‍ ഉരുള്‍പൊട്ടി വന്‍കൃഷിനാശം. റബര്‍, വാഴ, കാപ്പി, കുരുമുളക് ഉള്‍പ്പെടെ കൃഷി നശിച്ചു. അഞ്ച് കര്‍ഷകരുടെ ആറേക്കറിലധികം സ്ഥലമാണ് ഒലിച്ചുപോയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പെയ്ത മഴയിലാണ് നാശനഷ്ടമുണ്ടായത്. |
ക്വാറി സോണിനെതിരെ മനുഷ്യച്ചങ്ങല Posted: 16 Aug 2012 11:18 PM PDT കോന്നി: കലഞ്ഞൂര്‍ പഞ്ചായത്ത് കേരളത്തിലെ ആദ്യ ക്വാറിസോണാക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതി മനുഷ്യച്ചങ്ങല തീര്‍ത്തു. പശ്ചിമഘട്ടത്തിലെ കള്ളിപ്പാറമലയും ഇഞ്ചപ്പാറമലയും രാക്ഷസന്‍പാറയും സംരക്ഷിക്കുക, പരിസ്ഥിതി ദുര്‍ബല പ്രദേശമായ പോത്തുപാറ സൂക്ഷ്മനീര്‍ത്തട പദ്ധതി പ്രദേശത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന മണല്‍ പ്ളാന്‍റ് പൊളിച്ചുനീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കലഞ്ഞൂര്‍ പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, ഒമ്പത്, 11 വാര്‍ഡുകളിലെ ജനങ്ങളാണ് മനുഷ്യച്ചങ്ങലയും പരിസ്ഥിതി സംരക്ഷണ സദസ്സും സംഘടിപ്പിച്ചത്. |
ജില്ലാ ആശുപത്രിയില്‍ മണിക്കൂറുകളോളം ജലവിതരണം മുടങ്ങി; രോഗികള്‍ വലഞ്ഞു Posted: 16 Aug 2012 11:12 PM PDT കോട്ടയം: ജില്ലാ ആശുപത്രി വാര്‍ഡുകളില്‍ മണിക്കൂറുകളോളം വെള്ളം മുടങ്ങിയത് രോഗികളെ വലച്ചു. ബുധനാഴ്ച രാവിലെ പല വാര്‍ഡുകളിലും നിലച്ച ജല വിതരണം വ്യാഴാഴ്ചയും പൂര്‍ണതോതില്‍ പുന$സ്ഥാപിച്ചിട്ടില്ല. മുമ്പ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വെള്ളമില്ലാതെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത് വിവാദമായിരുന്നു. |
സംസ്ഥാനത്ത് വികസനാന്തരീക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞു -മന്ത്രി ബാബു Posted: 16 Aug 2012 11:05 PM PDT ആലപ്പുഴ: സംസ്ഥാനത്ത് വികസനാന്തരീക്ഷം ഉറപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞെന്ന് എക്സൈസ്-തുറമുഖ മന്ത്രി കെ. ബാബു. സേവനാവകാശ നിയമം നടപ്പാക്കി ജനാധിപത്യ സമ്പ്രദായത്തില്‍ അധികാര വികേന്ദ്രീകരണം ഉറപ്പാക്കിയതിന് പുറമെയാണിത്. അവശജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിവിധ പ്ളാറ്റൂണുകളുടെ പരേഡും അദ്ദേഹം പരിശോധിച്ചു. |
ആലുവയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ നിരക്ക് കുത്തനെ കൂട്ടി Posted: 16 Aug 2012 11:00 PM PDT ആലുവ: നഗരസഭാ പരിധിയില്‍ ഇനി ജനിച്ചാലും മരിച്ചാലും ചെലവേറും. വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ നിരക്ക് കുത്തനെ കൂട്ടാന്‍ നഗരസഭ ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ തീരുമാനമായി. ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഏഴ് രൂപയായിരുന്നത് ഒറ്റയടിക്ക് നൂറുരൂപയാക്കി. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 50 രൂപ അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുകള്‍ തിരുത്താനും ഇനി പിഴയടക്കേണ്ടിവരും. നിലവില്‍ അക്ഷരത്തെറ്റുകളും പേരുകളും തിരുത്താന്‍ പ്രത്യേക തുക നല്‍കേണ്ടിതില്ല. |
Posted: 16 Aug 2012 10:58 PM PDT Image: കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാന വാരമാണ് ലിവ എന്ന മുറിവാലന്‍ എറ്റിയോസിന്‍െറ ടൊയോട്ട ഇന്ത്യയിലെത്തിച്ചത്. സുസുക്കി സ്വിഫ്റ്റിന്‍െറ അഹങ്കാരം തീര്‍ന്ന ദിവസം കൂടിയാണത്. അത്യാവശ്യം കൈയ്യടി വാങ്ങിയ ലിവയുടെ ഒന്നാം വാര്‍ഷികം അടിപൊളിയാക്കാനാണ് ടൊയോട്ടയുടെ തീരുമാനം. ലിമിറ്റഡ് എഡിഷന്‍ വേരിയന്‍്റായ ലിവ ടി.ആര്‍.ഡി സ്പോര്‍ട്ടിവോ വിപണിയിലെത്തിച്ചുകൊണ്ടാണ് അവര്‍ ഈ ആഘോഷ വേള ആനന്ദകരമാക്കുന്നത്. എന്നാല്‍ ഡസന്‍ കണക്കിന് വാങ്ങി ടൊയോട്ടയെ പ്രോല്‍സാഹിപ്പിച്ചേക്കാം എന്നു കരുതരുത്. കാരണം1,200 എണ്ണം മാത്രമെ നിര്‍മിക്കുന്നുള്ളൂ. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment