സ്വാഗതം
WELCOME

News Update..

Monday, August 13, 2012

ആറങ്ങോട്ട് പള്ളിക്ക് സഹകാരിയായി കല്യാണിഅമ്മ Madhyamam News Feeds

ആറങ്ങോട്ട് പള്ളിക്ക് സഹകാരിയായി കല്യാണിഅമ്മ Madhyamam News Feeds

Link to

ആറങ്ങോട്ട് പള്ളിക്ക് സഹകാരിയായി കല്യാണിഅമ്മ

Posted: 13 Aug 2012 12:34 AM PDT

Image: 

വില്യാപ്പള്ളി: മേമുണ്ടക്കടുത്ത് ആറങ്ങോട്ട് ജുമാമസ്ജിദിനെ ഭക്തിയോടെ പരിപാലിക്കുകയാണ് നാട്ടുകാരിയായ കല്യാണി അമ്മ. ഇതര ദേവാലയങ്ങളെ മതവിദ്വേഷത്തോടെ നോക്കിക്കാണുന്നവര്‍ വര്‍ധിക്കുന്ന ഈ കാലത്ത് സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും തെളിമയുമായി കല്യാണി അമ്മ മുസ്ലിം പള്ളിക്കുവേണ്ടി കര്‍മനിരതയാവുന്നത്. അതും പ്രതിഫലേച്ഛയില്ലാതെ.
കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷമായി പള്ളിപ്പരിസരവും ചുറ്റുപാടും വീടുപോലെ വൃത്തിയായി സൂക്ഷിക്കുന്നത് കല്യാണി അമ്മയാണ്.

read more

ഉല്‍സവവിപണിയുടെ തിരക്കിലമര്‍ന്ന്

Posted: 13 Aug 2012 12:30 AM PDT

കോഴിക്കോട്: പെരുന്നാള്‍-ഓണം വിപണിയുടെ തിരക്കിലമര്‍ന്നിരിക്കുകയാണ് നഗരം. അവധിദിനം കൂടിയായതോടെ കുടുംബസമേതമാണ് പലരും പുതുവസ്ത്രങ്ങള്‍ വാങ്ങനെത്തിയത്. എം.പി റോഡ്, മിഠായിതെരുവ്, കോയന്‍കോ ബസാര്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെല്ലാം വന്‍തിരക്കായിരുന്നു ഞായറാഴ്ച അനുഭവപ്പെട്ടത്. മിക്കയിടങ്ങളിലും സാധനം വാങ്ങാനെത്തുന്നവര്‍ക്ക് കടയില്‍ കയറാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.

read more

അബൂദബിയില്‍ 37 വില്ല സ്കൂള്‍ അടച്ചുപൂട്ടാന്‍ നടപടി

Posted: 13 Aug 2012 12:01 AM PDT

Image: 

അബൂദബി: എമിറേറ്റിലെ 37 വില്ല സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നടപടി ആരംഭിച്ചു. മുഴുവന്‍ വില്ല സ്കൂളുകളും ഇല്ലാതാക്കാന്‍ എജുക്കേഷന്‍ കൗണ്‍സില്‍ നടപടി ഊര്‍ജിതമാക്കിയതിന്‍െറ ഭാഗമായി 37 സ്കൂളുകള്‍ കൂടി അടുത്ത അധ്യയന വര്‍ഷം അടക്കാനാണ് തീരുമാനം. സ്കൂള്‍ നടത്തിപ്പുകാര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കി. അബൂദബി മുനിസിപ്പാലിറ്റിയെയും വിവരം അറിയിച്ചു.

read more

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 22,400 രൂപ

Posted: 12 Aug 2012 11:35 PM PDT

Image: 

കൊച്ചി: സ്വര്‍ണവില വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡിലെത്തി. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് 22,400 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,800രൂപയുമായതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

22,360 രൂപയാണ് പവന്‍വിലയില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 320 രൂപയുടെ വര്‍ധനവാണ് വിലയിലുണ്ടായത്. ഈ ദിവസങ്ങളില്‍ 80 രൂപ വീതമാണ് വില ഉയര്‍ന്നത്.

ബോഷര്‍ ഗ്യാസ്ലൈന്‍ സ്ഫോടനം: കെട്ടിടത്തിലെ മുഴുവന്‍ കുടുംബങ്ങളെയും മാറ്റി

Posted: 12 Aug 2012 11:04 PM PDT

Image: 

മസ്കത്ത്: ശനിയാഴ്ച രാവിലെ ഗ്യാസ് ലൈന്‍ പൈപ്പ് പൊട്ടിത്തെറിച്ച് തകര്‍ന്ന ബോഷറിലെ ‘മസ്കത്ത് ഒയാസിസ് റസിഡന്‍സി’ കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും അതേ കമ്പനിയുടെ മറ്റ് താമസയിടങ്ങളിലേക്ക് മാറ്റി. കോംപ്ളക്സില്‍ സ്ഫോടനമുണ്ടായ ഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടത്തിലെയും താമസക്കാരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മാറ്റിപാര്‍പ്പിച്ചവരില്‍ മലയാളികളുമുണ്ടെന്ന് കെട്ടിടത്തിലെ മറ്റൊരു ഭാഗത്തെ താമസക്കാരനായ ലുലു ഹൈപര്‍മാര്‍ക്കറ്റ് കണ്‍ട്രി മാനേജര്‍ ഷബീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു.

read more

അധ്വാന ശീലന്‍

Posted: 12 Aug 2012 11:00 PM PDT

Image: 

ദല്‍ഹിയിലെ നജഫ്ഗഢിനടുത്ത ബാപ്റോല ഗ്രാമം. ഇവിടുത്തെ സാധാരണ വീട്ടമ്മമാരിലൊരാളാണ് കമലാദേവി. പുലര്‍ച്ചെ മൂന്നുമണിക്കെഴുന്നേറ്റ് പശുവിനെ കറന്ന് ദല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ ജോലിക്കാരനായ ഭര്‍ത്താവ് ദിവാന്‍ സിങ്ങിന്റെ പക്കല്‍ കമലാദേവി എന്നും പാല്‍ കൊടുത്തയക്കുന്നത് കുറേദൂരെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ അഖഡ (ഗുസ്തി സ്കൂള്‍)യില്‍ പരിശീലനം നടത്തുന്ന മകന്‍ സുശീലിനു നല്‍കാനാണ്. ശനിയോ ഞായറോ എന്ന വ്യത്യാസമില്ലാതെ എന്നും ദിവാന്‍സിങ് പാലുമായി അഖഡയിലെത്തും.

read more

ചേരിതിരിവില്‍ നിന്ന് അകന്നു നില്‍ക്കുക - അബ്ദുല്ല രാജാവ്

Posted: 12 Aug 2012 10:51 PM PDT

Image: 

മക്ക: പ്രാദേശികവും ചിന്താപരവുമായ ചേരിതിരിവില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്. മക്ക സഫ കൊട്ടാരത്തില്‍ കിങ് അബ്ദുല്‍ അസീസ് നാഷണല്‍ ഡയലോഗ് സെന്‍റര്‍ സാരഥികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനൈക്യവും അകല്‍ച്ചയുമുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കരുതെന്നും സവിഷ്ണുതയുടെ മതമായ ഇസ്ലാമിന്‍െറ അധ്യാപനങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് വളര്‍ന്ന സമൂഹത്തിന് അത് നിരക്കുന്നതല്ലെന്നും അബ്ദുല്ല രാജാവ് പറഞ്ഞു.

read more

ടി.പി. വധം: കുറ്റപത്രം സമര്‍പ്പിച്ചു

Posted: 12 Aug 2012 10:50 PM PDT

Image: 

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ 76 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം പ്രത്യേക അന്വേഷണസംഘം വടകര കോടതിയില്‍ സമര്‍പ്പിച്ചു. വടകര ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണസംഘത്തിനുവേണ്ടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷ്‌കുമാറാണ് രാവിലെ 11 മണിയോടെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

read more

വ്രതത്തിന്‍െറ കാതല്‍

Posted: 12 Aug 2012 10:37 PM PDT

Image: 

അവനവനിലേക്കുതന്നെയുള്ളഏറെ അര്‍ഥവത്തായ ഒരു തീര്‍ഥയാത്രയാണ് ഇസ്ലാമിലെ വ്രതമെന്നു പറയുന്നതില്‍ തെറ്റില്ല. ആ യാത്രയില്‍ ലോകസ്രഷ്ടാവായ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ മനസ്സെന്ന കനിയെ വിമലീകരിച്ച, അതിനെ വരണ്ടു വീണ്ടുകീറി ഊഷര ഭൂമിയാക്കിയ പൈശാചിക ശക്തികളെ കണ്ടെത്താനും ആ ദുശ്ശക്തികളെ അടിയോടെ പിഴുതെറിയാനുമുള്ള ദീര്‍ഘിച്ചതും ദുര്‍ഘടം പിടിച്ചതുമായ നിരന്തര പരിശ്രമമാണ് ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികള്‍ നടത്തുന്നത്.

read more

ഷുക്കൂര്‍ വധം: പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും ജാമ്യാപേക്ഷകള്‍ തള്ളി

Posted: 12 Aug 2012 10:25 PM PDT

Image: 

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷയും കേസില്‍ ടി.വി. രാജേഷ് എം.എല്‍.എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് എസ്.എസ് സതീശചന്ദ്ര വ്യക്തമാക്കി.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP