അനിശ്ചിതത്വമൊഴിയാതെ മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പദ്ധതി Madhyamam News Feeds |
- അനിശ്ചിതത്വമൊഴിയാതെ മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പദ്ധതി
- ‘എമര്‍ജിങ് കേരള’യില്‍ ചീമേനി സൈബര്‍ പാര്‍ക്കും; ലക്ഷ്യം 606 കോടി
- കെടുതി വിതച്ച് പ്രളയജലം
- അസം: രാജ്യസഭയില്‍ ബഹളം, അന്വേഷണം സി.ബി.ഐക്ക്
- ഇരിക്കൂറില്‍ നൂറോളം വീടുകളും കടകളും വെള്ളത്തിനടിയില്‍
- ജയരാജന്‍ വൈദ്യപരിശോധനക്കെത്തിയത് സ്വകാര്യ വാഹനത്തില്‍
- മഴക്കെടുതി: ദുരിതാശ്വാസ നടപടികള്‍ തുടങ്ങി
- യേശുദാസ് വീണ്ടും അഭിനയിക്കുന്നു
- രക്ഷാപ്രവര്‍ത്തനത്തിന് കൈമെയ് മറന്ന് നാട്ടുകാര്‍
- സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്: പ്രതി മലപ്പുറം സ്വദേശി; പാസ്പോര്‍ട്ട് വ്യാജം
അനിശ്ചിതത്വമൊഴിയാതെ മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പദ്ധതി Posted: 08 Aug 2012 01:16 AM PDT മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് പുതിയ രൂപരേഖ വൈകുന്നു. നിര്‍ദിഷ്ട മാതൃകയില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ച യോഗമിനുട്ട്സ് ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കാത്തതാണ് നടപടി വൈകാന്‍ കാരണമെന്നാണ് സൂചന. ഒമ്പത് നിലകളില്‍ ടെര്‍മിനല്‍ നിര്‍മിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. |
‘എമര്‍ജിങ് കേരള’യില്‍ ചീമേനി സൈബര്‍ പാര്‍ക്കും; ലക്ഷ്യം 606 കോടി Posted: 08 Aug 2012 12:59 AM PDT കാസര്‍കോട്: കേരളത്തിലെ വ്യാവസായിക നിക്ഷേപസമാഹരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടത്തുന്ന ‘എമര്‍ജിങ് കേരള’യില്‍ നിര്‍ദിഷ്ട ചീമേനി സൈബര്‍പാര്‍ക്കിനായി പ്രതീക്ഷിക്കുന്നത് 606.6 കോടി രൂപ. |
Posted: 08 Aug 2012 12:27 AM PDT കണ്ണൂര്‍: ഇടിഞ്ഞ് നിലംപൊത്തിയ വീടിനുചുറ്റും പ്രളയജലം ഉയരുന്നു. പാഞ്ചാലിയമ്മ ഒന്നും മിണ്ടാനാവാതെ തരിച്ചുനില്‍ക്കുകയാണ്. പുഴയിലൂടെ കുത്തിയൊലിച്ചു വന്ന പെരുവെള്ളം വീടിനകത്തെ കഞ്ഞിക്കലം പോലും ഒഴുക്കിക്കളഞ്ഞപ്പോള്‍ ഇരിട്ടി കല്ലുമുട്ടിയിലെ കരിയന്‍ പാഞ്ചാലിയമ്മ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. |
അസം: രാജ്യസഭയില്‍ ബഹളം, അന്വേഷണം സി.ബി.ഐക്ക് Posted: 08 Aug 2012 12:27 AM PDT Image: ന്യൂദല്‍ഹി : അസം വംശീയ കലാപം സംബന്ധിച്ച് നടന്ന ചര്‍ച്ചക്കിടെ പാര്‍ലമെന്‍റില്‍ ബഹളം. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചതോടെ സ്പീക്കര്‍ മീര കുമാര്‍ നോട്ടീസിന് അനുമതി നല്‍കി. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കിടെയാണ് രാജ്യസഭ എം.പിമാര്‍ പാര്‍ലമെന്‍്റില്‍ ബഹളം വെച്ചത്. ഇതോടെ പാര്‍ലമെന്‍്റിന്റെമഴക്കാല സമ്മേളനത്തിന്റെതുടക്കം ബഹളത്തില്‍ മുങ്ങി. |
ഇരിക്കൂറില്‍ നൂറോളം വീടുകളും കടകളും വെള്ളത്തിനടിയില്‍ Posted: 08 Aug 2012 12:27 AM PDT ഇരിക്കൂര്‍: പഴശ്ശി ഡാം നിറഞ്ഞ് ഇരിക്കൂര്‍ പുഴ കരകവിഞ്ഞൊഴുകി നൂറോളം വീടുകളും 50 ലധികം കടകളും നിരവധി റോഡുകളും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഫലവൃക്ഷങ്ങളടക്കമുള്ള വിവിധ കൃഷികളും നശിക്കുകയും വെള്ളത്തിനടിയിലാവുകയും ചെയ്തു. കോടികളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നിടുവള്ളൂര്‍, ആയിപ്പുഴ, അഡുവാപ്പുറം, ചേടിച്ചേരി, മണ്ണൂര്‍, പട്ടുവം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പഴശ്ശി പദ്ധതിയുടെ ഇരുകരകളിലുള്ള പ്രദേശങ്ങളില്‍ പ്രളയജലം കനത്ത നാശം വിതച്ചു. നിരവധികുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. |
ജയരാജന്‍ വൈദ്യപരിശോധനക്കെത്തിയത് സ്വകാര്യ വാഹനത്തില്‍ Posted: 07 Aug 2012 11:51 PM PDT Image: കോഴിക്കോട്: ഷുക്കൂര്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു. ജയരാജനെ കൊണ്ടുവന്നത് സ്വകാര്യ വാഹനത്തിലാണ്. ബൊലേറോ ജീപ്പില്‍ ജയരാജന്‍ മുന്‍സീറ്റിലും പോലീസും ജയില്‍ അധികൃതരും പിന്‍സീറ്റിലുമായാണ് എത്തിയത്.ഇത് ചട്ട ലംഘനമാണെന്ന് ആരോപണമുണ്ട്.ആശുപത്രിയില്‍ നിരവധി സി.പി.എം നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. |
മഴക്കെടുതി: ദുരിതാശ്വാസ നടപടികള്‍ തുടങ്ങി Posted: 07 Aug 2012 11:49 PM PDT കല്‍പറ്റ: വയനാട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെ കനത്ത മഴ ലഭിച്ചു. എന്നാല്‍, ഉച്ചക്കുശേഷം മഴയുടെ തോത് ഗണ്യമായി കുറഞ്ഞു. കാലവര്‍ഷക്കെടുതികള്‍ മുന്നില്‍കണ്ട് ജില്ലാ ഭരണകൂടം ദുരിതാശ്വാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തി. |
യേശുദാസ് വീണ്ടും അഭിനയിക്കുന്നു Posted: 07 Aug 2012 10:58 PM PDT Image: യേശുദാസ് വീണ്ടും അഭിനയിക്കാനൊരുങ്ങുന്നു. തെരുവുകുട്ടികളുടെ കഥ പറയുന്ന 'തെരുവ് നക്ഷത്രങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് യേശുദാസ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം കഴിഞ്ഞദിവസം യേശുദാസ് നിര്‍വഹിച്ചു. തെരുവില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്ന ബാലന്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം കലക്ടറായി മാറുന്ന കഥയാണ് 'തെരുവ് നക്ഷത്രങ്ങള്‍' പറയുന്നത്. ജനസേവ ശിശുഭവന്‍ സ്ഥാപകന്‍ ജോസ് മാവേലി നിര്‍മിക്കുന്ന ചിത്രം എറണാകുളത്തും പാലക്കാടുമായാണ് ചിത്രീകരിച്ചത്. |
രക്ഷാപ്രവര്‍ത്തനത്തിന് കൈമെയ് മറന്ന് നാട്ടുകാര്‍ Posted: 07 Aug 2012 10:43 PM PDT Image: കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയവരെ കണ്ടെത്താനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി കൈമെയ് മറന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും. വന്‍ ദുരന്തം ഏറ്റുവാങ്ങിയ പുല്ലൂരാംപാറ നിവാസികളെ സഹായിക്കാന്‍ സമീപഗ്രാമങ്ങളില്‍നിന്ന് ജനക്കൂട്ടം ഒഴുകിയെത്തി. മീറ്ററുകള്‍ ഉയരത്തില്‍ കുഴഞ്ഞുകിടക്കുന്ന ചളിയും ഉരുള്‍വെള്ള പ്രവാഹവും വകവെക്കാതെ അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വാഹനപ്പെരുപ്പം നിയന്ത്രിക്കാന്‍ പുല്ലൂരാംപാറയിലും എലന്ത്കടവ് ജങ്ഷനിലും മാവിന്‍ചുവടിനു സമീപവും കയര്‍കെട്ടി നാട്ടുകാര്‍ കാവല്‍നിന്നു. |
സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്: പ്രതി മലപ്പുറം സ്വദേശി; പാസ്പോര്‍ട്ട് വ്യാജം Posted: 07 Aug 2012 10:24 PM PDT Image: ദോഹ: സൂപ്പര്‍മാര്‍ക്കറ്റിന്‍െറ മറവില്‍ വ്യാപാരികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി ദോഹയില്‍ നിന്ന് മുങ്ങിയ കേസിലെ പ്രതിയുടെ സ്വദേശം മലപ്പുറമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ വ്യാജ മേല്‍വിലാസത്തില്‍ സമ്പാദിച്ച പാസ്പോര്‍ട്ടിലാണ് ഇയാള്‍ ദുബൈയില്‍ നിന്ന് ഖത്തറിലെത്തി തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞതായും തട്ടിപ്പിനിരയായ ദോഹയിലെ വ്യാപാരികള്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment