വന്യമൃഗശല്യം: വൈദ്യുതി കമ്പിവേലി നിര്‍മിക്കാന്‍ അഞ്ചുകോടി Madhyamam News Feeds |
- വന്യമൃഗശല്യം: വൈദ്യുതി കമ്പിവേലി നിര്‍മിക്കാന്‍ അഞ്ചുകോടി
- തിരുവള്ളൂരില്‍ സി.പി.എം-ലീഗ് സംഘര്‍ഷം
- കഠിന ചൂടും പൊടിക്കാറ്റും
- സീലൈന്‍ റോഡിന്‍െറ നവീകരണ ജോലികള്‍ പൂര്‍ത്തിയായി
- അധികാരികള്‍ക്ക് മംഗളപത്രം നല്‍കലല്ല പൊതുപ്രവര്‍ത്തകന്റെചുമതല
- ജനങ്ങളുടെ സുരക്ഷക്ക് സൈന്യം പ്രതിജ്ഞാബദ്ധം -ഹമദ് രാജാവ്
- നെല്ലിയാമ്പതി: എം.എം ഹസന്‍ രാജിവെച്ചു
- പുകവലി: ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമന്‍ കുവൈത്ത്
- ഉച്ചകോടി: റമദാന്‍ ഒടുവില്‍ മക്കയില്‍ യാത്രാ നിയന്ത്രണം
- ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി
വന്യമൃഗശല്യം: വൈദ്യുതി കമ്പിവേലി നിര്‍മിക്കാന്‍ അഞ്ചുകോടി Posted: 06 Aug 2012 12:26 AM PDT മാനന്തവാടി: ജില്ലയില്‍ രൂക്ഷമായ വന്യമൃഗശല്യം തടയാന്‍ വനംവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി 312 കി.മീ. ദൂരത്തില്‍ ആധുനിക സംവിധാനത്തോടെയുള്ള വൈദ്യുത കമ്പിവേലി സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. വടക്കേ വയനാട് ഡിവിഷനില്‍ 107 കി.മീ. കമ്പിവേലി നിര്‍മിക്കാന്‍ രണ്ട് കോടി 20 ലക്ഷവും തെക്കേ വയനാട് വനം ഡിവിഷനില്‍ 105 കി.മീ. നിര്‍മിക്കാന്‍ 1,99,60,000 രൂപയും വയനാട് വൈല്‍ഡ് ഡിവിഷനിലെ 100 കി.മീ. ദൂരത്തിന് 2,10,00,000 രൂപയുമാണ് അനുവദിച്ചത്. |
തിരുവള്ളൂരില്‍ സി.പി.എം-ലീഗ് സംഘര്‍ഷം Posted: 06 Aug 2012 12:09 AM PDT തിരുവള്ളൂര്‍: സി.പി.എം-ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവള്ളൂരില്‍ വ്യാപകമായ അക്രമം. നിരവധി കടകള്‍ അക്രമികള്‍ തകര്‍ത്തു. സി.പി.എം ഓഫിസ്, മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഓഫിസായ ശിഹാബ് തങ്ങള്‍ സ്മാരകം എന്നിവക്ക് നേരെ ആക്രമണമുണ്ടായി. രജിസ്റ്റര്‍ ഓഫിസിന് സമീപമുള്ള ബസ്വെയിറ്റിങ് ഷെഡ് തകര്‍ത്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ പെരുംത്താറ്റില്‍ താഴക്കുനി നിസാറിന്‍െറ വീടിന് നേരെ ആക്രമണമുണ്ടായി. ബി. ജെ.പി പ്രവര്‍ത്തകനായ എം.എം. ഹനീഷിനെ ഒരു സംഘം മര്‍ദിച്ചു. ഇയാളുടെ കൈ ഒടിഞ്ഞു. ഒ.കെ. |
Posted: 05 Aug 2012 11:52 PM PDT Image: ദുബൈ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച ഉച്ച മുതല്‍ അതി കഠിനമായ ചൂടും പൊടിക്കാറ്റും അനുഭവപ്പെട്ടു. ചിലയിടങ്ങളിലെ അന്തരീക്ഷ താപനില 49 ഡിഗ്രി വരെയെത്തി. റാസല്‍ഖൈമ, ഷാര്‍ജ ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. പലയിടങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. ഫുജൈറയിലെ മല നിരകളില്‍ ചെറിയ തോതില്‍ പെയ്തതൊഴിച്ചാല്‍ എവിടെയും കാര്യമായ മഴ ലഭിച്ചതായി റിപ്പോര്‍ട്ടില്ല. |
സീലൈന്‍ റോഡിന്‍െറ നവീകരണ ജോലികള്‍ പൂര്‍ത്തിയായി Posted: 05 Aug 2012 11:50 PM PDT Image: ദോഹ: സീലൈന്‍ റോഡ് വിപുലീകരണ, നവീകരണ ജോലികളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ഖത്തര്‍ പെട്രോളിയം എഞ്ചിനീയറിംഗ് വകുപ്പും മിസഈദ് വ്യവസായ നഗരിയുടെ (എം.ഐ.സി) അടിസ്ഥാനസൗകര്യ വകുപ്പും ചേര്‍ന്നാണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്. ഇതോടെ സീലൈന്‍ ബീച്ച് റിസോര്‍ട്ടിലേക്കുള്ള ഏക റോഡായ ഇവിടെ ഗതാഗതം കൂടുതല്‍ സുഗമമാകും. |
അധികാരികള്‍ക്ക് മംഗളപത്രം നല്‍കലല്ല പൊതുപ്രവര്‍ത്തകന്റെചുമതല Posted: 05 Aug 2012 11:31 PM PDT Image: തിരുവനന്തപുരം: ഭരണാധികാരികള്‍ക്ക് മംഗളപത്രം നല്‍കലും സ്തുതി ഗീതം പാടലുമല്ല പൊതുപ്രവര്‍ത്തകന്റെചുമതലയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. അതുകൊണ്ടാണ് അഭിപ്രായങ്ങള്‍ താന്‍ തുറന്ന് പറയുന്നത്. തെറ്റുകളും അപാകതകളും ചൂണ്ടിക്കാട്ടിയാണ് മുന്നോട്ട് പോവേണ്ടത് എന്നാണ് കരുതുന്നതെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. |
ജനങ്ങളുടെ സുരക്ഷക്ക് സൈന്യം പ്രതിജ്ഞാബദ്ധം -ഹമദ് രാജാവ് Posted: 05 Aug 2012 11:23 PM PDT Image: മനാമ: സുരക്ഷാ സേന രാജ്യത്തിനു വേണ്ടി ചെയ്യുന്ന സേവനങ്ങളെ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫ പ്രകീര്‍ത്തിച്ചു. ഭാവിയിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. |
നെല്ലിയാമ്പതി: എം.എം ഹസന്‍ രാജിവെച്ചു Posted: 05 Aug 2012 11:15 PM PDT Image: തിരുവനന്തപുരം: യു.ഡി.എഫിലെ ഒരു സംഘം എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഉപസമിതി കണ്‍വീനര്‍ എം.എം ഹസന്‍ രാജിവെച്ചു. ബദല്‍ സന്ദര്‍ശനത്തിലൂടെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നടത്തിയിരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും സന്ദര്‍ശനം ഉപസമിതിയോടുള്ള അവഹേളനമാണെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. |
പുകവലി: ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമന്‍ കുവൈത്ത് Posted: 05 Aug 2012 11:10 PM PDT Image: കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാരുള്ളത് കുവൈത്തിലാണെന്ന് റിപോര്‍ട്ട്. പുകവലി, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതി മേധാവിയും ജി.സി.സി പുകവലി വിരുദ്ധ യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ അന്‍വര്‍ ബൂറഹ്മയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്്. ജി.സി.സിയില്‍ പുകവലിക്കാര്‍ കൂടുതലുള്ളത് കുവൈത്തിലാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട് ദു:ഖകരവും പേടിപ്പെടുത്തുന്നതുമാണ്. |
ഉച്ചകോടി: റമദാന്‍ ഒടുവില്‍ മക്കയില്‍ യാത്രാ നിയന്ത്രണം Posted: 05 Aug 2012 10:53 PM PDT Image: ജിദ്ദ: ഈ മാസം 26, 27 തീയതികളില്‍ മക്കയില്‍ ഇസ്ലാമിക ഉച്ചകോടി നടക്കുന്നതിനാല്‍ റമദാന്‍ അവസാന ആഴ്ചയില്‍ മക്കയിലേക്ക് വരുന്നതില്‍ നിയന്ത്രണം പാലിക്കണമെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സ്വദേശികളെയും വിദേശികളെയും ഉണര്‍്ധി. ജിദ്ദയില്‍ നട്ധിയ പത്ര സമ്മേളന്ധിലാണ് മക്ക ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ഉച്ചകോടിയുടെ പ്രധാന്യ്െധ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് പള്ളി ഇമാമുമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഹറമിനടു്ധ് നല്ല തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്. |
ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി Posted: 05 Aug 2012 10:52 PM PDT Image: പാസദേന: ബഹിരാകാശ ദൗത്യത്തില്‍ പുതിയ അധ്യായം രചിച്ച് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി. ജീവന്റെപുതിയ സാന്നിദ്ധ്യം തേടിയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ചൊവ്വാ പര്യവേക്ഷണ റോബോട്ടിക് വാഹനമായ ‘ക്യൂരിയോസിറ്റി’ ചുവന്നഗ്രഹത്തില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ സമയം 11 മണിയോടെ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയതായി നാസ വ്യക്തമാക്കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment