കെ.എസ്.ആര്‍.ടി.സി എടപ്പാള്‍ റീജനല്‍ വര്‍ക്ക്ഷോപ്പില്‍ വിജിലന്‍സ് അന്വേഷണം Madhyamam News Feeds |
- കെ.എസ്.ആര്‍.ടി.സി എടപ്പാള്‍ റീജനല്‍ വര്‍ക്ക്ഷോപ്പില്‍ വിജിലന്‍സ് അന്വേഷണം
- 16 കോടി ചെലവില്‍ മധൂര്‍ ക്ഷേത്രത്തിന് സമഗ്ര പുനരുദ്ധാരണം
- അക്രമം: നാട് വിറച്ചു
- നെഹ്റുവിന്‍െറ വെങ്കലപ്രതിമ ഇന്ന് എത്തും; അരൂര്‍ മുതല്‍ സ്വീകരണം
- എറണാകുളം മാര്‍ക്കറ്റ് കനാല്‍ ശുചീകരണത്തിന് ഒരുകോടിയുടെ പദ്ധതി
- എസ്.ബി.ഐ ഭവന, വാഹന വായ്പകളുടെ പലിശ കുറച്ചു
- സമ്പൂര്‍ണ കടാശ്വാസം പ്രഖ്യാപിക്കണം -എഫ്.ആര്‍.എഫ്
- ജയരാജന്‍െറ അറസ്റ്റ് : വ്യാപക പ്രതിഷേധം, അക്രമാസക്തം
- ഖത്തര്‍ ഫൗണ്ടേഷനില്‍ എക്സി. വൈസ് പ്രസിഡന്‍റായി മലയാളി ശാസ്ത്രജ്ഞന്‍
- വില വര്‍ധന: അജ്മാനില്‍ 27 സ്ഥാപനങ്ങള്‍ക്ക് പിഴ
കെ.എസ്.ആര്‍.ടി.സി എടപ്പാള്‍ റീജനല്‍ വര്‍ക്ക്ഷോപ്പില്‍ വിജിലന്‍സ് അന്വേഷണം Posted: 02 Aug 2012 01:08 AM PDT എടപ്പാള്‍: കെ.എസ്.ആര്‍.ടി.സി എടപ്പാള്‍ റീജനല്‍ വര്‍ക്ഷോപ്പിലെ ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവും സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചു. മലപ്പുറം വിജിലന്‍സിലെ ഇന്‍സ്പെക്ടര്‍മാരായ രവീന്ദ്രന്‍, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. |
16 കോടി ചെലവില്‍ മധൂര്‍ ക്ഷേത്രത്തിന് സമഗ്ര പുനരുദ്ധാരണം Posted: 02 Aug 2012 12:56 AM PDT കാസര്‍കോട്: മായിപ്പാടി രാജവംശം പണിത തുളുനാട്ടിലെ ചരിത്രപ്രസിദ്ധ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം 16 കോടി രൂപ ചെലവില്‍ പുനരുദ്ധരിക്കുന്നു. |
Posted: 02 Aug 2012 12:10 AM PDT കണ്ണൂര്‍: ആറുമണിക്കൂറിലേറെ നീണ്ട സംഘര്‍ഷാവസ്ഥ കണ്ണൂര്‍ നഗരത്തെ കലാപഭൂമിയാക്കി. |
നെഹ്റുവിന്‍െറ വെങ്കലപ്രതിമ ഇന്ന് എത്തും; അരൂര്‍ മുതല്‍ സ്വീകരണം Posted: 01 Aug 2012 11:57 PM PDT ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവ പ്രേമികളുടെ പതിറ്റാണ്ടുകാലത്തെ സ്വപ്നത്തിന് സാക്ഷാത്കാരമാകുന്നു. നെഹ്റുവിന്‍െറ പൂര്‍ണകായ പ്രതിമ പുന്നമടക്കായലില്‍ സ്ഥാപിക്കാന്‍ നടപടികളായി. വ്യാഴാഴ്ച വൈകുന്നേരം അരൂരില്‍ എത്തിക്കുന്ന പ്രതിമയെ സ്വീകരണത്തോടെ ആലപ്പുഴയില്‍ കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അരൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് സ്കൂള്‍ അങ്കണത്തില്‍ പ്രതിമയെ സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ ഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്യും. |
എറണാകുളം മാര്‍ക്കറ്റ് കനാല്‍ ശുചീകരണത്തിന് ഒരുകോടിയുടെ പദ്ധതി Posted: 01 Aug 2012 11:50 PM PDT കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കനാലിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ജലസേചനവകുപ്പ് ഒളികാമറകള്‍ സ്ഥാപിക്കുന്നു. കാമറകളില്‍ പതിയുന്നവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം നിക്ഷേപിച്ചവരില്‍ നിന്ന് പിഴ ഈടാക്കാനാണ് തീരുമാനം. |
എസ്.ബി.ഐ ഭവന, വാഹന വായ്പകളുടെ പലിശ കുറച്ചു Posted: 01 Aug 2012 11:47 PM PDT Image: മുംബൈ: ഉപഭോക്തൃ വയ്പകളുടെ പലിശ നിരക്ക് കുറയുന്നതിനു സാധ്യത ഒരുക്കി പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. ഭവന വായ്പയുടെ പലിശയില്‍ 0.60 ശതമാനവും വാഹന വായ്പയുടെ പലിശയില്‍ 0.50 ശതമാനവും കുറവാണ് വരുത്തിയത്. ജൂലൈ 31ലെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നേരിട്ട് പലിശ നിരക്ക് കുറച്ചില്ലെങ്കിലും ബാങ്കുകളുടെ എസ്.എല്‍.ആറില്‍ ഒരു ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ വാണിജ്യബാങ്കുകളുടെ കൈവശം കൂടുതല്‍ പണം എത്തും. ഇത് നിക്ഷേപങ്ങളുടെ ചെലവ് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. |
സമ്പൂര്‍ണ കടാശ്വാസം പ്രഖ്യാപിക്കണം -എഫ്.ആര്‍.എഫ് Posted: 01 Aug 2012 11:32 PM PDT പുല്‍പള്ളി: കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ കടാശ്വാസം പ്രഖ്യാപിക്കണമെന്ന് എഫ്.ആര്‍.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. |
ജയരാജന്‍െറ അറസ്റ്റ് : വ്യാപക പ്രതിഷേധം, അക്രമാസക്തം Posted: 01 Aug 2012 11:14 PM PDT കോഴിക്കോട്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. നഗരത്തില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായി. കല്ലേറില്‍ സി.ഐക്ക് പരിക്കേറ്റു. പ്രകടനത്തിന്‍െറ ദൃശ്യം പകര്‍ത്താനെത്തിയ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. എന്നാല്‍, തൊട്ടുപിന്നാലെ നടന്ന സി.പി.എം പ്രകടനവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. |
ഖത്തര്‍ ഫൗണ്ടേഷനില്‍ എക്സി. വൈസ് പ്രസിഡന്‍റായി മലയാളി ശാസ്ത്രജ്ഞന്‍ Posted: 01 Aug 2012 10:43 PM PDT Image: ദോഹ: ഖത്തര്‍ ഫൗണ്ടേഷനിലെ ഗവേഷണ, വികസന വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി മലയാളി ശാസ്ത്രജ്ഞന്‍ നിയമിതനായി. എറണാകുളം സ്വദേശി ഡോ. തോമസ് സക്കറിയയാണ് ഫൗണ്ടേഷന്‍െറ സുപ്രധാന വകുപ്പുകളിലൊന്നായ ഗവേഷണ, വികസന വകുപ്പിന്‍െറ ചുമതലക്കാരില്‍ ഒരളായി എത്തുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോ. തോമസ് ഇപ്പോള്‍ യു.എസ് ഊര്‍ജ വകുപ്പിന് കീഴിലെ ഓക്റിഡ്ജ് നാഷനല്‍ ലബോറട്ടറിയില്‍ (ഒ.ആര്‍.എന്‍.എല്‍) ശാസ്ത്ര, സാങ്കേതിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ്. സെപ്തംബര്‍ ഒന്നിന് ഡോ. |
വില വര്‍ധന: അജ്മാനില്‍ 27 സ്ഥാപനങ്ങള്‍ക്ക് പിഴ Posted: 01 Aug 2012 10:32 PM PDT Image: ഷാര്‍ജ: അജ്മാനിലെ വിവിധ സ്ഥാപനങ്ങളില്‍ സാമ്പത്തിക മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വന്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വില വര്‍ധനയും സുരക്ഷാ പാളിച്ചകളുമാണ് പ്രധാനമായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് 27 സ്ഥാപനങ്ങള്‍ക്ക് 40,000 ദിര്‍ഹം പിഴ ചുമത്തി. ഗുണമേന്‍മ കുറഞ്ഞ പഴ വര്‍ഗങ്ങളും മറ്റും ഉന്നത ഗുണനിലവാരവും വിലയുമുള്ള കമ്പനികളുടെ പെട്ടികളിലേക്ക് മാറ്റിയാണ് ചില കച്ചവടക്കാര്‍ ഉപഭോക്താക്കളെ വഞ്ചിച്ചിരുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment