കല്‍ക്കരിപ്പാടം അഴിമതി; പാര്‍ലമെന്റില്‍ ബഹളം Madhyamam News Feeds |
- കല്‍ക്കരിപ്പാടം അഴിമതി; പാര്‍ലമെന്റില്‍ ബഹളം
- പാതയോര പൊതുയോഗം; ഹൈകോടതി വിധിക്ക് സ്റ്റേയില്ല
- മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ സിനിമയാവുന്നു
- ശിവഗിരി കേസ് ഒത്തുതീര്‍പ്പിലേക്ക്; ധാരണാപത്രം ഹൈകോടതിയില്‍ സമര്‍പ്പിക്കും
- പോസ്റ്റല്‍ അസിസ്റ്റന്റ്; കേരളത്തില്‍ 180 ഒഴിവുകള്‍
- ഗ്യാസ്ടാങ്കര്‍ മറിഞ്ഞ് കത്തിയെന്ന് വ്യാജപ്രചാരണം; കരുനാഗപ്പള്ളി പരിഭ്രാന്തിയിലായി
- ഹൈറേഞ്ചിലേക്ക് തമിഴ്നാട്ടില്‍ നിന്ന് ഓണപ്പൂക്കള്‍
- തിരുവിതാംകൂര്‍ മഹോത്സവം തുടങ്ങി
- ഭക്ഷ്യവിഷബാധ: സ്കൂളിനെതിരെ ആരോപണം
- ത്രിവേണി സംഭരണശാലയില്‍ ഭക്ഷ്യധാന്യങ്ങള്‍ കുഴിച്ചുമൂടി
കല്‍ക്കരിപ്പാടം അഴിമതി; പാര്‍ലമെന്റില്‍ ബഹളം Posted: 21 Aug 2012 12:51 AM PDT Image: ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തെത്തിയതിനെ തുടര്‍ന്ന് ലോക് സഭയും രാജ്യസഭയിലും പ്രതിപക്ഷ ബഹളം. ഇതോടെ 12 മണിക്ക് ഇരുസഭകളും നിര്‍ത്തിവെച്ചു. |
പാതയോര പൊതുയോഗം; ഹൈകോടതി വിധിക്ക് സ്റ്റേയില്ല Posted: 21 Aug 2012 12:13 AM PDT Image: ന്യൂദല്‍ഹി: പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. സഞ്ചാരസ്വാതന്ത്രൃം തടയുന്ന ഏകരാജ്യം ഇന്ത്യയാണെന്നും ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ വരെ തടസപ്പെടുത്തുന്ന സ്ഥിതിയാണെന്നും സാധാരണക്കാരന്റെ വിഷമം ആരു പരിഹരിക്കുമെന്നും കോടതി ചോദിച്ചു. രാജ്യം ഭരിക്കാന്‍ കോടതിക്കാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. |
മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ സിനിമയാവുന്നു Posted: 21 Aug 2012 12:11 AM PDT Image: സല്‍മാന്‍ റുഷ്ദിയുടെ എക്കാലത്തെയും മികച്ച നോവല്‍ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ വെള്ളിത്തിരയിലെത്തുന്നു. ദീപ മേത്ത തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സത്യ ബാബയും ശ്രേയ സരണും പ്രധാന വേഷത്തിലെത്തും. ഇവര്‍ക്ക് പുറമെ ദര്‍ശീല്‍ സഫാരി, അനുപം ഖേര്‍, ഷബാന അസ്മി, സീമ ബിശ്വാസ്, സോഹ അലി ഖാന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. |
ശിവഗിരി കേസ് ഒത്തുതീര്‍പ്പിലേക്ക്; ധാരണാപത്രം ഹൈകോടതിയില്‍ സമര്‍പ്പിക്കും Posted: 20 Aug 2012 11:44 PM PDT വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഭരണവുമായി ബന്ധപ്പെട്ട കേസും ഇരുവിഭാഗം സന്യാസിമാര്‍ക്കിടയിലെ തര്‍ക്കങ്ങളും ഒത്തുതീര്‍പ്പിലേക്ക്. ഇതുസംബന്ധിച്ച ധാരണാപത്രം മധ്യസ്ഥര്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കും. |
പോസ്റ്റല്‍ അസിസ്റ്റന്റ്; കേരളത്തില്‍ 180 ഒഴിവുകള്‍ Posted: 20 Aug 2012 11:44 PM PDT Image: തപാല്‍വകുപ്പ് കേരള സര്‍ക്കിള്‍ പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിങ് അസിസ്റ്റന്റ്/ പോസ്റ്റല്‍ അസിസ്റ്റന്റ് (സേവിങ്‌സ് ബാങ്ക് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 180 ഒഴിവുകളുണ്ട്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍/ടൈപ്പിങ് ടെസ്റ്റ് എന്നിവ നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralapost.gov.in/GenInfo/Rect2012.html കാണുക. |
ഗ്യാസ്ടാങ്കര്‍ മറിഞ്ഞ് കത്തിയെന്ന് വ്യാജപ്രചാരണം; കരുനാഗപ്പള്ളി പരിഭ്രാന്തിയിലായി Posted: 20 Aug 2012 11:35 PM PDT കരുനാഗപ്പള്ളി: ഗ്യാസ്ടാങ്കര്‍ മറിഞ്ഞ് തീ ആളിക്കത്തുന്നത് കണ്ടതായി പ്രചരിച്ച വ്യാജവാര്‍ത്ത ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. ദേശീയപാതയില്‍ കരുനാഗപ്പള്ളി പള്ളിക്കുസമീപം കാറും ബൈക്കുമായി കൂട്ടിയിടിക്കുകയും തൊട്ടുപിറകെ മത്സ്യം കയറ്റിവന്ന മിനിലോറി നിയന്ത്രം വിട്ട് മറിയുകയും ബാറ്ററിയില്‍നിന്ന് പുകപടകങ്ങള്‍ ഉയരുകയുംചെയ്തതാണ് ഇത്തരമൊരു പ്രചാരണത്തിന് കാരണമായത്. |
ഹൈറേഞ്ചിലേക്ക് തമിഴ്നാട്ടില്‍ നിന്ന് ഓണപ്പൂക്കള്‍ Posted: 20 Aug 2012 11:29 PM PDT ചെറുതോണി: പൂക്കളം തീര്‍ക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് പൂക്കളെത്തിത്തുടങ്ങി.അത്തം തുടങ്ങുന്നത് ഇന്നാണെങ്കിലും തലേദിവസം തന്നെ പൂക്കളെത്തിക്കഴിഞ്ഞു. ജില്ലയില്‍ മൂന്നാറിലും കുമളിയിലുമാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ വിറ്റഴിയുന്നത്. രണ്ട് വര്‍ഷം മുമ്പ് വരെ തമിഴ്നാട് സ്വദേശികളുടെ കുത്തകയായിരുന്ന പൂക്കച്ചവടം ഇപ്പോള്‍ മലയാളിയും കൈയടക്കിത്തുടങ്ങി. |
തിരുവിതാംകൂര്‍ മഹോത്സവം തുടങ്ങി Posted: 20 Aug 2012 11:24 PM PDT തിരുവല്ല: തിരുവിതാംകൂര്‍ മഹോത്സവത്തിന് തിരുവല്ലയില്‍ തിരി തെളിഞ്ഞു. 29ന് സമാപിക്കും. തിങ്കളാഴ്ച രാവിലെ 11ന് ബിലീവേഴ്സ് ചര്‍ച്ച് യൂത്ത് സെന്‍ററില്‍ മഹോത്സവം ജോസ് കെ.മാണി എം.പി.ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ലിന്‍ഡാ തോമസ് വഞ്ചിപ്പാലം അധ്യക്ഷത വഹിച്ചു. |
ഭക്ഷ്യവിഷബാധ: സ്കൂളിനെതിരെ ആരോപണം Posted: 20 Aug 2012 11:07 PM PDT പീരുമേട്: ഭക്ഷ്യവിഷബാധ ഉണ്ടായ കുട്ടിക്കാനം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്‍െറ പ്രവര്‍ത്തനം കുത്തഴിഞ്ഞ രീതിയിലെന്ന് ആരോപണം. |
ത്രിവേണി സംഭരണശാലയില്‍ ഭക്ഷ്യധാന്യങ്ങള്‍ കുഴിച്ചുമൂടി Posted: 20 Aug 2012 10:51 PM PDT ഹരിപ്പാട്: ത്രിവേണിയുടെ ഹരിപ്പാട്ടെ ഭക്ഷ്യധാന്യ സംഭരണകേന്ദ്രത്തില്‍ രണ്ടുലോഡ് ഭക്ഷ്യധാന്യങ്ങള്‍ കുഴിച്ചുമൂടി. യഥാസമയം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാതിരുന്നതുമൂലം മോശമായ ധാന്യങ്ങളാണ് കുഴിച്ചുമൂടിയത്. ഇത് സംഭരണശാലയുടെ സമീപപ്രദേശത്ത് മൂടാനുള്ള ശ്രമം നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. പിന്നീട് വ്യക്തിയുടെ എക്സ്കവേറ്റര്‍ ഉപയോഗിച്ച് രാത്രിയില്‍ വലിയ കുഴിയെടുത്ത് ഗോഡൗണ്‍ പരിസരത്തുതന്നെ കുഴിച്ചുമൂടുകയായിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment