മാറാട് രണ്ടാം കൂട്ടക്കൊലകേസ്: 24പേര്‍ക്ക് കൂടി ജീവപര്യന്തം Madhyamam News Feeds |
- മാറാട് രണ്ടാം കൂട്ടക്കൊലകേസ്: 24പേര്‍ക്ക് കൂടി ജീവപര്യന്തം
- നഴ്സുമാരുടെ സമരം ഒത്തു തീര്‍പ്പായില്ല, കോതമംഗലത്ത് ഹര്‍ത്താല്‍
- തിരുത്തുന്നതാണ് സി.പി.ഐക്ക് നല്ലത്
- പാക് വ്യോമതാവളത്തില്‍ തീവ്രവാദി ആക്രമണം
- ആവേശസ്മരണയായി സ്വാതന്ത്ര്യ വാര്‍ഷികം
- കോതമംഗലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ; നഴ്സുമാര്‍ സമരം തുടരുന്നു
- ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രഖ്യാപിച്ചു
മാറാട് രണ്ടാം കൂട്ടക്കൊലകേസ്: 24പേര്‍ക്ക് കൂടി ജീവപര്യന്തം Posted: 15 Aug 2012 10:35 PM PDT Image: കൊച്ചി: രണ്ടാം മാറാട് കൂട്ടക്കോലക്കേസിന്റെഅപ്പീല്‍ ഹൈകോടതി തള്ളി. കീഴ്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വേണമെന്ന സര്‍ക്കാരിന്റെവാദം കോടതി ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. കീഴ്കോടതി വെറുതെവിട്ട 76 പേരില്‍ 24 പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുകയും ചെയ്തു. |
നഴ്സുമാരുടെ സമരം ഒത്തു തീര്‍പ്പായില്ല, കോതമംഗലത്ത് ഹര്‍ത്താല്‍ Posted: 15 Aug 2012 09:28 PM PDT Image: കൊച്ചി: ആത്മഹത്യാ ഭീഷണിയുമായി ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറിയ കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്സുമാര്‍ ഇനിയും താഴെ ഇറങ്ങിയില്ല. ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മുഴുവന്‍ ബോണ്ട് സ്റ്റാഫുകളെയും തിരിച്ചെടുക്കാനാവില്ലെന്ന മാനേജ്മെന്‍റിന്റെനിലപാടാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. മാനേജ്മെന്‍റ് നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് കോതമംഗലത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. |
തിരുത്തുന്നതാണ് സി.പി.ഐക്ക് നല്ലത് Posted: 15 Aug 2012 08:55 PM PDT Image: തിരുവനന്തപുരം: ഇടതു കക്ഷികളായ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാവുന്നു. ജനയുഗത്തിലെ മുഖപ്രസംഗത്തിനെതിരെആഞ്ഞടിച്ച പിണറായി ,തിരുത്തുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും സി.പി.ഐക്ക് നല്‍കി. സി.പി.ഐ അരാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുത്തുന്നതാണ് സി.പി.ഐക്ക് നല്ലത്. സി.പി.എമ്മിന്റെനിലപാടുകള്‍ അംഗീകരിക്കാന്‍ സി.പി.ഐയെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പട്ടപ്പോള്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെയാണ് ചോദ്യം ചെയ്തത്. |
പാക് വ്യോമതാവളത്തില്‍ തീവ്രവാദി ആക്രമണം Posted: 15 Aug 2012 08:33 PM PDT Image: ഇസ്ലാമാബാദ്: പാകിസ്താനിലെ കംറ വ്യോമതാവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ തീവ്രവാദി ആക്രമണം. തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മില്‍ നടന്ന കനത്ത വെടിവെപ്പിനിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. വ്യോമതാവളതില്‍ കയറിയ ഏഴ് തീവ്രവാദികളെ കൊലപ്പെടുത്താന്‍ സാധിച്ചതായി പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. |
ആവേശസ്മരണയായി സ്വാതന്ത്ര്യ വാര്‍ഷികം Posted: 15 Aug 2012 10:42 AM PDT Image: ന്യൂദല്‍ഹി: ഇന്ത്യയുടെ 66ാം സ്വാതന്ത്ര്യദിനം രാജ്യത്തിനകത്തും വിവിധ രാജ്യങ്ങളിലെ പ്രവാസിസമൂഹവും സമുചിതമായി ആഘോഷിച്ചു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതോടെയാണ് സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കമായത്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പരേഡ് നടന്നു. |
കോതമംഗലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ; നഴ്സുമാര്‍ സമരം തുടരുന്നു Posted: 15 Aug 2012 02:27 AM PDT Image: കൊച്ചി: നഴ്സുമാരുടെ സമരം നടക്കുന്ന മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. നേരത്തെ പൊലീസ് ലാത്തിവീശിയപ്പോള്‍ പിരിഞ്ഞു പോയ നാട്ടുകാര്‍ വീണ്ടും നഴ്സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തി പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതത്തേുടര്‍ന്ന് പലസ്ഥലങ്ങളിലും പൊലീസ് വീണ്ടും ലാത്തിവീശി. പിന്തുണ പ്രഖ്യാപിച്ചെത്തിയ നാട്ടുകാരില്‍ ഒരാള്‍ തീയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. |
ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രഖ്യാപിച്ചു Posted: 15 Aug 2012 12:08 AM PDT Image: ന്യൂദല്‍ഹി: ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഔദ്യാഗികമായി പ്രഖ്യാപിച്ചു. ചൊവ്വാ ഗ്രഹത്തിലേക്ക് ഇന്ത്യ ഉപഗ്രഹം അയക്കുന്നത് ശാസ്ത്ര-സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടമായിരിക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment