സ്വാഗതം
WELCOME

News Update..

Monday, August 20, 2012

സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു; പവന് 22,520 രൂപ Madhyamam News Feeds

സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു; പവന് 22,520 രൂപ Madhyamam News Feeds

Link to

സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു; പവന് 22,520 രൂപ

Posted: 20 Aug 2012 12:20 AM PDT

Image: 

കോഴിക്കോട്: സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച ഗ്രാമിന് അഞ്ചുരൂപ കൂടി 2815രൂപയും പവന് 40 രൂപ വര്‍ധിച്ച് 22,520 രൂപയുമായി പുതിയ റെക്കോഡിട്ടു.

ശനിയാഴ്ച ഗ്രാമിന് 10 രൂപ കൂടി 2,810 രൂപയും പവന് 80 രൂപ വര്‍ധിച്ച് 22,480 രൂപയുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി മുന്നേറ്റം തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും മാറ്റത്തിനു കാരണമാകുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതും വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

read more

നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പത് നാട്ടുകാര്‍ അറസ്റ്റില്‍

Posted: 20 Aug 2012 12:03 AM PDT

Image: 

കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒന്‍പതു നാട്ടുകാരെ പൊലീസ് അറസ്റ്റു ചെയ്തു. സമരത്തിന് പിന്തുണ നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്.

പൊലീസുകാരെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വാഹനങ്ങള്‍ തടയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഇവര്‍ അക്രമം കാട്ടുന്ന ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.

read more

വ്യാജ സന്ദേശം; തെളിവ് ഹാജരാക്കണമെന്ന് പാകിസ്താന്‍

Posted: 19 Aug 2012 10:24 PM PDT

Image: 

ഇസ്ലാമാബാദ്: വടക്കു കിഴക്കന്‍ വംശജരുടെ കൂട്ടപലായനത്തിന് കാരണം പാകിസ്താനില്‍ നിന്ന് രൂപം നല്‍കിയ വ്യാജ സന്ദേശങ്ങളാണെന്ന ആരോപണത്തിന് തെളിവ് വേണമെന്ന് പാകിസ്താന്‍. തെളിവ് നല്‍കിയാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയോട് പറഞ്ഞു. ഞായറാഴ്ച ഫോണില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

read more

ഉത്തരേന്ത്യയില്‍ ഇന്ന് ചെറിയ പെരുന്നാള്‍

Posted: 19 Aug 2012 09:38 PM PDT

Image: 

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ദല്‍ഹി ജുമാമസ്ജിദില്‍ നടക്കുന്ന ഈദ് നമസ്‌കാരങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ജുമാമസ്ജിദിനു പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ വിശ്വാസികള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദല്‍ഹി നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

Posted: 19 Aug 2012 08:49 PM PDT

Image: 

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇന്നു മുതല്‍ നിസ്സഹകരണ സമരവും തുടങ്ങും. വള്ളിക്കാവ് ആശ്രമത്തില്‍ അമൃതാനന്ദമയിയുടെ ദര്‍ശനസ്ഥലത്തേക്ക് ഓടിക്കയറിയ ബീഹാര്‍ സ്വദേശി സത്‌നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.

read more

അമേരിക്ക ആവിഷ്കാര സ്വാതന്ത്രൃം അടിച്ചമര്‍ത്തുന്നു: അസാന്‍ജ്

Posted: 19 Aug 2012 08:11 AM PDT

Image: 

ലണ്ടന്‍: അഭയാര്‍ഥിയായി കഴിയുന്ന ലണ്ടനിലെ എക്വഡോര്‍ എംബസി ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് മാധ്യമങ്ങളോട് സംസാരിച്ചു. ആവിഷ്കാര സ്വാതന്ത്രൃം അടിച്ചമര്‍ത്തുന്ന കാലഘട്ടത്തിലേക്ക് അമേരിക്ക തിരിച്ചു പോവുകയാണെന്ന് അസാന്‍ജ് പറഞ്ഞു. വിക്കിലീക്സിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ഒബാമ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കു പിന്തുണ നല്‍കിയ എക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയക്ക് അസാന്‍ജ് നന്ദി പറഞ്ഞു.

read more

നാടെങ്ങും പെരുന്നാള്‍ ആഘോഷിച്ചു

Posted: 19 Aug 2012 08:03 AM PDT

Image: 

കോഴിക്കോട്: റംസാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടു സംസ്ഥാനത്ത് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. പെരുന്നാള്‍ നമസ്കാരം പള്ളികളിലും ഈദുഗാഹുകളിലുമായി നടന്നു.

read more

കോതമംഗലത്തെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി

Posted: 19 Aug 2012 03:59 AM PDT

Image: 

ആലുവ: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായതായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. തൊഴില്‍മന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നേതൃത്വത്തില്‍ ആലുവയില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

read more

വ്യാജസന്ദേശം: ഇന്ത്യന്‍ നിലപാടിനെതിരെ പാകിസ്ഥാന്‍

Posted: 19 Aug 2012 03:18 AM PDT

Image: 

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്ന് രൂപം നല്‍കിയ വ്യാജ സന്ദേശങ്ങളാണ് വടക്കു കിഴക്കന്‍ വംശജരുടെ കൂട്ട പാലായനത്തിന് കാരണമായതെന്ന ഇന്ത്യന്‍ നിലപാടിനെതിരെ പാകിസ്ഥാന്‍. ഇന്ത്യയില്‍ നടക്കുന്ന ദുരന്തങ്ങള്‍ക്കെല്ലാം പാകിസ്ഥാനു നേരെ തിരിയുന്നത് ശരിയല്ലെന്നും ഉന്നത പാക് വൃത്തങ്ങള്‍ പറഞ്ഞതായി ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാജ സന്ദേശം സംബന്ധിച്ച വിവരങ്ങള്‍ നയതന്ത്ര തലത്തില്‍ കൈമാറാനും ഇന്ത്യക്ക് സാധിച്ചില്ലെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തി.

read more

സ്ലീപ്പര്‍ ക്ളാസിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്നു

Posted: 19 Aug 2012 02:15 AM PDT

Image: 

ന്യൂദല്‍ഹി: ടിക്കറ്റ് കൈമാറ്റം തടയുന്നത് ലക്ഷ്യമിട്ട് ട്രെയിനിലെ സെക്കന്‍ഡ് ക്ളാസ് സ്ലീപ്പര്‍ യാത്രക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ട്രെയിനില്‍ മോഷണം നടന്നാല്‍ കുറ്റവാളികളെ കണ്ടെത്താനും പുതിയ നടപടി സഹായിക്കുമെന്നാണ് റെയില്‍വെ നിലപാട്.തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്രചെയ്യുന്നവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP