സ്വാഗതം
WELCOME

News Update..

Sunday, August 12, 2012

ദേശീയപാത വികസനം; പുനരധിവാസത്തില്‍ ആശങ്ക Madhyamam News Feeds

ദേശീയപാത വികസനം; പുനരധിവാസത്തില്‍ ആശങ്ക Madhyamam News Feeds

Link to

ദേശീയപാത വികസനം; പുനരധിവാസത്തില്‍ ആശങ്ക

Posted: 11 Aug 2012 11:53 PM PDT

നേമം: കരമന -കളിയിക്കാവിള നഷ്ട പരിഹാര പാക്കേജ് അപര്യാപ്തമെന്ന് ആശങ്ക. പാക്കേജ് പ്രഖ്യാപനം നടത്താത്തത് ജനങ്ങളെ വഞ്ചിക്കാനാണെന്നും അര്‍ഹമായത് നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും നാട്ടുകാര്‍. ദേശീയപാത വികസനം ഒന്നാംഘട്ട നടപടികള്‍ പ്രഖ്യാപിച്ച് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നഷ്ട പരിഹാരം പാക്കേജിനെക്കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്. ആദ്യം കാരയ്ക്കാമണ്ഡപം വരെയും പിന്നീട് പ്രാവച്ചമ്പലം വരെയുമായി ആറ് കിലോ മീറ്റര്‍ ഭൂമി ഏറ്റെടുത്ത് ടെന്‍ഡര്‍ ചെയ്യാനാണ് തീരുമാനം.

read more

വീട് കുത്തിത്തുറന്ന് ഏഴ് പവനും പണവും കവര്‍ന്നു

Posted: 11 Aug 2012 11:50 PM PDT

ആറ്റിങ്ങല്‍: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് ഏഴ് പവനും 25,000 രൂപയും കവര്‍ന്നു. ആറ്റിങ്ങല്‍ ശീവേലിക്കോണം എം.സി കോട്ടേജില്‍ ചന്ദ്രികയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് വാതില്‍ പൊളിച്ച് കടന്ന് കവര്‍ച്ച നടത്തുകയായിരുന്നു. വെള്ളിയാഴ്ച പകലാണ് സംഭവം. സ്കൂള്‍ അധ്യാപികയായ ചന്ദ്രികയും മകന്‍ കലക്ടറേറ്റ് ജീവനക്കാരനായ അമ്പുവും ജോലിക്ക് പോകുന്നതിനായും അമ്പുവിന്‍െറ ഭാര്യ ക്ളാസിന് പോകുന്നതിനായും രാവിലെ എട്ടരയോടെ വീട്ടില്‍ നിന്നുമിറങ്ങിയിരുന്നു. വൈകുന്നേരം അഞ്ചോടെയാണ് തിരികെ വീട്ടിലെത്തിയത്.

read more

തെന്മല ഡാമില്‍ 40 ദിവസത്തേക്കുള്ള വെള്ളം മാത്രം

Posted: 11 Aug 2012 11:46 PM PDT

പുനലൂര്‍: കടുത്തവരള്‍ച്ചയിലായ തെന്മല പരപ്പാര്‍ ഡാമില്‍ ഇനി ശേഷിക്കുന്നത് 22 മീറ്റര്‍ വെള്ളം മാത്രം. ഈ ഡാമിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണിത്. മഴ ശക്തമാകാതിരിക്കുകയും ഇതേനിലയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്താല്‍ 40 ദിവസത്തേക്കുള്ള വെള്ളമേ ശേഖരമായുള്ളൂ. 115.68 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ ശനിയാഴ്ച ഉച്ചക്കുള്ള കണക്കനുസരിച്ച് 92.25 മീറ്റര്‍ ജലമുണ്ട്.

read more

മലമുകളില്‍ നിന്ന് കൂറ്റന്‍ പാറ വീണു; രണ്ട് കി.മീ പരിധിയില്‍ കൃഷി നാശം

Posted: 11 Aug 2012 11:42 PM PDT

അടിമാലി: മല മുകളില്‍ നിന്ന് കൂറ്റന്‍ പാറ അടര്‍ന്ന് വീണു. വെള്ളിയാഴ്ച രാത്രി 10.30 ന് അടിമാലി ആയിരമേക്കറിലാണ് സംഭവം. ആയിരമേക്കര്‍ അമ്പലത്തിന് എതിര്‍ഭാഗം കൈതച്ചാല്‍ വനമേഖലയോട് ചേര്‍ന്ന പാറക്കെട്ടില്‍ നിന്ന് അടര്‍ന്ന് വീണ കൂറ്റന്‍ പാറ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വന്‍ നാശം വിതച്ചു.

read more

കുരമ്പാലയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്

Posted: 11 Aug 2012 11:39 PM PDT

പന്തളം:കുരമ്പാലയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്.
ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ യാത്രക്കാരായ കുരമ്പാല കൃഷ്ണഭദ്രയില്‍ പ്രസാദ്(40), കുരമ്പാല പുത്തൂരത്തേ് വീട്ടില്‍ ഗീത(45), മുക്കോടിയില്‍ ചന്ദ്രനുണ്ണിത്താന്‍(60) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും ഓട്ടോ ഡ്രൈവര്‍ അടൂര്‍ മേലൂട് സ്വദേശി ഡാനിയല്‍(65), കാര്‍ യാത്രക്കാരും അഞ്ചല്‍ സ്വദേശികളുമായ വിഷ്ണുനായര്‍, രവീന്ദ്രന്‍പിള്ള, ലീലാമ്മ എന്നിവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

read more

കോട്ടയം മൂന്നുമണിക്കൂര്‍ ‘കുരുക്കി’ലായി

Posted: 11 Aug 2012 11:35 PM PDT

കോട്ടയം: മൂന്നു മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്കില്‍ ശനിയാഴ്ച രാവിലെ അക്ഷരനഗരി വീര്‍പ്പുമുട്ടി. നാഗമ്പടത്ത് സ്വകാര്യബസും കാറും തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുരുക്കിനുകാരണം. നഗരത്തില്‍ നടന്ന പെയ്ന്‍റിങ് മത്സരവും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.

read more

ആര്‍പ്പുവിളികളുടെ അലകള്‍

Posted: 11 Aug 2012 11:24 PM PDT

ആലപ്പുഴ: ജലമേളയുടെ താളമേള പെരുക്കത്തില്‍ ഒരിക്കല്‍ക്കൂടി പുന്നമടക്കായല്‍. വജ്രജൂബിലി നിറവിലെ നെഹ്റുട്രോഫി ജലമേള ആയിരങ്ങളുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായി. പുന്നമടക്കായലിന്‍െറ കരകളിലും നെഹ്റു പവിലിയനിലും ജലമേള കാണാന്‍ ശനിയാഴ്ച രാവിലെ തന്നെ കാണികള്‍ എത്തിത്തുടങ്ങിയിരുന്നു. പടിഞ്ഞാറുഭാഗത്തെ നീണ്ട പവിലിയനില്‍ ഉച്ചക്ക് മുമ്പുതന്നെ കാണികള്‍ നിറഞ്ഞു. വി.ഐ.പി, വി.വി.ഐ.പി പവിലിയനിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായില്ല.

read more

നഗരം ആഘോഷത്തിരക്കില്‍; ഗതാഗതക്കുരുക്ക് രൂക്ഷം

Posted: 11 Aug 2012 11:21 PM PDT

കൊച്ചി: ആഘോഷദിനങ്ങള്‍ക്ക് വിഭവങ്ങള്‍ തേടി ജനം ഒഴുകി എത്തിയതോടെ കൊച്ചി നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി.

read more

മാലിന്യ നീക്കം മുടന്തുന്നു; ലോറികള്‍ എത്തിയില്ല

Posted: 11 Aug 2012 11:15 PM PDT

തൃശൂര്‍: നഗരമാലിന്യ നീക്കം മുടന്തുന്നു. നഗരസഭാ അധികൃതര്‍ക്കിത് കടുത്ത തലവേദനയായി. വെള്ളിയാഴ്ച ഏഴ് ലോഡ് മാലിന്യം സേലത്തേക്ക് കയറ്റി പോയെങ്കില്‍ ശനിയാഴ്ച ഒരുലോഡ് പോലും എടുത്തില്ല. ലോറി വരാതിരുന്നതാണ് കാരണം.
ദിവസവും ടണ്‍ കണക്കിന് മാലിന്യമാണ് നഗരത്തില്‍ കുമിഞ്ഞുകൂടുന്നത്. ഇനി തിങ്കളാഴ്ചയേ ലോറി വരാന്‍ സാധ്യതയുള്ളൂ. രണ്ടുദിവസത്തെ മാലിന്യം കൂടുകയും ചെയ്യും.

read more

ചെക്പോസ്റ്റുകള്‍ നോക്കുകുത്തി; അട്ടപ്പാടി വഴി സ്പിരിറ്റൊഴുകുന്നു

Posted: 11 Aug 2012 10:42 PM PDT

മണ്ണാര്‍ക്കാട്: ചെക്പോസ്റ്റുകള്‍ നോക്കുകുത്തിയായതോടെ അട്ടപ്പാടി വഴി ഓണക്കാലത്തേക്ക് സ്പിരിറ്റൊഴുകുന്നു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള തിരക്കുകുറഞ്ഞ മാര്‍ഗമായ അട്ടപ്പാടി വഴി നികുതിവെട്ടിച്ചും കള്ളക്കടത്ത് സാധനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നത് പതിവാണ്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP