സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ മണിപ്പൂരില്‍ സ്ഫോടന പരമ്പര Madhyamam News Feeds |
- സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ മണിപ്പൂരില്‍ സ്ഫോടന പരമ്പര
- മാതൃ-ശിശു സംരക്ഷണ പദ്ധതി വ്യാഴാഴ്ച മുതല്‍ നടപ്പാക്കും
- നെയ്യാര്‍ വെള്ളം അരുവിക്കരയിലത്തെിക്കും
- ജില്ലാ ആശുപത്രിയിലെ കാന്‍റീന്‍ നിര്‍മാണം തടഞ്ഞു
- തുറമുഖത്ത് കപ്പല്‍ നിര്‍മാണശാലക്കും റിപ്പയര്‍ യാര്‍ഡിനും ആഗോള ടെന്‍ഡര്‍
- അരയ്ക്കുതാഴെ തളര്‍ന്ന വീട്ടമ്മയെ പീഡിപ്പിച്ച പ്രതി പിടിയില്‍
- ലക്ഷങ്ങള്‍ തട്ടിയ ദമ്പതികളെക്കുറിച്ച് വിവരമില്ല; അന്വേഷണം വഴിമുട്ടുന്നു
- എം.ടി.ഐയില്‍ രക്ഷിതാക്കളുടെ കാവലില്‍ പഠനം തുടങ്ങി
- അനധികൃത പാറമട: അഞ്ച് ടിപ്പറുകള്‍ പിടികൂടി
- ഇരിട്ടി സി.ഐ ഓഫിസ് ആക്രമണം: 23 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ മണിപ്പൂരില്‍ സ്ഫോടന പരമ്പര Posted: 15 Aug 2012 12:57 AM PDT Image: ഇംഫാല്‍: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ മണിപ്പൂരിനെ ഞെട്ടിച്ച് സ്ഫോടന പരമ്പര. രലസ്ഥാന നഗരിയായ ഇംഫാലിലും തൗബല്‍ ജില്ലയിലുണ്ടായ മൂന്ന് സ്ഫോടനങ്ങളിലായി നാല്പേര്‍ക്ക് പരിക്കേറ്റു. ഇംഫാലില്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഗ്രൗണ്ടിന്‍്റെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ സ്ഫോടനം നടന്നത്. |
മാതൃ-ശിശു സംരക്ഷണ പദ്ധതി വ്യാഴാഴ്ച മുതല്‍ നടപ്പാക്കും Posted: 15 Aug 2012 12:23 AM PDT Image: തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച മാതൃ -ശിശു സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
നെയ്യാര്‍ വെള്ളം അരുവിക്കരയിലത്തെിക്കും Posted: 14 Aug 2012 11:42 PM PDT തിരുവനന്തപുരം: മഴ പെയ്യാത്തതിനെ തുടര്‍ന്ന് തലസ്ഥാന നഗരി നേരിടുന്ന കുടിവെള്ളക്ഷാമം നേരിടാന്‍ നെയ്യാര്‍ഡാമില്‍നിന്ന് അരുവിക്കരയിലേക്ക് വെള്ളം കൊണ്ടുവരും. |
ജില്ലാ ആശുപത്രിയിലെ കാന്‍റീന്‍ നിര്‍മാണം തടഞ്ഞു Posted: 14 Aug 2012 11:35 PM PDT കൊല്ലം: ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നടത്തുന്ന കാ ന്‍റീന്‍ നിര്‍മാണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതില്‍ അഴിമതിയുണ്ടെന്നും ലാബുകള്‍ പ്രവര്‍ത്തിക്കുന്നതിനോട് ചേര്‍ന്ന് നടത്തുന്ന നിര്‍മാണം രോഗികള്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാരോപിച്ചായിരുന്നു സമരം. റോട്ടറി പേ വാര്‍ഡിനോട് ചേര്‍ന്ന് സ്ഥല സൗകര്യമുണ്ടായിട്ടും ചെയ്യാത്ത നിര്‍മാണം അശാസ്ത്രീയവുമാണ്. |
തുറമുഖത്ത് കപ്പല്‍ നിര്‍മാണശാലക്കും റിപ്പയര്‍ യാര്‍ഡിനും ആഗോള ടെന്‍ഡര്‍ Posted: 14 Aug 2012 11:34 PM PDT മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് കപ്പല്‍ നിര്‍മാണശാലയും റിപ്പയര്‍ യാര്‍ഡും സ്ഥാപിക്കുന്നതിന് ആഗോളതലത്തില്‍ ടെന്‍ഡര്‍ വിളിച്ചു. 785 കോടി ചെലവില്‍ കൊച്ചിതുറമുഖത്തെ വര്‍ക്ക് ഷോപ്പും ഡ്രൈഡോക്കും ആധുനികവത്കരിച്ച് കപ്പല്‍ നിര്‍മാണ കേന്ദ്രമാക്കാനാണ് തീരുമാനം. പദ്ധതിക്കായി നിലവിലെ വര്‍ക്ക്ഷോപ് ഉള്‍പ്പെടെ 17 ഹെക്ടര്‍ സ്ഥലം വിട്ടുകൊടുക്കും. അതോടൊപ്പം 15 ഏക്കര്‍ വാട്ടര്‍ ഏരിയയും കൈമാറും. ഈ സ്ഥലത്തിന്‍െറ 850 മീറ്റര്‍ വാട്ടര്‍ ഫ്രണ്ടേജ് ആയിരിക്കും. |
അരയ്ക്കുതാഴെ തളര്‍ന്ന വീട്ടമ്മയെ പീഡിപ്പിച്ച പ്രതി പിടിയില്‍ Posted: 14 Aug 2012 11:33 PM PDT കല്ലമ്പലം: അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇടവ മാങ്ങാട്ട് ചരുവിള വീട്ടില്‍ സുശീലന്‍ (56)അറസ്റ്റില്‍. മുള്ളറംകോടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന പ്രതിയെ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രശാന്തന്‍െറ നേതൃത്വത്തില്‍ വര്‍ക്കല സി.ഐ ഷാജി, കല്ലമ്പലം എസ്.ഐ പ്രവീണ്‍, പൊലീസുകാരായ വിജയകുമാര്‍, ഷാഹുല്‍ ഹമീദ്, ശശിധരക്കുറുപ്പ്, ഗോപന്‍ തുടങ്ങിയവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. |
ലക്ഷങ്ങള്‍ തട്ടിയ ദമ്പതികളെക്കുറിച്ച് വിവരമില്ല; അന്വേഷണം വഴിമുട്ടുന്നു Posted: 14 Aug 2012 11:23 PM PDT ചെറുതോണി: ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ദമ്പതികളെക്കുറിച്ച് വിവരമില്ല. സംസ്ഥാനത്തിന്‍െറ പല ഭാഗത്തും അന്വേഷണം നടത്തിയ പൊലീസിന് ഇവരെ കണ്ടത്തൊനായില്ല. തിരുവനന്തപുരം മുടിപ്പുനട സിന്ധു നിവാസില്‍ ബിജു ശശിധരന്‍ (42), ഭാര്യ വയനാട്ട് കരിങ്കരി അമൃതാ നിവാസില്‍ പ്രശോഭിത (24) എന്നിവരാണ് ജോലിയും ബാങ്ക് വായ്പയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയത്. |
എം.ടി.ഐയില്‍ രക്ഷിതാക്കളുടെ കാവലില്‍ പഠനം തുടങ്ങി Posted: 14 Aug 2012 11:22 PM PDT തൃശൂര്‍: വിദ്യാര്‍ഥി സമരത്താല്‍ അടച്ചിട്ട മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രക്ഷിതാക്കളുടെ കാവലില്‍ ക്ളാസ് തുടങ്ങി. വിദ്യാര്‍ഥികളെയും കൂട്ടി കാമ്പസിലെത്തിയ രക്ഷിതാക്കള്‍ എം.ടി.ഐക്ക് കാവല്‍ നിന്നു. രക്ഷിതാക്കളുടെ സുരക്ഷാവലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനായി. തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിന്‍െറയും ജനറല്‍ ബോഡി യോഗത്തിന്‍െറയും അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ ചൊവ്വാഴ്ച ക്ളാസുകള്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. |
അനധികൃത പാറമട: അഞ്ച് ടിപ്പറുകള്‍ പിടികൂടി Posted: 14 Aug 2012 11:17 PM PDT കോന്നി:അനധികൃത പാറമടകളില്‍ നിന്ന് പാറ ഉല്‍ പ്പന്നങ്ങള്‍ കയറ്റിയ അഞ്ച് ടിപ്പറുകള്‍ കോന്നി പൊലീസ് പിടികൂടി. |
ഇരിട്ടി സി.ഐ ഓഫിസ് ആക്രമണം: 23 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Posted: 14 Aug 2012 11:09 PM PDT ഇരിട്ടി: ഇരിട്ടി സി.ഐ ഓഫിസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 23 സി.പി.എം പ്രവര്‍ത്തകരെ ഇരിട്ടി എസ്.ഐ ബിനോയ് അറസ്റ്റു ചെയ്തു. മട്ടന്നൂര്‍ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment