സ്വാഗതം
WELCOME

News Update..

Wednesday, August 29, 2012

നരോദപാട്യ കൂട്ടക്കൊല; മായാ കോട്നാനി അടക്കം 32 പേര്‍ കുറ്റക്കാര്‍ Madhyamam News Feeds

നരോദപാട്യ കൂട്ടക്കൊല; മായാ കോട്നാനി അടക്കം 32 പേര്‍ കുറ്റക്കാര്‍ Madhyamam News Feeds

Link to

നരോദപാട്യ കൂട്ടക്കൊല; മായാ കോട്നാനി അടക്കം 32 പേര്‍ കുറ്റക്കാര്‍

Posted: 29 Aug 2012 12:11 AM PDT

Image: 

അഹ്മദാബാദ്: നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍ ഗുജറാത്ത് മന്ത്രി മായാ കോട്നാനിയും ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിയുമടക്കം 32 പേര്‍ കുറ്റക്കാരെന്ന് അഹമ്മദാബാദ് പ്രത്യേക വിചാരണ കോടതി കണ്ടെത്തി. കേസില്‍ 29 പേരെ കോടതി വെറുതെ വിട്ടു.
കുറ്റകരമായ ഗൂഢാലോചന,കൊല എന്നീ വകുപ്പുകളാണ് കോട്നാനിക്കും ബജ്രംഗിക്കും മേല്‍ ചുമത്തിയിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

read more

കസബിന് തൂക്കുമരം തന്നെ

Posted: 28 Aug 2012 11:04 PM PDT

Image: 

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വിചാരണ കോടതിയുടെയും ഹൈകോടതിയുടെയും വിധിക്കെതിരെ കസബ് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

read more

പൂവിളിയുമായി പൂവിന്‍ തിരുവോണം

Posted: 28 Aug 2012 10:50 PM PDT

മലപ്പുറം: സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് പൊന്നിന്‍ തിരുവോണം. അത്തപ്പൂക്കളുടെ വര്‍ണപ്പൊലിമയും സുഭിക്ഷതയുടെ ആഹ്ളാദത്തിമിര്‍പ്പുമായി നാട് തിരുവോണം ആഘോഷിക്കുകയായി. കോടിയുടുത്തും സദ്യയൊരുക്കിയും കലാ-കായിക വിനോദങ്ങളിലാറാടിയും ആബാലവൃദ്ധം തിരുവോണ നാളിനെ സന്തോഷകരമാക്കും.

read more

ടാങ്കര്‍ ദുരന്തം: മന്ത്രിമാരും നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു

Posted: 28 Aug 2012 10:28 PM PDT

കണ്ണൂര്‍: ചാലയിലെ ദുരന്തസ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രിമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
ജില്ലയുടെ ചുമതലയുള്ള ഗ്രാമവികസന മന്ത്രി കെ.സി ജോസഫ്, കൃഷിമന്ത്രി കെ.പി. മോഹനന്‍, സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവരാണ് മുഖ്യമന്ത്രിക്ക് പുറമേ സ്ഥലത്തെത്തിയത്.

read more

ടാങ്കര്‍ അപകടത്തിന് കാരണമായ ഡിവൈഡര്‍ പൊളിച്ചുനീക്കി

Posted: 28 Aug 2012 10:21 PM PDT

Image: 

കണ്ണൂര്‍: കണ്ണൂര്‍ ചാലയിലെ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് കാരണമായ ഡിവൈഡറുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റി. ഇന്നലെ രാത്രിയോടെയാണ് ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ഡിവൈഡര്‍ പൊളിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ചത്. ചൊവ്വാഴ്ച സംഭവ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിവൈഡര്‍ പൊളിച്ചു നീക്കണമെന്ന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിവൈഡറുകള്‍ക്ക് പകരം 15 ദിവസത്തിനുള്ളില്‍ ഗതാഗത നിയന്ത്രണത്തിന് പി.ഡബ്ല്യു.ഡിയും പോലീസും ചേര്‍ന്ന് പകരം സംവിധാനം ഒരുക്കും.

read more

ഉത്രാടനാളില്‍ ചിരിസദ്യ

Posted: 28 Aug 2012 10:20 PM PDT

കളമശേരി: തൃക്കാക്കര ക്ഷേത്രാങ്കണത്തില്‍ നര്‍മത്തിന്‍െറ രാജാക്കന്‍മാര്‍ ഒന്നിച്ചുകൂടിയപ്പോള്‍ ഉത്രാടനാള്‍ ചിരിയുടെ പൊടിപൂരത്തിന് വേദിയായി. ഓണാനുഭവങ്ങളും അബദ്ധങ്ങളും അനുസ്മരിച്ചും ആനുകാലിക സംഭവങ്ങള്‍ നര്‍മത്തില്‍ ചാലിച്ചും ചിരിസദ്യക്ക് തുടക്കം കുറിച്ചത് ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയാണ്. ബെന്നി ബഹന്നാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ നര്‍മത്തില്‍ ചാലിച്ച മൊഴിമുത്തുകള്‍ വിതറി.

read more

ഉത്രാടം മഴയില്‍ മുങ്ങി; വിപണിയില്‍ തിരക്ക്

Posted: 28 Aug 2012 10:03 PM PDT

കല്‍പറ്റ: ഉത്രാടദിനത്തില്‍ ജില്ലയില്‍ പരക്കെ മഴ ലഭിച്ചു. കാലവര്‍ഷ കോളിലും വിപണി സജീവമായിരുന്നു. വഴിവാണിഭക്കാരും പൂക്കച്ചവടക്കാരും വലഞ്ഞു. മഴമൂലം പൂവിപണിയില്‍ പ്രതീക്ഷിച്ച കച്ചവടം ഉണ്ടായില്ല. പലവ്യഞ്ജന കടകളിലും പച്ചക്കറി മാര്‍ക്കറ്റിലും നല്ല വില്‍പനയായിരുന്നു. ഇന്ന് തിരുവോണത്തിന്‍െറ ആഘോഷ തിമിര്‍പ്പാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടാകും.
കല്‍പറ്റ: ജില്ലാ ഭാരതീയ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസന്‍ററ്റീവ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി.

read more

ഉത്രാടപ്പാച്ചലിലമര്‍ന്ന് നഗരം

Posted: 28 Aug 2012 09:42 PM PDT

കോഴിക്കോട്: തിരുവോണത്തിന് മണിക്കൂറുകള്‍ അവശേഷിക്കെ നഗരം തിരക്കിലമര്‍ന്നു. ചൊവ്വാഴ്ച അതിരാവിലെ തന്നെ നിര്‍ത്താതെ ചാറ്റല്‍മഴ പെയ്തതിനാല്‍ വൈകിയാണ് ഓണവിപണി ഉണര്‍ന്നത്. ഉച്ചയോടെ നഗരം തീര്‍ത്തും ഓണത്തിരക്കിലായി. പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പലഭാഗത്തും ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

read more

ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്‍െറ പേരില്‍ സമ്മാന തട്ടിപ്പ് വ്യാപകമാകുന്നു

Posted: 28 Aug 2012 09:31 PM PDT

Image: 

അബൂദബി: ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്‍െറ പേരില്‍ വീണ്ടും സമ്മാന തട്ടിപ്പുകള്‍ വ്യാപകമാകുന്നു. നേരത്തെ ഇത്തരം തട്ടിപ്പുകള്‍ നടന്നതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ശക്തമായ നടപടി സ്വീകരിച്ചതോടെ പിന്‍വലിഞ്ഞ തട്ടിപ്പ് സംഘം വീണ്ടും രംഗത്തുവരികയാണ്. റിസര്‍വ് ബാങ്കിന്‍െറ (ആര്‍.ബി.ഐ) പേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മിച്ചും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവിന്‍െറ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചുമാണ് തട്ടിപ്പ് നടത്തുന്നത്.

read more

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted: 28 Aug 2012 09:17 PM PDT

Image: 

ദോഹ: ഖത്തരില്‍ പുതുതായി നിയമിതനായ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ അന്താരാഷ്ട്ര സഹകരണകാര്യങ്ങള്‍ക്കും വിദേശകാര്യങ്ങള്‍ക്കുമായുള്ള ഖത്തറിന്‍െറ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിത്തയ്യുമായി കൂടിക്കാഴ്ച നടത്തി.
അംബാസഡറുടെ നിയമനം സംബന്ധിച്ച് രാഷ്ട്രപതിയില്‍ നിന്നുള്ള ഔദ്യാഗിക രേഖകള്‍ സഞ്ജീവ് അറോറ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദിന് കൈമാറി. രേഖകളുടെ പകര്‍പ്പുകള്‍ വിദേശകാര്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP