സ്വര്‍ണവില ഉയര്‍ന്നു; പവന് 22,240 രൂപയായി Madhyamam News Feeds |
- സ്വര്‍ണവില ഉയര്‍ന്നു; പവന് 22,240 രൂപയായി
- ഭക്ഷ്യയോഗ്യമല്ലാത്ത 300 കിലോ കോഴിയിറച്ചി പിടികൂടി
- കൊല്ലം മണ്ഡലം വൈദ്യുതീകരണത്തിന് 3.05 കോടി
- മഴ കനക്കുന്നു; ഇനി ദുരിതയാത്ര
- മാലിന്യവാഹിനിയായി പള്ളിക്കലാര്‍
- കോട്ടയത്ത് നിരീക്ഷണ കാമറകള്‍ വരുന്നു
- അറവുപുഴയില്‍ സംരക്ഷണഭിത്തി, റോഡ് നിര്‍മാണം നിലച്ചിട്ട് മൂന്നാഴ്ച
- കയര്‍ഫെഡ് ആര്‍.സി.പി യൂനിറ്റില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
- വീട്ടമ്മയുടെ കൊല: അന്വേഷണം മൊബൈലുകള്‍ കേന്ദ്രീകരിച്ച്
- മകന്റെ ചികിത്സക്ക് വേണ്ടി നവജാതശിശുവിനെ വിറ്റു
സ്വര്‍ണവില ഉയര്‍ന്നു; പവന് 22,240 രൂപയായി Posted: 09 Aug 2012 11:50 PM PDT Image: കോഴിക്കോട് : സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാംദിവസവും കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,240 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,780രൂപയുമായാണ് ഉയര്‍ന്നത്. ബുധനാഴ്ച 22,080 രൂപയായിരുന്ന പവന്‍വില വ്യാഴാഴ്ച 80 രൂപ ഉയര്‍ന്ന് 22,160 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും 80 രൂപ കൂടി ഉയര്‍ന്നത്. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. |
ഭക്ഷ്യയോഗ്യമല്ലാത്ത 300 കിലോ കോഴിയിറച്ചി പിടികൂടി Posted: 09 Aug 2012 11:17 PM PDT Image: തിരുവനന്തപുരം: അമരവിള ചെക്പോസ്റ്റ് വഴി ഭക്ഷ്യയോഗ്യമല്ലാത്ത 300 കിലോ കോഴിയിറച്ചി കേരളത്തിലേക്ക് കടത്തിയത് ഭക്ഷ്യസുരക്ഷാവിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നേമം സ്വദേശി സാധുവിനെ കസ്റ്റഡിയിലെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ജോയന്‍റ് കമീഷണര്‍ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ അമരവിള ടോള്‍ഗേറ്റിലും കളിയിക്കാവിളയിലുമായി രാവിലെ അഞ്ചിന് തുടങ്ങിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത കോഴി ഇറച്ചി കടത്തുന്നത് പിടികൂടിയത്. ഇരുചക്രവാഹനങ്ങളിലായിരുന്നു കോഴികടത്തല്‍. രണ്ട് മോട്ടോര്‍ ബൈക്കുകളില്‍ കടത്തിയ 300 കിലോ കോഴിയിറച്ചി ഉദ്യോഗസ്ഥര്‍ പിടികൂടി. |
കൊല്ലം മണ്ഡലം വൈദ്യുതീകരണത്തിന് 3.05 കോടി Posted: 09 Aug 2012 11:11 PM PDT കൊല്ലം: വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളുടെയും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളുടെയും സൗജന്യ വൈദ്യുതീകരണത്തിന് രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പ്രകാരം കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് 3.05 കോടി രൂപഅനുവദിച്ചു. |
Posted: 09 Aug 2012 10:57 PM PDT തൊടുപുഴ: മഴ കനത്തുതുടങ്ങിയതോടെ നഗരത്തിലെ റോഡുകള്‍ തകര്‍ന്നു. നിര്‍മാണം കഴിഞ്ഞ് ഒരുവര്‍ഷം പോലും പൂര്‍ത്തിയാകാത്ത റോഡുകളാണ് തകര്‍ച്ചയിലായത്. കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നഗരയാത്ര ദുരിതമായി. |
മാലിന്യവാഹിനിയായി പള്ളിക്കലാര്‍ Posted: 09 Aug 2012 10:53 PM PDT അടൂര്‍:വന്‍തോതില്‍ അടിഞ്ഞുകൂടുന്ന മാലിന്യം പള്ളിക്കലാറിന് (വലിയതോട്) ശാപമാകുന്നു. മാലിന്യം കുമിഞ്ഞുകൂടുമ്പോഴും ശുചീകരണത്തിന് അധികൃതര്‍ തയാറാകാത്തത് നദിയുടെ അകാലമൃത്യുവിന് കാരണമായേക്കും. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നെടുമണില്‍ കൊല്ലശേരികുന്നില്‍ ഉദ്ഭവിച്ച് കൊല്ലം ജില്ലയിലെ തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കരുനാഗപ്പള്ളിക്കടുത്ത് കോഴിക്കോട് കായലില്‍ ചേരുന്ന പള്ളിക്കലാറിന്‍െറ നീളം 42 കിലോമീറ്ററാണ്. |
കോട്ടയത്ത് നിരീക്ഷണ കാമറകള്‍ വരുന്നു Posted: 09 Aug 2012 10:49 PM PDT കോട്ടയം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകള്‍ വരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി സി.രാജഗോപാല്‍ വെളിപ്പെടുത്തി. ഇതിന്‍െറ സാമ്പത്തിക വശമുള്‍പ്പെടെ കാര്യങ്ങള്‍ കലക്ടറുടെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. |
അറവുപുഴയില്‍ സംരക്ഷണഭിത്തി, റോഡ് നിര്‍മാണം നിലച്ചിട്ട് മൂന്നാഴ്ച Posted: 09 Aug 2012 10:47 PM PDT കോട്ടയം: ബസ്ദുരന്തമുണ്ടായ താഴത്തങ്ങാടി അറവുപുഴയില്‍ തകര്‍ന്ന സംരക്ഷണഭിത്തിയുടെയും റോഡിന്‍െറയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ട് മൂന്നാഴ്ച. പി.ഡബ്ള്യു.ഡി തയാറാക്കിയ പുതിയപ്ളാന്‍ അനുസരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ വീണ്ടും ബലക്ഷയം സംഭവിക്കുമെന്ന് കരാര്‍ ഏറ്റെടുത്ത സ്വകാര്യകമ്പനി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് നിര്‍മാണം നിലക്കാന്‍ വഴിയൊരുക്കിയ പ്രതിസന്ധി ഉടലെടുത്തത്. 2012 ഏപ്രില്‍ എട്ടിനാണ് അറവുപുഴയില്‍ റോഡും നിര്‍മാണത്തിലിരുന്ന സംരക്ഷണഭിത്തിയും ആറ്റിലേക്ക് പതിച്ചത്. |
കയര്‍ഫെഡ് ആര്‍.സി.പി യൂനിറ്റില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം Posted: 09 Aug 2012 10:43 PM PDT ആലപ്പുഴ: കയര്‍ഫെഡിന്‍െറ ആര്‍.സി.പി യൂനിറ്റില്‍ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. മണിക്കൂറുകളോളം പൊലീസും ഫയര്‍ഫോഴ്സും പ്രയത്നിച്ചാണ് തീയണച്ചത്. വൈകുന്നേരം ഏഴിനാണ് പ്രത്യേകം നിയോഗിക്കപ്പെട്ട രണ്ടാം ഷിഫ്റ്റിലെ 40ഓളം തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരിക്കെ തീ ശ്രദ്ധയില്‍പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ തീ മുകളിലേക്ക് ഉയര്‍ന്നു. യൂനിറ്റിലെ വാള്‍ക്കനൈസര്‍ കത്തി തീയും പുകയും യൂനിറ്റ് കെട്ടിടത്തില്‍ നിറഞ്ഞു. |
വീട്ടമ്മയുടെ കൊല: അന്വേഷണം മൊബൈലുകള്‍ കേന്ദ്രീകരിച്ച് Posted: 09 Aug 2012 10:42 PM PDT കോതമംഗലം: കോതമംഗലത്ത് വീട്ടമ്മകൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജിയെ (34) ബുധനാഴ്ചയാണ് വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൊബൈലുകള്‍ കേന്ദ്രീകരിച്ചും ഭര്‍ത്താവിന്‍െറ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. |
മകന്റെ ചികിത്സക്ക് വേണ്ടി നവജാതശിശുവിനെ വിറ്റു Posted: 09 Aug 2012 10:41 PM PDT Image: ജയ്പൂര്‍: വികലാംഗനായ മൂത്തമകന്റെ ചികിത്സക്ക് വേണ്ടി മാതാപിതാക്കള്‍ നവജാതശിശുവിനെ വിറ്റു. രാജസ്ഥാനിലാണ് സംഭവം. രണ്ടുവയസ്സുള്ള മകന്റെ ചികിത്സക്ക് പണം തികയാതെ വന്നപ്പോഴാണ് എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ 40,000രൂപക്ക് അയല്‍വാസിക്ക് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യാദേവി, ഭര്‍ത്താവ് അശോക്, അയല്‍വാസിയായ വിനോദ് അഗര്‍വാള്‍, ഭാര്യ ശകുന്തള ദേവി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment