സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്ന് കോഫി അന്നന്‍ പിന്‍മാറി Madhyamam News Feeds |
- സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്ന് കോഫി അന്നന്‍ പിന്‍മാറി
- ഹര്‍ത്താല്‍ പൂര്‍ണം; നേരിയ സംഘര്‍ഷം
- ഹര്‍ത്താല്‍: അരങ്ങേറിയത് അക്രമ പരമ്പര
- ഹര്‍ത്താല്‍: വ്യവസായ മേഖലക്ക് തിരിച്ചടി
- ഹര്‍ത്താലില്‍ പരക്കെ അക്രമം
- ഹര്‍ത്താല്‍ പൂര്‍ണം, സംഘര്‍ഷഭരിതം
- ഹര്‍ത്താല്‍ പൂര്‍ണം; പലയിടത്തും അക്രമം
- ഹര്‍ത്താല്‍ പൂര്‍ണം; വ്യാപക അക്രമം
- കണ്ണൂര്‍ നിശ്ചലമായി; അക്രമവും ഭീതിയും തുടരുന്നു
- മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വേണുഗോപാല്‍ അന്തരിച്ചു
സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്ന് കോഫി അന്നന്‍ പിന്‍മാറി Posted: 02 Aug 2012 11:41 PM PDT Image: ന്യൂയോര്‍ക്ക്: ബശ്ശാര്‍ സേനയുടെ കൂട്ടക്കുരുതി തുടരുന്നതിനിടെ സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്നും ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ പിന്‍മാറി. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് യു.എന്‍ -അറബ്ലീഗ് സംയുക്ത പ്രതിനിധിയായിരുന്ന അന്നന്റെരാജിക്കാര്യം പ്രഖ്യാപിച്ചത്. കാലാവധി അവസാനിക്കാന്‍ ഒരു മാസം ബാക്കിയിരിക്കെയാണ് അന്നന്റെപിന്‍മാറ്റം. |
ഹര്‍ത്താല്‍ പൂര്‍ണം; നേരിയ സംഘര്‍ഷം Posted: 02 Aug 2012 11:25 PM PDT കോട്ടയം: കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം ഉണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളൊഴികെ നിരത്തിലിറങ്ങിയ മറ്റ് വാഹനങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. |
ഹര്‍ത്താല്‍: അരങ്ങേറിയത് അക്രമ പരമ്പര Posted: 02 Aug 2012 11:19 PM PDT ആലപ്പുഴ: സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്തലിനെ തുടര്‍ന്ന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ അരങ്ങേറിയത് അക്രമ പരമ്പര. അരൂര്‍, അമ്പലപ്പുഴ, തുറവൂര്‍ മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടി. |
ഹര്‍ത്താല്‍: വ്യവസായ മേഖലക്ക് തിരിച്ചടി Posted: 02 Aug 2012 11:12 PM PDT കൊച്ചി: ഹര്‍ത്താലില്‍ കുടുങ്ങി കേരളത്തിന് ഒരു പ്രവൃത്തി ദിനംകൂടി നഷ്ടമായി. ഈ ഹര്‍ത്താല്‍ ദിനത്തിലും ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് വ്യവസായ മേഖലക്ക്. കേരളത്തിന്‍െറ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ ഷിപ്പ്യാര്‍ഡ്, പോര്‍ട്ട്ട്രസ്റ്റ്, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളെല്ലാം ഹര്‍ത്താലില്‍ സ്തംഭിച്ചു. പല സ്ഥലത്തും ഹാജര്‍ നില 50 ശതമാനത്തിലും താഴെയായിരുന്നു. |
Posted: 02 Aug 2012 11:06 PM PDT തൃശൂര്‍: പി.ജയരാജനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതം ദുസ്സഹമാക്കി. സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ക്കിടെ ജില്ലയില്‍ അങ്ങിങ്ങ് അക്രമം. പലയിടത്തും റോഡ് ഉപരോധിച്ചു. കൊടുങ്ങല്ലൂരില്‍ മാരകായുധങ്ങളുമായി പോസ്റ്റോഫിസിലേക്ക് തള്ളിക്കയറിയ സംഘത്തെ പൊലീസ് വിരട്ടിയോടിച്ചു. ശൃംഗപുരത്ത് കെ.എസ്.ഇ.ബി ഓഫിസ് കൗണ്ടര്‍ അടിച്ചുതകര്‍ത്തു. |
ഹര്‍ത്താല്‍ പൂര്‍ണം, സംഘര്‍ഷഭരിതം Posted: 02 Aug 2012 10:58 PM PDT പാലക്കാട്: ഹര്‍ത്താലില്‍ ജില്ലയിലെ ജനജീവിതം നിശ്ചലമായി. അപൂര്‍വം ഇരുചക്രവാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങി. വടക്കഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂല പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. അഞ്ചുമൂര്‍ത്തിമംഗലം എണ്ണക്കപ്പാടം ചെല്ലന്‍െറ മകന്‍ ഷണ്‍മുഖനാണ് (44) മരിച്ചത്. ഹര്‍ത്താല്‍ അനുകൂല പ്രകടനങ്ങള്‍ക്കിടെ ജില്ലയിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. യു.ഡി.എഫ് അനുകൂല ഫ്ളക്സ് ബോര്‍ഡുകളും കൊടികളും പലയിടങ്ങളിലും നശിപ്പിക്കപ്പെട്ടു. |
ഹര്‍ത്താല്‍ പൂര്‍ണം; പലയിടത്തും അക്രമം Posted: 02 Aug 2012 10:52 PM PDT മലപ്പുറം: ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയില്‍ പലയിടങ്ങളിലും അക്രമവും സംഘര്‍ഷവും. മലപ്പുറം, പരപ്പനങ്ങാടി പാലത്തിങ്ങല്‍, പള്ളിക്കല്‍ ബസാര്‍, എടപ്പാള്‍, കോട്ടക്കല്‍, നിലമ്പൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. |
ഹര്‍ത്താല്‍ പൂര്‍ണം; വ്യാപക അക്രമം Posted: 02 Aug 2012 10:45 PM PDT കാസര്‍കോട്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കെ അക്രമം. ജനജീവിതം നിശ്ചലമാക്കിയ ഹര്‍ത്താലില്‍ നേതാക്കളടക്കം നിരവധിപേരെ അറസ്റ്റ് ചെയ്തു. |
കണ്ണൂര്‍ നിശ്ചലമായി; അക്രമവും ഭീതിയും തുടരുന്നു Posted: 02 Aug 2012 10:40 PM PDT കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയെ ബന്ദിനെയും മറികടക്കുന്ന വിധം നിശ്ചലമാക്കി. ജില്ലയാകെ ഭീതിയിലാണ്. രണ്ടിടത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സായുധസേനയുടെ വിന്യാസവും പൊലീസ് ജാഗ്രതയും നിലനില്‍ക്കെ ജില്ലയില്‍ പരക്കെ അക്രമം അരങ്ങേറി. കാസര്‍കോട് ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട പ്രചാരണം കൂടിയായതോടെ ഉത്കണ്ഠ കൂടി. |
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വേണുഗോപാല്‍ അന്തരിച്ചു Posted: 02 Aug 2012 10:36 PM PDT Image: കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ടി.വേണുഗോപാല്‍ (82) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ബേപ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. കോഴിക്കോട് സാമൂതിരി കോളജ്, തൃശൂര്‍ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളിലായിരുന്നു വേണുഗോപാലിന്റെവിദ്യാഭ്യാസം. 1952 ലാണ് മാതൃഭൂമിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. 1988 വരെ മാതൃഭൂമിയില്‍ തുടര്‍ന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment