വിശ്വം കീഴടക്കി ഇളമുറ സംഘം Madhyamam News Feeds |
- വിശ്വം കീഴടക്കി ഇളമുറ സംഘം
- കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പരിഷ്കരിക്കും -കെ.എം. മാണി
- ഊണില്‍ അട്ട; പന്തളത്ത് ഹോട്ടല്‍ അടപ്പിച്ചു
- ഉത്രട്ടാതി ജലമേളക്ക് 48 പള്ളിയോടങ്ങള്‍
- കുമരകം വള്ളംകളി: മാമ്മൂടന്‍ ജേതാക്കള്‍
- പായിപ്പാട് ജലോത്സവം: ആനാരി പുത്തന്‍ചുണ്ടന് കിരീടം
- കെ. കരുണാകരന്‍ സപ്തതി മന്ദിരത്തിന്‍െറ ഭാഗം വില്‍ക്കാന്‍ നീക്കം
- ജില്ലയിലെ 100 വിദ്യാലയങ്ങളില്‍ ‘സ്റ്റെപ്പ്’
- ഓണക്കാലത്ത് പൊന്നാനിയില്‍ വിറ്റത് 55 ലക്ഷത്തിന്‍െറ മദ്യം; എടപ്പാളില്‍ 39 ലക്ഷവും
- പള്ളിവാള്‍ മോഷണം: ഒരാള്‍ അറസ്റ്റില്‍
Posted: 01 Sep 2012 12:31 AM PDT Image: അതിവേഗത്തിന്‍െറ കളിമുറ്റങ്ങളില്‍ മുട്ടിടിച്ച ചരിത്രപശ്ചാത്തലമാണ് കൂട്ടിനുള്ളത്. മുഴുനീള റണ്ണപ്പില്‍ പാഞ്ഞുവരുന്നവന്‍െറ വന്യത കണ്ട് ചങ്കിടിച്ച ഗതകാലങ്ങളില്‍ കരീബിയന്‍ പന്തേറുകാര്‍ മനസ്സില്‍ തീ കോരിയിട്ടതിന് കണക്കില്ല. ഉപഭൂഖണ്ഡത്തിലെ വിള്ളലുള്ള ക്രീസില്‍ പന്തു കുത്തിത്തിരിച്ച് ഒറ്റപ്പെട്ട നേട്ടങ്ങളിലേക്ക് വെട്ടിത്തിരിച്ച കഥകളായിരുന്നു അപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന് കൂട്ടിനുണ്ടായിരുന്നത്. |
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പരിഷ്കരിക്കും -കെ.എം. മാണി Posted: 01 Sep 2012 12:22 AM PDT ചെറുതോണി: കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതി കാര്യക്ഷമമാക്കുകയും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യുമെന്ന് ധനമന്ത്രി കെ.എം. മാണി. കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ്- എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇടുക്കിയില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 വയസ്സ് കഴിഞ്ഞ കര്‍ഷകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്‍കാനുള്ള അതിവര്‍ഷാനുകൂല്യ കുടിശ്ശികയും വിവാഹ ധനസഹായ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യും. |
ഊണില്‍ അട്ട; പന്തളത്ത് ഹോട്ടല്‍ അടപ്പിച്ചു Posted: 01 Sep 2012 12:17 AM PDT പന്തളം: ഹോട്ടലിലെ ഊണില്‍ അട്ടയെ കണ്ടതിനെത്തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു. പന്തളം ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ആര്യാസ് വെജിറ്റേറിയന്‍ ഹോട്ടലിലാണ് ഊണിനോടൊപ്പം അട്ട ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30 നാണ് സംഭവം. ചക്കുളം ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കൊല്ലം പറവൂര്‍ പാണ്ടിതിട്ട വീട്ടില്‍ സുരേഷ് കുമാറും ഏഴംഗ കുടുംബവും ഊണ് കഴിക്കുന്നതിനിടെയാണ് അട്ടയെ കണ്ടത്. ഏഴ് വയസ്സുകാരനായ മകന്‍ അമല്‍ കൃഷ്ണയുടെ പാത്രത്തിലാണ് അട്ടയെ കണ്ടത്. |
ഉത്രട്ടാതി ജലമേളക്ക് 48 പള്ളിയോടങ്ങള്‍ Posted: 01 Sep 2012 12:13 AM PDT പത്തനംതിട്ട: പുതുതായി രണ്ട് പള്ളിയോടങ്ങളെ ഉള്‍പ്പെടുത്തിയതോടെ ഉത്രട്ടാതി മേളയില്‍ 48 പള്ളിയോടങ്ങള്‍ കുതിച്ചുപായും. കലാശപ്പോരാട്ടത്തില്‍നിന്ന് നാല് പള്ളിയോടങ്ങളെ സംഘാടക സമിതി വിലക്കിയിട്ടുണ്ട്. നാല് പള്ളിയോടങ്ങളെ ഓരോ ബാച്ചുകളിലാക്കിയാണ് പ്രാഥമിക മത്സരം. |
കുമരകം വള്ളംകളി: മാമ്മൂടന്‍ ജേതാക്കള്‍ Posted: 31 Aug 2012 11:57 PM PDT കോട്ടയം: ശ്രീനാരായണ കുമരകം മത്സര വള്ളംകളിയില്‍ ശ്രീനാരായണ ഏവര്‍റോളിങ് ട്രോഫി ബൈജു തൈപ്പറമ്പ് നയിച്ച കുമരകം വേമ്പനാട് ബോട്ട് ക്ളബിന്‍െറ മാമ്മൂടന്‍ സ്വന്തമാക്കി. |
പായിപ്പാട് ജലോത്സവം: ആനാരി പുത്തന്‍ചുണ്ടന് കിരീടം Posted: 31 Aug 2012 11:42 PM PDT ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ വാശിയേറിയ മത്സരത്തില്‍ ആനാരി പുത്തന്‍ചുണ്ടന്‍ ജേതാവ്. കാരിച്ചാലിനെ രണ്ടാം സ്ഥാനത്തേക്ക് അരവള്ളപ്പാടിന് പിന്നിലാക്കിയാണ് ആനാരി സ്പോര്‍ട്സ് ക്ളബ് ക്യാപ്റ്റന്‍ എ. രാധാകൃഷ്ണന്‍ നയിച്ച പുത്തന്‍ചുണ്ടന്‍ വിജയതിലകം ചൂടിയത്. കാരിച്ചാല്‍ ബ്ളോട്ട് ക്ളബിന്‍െറ ക്യാപ്റ്റന്‍ രാജന്‍ മണിയങ്കേരിയാണ് കാരിച്ചാലിനെ നയിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ആയാപറമ്പ് പാണ്ടിയെ ജോണ്‍ വര്‍ഗീസ് നയിച്ചു. |
കെ. കരുണാകരന്‍ സപ്തതി മന്ദിരത്തിന്‍െറ ഭാഗം വില്‍ക്കാന്‍ നീക്കം Posted: 31 Aug 2012 11:37 PM PDT മൂവാറ്റുപുഴ: കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി ഓഫിസ് സ്ഥിതിചെയ്യുന്ന കെ. കരുണാകരന്‍ സപ്തതി മന്ദിരത്തിന്‍െറ ഭാഗം വില്‍ക്കാന്‍ നീക്കം. ഇത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ തടഞ്ഞു. കാവുംപടിറോഡിലെ മന്ദിരത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കെ.പി. ചെറിയാന്‍ ബ്ളോക് പ്രസിഡന്‍റായിരിക്കെ നഗരത്തിലെ കണ്ണായ സ്ഥലത്ത് വാങ്ങിയ 14 സെന്‍റ് സ്ഥലത്താണ് മന്ദിരം പ്രവര്‍ത്തിക്കുന്നത്. |
ജില്ലയിലെ 100 വിദ്യാലയങ്ങളില്‍ ‘സ്റ്റെപ്പ്’ Posted: 31 Aug 2012 11:26 PM PDT ഒറ്റപ്പാലം: സമഗ്ര വിദ്യാലയ വികസനം ലക്ഷ്യമിട്ട് ജില്ലയിലെ 100 വിദ്യാലയങ്ങളില്‍ ‘സ്റ്റെപ്പ്’ നടപ്പിലാക്കും. ജില്ലാ പഞ്ചായത്തിന്‍െറ സഹായത്തോടെ ഡയറ്റിന്‍െറ നേതൃത്വത്തിലാണ് പദ്ധതി. 91 പഞ്ചായത്തുകളില്‍നിന്നായി ഒന്ന് വീതവും ചിറ്റൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകളില്‍നിന്ന് രണ്ടുവീതവും പാലക്കാട് നഗരസഭയില്‍ മൂന്നും സ്കൂളുകളാണ് പദ്ധതി നടപ്പാക്കാനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പല്‍ പറഞ്ഞു. |
ഓണക്കാലത്ത് പൊന്നാനിയില്‍ വിറ്റത് 55 ലക്ഷത്തിന്‍െറ മദ്യം; എടപ്പാളില്‍ 39 ലക്ഷവും Posted: 31 Aug 2012 11:15 PM PDT പൊന്നാനി: ഓണാഘോഷത്തിമിര്‍പ്പില്‍ പൊന്നാനിയില്‍ വിറ്റത് 55 ലക്ഷം രൂപയുടെ മദ്യം. തൊട്ടടുത്ത എടപ്പാളില്‍ തീര്‍ന്നത് 39 ലക്ഷം രൂപയുടേതും. താലൂക്കില്‍ ബിവറേജസ് കോര്‍പറേഷന് പൊന്നാനി ചമ്രവട്ടം ജങ്ഷനിലും എടപ്പാളിലുമാണ് വിദേശമദ്യ വില്‍പനശാലയുള്ളത്. |
പള്ളിവാള്‍ മോഷണം: ഒരാള്‍ അറസ്റ്റില്‍ Posted: 31 Aug 2012 11:05 PM PDT ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കോമരത്തിന്‍െറ വീട്ടിലെ മച്ചില്‍നിന്ന് പള്ളിവാള്‍, ചെറിയ പ്രതിമ, നാല് വിളക്കുകള്‍, വാല്‍കണ്ണാടി എന്നിവ മോഷ്ടിച്ച കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കുളങ്ങര സ്വദേശി കുട്ടപ്പനെയാണ് (54) സി.ഐ കെ. സുദര്‍ശന്‍, എസ്.ഐമാരായ കെ. മാധവന്‍കുട്ടി, വി.ഐ സഗീര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment