പകരക്കാരനായി കൊല്ലത്തെത്തി; കേരളത്തിന്റെ പകരക്കാരനില്ലാത്ത നടനായി Madhyamam News Feeds |
- പകരക്കാരനായി കൊല്ലത്തെത്തി; കേരളത്തിന്റെ പകരക്കാരനില്ലാത്ത നടനായി
- അസ്ട്രോണമി ഫോട്ടോഗ്രാഫി: നാലാമതും ജതിന്‍ തന്നെ താരം
- മഹാനടന് മലയാളത്തിന്റെ അനുശോചനം....
- കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്‍െറ ആത്മഹത്യാ ഭീഷണി
- ഇന്ത്യക്കാരന്‍ 30 വര്‍ഷമായി മസീറാ ജയിലിലെന്ന്
- ആഹ്ളാദ നിറവില്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു
- സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 23,520 രൂപ
- തിലകക്കുറി മാഞ്ഞു
- ‘പരീക്കുട്ടി’ക്ക് പിറന്നാള്‍ ആശംസകളുമായി എം.പിയെത്തി
- കുരുതികള്‍ നല്‍കുന്ന അപായ സന്ദേശം
പകരക്കാരനായി കൊല്ലത്തെത്തി; കേരളത്തിന്റെ പകരക്കാരനില്ലാത്ത നടനായി Posted: 24 Sep 2012 12:40 AM PDT Image: കൊല്ലം: അറുപതുകളില്‍ കൊല്ലത്തെ നാടകക്യാമ്പില്‍ സൈക്കിള്‍ ചവിട്ടി എത്തിയ ഒരാള്‍ പിന്നീടൊരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു. പകരക്കാരനായായിരുന്നു അയാളുടെ വരവ്. പിന്നീടയാള്‍ പകരംവെക്കാനാവാത്ത അഭിനയപ്രതിഭയായി വെള്ളിത്തിര കീഴടക്കി. നാടകവേദികളില്‍ ശ്രദ്ധേയനായ തിലകന്‍ സിനിമയിലും അഭിനയത്തിന്റെ പെരുന്തച്ചനായി മാറിയപ്പോള്‍ അതിന് ഊര്‍ജം പകര്‍ന്ന രംഗവേദികളിലൊന്നായിരുന്നു ഒ. മാധവന്റെ നിയന്ത്രണത്തിലുള്ള കൊല്ലത്തെ കാളിദാസ കലാകേന്ദ്രം. |
അസ്ട്രോണമി ഫോട്ടോഗ്രാഫി: നാലാമതും ജതിന്‍ തന്നെ താരം Posted: 24 Sep 2012 12:14 AM PDT Image: മനാമ: അങ്ങനെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം വീണ്ടും ജതിനെ തേടിയെത്തി. 2012ലെ മികച്ച യങ് അസ്ട്രോണമി ഫോട്ടോഗ്രാഫര്‍ പുരസ്കാരമാണ് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിലെ 11ാം ക്ളാസ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി ജിതിനെ തേടിയെത്തിയത്. കഴിഞ്ഞ നാലു വര്‍ഷമായി ഈ പുരസ്കാരം മറ്റാര്‍ക്കും ജതിന്‍ വിട്ടുകൊടുത്തിട്ടില്ല. ആര്‍ട്ടികിലെ കൊടും തണുപ്പിനെ അതിജയിച്ച് ജതിന്‍ നേടിയെടുത്ത ഈ വര്‍ഷത്തെ പുരസ്കാരത്തിന് തിളക്കമേറെയാണ്. |
മഹാനടന് മലയാളത്തിന്റെ അനുശോചനം.... Posted: 24 Sep 2012 12:04 AM PDT Image: Subtitle: മലയാളത്തിന്റെ മഹാനടന് വിടയോതി നാടിന്റെ നാനാ തുറകളില്‍ നിന്ന് ഓര്‍മപ്പൂക്കളുടെ നിറകണ്‍ ആദരം.... News Gallery: തിരുവനന്തപുരം: നടന്‍ തിലകന്റെ വിയോഗം കലാലോകത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. പകരക്കാരന്‍ ഇല്ലാത്ത നടനാണ് തിലകന്‍. അഞ്ച് ദശാബ്ദക്കാലം നാടകരംഗത്തും സിനിമാരംഗത്തും നിറഞ്ഞുനിന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. അപൂര്‍വമായ ശബ്ദവും പ്രത്യേകതയുള്ള ഭാവങ്ങളുമൊക്കെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മുതല്‍ക്കൂട്ടായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. |
കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്‍െറ ആത്മഹത്യാ ഭീഷണി Posted: 24 Sep 2012 12:04 AM PDT Image: ഷാര്‍ജ: ഫുജൈറയിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ സിവില്‍ ഡിഫന്‍സും പൊലീസും ചേര്‍ന്ന് താഴെയിറക്കി. ഞായറാഴ്ച ഫുജൈറ പട്ടണത്തിലായിരുന്നു സംഭവം. |
ഇന്ത്യക്കാരന്‍ 30 വര്‍ഷമായി മസീറാ ജയിലിലെന്ന് Posted: 23 Sep 2012 11:58 PM PDT Image: 1971 ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട ഇന്ത്യക്കാരന്‍ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ഒമാനിലെ മസീറ ജയിലില്‍ കഴിയുന്നുവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മസ്കത്ത് ഇന്ത്യന്‍ എംബസി ഒമാന്‍ അധികൃതരോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. |
ആഹ്ളാദ നിറവില്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു Posted: 23 Sep 2012 11:45 PM PDT Image: ജിദ്ദ: 82 വര്‍ഷത്തെ നിരന്തര യത്നത്തിലൂടെ കൈവരിച്ച നേട്ടങ്ങളുടേയും വളര്‍ച്ചയുടേയും നിറവില്‍ സൗദി അറേബ്യയുടെ ദേശീയദിനം ആഘോഷിച്ചു. രാജ്യത്തിന്‍െറ പുരോഗതിയില്‍ ഒരു പോലെ സേവനമര്‍പ്പിക്കുന്ന സ്വദേശികളും വിദേശികളുമടങ്ങുന്ന ജനസമൂഹം ആഹ്ളാദത്തിന്‍െറ വിവിധ തലങ്ങളിലായി ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി. മുക്കാല്‍ നൂറ്റാണ്ടിന്‍െറ അസൂയാവഹമായ പുരോഗതിയുടെ സ്തൂപങ്ങളായിത്തീര്‍ന്ന നഗരത്തെരുവുകളില്‍ ദേശീയ ദിനാഘോഷത്തിന്‍െറ ആഹ്ളാദം പതഞ്ഞൊഴുകി. |
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 23,520 രൂപ Posted: 23 Sep 2012 10:00 PM PDT Image: കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞ് 23,520 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,940 രൂപയുമായി. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. പവന് 24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. |
Posted: 23 Sep 2012 07:48 PM PDT Image: തിരുവനന്തപുരം: നടനകലയുടെ പെരുന്തച്ചനായി അരനൂറ്റാണ്ടിലേറെ കാലം മലയാളത്തിരയുടെ തിലകക്കുറിയായിരുന്ന തിലകന്‍ ഇനി ഓര്‍മയുടെ അഭ്രപാളിയിലേക്ക്..കരുത്തുറ്റ വേഷങ്ങള്‍ ഇനിയും ആടിത്തിമിര്‍ക്കാന്‍ മലയാളത്തിന്‍െറ സ്വന്തം കാര്‍ക്കശ്യക്കാരന്‍ തിരിച്ചുവരണമേയെന്ന പ്രാര്‍ഥന ഫലം കണ്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.35ന് ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞു. ഒരു മാസത്തോളമായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. എഴുപത്തേഴ് വയസ്സായിരുന്നു. സംസ്കാരം നാലു മണിയോടെ തൈക്കാട് ശ്മാശനത്തില്‍. |
‘പരീക്കുട്ടി’ക്ക് പിറന്നാള്‍ ആശംസകളുമായി എം.പിയെത്തി Posted: 23 Sep 2012 01:05 PM PDT Image: തിരുവനന്തപുരം: ഓര്‍മയില്‍ ഒരുപാട് പിറന്നാളുകള്‍ കണ്ട മലയാളിയുടെ ‘പരീക്കുട്ടി’നടന്‍ മധുവിന് 79ാം പിറന്നാളിന് അവിസ്മരണീയ സമ്മാനവുമായി എം.പിയെത്തി. കുടുംബസുഹൃത്തായ ശശി തരൂര്‍ എം.പിയാണ് പിറന്നാള്‍ ആശംസയുമായെത്തി മധുവിനെ പൊന്നാടയണിയിച്ചത്. |
കുരുതികള്‍ നല്‍കുന്ന അപായ സന്ദേശം Posted: 23 Sep 2012 12:51 PM PDT Image: ഗുജറാത്ത്, വംശഹത്യയുമായി ബന്ധപ്പെട്ട ഓരോ കേസിലെ വിധി വരുമ്പോഴും കലാപത്തിനു പിന്നിലെ യഥാര്‍ഥ കുറ്റവാളിയായ നരേന്ദ്ര മോഡിയുടെ ശിക്ഷാവിധി വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എന്നില്‍ ഉണരാറുള്ളത്. നരോദ പാട്യയിലെ കുരുതിയുടെ സംഘാടകയായ മായാ കോഡ്നാനിക്ക് 28 വര്‍ഷത്തെ തടവുവിധിച്ച സന്ദര്‍ഭത്തിലും അതേ പ്രതീക്ഷയിലായിരുന്നു ഞാന്‍. വൈകിയാലും നീതി നിഷേധിക്കപ്പെടില്ല എന്ന പ്രത്യാശ എന്നില്‍ ഇപ്പോഴുമുണ്ട്. കലാപത്തില്‍ സ്വന്തം ഭാഗം ‘നന്നായി’ നിറവേറ്റിയതിന്‍െറ പേരില്‍ മായാ കോഡ്നാനിയെ മന്ത്രിപദവി നല്‍കിയായിരുന്നു മോഡി അനുമോദിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment