ഉത്തരമലബാര്‍ ജലോത്സവം: മയിച്ച ന്യൂ ബ്രദേഴ്സ് ജലരാജാക്കന്മാര്‍ Madhyamam News Feeds |
- ഉത്തരമലബാര്‍ ജലോത്സവം: മയിച്ച ന്യൂ ബ്രദേഴ്സ് ജലരാജാക്കന്മാര്‍
- പടന്നക്കാട് മേല്‍പാലം ഇന്ന് തുറക്കും
- പ്ളസ് വണ്‍ സീറ്റുകളില്‍ പ്രവേശം നല്‍കാന്‍ വിമുഖത; അനുവദിക്കണമെന്ന് ഡയറക്ടര്‍
- വൈദ്യര്‍ മീനങ്ങാടിയുടെ വികസന നായകന്‍
- ‘ഇന്ധനവില വര്‍ധന; പോരാട്ടം ശക്തമാക്കും’
- ഇസ്ലാം വിരുദ്ധ സിനിമക്കെതിരെ യൂറോപ്പിലെങ്ങും പ്രതിഷേധം; പാകിസ്താനില്‍ ഒരു മരണം
- പുണ്യനഗരികള്‍ ഒരുങ്ങി; ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന്
- വി.എസ് കൂടങ്കുളത്തേക്ക്
- റണ്‍പൂരം നാളെ മുതല്‍
- ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടുത്ത വിയോജിപ്പ്; വിമാനത്താവളത്തില്‍ മീറ്റര്‍ ടാക്സി എത്തിയില്ല
ഉത്തരമലബാര്‍ ജലോത്സവം: മയിച്ച ന്യൂ ബ്രദേഴ്സ് ജലരാജാക്കന്മാര്‍ Posted: 17 Sep 2012 12:08 AM PDT ചെറുവത്തൂര്‍: തേജസ്വിനിപ്പുഴയുടെ ഇരുകരകളിലും തിങ്ങിനിറഞ്ഞ നൂറുകണക്കിനാളുകളുടെ ആര്‍പ്പുവിളികള്‍ നിറഞ്ഞ പ്രോത്സാഹനവുമേറ്റുവാങ്ങി ഓളപ്പരപ്പിനുമേല്‍ ചടുലതാളത്തില്‍ പങ്കായമെറിഞ്ഞ് മയിച്ച ന്യൂ ബ്രദേഴ്സ് ഉത്തരമലബാര്‍ ജലോത്സവത്തിലെ ജലരാജാക്കന്മാരായി. |
പടന്നക്കാട് മേല്‍പാലം ഇന്ന് തുറക്കും Posted: 17 Sep 2012 12:07 AM PDT കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ മേല്‍പാലം തിങ്കളാഴ്ച തുറന്നുകൊടുക്കും. ഇതോടെ ഒരു ദശാബ്ദക്കാലമായുള്ള ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഉത്തരകേരളത്തിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ മേല്‍പാലം എന്ന ബഹുമതിയും ഇനി പടന്നക്കാടിന് സ്വന്തം. 2009 ജനുവരിയിലാണ് നാഷനല്‍ ഹൈവേ അതോറിറ്റി പാലത്തിന്‍െറ നിര്‍മാണത്തിന് തുടക്കംകുറിച്ചത്. 1199.6 മീറ്റര്‍ നീളമുള്ള പാലത്തിന് വടക്കുഭാഗത്ത് 265 മീറ്ററും തെക്കുഭാഗത്ത് 277 മീറ്ററും നീളത്തില്‍ അപ്രോച് റോഡും നിര്‍മിച്ചിട്ടുണ്ട്. 27 സ്പാനുകളാണ് പാലത്തിനുള്ളത്. |
പ്ളസ് വണ്‍ സീറ്റുകളില്‍ പ്രവേശം നല്‍കാന്‍ വിമുഖത; അനുവദിക്കണമെന്ന് ഡയറക്ടര്‍ Posted: 16 Sep 2012 11:56 PM PDT മലപ്പുറം: ഒഴിവുകളുണ്ടായിട്ടും പ്ളസ്വണ്‍ സീറ്റുകളില്‍ പ്രവേശം നിഷേധിക്കുന്നതായി വ്യാപക ആക്ഷേപം. പ്രതിദിനം നൂറുകണക്കിന് പരാതികളാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ലഭിക്കുന്നത്. |
വൈദ്യര്‍ മീനങ്ങാടിയുടെ വികസന നായകന്‍ Posted: 16 Sep 2012 11:16 PM PDT മീനങ്ങാടി: 1979 മുതല്‍ 84 വരെയും പിന്നീട് 1987 മുതല്‍ 1994 വരെയുമാണ് പി.വി. വര്‍ഗീസ് വൈദ്യര്‍ മീനങ്ങാടി പഞ്ചായത്തിന്‍െറ പ്രസിഡന്‍റായത്. അക്കാലത്ത് വൈദ്യര്‍ തുടക്കമിട്ട പദ്ധതികളാണ് മീനങ്ങാടിയെ വികസന കുതിപ്പിലേക്ക് നയിച്ചത്. ശ്രീകണ്ഠപ്പ സ്റ്റേഡിയം, ഹൈസ്കൂള്‍, പോളിടെക്നിക്, മില്‍മ പാല്‍ ചില്ലിങ് പ്ളാന്‍റ് തുടങ്ങിയവ സ്ഥാപിക്കപ്പെട്ടത് ഇതിന്‍െറ ഭാഗമാണ്. പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയില്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ സേവിച്ചു. |
‘ഇന്ധനവില വര്‍ധന; പോരാട്ടം ശക്തമാക്കും’ Posted: 16 Sep 2012 11:10 PM PDT പുറമേരി: ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധനവില വര്‍ധനക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സി.എന്‍. ചന്ദ്രന്‍. കോഴിക്കോട് വടക്കന്‍ മേഖലയിലെ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിമാരുടെ ക്യാമ്പ് പുറമേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
ഇസ്ലാം വിരുദ്ധ സിനിമക്കെതിരെ യൂറോപ്പിലെങ്ങും പ്രതിഷേധം; പാകിസ്താനില്‍ ഒരു മരണം Posted: 16 Sep 2012 10:58 PM PDT Image: ലണ്ടന്‍: മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇസ്ലാം വിരുദ്ധ സിനിമക്കെതിരെ യൂറോപിലുടനീളം പ്രതിഷേധം ശക്തമാവുന്നു. പശ്ചിമേഷ്യയില്‍ പടരുന്ന പ്രതിഷേധത്തിനു പുറമെയാണിത്. |
പുണ്യനഗരികള്‍ ഒരുങ്ങി; ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് Posted: 16 Sep 2012 10:42 PM PDT Image: ജിദ്ദ: അല്ലാഹുവിന്‍െറ ആതിഥേയത്വത്തിലേക്ക് ജന്മസാഫല്യം തേടി ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ആദ്യ ഔദ്യാഗികസംഘം തിങ്കളാഴ്ച പുണ്യഭൂമികളില്‍ എത്തിച്ചേരും. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കൊല്‍ക്കത്തയില്‍ നിന്ന് 423 തീര്‍ഥാടകരെയും വഹിച്ചു രാവിലെ 10.20ന് മദീനയിലെ പ്രിന്‍സ് മുഹമ്മദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങും. ഇതുകൂടാതെ അഞ്ചു വിമാനങ്ങള്‍ കൂടി തിങ്കളാഴ്ച മദീനയിലെത്തുന്നുണ്ട്. ശ്രീനഗര്‍, ലഖ്നൗ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഈ വിമാനങ്ങളിലെത്തുക. |
Posted: 16 Sep 2012 10:30 PM PDT Image: തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നാളെ കൂടങ്കുളം സന്ദര്‍ശിക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ യുവകലാസാഹിതി സംഘടിപ്പിച്ച കൂടങ്കുളം ഐക്യദാര്‍ഢ്യസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് വി.എസ് ഇക്കാര്യം അറിയിച്ചത്. കൂടങ്കുളത്തെ സമരക്കാര്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമം ന്യായീകരിക്കാനാവില്ലെന്നും തമിഴ്‌നാടിനെ മാത്രമല്ല, ദക്ഷിണേന്ത്യയെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും വി.എസ് പറഞ്ഞു. വിശദമായ പഠന റിപോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. |
Posted: 16 Sep 2012 10:30 PM PDT Image: കൊളംബോ: ലോക ക്രിക്കറ്റില്‍ റണ്ണുകളുടെ മഹാവിസ്ഫോടനത്തിലേക്ക് ചൊവ്വാഴ്ച കളിമുറ്റങ്ങളുണരും. മരതകദ്വീപിലെ മൂന്ന് വേദികളിലായാണ് നാലാമത് ട്വന്‍റി20 ലോകകപ്പിന് ക്രീസൊരുങ്ങുന്നത്. സാധ്യതയുടെ അമരത്ത് ഒറ്റക്കൊരു സംഘത്തെ ചൂണ്ടിക്കാട്ടാന്‍ കഴിയാത്തതിനാല്‍ ഹ്രസ്വമായ ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളാകും കിരീടത്തിനുവേണ്ടി ലങ്കയില്‍ അരങ്ങേറുകയെന്നാണ് വിദഗ്ധ മതം. |
ടാക്സി ഡ്രൈവര്‍മാര്‍ക്ക് കടുത്ത വിയോജിപ്പ്; വിമാനത്താവളത്തില്‍ മീറ്റര്‍ ടാക്സി എത്തിയില്ല Posted: 16 Sep 2012 10:05 PM PDT Image: മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മീറ്റര്‍ ടാക്സി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഇനിയും യഥാര്‍ഥ്യമായില്ല. ഈവര്‍ഷം ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനിക്ക് ദീവാന്‍ ഓഫ് റോയല്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നതാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment