സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കക്ക് പങ്കില്ലെന്ന് പ്രധാമന്ത്രി Madhyamam News Feeds |
- സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കക്ക് പങ്കില്ലെന്ന് പ്രധാമന്ത്രി
- കമലേശ്വരത്ത് വീട്ടില്‍ കവര്‍ച്ച: 20 പവനും 10 ലക്ഷവും കവര്‍ന്നു
- വീട്ടില്‍ കയറി സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍
- തേക്കടിയില്‍ ചന്ദന മോഷണം; വിടിയല്‍ ഗ്രൂപ്പ് അംഗം പിടിയില്‍
- അച്ചന്‍കോവിലാറ്റില്‍ വന്‍ മണല്‍ക്കൊള്ള
- ശബരിമല തീര്‍ഥാടത്തിന് വിപുല ക്രമീകരണം
- പള്ളിപ്പുറത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനം; നിരവധി പേര്‍ക്ക് പരിക്ക്
- ആനന്ദന്‍കുടിക്ക് സമീപം പൗരാണിക ഗുഹ കണ്ടെത്തി
- ലീഗ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മുല്ലപ്പള്ളി
- പാവറട്ടി മേഖലയില്‍ കുന്നിടിക്കല്‍ തുടരുന്നു
സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കക്ക് പങ്കില്ലെന്ന് പ്രധാമന്ത്രി Posted: 29 Sep 2012 12:50 AM PDT Image: ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാര നടപടികളില്‍ അമേരിക്കക്ക് പങ്കില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. സ്വതന്ത്രരാജ്യമായ ഇന്ത്യയുടെ മേല്‍ മറ്റുള്ളവര്‍ക്ക് ഒന്നും അടിച്ചേല്‍പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെസത്യപ്രതിഞ്ജാ ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടര്‍ന്നുപോകുമെന്നും രാജ്യതാല്‍പര്യത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
കമലേശ്വരത്ത് വീട്ടില്‍ കവര്‍ച്ച: 20 പവനും 10 ലക്ഷവും കവര്‍ന്നു Posted: 29 Sep 2012 12:00 AM PDT തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷവും 20 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. കമലേശ്വരം പയറ്റുകുപ്പയില്‍ റസിഡന്‍സ് നമ്പര്‍ 122ല്‍ താമസം സുല്‍ഫിക്കറിന്‍െറ വീട്ടിലാണ് കവര്‍ച്ച നടന്നത്. |
വീട്ടില്‍ കയറി സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍ Posted: 28 Sep 2012 11:52 PM PDT കുണ്ടറ: പുരുഷന്മാരില്ലാത്ത വീടുകളുടെ കതക് തകര്‍ത്ത് വീട്ടില്‍ കടന്ന് സ്ത്രീകളെ പ്രായഭേദമെന്യെ ഉപദ്രവിക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്ത നിരവധി കേസുകളിലെ പ്രതികളായ യുവാക്കളെ കുണ്ടറ പൊലീസ് പിടികൂടി. നിരവധി ഭവനഭേദന കേസുകളിലെ പ്രതികളായ പെരുമ്പുഴ സെറ്റില്‍മെന്‍റ് കോളനിയില്‍ പാലവിളവീട്ടില്‍ ആദര്‍ശ് (കണ്ണന്‍-19), കുണ്ടറ മുളവന മുക്കൂട് പരുത്തുംപാറ കോര്‍പറേഷന്‍ കാഷ്യു ഫാക്ടറിക്ക് സമീപം കിഴക്കേ മുകളില്‍ വീട്ടില്‍ രാജീവ് (27) എന്നിവരെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. |
തേക്കടിയില്‍ ചന്ദന മോഷണം; വിടിയല്‍ ഗ്രൂപ്പ് അംഗം പിടിയില്‍ Posted: 28 Sep 2012 11:41 PM PDT കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ തേക്കടി റേഞ്ചില്‍ ഉള്‍പ്പെട്ട ആനക്കൂട് ഭാഗത്തുനിന്ന് ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിടിയല്‍ ഗ്രൂപ് അംഗത്തെ പിടികൂടി. |
അച്ചന്‍കോവിലാറ്റില്‍ വന്‍ മണല്‍ക്കൊള്ള Posted: 28 Sep 2012 11:37 PM PDT പത്തനംതിട്ട: വള്ളിക്കോട്, ഓമല്ലൂര്‍ ചെന്നീര്‍ക്കര പഞ്ചായത്തുകളില്‍ അച്ചന്‍കോവിലാറ്റിലെ വിവിധ കടവുകളില്‍നിന്ന് വന്‍തോതില്‍ മണല്‍ക്കൊള്ള. രാത്രിയാണ് മണല്‍ സമീപ പുരയിടങ്ങളില്‍ എത്തിച്ച് ടിപ്പറുകളിലും ലോറികളിലുമായി കടത്തുന്നത്. വള്ളിക്കോട് പഞ്ചായത്തില്‍ താഴൂര്‍കടവ്, വാഴമുട്ടം ഭാഗങ്ങളാണ് മണല്‍ക്കൊള്ള കൂടുതല്‍ നടക്കുന്ന കേന്ദ്രങ്ങള്‍. തോവേലില്‍ കടവ്, കൈപ്പട്ടൂര്‍ പാലത്തിന് സമീപം, നരിയാപുരം എന്നിവിടങ്ങളിലും മണല്‍ വാരല്‍ നടക്കുന്നുണ്ട്. |
ശബരിമല തീര്‍ഥാടത്തിന് വിപുല ക്രമീകരണം Posted: 28 Sep 2012 11:33 PM PDT കോട്ടയം: ശബരിമല തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ മിനി ആന്‍റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഏരുമേലിയിലും മറ്റും മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് കലക്ടര്‍ വകുപ്പ് മേലധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. |
പള്ളിപ്പുറത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനം; നിരവധി പേര്‍ക്ക് പരിക്ക് Posted: 28 Sep 2012 11:26 PM PDT പൂച്ചാക്കല്‍: പള്ളിപ്പുറത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനത്തില്‍ ഇരുവിഭാഗത്തിലുംപെട്ട നിരവധിപേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്തില്‍ വെള്ളിയാഴ്ച ഉച്ചമുതല്‍ ഹര്‍ത്താല്‍ ആചരിച്ചു. |
ആനന്ദന്‍കുടിക്ക് സമീപം പൗരാണിക ഗുഹ കണ്ടെത്തി Posted: 28 Sep 2012 11:23 PM PDT കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആനന്ദന്‍കുടിക്ക് സമീപം പൗരാണിക ഗുഹ കണ്ടെത്തി. ശിലായുഗ കാലത്തേതെന്ന് സംശയിക്കുന്ന ‘വവ്വാല്‍ അള്ള്’ എന്ന പേരില്‍ അറിയപ്പെടുന്ന ഗുഹയാണ് ആനന്ദന്‍ കുടിയില്‍ ഏകദേശം നാല് കിലോമീറ്റര്‍ അകലെ ഉള്‍കാടുകളില്‍ കണ്ടെത്തിയത്. 100 ല്‍ പരം പേര്‍ക്ക് ഇരിക്കാനും നില്‍ക്കാനും സൗകര്യമുള്ളതാണ് ഗുഹ. |
ലീഗ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മുല്ലപ്പള്ളി Posted: 28 Sep 2012 11:21 PM PDT Image: കല്‍പറ്റ: ബി.ജെ.പിയുടെ ദേശീയ പ്രമേയത്തില്‍ പറയുന്ന പോലെ കേരളത്തില്‍ മുസ്ളീംലീഗ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് മതമൗലികവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രാജ്യസുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍്റലിജന്‍സ് ബ്യൂറോ നിരീക്ഷിക്കുന്നുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോവാദമാണെന്നും അദ്ദേഹം പറഞ്ഞു. |
പാവറട്ടി മേഖലയില്‍ കുന്നിടിക്കല്‍ തുടരുന്നു Posted: 28 Sep 2012 11:04 PM PDT പാവറട്ടി: ചാവക്കാട് താലൂക്കിലെ കുന്നുകള്‍ നാമാവശേഷമാകുന്നു. എളവള്ളി, കണ്ടാണശ്ശേരി, ചൂണ്ടല്‍ പഞ്ചായത്തുകളിലെ കുന്നുകളാണ് മണ്ണ് മാഫിയ ഇടിച്ചു നിരത്തിയത്. ഇതുവഴി പാവറട്ടി മേഖലയിലെ തണ്ണീര്‍തടങ്ങളാണ് നികന്നത്. പൊലീസിന്‍െറയും റവന്യൂ അധികൃതരുടെയും ഒത്താശയോടെയാണ് കുന്നിടിക്കല്‍ നടക്കുന്നത്. അനുമിതിയില്ലാതെ കുന്നിടിക്കുന്നവരും നിരവധിയാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment